2013, ഡിസംബർ 30, തിങ്കളാഴ്‌ച

നോര്‍ത്ത്‌ മേല്‍പ്പാലം ഞായറാഴ്‌ച മുഖ്യമന്ത്രി പൊതുജനങ്ങള്‍ക്കു സമര്‍പ്പിച്ചു


മെട്രോ റെയിലിന്റെ മുന്നൊരുക്കത്തിനു ആക്കം കൂട്ടി വീതികൂട്ടി പുനര്‍ നിര്‍മ്മിച്ച എറണാകുളം നോര്‍ത്ത്‌ മേല്‍പ്പാലം ഞായറാഴ്‌ച പൊതുജനങ്ങള്‍ക്കു സമര്‍പ്പിച്ചു.. 
ഇപ്പോള്‍ പാലത്തിന്റെ ലൈനില്‍ ഒന്ന്‌ ,നാല്‌ എന്നിവയിലൂടെ ഒരുവരി ഗതാഗതം മാത്രമാണ്‌ നടക്കുന്നത്‌. നടുവിലെ രണ്ടു ലൈനുകളുടേയും പുനര്‍ നിര്‍മ്മാണം ഏറെക്കുറെ പൂര്‍ത്തിയായി കഴിഞ്ഞു. മിനുക്കുപണികള്‍ക്കു ശേഷം 29നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പാലം തുറന്നുകൊടുത്തു 29നു ഉച്ചയ്‌ക്കു ശേഷം രണ്ടുമണിക്ക്‌ ടൗണ്‍ഹാളിലായിരുന്നു ഉദ്‌ഘാടന ചടങ്ങ്‌. 
നവംബര്‍ പകുതിയോടെ ഇവിടത്തെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന്‌ പാലത്തിന്റെ പുനര്‍നിര്‍മ്മാണം ഏറ്റെടുത്തിരുന്ന ഡിഎംആര്‍സി അറിയിച്ചിരുന്നത്‌. എന്നാല്‍ നോര്‍ത്തിലെ പാലത്തിനു മധ്യത്തിലൂട ഉയര്‍ന്ന മെട്രോയുടെ തൂണുകളുടെ പണികള്‍ പൂര്‍ത്തിയായതിനു ശേഷം മാത്രം മതി ലൈന്‍ മൂന്ന്‌ ,നാല്‌ എന്നിവയിലൂടെയുള്ള ഗതാഗതം അനുവദിക്കാന്‍ എന്ന്‌ ഡിഎംആര്‍സി തീരുമാനിച്ചതിനെ തുടര്‍ന്നാണ്‌ പാലം പൂര്‍ണമായും തുറന്നു കൊടുക്കന്നത്‌ നീട്ടിയത്‌.
ഉദ്‌ഘാടനം ചെയ്യാന്‍ പുറത്തിറങ്ങിയ മുഖ്യമന്ത്രിയെ കാത്തിരുന്നത്‌ ഇടതുപക്ഷ പ്രവര്‍ത്തകരുടെ ഗോ ബാക്ക്‌ വിളികളാ.യിരുന്നു. സ്വതസിദ്ധമായ ചിരിയോടെ പ്രതിഷേധക്കാരെ നേരിട്ട ഉമ്മന്‍ ചാണ്ടി വന്‍ പോലീസ്‌ സുരക്ഷയോടെ തുറന്ന പോലീസ്‌ വാഹനത്തില്‍ കയറി പാലം കടന്നു. പ്രതിഷേധക്കാര്‍ വീട്ടിലേക്കും മടങ്ങി. 
















ഗുണ്ടാത്തലവന്‍്‌ ഭായ്‌ നസീറിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റും.






