2015 ഫെബ്രുവരി 3, ചൊവ്വാഴ്ച

കെ എം മാണിയുടെ ദുര്‍ഗതി മറ്റൊരു ധനമന്ത്രിക്കും വരുത്തരുത്‌ - ഡോ. തോമസ്‌ ഐസക്‌


കൊച്ചി: കെ എം മാണിയുടെ ദുര്‍ഗതി ഭാവിയില്‍ മറ്റൊരു ധനമന്ത്രിക്കും വരുത്തരുതെന്നാണ്‌ തന്റെ ആഗ്രഹമെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഡോ. തോമസ്‌ ഐസക്‌ പറഞ്ഞു. ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനായ മന്ത്രി കെ എം മാണി രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ എല്‍ഡിഎഫ്‌ നടത്തിയ കണയന്നൂര്‍ താലൂക്ക്‌ ഓഫീസ്‌ മാര്‍ച്ച്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
ഇന്ത്യയിലെ മറ്റൊരു ധനമന്ത്രിയും ഇത്തരമൊരു ആരോപണം നേരിട്ടിട്ടില്ല. യുഡിഎഫുണ്ടെങ്കില്‍ കെ എം മാണി തന്നെ ബജറ്റ്‌ അവതരിപ്പുക്കുമെന്ന പ്രഖ്യാപനം കേരളത്തിലെ ജനങ്ങളോടും യുഡിഎഫിനോടുമുള്ള വെല്ലുവിളിയാണ്‌. കെ എം മാണിയെ ധനമന്ത്രിയായി നിലനിര്‍ത്തിയില്ലെങ്കില്‍ യുഡിഎഫ്‌ ഉണ്ടാകില്ലെന്നാണ്‌ വെല്ലുവിളി. ബജറ്റ്‌ വതരിപ്പിക്കാനുള്ള ധാര്‍മ്മികമായ അവകാശം മാണിക്ക്‌ നഷട്‌പ്പെട്ടു. ബജറ്റ്‌ മേശപ്പുറത്ത്‌ വച്ചിട്ട്‌ ഓടിപ്പോകാമെന്നാണ്‌ മാണിയുടെ വിചാരം. മാണി എവിടെ വരെ ഓടുമെന്ന്‌ ജനങ്ങള്‍ തീരുമാനിക്കും. ഓടിയാലും തട്ടിതടഞ്ഞു വീഴും. അതുപോലത്തെ ചെയ്‌ത്താണ്‌ ചെയ്‌തിരിക്കുന്നത്‌. മാണിയെ ജനങ്ങള്‍ വിചാരണ ചെയ്യും. കെ എം മാണി ബജറ്റ്‌ അവതരിപ്പിക്കുന്ന ദിവസം എല്‍ഡിഎഫിന്റെ കരുത്ത്‌ എന്തെന്ന്‌ മുഖ്യമന്ത്രിയും ധനമന്ത്രിയും അറിയും. അവര്‍ പേടിക്കുന്ന തരത്തിലുള്ള പ്രതിഷേധങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയുടെ സബ്‌ജക്ട്‌ കമ്മിറിയില്‍ പ്രതിപക്ഷത്തിന്റെ സാന്നിധ്യത്തില്‍ നികുതി വര്‍ധിപ്പിക്കുന്നില്ലെന്ന്‌ തീരുമാനമെടുക്കുകയും അതു ബജറ്റ്‌ പ്രസംഗത്തില്‍ ഉള്‍പ്പെടുത്താതെ നികുതി വര്‍ധിപ്പിക്കുകയും ചെയ്‌താണ്‌ അഴിമതി നടത്തിയിട്ടുള്ളത്‌. ബജറ്റ്‌ പാസാക്കാന്‍ എടുക്കുന്ന മൂന്നുമാസത്തെ സമയത്തിനുള്ളില്‍ നികുതി വര്‍ധന ബാധിക്കുന്നവരുമായി ചര്‍ച്ച നടത്തി നികുതിയിളവ്‌ നല്‍കി കോഴ കൈപ്പറ്റുകയാണുണ്ടായത്‌. മാണിക്കെതിരെ ബിജു രമേശ്‌ ഉന്നയിച്ച ആരോപണങ്ങള്‍ വ്യാജമാണെങ്കില്‍ അയാള്‍ക്കെതിരെ കേസ്‌ എടുക്കണം. 
ദേശീയഗെയിംസിന്റെ നടത്തിപ്പില്‍ വന്‍അഴിമതിയാണുള്ളത്‌. കമഴ്‌ന്ന്‌ വീണാല്‍ കാപ്പണം എന്ന നിലയ്‌ക്കാണ്‌ മന്ത്രിമാര്‍ പെരുമാറുന്നത്‌. അനധികൃതമായി ചെലവാക്കിയ പണം തിരിച്ചടച്ച്‌ രക്ഷപെടാമെന്ന്‌ കരുതേണ്ട. മോഹന്‍ലാലിനോട്‌ യാതൊരു വൈരാഗ്യവുമില്ല. നാറികളെ തൊട്ടാല്‍ തൊട്ടവനും നാറുമെന്ന്‌ മനസ്സിലാക്കണം. കോമല്‍വെല്‍ത്ത്‌ ഗെയിംസില്‍ അഴിമതി നടത്തിയവര്‍ ജയിലില്‍ പോയതുപോലെ ഇവരും ജയിലില്‍ പോകേണ്ടിവരും. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും രക്ഷപെട്ടുവെന്ന്‌ കരുതേണ്ട. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിയല്ലാത്ത കേസുകളില്ല. സോളാര്‍ തട്ടിപ്പുകേസിലെ പ്രതിയായ സരിതയെ അറിയില്ലെന്നാണ്‌ ഉമ്മന്‍ചാണ്ടി പറയുന്നത്‌. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കാണാന്‍ സരിതയോടൊപ്പമെത്തിയെന്ന്‌ പറയുന്ന ക്വാറി ഉടമകളുടെ മൊബൈല്‍ഫോണ്‍ സിഗ്‌നല്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
സിപിഐ ജില്ലാ എക്‌സിക്യുട്ടീവ്‌ അംഗം അഡ്വ. ഇ എം സനില്‍കുമാര്‍ അധ്യക്ഷനായി. എല്‍ഡിഎഫ്‌ നേതാക്കളായ പി രാജീവ്‌ എംപി, പി രാജു, ജോര്‍ജ്ജ്‌ ഇടപ്പരത്തി, പി എന്‍ സീനുലാല്‍, കെ എന്‍ ഉണ്ണിക്കൃഷ്‌ണന്‍, എന്‍ സതീഷ്‌, വി ജി രവീന്ദ്രന്‍, മനോജ്‌ പെരുമ്പിള്ളി, അഡ്വ. ടി വി വര്‍ഗീസ്‌, കുമ്പളം രവി, ടി കെ സുരേഷ്‌, കെ യു എബ്രഹാം, അഡ്വ. കെ കെ ജയരാജ്‌, കലാം എന്നിവര്‍ സംസാരിച്ചു. എല്‍ഡിഎഫ്‌ കണ്‍വീനര്‍ സാബു ജോര്‍ജ്ജ്‌ സ്വാഗതവും എം പി രാധാകൃഷ്‌ണന്‍ നന്ദിയും പറഞ്ഞു. 
എല്‍ഡിഎഫ്‌ നേതാക്കളായ സി എന്‍ സുന്ദരന്‍, ടു എസ്‌ ഷണ്‍മുഖദാസ്‌, സി കെ പരീത്‌, എം സി സുരേന്ദ്രന്‍, ടി സി ഷിബു, സന്തോഷ്‌പീറ്റര്‍, ബോസ്‌കോ വടുതല, ഷാജന്‍ ആന്റണി, അഗലാഷ്യസ്‌ കൊളളാനൂര്‍, പി ജെ കുഞ്ഞുമോന്‍, കെ കെ ജയപ്രകാശ്‌, സി എഫ്‌ ജോയി, വി വി സന്തോഷ്‌, ബി എ അഷ്‌റഫ്‌, സുരേഷ്‌, സി വി ജൂഡി എന്നിവര്‍ മാര്‍ച്ചിന്‌ നേതൃത്വം നല്‍കി. 
ആശിശവേമ ഉല്‌മ്യൈ

2014 ഡിസംബർ 21, ഞായറാഴ്‌ച

കൊച്ചി തുറമുഖം ഉപരോധിക്കാന്‍ 
മത്സ്യതൊഴിലാളികള്‍ ഒരുങ്ങുന്നു

കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ആഴക്കടലല്‍ മത്സ്യബന്ധന നയം മത്സ്യമേഖലയെ അരാജകത്വത്തിലേക്ക്‌ തള്ളിവിടുമെന്ന്‌ സ്വതന്ത്ര മത്സ്യതൊഴിലാളി സെന്റര്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന ടെറിട്ടോറിയല്‍ അതിര്‍ത്തി (12 നോട്ടിക്കല്‍ മൈല്‍) വരെ വിദേശ കപ്പലുകള്‍ക്ക്‌ മത്സ്യബന്ധനം നടത്തുന്നതിനാണ്‌ മീനാകുമാരി കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്‌. ഇന്ത്യയുടെ കടലില്‍ 3000 കോടി രൂപയുടെ ചൂര സമ്പത്ത്‌ പിടിക്കപ്പെടാതെ പോകുന്നു എന്നതാണ്‌ റിപ്പോര്‍ട്ടിലെ ന്യായം. എന്നാല്‍ ഇതിനായി ആധികാരികമായ ഒരു പഠനവും കമ്മിറ്റി നടത്തിയിട്ടില്ല. ഒരു കിലോ ചൂരക്ക്‌ 300 കണക്കാക്കിയാല്‍ തന്നെ 3000 കോടി രൂപയുടെ ചൂര സമ്പത്ത്‌ എന്നു പറയുന്നത്‌ കേവലം ഒരു ലക്ഷം ടണ്‍ ചൂര മാത്രമാണ്‌. ഇതിനായിട്ടാണ്‌ 270 ആഴക്കടല്‍ മത്സ്യബന്ധന കപ്പലിനു കൂടി ലൈസന്‍സ്‌ നല്‍കണമെന്ന്‌ മീനാകുമാരി കമ്മിഷന്‍ പറയുന്നത്‌. വിദേശ കപ്പലുകള്‍ക്ക്‌ ലൈസന്‍സ്‌ കൊടുക്കുന്നു എന്ന മറവില്‍ തീരക്കടലില്‍ ഇന്നു ലഭിക്കുന്ന മത്സ്യ സമ്പത്തു വരെ നമുക്ക്‌ നഷ്ടപ്പെടും. ഈ സാഹചര്യത്തില്‍ മീനാകുമാരി കമ്മിറ്റി റിപ്പോര്‍ട്ട്‌ പൂര്‍ണമായും തള്ളിക്കളയുകയും ഇന്ത്യന്‍ മത്സ്യതൊഴിലാളി സമൂഹത്തിനും രാജ്യത്തിനും നേട്ടമുണ്ടാക്കാവുന്നതുമായ ടേംസ്‌ ഒഫ്‌ റഫറന്‍സ്‌ വച്ച്‌ പുതിയൊരു കമ്മിറ്റിയെ നിയമിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടുമായി മുന്നോട്ട്‌ പോകാനാണ്‌ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനമെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക്‌ തുടക്കമിടുമെന്നും അവര്‍. വാര്‍ത്താസമ്മേളനത്തില്‍ മത്സ്യതൊഴിലാളി സെന്റര്‍ പ്രസിഡന്റ്‌ ലാല്‍ കോയില്‍പ്പറമ്പില്‍, ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ കണിയാപറമ്പില്‍, പി.ഡി. ആനന്ദ്‌, കെ.എം. റോബര്‍ട്ട്‌ എന്നിവര്‍ പങ്കെടുത്തു. 

ഏകഹാര്യ പെര്‍ഫോമന്‍സ്‌ ഫെസ്റ്റിവല്‍ 25 മുതല്‍


കൊച്ചി: രാജീവ്‌ വര്‍മ മെമ്മോറിയല്‍ ട്രസ്റ്റ്‌ സംഘടിപ്പിക്കുന്ന ഏകഹാര്യ പെര്‍ഫോമന്‍സ്‌ ഫെസ്റ്റിവല്‍ 25 മുതല്‍ 28 വരെ തൃപ്പൂണിത്തുറ കളിക്കോട്ട പാലസില്‍ നടക്കുമെന്ന്‌ അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 25ന്‌ വൈകിട്ട്‌ അഞ്ചിന്‌ നടക്കുന്ന ചടങ്ങില്‍ പത്മഭൂഷണ്‍ ഡോ: തീജന്‍ ഭായ്‌, ആര്‍ട്ടിസ്റ്റ്‌്‌ നമ്പൂതിരി, പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാര്‍, കഥകളിയാചാര്യന്‍ ഫാക്‌റ്റ്‌ പത്മനാഭന്‍, സംഗീതജ്ഞന്‍ ഡോ. ശ്രീവത്സന്‍. ജെ. മേനോന്‍ എന്നിവര്‍ചേര്‍ന്ന്‌ മേളക്ക്‌ തിരിതെളിക്കും. 
ഉദ്‌ഘാടന ചടങ്ങില്‍, മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരുടെ ചെണ്ടയുടെ അകമ്പടിയോടെ, ശ്രീവത്സന്‍ ജെ. മേനോന്‍ സ്വാതി തിരുനാളിന്റെ സുരുട്ടി രാഗത്തിലുള്ള അലര്‍ശര പരിതാപം എന്ന പദം ആലപിക്കും. അതേ സമയം, പദത്തെ ആസ്‌പദമാക്കി ആര്‍ട്ടിസ്റ്റ്‌ നമ്പൂതിരിയുടെ ചിത്രീകരണവും നടക്കും. ചടങ്ങില്‍ അഡ്വ: എസ്‌. മധുസൂദനന്‍ സ്വാഗതം പറയും. 
നാല്‌ ദിവസം നീണ്ടു നില്‍ക്കുന്ന പെര്‍ഫോമന്‍സ്‌ ഫെസ്റ്റിവലില്‍ 15 ഏകാംഗ നാടകങ്ങളാണ്‌ അവതരിപ്പിക്കുന്നത്‌. ഉദ്‌്‌ഘാടന ദിവസം, പത്മഭൂഷണ്‍ ഡോ. തീജന്‍ ഭായിയുടെ പാണ്ഡുവാനി, മാനവേന്ദ്രകുമാര്‍ ത്രിപാഠിയുടെ സംജോക്ത, ചോയ്‌ത്തി ഘോഷിന്റെ എ ബേര്‍ഡ്‌സ്‌ഐവ്യൂ എന്നീ ഏകാംഗ നാടകങ്ങള്‍ അവതരിപ്പിക്കും. പ്രവേശനം പാസ്‌മൂലം. വാര്‍ത്താസമ്മേളനത്തില്‍ ഫാക്‌റ്റ്‌ പത്മനാഭന്‍, ഡോ. അഭിലാഷ്‌പിള്ള, ശങ്കര്‍ എന്നിവര്‍ പങ്കെടുത്തു.

