2014, ജൂലൈ 31, വ്യാഴാഴ്‌ച

പാത്രിയാര്‍ക്കീസ്‌ ബാവക്കെതിരെ തെറ്റിദ്ധാരണജനകമായ വര്‍ത്തകള്‍ വരുന്നത്‌ അപലപനീയം-



 യാക്കോബായ അല്‍മായ ഫോറം
കൊച്ചി
യാക്കോബായ സഭ പരമാധ്യക്ഷന്‍ അപ്രേം ദ്വീതീയന്‍ പാത്രിയാര്‍ക്കീസ്‌ ബാവ മെത്രാപ്പോലീത്തയുടെ സ്ഥാനക്കയറ്റം സംബന്ധിച്ച്‌ പുറപ്പെടുവിച്ച കല്‍പ്പന ഭരണഘടനാനുസൃതവും നീതിയുക്തവുമാണെന്ന്‌ യാക്കോബായ അല്‍മായ ഫോറം വ്യക്തമാക്കി.
സഭയിലെ എല്ലാ മെത്രാപ്പോലീത്തമാര്‍ക്കും തുല്യനീതിയും തുല്യസ്ഥാനവും ലഭിക്കണമെന്ന ആഗ്രഹത്തില്‍ പുറപ്പെടുവിച്ച കല്‍പ്പന ചോദ്യം ചെയ്യപ്പെടാത്തതാണെന്നും പാത്രിയാര്‍ക്കീസ്‌ ബാവക്കെതിരെ തെറ്റിദ്ധാരണജനകമായ വര്‍ത്തകള്‍ വരുന്നത്‌ അപലപനീയമാണെന്നും അല്‍മായ ഫോറം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ഇന്ത്യയിലെ സഭാ കാര്യങ്ങളില്‍ അനാവശ്യമായി പാത്രിയാര്‍ക്കീസ്‌ ബാവ ഇടപെടുന്നതായി ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ്‌ അല്‍മായ ഫോറം വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്‌.
സഭാ ഭരണഘടന പ്രകാരം മെത്രാപ്പോലീത്തമാരെ വാഴിക്കുന്നതിനും പുനര്‍നിയമനം നടത്തുന്നതിനും ഏതോരു സഭാ സ്ഥാനയേയും നീക്കം ചെയ്യുന്നതിനുമുള്ള അവകാശം പാത്രിയാര്‍ക്കീസ്‌ ബാവയില്‍ നിക്ഷിപ്‌തമാണ്‌. ആയതിനാല്‍ പുത്തന്‍കുരിശില്‍ ജൂലൈ 25മുതല്‍27വരെ നടന്ന പ്രാദേശിക സുന്നഹദോസില്‍ മെത്രാപ്പോലീത്തമാരുടെ സ്ഥാനമാറ്റം സംബന്ധിച്ചു എടുത്ത തീരുമാനം ഭരണഘടനാവിരുദ്ധമാണെന്നും അല്‍മായ ഫോറം നേതാക്കള്‍ അറിയിച്ചു.
പാത്രിയാര്‍ക്കിസ്‌ ബാവയുടെ ഇടപെടലുകല്‍ കാതോലിക്കയുടെ തന്നിഷ്ടങ്ങള്‍ക്കും സ്വകാര്യ സ്വത്തു സമ്പാദനത്തിനും തടസമാകുമെന്ന ഭയമാണ്‌ ഈ നീക്കത്തിനു പിന്നില്‍. സമീപകാലത്ത്‌ രണ്ടര കോടിയിലേറെ വിലവരുന്ന ആഭരണങ്ങള്‍ സ്വന്തംപേരില്‍ വാങ്ങിയതും സഭാസ്വത്ത്‌ തിരിമറിചെയ്‌ത്‌ കാതോലിക്കയും ബന്ധുക്കളും കോടികള്‍ അടിച്ചുമാറ്റിയതും പുറത്തുവരുമെന്ന ഭയമാണ്‌ പാത്രിയാര്‍ക്കീസ്‌ ബാവയ്‌ക്ക്‌ എതിരെ തിരിയുവാന്‍ കാതോലിക്കയെ പ്രേരിപ്പിക്കുന്നതിനു കാരണമായതെന്നും അല്‍മായ ഫോറം ചൂണ്ടിക്കാട്ടി.
ഒരു ഭദ്രാസനത്തിലേക്കു മെത്രാപ്പോലീത്തമാരെ തിരഞ്ഞെടുക്കുന്നത്‌ പ്രസ്‌തുത ഭദ്രാസനത്തിലെ വിശ്വാസസമൂഹമാണ്‌. ആജീവനാന്തകാലത്തേക്കാണ്‌ മെത്രാപ്പോലീത്തമാരുടെ നിയമനം. എന്നാല്‍ കാതോലിക്ക ബാവ സ്വന്തമായി മെത്രാപ്പോലീത്തമാരെ വാഴിക്കുകയും സ്ഥലം മാറ്റം നടത്തുകയും ചെയ്യുന്നു.ഇത്‌ ഭരണഘടനാ ലംഘനമാണെന്നും കാതോലീക്ക ബാവയുടെ സഭാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാത്ത പക്ഷം സ്ഥാനവും സഭാംഗത്വവും കാതോലിക്ക സ്വയം ഉപേക്ഷിക്കണമെന്നും യാക്കോബായ അല്‍മായ ഫോറം രക്ഷാധികാരി മാത്തച്ചന്‍ തുകിലന്‍, വര്‍ക്കിങ്ങ്‌ പ്രസിഡന്റ്‌ പോള്‍ വര്‍ഗീസ്‌, നിയമ ഉപദേശകന്‍ അഡ്വ. സാബു തൊഴുപ്പാടന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

ഡിഎല്‍എഫിനു വേണ്ടി മുഖ്യമന്ത്രിയും റവന്യു മന്ത്രിയും നഗരസഭയും ഒത്തുകളിക്കുന്നു



കൊച്ചി: പാവപ്പെട്ട മത്സ്യതൊഴിലാളികള്‍ക്ക്‌ തീരദേശ പരിപാലന നിയമത്തിന്റെ പേരില്‍ വീടു പണിയുന്നതിനോ പഴക്കം ചെന്നു നിലംപൊത്താറായ കെട്ടിടം പുതുക്കി പണിയുന്നതിനോ തടസം നില്‍ക്കുന്ന പഞ്ചായത്തും നഗരസഭയും എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തി കായലിനും കടലിനും അരികില്‍ മണിമാളികകളും ബഹുനില ഫ്‌ളാറ്റുകളും പണിയുന്നതില്‍ കണ്ണടയ്‌ക്കുന്നതായി ആരോപണം. ഇടതുപക്ഷ നേതാക്കളും ഇക്കാര്യത്തില്‍ മൗനം അവലംഭിക്കുന്നു. ഇതില്‍ ഇടതുപക്ഷത്തിന്റെ പങ്കും വ്യക്തമാണെന്നു ബിജെപി കുറ്റപ്പെടുത്തി.

ഡിഎല്‍ഫിന്റെ അനധികൃത കെട്ടിട നിര്‍മ്മാണത്തിന്‌ വേണ്ടി പരസ്ഥിതി മന്ത്രാലയവും റവന്യു വകുപ്പും കൊച്ചി കോര്‍പ്പറേഷനും തിരക്ക്‌ പിടിച്ച്‌ തീരദേശ പരിപാലന നിയമനത്തിന്‌ വിരുദ്ധമായി ഒത്തുകളിച്ചുവെന്ന്‌ ബിജെപി ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്‌ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തീരദേശ പരിപാലന നിയമം കാറ്റില്‍ പറത്തി കൊണ്ട്‌ ഡിഎല്‍എഫും അതുപോലെ എറണാകുളം കേന്ദ്രീകൃതമായി ചില ഫല്‍റ്റ്‌ നിര്‍മ്മാതാക്കളും ഭൂമി കയ്യേറ്റം നടത്തുകയാണ്‌. ചിലവനൂര്‍ തീരദേശ പരിപാലന നിയമവുമായി ബന്ധപ്പെട്ട്‌ അതീവ പരിസ്ഥിതി ലോല പ്രദേശമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളതാണ്‌. എന്നാല്‍ ഈ പ്രദേശത്തെ അഞ്ച്‌ ഏക്കര്‍ സ്ഥലത്ത്‌ 186 ഫല്‍റ്റുകളാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. അതില്‍ ഒന്നര ഏക്കര്‍ പുഴ നികത്തി കൈയേറിയിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു
പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ്‌ റോബര്‍ട്ട്‌ വഡോധരയ്‌ക്ക്‌ വേണ്ടി റവന്യുമന്ത്രിയുടേയും മുന്‍ കേന്ദ്രമന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും ഒത്താശയുണ്ടായിരുന്നു. അനധികൃത കെട്ടിട നിര്‍മ്മാണത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ ഒരു വിജിലന്‍സ്‌ സ്‌ക്വാഡ്‌ നിലവിലുണ്ടെങ്കിലും അത്‌ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ നടന്ന അനധികൃത കെട്ടിട നിര്‍മ്മാണം സംബന്ധിച്ചുള്ള രേഖകളൊന്നും സര്‍ക്കാരിന്റെ കൈവശമില്ല. കോടി കണക്കിന്‌ അഴിമതി ഇതുമായി ബന്ധപ്പെട്ട്‌ നടന്നിട്ടുണ്ട്‌. ഈ വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോസ്‌റ്റല്‍ റഗുലേഷന്‍ സോണ്‍ ലംഘിച്ചു 12 ഓളം ഫ്‌ളാറ്റകളാണ്‌ ചിലവന്നൂരില്‍ പണിതുയര്‍ത്‌ിയത്‌. ഇതുസംബന്ധിച്ചു 2010ല്‍ തന്നെ കേരള കോസ്‌റ്റല്‍ സോണ്‍ മാനേജ്‌മെന്റ്‌ അതോറിറ്റി റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു.ഗാലക്‌സി ഡെവലപ്പേഴ്‌സ്‌ ,ഹീര കണ്‍സ്‌ട്രക്ഷന്‍സ്‌, അമ്പാടി റിട്രീറ്റ്‌ ,ജ്യുവല്‍ ഹോംസ്‌, ,ഗാലക്‌സി ഹോംസ്‌, അബാദ്‌ ലോട്ടസ്‌, റെയിന്‍ ട്രീ റിയാംസ്‌ ബ്ലൂ ലഗൂണ്‍ ,ഗോള്‍ഡന്‍ കായലോരം എന്നീ കായല്‍ കയ്യേറി നിര്‍മ്മിച്ച കെട്ടിടങ്ങളുടെ ഫയല്‍ തന്നെ കാണാനില്ലെന്ന നിലപാടിലാണ്‌ കൊച്ചി നഗരസഭ.
വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക്‌ വേണ്ടിയുള്ള സര്‍ക്കാരിന്റെ ഒത്താശ അപകടകരമാണ്‌. അംഗീകാരമില്ലാത്ത കെട്ടിടങ്ങള്‍ മാതൃകപരമായി പൊളിച്ച്‌ മാറ്റുകയും കൈയേറ്റക്കാര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ഇതിനെതിരെ ബിജെപിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങള്‍ ആരംഭിക്കുമെന്നും ഡിഎല്‍എഫ്‌ ഓഫീസിലേക്ക്‌ മാര്‍ച്ച്‌ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ്‌ സമുന്നതരായ നേതാക്കള്‍ക്കും അനധികൃത കെട്ടിട നിര്‍മ്മാണത്തില്‍ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വമ്പന്‍ മാഫിയകള്‍ കൊച്ചിയില്‍ അഴിഞ്ഞാടുകയാണ്‌. നിശാപാര്‍ട്ടിയില്‍ ബോ്‌ട്ടില്‍ നിന്ന്‌ മയക്കമരുന്ന്‌ കണ്ടെത്തിയത്‌ ഭയാനകമാണ്‌. കഞ്ചാവ്‌ ലോബിയുമായി മുന്‍ കേന്ദ്രമന്ത്രിയുടെ മകനും ബന്ധപ്പെട്ടിരിക്കുന്നത്‌ കൊണ്ടാണ്‌ ഇതെല്ലാം വളരെ വേഗത്തില്‍ തേഞ്ഞ്‌ മാഞ്ഞ്‌ പോകുന്നത്‌. നിശാപാര്‍ട്ടികള്‍ നിര്‍ത്തലാക്കുകയാണ്‌ വേണ്ടത്‌. ടൂറിസം മേഖലയെ തകര്‍ക്കുന്നതിന്‌ മാഫിയകള്‍ കാരണമാവും. പോലീസ്‌ ഉദ്യോസ്ഥര്‍ സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കുകയാണ്‌ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 

ദേശീയതൊഴിലുറപ്പ്‌ പദ്ധതിയുടെ ലക്ഷ്യത്തെ തകിടം മറിക്കും





ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ വിലാസിനി ശില്‍പ്പശാല ഉദ്‌ഘാടനം ചെയ്‌തു സംസരിക്കുന്നു, രാജ്യാന്തര പഠന വിഭാഗം ഡയറക്‌ടര്‍ പ്രൊഫ. കെ.എം. സീത,ജില്ലാ അസി.പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അലസണ്ടര്‍ എന്നിവര്‍ സമീപം. 