കുപ്രസിദ്ധ ഗുണ്ടാത്തലവന്‍്‌ ഭായ്‌ നസീറിനെ ഗൂണ്ടാ നിയമപ്രകാരം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റും. ഇന്നലെ കൊച്ചിയിലെത്തിച്ച നസീറിനെ കലക്‌ടര്‍ അധ്യക്ഷനായ സമിതിയുടെ നിര്‍ദ്ദേശപ്രകരമാണ്‌ വിയ്യൂര്‍ ജയിലേക്കു മാറ്റുന്നത്‌. 
പനങ്ങാട്‌ പോലീസ്‌ സ്റ്റേഷനില്‍ നസീറിനെതിരെ ഇന്നലെ രണ്ട്‌ കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്‌തു.
മൈസൂരിലെ ഒളിത്താവളത്തില്‍നിന്ന്‌ ഇന്നലെ പുലര്‍ച്ചെ 1.30 ഓടെയാണ്‌ എറണാകുളത്തെ പോലീസ്‌ ക്ലബ്ബില്‍ എത്തിച്ചത്‌. തുടര്‍ന്നു ഇന്നലെ രാവിലെ 11.30ഓഠെയാണ്‌ എറമാകുളം സൗത്ത്‌ പോലീസ്‌ സ്റ്റേഷനിലേക്കു കൈമാറിയിരുന്നു. ്‌. ഗൂണ്ടാ അക്‌ടില്‍ ഉള്‍പ്പെട്ട പ്രതി ആയതിനാല്‍ ഭായ്‌്‌ നസീറിനെ ഇന്നു രാവിലെയോടെ വിയ്യൂര്‌ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റും. ജയിലില്‍ ഇയാളെ ആറുമാസം വരെ കരുതല്‍ തടങ്കലില്‍ സൂക്ഷിക്കാന്‍ ഗൂണ്ടാ ആക്‌ട്‌ അനുസരിച്ച്‌ കഴിയും.ശനിയാഴ്‌ചയാണ്‌ ഗുണ്ടാസംഘത്തെ കൊച്ചിയില്‍നിന്നുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്‌. നസീറിന്റെ പ്രധാന കൂട്ടാളിയായ പ്രവീണിനു പുറമെ ഉള്‍പ്പടെ പ്രജീഷ്‌, ഇര്‍ഷാദ്‌ ,നിക്‌സണ്‍, ജിമ്മി, റീമോന്‍ എന്നിവരെയും മൈസൂരില്‍ നിന്നും പ്രത്യക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. ഇതില്‍ നസീര്‍ ഒഴിച്ച്‌ മറ്റുള്ളവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു. 
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൊച്ചിയില്‍ അരങ്ങേറിയ ഗുണ്‌ടാ ആക്രമണങ്ങളെത്തുടര്‍ന്നു നഗരം ഭീതിയിലായ പശ്ചാത്തലത്തിലാണു ഭായ്‌ നസീറിനെ പിടികൂടാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയത്‌. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം തടയല്‍ (കാപ്പ) നിയമം ശക്തമാക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്നു നഗരത്തിലെ ഗുണ്‌ടകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ പോലീസ്‌ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി പോലീസ്‌ കമ്മീഷണര്‍ മുഹമ്മദ്‌ റഫീക്കിന്റെ നേതൃത്വത്തില്‍ ഷാഡോ എസ്‌ഐ അനന്തലാല്‍, സൗത്ത്‌ എസ്‌ഐ ഗോപകുമാര്‍, മരട്‌ എസ്‌ഐ എ.ബി. ബിപിന്‍ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘത്തിനു രൂപം നല്‍കി. ഇതില്‍ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണു നസീറിനെയും കൂട്ടാളികളെയും പിടികൂടിയത്‌. നസീറിന്റെ മൊബൈല്‍ ഫോണ്‍ സിഗ്നലുകള്‍ പിന്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു മൈസൂറിലെ ഒളിത്താവളം കണ്ടെത്തിയത്‌. 