നെഹ്‌റു സ്റ്റേഡിയത്തില്‍ ചിക്കന്‍ താറാവ്‌ ഭക്ഷ്യമേള ....സൗജന്യം



കൊച്ചി: പക്ഷിപ്പനിഭീതിയകറ്റാന്‍ കേരളാ പോള്‍ട്രി ഡവലപ്പ്‌മെന്റ്‌ കോര്‍പ്പറേഷന്റെ സൗജന്യ കോഴി, താറാവ്‌ ഭക്ഷ്യമേള. നാളെ വൈകിട്ട്‌ നാലിന്‌ കലൂര്‍ സ്‌റ്റേഡിയം ഗ്രൗണ്ടിലാണ്‌ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്‌. പക്ഷിപ്പനി വാര്‍ത്തകള്‍ പരന്നതോടെ ദുരിതത്തിലായ കര്‍ഷകരെ സഹായിക്കുന്നതിനാണ്‌ പരിപാടി സംഘടിപ്പിക്കുന്നതെന്ന്‌ പോള്‍ട്രി ഫാര്‍മേഴ്‌സ്‌ ആന്‍ഡ്‌ ട്രേഡേഴ്‌സ്‌ സമിതി ജോയിന്റ്‌ സെക്രട്ടറി ടി.എസ്‌. പ്രമോദ്‌ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 70 ഡിഗ്രി ചൂടില്‍ വേവിച്ചാല്‍ അസുഖം പകരില്ല. ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ്‌ തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം. വൈകിട്ട്‌ നാലിന്‌ മന്ത്രി കെ. ബാബു മേള ഉദ്‌ഘാടനം ചെയ്യും. മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്‌ ഉള്‍പ്പെടെയുള്ളവര്‍ മേളയില്‍ പങ്കെടുക്കും. സര്‍ക്കാരിന്റെയും, കര്‍ഷകരുടെയും സഹകരണത്തോടെയാണ്‌ പരിപാടി സംഘടിപ്പിക്കുന്നത്‌. വാര്‍ത്താസമ്മേളനത്തില്‍ ഡോ. പോള്‍ ടി. കുന്നത്ത്‌, കെപ്‌കോ മാനേജിങ്‌ ഡയറക്‌റ്റര്‍ ഡോ. നൗഷാദലി, കേരളാ ഐക്യ താറാവ്‌ കര്‍ഷക സംഘം പ്രസിഡന്റ്‌ അഡ്വ. രാജശേഖരന്‍ എന്നിവര്‍ പങ്കെടുത്തു.

ലുലു മാളിലെ സോച്ചില്‍ റെഡ്‌ ഡോട്‌ വില്‍പന ആരംഭിച്ചു



കൊച്ചി : ഇന്ത്യയുടെ തനത്‌ വസ്‌ത്ര ബ്രാന്‍ഡായ സോച്ചിന്റെ റെഡ്‌ ഡോട്‌ സെയില്‍ ആരംഭിച്ചു. കൊച്ചി ലുലുമാള്‍ ഉള്‍പ്പെടെ 49 സോച്ച്‌ സ്റ്റോറുകളില്‍ റെഡ്‌ ഡോട്‌ വില്‍പനയില്‍ 50 ശതമാനം വരെ വിലക്കിഴിവാണ്‌ നല്‍കുന്നത്‌. ചാരുതയാര്‍ന്ന സാരികള്‍, സാല്‍വാര്‍ കമീസ്‌, കുര്‍ത്തീസ്‌, ബോട്ടം തുടങ്ങിയവ അവിശ്വസനീയമായ വിലക്കുറവില്‍ റെഡ്‌ ഡോട്‌ വില്‍പന കാലയളവില്‍ ലഭിക്കും.
പൈതൃക ഡിസൈനര്‍ വസ്‌ത്രങ്ങളുടെ വിപുലമായ ശേഖരമാണ്‌ സോച്ചില്‍ ഒരുക്കിയിട്ടുള്ളത്‌. സീസണിലെ ബെസ്റ്റ്‌ സെല്ലേഴ്‌സ്‌ എന്ന്‌ വിശേഷിപ്പിക്കാവുന്ന ടുലിപ്‌, ജാസ്‌മിന്‍, ഓറ, പേള്‍, ബെല്ലാ, അഹന, അഡാ ശേഖരങ്ങള്‍ക്ക്‌ റെഡ്‌ ഡോട്‌ വില്‍പന കാലത്ത്‌ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌. സമാനതകളില്ലാത്ത ഡിസൈനും ത്രസിപ്പിക്കുന്ന നിറങ്ങളുമാണ്‌ ഇവയുടെ പ്രത്യേകത.
മായ, ഗിയാ ബ്രാന്‍ഡിലെ കുര്‍ത്തീസും സാരികളും എംആര്‍പി നിരക്കില്‍ ലഭ്യമാണ്‌. ംംം.ീെരവേൌറശീ.രീാ എന്ന ഇ-കൊമേഴ്‌സ്‌ പ്ലാറ്റ്‌ഫോമിലും റെഡ്‌ ഡോട്‌ സെയില്‍ ഉണ്ട്‌.

ഐഎസ്‌എല്‍ ഫൈനല്‍







കുറ്റവിചാരണ നടത്തി


പ്രിന്റ്‌ പാക്ക്‌ എക്‌സ്‌പോയിലൂടെ മേക്ക്‌ ഇന്‍ ഇന്ത്യയില്‍ പങ്കുചേരാന്‍ കേരളത്തിന്‌ ഐപിഎഎംഎയുടെ ക്ഷണം

 

കൊച്ചി: കൊച്ചി: പ്രിന്റ്‌ പാക്ക്‌ ഇന്ത്യ 2015 എക്‌സ്‌പോയില്‍ പങ്കു ചേര്‍ന്ന്‌ മേക്ക്‌ ഇന്‍ ഇന്ത്യയുടെ ആവേശം ആഗോള തലത്തിലെത്തിക്കാന്‍ പാന്‍ ഇന്ത്യ പ്രിന്റിങ്‌, പാക്കേജിങ്‌ ആന്‍ഡ്‌ ഗ്രാഫിക്‌സ്‌ വ്യവസായങ്ങളുടെ ഉന്നതാധികാര സമിതിയായ ഐപിഎഎംഎ (ഇന്ത്യന്‍ പ്രിന്റിങ്‌ - പാക്കിങ്‌ ആന്‍ഡ്‌ അലൈഡ്‌ മെഷിനറി മാനുഫാക്‌ചറേഴ്‌സ്‌ അസോസിയേഷന്‍) കേരളത്തിലെ പ്രിന്റിങ്‌ -ഗ്രാഫിക്‌സ്‌ വ്യവസായങ്ങളോട്‌ ആഹ്വാനം ചെയ്‌തു. 
അച്ചടി രംഗത്ത്‌ ലോകത്തെ ഏറ്റവും വലിയ വ്യവസായങ്ങളിലൊന്നായ ഇന്ത്യന്‍ പ്രിന്റിങ്‌ ആന്‍ഡ്‌ പാക്കിങ്‌ ഇന്‍ഡസ്‌ട്രി പ്രധാനമന്ത്രിയുടെ `മേക്ക്‌ ഇന്‍ ഇന്ത്യ' യാഥാര്‍ത്ഥ്യമാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കാനൊരുങ്ങുന്നു. 16000 മില്ല്യന്‍ യുഎസ്‌ ഡോളര്‍ വരുന്ന ഇന്ത്യന്‍ പ്രിന്റിങ്‌ ആന്‍ഡ്‌ പാക്കിങ്‌ വ്യവസായ രംഗത്ത്‌ ആധിപത്യം പുലര്‍ത്തുന്ന ഇടത്തരം-ചെറുകിട സംരംഭകരാണ്‌ നിര്‍ണായക ചുവടുവെപ്പിന്‌ ഒരുങ്ങുന്നത്‌. ഈ രംഗത്തെ പ്രശസ്‌തമായ പ്രിന്റ്‌ പാക്ക്‌ 2015 പ്രദര്‍ശനത്തോടെയാണ്‌ ആദ്യ ചുവടുവയ്‌ക്കുന്നതെന്ന്‌ ഐപിഎഎംഎ ജനറല്‍ സെക്രട്ടറി സി.പി. പോള്‍ കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യന്‍ അച്ചടി വ്യവസായം മേക്ക്‌ ഇന്‍ ഇന്ത്യ എന്ന വിപ്ലവകരമായ കുതിപ്പിന്‌ ഒരുങ്ങുമ്പോള്‍ എല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരികയാണ്‌ പ്രാഥമിക ആവശ്യം. പ്രിന്റ്‌ പാക്ക്‌ 2015ലൂടെ ഇത്‌ സാധ്യമാകുമെന്ന്‌ പോള്‍ പറഞ്ഞു. പ്രിന്റിങ്‌, പാക്കേജിങ്‌, ഗ്രാഫിക്‌സ്‌ തുടങ്ങിയവയും അനുബന്ധ വ്യവസായങ്ങളും ഒത്തുചേരുമ്പോള്‍ പ്രിന്റ്‌ പാക്ക്‌ 2015 ആഗോള തലത്തിലെ ഏറ്റവും വലിയ പ്ലാറ്റ്‌ഫോമാകുമെന്നും അദേഹം കൂട്ടിചേര്‍ത്തു.
കേരളം, തമിഴ്‌നാട്‌, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രിന്റിങ്‌ ഹബുകളായികൊണ്ടിരിക്കുകയാണ്‌. ഏറ്റവും മികച്ച സാങ്കേതിക വിദ്യയുടെ ലഭ്യതയാണ്‌ ഈ നേട്ടങ്ങള്‍ സാധ്യമാകുന്നതിന്‌ സഹായിച്ചതെന്നും ദക്ഷിണേന്ത്യയിലെ ഈ വ്യവസായത്തിന്റെ വളര്‍ച്ച വിലയിരുത്തിയ ഈസ്റ്റ്‌ ഐപിഎഎംഎ ജോയിന്റ്‌ സെക്രട്ടറി ഷെഫീഖ്‌ അഹമദ്‌ പറഞ്ഞു. പ്രിന്റ്‌ പാക്ക്‌ 2015 ലൂടെ, ഈ വളര്‍ച്ച തുടരുന്നതിനായി ഉല്‍പ്പാദകരെയും ഉപയോക്താക്കളെയും ഒരു പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവരികയാണ്‌ ലക്ഷ്യമിടുന്നത്‌. അനുകൂലമായ നയങ്ങളും മേക്ക്‌ ഇന്‍ ഇന്ത്യ പോലുള്ള പ്രചാരണങ്ങളും വഴി ദക്ഷിണേന്ത്യയില്‍ ആധുനിക പ്രിന്റിങ്‌-പാക്കിങ്‌ യൂണിറ്റുകള്‍ കൊണ്ടുവരാന്‍ സാധിക്കും. 10-15 ശതമാനം വളര്‍ച്ചാ നിരക്ക്‌ രേഖപ്പെടുത്തുന്ന ഇന്ത്യന്‍ പ്രിന്റിങ്‌ ആന്‍ഡ്‌ പാക്കേജിങ്‌ വ്യവസായത്തിന്‌ ലോകത്ത്‌ രണ്ടാം സ്ഥാനമുണ്ട്‌. പ്രിന്റിങ്‌ വ്യവസായവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളെയും പ്രിന്റ്‌ പാക്കിലൂടെ ഒരുമിപ്പിക്കുമ്പോള്‍ ഉയര്‍ന്ന വളര്‍ച്ച മാത്രമല്ല,ആഭ്യന്തര ഉല്‍പ്പാദകര്‍ക്ക്‌ പുതിയ വിപണികളും സാധ്യതകളും കണ്ടെത്തി `മേക്ക്‌ ഇന്‍ ഇന്ത്യ' എന്ന ലക്ഷ്യത്തിനായി സഹായിക്കാനുമാകുമെന്നും അഹമ്മദ്‌ അറിയിച്ചു. പ്രീ-പ്രെസ്‌, പോസ്റ്റ്‌ പ്രെസ്‌ രംഗത്ത്‌ സാങ്കേതിക മുന്നേറ്റമുണ്ടായതോടെ വന്‍ വിപണിയും വിഭവങ്ങളുമായി ഇന്ത്യയ്‌ക്കു മുന്‍ നിരയിലെത്താനാകും. അതുകൊണ്ടു തന്നെ, ചെറുകിട-ഇടത്തരം മേഖലയിലുള്ളവര്‍ ഇതിന്‌ കൂടുതല്‍ പ്രധാന്യം നല്‍കി ഈ വിപ്ലവത്തില്‍ പങ്കാളികളാവണം. ഇതിന്‌ ഏറ്റവും നല്ല അവസരമാണ്‌ പ്രിന്റ്‌ പാക്ക്‌ എക്‌സ്‌പോ. അതുകൊണ്ടു തന്നെയാണ്‌ ഈ വര്‍ഷത്തെ എക്‌സ്‌പോയുടെ തീം `മേക്ക്‌ഇന്‍ ഇന്ത്യ' എന്നിട്ടിരിക്കുന്നത്‌. ഇന്ത്യന്‍ ഉല്‍പ്പാദകരുടെ നൂതനാശയങ്ങള്‍ക്കും ഡിസൈനുകള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കുമായിരിക്കും എക്‌സ്‌പോയില്‍ പ്രഥമ പരിഗണന. ആഭ്യന്തര താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചു കൊണ്ട്‌ ഇവയെ ആഗളോ വിപണിക്ക്‌ പരിചപ്പെടുത്താന്‍ എക്‌സ്‌പോയ്‌ക്കു സാധിക്കും. പാക്കേജിങ്‌ രംഗത്തുള്ള 700 ഓളം കമ്പനികളില്‍ 95 ശതമാനവും ചെറുകിട-ഇടത്തരം മേഖലയില്‍ നിന്നാണ്‌. ഇവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരവും നല്‍കേണ്ടതുണ്ടെന്ന്‌ സി.പി.പോള്‍ പറഞ്ഞു. കൊച്ചിക്ക്‌ ഈ രംഗത്തെ നിര്‍ണായക ഹബ്‌ എന്ന നിലയില്‍ പ്രിന്റ്‌ സൊല്യുഷനിലെയും സാങ്കേതിക രംഗത്തെ മുന്നേറ്റവും പ്രിന്റ്‌ പാക്ക്‌ 2015 എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കുമെന്നും പോള്‍ കൂട്ടിച്ചേര്‍ത്തു. 
2013ല്‍ നടന്ന മുന്‍ എക്‌സ്‌പോയില്‍ 75,000 പേരാണ്‌ സന്ദര്‍ശിച്ചത്‌. 2015 ഫെബ്രുവരി 11 മുതല്‍ 15 വരെ ഗ്രെയിറ്റര്‍ നോയിഡ എക്‌സ്‌പോ മാര്‍ട്ടില്‍ നടക്കുന്ന പ്രിന്റ്‌ പാക്ക്‌ എക്‌സ്‌പോയുടെ 12-ാം പതിപ്പിലേക്ക്‌ ഒന്നര ലക്ഷം പേരെയാണ്‌ പ്രതീക്ഷിക്കുന്നത്‌. പത്തിലധികം രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു കഴിഞ്ഞു. കൂടാതെ വിവിധ രാജ്യങ്ങളിലെ പ്രിന്റിങ്‌ അസോസിയേഷന്‍, പ്രസ്ഥാനങ്ങള്‍ എന്നിവ പ്രതിനിധികളെ അയക്കും. 
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : Vivek Sood@9818276782. Visit http://www.printpackipama.com/ 