കൊച്ചി
ദേശീയ തൊഴിലുറപ്പ്‌ പദ്ധതിയുടെ നടത്തിപ്പിന്‌ സമീപകാലത്തു വരുത്തിയ മാറ്റങ്ങള്‍ പദ്ധതിയുടെ ലക്ഷ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും ആസ്‌തി നിര്‍മ്മാണത്തിന്‌ ഊന്നല്‍ നല്‍കുന്നത്‌ അവിദഗ്‌ദ്ധ തൊഴിലാളികളെ ഒഴിവാക്കുന്നതും കൃഷി, പരമ്പരാഗത മേഖലകളെ അവഗണിക്കുന്നതുമാണെന്ന്‌ ദേശീയ തൊഴിലുറപ്പ്‌ പദ്ധതിയുടെ ജില്ലാതല ശില്‍പ്പശാല വിലയിരുത്തി. സംസ്ഥാന ഗ്രാമവികസന ഇന്‍സ്റ്റിറ്റിയൂട്ടിനുവേണ്ടി മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ രാജ്യാന്തര പഠനവിഭാഗം എറണാകുളം ജില്ലയിലെ തൊഴിലുറപ്പു പദ്ധതിയെപ്പറ്റി പഠനം നടത്തികൊണ്ടിരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ചതായിരുന്നു ശില്‍പ്പശാല. വിദഗ്‌ദ്ധതൊഴിലാളികള്‍ക്ക്‌ പ്രാധാന്യം നല്‍കുന്നതാണ്‌ ആസ്‌തി ആര്‍ജ്ജിക്കല്‍ പ്രവൃത്തികള്‍. എന്നാല്‍ തൊഴിലുറപ്പ്‌ പദ്ധതിയില്‍ പണിയെടുക്കുന്നവരില്‍ 94% ഉം അവിദഗ്‌ദ്ധ സ്‌ത്രീതൊഴിലാളികളാണ്‌. അതേപോലെ രാജ്യത്തിന്റെ നട്ടെല്ലായ കാര്‍ഷിക മേഖലയെയും, പരമ്പരാഗത നിര്‍മ്മാണ മേഖലയെയും അവഗണിക്കുന്നതാണ്‌ പുതിയ നിര്‍ദ്ദേശങ്ങള്‍. ജില്ല ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന യൂണിറ്റുമായി സഹകരിച്ചുകൊണ്ട്‌ നടത്തിയ ശില്‍പ്പശാലയില്‍ വിവിധതലങ്ങളിലുളള ഉദ്യോഗസ്ഥര്‍, തൊഴിലാളികള്‍, ജനപ്രിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ്രവിലാസിനി ശില്‍പ്പശാല ഉദ്‌ഘാടനം ചെയ്‌തു. രാജ്യാന്തര പഠന വിഭാഗം ഡയറക്‌ടര്‍ പ്രൊഫ. കെ.എം. സീതി മോഡറേറ്ററായിരുന്നു. . സുദീപ്‌ എം.ന്‌ നന്ദി രേഖപ്പെടുത്തി.



കൊച്ചി നഗരത്തിലെ സ്വകാര്യബസ്‌ പണിമുടക്ക്‌ പിന്‍വലിച്ചു



കൊച്ചി നഗരത്തിലെ സ്വകാര്യ ബസ്‌ തൊഴിലാളികള്‍ ശമ്പള വര്‍ധന ആവശ്യപ്പെട്ടുകൊണ്ട്‌ പഖ്യാിച്ചിരുന്ന അനിശ്ചിതകാല പണിമുടക്ക്‌ പിന്‍വലിച്ചു.
40ഓളം വരുന്ന വൈറ്റില-വൈറ്റില ടൗണ്‍ സര്‍ക്കുലര്‍ ബസിലെ ജീവനക്കാര്‍ക്ക്‌ പുതിയ നിരക്ക്‌ നല്‍കാന്‍ തീരുമാനിച്ചു.എന്നാല്‍ ഇടപ്പള്ളി വഴി ചേരാനല്ലൂരിലേക്കുള്ള റൂട്ടിലെ ബസുടമകളുമായി ചര്‍ച്ച തുടരുന്നതായും ഉടന്‍ പരിഹരിക്കാന്‍ കഴിയുമെന്നും തൊഴിലാളി നേതാക്കള്‍ പറഞ്ഞു. 50ഓളം ബസുകളാണ്‌ ചേരാനല്ലൂരിലേക്കു സര്‍വീസ്‌ നടത്തുന്നത്‌.
ഇന്നലെ നടന്ന ചര്‍ച്ചയില്‍ ഡ്രൈവര്‍ക്ക്‌ 875 രൂപയും കണ്ടക്ടര്‍ക്ക്‌ 660 രൂപയും ക്ലീനറിനു 620 രൂപയും വേതനം നല്‍കാന്‍ ധാരണയിലായി. പത്തോളം തൊഴിലാളി യൂണിയനുകളുടെ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിആയിരുന്നു പണിമുടക്കിനു ആഹ്വാനം ചെയ്‌തിരുന്നത്‌. എന്നാല്‍ സമരം പശ്ചിമ കൊച്ചി, വൈപ്പിന്‍,പിറവം, ഏരമല്ലൂര്‍,കോട്ടയം എന്നിവടങ്ങളില്‍ നിന്നും നഗരത്തില്‍ എത്തുന്ന ബസുകളെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിരുന്നു..
ജോയി ജോസപ്‌, എം.എസ്‌ രാജു , കെ.കെ കലേശന്‍, ആര്‍.രഘുരാജ്‌, ജോളി പവ്വത്തില്‍, കെ.പി വിജയകുമാര്‍, മനോജ്‌ പെരുമ്പിള്ളി, ജബ്ബാര്‍ പുന്നക്കാടന്‍, പി.ആര്‍ മാണിക്യമംഗലം ,കെ.എസ്‌ വേലായുധന്‍, അബ്ദുള്‍ റഹ്‌്‌മാന്‍ എന്നിവര്‍ ഇന്നലെ നടന്ന ചര്‍ച്ചകളില്‍ പങ്കെടുത്തു.
എന്നാല്‍ ഒത്തു തീര്‍പ്പായത്‌ ബസ്‌ ഉടമകളുടെ സംസ്ഥാന -ജില്ലാ നേതൃത്വവുമായി നേരിട്ടു ചര്‍ച്ചയില്‍ ആയിരുന്നില്ലെന്നും വൈറ്റില-വൈറ്റില റൂട്ടില്‍ ഓടുന്ന 40ഓളം ബസുകളുടെ ഉടമകളുമായി മാത്രമാണ്‌ ചര്‍ച്ച നടന്നതെന്നും കേരള ബസ്‌ ട്രാന്‍സ്‌പോര്‍ട്ടേഴ്‌സ്‌ അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
തൊഴിലാളി യൂണിയനുകള്‍ സമ്മര്‍ദ്ദ തന്ത്രം നടത്തുകയാണെന്നും ബസ്‌ ഉടമകളുടെ സംഘടന പ്രതീകരിച്ചു. 

ഠന ഉപകരണങ്ങളുടെ വിതരണം









ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും വൈഎംസിഎ പാലാരിവട്ടം ബ്രാഞ്ചും സംയുക്തമായി നിര്‍ദ്ദനരായ വിദ്യാര്‍ഥികള്‍ക്കുള്ള പഠന ഉപകരണങ്ങളുടെ വിതരണം മന്ത്രി കെ.ബാബു നിര്‍വഹിക്കുന്നു..ജോജി കുരിക്കാട്ട്‌, ഡോ.മോഹന്‍ ജോര്‍ജ്‌, വി.ജെ ഉമ്മന്‍, ഇ.എ ജോസ്‌, ജേക്കബ്‌ രാജു എന്നിവര്‍ സമീപം

2014, ജൂലൈ 29, ചൊവ്വാഴ്ച

കന്മഷഹരയജ്ഞം ജൂലൈ 31 മുതല്‍


കൊച്ചി 
അഖിലേകേരള തന്ത്രി സമാജത്തിന്റെ കേന്ദ്ര ആസ്ഥാനമായ അങ്കമാലി പടുപുഴ പ്ലാച്ചക്കോട്‌ ക്ഷേത്രസമുച്ചയത്തില്‍ വെച്ച്‌ ജൂലൈ 31 മുതല്‍ ഓഗസ്‌റ്റ്‌ മൂന്നുവരെ പൂര്‍വകാല വിധികള്‍ക്കനുസരിച്ച്‌ കന്മഷഹരയജ്ഞം നടത്തും. ഇതിനോടനുബന്ധിച്ച്‌ കേരളീയ പൂജാവിധികളുടെ തന്ത്രപ്രമാണഗ്രന്ധമായ തന്ത്രസമുച്ചയ സമീക്ഷ അഥവാ വിചാരസത്രവും നടത്തും..യജ്ഞത്തിന്റെ ഭാഗമായി മഹാഗണപതി ഹോമം, മഹാസുകൃതഹോമം,നവഗ്രഹശാന്തി ഹോമം, ഭഗവതി സേവ തുടങ്ങിയ കര്‍മ്മങ്ങള്‍ വൈദിക താന്ത്രിക വിധിപ്രകാരം നടത്തും
മലയാള സമ്പ്രദായത്തിലുള്ള തന്തിമാരുടെ കൂട്ടായ്‌മയിലൂടെ മലയാള സമ്പ്രദായത്തിലുള്ള പൂജാ തന്ത്രസമുച്ചയം പരിചയപ്പെടുത്തുകയാണ്‌ ലക്ഷ്യം. വാര്‍ത്താ സമ്മേളനത്തില്‍ വേഴപ്പറമ്പ്‌ കൃഷ്‌ണന്‍ നമ്പൂതിരിപ്പാട്‌, കുഴിക്കാട്‌ എ.എ ഭട്ടതിരപ്പാട്‌, കാളത്തിമേക്കാട്‌ പരമേശ്വരന്‍ നമ്പൂതിരിപ്പാട്‌, പുലയന്നൂര്‍ മുരളിനാരായണ്‍ ,ചേന്നാസ്‌ നാരായണ്‍ ,പാമ്പുമേക്കാവ്‌ ജാതദേവന്‍ നമ്പൂതിരിപ്പാട്‌ എന്നിവര്‍ പങ്കെടുത്തു. 





ആഡംബര ബോട്ടിലെ നിശാപാര്‍ട്ടി- പോലീസ്‌ അട്ടിമറിച്ച തട്ടേക്കാട്ട്‌ നിശാപ്പാര്‍ട്ടിക്കേസിലെ നായകന്‍ തന്നെ പ്രധാന താരം