ഏറെനാളായി പോലീസില്‍ പിടികൊടുക്കാതെ മുങ്ങിനടന്ന ഭായ്‌ നസീര്‍ നഗരത്തിലെത്തിയതിന്റെ ദൃശ്യങ്ങള്‍ ഒരു ചാനല്‍ പുറത്തുവിട്ടതു പോലീസിനു വലിയ ക്ഷീണമുണ്ടാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണു നസീറിനെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നല്‍കിയത്‌. ഇയാള്‍ എവിടുണ്ടെങ്കിലും പത്തു ദിവസത്തിനുള്ളില്‍ പിടികൂടണമെന്നു ഡിസിപി സംഘത്തിനു നിര്‍ദേശം നല്‍കിയിരുന്നു. ചാനലില്‍ വാര്‍ത്ത വന്ന്‌ ആറു ദിവസത്തിനുള്ളില്‍ നസീറിനെ പിടികൂടാനായതു ഗുണ്ടാ ആക്രമണങ്ങളുടെ പേരില്‍ പഴികേട്ടുകൊണ്‌ടിരിക്കുന്ന പോലീസിനു വലിയൊരാശ്വാസമായിരിക്കുകയാണ്‌. 

അതേസമയം, കലൂര്‍ ദേശാഭിമാനി ജംഗ്‌ഷനു സമീപം ബോംബ്‌ എറിഞ്ഞ കേസില്‍ ഒരു പ്രതിയെക്കൂടി ഇനി കണെ്‌ടത്താനുണ്‌ട്‌. കേസിലെ പ്രധാന പ്രതി ആലുവ സ്വദേശി സാം കഴിഞ്ഞ ദിവസം മധുര കോടതിയില്‍ കീഴടങ്ങിയിരുന്നു. ഇയാളോടൊപ്പം കീഴടങ്ങിയ പാലക്കാട്‌ സ്വദേശി മാത്യുവിനു കേസുമായി ബന്ധമുണ്ടോയെന്ന്‌ പോലീസ്‌ അന്വേഷിച്ചുവരികയാണ്‌. 

കഴിഞ്ഞ 21നാണു കലൂര്‍ ദേശാഭിമാനി ജംഗ്‌ഷനു സമീപം പാര്‍പ്പിടസമുച്ചയത്തിനു നേരെ ബൈക്കിലെത്തിയ രണ്‌ടംഗസംഘം ബോംബെറിഞ്ഞത്‌. തൊട്ടടുത്ത ദിവസം തന്നെ ഇവര്‍ ഉപയോഗിച്ച ബൈക്ക്‌ മാമംഗലത്തിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണെ്‌ടത്തിയിരുന്നു. ഇതിനെ പിന്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ്‌ ആലുവ സ്വദേശി സാമിനു കൃത്യത്തില്‍ പങ്കുള്ളതായി കണെ്‌ടത്തിയത്‌. ഇയാളെ പിടികൂടുന്നതിനു പോലീസ്‌ സംസ്ഥാനത്തിനകത്തും പുറത്തും അന്വേഷണം വ്യാപിപ്പിച്ചെങ്കിലും കേരള പോലീസിനു പിടികൊടുക്കാതെ ഇയാള്‍ മധുര കോടതിയില്‍ കീഴടങ്ങുകയായിരുന്നു. ഇയാളെ ചോദ്യംചെയ്യാനായാല്‍ കൂട്ടുപ്രതിയെ കണ്ടെത്താനാകുമെന്നു വിശ്വാസത്തിലാണു പോലീസ്‌.


ഒടുവില്‍ മീര ജാസ്‌മിന്‍ നല്ലകുട്ടിയായി വീ്‌ട്ടുകാര്‍ നിശ്ചയിച്ച വിവാഹത്തിന്‌ ഒരുങ്ങുന്നു






വീട്ടുകാരുമായി ഒരു ജഗഡയ്‌ക്ക്‌ ഇനി മീര ജാസ്‌മിനെ കിട്ടില്ല. നല്ല കുട്ടിയായി മാറുവാനും മാതപിതാക്കള്‍ നിശ്ചയിച്ച പുരുഷനെ വിവാഹം ചെയ്യാനും മീര തീരുമാനിച്ചു.