ബയോസിമിലര്‍ തെറാപ്പി ഇന്ത്യയിലുമെത്തി


കൊച്ചി : റുമാറ്റോയ്‌ഡ്‌ ആര്‍ത്രൈറ്റിസും മറ്റ്‌ ഓട്ടോ ഇമ്യൂണ്‍ തകരാറുകളും മൂലം ക്ലേശിക്കുന്ന ദശലക്ഷക്കണക്കിന്‌ രോഗികള്‍ക്ക്‌ ആശ്വാസമായി അഡാലിമുമാബിന്റെ ലോകത്തെ ആദ്യത്തെ ബയോസിമിലര്‍ തെറാപ്പി, സൈഡസ്‌ ഇന്ത്യയില്‍ എത്തിച്ചു. അഡാലിമുമാബിന്റെ ബയോസിമിലര്‍ തെറാപ്പി ഇന്ത്യയില്‍ എത്തിക്കുന്ന ഏക കമ്പനിയാണ്‌ സൈഡസ്‌ കാഡില. 
എക്‌സംപ്‌റ്റിയേറ്റോ എന്ന ബ്രാന്‍ഡ്‌ നാമത്തില്‍ അറിയപ്പെടുന്ന ബയോസിമിലറിന്‌ ഡ്രഗ്‌ കണ്‍ട്രോള്‍ ഓഫ്‌ ഇന്ത്യയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്‌. 
റുമാറ്റോയ്‌ഡ്‌ ആര്‍ത്രൈറ്റിസ്‌, ജുവനൈല്‍ ഇഡിയോപതിക്‌ ആര്‍ത്രൈറ്റിസ്‌, സോറിയാറ്റിക്‌ ആര്‍ത്രൈറ്റിസ്‌, ആങ്കിലോസിംഗ്‌ സ്‌പോണ്‍ഡിലൈറ്റിസ്‌ എന്നിവയ്‌ക്ക്‌ ബയോസിമിലര്‍ തെറാപ്പി ഫലപ്രദമാണ്‌. ഇന്ത്യയില്‍ 12 ദശലക്ഷത്തില്‍ അധികം പേര്‍ ഇത്തരം രോഗങ്ങള്‍ മൂലം ക്ലേശിക്കുന്നുണ്ട്‌.
ബയോസിമിലര്‍ തെറാപ്പിവഴി വേദനയില്‍ നിന്ന്‌ മോചനവും ആരോഗ്യകരമായ ജീവിതവും ലഭ്യമാക്കാന്‍ കഴിയുമെന്ന്‌ സൈഡസ്‌ കാഡില ഡെപ്യൂട്ടി മാനേജിംഗ്‌ ഡയറക്‌ടര്‍ ഡോ. ഷാര്‍വില്‍ വി പട്ടേല്‍ പറഞ്ഞു.
യൂറോപ്യന്‍ മെഡിസിന്‍ ഏജന്‍സി (ഇഎംഎ) ഫുഡ്‌ ആന്‍ഡ്‌ ഡ്രഗ്‌ അഡ്‌മിനിസ്‌ട്രേഷന്‍ യുഎസ്‌എ (എഫ്‌ഡിഎ) സിഡിഎസ്‌സിഒ എന്നിവയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന ബയോളജിക്കല്‍ ഉല്‍പന്നങ്ങളാണ്‌ ബയോസിമിലറുകള്‍.
രോഗികള്‍ക്ക്‌ ഒന്നിടവിട്ട ആഴ്‌ചകളില്‍ 40 മിലിഗ്രാം വീതം ചര്‍മത്തിനടിയില്‍ എക്‌സംപ്‌റ്റിയേറ്റൊ കുത്തിവയ്‌ക്കുകയാണ്‌ ബയോസിമിലര്‍ തെറാപ്പി. ഇത്‌ തുടര്‍ച്ചയായി ആറു മാസം ചെയ്യേണ്ടതാണ്‌. രോഗിക്ക്‌ ചികിത്സയ്‌ക്ക്‌ ശേഷം വേദനരഹിതമായ ജീവിതം നയിക്കാന്‍ കഴിയുമെന്നാണ്‌ കമ്പനി അവകാശപ്പെടുന്നത്‌.

2014 ഡിസംബർ 18, വ്യാഴാഴ്‌ച

സലിംകുമാറിന്റെ നിലയില്‍ ആശങ്കവേണ്ടെന്ന്‌ നാദിര്‍ഷാ


കൊച്ചി: ചലച്ചിത്ര നടന്‍ സലീം കുമാര്‍ ഗുരുതരാവസ്ഥയിലെന്ന്‌ റിപ്പോര്‍ട്ടുകള്‍. എറണാകുളം പി വി എസ്‌ ആശുപത്രിയില്‍ സലീം കുമാര്‍ ചികിത്സയിലാണെന്നാണ്‌ വാര്‍ത്തകള്‍. ലിവര്‍ സിറോസിന്‌ ചികിത്സയില്‍ കഴിയുകയായിരുന്നു നടന്‍. എന്നാല്‍ സലീം കുമാറിന്‌ കാര്യമായ കുഴപ്പമൊന്നുമില്ലെന്ന്‌ നാദിര്‍ഷ ഫേസ്‌ബുക്കില്‍ പോസ്റ്റ്‌ ചെയ്‌തു. അല്‌പം ഷുഗര്‍ കൂടിയിരുന്നു. അത്‌ ചെക്ക്‌ ചെയ്യാന്‍ വേണ്ടിയാണ്‌ അഡ്‌മിറ്റ്‌ ചെയ്‌തത്‌. ഇന്ന്‌്‌ ഡിസ്‌ചാര്‍ജ്‌ ചെയ്യുമെന്ന്‌ നാദിര്‍ഷയുടെ പോസ്റ്റില്‍ പറയുന്നു
സലീം കുമാര്‍, സലീം അഹമ്മദ്‌ സംവിധാനം ചെയ്‌ത 'ആദാമിന്റെ മകന്‍ അബു' എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്‌. ഓസ്‌കാര്‍ പുരസ്‌കാരത്തിനും ആദാമിന്റെ മകന്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു. ക്യാറക്ടര്‍ റോളുകള്‍ തനിക്ക്‌ വഴങ്ങുമെന്ന്‌ തെളിയിച്ച നടന്‍ അടുത്തിടെ സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ വളരെ ശ്രദ്ധപുലര്‍ത്തിയിരുന്നു. പുരസ്‌കാരലബ്ധിയ്‌ക്ക്‌ ശേഷം നടത്തിയ പലപ്രസ്‌താവനകളും വിമര്‍ശിക്കപ്പെട്ടു. 1989 മുതല്‍ സിനിമാഭിനയം തുടങ്ങിയ സലീം കുമാറിന്റേതായി ഒടുവില്‍ റിലീസ്‌ ചെയ്‌ത ചിത്രം അനീഷ്‌ ഉപാസന സംവിധാനം ചെയ്‌ത 'സെക്കന്റ്‌സ്‌' ആണ്‌. അതിനിടയില്‍ 'മരിയാന്‍' എന്ന ധനുഷ്‌ ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. മമ്മൂട്ടി നായകനാകുന്ന 'ഫയര്‍മാന്‍' എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കെയാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത

പ്ലസ്‌ വണ്‍ വിദ്യാര്‍ഥിനിയെ യുവാവ്‌ വെട്ടിക്കൊന്നു


പ്രേമനൈരാശ്യമായിരുന്നു കാരണം

തൃപ്പൂണിത്തുറ: പ്‌ളസ്‌ വണ്‍ വിദ്യാര്‍ഥിനിയെ അയല്‍വാസിയായ യുവാവ്‌ വെട്ടിക്കൊന്നു. ഉദയംപേരൂര്‍ മാങ്കായി കടവ്‌ ഭാഗത്ത്‌ മീന്‍കടവില്‍ ധര്‍മ ദൈവക്ഷേത്രത്തിന്‌ സമീപം പള്ളിപ്പറമ്പില്‍ ബാബുവിന്‍െറയും പുഷ്‌പയുടെയും മകള്‍ നീതുവാണ്‌ (17) വ്യാഴാഴ്‌ച രാവിലെ വീട്ടിലെ ടെറസില്‍ വെട്ടേറ്റ്‌ മരിച്ചത്‌. തലക്കും കഴുത്തിനും വാക്കത്തിക്ക്‌ വെട്ടേറ്റ നീതു സംഭവസ്ഥലത്തുതന്നെ മരിച്ചു.
മീന്‍കടവില്‍ പരേതനായ രാജുവിന്‍െറ മകന്‍ കുഞ്ഞുകുട്ടന്‍ എന്ന ബിനുരാജിനെ (30) പൊലീസ്‌ കസ്റ്റഡിയിലെടുത്തു. വെട്ടിക്കൊലപ്പെടുത്താന്‍ ഉപയോഗിച്ച വാക്കത്തി ഇയാളുടെ വീടിന്‌ സമീപം റോഡരികില്‍നിന്ന്‌ കണ്ടെടുത്തിട്ടുണ്ട്‌. പ്രണയ നൈരാശ്യമാണ്‌ കാരണമെന്നാണ്‌ പ്രാഥമിക നിഗമനം.
ബിനുരാജ്‌ നിരന്തരം വിവാഹാഭ്യര്‍ഥന നടത്തിയിരുന്നു. എന്നാല്‍, പ്രായപൂര്‍ത്തിയാകാത്ത മകളെ വിവാഹം ചെയ്‌ത്‌ നല്‍കില്‌ളെന്ന്‌ ബാബുവും പുഷ്‌പയും നിലപാടെടുത്തു. പിന്നീട്‌ വീട്ടിലത്തെി ഇതേച്ചൊല്ലി വഴക്കുണ്ടാക്കിയതിനത്തെുടര്‍ന്ന്‌ ബാബു പൊലീസില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന്‌ എട്ടുമാസം കഴിഞ്ഞ്‌ വിവാഹം നടത്താമെന്ന്‌ മാതാപിതാക്കള്‍ വാക്ക്‌ നല്‍കി. അതിനിടെ നീതു പഠനം നിര്‍ത്തിയത്‌ തന്നില്‍ നിന്നകലാനാണെന്ന്‌ ബിനുരാജ്‌ സംശയിച്ചു.
വ്യാഴാഴ്‌ച രാവിലെ എട്ടോടെ പെണ്‍കുട്ടിയുടെ വീട്ടിലത്തെിയ ബിനുരാജ്‌ എന്തോ സംസാരിക്കാനുണ്ടെന്ന്‌ പറഞ്ഞ്‌ നീതുവിനെയും കൂട്ടി ടെറസിലേക്ക്‌ പോയി. ഒളിപ്പിച്ചുവെച്ച ആയുധവുമായാണ്‌ ഇയാള്‍ എത്തിയത്‌. ഇരുവരും ടെറസില്‍ നില്‍ക്കുന്നത്‌ സമീപവാസികളായ ചിലര്‍ കണ്ടിരുന്നു. പെണ്‍കുട്ടിയുടെ നിലവിളികേട്ട്‌ അയല്‍ക്കാര്‍ ഓടിയത്തെുമ്പോള്‍ തലക്കും കഴുത്തിനുമൊക്കെ വെട്ടേറ്റ്‌ മരിച്ച നിലയിലായിരുന്നു പെണ്‍കുട്ടി.
പെയ്‌ന്‍റിങ്‌ ജോലിയും മത്സ്യബന്ധനവുമാണ്‌ ബിനുരാജിന്‍െറ തൊഴില്‍. ചമ്പക്കര സെന്‍റ്‌ ജോര്‍ജ്‌ ഹൈസ്‌കൂളില്‍ ബസ്‌ െ്രെഡവറാണ്‌ ബാബു. ഭാര്യ: പുഷ്‌പ ഇതേസ്‌കൂളില്‍ പ്യൂണ്‍ ആണ്‌. ബാബുവിന്‍െറ മൂത്തമകന്‍ ഓട്ടോെ്രെഡവര്‍ നിബിന്‍ മുളന്തുരുത്തിയിലാണ്‌ താമസം. രണ്ടാമത്തെ മകന്‍ ടൂറിസ്റ്റ്‌ വാഹന െ്രെഡവറായ നോബിനും തൃപ്പൂണിത്തുറ എന്‍.എസ്‌.എസ്‌ കോളജ്‌ പ്‌ളസ്‌ വണ്‍ വിദ്യാര്‍ഥിനിയായ നീതുവുമാണ്‌ ഇവര്‍ക്കൊപ്പം വീട്ടില്‍ താമസിച്ചിരുന്നത്‌.