കൊച്ചി
നാലുവര്‍ഷം മുന്‍പ്‌ തട്ടേക്കാട്‌ നടന്ന നിശാപാര്‍ട്ടിയും അതോടൊപ്പം ഒരു യുവാവ്‌ മരിക്കാന്‍ ഇടയാക്കിയ ദുരന്തവും പോലീസ്‌ ഒതുക്കിയെങ്കിലും പുതിയ സംഭവവികാസങ്ങള്‍ പോലീസിനെ വീണ്ടും വെട്ടിലാക്കി
അന്ന്‌ തട്ടേക്കാട്‌ നടന്ന നിശാപാര്‍ട്ടിയും അതോടൊപ്പം ഉണ്ടായ സംഭവങ്ങളും പൊലീസ്‌ സഹായത്തോടെ ഈ വ്യവസായി ഒതുക്കിതീര്‍ക്കുകയായിരുന്നു. . ഇനിയും ഈ വ്യവസായിയെ പിടികൂടാന്‍ പോലീസിനു കഴിയുന്നില്ല. ഉന്നതങ്ങളിലെ ബന്ധമാണ്‌ അതിനുപിന്നില്‍.
തട്ടേക്കാട്ടെ നിശാപാര്‍ട്ടിക്കിടെ റഷ്യന്‍ യുവതികള്‍ ഉണ്ടായിരുന്ന ബോട്ട്‌ മുങ്ങി യുവാവ്‌ മരിച്ച സംഭവത്തില്‍ ദുരൂഹതകള്‍ ഏറെയുണ്ടായിരുന്നു. വനത്തിനുള്ളില്‍ മദ്യപാവും അനാശാസ്യങ്ങളും പതിവായി നടന്നിരുന്നുവെന്ന കാര്യം സ്ഥലത്തെ പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കെല്ലാം അറിവുണ്ടായിരുന്നു .അതുകൊണ്ടു തന്നെ പോലീസ്‌ തന്നെ അതെല്ലാം ഒതുക്കി.
നാലുവര്‍ഷം മുന്‍പ്‌ തട്ടേക്കാട്‌ സംഘടിപ്പിച്ച ഈ നിശാപാര്‍ട്ടിയുടെ മാതൃകയിലാണ്‌ ഇപ്പോള്‍ കൊച്ചിയില്‍ നിശാപാര്‍ട്ടികള്‍ വ്യാപകമയാിരിക്കുന്നത്‌.
2010 ഫെബ്രുവരിയില്‍ തട്ടേക്കാടിനു സമീപം കുട്ടിക്കലില്‍ റഷ്യന്‍ യുവതികള്‍ സഞ്ചരിച്ചിരുന്ന ബോട്ട്‌ മറിഞ്ഞ്‌ ആലുവ സ്വദേശി നദീം എന്ന യുവാവ്‌ മരിച്ചതോടെയാണ്‌ ഇവിടെ നടന്ന നിശാപാര്‍ട്ടിയെക്കുറിച്ച്‌ പുറം ലോകമറിയുന്നത്‌. ആഡംഭര ബോട്ടിലെ ഉള്‍പ്പെടെ ഇപ്പോള്‍ കൊച്ചിയില്‍ വ്യാപകമായിരിക്കുന്ന നിശാപാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നത്‌ സിനിമാ നിര്‍മാതാവ്‌ ആയ ഈ ഹോട്ടല്‍ വ്യവസായി തന്നെയാണ്‌ . തട്ടേക്കാടും റഷ്യന്‌ സുന്ദരികളെ കൊണ്ടുവന്നു നിശാപാര്‍ട്ടികള്‍ സംഘടിപ്പിച്ചത്‌ പാര്‍ട്ടിക്കിടെ രാത്രി ബോട്ടിങ്ങിനു പോയപ്പോഴാണ്‌ നദീം എന്ന യുവാവ്‌ ബോട്ടുമറിഞ്ഞു മരിച്ചത്‌. റഷ്യാക്കാരികള്‍ നീന്തി രക്ഷപ്പെട്ടു.
പാര്‍ട്ടി നടക്കുന്നിടത്ത്‌ കോതമംഗലം സിഐ യും സജീവമായി ഉണ്ടായിരുന്നു. സിഐയെ പിന്നീട്‌ സസ്‌പെന്‍്‌ഡ്‌ ചെയ്യുകയും അധികം വൈകാതെ കേസ്‌ ആറിതണുത്തോടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുകയും ചെയ്‌തു. റഷ്യന്‍ യുവതികളെ ഇവിടെ എത്തിച്ചത്‌ കൊച്ചിക്കാരനായ വ്യവസായി ആണെന്നു വ്യക്തമായിട്ടും പോലീസ്‌ ചോദ്യം ചെയ്‌തു വിട്ടയക്കുകയായിരുന്നു. റഷന്‍ യുവതികള്‍ക്കു മയക്കുമരുന്നു മാഫിയയുമായി ബന്ധമുണ്ടെന്ന വിവരവും പോലീസിനു ലഭിച്ചിരുന്നു. എന്നാല്‍ അധികം അന്വേഷണത്തിനു പോകാതെ പോലീസ്‌ കേസ്‌ പെട്ടെന്നു ഒതുക്കി തീര്‍ത്തു.
ഇപ്പോള്‍ ഈ കേസിനെക്കുറിച്ച്‌ ആര്‍ക്കും കേട്ടറിവുപോലും ഇല്ല. സിനിമ നിര്‍മ്മാതാവായ വ്യവസായി ആണ്‌ കൊച്ചിയില്‍ വ്യാപകമായി നിശാപാര്‍ട്ടികള്‍ നടത്തുന്നതെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തെളിവു തേടുകയാണ്‌ പോലീസ്‌.തട്ടേക്കാട്‌ നിശാപാര്‍ട്ടിക്ക്‌ ഉണ്ടായ അവസ്ഥ പുതിയ കേസിലും ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്‌. പോലീസ്‌ പിടികൂടി മാധ്യമങ്ങളുടെ മുന്നില്‍ നിര്‍ത്തുന്നത്‌ ഗതികേടില്‍ കുടുങ്ങിയ സാധുക്കളും. 

നിര്‍മ്മാണ തൊഴിലാളികള്‍ ഓഗസ്‌റ്റ്‌ നാലിനു ക്ഷേമനിധി ബോര്‍ഡ്‌ ഓഫിസ്‌ ഉപരോധിക്കും



ഗവണ്മന്റ്‌ കരാറുകാര്‍ ഓഗസ്‌റ്റ്‌ ഒന്നിനു കലക്ടറേറ്റ്‌ മാര്‍ച്ചും ധര്‍ണയും നടത്തും



കുഞ്ചാക്കോ ബോബനെതിരെ മാനനഷ്ടത്തിനു കേസ്‌ ന്‌ല്‍കും- റോമന്‍സ്‌ സിനിമയുടെ നിര്‍മ്മാതാക്കള്‍



.വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട്‌ ജുലൈ 31നു എഐവൈഎഫ്‌ ധര്‍ണ



2014, ജൂലൈ 27, ഞായറാഴ്‌ച

മങ്കിപെന്‍ മികച്ച ചിത്രം, സ്‌ത്രീധനം മികച്ച സീരിയല്‍



സിനിമ -ടിവി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കൊച്ചി
ചലച്ചിത്ര-ടെലിവിഷന്‍ രംഗങ്ങളിലെ മികച്ച പ്രകടനങ്ങള്‍ക്ക്‌ പെഗാസസ്‌ ഇവന്റ്‌ മേക്കേഴ്‌സ്‌ -മണപ്പുറം ഫിനാന്‍സ്‌ ഒന്‍പതാമത്‌ മിന്നലൈ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.#
മങ്കിപെന്‍ ആണ്‌ മികച്ച ചിത്രം, ലിജോ ജോസ്‌ പല്ലിശേരി മികച്ച സംവിധായകനായും (ആമേന്‍) ഫഹദ്‌ പാസില്‍ മികച്ച നടനായും (ആര്‍ട്ടിസ്റ്റ്‌, 24 കാതം നോര്‍ത്ത്‌ ) ആന്‍ അഗസ്‌റ്റിന്‍ മികച്ച നടിയായും ( ആര്‍ട്ടിസ്‌റ്റ്‌) തിരഞ്ഞെടുക്കപ്പെട്ടു.
സനൂപ്‌ (ബാലതാരം-മങ്കിപെന്‍, ), അനില്‍ രാധാകൃഷ്‌ണ്‍ (തിരക്കഥ- 24 കാതം നോര്‍ത്ത്‌) ,സുജിത്‌ വാസുദേവ്‌ (ഛായഗ്രഹണം-ദൃശ്യം,മെമ്മറീസ്‌), പ്രശാന്ത്‌ പിള്ള (സംഗീത സംവിധാനം-ആമേന്‍), സോഹന്‍ലാല്‍ (ഗാനരചന-ടീന്‍സ്‌ കഥാവീട്‌) എന്നിവരാണ്‌ സിനിമാരംഗത്തെ പുരസ്‌കാര ജേതാക്കള്‍.അഭിനിയരംഗത്ത്‌ സൂദീര്‍ഘമായ സാന്നിധ്യം കൊണ്ടു ശ്രദ്ധേയനായ നടന്‍ ജനാര്‍ദ്ദനന്‌ ചലച്ചിത്ര രത്‌നം പുരസ്‌കാരം നല്‍കി ആദരിക്കും.
ടെലിവിഷന്‍ അവാര്‍ഡുകള്‍ക്ക്‌ രമേശ്‌ ബാബു ( പരമ്പര സ്‌ത്രീധനം), പ്രവീണ്‍ കടക്കാവൂര്‍ (സംവിധായകന്‍ -കുങ്കുമപ്പൂവ (പ്രദീപ്‌ പണിക്കര്‍ (തിരക്കഥ -കുങ്കുമപ്പൂവ്‌) പ്രേം പ്രകാശ്‌ (നടന്‍ - ആകാശദൂത്‌), ,വരദ (നടി- അമല), ഇബ്രാഹിംകുട്ടി സഹനടന്‍ - അമ്മ), ബീന ആന്റണി (സഹനടി-അമല,സരയൂ) ജോയ്‌ ജോണ്‍ (അവതരകന്‍ -വാല്‍കണ്ണാടി), വീണാ പ്രസാദ്‌ (അവതാരക ) എന്നിവരും അര്‍ഹരായി.
ശില്‍പ്പവും പ്രശസ്‌തി പത്രവും അടങ്ങുന്ന അവാര്‍ഡുകള്‍ 28നു വൈകിട്ട്‌ എട്ടുമണിക്ക്‌ ഡ്രീംസ്‌ ഹോട്ടലില്‍ നടക്കുന്ന അവാര്‍ഡ്‌ നിശയില്‍ വിതരണം ചെയ്യും. .വാര്‍ത്താ സമ്മേളനത്തില്‍ റോയ്‌ മണപ്പിള്ളില്‍, മെക്കാര്‍ട്ടിന്‍, സോഹന്‍, ദീപന്‍, അജിത്‌ രവി എന്നിവര്‍ പങ്കെടുത്തു. 

റമസാന്‌ വിടചൊല്ലി അവസാന വെള്ളിയാഴ്‌ച പള്ളികള്‍ വിശ്വാസികളെകൊണ്ട്‌ നിറഞ്ഞുകവിഞ്ഞു



കൊച്ചി: റമസാനിന്റെ അവസാനത്തെ വെള്ളിയാഴ്‌ചയായ ഇന്നലെ ജുമാ നമസ്‌കാരത്തിനായി പള്ളികളില്‍ അനിയന്ത്രിതമായ തിരക്ക്‌ അനുഭവപ്പെട്ടു. നഗരത്തിലെ എല്ലാ പള്ളികളും വിശ്വാസികളെ കൊണ്ട്‌ നിറഞ്ഞുകവിഞ്ഞു. പലയിടത്തും പള്ളി മുറ്റത്തേക്കും റോഡിലേക്കും വരെ നമസ്‌കാരത്തിന്റെ സഫുകള്‍ നീണ്ടു. എറണാകുളം സെന്‍ട്രല്‍ മസ്‌ജിദ്‌, കലൂര്‍ ഹൈവേ മസ്‌ജിദ്‌, കലൂര്‍ ജുമാമസ്‌ജിദ്‌, പുന്നുരുന്നി ജുമാമസ്‌ജിദ്‌, ജനത മസ്‌ജിദുല്‍ ഇസ്‌ലാം, കാക്കനാട്‌ പടമുഗള്‍ ജുമാമസ്‌ജിദ്‌, ഇടപ്പള്ളി ഹൈവേ ജുമാമസ്‌ജിദ്‌, കളമശേരി ഞാലകം ജുമാമസ്‌ജിദ്‌, തൃക്കാക്കര ജുമാമസ്‌ജിദ്‌, കോമ്പാറ ജുമാമസ്‌ജിദ്‌, തോട്ടത്തുംപടി ജുമാമസ്‌ജിദ്‌ എന്നിവിടങ്ങളില്‍ അനിയന്ത്രിതമായ തിരക്കനുഭവപ്പെട്ടു. അവസാന വെള്ളിയാഴ്‌ചയും നോമ്പിന്റെ ഇരുപത്തേഴാമത്തെ ദിവസവുമായ ഇന്നലെ വിശ്വാസികളെ സംബന്‌ധിച്ചിടത്തോളം പവിത്രമായ ദിവസമായിരുന്നു. ഒരു മാസം നീണ്ടു നിന്ന വ്രതശുദ്ധിയും ആത്‌മ സമര്‍പ്പണവും ജീവിതത്തിലുടനീളം പുലര്‍ത്തുവാനും മത സൗഹാര്‍ദ്ദവും പരസ്‌പര സ്‌നേഹവും നിലനിര്‍ത്തുവാനും ഖുതുബാ പ്രസംഗത്തില്‍ ഇമാമുമാര്‍ ആഹ്വാനം ചെയ്‌തു. പരിശുദ്ധ റമസാനിനും തറാവീഹിനും ഖുതുബാ പ്രസംഗത്തിനിടെ ഖതീബുമാര്‍ കണ്ണീരോടെ സലാം ചൊല്ലി വിടപറഞ്ഞപ്പോള്‍ വിശ്വാസികളുടെ മനസ്‌ പിടയുകയായിരുന്നു. പലരുടേയും വിതുമ്പല്‍ പൊട്ടിക്കരച്ചിലായി മാറി. അറിഞ്ഞോ അറിയാതെയോ ചെയ്‌തുപോയ പാപങ്ങളില്‍ ദൈവത്തോട്‌ പൊറുക്കലിനെ തേടുന്നതിനും പരസ്‌പര ശത്രുതയില്‍ കഴിയുന്നവരുമായി പൊരുത്തപ്പെടുപ്പെടുവിക്കുന്നതിനുമായി ഈ അവസരം പലരും ഉപയോഗപ്പെടുത്തി. ഇനി യുള്ള രണ്ട്‌ ദിവസങ്ങള്‍ക്ക്‌ ശേഷം ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്‌ടമായ പുണ്യ റമസാനിന്‌ വേണ്ടി ഇനി ഒരു വര്‍ഷം കാത്തിരിക്കണം. അടുത്ത വര്‍ഷം ആരൊക്കെ ഉണ്ടാകുമെന്ന ആശങ്കയും വിശ്വാസികള്‍ പങ്കുവെച്ചു. ഇസ്രാഈല്‍ അതിക്രമത്തില്‍ ദുരിതമനുഭവിക്കുന്ന ഫലസ്‌തീന്‍ ജനതക്കായും ആഗോള സമാധാനത്തിനായും എല്ലായിടത്തും പ്രത്യേക പ്രാര്‍ത്ഥനയുമുണ്ടായിരുന്നു. 