2014 ഡിസംബർ 1, തിങ്കളാഴ്‌ച

ലത്തീഫിന്റെ പുതിയ സിനിമ വാഗമണില്‍ ഷൂട്ട്‌ ആരംഭിച്ചു



ഭരത്‌ ജെയിന്റെ സംവിധാന സ്വപ്‌നം സഫലമായി, `6-5 = 2' തിയറ്ററുകളില്‍





കൊച്ചി: പ്രമുഖ നിര്‍മാതാവായ ഭരത്‌ ജെയിന്‍ സംവിധാനം ചെയ്‌ത ആദ്യ ചിത്രമായ `6-5 = 2' നവംബര്‍ 14ന്‌ തിയറ്ററുകളിലെത്തി. മുസാഞ്‌ജെ മധു, ചിരു, നിനഗോസ്‌കര, പ്രീതിസ്ലെബകു, ബഹാദ്ദുര്‍ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവും 90ലധികം ചിത്രങ്ങളുടെ വിതരണക്കാരക്കാരനുമായ ജെയിന്‍ സംഗീതം രംഗത്തും സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്‌. ജങ്കര്‍ മ്യൂസിക്കിന്റെ സൃഷ്‌ടി കര്‍ത്താവ്‌ ജെയിനാണ്‌. 1500ലധികം ചിത്രങ്ങളുടെയും 30,000ത്തിലധികം മറ്റ്‌ ഗാനങ്ങളുടെയും സംഗീതം അദേഹം നിര്‍വഹിച്ചിട്ടുണ്ട്‌. 
ബീഭത്സതയില്‍ അവസാനിക്കുന്ന ഒരു കൂട്ടം ചെറുപ്പാക്കാരുടെ സാഹസികതയാണ്‌ `6-5 = 2' ലൂടെ അനാവരണം ചെയ്യുന്നത്‌. ഭരത്‌ ജെയിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രശാന്ത്‌ ഗുപ്‌ത, അഷ്‌റുത്‌ ജെയിന്‍, ഗൗരവ്‌ പസ്‌വാല, ഗൗരവ്‌ കോഥാരി, ദിഷ കപൂര്‍, നിഹാരിക റെയ്‌സാദ എന്നിവരാണ്‌ പ്രധാന അഭിനേതാക്കള്‍. സത്യ ഹെഗ്‌ഡെ ക്യാമറ ചലിപ്പിക്കുന്നു. ചലച്ചിത്ര രംഗത്തെ എല്ലാ മേഖലകളിലും പ്രവര്‍ത്തിച്ച താന്‍ ഇതുവരെ ചെയ്യാതിരുന്നത്‌ സംവിധാനം മാത്രമായിരുന്നു, ഇപ്പോള്‍ അതിന്‌ സമയമായെന്ന്‌ തോന്നിയെന്നാണ്‌ സംവിധാന രംഗത്തേക്കുള്ള ചുവടുവയ്‌പ്പിനെ കുറിച്ച്‌ ജെയിന്‍ അഭിപ്രായപ്പെട്ടത്‌. ജങ്കര്‍ മ്യൂസിക്‌ എന്റെ സ്വന്തം ലേബലാണ്‌. മറ്റൊരു സംരംഭമായ മാഴ്‌സ്‌ ഫിലിം ഹൗസിലാണ്‌ സൗണ്ട്‌ സ്റ്റുഡിയോ, എഡിറ്റിങ്‌, ഗ്രാഫിക്‌, കളര്‍ ഗ്രേഡിങ്‌ തുടങ്ങിയ മേഖലകളുമായി പരിചയപ്പെട്ടതെന്നും ജെയിന്‍ അറിയിച്ചു.
ഇത്രയും കാലം താന്‍ അവതരിപ്പിച്ചിട്ടുള്ളതില്‍ നിന്നും തികച്ചും വ്യത്യസ്‌തമായ ഒരു ചിത്രമാണ്‌ `6-5 = 2' എന്നും ജെയിന്‍ പറഞ്ഞു. എന്നെ സംബന്ധിച്ചിടത്തോളം മറ്റൊരു ചിത്രം എന്നതിനേക്കാള്‍ കാണികളുമായി അനുഭവങ്ങള്‍ പങ്കുവയ്‌ക്കുകയാണ്‌ ഈ ചിത്രത്തിലൂടെയെന്നും അദേഹം കൂട്ടിചേര്‍ത്തു. ഇതിനുള്ള ധൈര്യം സംഭരിക്കുകയായിരുന്നു ആദ്യ ഘട്ടത്തില്‍ ചെയ്‌തത്‌. പിന്നെ ഏറ്റവും സ്വീകാര്യമായ തരത്തിലേക്ക്‌ സ്‌ക്രിപ്‌റ്റ്‌ പൊളിച്ചെഴുത്ത്‌ തുടങ്ങി. മുംബൈയിലെത്തി 300 ഓളം ചെറുപ്പക്കാരുടെ ഓഡിഷന്‍ നടത്തി. അതില്‍നിന്നും ആറു പേരെ തെരഞ്ഞെടുത്തു. പക്ഷെ അതൊരു ചെറിയ തുടക്കം മാത്രമായിരുന്നു. പിന്നെ 10 ദിവസത്തോളം മറ്റുള്ളവര്‍ക്കൊപ്പം ലൊക്കേഷനുകളില്‍ എത്തി. 30 ദിവസത്തോളം ഷൂട്ടിങ്‌ നടക്കേണ്ട 10 കീലോമീറ്ററോളം വരുന്ന സ്ഥലം കാണിച്ചു കൊടുത്തു. അധികം സൗകര്യങ്ങളൊന്നുമില്ലാത്ത പ്രദേശത്ത്‌ കൂട്ടിന്‌ കൊതുകുകള്‍ ധാരാളമുണ്ടായിരുന്നു. അങ്ങിനെ ഞങ്ങള്‍ ചിത്രം തുടങ്ങി- ജെയിന്‍ ചിത്രീകരണ വിശേഷങ്ങള്‍ പറഞ്ഞു. 
നല്ലൊരു പാട്ടുണ്ടെങ്കില്‍ ചിത്രം 50 ശതമാനം ഹിറ്റാണെന്ന്‌ അറിയാമായിരുന്നിട്ടും ഈ ചിത്രത്തിന്റെ പശ്ചാത്തലം കണക്കിലെടുത്ത്‌ വിട്ടുവീഴ്‌ചയൊന്നും ചെയ്‌തില്ലെന്നും ജെയിന്‍ പറഞ്ഞു. പശ്ചാത്തല ശബ്‌ദങ്ങള്‍ പലതും ഒറിജിനലാണ്‌. പല ചിത്രങ്ങളും പ്രേമവും ആക്ഷനും നിറഞ്ഞതാണ്‌. എന്നാല്‍ ഇത്‌ യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള കഥയാണെന്നും വ്യക്തമാക്കി. ജെയിന്റെ അടുത്ത ചിത്രം റൊമാന്റിക്കായിരിക്കുമെന്നും അദേഹം സൂചിപ്പിച്ചു.  

2014 നവംബർ 20, വ്യാഴാഴ്‌ച

നെറ്റ്‌ ഫോക്‌സ്‌ മൊബൈല്‍ സെക്യുരിറ്റി ആപ്ലിക്കേഷന്റെ ദക്ഷിണമേഖലാ പ്രകാശനം



കൊച്ചി: കൊരട്ടി കിന്‍ഫ്ര പാര്‍ക്ക്‌ കോപ്പര്‍സീഡ്‌സ്‌ ടെക്‌നോളജീസ്‌ വികസിപ്പിച്ച നൈറ്റ്‌ ഫോക്‌സ്‌ മൊബൈല്‍ സെക്യുരിറ്റി ആപ്ലിക്കേഷന്റെ ദക്ഷിണമേഖലാ പ്രകാശനം നടത്തി.
.
മൊബൈല്‍ മോഷണം കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ഈ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നത്‌. എസ്‌.എം.എസിലൂടേയോ www.knightfox.com എന്ന വെബ്‌സൈറ്റ്‌ മുഖേന മോഷണം പോയ മൊബൈല്‍ ഫോണിനെ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള സൗകര്യമാണീ ആപ്ലിക്കേഷന്‍ വാഗ്‌ദാനം ചെയ്യുന്നത്‌. മോഷ്ടാവിന്റെ ചിത്രമെടുക്കുക, ഫോണിന്റെ ലൊക്കേഷന്‍ മനസ്സിലാക്കുക, അലാറം അടിക്കുക, ഫോണ്‍ റിമോട്ട്‌ ലോക്ക്‌ ചെയ്യുക, സിം ലോക്ക്‌ ചെയ്യുക, ഫാക്ടറി റീസൈറ്റ്‌ പ്രിവെന്‍ഷന്‍, സ്വിച്ച്‌ ഓഫ്‌ പ്രിവെന്‍ഷന്‍, ഓട്ടോ ആന്‍സറിംഗ്‌ തുടങ്ങി ഇരുപത്തിയാറോളം ഫീച്ചേഴ്‌സ്‌ ഉണ്ട്‌ ഈ ആപ്ലിക്കേഷനിലെന്ന്‌ കൊരട്ടി കിന്‍ഫ്ര പാര്‍ക്ക്‌ കോപ്പര്‍ഡീസ്‌ഡ്‌ ടെക്‌നോളജീസ്‌ സി.ഇ.ഒ അരുണ്‍ പറഞ്ഞു.

കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഇന്ന്‌ സ്വന്തം ഗ്രൗണ്ടില്‍





കൊച്ചി: പരാജയമറിയാത്ത നാല്‌ കളികള്‍ക്കുശേഷം കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഇന്ന്‌ സ്വന്തം ഗ്രൗണ്ടില്‍ കളിക്കാനിറങ്ങുന്നു. എതിരാളികള്‍ കരുത്തരില്‍ കരുത്തരായ അത്‌ലറ്റികോ ഡി കൊല്‍ക്കത്ത. ഹോം ഗ്രൗണ്ടില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ നാലാം പോരാട്ടമാണിന്ന്‌. കഴിഞ്ഞ മൂന്ന്‌ ഹോം മത്സരങ്ങളില്‍ ഒരു വിജയവും രണ്ട്‌ സമനിലയും നേടിയ ബ്ലാസ്‌റ്റേഴ്‌സ്‌ കഴിഞ്ഞ ദിവസം സാക്ഷാല്‍ ഡെല്‍ പിയറോയുടെ ദല്‍ഹി ഡെയര്‍ ഡെവിള്‍സിനെ അവരുടെ മണ്ണില്‍ മുട്ടുകുത്തിച്ചതിന്റെ ആത്മവിശ്വാസത്തിലാണ്‌ ഇന്ന്‌ ഇറങ്ങുന്നത്‌. ക്യാപ്‌റ്റന്‍ പെന്‍ ഓര്‍ജിയുടെ ഏക ഗോളിന്റെ കരുത്തിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം. കലൂരിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ രാത്രി 7നാണ്‌ കളിയുടെ കിക്കോഫ്‌.
ഒമ്പത്‌ മത്സരങ്ങളില്‍ നിന്ന്‌ നാല്‌ വീതം വിജയവും സമനിലയും ഒരു പരാജയവുമടക്കം 16 പോയിന്റുള്ള അത്‌ലറ്റികോ ഡി കൊല്‍ക്കത്ത പോയിന്റ്‌ പട്ടികയില്‍ രണ്ടാം സ്ഥാനത്തും ഒമ്പത്‌ മത്സരങ്ങളില്‍ നിന്ന്‌ 3 വീതം വിജയവും സമനിലയും പരാജയവുമടക്കം 12 പോയിന്റുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ്‌ മൂന്നാം സ്ഥാനത്തുമാണ്‌. പൂനെ സിറ്റി എഫ്‌സിയോടായിരുന്നു അവരുടെ ഏക പരാജയം.
ഒരു ലോകോത്തര സ്‌ട്രൈക്കറുടെ അഭാവത്തിനൊപ്പം ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധവും അത്‌ലറ്റികോ മുന്നേറ്റനിരയും തമ്മിലുള്ള പോരാട്ടമാണ്‌ ഇന്ന്‌ അരങ്ങേറുക. സ്‌പാനിഷ്‌ താരങ്ങളായ ലൂയിസ്‌ ഗാര്‍ഷ്യ, ജോഫ്രെ, ബോര്‍ജ ഫെര്‍ണാണ്ടസ്‌, എത്യോപ്യന്‍ സ്‌ട്രൈക്കര്‍ ഫിക്രു എന്നിവരെ തടഞ്ഞുനിര്‍ത്തുക എന്നതാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ ഏറ്റവും വലിയ വെല്ലുവിളി. കഴിഞ്ഞ മത്സരങ്ങളിലെപ്പോലെ ഫിക്രുവിനെ ഏക സ്‌ട്രൈക്കറായി നിര്‍ത്തി 4-2-3-1 എന്ന ശൈലിയിലായിരിക്കും അത്‌ലറ്റികോ ഇന്ന്‌ ഇറങ്ങുക. കഴിഞ്ഞ ദിവസം നോര്‍ത്ത്‌ ഈസ്‌റ്റ്‌ യുണൈറ്റഡിനെ സ്വന്തം തട്ടകത്തില്‍ 1-0ന്‌ കീഴടക്കിയതിന്റെ ആത്മവിശ്വാസവും കൊല്‍ക്കത്തന്‍ ടീമിനുണ്ട്‌.
ഗാര്‍ഷ്യയും കാല്‍വിന്‍ ലോബോയും ഫിക്രുവും അടങ്ങുന്ന അത്‌ലറ്റികോ ഡി കൊല്‍ക്കത്തയുടെ താരനിര ബ്ലാസ്‌റ്റേഴ്‌സിന്‌ കനത്ത വെല്ലുവിളി ഉയര്‍ത്തുമെന്ന്‌ ഉറപ്പാണ്‌. എന്നാല്‍ കഴിഞ്ഞ ഒക്ടോബര്‍ 26ന്‌ ഇതേ കൊല്‍ക്കത്തക്കെതിരെ സാള്‍ട്ട്‌ലേക്ക്‌ സ്‌റ്റേഡിയത്തില്‍ വെച്ച്‌ 1-1ന്‌ സമനിലയില്‍തളച്ചതിന്റെ ആത്മവിശ്വാസവും ഡേവിഡ്‌ ജെയിംസിനും സംഘത്തിനുമുണ്ട്‌. എന്നാല്‍ ഫിക്രുവില്ലാത്ത കൊല്‍ക്കത്തയെയാണ്‌ അന്ന്‌ കേരളം നേരിട്ടത്‌. മികച്ച ഫോമില്‍ കളിക്കുന്ന ഫിക്രു ഇന്ന്‌ കൊച്ചിയില്‍ കളത്തിലുണ്ടെന്നതു ബ്ലാസ്‌റ്റേഴ്‌സിന്റെ നെഞ്ചിടിപ്പേറ്റും. ഒപ്പം സൂപ്പര്‍താരം ലൂയിസ്‌ ഗാര്‍ഷ്യയും ഇറങ്ങുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ചങ്കിടിപ്പേറും. ദല്‍ഹിയെ അവരുടെ മണ്ണില്‍ തോല്‍പ്പിച്ചു പോയിന്റ്‌ പട്ടികയില്‍ ഇതുവരെയുള്ള ഉയര്‍ന്ന സ്‌ഥാനം നേടിയതിന്റെ ആത്മവിശ്വാസമാണു കേരളത്തിന്‌ ഇതിനുള്ള മറുമരുന്ന്‌.
മികച്ചൊരു സ്‌ട്രൈക്കറുടെ അഭാവമാണ്‌ ബ്ലാസ്‌റ്റേഴ്‌സിനെ വല്ലാതെ ബുദ്ധിമുട്ടിലാക്കുന്നത്‌. എങ്കിലും ദല്‍ഹി ഡൈനാമോസിനെ അവരുടെ തട്ടകത്തില്‍ ചെന്ന്‌ കീഴടക്കാനായതിന്റെ ആത്മവിശ്വാസമാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ കൈമുതല്‍. കരുത്തുറ്റ പ്രതിരോധനിരയാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ കൈമുതല്‍. കഴിഞ്ഞ ഒമ്പത്‌ കളികളിലും ഉജ്ജ്വല പ്രകടനം കാഴ്‌ചവെച്ച 21 കാരനായ സന്ദേശ്‌ ജിംഗാനൊപ്പം കോളിന്‍ ഫാല്‍വെ, റാഫേല്‍ റോമി, നിര്‍മ്മല്‍ ഛേത്രി, ഹെംഗ്‌ബാര്‍ട്ട്‌, സൗമിക്‌ ഡേ, ഗുര്‍വിന്ദര്‍ സിംഗ്‌ തുടങ്ങിയവര്‍ അദ്ധ്വാനിച്ച്‌ കളിക്കുന്നവരാണ്‌. വിംഗുകളില്‍ക്കൂടി അതിവേഗ പ്രത്യാക്രമണത്തിനും സന്ദേശ്‌ ജിംഗാന്‍ മികവു കാണിക്കുന്നുണ്ട്‌. മധ്യനിരയെക്കുറിച്ചും ബ്ലാസ്‌റ്റേഴ്‌സിന്‌ ഭയക്കാനില്ല. മധ്യനിരിയില്‍ പ്ലേ മേക്കര്‍ സ്‌റ്റീഫന്‍ പിയേഴ്‌സണ്‍ ഗംഭീര പ്രകടനം നടത്തി മുന്നേറ്റനിരക്കാര്‍ക്ക്‌ യഥേഷ്ടം പന്ത്‌ നല്‍കിയിട്ടും അത്‌ ലക്ഷ്യത്തിലെത്തിക്കാന്‍ കഴിയാത്തത്‌ ബ്ലാസ്‌റ്റേഴ്‌സിനെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്‌. സബീത്തും സൂപ്പര്‍താരം ഇയാന്‍ ഹ്യൂമും, ക്യാപ്‌റ്റന്‍ പെന്‍ ഓര്‍ജിയും അദ്ധ്വാനിച്ചുകളിക്കുന്നുണ്ടെങ്കിലും ഫിനിഷിംഗില്‍ പിഴക്കുന്നതാണ്‌ ടീം മാനേജരും ഗോളിയുമായ ഡേവിഡ്‌ ജെയിംസിനെ ബുദ്ധിമുട്ടിലാക്കുന്നത്‌. എങ്കിലും ഡേവിഡ്‌ ജെയിംസ്‌ തികഞ്ഞ പ്രതീക്ഷയിലാണ്‌. കഴിഞ്ഞ മത്സരത്തില്‍ ദല്‍ഹിയെയും അതിന്‌ മുന്‍പ്‌ കൊച്ചിയില്‍ വച്ച്‌ ഗോവ എഫ്‌സിയെയും കീഴടക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ്‌ ജെയിംസ്‌. ദല്‍ഹിക്കെതിരെ ഇറങ്ങിയപോലെ 4-3-3 ശൈലിയില്‍ ആക്രമണത്തിന്‌ മുന്‍തൂക്കം നല്‍കിയായിരിക്കും ബ്ലാസ്‌റ്റേഴ്‌സ്‌ ഇന്ന്‌ കൊല്‍ക്കത്തക്കെതിരെ കളത്തിലിറങ്ങുക.
കഴിഞ്ഞ മത്സരങ്ങളിലെല്ലാം മധ്യനിരയില്‍ കളം അടക്കി വാണിട്ടും ഇയാന്‍ ഹ്യൂം, സി.എസ്‌. സബീത്ത്‌, മിലാഗ്രസ്‌ ഗൊണ്‍സാല്‍വസ്‌, പെന്‍ ഓര്‍ജി തുടങ്ങിയവര്‍ ലക്ഷ്യബോധം മറന്നതോടെയാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്‌ സമനില കൊണ്ട്‌ തൃപ്‌തിപ്പെടേണ്ടിവന്നത്‌. മധ്യനിരിയില്‍ പ്ലേ മേക്കര്‍ സ്‌റ്റീഫന്‍ പിയേഴ്‌സണ്‍ ഗംഭീര പ്രകടനം നടത്തി മുന്നേറ്റനിരക്കാര്‍ക്ക്‌ യഥേഷ്ടം പന്ത്‌ നല്‍കിയിട്ടും അത്‌ ലക്ഷ്യത്തിലെത്തിക്കാന്‍ കഴിയാത്തത്‌ ബ്ലാസ്‌റ്റേഴ്‌സിനെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്‌. എങ്കിലും സ്വന്തം മൈതാനത്ത്‌ രണ്ടാം വിജയം തേടി കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഇന്ന്‌ കൊല്‍ക്കത്തക്കെതിരെ ഇറങ്ങുമ്പോള്‍ പോരാട്ടം ആവേശകരമായിരിക്കുമെന്ന്‌ ഉറപ്പാണ്‌. ഒപ്പം സ്‌റ്റേഡിയത്തിലെത്തിച്ചേരുന്ന പതിനായിരങ്ങള്‍ക്ക്‌ കാല്‍പ്പന്തുകളിയുടെ സുവര്‍ണ്ണമുഹൂര്‍ത്തങ്ങളും സമ്മാനിച്ചേക്കാം. 

ഗ്രിഗോറിയന്‍ പബ്ലിക്ക്‌ സ്‌കൂളില്‍ പ്രയാഗ്‌ വില്ലേജ്‌ ഫെയര്‍



കൊച്ചി: മരട്‌ ഗ്രിഗോറിയന്‍ പബ്ലിക്ക്‌ സ്‌കൂളിന്റെ നേതൃത്വത്തില്‍ 22 
ന്‌ വില്ലേജ്‌ ഫെയര്‍ 'പ്രയാഗ്‌' സംഘടിപ്പിക്കുമെന്ന്‌ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

വൈകിട്ട്‌ ആറിന്‌ ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌ മെത്രോപ്പോലീത്തയും മരട്‌ മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ടി.കെ ദേവരാജും ചേര്‍ന്ന്‌ പ്രയാഗിന്റെ ഉദ്‌ഘാടനം നിര്‍വഹിക്കും. സ്‌കൂളില്‍ ഭാരതീയ സംസ്‌കാരം പ്രതിഫലിക്കുന്ന ഗ്രാമീണ അന്തരീക്ഷം ഒരുക്കുകയാണ്‌ ലക്ഷ്യം.
ഒന്നാം ക്ലാസ്‌്‌്‌ മുതല്‍ പതിനൊന്നാം ക്ലാസ്‌ വരെയുള്ള വിദ്യാര്‍ഥികളാണ്‌ മേളയില്‍ പങ്കെടുക്കുന്നത്‌. പൂര്‍ണമായും വിദ്യാര്‍ഥികളുടെ മേല്‍നോട്ടത്തിലാണ്‌ മേളയില്‍ വിദ്യാര്‍ഥികള്‍ സ്വയം നിര്‍മ്മിച്ച കരകൗശല വസ്‌തുക്കള്‍, അധ്യാപകരുടേയും വിദ്യാര്‍ഥികളുടേയും ചിത്രങ്ങള്‍, വിദ്യാര്‍ഥികളും രക്ഷിതാക്കളും ചേര്‍ന്ന്‌ അവതരിപ്പിക്കുന്ന നാടന്‍ കലാരൂപങ്ങള്‍ എന്നിവ ഉണ്ടായിരിക്കും. വിദ്യാര്‍ഥികളും അധ്യാപകരും രക്ഷാകര്‍ത്താക്കളും ചേര്‍ന്ന്‌ നടത്തുന്ന ഭക്ഷണ മേള 'വൈറ്റ്‌ എലിഫന്റ്‌ സ്റ്റാള്‍' ആണ്‌ മേളയുടെ മുഖ്യ ആകര്‍ഷണം. ഇത്‌ വഴി അര്‍ഹതപ്പെട്ടവര്‍ക്ക്‌ തുച്ഛമായ നിരക്കില്‍ ഗൃഹോപകരണങ്ങളും വസ്‌ത്രങ്ങളും നല്‍കും. ഒട്ടക സവാരി, കുതിര സവാരി എന്നിവയും മേളയുടെ ഭാഗമായി നടക്കും. മേള വൈകിട്ട്‌ നാലിന്‌ ആരംഭിക്കും.വാര്‍ത്താസമ്മേളനത്തില്‍ വിദ്യാര്‍ഥികളായ അശ്വിന്‍ ജെയ്‌ന്‍, നിവേദ്യ പി.എ, നവ്യ ബെന്നി, മാത്യു തോമസ്‌എന്നിവരോടൊപ്പം അധ്യാപകരായ വിനുമോന്‍ മാത്യു, റീന സജി എന്നിവരും പങ്കെടുത്തു
കൊച്ചി: മരട്‌ ഗ്രിഗോറിയന്‍ പബ്ലിക്ക്‌ സ്‌കൂളിന്റെ നേതൃത്വത്തില്‍ ഇന്ന്‌ വില്ലേജ്‌ ഫെയര്‍ 'പ്രയാഗ്‌' സംഘടിപ്പിക്കുമെന്ന്‌ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട്‌ ആറിന്‌ ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌ മെത്രോപ്പോലീത്തയും മരട്‌ മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ടി.കെ ദേവരാജും ചേര്‍ന്ന്‌ പ്രയാഗിന്റെ ഉദ്‌ഘാടനം നിര്‍വഹിക്കും. സ്‌കൂളില്‍ ഭാരതീയ സംസ്‌കാരം പ്രതിഫലിക്കുന്ന ഗ്രാമീണ അന്തരീക്ഷം ഒരുക്കുകയാണ്‌ ലക്ഷ്യം.
ഒന്നാം ക്ലാസ്‌്‌്‌ മുതല്‍ പതിനൊന്നാം ക്ലാസ്‌ വരെയുള്ള വിദ്യാര്‍ഥികളാണ്‌ മേളയില്‍ പങ്കെടുക്കുന്നത്‌. പൂര്‍ണമായും വിദ്യാര്‍ഥികളുടെ മേല്‍നോട്ടത്തിലാണ്‌ മേളയില്‍ വിദ്യാര്‍ഥികള്‍ സ്വയം നിര്‍മ്മിച്ച കരകൗശല വസ്‌തുക്കള്‍, അധ്യാപകരുടേയും വിദ്യാര്‍ഥികളുടേയും ചിത്രങ്ങള്‍, വിദ്യാര്‍ഥികളും രക്ഷിതാക്കളും ചേര്‍ന്ന്‌ അവതരിപ്പിക്കുന്ന നാടന്‍ കലാരൂപങ്ങള്‍ എന്നിവ ഉണ്ടായിരിക്കും. വിദ്യാര്‍ഥികളും അധ്യാപകരും രക്ഷാകര്‍ത്താക്കളും ചേര്‍ന്ന്‌ നടത്തുന്ന ഭക്ഷണ മേള 'വൈറ്റ്‌ എലിഫന്റ്‌ സ്റ്റാള്‍' ആണ്‌ മേളയുടെ മുഖ്യ ആകര്‍ഷണം. ഇത്‌ വഴി അര്‍ഹതപ്പെട്ടവര്‍ക്ക്‌ തുച്ഛമായ നിരക്കില്‍ ഗൃഹോപകരണങ്ങളും വസ്‌ത്രങ്ങളും നല്‍കും. ഒട്ടക സവാരി, കുതിര സവാരി എന്നിവയും മേളയുടെ ഭാഗമായി നടക്കും. മേള വൈകിട്ട്‌ നാലിന്‌ ആരംഭിക്കും.വാര്‍ത്താസമ്മേളനത്തില്‍ വിദ്യാര്‍ഥികളായ അശ്വിന്‍ ജെയ്‌ന്‍, നിവേദ്യ പി.എ, നവ്യ ബെന്നി, മാത്യു തോമസ്‌എന്നിവരോടൊപ്പം അധ്യാപകരായ വിനുമോന്‍ മാത്യു, റീന സജി എന്നിവരും പങ്കെടുത്തു