കൊച്ചിയില്‍ പെണ്‍വാണിഭസംഘങ്ങള്‍ അഴിഞ്ഞാടുന്നു ടൂര്‍ ഗൈഡുകളുടെ മറവിലും പെണ്‍വാണിഭം



കൊച്ചി
കൊച്ചി നഗരം കേന്ദ്രീകരിച്ച്‌ പെണ്‍വാണിഭ സംഘങ്ങള്‍ വീണ്ടും സജീവമായി. ടൂര്‍ ഗൈഡുകള്‍ എന്നപേരില്‍ ഇന്റര്‍നെറ്റിലൂടെ പെണ്‍വാണിഭം നടത്തുന്ന സംഘങ്ങള്‍ നഗരത്തിലും സമീപപ്രദേശങ്ങളിലും വീടുകള്‍ വാടകയ്‌ക്ക്‌ എടുത്ത്‌ ഇടപാടുകാരെ കണ്ടെത്തുന്നു.
ഇടപാടുകാരെ ആദ്യം സ്‌ക്രീന്‍ ചെയ്‌ത ശേഷമാണ്‌ പെണ്‍കുട്ടികളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നത്‌. നാട്ടുകാര്‍ അത്രയൊന്നും സജീവമല്ലാത്ത ഹൗസിങ്ങ്‌ കോളണികള്‍ മാത്രമുള്ള പ്രദേശങ്ങളാണ്‌ പെണ്‍വാണിഭ സംഘം പ്രധാനമായും താവളമായി കണ്ടെത്തുന്നത്‌.
കലര്‍ ജവഹര്‍ലാല്‍ നെഹ്‌്‌റു സ്റ്റേഡിയത്തിനടുത്ത്‌ വസന്ത നഗര്‍ ഭാഗത്ത്‌ വാടക വീട്‌ കേന്ദ്രീകരിച്ച്‌ പെണ്‍ വാണിഭം നടത്തുകയായിരന്ന നാലംഗ സംഘത്തെ കഴിഞ്ഞ ദിവസം പോലീസ്‌ പടികൂടി .തലശ്ശേരി പുത്തന്‍ വീ്‌ട്ടില്‍ ജോഷി (55), മലപ്പുറം പാത്തപ്പള്ളി വീട്ടില്‍ എബിന്‍ ജോയ്‌ (29) എന്നിവരോടൊപ്പം 32വയസുള്ള പറവൂര്‍ സ്വദേശിനിയും 24 വയസുള്ള ഒരു ബാംഗ്ലര്‍ സ്വദേശിനിയുമാണ്‌ പോലീസിന്റെ പിടിയിലായത്‌. ഇതില്‍ മുഖ്യപ്രതിയായ ജോഷിയെ റിമാന്‍ഡ്‌ ചെയ്‌തു കാക്കനാട്‌ ജില്ലാ ജയിലിലേക്കു മാറ്റി. മറ്റുള്ളവര്‍ക്കു ജാമ്യം ലഭിച്ചു.
കൊച്ചിയില്‍ നിന്നുള്ളവരെ ഒഴിവാക്കി പാലക്കാട്‌ ,മലപ്പുറം, തൃശൂര്‍, ആലപ്പുഴഴ, കോടമ്പത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക്‌ സ്‌ത്രീകളെ എത്തിക്കുയായിരുന്നു ഇവരുടെ രീതി. 25,000 രൂപ മുതല്‍ 50,000 രൂപവരെയാണ്‌ ഈടാക്കിയാണ്‌ സ്‌ത്രീകളെ ആവശ്യക്കാര്‍ക്ക്‌ എത്തിച്ചുകൊണ്ടിരുന്നത്‌. ഇതില്‍ ജോഷിയാണ്‌ ഇടപാടുകാരുമായി വിലപേശി സ്‌ത്രീകളെ എത്തിച്ചുകൊണ്ടിരുന്നത്‌. ജോഷിയുടെ പക്കല്‍ നിന്നും 90,820 രൂപയും എബിന്‌ ജോയിയുടെ പക്കല്‍ നിന്ന്‌്‌ 1,90,000 രൂപയും പോലീസ്‌ കണ്ടെടുത്തു. പെണ്‍വാണിഭസംഘത്തിനു വീട്‌ വാടകയ്‌ക്ക്‌ കൊടുത്ത്‌ വീട്ടുടമയ്‌ക്ക്‌ എതിരെയും പോലീസ്‌ കേസെടുത്തിട്ടുണ്ട്‌.വീട്ടുടമ ഗള്‍ഫിലാണ്‌. കുറച്ചു ദിവസമായി ഈ സംഘം ഷാഡോ പോലീസിന്റ നിരീക്ഷണത്തിലായിരുന്നു.
പെണ്‍വാണിഭ കേന്ദ്രം നടത്തിപ്പുമായി ബന്ധപ്പെട്ട്‌ ജോഷിക്ക്‌ എതിരെ മലപ്പുറം, ആലുവ, എറണാകുളം എന്നിവടങ്ങളില്‍ കേസ്‌ നിലവിലുണ്ട്‌. പാലാരിവട്ടം പോലീസ്‌ കേസെടുത്തു നാലുപേരയും റിമാന്റ്‌ ചെയ്‌തു.
നഗരത്തിലെ പെണ്‍വാണിഭ കേന്ദ്രങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന്‌ സിറ്റി പോലീസ്‌ കമ്മീഷണര്‍ കെ.ജി ജെയിംസ്‌,ഡപ്യൂട്ടി പോലീസ്‌ കമ്മീഷണര്‍ മുഹമ്മദ്‌ റഫീഖ്‌ എന്നിവര്‍ അറിയിച്ചു.

യൂത്ത്‌ കോണ്‍ഗ്രസ്‌ ജന്മദിനം ആചരിക്കും


കൊച്ചി
ഗാന്ധിജിയെ സ്‌മരിക്കൂ, ഭാരതീയനാകു എന്ന സന്ദേശം ഉയര്‍ത്തിക്കൊണ്ട്‌ ഓഗസ്‌റ്റ്‌ 9നു ക്വിറ്റ്‌ ഇന്ത്യാദിനത്തില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ ജന്മദിനം ആചരിക്കും.
ജന്മദിനാചരണത്തിന്റെ ഭാഗമായി കേരളത്തിലെ 1200ഓളം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ പദയാത്ര സംഘടിപ്പിക്കും.
വര്‍ത്തമാനകാലഘട്ടത്തില്‍ ചര്‍ച്ച ചെയ്‌ത വിഷയങ്ങളായിരിക്കും ഇത്തവണ ജന്മദിനാചരണത്തിന്റെ ഭാഗമായി മുന്നോട്ടുവെക്കുകയെന്ന്‌ വാര്‍്‌ത്താ സമ്മേളനത്തില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ ഡീന്‍ കുര്യാക്കോസ്‌ അറിയിച്ചു.
ബൂക്കര്‍ പ്രൈസ്‌ ജേതാവായ പ്രമുഖ എഴുത്തുകാരി അരുന്ധതി റോയി അടുത്തിടെ നടത്തിയ പരാമര്‍ശങ്ങള്‍ ഗാന്ധിജിയെക്കുറിച്ചു തെറ്റായ സന്ദേശങ്ങളാണ്‌ നല്‍കിയിരിക്കുന്നത്‌. ഇത്‌ അങ്ങയേറ്റം അപലപനീയമാണ്‌. ഇതിനെതിരെ യുവാക്കളെ അണിനിരത്തുകയും യുവാക്കളില്‍ ഗാന്ധിയന്‍ സന്ദേശങ്ങള്‍ എത്തിക്കുന്നതിനും യൂത്ത്‌ കോണ്‍ഗ്രസ്‌ ജന്മദിനത്തില്‍ തുടക്കം കുറിക്കും.
രാഷ്ട്രപിതാവായ ഗാന്ധിജിയെക്കുറിച്ചു അരുന്ധതി റോയി നടത്തിയ പരാമര്‍ശങ്ങളില്‍ ദേശീയ ഗവണ്മന്റ്‌ ഇടപെടുന്നില്ലെന്നും ഡീന്‍ കുര്യാക്കോസ്‌ ആരോപിച്ചു. രാഷ്ട്രപിതാവിനെക്കുറിച്ചു നടത്തിയ പരാമര്‍ങ്ങള്‍ രാജ്യദ്രോഹമായി കണക്കാക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നു മാത്രമല്ല മഹാത്മഗാനധി തൊഴിലുറപ്പു പദ്ധതിയുടെ പേരുമാറ്റി ആര്‍എസ്‌എസുകാരന്റെ പേരുനല്‍കാന്‍ ശ്രമിക്കുന്നു. ആസൂത്രിതമായ ഗൂഡാലോചന നടക്കുന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര മാനവശേഷി വകുപ്പു മന്ത്രി സ്ഥാനത്ത്‌ പന്ത്രണ്ടാം ക്ലാസ്‌ മാത്രം വിദ്യാഭ്യാസമുള്ള സ്‌മൃതി ഇറാനിയെ നിയമിച്ചതിനെയും ഡീന്‍ കുര്യാക്കോസ്‌ വിമര്‍ശിച്ചു. നജ്‌മ ഹെപ്‌തുള്ള, മേനക ഗാന്ധി എന്നിവരെ പോലെ പ്രാഗത്ഭ്യമുള്ളവര്‍ ഉണ്ടായിട്ടും സര്‍വകലാശാല വൈസ്‌ ചാന്‍സലറിനേക്കാളും ഉയര്‍ന്ന പദവിയുള്ള ഒരു സ്ഥാനത്ത്‌ സ്‌മൃതി ഇറാനിയെ നിയമിച്ചത്‌ ശരിയായില്ലെന്നും ഡീന്‍ കുര്യാക്കോസ്‌ പറഞ്ഞു.
അരുന്ധതി റോയിക്കെതിരെ കേസുമായി മുന്നോട്ടുപോകാതിരുന്നത്‌ യൂത്ത്‌ കോണ്‍ഗ്രസുകാര്‍ ഗാന്ധിയന്‍ സഹിഷ്‌ണത പിന്തുടരുന്നതുകൊണ്ടാണെന്നും ്‌അദ്ദേഹം പറഞ്ഞു. എറണാകുളം കച്ചേരിപ്പടിയിലെ ഗാന്ധിഭവന്‍ പൊളിച്ചു നീക്കുകയും അവശേഷിക്കുന്ന ഗാന്ധി പ്രതിമ മെട്രോ റെയിലിനുവേണ്ടി നീക്കം ചെയ്യുന്ന വിഷയത്തില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. 

മോഹന കേരളം ദേശീയ നൃത്തോത്സവം സെപ്‌തംബര്‍ 10,11 തീയതികളില്‍


കൊച്ചി
ഓണാഘോഷത്തോടനുബന്ധിച്ച്‌ ഊര്‍മ്മിള ഉണ്ണീസ്‌ ഇന്റര്‍ നാഷണല്‍ കള്‍ചറല്‍ അക്കാദമിയും ഇന്ത്യന്‍ ട്രേഡ്‌ ഫെയര്‍ ഫൗണ്ടേഷനും ചേര്‍ന്ന്‌ മോഹന കേരളം ദേശീയ നൃത്തോത്സവം സംഘടിപ്പിക്കും.
സെപ്‌തംബര്‍ 10,11 തീയതികളിലായി ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ നടക്കുന്ന നൃത്തോത്സവത്തില്‍ ഇന്ത്യയിലും വിദേശത്തു നിന്നുമുള്ള 50ഓളം കലാകാരന്മാര്‍ അണിനിരക്കും. ഭരതാട്യം, കുച്ചിപ്പുഡി, ഓഡീസ്‌, കഥക്‌ ,കഥകളി എന്നീ നൃത്തരൂപങ്ങളായിരിക്കും അവതരിപ്പിക്കുക.
പങ്കെടുക്കുന്ന കലാകാരികള്‍ക്ക്‌ ലാസ്യമോഹിനി എന്ന പദവിയും കലാകാരന്മാര്‍ക്ക്‌ നാട്യപ്രവീണ്‍ എന്ന പദവിയും നല്‍കി ആദരിക്കും.
ഭാരതീയ നൃത്തകലകള്‍ പ്രചരിപ്പിക്കുക ,യുവതലമുറയെ കലയുടെ ആസ്വാദനത്തിലേക്കു ഉയര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ്‌ പരിപാടി ആസൂത്രണം ചെയ്‌തിരിക്കുന്നതെന്നു വാര്‍ത്താ സമ്മേളനത്തില്‍ കള്‍ച്ചറല്‍ അക്കാദമി ഡയറക്ടര്‍ ഊര്‍മ്മിള ഉണ്ണി, ചീഫ്‌ എക്‌സിക്യൂട്ടീവ്‌ എന്‍.ഗോപകുമാര്‍ എന്നിവര്‍ അറിയിച്ചു.

ആലുവയില്‍ റെന്റ്‌ എ ബസ്‌ സര്‍വീസ്‌ ജീവനക്കാരായി ഗൂണ്ടകളും


കൊച്ചി
നഗരത്തിലെ സ്വകാര്യ ബസുകളുടേയും ഓട്ടോറിക്ഷകളുടേയും നേതൃത്വം അറിയപ്പെടുന്ന ക്രിമിനലുകള്‍ക്കും പോലീസിലെ തന്നെ ചില വമ്പന്മാര്‍ക്കുമാണെന്നു ബസ്‌ തൊഴിലാളി യൂണിയന്‍ നേതാക്കള്‍.
ആലുവ പ്രൈവറ്റ്‌ ബസ്‌ സ്റ്റാന്‍ഡില്‍ രാവിലെ ആറിനു തുടങ്ങും
റെന്റ്‌ എ കാര്‍ പോലെയാണ്‌ ലേലം വിളി. ഒരു ദിവസത്തെ ട്രിപ്പ്‌ വാങ്ങും ഇതിനുവേണ്ടിവരുന്ന തുക ആദ്യം തന്നെ നിശ്ചയിക്കും. ബസ്‌ ഉടമകളായ ക്രിമിനകളും പോലീസുകാരും ആണ്‌ ബിനാമികളെ നിര്‍ത്തി ലേലം ചെയ്യിക്കുന്നത്‌. ജീവനക്കാരെയും അവര്‍ തന്നെ സപ്ലൈ ചെയ്യും.
മുടി നീട്ടിവളര്‍ത്തി വായില്‍ ഹാന്‍സ്‌ പോലുള്ള ലഹരിയുണ്ടാക്കുന്ന പുകയില ഉല്‍പ്പന്നങ്ങളും ചവച്ചു രാവിലെ തന്നെ ഈ ഗൂണ്ടാ സംഘം ആലുവ സ്റ്റാന്‍ഡില്‍ തമ്പ്‌ അടിച്ചിട്ടുണ്ടാകും. സാധാരണ ബസ്‌ ജീവനക്കാരെയും ഇവരെയും കണ്ടാല്‍ പകല്‍ പോലെ വ്യക്തമാണ്‌. എന്നാലും പോലീസ്‌ ഒന്നും ഇടപെടാറില്ലെന്നു ബസ്‌ തൊഴിലാളി യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.
ബസില്‍ കയറുന്ന സ്‌ത്രീകളെയും വിദ്യാര്‍ഥികളെയും അപമാനിക്കല്‍ , മുന്നില്‍ ചെന്നുപെടുന്ന ടൂവീലറുകാരെ ഭയപ്പെടുത്തുക, മറ്റുള്ള ബസുകളുമായി മത്സര ഓട്ടം നടത്തുക എന്നിവയാണ്‌ ഇവരുടെ ലീലാവിലാസങ്ങള്‍. പോലീസിലെ ചില വമ്പന്മാരുടെ ബസുകള്‍ ആയതിനാല്‍ നടുറോഡില്‍ നടക്കുന്ന ഈ അക്രമങ്ങളെ ട്രാഫിക്‌ പോലീസുകാരും കണ്ടില്ലെന്നു നടക്കും.
പോലീസിന്റെ ആശിര്‍വാദത്തോടെ വിലസുന്ന ഇത്തരം ഗൂണ്ടകള്‍ മാനവും മര്യാദയ്‌ക്കും നടക്കുന്ന ബാക്കിയുള്ള തൊഴിലാളികള്‍ക്കു കൂടി മാനക്കേട്‌ ഉണ്ടാക്കുകയാണെന്നു എഐടിയുസി യൂണിയന്റെ നേതാവ്‌ ജോയി ജോസഫ്‌ പറഞ്ഞു. 

2014, ജൂലൈ 26, ശനിയാഴ്‌ച

കൊച്ചി നഗരത്തിലെ സ്വകാര്യബസുകള്‍ അനശ്ചിതകാല സമരത്തിലേക്ക്‌


കൊച്ചി
കൊച്ചി നഗരത്തിലെ സ്വകാര്യ ബസ്‌ തൊഴിലാളികള്‍ ശമ്പള വര്‍ധന ആവശ്യപ്പെട്ടുകൊണ്ട്‌ ഓഗസ്‌റ്റ്‌ ഒന്നു മുതല്‍ അനിശ്ചിതകാല പണിമുടക്ക്‌ ആരംഭിക്കും.
ഇതിനകം ബസ്‌ മുതലാളിമാരുമായി നടന്ന ചര്‍ച്ചകള്‍ എല്ലാം പരാജയപ്പെട്ട സാഹചര്യത്തിലാണ്‌ സമരവുമായി മുന്നോട്ടു പോകേണ്ടി വരുന്നതെന്നു പത്തോളം തൊഴിലാളി യൂണിയനുകളുടെ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി വാര്‍ത്താ സമമേളനത്തില്‍ അറിയിച്ചു. എന്നാല്‍ സമരം പശ്ചിമ കൊച്ചി, വൈപ്പിന്‍,പിറവം, ഏരമല്ലൂര്‍,കോട്ടയം എന്നിവടങ്ങളില്‍ നിന്നും നഗരത്തില്‍ എത്തുന്ന ബസുകളെ ബാധിക്കില്ല. അതേപോലെ നഗരത്തില്‍ സര്‍വീസ്‌ നടത്തുന്ന ബസുകളില്‍ ഇതിനകം ശമ്പള പരിഷ്‌കരണത്തിനു തയ്യാറായവയേയും സമരത്തില്‍ ഉള്‍പ്പെടുത്തുന്നില്ലെന്നു തൊഴിലാളി നേതാക്കള്‍ അറിയിച്ചു.
എരമല്ലൂര്‍ -എറണാകളം റൂട്ടില്‍ 850 രൂപയും വൈപ്പിന്‍, പറവൂര്‍ റൂട്ടുകളില്‍ 800 രൂപയും ഡ്രൈവറിനു വേതനം ലഭിക്കുമ്പോള്‍ സിറ്റി ബസുകളിലെ ഡ്രൈവര്‍മാര്‍ക്ക്‌ കേവലം 577രൂപയും കണ്ടക്ടറിനു 420 രൂപയും ക്ലീനറിനു 400 രൂപയും മാത്രമാണ്‌ ലഭിക്കുന്നത്‌. കഴിഞ്ഞ മൂന്നു തവണ ബസ്‌ ചാര്‍ജ്‌ നിരക്ക്‌ കൂട്ടി നല്‍കിയിട്ടും 14 മണിക്കൂറോളം തുടര്‍ച്ചയായി ജോലി ചെയ്യുന്ന സിറ്റിബസുകളിലെ തൊഴിലാളികള്‍ക്ക്‌ ന്യായമായ ശമ്പള വര്‍ധന അനുവദിക്കാന്‍ ബസുടമകള്‍ തയ്യാറായിട്ടില്ലെന്നു തൊഴിലാളി നേതാക്കള്‍ ആരോപിച്ചു. ജില്ലാ ലേബര്‍ ഓഫീസര്‍, എഡിഎം എന്നിവരുടെ മധ്യസ്ഥതിയില്‍ പലവട്ടം അനുരജഞന യോഗങ്ങള്‍ വിളിച്ചുകൂട്ടിയി്‌ടടും ഉടമകളുടെ നിഷേധാത്മക നിലപാടുമൂലം പ്രശ്‌നം പരിഹിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
വാര്‍ത്താ സമമേളനത്തില്‍ ജോയി ജോസപ്‌, എം.എസ്‌ രാജു , കെ.കെ കലേശന്‍, ആര്‍.രഘുരാജ്‌, ജോളി പവ്വത്തില്‍, കെ.പി വിജയകുമാര്‍, മനോജ്‌ പെരുമ്പിള്ളി, ജബ്ബാര്‍ പുന്നക്കാടന്‍, പി.ആര്‍ മാണിക്യമംഗലം ,കെ.എസ്‌ വേലായുധന്‍, അബ്ദുള്‍ റഹ്‌്‌മാന്‍ എന്നിവര്‍ പങ്കെടുത്തു. 

2014, ജൂലൈ 24, വ്യാഴാഴ്‌ച



ഡിസംബറില്‍ കൊച്ചിയില്‍ നടക്കുന്ന ഭരതനാട്യം 2014ന്റെ ലോഗോയും ബ്രോഷറും മന്ത്രി കെ.പി അനില്‍കുമാര്‍ പ്രകാശനം ചെയ്യുന്നു.

2014, ജൂലൈ 16, ബുധനാഴ്‌ച

മഹാത്മവേ മാപ്പ്‌










എറണാകുളം കച്ചേരിപ്പടിയിലെ ഗാന്ധി ഭവനു മുന്നിലെ ഗാന്ധിപ്രതിമ.മെട്രോ റെയിലിനുവേണ്ടി ഗാന്ധി ഭവന്‍ പൊളിച്ചുകളഞ്ഞതോടെ മഴയും വെയിലുമേറ്റു ഏതു സമയത്തും പൊളിച്ചു കളയുമെന്ന നിലയിലാണ്‌ ഈ പാവം ഗാന്ധി പ്രതിമ 

നെടുമ്പാശ്ശേരിയില്‍ 22 ലക്ഷത്തിന്റെ സ്വര്‍ണ്ണവും വിദേശ കറന്‍സികളും പിടികൂടി


കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തിങ്കളാഴ്‌ച പുലര്‍ച്ചെയും രാത്രിയിലുമായി കസ്റ്റംസ്‌ ഇന്റലിജന്‍സ്‌ നടത്തിയ പരിശോധനയില്‍ 21 ലക്ഷം രൂപക്കുമേല്‍ വിലമതിക്കുന്ന 742 ഗ്രാം സ്വര്‍ണ്ണവും 22 ലക്ഷം രൂപയുടെ വിദേശ കറന്‍സികളും പിടികൂടി. എയര്‍ അറേബ്യ വിമാനം ജി9-425 വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നെത്തിയ പാലക്കാട്‌ സ്വദേശിയില്‍ നിന്നും 260 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണ ചങ്ങലയാണ്‌ പിടിച്ചെടുത്തത്‌. എയര്‍ ഇന്ത്യ എക്‌സ്‌പ്രെസ്‌ കത 412 വിമാനത്തില്‍ ഷാര്‍ജയില്‍
നിന്നെത്തിയ കാസര്‍കോട്‌ സ്വദേശിയില്‍ നിന്നാണ്‌ 482 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണക്കട്ടി പിടികൂടിയത്‌.
യുഎഇയിലേക്ക്‌ പുറപ്പെടാനായി വിമാനത്താവളത്തിലെത്തിയ കാസര്‍കോട്‌ സ്വദേശികളായ മൂന്നു പേരില്‍ നിന്നാണ്‌ 22 ലക്ഷം രൂപയോളം വിലമതിക്കുന്ന വിദേശ കറന്‍സികള്‍ പിടികൂടിയത്‌. കത 411 എയര്‍ ഇന്ത്യ വിമാനത്തില്‍ ഷാര്‍ജയിലേക്ക്‌ പുറപ്പെടാന്‍ ഡിപ്പാര്‍ച്ചര്‍ ഹളിലെത്തിയ രണ്ട്‌ യാത്രക്കാരില്‍ നിന്ന്‌ 19 ലക്ഷത്തിന്റെ വിദേശ കറന്‍സി പിടികൂടി.
എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ കത 435 വിമാനത്തില്‍ യാത്രപുറപ്പെടാനെത്തിയ മറ്റൊരു യാത്രക്കാരനില്‍ നിന്നാണ്‌ 4 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടിയത്‌. പാന്‍സിന്റെ പോക്കറ്റില്‍ ഒളിപ്പിച്ച്‌ ബാഗിലെ മറ്റു തുണികള്‍ക്കിടയില്‍ സൂക്ഷിച്ച നിലയിലായിരുന്നു കറന്‍സി. കസ്റ്റംസ്‌ ഡെപ്യൂട്ടി കമ്മീഷണര്‍മാരായ എസ്‌.എ.എസ.്‌ നവാസ്‌, അഭിലാഷ്‌ കെ.ശ്രീനിവാസന്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ കള്ളക്കടത്ത്‌ പിടികൂടിയത്‌.