ഇന്‍ഷുറന്‍സ്‌ നിയമഭേദഗതി പാസാക്കിയാല്‍ പണിമുടക്ക്‌ സമരം


കൊച്ചി: പ്രതിഷേധങ്ങള്‍ അവഗണിച്ച്‌ ഇന്‍ഷ്വറന്‍സ്‌ നിയമ (ഭേദഗതി) ബില്‍ പാസാക്കിയാല്‍ പണിമുടക്കു സമരം നടത്തുമെന്ന്‌ കേരള സ്‌റ്റേറ്റ്‌ ജനറല്‍ ഇന്‍ഷ്വറന്‍സ്‌ എംപ്ലോയീസ്‌ യൂണിയന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിലവിലുള്ള മൂന്ന്‌ ഇന്‍ഷ്വറന്‍സ്‌ നിയമങ്ങളിലായി 111 ഭേദഗതികള്‍ നിര്‍ദ്ദേശിക്കുന്ന ബില്ലാണിത്‌. ഇന്ത്യന്‍ ഇന്‍ഷ്വറന്‍സ്‌ വ്യവസായത്തില്‍ വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ബില്‍ പിന്‍വലിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
വിദേശ നിക്ഷേപ പരിധി 26ല്‍ നിന്ന്‌ 49 ശതമാനമായി ഉയര്‍ത്തുക, പൊതുമേഖലാ ജനറല്‍ ഇന്‍ഷ്വറന്‍സ്‌ കമ്പിനികളുടെ ഓഹരികള്‍ വിറ്റഴിക്കുക എന്നിവ പ്രത്യാഘാതങ്ങള്‍ക്ക്‌ വഴിയൊരുക്കും. പൊതുമേഖല ഇന്‍ഷ്വറന്‍സ്‌ കമ്പിനികളെ എല്‍ഐസി പോലുള്ള ഏകശില കോര്‍പ്പറേഷനാക്കുക എന്ന ആവശ്യവും ഇവര്‍ ഉന്നയിക്കുന്നുണ്ട്‌. ബില്‍ പാസാക്കുന്നതിനെ എതിര്‍ത്ത്‌ ഒപ്പു ശേഖരണം മനുഷ്യചങ്ങല തുടങ്ങിയ പ്രതിഷേധപരിപാടികളെല്ലാം യൂണിയന്‍ ആരംഭിച്ചിടച്‌ടു ജനറല്‍ സെക്രട്ടറി പി.ബി വേണുഗോപാല്‍, മേഖലാ പ്രസിഡന്റ്‌ പി.ആര്‍ ശശി, ജോയിന്റ്‌ സെക്രട്ടറി ബിജു പോള്‍, കെ.കെ സന്തോഷ്‌ കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

നിര്‍മിതി ഉച്ചകോടി 22ന്‌


കൊച്ചി: നിര്‍മാണ വ്യവസായ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നര്‍ദ്ദേശങ്ങള്‍ ക്രോഡീകരിക്കുന്ന നിര്‍മിതി ഉച്ചകോടി 22
ന്‌ വൈറ്റില ബ്രോഡ്‌ ബീനില്‍ നടക്കുമെന്ന്‌ സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ പത്തിന്‌ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ്‌ പരിപാടിയുടെ ഉദ്‌ഘാടനം നര്‍വഹിക്കും. വിവിധ സമ്മേള}ങ്ങളിലായി മന്ത്രിമാരായ ഡോ. എം.കെ മു}ീര്‍, കെ.ബാബു, ഡോ. തോമസ്‌ ഐസക്ക്‌, മേയര്‍ ടോണി ചമ്മണി തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും.
സന്തുലിതവും ഏകീകൃതവുമായ കരാര്‍ വ്യവസ്ഥകള്‍, പൊതുമരാമത്ത്‌ വകുപ്പുകളുടെ പുന:സംഘടന, പരിസ്ഥിതി സൗഹൃദ നിര്‍മിതികള്‍, ക്വാറിക്രഷര്‍ പ്രശനം, ചെമ്മണ്ണ്‌ ഖനനത്തിലും വിതരണത്തിലും നേരിടുന്ന പ്രശ്‌നങ്ങള്‍, മണല്‍, സിമന്റ്‌, ടാര്‍, ഇറക്കുമതി സാധ്യത, കടല്‍ മണല്‍ ഖനനം, കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പ്‌ തുടങ്ങിയ വിഷയങ്ങളില്‍ പ്രബന്ധാവതരണം നടക്കും. സമ്മേളനത്തില്‍ ഉരുത്തിരിയുന്ന നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച്‌ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക്‌ സമര്‍പ്പിക്കും. മൂന്ന്‌ ദിവസം നിളുന്ന സമ്മേളനം തിങ്കളാഴ്‌ച സമാപിക്കും.
കേരള ഗവണ്‍മെന്റ്‌ കോണ്‍ട്രാക്ടേഴ്‌സ്‌ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്‌ വര്‍ഗീസ്‌ കണ്ണമ്പള്ളി, സംഘാടക സമിതി ചെയര്‍മാന്‍ കെ.കെ രാധാകൃഷ്‌ണന്‍, കണ്‍വീനര്‍ കെ.ഡി ജോര്‍ജ്ജ്‌, എം.ആര്‍ ചന്ദ്രന്‍ പിള്ള, കെ.എ ജന്‍സണ്‍, പരീദ്‌ കെ.എസ്‌, ലീഷിന്‍ ജോസഫ്‌ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു. 

തമിഴ്‌നാട്ടില്‍ ഭൂമിയും വ്യവസായവുമുള്ള മന്ത്രിമാര്‍ ആരാണെന്നു ജയലളിത വ്യക്തമാക്കണം


കൊച്ചി:
മുല്ലപ്പെരിയാര്‍ കേസില്‍ തമിഴ്‌നാടിനു അനൂകൂലമായ വിധി ലഭിക്കുന്നതിനു സഹായമായ നിലപാട്‌ എടുത്ത കേരളത്തിലെ മന്ത്രിമാര്‍ ആരാണെന്നു തമിഴ്‌നാട്‌ സര്‍്‌ക്കാര്‍ വ്യക്തമാക്കണമെന്നു പി.സി തോമസ്‌ ആവശ്യപ്പെട്ടു.

നിയമവകുപ്പിന്റെ പാളിച്ചയാണ്‌ മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിനുണ്ടായ തോല്‍വിയെന്ന്‌ കേരള കോണ്‍ഗ്രസ്‌ ചെയര്‍മാന്‍ പി.സി തോമസ്‌ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. തമിഴ്‌നാട്ടില്‍ ഭൂമിയും ബിസിനസ്സുമുള്ള കേരളത്തിലെ രാഷ്ട്രീയ നേതാക്കളും മന്ത്രിമാരുമാണ്‌ കേസില്‍ തമിഴ്‌നാടിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
തമിഴ്‌ നാട്ടില്‍ ഭൂമിയും ബിസിനസ്സുമുള്ള മന്ത്രിമാരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന്‌ മുമ്പ്‌ ജയലളിത പ്രഖ്യാപിച്ചിരുന്നു. ആ പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ തമിഴ്‌നാട്‌ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തമിഴ്‌നാട്ടില്‍ ഷൂസ്‌ കമ്പനിയുള്ള ഒരു മന്ത്രിയുടെ പേര്‌ തനിക്കറിയാമെന്നും എറിക്‌ ഷൂസ്‌ എന്ന ഈ കമ്പനിയുടെ ഉടമ മന്ത്രിയുടെ ബിനാമിയായ ബാബിര്‍ എന്ന തിരുവല്ല സ്വദേശിയാണെന്നും പി.സി തോമസ്‌ പറഞ്ഞു.
മുല്ലപ്പെരിയാര്‍ ഡാം സന്ദര്‍ശിച്ച്‌ പഠനം നടത്തിയ ഏഷ്യന്‍ ഡാം സേഫ്‌റ്റി വിഭാഗം തലവന്‍ ഹിമാംസു താക്കൂറിന്റെ റിപ്പോര്‍ട്ട്‌ കോടതിയില്‍ ഹാജരാക്കാതിരുന്നത്‌ കേരളത്തിന്റെ വീഴ്‌ചയാണ്‌. ഡാം സുരക്ഷിതമല്ലെന്നും പൊട്ടാന്‍ സാധ്യതയുണ്ടെന്നുമുള്ള റിപ്പോര്‍ട്ടായിരുന്നു അത്‌. ഹൈക്കോടതിയിലെ കേസില്‍ മുല്ലപെരിയാര്‍ ഡാം വിഷയത്തില്‍ ചിലര്‍ അനാവശ്യമായ ഭീതി പരത്തുകയാണെന്നും ഡാം തകര്‍ന്നാലും വെള്ളം തടഞ്ഞു നിര്‍ത്താമെന്നും കേരളസര്‍ക്കാര്‍ പ്രസ്‌താവനയില്‍ പറഞ്ഞിരുന്നു. ഇത്തരത്തിലുള്ള നടപടികള്‍ സര്‍ക്കാര്‍ തമിഴ്‌നാടിനെ സംരക്ഷിക്കുന്നുവെന്നതിന്‌ തെളിവായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുല്ലപെരിയാര്‍ ഉള്‍പ്പടെ കേരളത്തിന്റെ ഡാമുകള്‍ സ്വന്തമാക്കാന്‍ കേന്ദ്രസര്‍ക്കാരിനെ കൊണ്ട്‌ ദേശീയ ഡാം രജിസ്റ്റര്‍ തമിഴ്‌നാട്‌ തിരുത്തിച്ചിരുന്നു. അപ്പോഴും കേരളം മൗനം പാലിക്കുകയാണുണ്ടായത്‌. താന്‍ പൊതുതാല്‌പര്യ ഹര്‍ജി ഫയല്‍ ചെയ്‌തതിന്‌ ശേഷമാണ്‌ രജിസ്റ്റര്‍ തിരുത്തപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

2014 സെപ്റ്റംബർ 20, ശനിയാഴ്‌ച

വരാപ്പുഴ അതിരൂപതാ ശതാബ്ദി പ്രഖ്യാപനവും കര്‍മ്മ പദ്ധതികളുടെ ഉദ്‌ഘാടനനുവും


വരാപ്പുഴ അതിരൂപതാ ശതാബ്ദി പ്രഖ്യാപനവും കര്‍മ്മ പദ്ധതികളുടെ ഉദ്‌ഘാടനനുവും ആര്‍ച്ച്‌ ബിഷപ്പ്‌ ഡോ.ഫ്രാന്‍സിസ്‌ കല്ലറക്കല്‍ ഉദ്‌ഘാടനം ചെയ്യുന്നു

പ്രതിഷേധ പ്രകടനം നടത്തി

കൊച്ചിയില്‍ നേവിക്കാര്‍ വൈദികനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച്‌ വരാപ്പുഴ അതിരൂപതാ പ്രവര്‍ത്തകര്‍ നഗരത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനം

കൊച്ചി ന്യൂസ്‌ ഹൈലൈറ്റ്‌സ്‌- സെപ്‌തംബര്‍ 20




മദ്യനിരോധനം ടൂറിസം മേഖലയെ
തകര്‍ക്കുമെന്ന വാദം അടിസ്ഥാനരഹിതം

കൊച്ചി: മദ്യനിരോധനം മൂലം ടൂറിസം മേഖലയ്‌ക്ക്‌ തിരിച്ചടിയുണ്ടാകുമെന്ന വാദം അടിസ്ഥാനരഹിതമാണെന്ന്‌ ആള്‍ ഇന്ത്യ ട്രാവല്‍ ആന്‍ഡ്‌ ടൂറിസം അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിദേശികള്‍ മദ്യപിക്കുന്നതിനു വേണ്ടിയാണ്‌ കേരളത്തിലെത്തുന്നതെന്ന പ്രചരണം അസംബന്ധമാണ്‌. കേരളത്തിന്റെ തനതു സംസ്‌കാരെത്തെക്കുറിച്ച്‌ പഠിക്കുന്നതിനും കാഴ്‌ച്ചകള്‍ കാണുന്നതിനും മറ്റുമായാണ്‌ വിദേശ ടൂറിസ്റ്റുകള്‍ ഇവിടെയെത്തുന്നത്‌. ഹെല്‍ത്ത്‌ ടൂറിസവും ഹൗസ്‌ബോട്ടുകളും തനത്‌ പാരമ്പര്യ സംസ്‌കാരങ്ങളുമാണ്‌ വിദേശികളെ കേരളത്തിലേക്ക്‌ ആകര്‍ഷിക്കുന്നതെന്നും ഇത്‌ തിരിച്ചറിഞ്ഞ്‌ ടൂറിസത്തില്‍ ആയൂര്‍വേദത്തിന്റെ സംസ്‌കാരികത്തനിമയുടെയും സാധ്യതകള്‍ കൂടുതലായി ഉപയോഗപ്പെടുത്താന്‍ കേരളം ശ്രമിക്കണമെന്നും ഇവര്‍ പറഞ്ഞു. അറേബ്യന്‍ ട്രാവല്‍മാര്‍ട്ടില്‍ കേരളത്തിന്റെ സാധ്യതകളെക്കുരിച്ച്‌ വിശദമായ വര്‍ക്കഷോപ്പുകള്‍ നടത്തിയാല്‍ കേരള ടൂറിസത്തിന്‌ അനന്തമായസാധ്യതകള്‍ ലഭിക്കുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. ശ്രീലങ്ക,മലേഷ്യ,തായ്‌ലാന്റ്‌, ്‌ബ്രസീല്‍ എന്നീരാജ്യങ്ങള്‍ പോലും അറേബ്യന്‍ രാജ്യങ്ങളില്‍ നിന്നും സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി വന്‍ പ്രചരണങ്ങളാണ്‌ നടത്തുന്നത്‌. ദുബായില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ്‌ വക ഡെസ്‌കില്‍ ഉത്തരേന്ത്യന്‍ ടൂറിസ്റ്റ്‌ കേന്ദ്രങ്ങളെക്കുറിച്ചു മാത്രമാണ്‌ നല്‍കുന്നതെന്നും ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അഷറഫ്‌ വെള്ളാങ്കല്‍ വളാഞ്ചേരി, റൗഫ്‌, റഷീദ്‌, ഷംസുദ്ദിന്‍ എന്നിവര്‍ പങ്കെടുത്തു.