കേരളഹൈക്കോടതി വേനലവധി നിര്‍ത്തലാക്കി സമയമാറ്റത്തിനു മാറ്റം വരുത്താന്‍ നീക്കം തുടങ്ങി



കൊച്ചി: ഹൈക്കോടതിയുടെ വേനലവധി വെട്ടിക്കുറച്ച്‌ പ്രവര്‍ത്തന സമയം രാവിലെ 9മുതല്‍ ഉച്ചക്ക്‌ ഒരുമണിവരെയാക്കാന്‍ നീക്കം. നിലവിലുള്ള സമയം രാവിലെ 10മുതല്‍ വൈകിട്ട്‌ 4.30വരെയും വേനലവധി 35 ദിവസവുമാണ്‌. വര്‍ഷങ്ങളായി ഹൈക്കോടതി ജീവനക്കാര്‍ അനുഭവിച്ചു വരുന്ന വാര്‍ഷിക അവധിയാണ്‌ ഇതോടെ ഇല്ലാതാകുന്നത്‌. വേനലവധി ഹൈക്കോടതിയിലെ ജോലിഭാരത്തിന്‌ അയവുവരുത്താന്‍ സഹായിക്കുമെന്നാണ്‌ ജീവനക്കാരുടെ അഭിപ്രായം. എന്നാല്‍ ഉച്ചക്ക്‌ ഒരു മണി വരെ ജോലി ചെയ്‌താല്‍ മതി എന്ന ആകര്‍ഷണീയത എതിര്‍പ്പ്‌ ഇല്ലാതാക്കുന്നു. ഭൂരിഭാഗം ജീവനക്കാരുംഅഭിഭാഷകരും ഇത്തരത്തിലുള്ള സമയ മാറ്റം അംഗീകരിക്കുമെന്നാണ്‌ സൂചന. വേനലവധി ഉണ്ടെങ്കിലും ചൊവ്വ, വെള്ളി ദിവസങ്ങളില്‍ അവധിക്കാല കോടതി ഉള്ളതിനാല്‍ അഭിഭാഷകര്‍ കോടതിയിലെത്തണം. ഫയലിങ്‌ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി മറ്റു ദിവസങ്ങളിലും കോടതിയില്‍ വരേണ്ടതിനാല്‍ വേനലവധി തങ്ങളെ ബാധിക്കാറില്ല എന്നാണ്‌ അഭിഭാഷകരുടെ അഭിപ്രായം.
ഇപ്പോഴത്തെ പ്രവര്‍ത്തി സമയം മാറ്റി രാവിലെ 8 മുതല്‍ ഉച്ചയ്‌ക്ക്‌ രണ്ട്‌ വരെയാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കേരള ഹൈക്കോര്‍ട്ട്‌ അഡ്വക്കേറ്റ്‌സ്‌ അസോസിയേഷന്‍ പ്രമേയം പാസ്സാക്കിയിരുന്നു. ബാര്‍ കൗണ്‍സില്‍ എക്‌സിക്യൂട്ടീവ്‌ അംഗീകരിച്ച പ്രമേയം ജൂലായ്‌ രണ്ടിന്‌ ചേര്‍ന്ന പൊതുയോഗത്തില്‍ പാസ്സാക്കുകയായിരുന്നു. എന്നാല്‍ വനിതാ അഭിഭാഷകര്‍ ഉള്‍പ്പെടെയുള്ള ഒരു വിഭാഗം ഇതിനെതിരെ രംഗത്തു വന്നു. ഇത്തരമൊരു സമയമാറ്റം ഉണ്ടാക്കുന്ന വിഷമങ്ങള്‍ ചൂണ്ടികാണിച്ചായിരുന്നു പ്രധാന എതിര്‍പ്പ്‌.
ആലപ്പുഴ, തൃശ്ശൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന്‌ വന്നുപോകുന്നവര്‍ക്ക്‌ ഇത്‌ അപ്രായോഗികമാകുമെന്നും മറ്റ്‌ ജീവനക്കാരുടെ അഭിപ്രായം തേടിയിട്ടില്ലെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. അംഗസംഖ്യ കുറവായതിനാലാണ്‌ പ്രമേയം പാസ്സായതെന്ന്‌ ആരോപിച്ച്‌ പ്രമേയം പുന:പരിശോധിക്കുന്നതിന്‌ ഒരു വിഭാഗം അഭിഭാഷകര്‍ ആവശ്യപ്പെട്ടു. അതനുസരിച്ച്‌ 9ന്‌ വീണ്ടും അസോസിയേഷന്‍ യോഗം ചേര്‍ന്ന്‌ രഹസ്യ ബാലറ്റിലൂടെ പ്രമേയം വോട്ടിനിട്ടത്‌. മൂന്നില്‍ രണ്ട്‌ ഭൂരിപക്ഷത്തോടെ പ്രമേയം തള്ളുകയുമായിരുന്നു. 325ലധികം അഭിഭാഷകര്‍ പുനപ്പരിശോധനയെ അനുകൂലിച്ച്‌ വോട്ടുചെയ്‌തപ്പോള്‍ 160ഓളം പേര്‍ സമയമാറ്റത്തെ അനുകൂലിച്ചു. അഡ്വ. എസ്‌.യു.നാസറായിരുന്നു വരണാധികാരി.സമയമാറ്റത്തില്‍ വനിതാ അഭിഭാഷകരുടെ അഭിപ്രായ സമന്വയത്തിന്‌ കേരള ഫെഡറേഷന്‍ ഓഫ്‌ വിമന്‍ ലോയേഴ്‌സ്‌ യോഗം കഴിഞ്ഞ ദിവസം ചേര്‍ന്നിരുന്നു.
ഈ സാഹചര്യത്തിലാണ്‌ പുതിയ പ്രമേയവുമായി അഭിഭാഷക അസോസിയേഷന്‍ രംഗത്തു വന്നിരിക്കുന്നത്‌. കര്‍ണ്ണാടക ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും ഇത്തരത്തില്‍ സമയം ക്രമീകരിച്ചിട്ടുണ്ടെന്നാണ്‌ സമയമാറ്റത്തെ അനുകൂലിക്കുന്ന മുതിര്‍ന്ന ജഡ്‌ജിമാരും അഭിപ്രായപ്പെടുന്നത്‌. ചീഫ്‌ ജസ്റ്റിസ്‌ ഉള്‍പ്പെടെയുള്ളവര്‍ സമയ മാറ്റത്തോട്‌ അനുകൂലിക്കുന്നുവെന്നാണ്‌ വിവരം. കെട്ടി കിടക്കുന്ന കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ കൂടുതല്‍ സമയം ലഭിക്കും എന്നാണ്‌ പൊതുവെ സമയം മാറ്റത്തെ വിലയിരുത്തുന്നത്‌. മെട്രോ നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള ഗതാഗതകുരുക്കും സമയ മാറ്റത്തിന്‌ പ്രേരണയാകുന്നുണ്ട്‌.
സാധാരണ പ്രവര്‍ത്തിദിനങ്ങളില്‍ ഒന്‍പതരയോടെ നഗരത്തില്‍ ഗതാഗത കുരുക്ക്‌ രൂക്ഷമാകാറുണ്ട്‌. ഹൈക്കോടതി സ്റ്റാഫ്‌ അസോസിയേഷന്‌ ഇപ്പോള്‍ നടക്കുന്ന സമയമാറ്റ ചര്‍ച്ചയെക്കുറിച്ച്‌ യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല എന്നാണ്‌ അറിയുന്നത്‌. എങ്കിലും സമയമാറ്റത്തെ കുറിച്ചുള്ള പുതിയ നിര്‍ദ്ദേശം ഭൂരിഭാഗം ജീവനക്കാരും അംഗീകരിച്ചേക്കുമെന്നാണ്‌ സ്റ്റാഫ്‌ അസോസിയേഷന്റെ അഭിപ്രായം. അതുകൊണ്ട്‌ തന്നെ സമയമാറ്റത്തെ എതിര്‍ക്കുന്ന ജീവനക്കാരുടെ പ്രതിഷേധം ഒറ്റപ്പെട്ട അഭിപ്രായ പ്രകടനങ്ങളില്‍ ഒതുങ്ങും.

വനിതാ കമ്മീഷനംഗം ഡോ.ലിസി ജോസ്‌ ശ്രീവിദ്യയെ ആശുപത്രി സന്ദര്‍ശിച്ചു


കൊച്ചി
കാര്‍ ഇടിച്ചു ഗുരുതരമായി പരുക്കേറ്റനിലയില്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ്‌ ആശുപത്രിയില്‍ കഴിയുന്ന ശ്രീവിദ്യയെ വനിതാ കമ്മീഷനംഗം ഡോ.ലിസി ജോസ്‌ സന്ദര്‍ശിച്ചു.
ഒന്നരവര്‍ഷം മുന്‍പ്‌ വൈക്കം ക്ഷേത്രത്തില്‍ തൊഴാന്‍ എത്തിയ അമ്മയേയും മൂന്നു പെണ്‍മക്കളേയും അമിതവേഗത്തില്‍ വന്ന കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇതില്‍ അമ്മയും ഇളയകുട്ടിയും തല്‍ക്ഷണം മരിച്ചു. ഇതില്‍ ഒരു കുട്ടിയാണ്‌ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ ട്രസ്റ്റ്‌ ആശുപത്രിയില്‍ കഴിയുന്നത്‌.ഇടിച്ച കാര്‍ ഏതെന്നും ഓടിച്ച ഡൈവറേയും ഇതുവരെ പോലീസിനു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. നിരാലംഭരായ ശേഷിച്ച ഈ രണ്ടു കുട്ടികളില്‍ ഇളയകുട്ടിയാണ്‌ ഗുരതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നത്‌.
2013 ഫെബ്രുവരി 11 നാണ്‌ സംഭവം. വൈക്കം ക്ഷേത്രത്തില്‍ നിന്നും ബസില്‍ എത്തി നാലുമണിയുടെ ഷോര്‍ണൂര്‍ പാസഞ്ചറില്‍ കയറനായി സൗത്ത്‌ റെയില്‍വെ സ്റ്റേഷനിലേക്കു ഓട്ടോയില്‍ പോകുവാന്‍ പണം ഇല്ലാത്തതിനാല്‍ നടന്നുപോകുന്നതിനിടെ വളഞ്ഞമ്പലത്തുവെച്ചു വൈകിട്ടു മൂന്നുമണിയോടെയാണ്‌ അപകടം. ഇടിയുടെ ആഘാതത്തില്‍ അമ്മ വിജയലക്ഷ്‌മി (54), ഇളയ മകള്‍ ശ്രീലത (24) എന്നിവര്‍ തല്‍ക്ഷണം മരിച്ചു. ശ്രീവിദ്യ (33), ശ്രീദേവി (30) എന്നിവര്‍ക്കു ഗുരുതരമായി പരുക്കേറ്റു. ഇതില്‍ ശ്രീവിദ്യയ്‌ക്കു വയറിനും ശ്രീദേവിയ്‌ക്കു കഴുത്തിനും പരുക്കേറ്റു.
മരിച്ച അമ്മയുടേയുംഇളയകുട്ടിയുടേയും മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ ആരും ഇല്ലാത്തതിനെ തുടര്‍ന്നു രവിപുരം പൊതുശ്‌മശാനത്തില്‍ സംസ്‌കരിച്ചു.ഏഴു ദിവസത്തോളം ഐസിയുവില്‍ കിടന്ന ശ്രീദേവിക്കും ശ്രീവിദ്യയ്‌ക്കും തുടര്‍ ചികിത്സയ്‌ക്കു പണം ഇല്ലാത്തതിനാല്‍ ആശുപത്രിയില്‍ നിന്നും വിട്ടയച്ചു.
അപകടത്തിനു മുന്‍പ്‌ ശ്രീവിദ്യയും ശ്രീദേവിയും ഷൊര്‍ണൂരിലെ കേരള ആയൂര്‍വേദ സമാജം വൈദ്യശാലയില്‍ ജോലി ചെയ്‌തിരുന്നു. എന്നാല്‍ അപകടത്തിനെ തുടര്‍ന്നു രണ്ടുപേര്‍ക്കു ജോലി ചെയ്യാനാവാതെ വന്നു.
ഇപ്പോള്‍ മെഡിക്കല്‍ ട്രസ്‌റ്റ്‌ ആശുപത്രിയില്‍ കഴിയുന്ന ശ്രീവിദ്യയുടെ വന്‍ കുടലിനു ഗുരതരമായി പരുക്കേറ്റിരുന്നു. വന്‍ കുടല്‍ മുഴുവനായും നീക്കം ചെയ്യേണ്ടി വരുമെന്നാണ്‌ മെഡിക്കല്‍ ട്രസ്‌റ്റ്‌ ആശുപത്രിയില്‍ ഇവരെ ശുശ്രൂഷിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നത്‌. ഇതിനു രണ്ടര ലക്ഷം രൂപ വേണ്ടിവരും. ശസത്രക്രീയയ്‌ക്കു മുന്‍പായി നല്‍കേണ്ട ഒരു ഇന്‍ജക്ഷന്‌ മാത്രം 78,000 ത്തോളം രൂപ വേണ്ടിവരും.
ഇത്രനാളായിട്ടും ഈ കുട്ടികള്‍ക്കു ആക്‌സിഡന്റ്‌ വകയില്‍ ലഭ്യമാകേണ്ട തുക പോലും ലഭിച്ചിട്ടില്ല.കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത സൗത്ത്‌ പോലീസ്‌ കുറെ നാള്‍ക്കു ശേഷം മൊഴിയെടുത്തു എന്നതല്ലാതെ തുടര്‍ അന്വേഷണം നടത്തുവാന്‍ തയ്യാറായില്ല. ഇടിച്ച കാര്‍ ഏതോ പ്രമുഖ വ്യവസായിയുടേതാണെന്നു പറയപ്പെടുന്നു.
സ്വന്ത്‌മായി വീട്‌ ഒന്നും ഇല്ലാത്ത ശ്രീദേവിയും ശ്രീവിദ്യയും ചെറുതുരുത്തി താഴപ്ര യത്തീംഖാന വക ക്വാര്‍്‌ട്ടേഴ്‌സിലാണ്‌ ഇപ്പോള്‍ താമസിക്കുന്നത്‌. ഷൊര്‍ണൂരിലെ മുസ്ലിം ലീഗ്‌ പ്രവര്‍ത്തകരുടെയും തൃശൂരിലെ സിപിഎം പ്രവര്‍ത്തകരുടേയും സഹായം കൊണ്ടാണ്‌ ഈ കുട്ടികള്‍ ഇതുവരെ ചികിത്സചെലവുകള്‍ നടത്തിവന്നത്‌.
ജൂണ്‍ 23 നു മെഡിക്കല്‍ ട്രസ്റ്റില്‍ വീണ്ടും ചികിത്സതേടി എത്തിയപ്പോള്‍ 45,000 രൂപ നല്‍കേണ്ടി വന്നു. കഴിഞ്ഞ മാര്‍ച്ച്‌ എട്ടിനു ശ്രീവിദ്യയ്‌ക്കു രണ്ടുതവണ ശസ്‌ത്രക്രീയ നടത്തേണ്ടി വന്നു. ഈ തുകയും ജനങ്ങളുടെ കാരുണ്യത്തിലാണ്‌ ലഭ്യമാക്കാനായത്‌. ഇടയ്‌ക്കിടെ രോഗം കൂടിവരുമ്പോള്‍ മെഡിക്കല്‍ ട്രസ്‌റ്റ്‌ ആശുപത്രിയില്‍ എത്തേണ്ടി വരുന്നു.എന്നാാല്‍ ആശുപത്രി അധികൃതര്‍ ഇതുവരെ യാതൊരു സൗജന്യവും ഈ നിരാലംബരായ കുട്ടികള്‍ക്കു നല്‍കിയിട്ടില്ല.
കാരുണ്യമുള്ള മനസുകളുടെ സഹായത്താലാണ്‌ ഈ രണ്ടു കുട്ടികളും കഴിയുന്നത്‌. അഛന്‍ ഏഴു വര്‍ഷം മുന്‍പു മരിച്ചു.അഛന്റെ വീട്ടുകാര്‍ ഇതുവരെ തിരിഞ്ഞു നോക്കിയട്ടില്ലെന്നു ശ്രീദേവി പറഞ്ഞു.മാനസികമായി ശരിയായ വളര്‍ച്ച ഇല്ലാത്ത ശ്രീദേവിയുടെ ചുമലിലാണ്‌ ഇപ്പോള്‍ അസുഖബാധിതയായി കിടക്കുന്ന ശ്രീവിദ്യയുടെ ശുശ്രൂഷകള്‍ മുഴുവനും.
ഇന്നലെ ഈ കുട്ടികളെ മെഡിക്കല്‍ ട്രസ്‌റ്റ്‌ ആശുപത്രിയില്‍ വന്നു നേരില്‍ കണ്ട വനിതാ കമ്മീഷനംഗം ഡോ.ലിസി ജോസ്‌ സംഭവം മുഖ്യമന്ത്രിയുടേയും അഭ്യന്തര മന്ത്രിയുടേയും അടിയന്തിര ശ്രദ്ധയില്‍പ്പെടുത്തുമെന്നു വാഗ്‌ദാനം ചെയ്‌തു.
കാരുണ്യം ചികിത്സാപദ്ധതിയില്‍ നിന്നു ശ്രീവിദ്യയ്‌ക്കു ചികിത്സാ സഹായം ലഭ്യമാക്കാന്‍ മുഖ്യമന്തര്‌ിയോട്‌ വനിതാ കമ്മീഷന്‍ അഭ്യര്‍ത്ഥിക്കും. അതോപോലെ കേസുമായി എങ്ങനെ മുന്നോട്ടു പോകാന്‍ കഴിയുമെന്ന കാര്യം ആലോചിക്കും.അവര്‍ക്കു സൗജന്യമായി കേസ്‌ നടത്തിക്കൊടുക്കാനും വനിതാ കമ്മീഷന്‍ സഹായിക്കുമെന്നു ഡോ.ലിസി ജോസ്‌ പറഞ്ഞു സ്വന്തായി വീട്‌ ഇല്ലാത്തതിനാല്‍ കുട്ടികളെ റീഹാബിലേറ്റ്‌ ചെയ്യുന്നതിനായി വനിതാ കമ്മീഷന്റെ കീഴിലുള്ള ഏതെങ്കിലും മന്ദിരങ്ങളിലേക്കു മാറ്റും. അതിനുശേഷം സന്നദ്ധ സേവനരംഗത്തുള്ള സംഘടനകളുടെ സഹായം തേടും. ഇടിച്ച കാര്‍ ഉടമയെ കണ്ടെത്താനുള്ള നീക്കവും നടത്തുമെന്നും ഡോ.ലിസി ജോസ്‌ പറഞ്ഞു.
മുഖ്യമന്ത്രിക്കു സമര്‍പ്പിക്കാനുള്ള അപേക്ഷകള്‍ ഡോ.ലിസി ജോസിനു മെഡിക്കല്‍ ട്രസ്‌റ്റ്‌ ആശുപത്രി അധികൃതര്‍ കൈമാറി. 

2014, ജൂലൈ 8, ചൊവ്വാഴ്ച

രാഹുല്‍ ഗാന്ധിയെ തമാശക്കാരന്‍ എന്നു മാത്രം വിശേഷിപ്പിച്ചു - ടി.എച്ച്‌ മുസ്‌തഫ


കൊച്ചി
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ വൈസ്‌ പ്രസിഡ്‌ന്റും യൂത്ത്‌ കോണ്‍ഗ്രസ്‌ ചെയര്‍പേഴ്‌സനുമായ രാഹുല്‍ ഗാന്ധിയെ താന്‍ ജോക്കര്‍ എന്നുവിളിച്ചില്ലെന്നു മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവുമായ ടി.എച്ച്‌ മുസ്‌തഫ.,
രാഹുലിനെ തമാശക്കാരന്‍ എന്നു മാത്രമെ വിശേഷിപ്പിച്ചിട്ടുള്ളു. ഇതിന്റെ പേരില്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിയില്‍ നിന്നും തന്നെ പുറത്താക്കിയതായ വാര്‍ത്ത പത്രങ്ങളില്‍ മാത്രമെ വായിച്ചിട്ടുള്ളു. ഇതേക്കുറിച്ചു അന്വേഷമിച്ചു തീരുമാനമെടുക്കും എന്നും വാര്‍ത്താ മാധ്യമങ്ങളില്‍ ഇതോടൊപ്പം കണ്ടിരുന്നുവെങ്കിലും ഇതുവരെ തന്റെ അടുത്ത്‌ അന്വേഷണത്തിനായി ആരും വന്നിട്ടില്ലെന്നും ടി.എച്ച്‌ മുസ്‌തഫ പറഞ്ഞു.
തനിക്കെതിരെ കേരളത്തില്‍ നിന്നും ആരും പരാതി പറഞ്ഞിട്ടുണ്ടെന്നു കരുതുന്നില്ല. ഹൈക്കമാന്‍ഡ്‌ ആണ്‌ രംഗത്തുവന്നതെന്നും മുസ്‌തഫ സൂചിപ്പിച്ചു.തന്നെ പുറത്താക്കിയാല്‍ പാര്‍ട്ടി നന്നാകുമെങ്കില്‍ അതിനു സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്ന്‌്‌ താന്‍ പറഞ്ഞതിനെ പിന്നീട്‌ യൂത്ത്‌ കോണ്‍ഗ്രസുകാര്‍ അടക്കം പലരും ശരിവെച്ചു. ദ്വഗ്വിജയ്‌സിംഗ്‌ അടക്കമുള്ളവര്‍ പോലും ഇക്കാര്യം ചര്‍ച്ചചെയ്യുന്നതിനും കാരണമായി. പാര്‍ട്ടി പുനഃസംഘടന മെമ്പര്‍ഷിപ്പ്‌ കാര്യക്ഷമാക്കുക, പാര്‍ട്ടി തിരഞ്ഞെടുപ്പ്‌ എന്നീ കാര്യങ്ങളില്‍ താന്‍ വ്യക്തമാക്കിയ അഭിപ്രായങ്ങളാണ്‌ പിന്നീ്‌ട്‌ ഏ.കെ ആന്റണി പറഞ്ഞതെന്നും മുസ്‌തഫ പറഞ്ഞു.
പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പരാജയത്തിനു കാരണം വിരപ്പ മൊയ്‌ലിയും ചിദംബരവും ആണെന്നു മുസ്‌തഫ കുറ്റപ്പെടുത്തി കുടില്‍ മുതല്‍ കൊട്ടാരം വരെ എല്ലാവരും ആശ്രയിക്കുന്ന പാചക വാതകത്തിനു നാലിരട്ടിയായി വിലകൂട്ടിയതാണ്‌ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ്‌ തിരിച്ചടിയായതെന്നും മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവുമായ ടി.എച്ച മുസ്‌തഫ പറഞ്ഞു. 

ഹോട്ടല്‍ ഡ്രീംസില്‍ അരങ്ങേറിയ നാടകം







പോലീസ്‌ നാണം കെട്ടു
കൊച്ചി

മലയാളം സിനിമ സിഐഡി മുസയില്‍ ബോംബ്‌ കണ്ടെത്തുന്ന ആവേശത്തിലായിരന്നു ഡിസിപി ആര്‍. നിഷാന്തിനിയുടെ നേതൃത്വത്തില്‍ സിറ്റിപോലീസ്‌ സാറ്റര്‍ഡേ നൈറ്റ്‌ ഫീവര്‍ ആഘോഷിക്കാനെത്തിയവരെ പിടികൂടിയത്‌. 
പോലീസ്‌ നേരത്തെ തന്നെ കഥയും തിരക്കഥയും എല്ലാം എഴുതി തയ്യാറാക്കി. സംഗതി ലൈവായി പകര്‍ത്താന്‍ കൂട്ടിനു മൂന്നു ടെലിവിഷന്‍ ചാനലുകള്‍ .മഫ്‌ത്തിയിലും അല്ലാതെയുമായി 50ഓളം പോലീസുകാര്‍ ,മയക്കു മരുന്നു കണ്ടുപിടിക്കാന്‍ അത്ഭുതസിദ്ധിയുള്ള ശ്വാനന്മാര്‍ എന്നിങ്ങനെ കടവന്ത്രയിലെ ഹോട്ടല്‍ ഡ്രീംസ്‌ വളഞ്ഞുപിടിച്ചായിരുന്നു ഓപ്പറേഷന്‍. 
ശനിയാഴ്‌ച പനി ആഘോഷിക്കാനെത്തിയ നൂറോളം പേരെ പോലീസ്‌ ഉടുതുണി തപ്പി പരിശോധിച്ചു.പക്ഷേ പ്രതീക്ഷിച്ച മയക്കുമരുന്നു ശേഖരം കിട്ടിയില്ല. കിട്ടയത്‌ ആരോ ഉപേക്ഷിച്ച നിലയില്‍ ലഭിച്ച ഏഴു ഗ്രാം മാത്രം വരുന്ന ചരസ്‌. ഇനി ഈ ചരസിനെക്കുറിച്ചാണ്‌ അന്വേഷണം. വിദേശികളാണ്‌ ചരസ്‌ ഹോട്ടലില്‍ എത്തിച്ചതെന്നാണ്‌ കണ്ടുപിടുത്തം. അതിലേറേ രസകരം വളരെ രഹസ്യമായി നടത്തിയ ഓപ്പറേ,ന്‍ ഡ്രീംസിന്റെ ചിത്രം ഒരു ഷാഡോ പോലീസ്‌ ഉദ്യോഗസ്ഥന്‍ തന്റെ ഫേസ്‌ബുക്ക്‌ പേജില്‍ പോസ്‌റ്റ്‌ ചെയ്‌തു കൂട്ടുകാരെക്കൊണ്ടു ലൈക്ക്‌ അടിപ്പിച്ചതായും പറയപ്പെടുന്നു.
അതേസമയം കടവന്ത്ര പോലീസ്‌ കഴിഞ്ഞ തിങ്കളാഴ്‌ച യാതോരു പ്രത്യേക ഓപ്പറേഷനും കൂടാതെ 27കാരനില്‍ നി്‌ന്നും പിടികൂടിയാതാകട്ടെ ഒന്നര കിലോഗ്രാം കഞ്ചാവ്‌, അതിനു തൊട്ടുമുന്‍പ്‌ ശനിയാഴ്‌ചയ രണ്ടു യുവാക്കളില്‍ നിന്നും പിടികൂടിയത്‌ ഒരു കിലോ ഗ്രാം കഞ്ചാവ്‌. വന്‍ തോതില്‍ കഞ്ചാവ്‌ നഗരത്തിലേക്കു എത്തുന്നതായും ഇതിനു പിന്നില്‍ വന്‍ മാഫിയ പ്രവര്‍ത്തിക്കുന്നതായും വ്യക്തമാണ്‌.
അടുത്തെങ്ങും ഇല്ലാത്ത വിധം കഞ്ചാവിനോട്‌ യുവാക്കളില്‍ പ്രിയം വര്‍ധിച്ചിരിക്കുകയാണ്‌. കാരണം തിരഞ്ഞു അധികം പോകേണ്ട. കഞ്ചാവ്‌ ഉപയോഗിച്ചു വാഹനം ഓടിച്ചാല്‍ പോലീസിനു തൊടാന്‍ കഴിയില്ല. മദ്യം ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ഊതിച്ചു പിടിക്കാം. കഞ്ചാവ്‌ ഉപയോഗിക്കന്നവരെ പിടികൂടാന്‍ യന്ത്രം ഒന്നും ഇതുവരെ കണ്ടുപടിച്ചിട്ടില്ല. 
പോലീസ്‌ മദ്യപിച്ചു വാഹനം ഓടിക്കുന്നവരെ പിടികൂടുന്നതു കര്‍ശനമാക്കിയതോടെയാണ്‌ കഞ്ചാവ്‌ പ്രിയംകരമായിരിക്കുന്നത്‌.
മുംബൈ ,ബാംഗ്ലൂര്‍ പോലുള്ള നഗരങ്ങളിലെ നൈറ്റ്‌ ലൈഫ്‌ ആസ്വദിച്ചു ശീലമുള്ള ഹൈടെക്‌ തലമുറയാണ്‌ ഡ്രീംസ്‌ പോലുള്ള സാധാരണക്കാര്‍ക്കു കയറാന്‍ കഴിയാത്ത ഹോട്ടലുകളിലെ നൈറ്റ്‌ ക്ലബുകളിലെ അന്തേവാസികള്‍. 
ഇതിനുപിന്നില്‍ ഗൂഡാലോചന ഉണ്ടെന്നു ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നു. ഹോട്ടലുകള്‍ തമ്മിലുള്ള ശീതസമരമാണ്‌ കാരണമായി ചൂണ്ടിക്കാണിക്കുന്നത്‌. ഏതാനും ടെലിവിഷന്‍ ചാനലുകള്‍ക്കു മാത്രമായി വെറും മുന്നു നാലു മിനുറ്റ്‌ നീണ്ട്‌ നാടകം എങ്ങനെ നടത്താനാകുമെന്നു ഹോട്ടല്‍ ജീവനക്കാര്‍ ചോദിക്കുന്നു. സംഗതി ഈ ചാനലുകളും പോലീസിനെ ഉന്നതരും ചേര്‍ന്നുള്ള കളിയായിരുന്നുവെന്നും ആരോപണമുണ്ട്‌. റെയ്‌ഡിന്റെ വാര്‍ത്തയും ചിത്രങ്ങളും അടുത്ത ദിവസം പോലീസ്‌ തന്നെ എല്ലാ പത്രങ്ങള്‍ക്കും കൈമാറി. 
എന്തായാലും റെയ്‌ഡ്‌ ഇനിയും തുടരുമെന്നാണ്‌ ജില്ലാ പോലീസ്‌ കമ്മീഷണര്‍ ആര്‍.നിഷാന്തിനി പറുന്നത്‌. എന്നാല്‍ , അടുത്ത തവണ ഏതു ചാനലുകള്‍ക്കായിരിക്കും ഭാഗ്യം ലഭിക്കുക എന്ന കാര്യത്തില്‍ മാത്രമാണ്‌ തര്‍ക്കം.  