ഡ്രൈവിംഗ്‌ സ്‌കൂള്‍ രംഗത്തെ പ്രതിസന്ധി അവസാനിപ്പിക്കണം

കൊച്ചി: ഡ്രൈവിഗ്‌ സ്‌കുളുകള്‍ക്കെതിരായ നടപടികള്‍ സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന്‌ ഓള്‍ കേരള മോട്ടോര്‍ ഡ്രൈവിംഗ്‌ സ്‌കൂള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വര്‍ഷങ്ങളായി ഈ മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഡ്രൈവിംഗ്‌ സ്‌കൂളുകളുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയാകുന്ന നിയമങ്ങളാണ്‌ സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പിലാക്കുന്നത്‌. രാവിെല 10 മുതല്‍ വൈകിട്ട്‌ ആഞ്ചുവരെ മാത്രമെ ഡ്രൈവിംഗ്‌ പഠിപ്പിക്കാവു എന്ന നിയമം ഡ്രൈവിംഗ്‌ സ്‌കൂളുകള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്‌. രാവിലെ ആറുമുതല്‍ പത്തുവരെയുള്ള സമയത്താണ്‌ കൂടുതല്‍ ആളുകള്‍ ഡ്രൈവിംഗ്‌ പഠിക്കാനെത്തുന്നത്‌. വിദ്യാര്‍ഥികളും ഉദ്യോഗസ്‌തരുമാണ്‌ ഇക്കൂട്ടരില്‍ അധികവും. അതുകൊണ്ടുതന്നെ ഈ നിയമം ഡ്രൈവിംഗ്‌ സ്‌കൂളുകളെ പ്രതിസന്ധിയിലാക്കുമെന്നും ഇതിനെതിരായി വിവിധ ഡ്രൈവിംഗ്‌ സ്‌കൂള്‍ അസോസിയേഷനുകളിമായി ചേര്‍ന്ന്‌ പ്രക്ഷോഭ പരിപാടികള്‍ നടത്തുമെന്നും ഇവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ മിജുലാല്‍ പി, സെക്രട്ടറി കെ എസ്‌ ചെറിയാന്‍, കെ രവീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


നികുതി വര്‍ധനക്കെതിരെ
കേരള കോണ്‍ഗ്രസ്‌ സമരം ആരംഭിക്കും


കൊച്ചി: വെള്ളക്കരം, വസ്‌തുവിന്റെയും തോട്ടങ്ങളുടേയും നികുതി, കുടുംബാംഗങ്ങള്‍ തമ്മിലുള്ള വസ്‌തു ഇടപാടിന്റെ സ്റ്റാമ്പ്‌ ഡ്യൂട്ടി,രജിസ്‌ട്രേഷന്‍ ഫീസ്‌ തുടങ്ങിയവയില്‍ വന്‍ വര്‍ധനവ്‌ പ്രഖ്യാപിച്ച്‌ നികുതി കുത്തനെ കൂട്ടിയ സര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ സമരപരിപാടികള്‍ നടത്തുമെന്ന്‌ കേരള കോണ്‍ഗ്രസ്‌(നാഷണലിസ്‌റ്റ്‌) നേതാക്കള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
അഴിമതിയും കെടുകാര്യസ്‌്‌ഥതയും മൂലം കാലിയായ ഖജനാവ്‌ നിറയ്‌ക്കാന്‍ പാവപ്പെട്ട ജനങ്ങളെ ക്രൂശിക്കുന്ന സര്‍ക്കാര്‍ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും നേതാക്കള്‍ പറഞ്ഞു.
തൃശൂര്‍ കോഴിഫാം നടത്തുന്ന തോംസണ്‍ ഗ്രൂപ്പുമായി രഹസ്യധാരണയിലെ്‌തതി അഴിമതി നടത്തി ധനകാര്യമന്ത്രി സര്‍ക്കാരിനു 65 കോടി രൂപയുടെ നഷ്ടം വരുത്തിയതായി നേതാക്കള്‍ ആരോപിച്ചു. ജനത്തിന്റെ കണ്ണില്‍ പോടിയിടാന്‍ ട്രൈബ്യൂണലില്‍ സര്‍ക്കാര്‍ പേരിന്‌ അപ്പീല്‍ കൊടുത്ത്‌ ടാക്‌സ്‌ സ്‌പെഷ്യല്‍ ഗവണ്മന്റ്‌ പ്ലീഡറെ കേസ്‌ മനഃപൂ്‌ര്‍വം തോറ്റുകൊടുക്കാന്‍ നിയമിച്ചു.മന്ത്രിയുടെ നോമിനി ഹാജരാകാതിരുന്ന്‌ മനഃപൂര്‍വം കോഴിഫാം കാരനെ സഹായിച്ചു. ഈ സാഹചര്യത്തി്‌ല്‍ കെ.എം മാണിയെ മന്ത്രി സഭയില്‍ നിന്നും പുറത്താക്കണമെന്ന്‌ കേരളകോണ്‍ഗ്രസ്‌ (നാഷണലിസ്‌റ്റ്‌)ആവശ്യപ്പെട്ടു.
യഥാര്‍ത്ഥ മനസ്സിലിരിപ്പ്‌ിന്‌ വിപരീതമായി സമ്പൂര്‍ണമദ്യനിരോധനത്തിന്റെ പേരില്‍ കേരളീയരെ ധനകാര്യ മന്ത്രിയും മുഖ്യമന്ത്രിയും കൂടി കുരങ്ങുകളിപ്പിക്കുകയാണെന്ന്‌ കേരളകോണ്‍ഗ്രസ്‌ (നാഷണലിസ്‌റ്റ്‌) നേതാക്കള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ പാര്‍ട്ടി ലീഡര്‍ നോബിള്‍ മാത്യു, എം എന്‍ ഗിരി, എ എ വി കെന്നഡി, ടി പി അനീഷ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.


പോലീസ്‌ ക്രൂരമായി മര്‍ദ്ദിച്ച ലീബയ്‌ക്ക്‌
യൂത്ത്‌ കോണ്‍ഗ്രസ്‌ സഹായധനം നല്‍കി

കൊച്ചി
ചേരാ}െല്ലൂര്‍ പൊലീസ്‌ സ്റ്റേഷമില്‍ ക്രൂരമായി പൊലീസ്‌ മര്‍നമേറ്റ്‌ നട്ടെല്ലിന്‌്‌ പരിക്കേറ്റ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‌്‌ പരാതി നല്‍കുമെന്ന്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ എറണാകുളം പാര്‍ലമെന്റ്‌ പ്രസിഡന്റ്‌ എം.വി. രതീഷ്‌. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ലീബയെ സന്ദര്‍ശിച്ചതിനുശേഷമാണ്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ ഇക്കാര്യം അറിയിച്ചത്‌. യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്ഥാന സെക്രട്ടറിമാരായ ദീപക്‌ ജോയി, തമ്പി സുബ്രഹ്മണ്യം, ജില്ലാ ഭാരവാഹികളായ ദിലീപ്‌ കുഞ്ഞുകുട്ടി, അഡ്വ. കെ.എം. മധു, ജോസഫ്‌ മാര്‍ട്ടിന്‍, നൗഫിദ ഡാനി എന്നിവരാണ്‌ ലീബയെ സന്ദര്‍ശിച്ചത്‌. യൂത്ത്‌ കോണ്‍ഗ്രസ്‌ സമാഹരിച്ച ധനസഹായം ലീബയുടെ ഭര്‍ത്താവിന്‌്‌ കൈമാറി. സംഭവത്തില്‍ കുറ്റക്കാരായ പൊലീസ്‌ ഉദ്യോഗസ്ഥര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്ന്‌നേതാക്കള്‍ ആവശ്യപ്പെട്ടു.




2014 സെപ്റ്റംബർ 15, തിങ്കളാഴ്‌ച

കേരളത്തിന്റെ സ്വന്തം കൊന്വനാന വരുന്നു








കൊച്ചി
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോളിലെ കേരള ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ലോഗോ പ്രകാശനവും ടീം ലോഞ്ചും വര്‍ണശബളമായ ചടങ്ങില്‍ അരങ്ങേറി.

ഇന്ത്യന്‍ ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ തെണ്ടൂല്‍ക്കറിന്റെ ഉടമസ്ഥതയിലുള്ള കേരള ബ്ലാസ്റ്റേഴ്‌സ്‌ ടീമിന്റെ പരിശീലന മത്സരങ്ങള്‍ അടുത്ത ആഴ്‌ച ആരംഭിക്കും.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കേരളത്തിന്റെ സ്വന്തം ഫുട്‌ബോള്‍ ടീമായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ലോഗോയും കേരളീയ തനിമയിലുള്ളതാണ്‌.തുമ്പിക്കൈയില്‍ ഫുട്‌്‌ബോള്‍ ഏന്തിയ കൊമ്പനാനയാണ്‌ ടീമിന്റെ ഔദ്യോഗിക ലോഗോ. കേരളത്തിന്റെ പൈതൃകവും സംസ്‌കാരവും വിളിച്ചോതുന്ന ലോഗോ തയ്യാറാക്കിയത്‌ രാജ്യാന്തര പ്രശസ്‌തരായബ്രാഷ്‌ ബ്രാന്‍ഡ്‌സ്‌ ആണ്‌.ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ ക്ല്‌ബ്ബുകളുടെ ലോഗോകള്‍ പഠിച്ചശേഷമാണ്‌ കേരളത്തിന്റെ സവിശേഷത വിളിച്ചോതുന്ന കൊന്വനാനയെ തിരഞ്ഞെടുതത്ത്‌്‌.

ടീമിന്റെ ഉടമകളില്‍ ഒരാളായ പ്രസാദ്‌ പൊത്‌ലൂരി 22 അംഗ ടീമംഗങ്ങളെ പരിചയപ്പെടുത്തി.പരമ്പരാഗത ശൈലിയില്‍ മുണ്ട്‌ ഉടുത്ത്‌ ടീമംഗങ്ങള്‍ ഓരോരുത്തരായിട്ടാണ്‌ വേദിയിലെത്തിയത്‌്‌. ്‌ ടീമിന്റെ മാനേജരും മാര്‍ക്വീ പ്ലെയറുമായ ഡേവിഡ്‌ ജെയിംസ്‌ അന്തര്‍ദേശീയ താരം മൈക്കല്‍ ചോപ്ര, ടീം കോച്ച്‌ ട്രെവര്‍ മോര്‍ഗന്‍,മലയാളി താരം സുശാന്ത്‌ മാത്യു, സബീത്‌ എന്നിവര്‍ക്കു പിന്നാലെ മറ്റു താരങ്ങളും വേദിയില്‍ എത്തി.ടീമുടമ പ്രസാദ്‌ പൊത്‌ലൂരി, കെഎഫ്‌എ പ്രസിഡന്റ്‌ കെ.എം..ഐ മേത്തര്‍ ,കൊച്ചി മേയര്‍ ടോണി ചമ്മിണി,മുന്‍ രാജ്യാന്തര താരങ്ങളായ ഐ.എം വിജയന്‍ ,ജോ പോള്‍ അഞ്ചേരി തുടങ്ങിയവരും ചടങ്ങിനെത്തി.
കേരള ബ്ലാസ്റ്റേഴ്‌സ്‌ ടീമിന്റെ പരിശീലന മത്സരങ്ങള്‍ അടുത്ത ആഴ്‌ച ആരംഭിക്കുമെന്നും പരിശീലന മത്സരങ്ങള്‍ നടക്കുന്നതിനിടെ ടീമിലെ മറ്റു വിദേശ താരങ്ങളും എത്തിച്ചേരുമെന്നും ടീമിന്റെ മാര്‍ക്വി പ്ലെയര്‍ ഡേവിഡ്‌ ജയിംസ്‌ പറഞ്ഞു
ഇന്ത്യയില്‍ ക്രിക്കറ്റിനാണ്‌ മുന്‍തൂക്കമെങ്കിലും കേരളത്തിനു ഫുട്‌ബോളിനു പാരമ്പമര്യമുള്ള സംസ്ഥാനമാണ്‌ കേരളമെന്നതിനാല്‍ ഇവിടെ കൂടുതല്‍ ആരാധകരെ പ്രതീക്ഷിക്കുന്നതായും ടീമിന്റെ തൃശൂരിലെ പരിശീലനം തുടരുമെന്നും അടുത്ത ആഴ്‌ചമുതല്‍ പരിശീലന മത്സരങ്ങള്‍ക്കായി ഒരുങ്ങുകയാണെന്നും ഡേവിഡ്‌ ജയിംസ്‌ പറഞ്ഞു.ടീമിന്റെ ഔദ്യോഗിക ജേഴ്‌സി ഒക്ടോബര്‍ ആദ്യ വാരം പുറ്‌തതിറക്കും. മഞ്ഞയും നീലയും ചേര്‍ന്നതാകും കേരള ബ്ലാസ്റ്റേഴ്‌സിന്റെ ജേഴ്‌സി.
. മറ്റു കളിക്കാര്‍ ഉടനടി ടീമില്‍ എത്തിച്ചേരുമെന്നു ഡേവിഡ്‌ ജയിംസ്‌ പറഞ്ഞു. ഐ ലീഗ്‌ താരമായ മധ്യനിരക്കാരന്‍ സുശാന്ത്‌ മാത്യുവും മുന്‍നിരക്കാരന്‍ സി.എസ്‌ സബീതും ആണ്‌ ടീമിലെ മലയാളി സാന്നിധ്യം.
വളരെ നല്ല അവസരമാണ്‌ തങ്ങള്‍ക്കു കിട്ടിയിരിക്കുന്നതെന്നും കേരള ബ്ലാസ്റ്റേഴ്‌സിലുള്ള മികച്ചകളിക്കാരോടൊപ്പം കളിക്കാനാകുന്നത്‌ തങ്ങളുടെ കളിമെച്ചപ്പെടുത്താന്‍ ഉപകരിക്കുമെന്നും ചടങ്ങില്‍ സുശാന്ത്‌ മാത്യു പറഞ്ഞു.
ഐ ലീഗില്‍ കേരളത്തില്‍ നിന്നും ടീം ഇല്ലാതായിട്ട്‌ വര്‍ഷങ്ങള്‍ കഴിഞ്ഞു ഇപ്പോള്‍ കേരളത്തില്‍ നിന്നും ഒരു ടീം കളിക്കാനെത്തുന്നതില്‍ ഐ.എം വിജയന്‍ സന്തോഷം പങ്കുവെച്ചു.അടുത്ത സീസണ്‍ മുതല്‍ കേരളത്തില്‍ നിന്നുള്ള കൂടുതല്‍ കളിക്കാര്‍ ഐഎസ്‌എലില്‍ കളിക്കാന്‍ ഉണ്ടാകുമെന്നു ടീം ഉടമ പ്രസാദ്‌ പൊത്‌ലൂരി പറഞ്ഞു.
ടീമംഗങ്ങള്‍ വേദിയില്‍ നി്‌ന്നും ഹോട്ടലിനു പുറത്തേക്കു നീങ്ങിയതോടെ മന്ത്രി കെ.ബാബു ,മുന്‍ ജില്ലാ കലക്ടര്‍ മുഹമ്മദ്‌ ഹനീഷ്‌ എന്നിവരും ടീമംഗങ്ങളോടൊപ്പം പന്ത്‌ തട്ടാനെത്തി. വിദേശകളിക്കാര്‍ക്ക്‌ മുണ്ട്‌ ഉടുത്ത്‌ പന്തുതട്ടാന്‍ കഴിയാതെ വന്നതോടെ അവരെ മുണ്ട്‌ മടക്കികുത്തി പന്ത്‌ തട്ടാനുള്ള വിദ്യ സുശാന്ത്‌ മാത്യു പറഞ്ഞുകൊടുത്തു.