നിര്‍മാണ മേഖല തകര്‍ച്ചയില്‍




അടിയന്തിര പരിഹാരം വേണമെന്ന്‌ ലെന്‍സ്‌ഫെഡ്‌
കൊച്ചി
സിമെന്റ്‌ ,എം-സാന്‍ഡ്‌,സ്റ്റീല്‍ എന്നിവയുടെ വിലകുതിച്ചുകയറിയതോടെ നിര്‍മാണ മേഖല തകര്‍ച്ചയുടെ പാരമ്യത്തിലായെന്ന്‌ ലൈസന്‍സ്‌ഡ്‌ എഞ്ചിനിയേഴ്‌സ്‌ ആന്റ്‌ സൂപ്രവൈസേഴ്‌സ്‌ ഫെഡറേഷന്‍ (ലെന്‍സ്‌ഫെഡ്‌) വ്യക്തമാക്കി.
ചാക്കിന്‌ 330 രൂപ വില ഉണ്ടായിരുന്ന സിമെന്റ്‌ വില ഒറ്റയടിക്ക്‌ 400 രൂപയായി. എം സാന്‍ഡ്‌ വില ക്യുബിക്കിനു 40ല്‍ നിന്നും 46 രൂപയായി. കാലവര്‍ഷം ആരംഭിച്ചതോടെ പുഴകളില്‍ നിന്നും മണല്‍വാരുന്നത്‌ നിരോധിച്ചതോടെ സ്ഥിതിഗതികള്‍ ഗുരതരമായി. നിര്‍മാണ മേഖല കടുത്ത പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന്‌ ലെന്‍സ്‌ഫെഡ്‌ ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സിമെന്റ്‌ നിര്‍മാണ കമ്പനിയായ മലബാര്‍ സിമെന്റ്‌സും സിമെന്റ്‌ ലോബിയുടെ വഴിയേ സിമെന്റ്‌ വില കുത്തനെ കൂട്ടിയത്‌ അനീതിയാണെന്നു ലെന്‍സ്‌ഫെഡ്‌ ഭാരവാഹികള്‍ പറഞ്ഞു. സിമെന്റ്‌ വിലകൂട്ടലിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നു കരുതുന്ന ഡാല്‍മിയ ,ചെട്ടിനാട്‌ തുടങ്ങിയ സിമെന്റുകള്‍ ബഹിഷ്‌കരിക്കാന്‍ നിര്‍മാണ മേഖലയിലെ നിരവധി സംഘടനകള്‍ തീരുമാനിച്ചതിനു ലെന്‍സ്‌ഫെഡ്‌ പിന്തുണ നല്‍കും. നിര്‍മ്മാണ വസ്‌തുക്കളുടെ വിലക്കയറ്റംമൂലം ആയിരം ചതുരശ്ര അടി വരുന്ന ഒരു വീട്‌ നിര്‍മ്മിക്കുവാന്‍ രണ്ടുലക്ഷം രൂപ അധികം നല്‍കേണ്ടിവരും നിര്‍മാണമേഖലയെ വ്യവസായമായി കാണുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം.നിര്‍മാണ മേഖലയുടെ തകര്‍ച്ച രാജ്യത്തെ 217 വ്യവസായങ്ങളെ ബാധിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
സംസ്ഥാനത്ത്‌ നടപ്പിലാക്കാന്‍ പോകുന്ന റിയല്‍ എസ്‌റ്റേറ്റ്‌ റഗുലറ്ററി ബില്‍ ചെറുകിട കരാറുകാരെയും ഡിസൈന്‍ രംഗത്തു പ്രവര്‍ത്തിക്കുന്ന എഞ്ചിനിയര്‍മാരെയും സൂപ്പര്‍വൈസര്‍മാരെയും ബാധിക്കുന്നതാണെന്നും, ചര്‍ച്ചകള്‍ കൂടാതെ ഏകപക്ഷീയമായി നിയമം പാസാക്കരുതെന്നും ലെന്‍സ്‌ഫെഡ്‌ ആവശ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ ലെന്‍സ്‌ഫെഡ്‌ തൊഴിലാളികളെയും പൊതുജനങ്ങളേയും സംഘടിപ്പിച്ചു നിര്‍മാണ മേഖലയില്‍ ബഹിഷ്‌കരണം അടക്കമുള്ള സമരപരിപാടികള്‍ക്കു നേതൃത്വം നല്‍കുമെന്നും ഭാരവാഹികളായ പി.സി അനില്‍കുമാര്‍, പി.ബി ഷാജി, എം.ഡി പ്രേമന്‍ എന്നിവര്‍ പറഞ്ഞു. 

വികലാംഗര്‍ക്ക്‌ ബിപിഎല്‍ നിഷേധിക്കുന്നു



കുട്ടമ്പുഴ എസ്‌ഐ യുടെ മര്‍ദ്ദനമേറ്റ ആദിവാസി യുവാവ്‌ അവശനിലയില്‍



കൊച്ചി
കുട്ടമ്പുഴ എസ്‌ഐയുടെ മര്‍ദ്ദനമേറ്റ കോതമംഗലം ഇളംബ്ലാശേരി ആദിവാസി കോളനിയിലെ ചിന്നപ്പന്റെ മകന്‍ ശിവന്‍ (28) അവശനിലയില്‍ . കഴിഞ്ഞ തിങ്കളാഴ്‌ചയാണ്‌ സംഭവം. രണ്ടു മാസങ്ങള്‍ക്കു മുമ്പ്‌ ശിവന്റെ ജേഷ്‌ഠന്‍ ഹരിദാസ്‌ (31) ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവുമായി ബന്ധപ്പെട്ടാണ്‌ പോലീസ്‌ മര്‍ദ്ദനം. സ്ഥലത്തെ കുപ്രസിദ്ധ ഗൂണ്ട കിന്റല്‍ രാജുവിനെതിരെ ശിവന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഈ സാഹചര്യത്തിലാണ്‌ കുട്ടമ്പുഴ എസ്‌ ഐ പൗലോസും സംഘവും മര്‍ദ്ദിച്ചത്‌ ശിവന്‍ ഇപ്പോള്‍ കോതമംഗലം താലൂക്ക്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌.
ഹരിദാസിന്റെ മരണത്തിന്റെ സത്യാവസ്ഥ ഇനിയും പോലീസിനു കണ്ടെത്താനായിട്ടില്ല. 30അടി ഉയരമുള്ള മരത്തില്‍ നിന്നും വീഴുകയായിരുന്നുവെന്നാണ്‌ ആദ്യം പോലീസ്‌ പറഞ്ഞിരുന്നത്‌.എന്നാല്‍ ഇപ്പോള്‍ വനത്തില്‍ വെച്ച്‌ കാട്ടുപോത്ത്‌ ആക്രമിച്ചതായാണ്‌ പറയുന്നത്‌. ഇളംബ്ലാശേരി ആദിവാസി കോളനിയില്‍ താമസിക്കുന്ന ഗൂണ്ട കിന്റല്‍ രാജുവാണ്‌ ഹരിദാസിന്റെ മരണത്തിനു പിന്നിലെന്നു സംശയിക്കുന്നു. കുട്ടമ്പുഴ പോലീസ്‌ സ്‌റ്റേഷനില്‍ മദ്യപാനവും അനാശാസ്യങ്ങളും പതിവായിരിക്കുകയാണ്‌. വനമേഖല ആയതിനാല്‍ ആദിവാസികളുടെ മറവില്‍ കഞ്ചാവ്‌ വളര്‍ത്തലും കള്ളവാറ്റും പതിവാണ്‌. കേസില്‍ പതികള്‍ എന്നു സംശയിക്കുന്ന ഹരിദാസിനെ വനത്തിലേക്കു കൊണ്ടുപോയ മൂന്നുപേര്‍ ഒളിവിലാണെന്നാണ്‌ പോലീസ്‌ പറയുന്നത്‌. 
രാജുവിന്റെ ഭാര്യയുടെ പക്കല്‍ നിന്നും ശിവനെതിരെ കള്ളപരാതി എഴുതി വാങ്ങിച്ചാണ്‌ പോലീസ്‌ ശിവന്റെ വീട്ടില്‍ എത്തിയത്‌. മാതാപിതാക്കളുടെ മുന്നില്‍ വച്ചു ശിവനെ പോലീസുകാര്‍ ബൂട്ട്‌ ഇട്ടു ചവിട്ടുകയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്‌തു. മര്‍ദ്ദനം തടയാന്‍ ശ്രമിച്ച അമ്മയേയും ഭാര്യയേയും എസ്‌ഐ ചവിട്ടി തൊഴിച്ചു വലിച്ചേറിഞ്ഞു. 
അതിനുശേഷം മൊഴിയെടുക്കാനെന്ന വ്യാജേന കോതമംഗലം ആശുപത്രിയില്‍ എത്തിയ കുട്ടമ്പുഴ പോലീസ്‌ സംഘം ശിവനെയും ഭാര്യയെയും ഭീഷണിപ്പെടുത്തിയിരുന്നു. ആശുപത്രിയില്‍ വെച്ച്‌ നാട്ടുകാര്‍ ഇടപെട്ടതിനെ തുടര്‍ന്നു പോലീസ്‌ പിന്തിരിയേണ്ടുവന്നു. പോലീസ്‌ ഭീഷണി നിലനില്‍ക്കെ കുടിയില്‍ താമസിക്കാന്‍ സാധിക്കുന്നില്ലെന്നു ശിവന്റെ മാതാവ്‌ സരസമ്മ പറഞ്ഞു.കിന്റല്‍ രാജുവിന്റെയും ഗൂണ്ടാസംഘങ്ങളുടേയും വധഭീഷണയും നിലനില്‍ക്കുന്നു
ആദിവാസികളോട്‌ കാണിക്കുന്ന കൊടുംക്രൂരതയ്‌ക്കും സത്രീപീഠനത്തിനും അധികാരം ദുര്‍വിനിയോകം ചെയ്‌തതിനും കുട്ടമ്പുഴ എസ്‌ഐ പൗലോസിനെതിരെ പട്ടിക ജാതി -പട്ടിക വര്‍ഘ പീഠന നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന്‌ ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കമ്മിറ്റി അംഗം കുഞ്ഞമ്മ മൈക്കിള്‍ ,ആദി ദ്രാവിഡ സാംസ്‌കാരിക മധ്യമേഖല സെക്രട്ടറി കെ.സോമന്‍, കെ.സി അയ്യപ്പന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.