കേരള ബ്ലാസ്‌റ്റേഴ്‌സ്‌
ടീം
ഗോള്‍കീപ്പര്‍മാര്‍- ഡേവിഡ്‌ ജയിംസ്‌ (ഇംഗ്ലണ്ട്‌), സന്ദീപ്‌ നന്ദി, ലൂയീസ്‌ ബറേറ്റോ (ഇന്ത്യ)
പ്രതിരോധനിരക്കാര്‍- സൗമിക്‌ ഡെ, സന്ദേഷ്‌ ജിന്‍ഗാന്‍, ഗുര്‍വീന്ദര്‍ സിംഗ്‌, നിര്‍മ്മല്‍ ഛെത്രി, അവിനാബോ ബാഗ്‌, രമന്‍ദീപ്‌ സിംഗ്‌ (ഇന്ത്യ),സൈഡ്രിക്‌ ഹെന്‍ഗ്‌്‌ബാര്‍ട്‌,റാഫേല്‍ റൂമി (ഫ്രാന്‍സ്‌),്‌എര്‍വിന്‍ സ്‌പിറ്റ്‌സ്‌നര്‍(ബ്രസീല്‍)സ,ജയിംസ്‌ മാക്‌ അലിസ്റ്റര്‍ (സ്‌കോട്ട്‌ലാന്‍ഡ്‌),കോളിന്‍ ഫാല്‍വെ(അയര്‍ലണ്ട്‌),
മധ്യനിരക്കാര്‍- റെന്നഡി സിംഗ്‌,സുശാന്ത്‌ മാത്യു, ഗോഡ്‌വിന്‍ ഫ്രാങ്കോ , മെഹ്‌്‌താബ്‌ ഹുസൈന്‍ (ഇന്ത്യ),വിക്ടര്‍ ഹെറാറോ ഫൊക്കാഡാ (സ്‌പെയിന്‍), പെന്‍ ഒര്‍ജി (നൈജീരിയ),സൈമണ്‍ മില്‍റോയ്‌ (ഇംഗ്ലണ്ട്‌)
മുന്നേറ്റ നിര- ഇഷ്‌താഖ്‌ അഹമ്മദ്‌,മിലഗ്രസ്‌ ഗൊണ്‍സാല്‍വസ്‌,സി.എസ്‌ സബീത്‌ (ഇന്ത്യ) പെഡ്രോ ഗുസ്‌മാവോ(ബ്രസീല്‍),മൈക്കല്‍ ചോപ്ര (ഇംഗ്ലണ്ട്‌) ഇയാന്‍ ഹ്യൂം (കാനഡ), ആന്‍ഡ്രൂ ബാര്‍സിക്‌ (ഓസ്‌ട്രേലിയ)
മാനേജര്‍ -ഡേവിഡ്‌ ജയിംസ്‌ (ഇംഗ്ലണ്ട്‌), കോച്ച്‌- ട്രെവോ മോര്‍ഗന്‍(ഇംഗ്ലണ്ട്‌), അസി.കോച്ച്‌- ജെയ്‌മി മാക്‌അലിസ്‌റ്റര്‍ (സ്‌കോട്ട്‌ലാന്‍ഡ്‌)
കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരക്രമം
ഒക്ടോബര്‍ 15- നോര്‍ത്ത്‌ ഈസ്‌റ്റ്‌ യുണൈറ്റഡ്‌ (ഇന്ദിരാഗാന്ധി സ്‌റ്റേഡിയം - )
ഒക്ടോബര്‍ 19- ചെന്നൈ ടൈറ്റന്‍സ്‌ (നെഹ്‌്‌റു സ്‌റ്റേഡിയം,ചെന്നൈ0
ഒക്ടോബര്‍ 22-എഫ്‌.സി പൂനെ (ഛത്രപതി ശിവജി സ്റ്റേഡിയം,പൂനെ)
ഒക്ടോബര്‍27-അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത (നെഹ്‌്‌റു സ്‌റ്റേഡിയം, കൊച്ചി)
നവംബര്‍ 1-മുംബൈ സിറ്റി(പാട്ടീല്‍ സ്റ്റേഡിയം,മുംബൈ)
നവംബര്‍ 4-എഫ്‌.സി ഗോവ(നെഹ്‌്‌റു സ്‌റ്റേഡിയം ,കൊച്ചി)
നവംബര്‍ 8-ഡല്‍ഹി ഡൈനാമോസ്‌ (നെഹ്‌്‌റു സ്‌റ്റേഡിയം ,കൊച്ചി)
നവംബര്‍ 13-മുംബൈ സിറ്റി (നെഹ്‌്‌റു സ്‌റ്റേഡിയം ,കൊച്ചി)
നവംബര്‍ 16-ഡല്‍ഹി ഡൈനാമോസ്‌ (നെഹ്‌്‌റു സ്‌റ്റേഡിയം,ഡല്‍ഹി)




2014 സെപ്റ്റംബർ 3, ബുധനാഴ്‌ച

ഭരതിരാജ മുന്നര കോടിയോളം വരുന്ന കേരളീയരെ മുഴുവന്‍ പറ്റിച്ചതായി സലിം കുമാര്‍




സംസ്ഥാന സിനിമ അവാര്‍ഡ്‌ കമ്മിറ്റി ചെയര്‍മാന്‍ പി.ഭരതിരാജ മുന്നര കോടിയോളം വരുന്ന കേരളീയരെ മുഴുവന്‍ പറ്റിച്ചതായി പ്രശസ്‌ത സിനിമാ താരം സലിം കുമാര്‍.
മൊത്തം 85ഓളം സിനിമകളാണ്‌ മത്സരത്തിനുണ്ടായിരുന്നത്‌. ഒരു ദിവസം ഏഴു സിനിമകള്‍ വീതം കണ്ടുവെന്ന വാദം ഒരിക്കലും വിശ്വസിക്കാനാവില്ല. ഭക്ഷണം പോലും കഴിക്കാതെ, പ്രാഥമിക കര്‍മ്മങ്ങള്‍ മാറ്റിവെച്ചു കാണുവാന്‍ ഇരുന്നാലും ഇതു പ്രായോഗികമല്ല. ഭരതിരാജ തനിക്കു പകരം മറ്റാരെയെങ്കിലും സിനിമ കാണുവാന്‍ വെച്ചിരുന്നുവെന്നു കരുതേണ്ടിവരും.ഇവരായിരിക്കും കഥ അദ്ദേഹത്തിനു പറഞ്ഞുകൊടുത്തത്‌. അതുകൊണ്ടാകും തന്റെ സിനിമ ശ്രദ്ധിക്കപ്പെടാതെ പോയതെന്നു കരുതുന്നതെന്നും സലിംകുമാര്‍ പറഞ്ഞു. സിനിമ കാണാതെ അവാര്‍ഡ്‌ നിശ്ചയിക്കുന്നതു അനീതിയാണെന്നും അവാര്‍ഡിനു അയക്കുന്ന സിനിമകളുടെ പിന്നില്‍ പ്രവര്‍ത്തിച്ച ആയിരക്കണക്കിനുപേരയും അവാര്‍ഡില്‍ വിശ്വാസം അര്‍പ്പിക്കുന്ന കേരളീയരെ മുഴുവനും പറ്റിക്കുയയാണ്‌. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനെ സാക്ഷി നിര്‍ത്തിയാണ്‌ ഭരതിരാജ ഈ പറ്റിക്കല്‍ നടത്തിയതെന്നും സലിംകുമാര്‍ പറഞ്ഞു. ഇന്നത്തെ നിലയില്‍ പകുതി സിനിമ പോലും അദ്ദേഹം കണ്ടിട്ടില്ല എന്നതാണ്‌ സത്യം. 
ഇത്തരം അവാര്‍ഡ്‌ നിര്‍ണയത്തെക്കുറിച്ചു സിനിമ രംഗത്തു പ്രവര്‍ത്തിക്കുന്ന മറ്റുള്ളവരൊന്നും പ്രതീകരിക്കില്ല. കാരണം ഇന്നല്ലെങ്കില്‍ നാളെ അവാര്‍ഡ്‌ തങ്ങളെ തേടി എത്തുമെന്ന പ്രതീ7യാണ്‌ ഈ രംഗത്തുള്ളവര്‍ പ്രതീകരിക്കാതിരിക്കുന്നതിനു കാരണം. തന്റെ സിനിമ -മൂന്നാം നാള്‍ ഞായറാഴ്‌ച - യ്‌ക്ക്‌ അവാര്‍ഡ്‌ ലഭിക്കാതെ പോയതിലേറെ മൂന്നരക്കോടി വരുന്ന മലയാളികളെ പറ്റിച്ചതാണ്‌ തന്നെ വിഷമിപ്പിക്കുന്നതെന്നും സലീംകുമാര്‍ പറഞ്ഞു. 
ചിത്രം അടുത്തു തന്നെ റീലീസ്‌ ചെയ്യുമെന്നും സാറ്റലൈറ്റ്‌ അവകാശം സംബന്ധിച്ച കരാര്‍ പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ സിനിമ തീയേറ്ററുകളില്‍ എത്തിക്കാനാകുമെന്നാണ്‌ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
സലിംകുമാറിന്റെ അടുത്ത ചിത്രം കംപാര്‍ട്ട്‌മെന്റ്‌ ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കും. ഈ സിനിമയുടെ നിര്‍മ്മാണവും കഥയും സലിംകുമാര്‍ തന്നെയാണ്‌ നിര്‍വഹിക്കുന്നത്‌. 
ചിത്രങ്ങള്‍ തനിക്കു കിട്ടാത്തതിനെക്കുറിച്ചു തനിക്കു യാതൊരു പരാതിയുമില്ലെന്നും. ഇതിനു പിന്നില്‍ ആരെങ്കിലും ഉണ്ടെന്നു കരുതുന്നില്ലെന്നും സലിംകുമാര്‍ പറഞ്ഞു
ഹാസ്യനടനുള്ള അവാര്‍ഡ്‌ റദ്ദാക്കിയതിനെ സലിംകുമാര്‍ സ്വാഗതം ചെയ്‌തു. നവരസങ്ങളില്‍ ഒരു രസം മാത്രമാണ്‌ ഹാസ്യം .അതുകൊണ്ട്‌ ഹാസ്യനടനു പ്രത്യേകം അവാര്‍ഡ്‌ നല്‍കേണ്ട കാര്യമില്ല. പണ്ട്‌ അടൂര്‍ഭാസിയും ബഹദൂറും ഇക്കാര്യം പലതവണ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രശസ്‌ത സിനിമാ താരം മമ്മൂട്ടിയുടെ മൈ ട്രീ ചലഞ്ചിനെയും സലിംകുമാര്‍ പരിഹസിച്ചു. ചെടി നടുകയല്ലെ അതു പരിപാലിക്കുന്നതാണ്‌ വെല്ലുവിളി. പണ്ട്‌ നാടായ നാടു മുഴുവനും അക്കേഷ്യ നട്ടു.ഇന്ന്‌ ആരെങ്കിലും ഈ അക്കേഷ്യയെക്കുറിച്ചു ഓര്‍മ്മിക്കുന്നുണ്ടോ എന്നും സലിം കുമാര്‍ ചോദിച്ചു. അക്കേഷ്യയ്‌ക്കു ശേഷം മാഞ്ചിയം, മഹാഗണി എന്നിങ്ങനെ പലതും വന്നു ഇവയെല്ലാം ഇന്ന്‌ ഓര്‍മ്മകളായി മാറി. നട്ട മരങ്ങള്‍ ഒന്നും കാണാത്തതിനാല്‍ ഇപ്പോള്‍ മരങ്ങള്‍ നടാന്‍ പോകാറില്ലെന്നും സലിംകുമാര്‍ പറഞ്ഞു. എറണാകുളം പ്രസ്‌ക്ലബ്ബിന്റെ മീറ്റ്‌ ദി പ്രസ്‌ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുയായിരുന്നു സലിംകുമാര്‍. 

മിസ്‌ കേരള 2014




കൊച്ചി ഒബ്‌റോണ്‍ മാളിലെ റിലയന്‍സ്‌ ട്രെന്‍ഡ്‌സില്‍ നടന്ന ഫോട്ടോ ഷൂട്ടില്‍ നിന്ന്‌