അടുത്ത ഫെബ്രുവരി 12നു തിരുവനന്തപുരം പാളയം എല്‍എംഎസ്‌ പള്ളിയില്‍ വെച്ചാണ്‌ വിവാഹം. തുടര്‍ന്നു എടപ്പഴഞ്ഞി ആര്‍ ഡി ഓഡി്‌റ്റോറിയത്തില്‍ വെച്ചു വിരുന്നു സല്‍ക്കാരവും നടക്കും.
അനില്‍ ജോണ്‍ ടൈറ്റസ്‌ ആണ്‌ വരന്‍. പ്രശസ്‌തമായ മദ്രാസ്‌ ഐഐടിയില്‍ നിന്നും ബിടെക്‌ ബിരുദം എടുത്ത അനില്‍ ദുബായി കേന്ദ്രമായ ഒരു സോഫ്‌റ്റവെയര്‍ സ്ഥാപനത്തില്‍ ജോലിചെയ്യുന്നു. .തിരുവനന്തപുരം നന്ദാവനം ടെറ്റ്‌സ്‌- സുഗത ദമ്പതികളുടെ മകനാണ്‌ അനില്‍.്‌. ഇന്റര്‍നെറ്റ്‌ വഴിയാണ്‌ ഈ ബന്ധത്തിനു തുടക്കം. ഒരു മലയാളം മാട്രിമോണിയല്‍ പോര്‍ട്ടല്‍ വഴിയാണ്‌ ഈ ബന്ധത്തിനു തുടക്കം. ഇരുകൂട്ടരുടേയും മാതാപിതാക്കള്‍ രണ്ടു കൂട്ടരുടേയം വീടുകളിലും സന്ദര്‍ശനം നടത്തി. ബന്ധുമിത്രാദികളെ കണ്ടു പരിചയപ്പെട്ടു. . ബന്ധം ഉറപ്പിക്കുകയായിരുന്നു.

ദേശീയ അവാര്‍ഡ്‌ ജേതാവ്‌ കൂടിയായ മീര ജാസ്‌മി്‌ന്‍ ഒരു പ്രേമ ബന്ധത്തിന്റെ ഹാങ്‌്‌ഓവറിനെ തുടര്‍ന്നു മലയാളം സിനിമകളില്‍ നിന്നും കുറെ നാളുകളായിവിട്ടുനില്‍ക്കുകയായിരുന്നു. . ഏകദേശം ഉറപ്പിച്ചുവെന്ന വിധത്തിലേക്കു തന്നെ പ്രമുഖ മാന്‍ഡലില്‍ വിദ്വാന്‍ രാജേഷും തമ്മിലുള്ള ബന്ധം വളര്‍ന്നിരുന്നു. സിനിമാ മാസികള്‍ക്കു പുറമെ വനിതാ പ്രസിദ്ധീകരണങ്ങളും ഈ ബന്ധം ആഘോഷമാക്കി .
എന്നാല്‍ ഈ ആഘോഷങ്ങളെല്ലാം ഒരു സുപ്രഭാതത്തില്‍ അവസാനിച്ചു. മീര ജാസ്‌മിന്‍ വീണ്ടും അഭിനയവും തുടങ്ങി.മോഹന്‍ലാല്‍ നായകനായ ലേഡീസ്‌ ആന്റ്‌ ജെന്റില്‍മാന്‍ ആണ്‌ മീര ജാസ്‌മിന്റെ ആദ്യ തിരിച്ചുവരവ്‌ ചിത്രം. തുടര്‍ന്നു മിസ്‌ ലേഖ തരൂര്‍ കാണത്‌ എന്ന ചിത്രത്തിലും ഇപ്പോള്‍ ജയറാമിനോടൊപ്പം ഒന്നും മിണാതെ എന്ന ചിത്രത്തിലു അഭിനയിക്കുന്നു.
പ്രണയദിനങ്ങളുടെ അന്ത്‌്യം കണ്ടതോടെയാണ്‌ മീര ജാസ്‌മിന്‍ വീട്ടുകാരുമായി വീണ്ടും അടുത്തത്‌.
2004 ഒക്ടോബറില്‍ കൊച്ചിയില്‍ അന്ന്‌ ഡിഐജി ആയിരുന്ന ആര്‍.ശ്രീലേഖ യുടെ മുന്നില്‍ വീട്ടുകാര്‍ക്കെതിരെ മീര ജാസ്‌മിന്‍ പരാതി നല്‍കിയിരുന്നു. തന്റെ പണം ഉപയോഗിച്ചു ഒരു സഹോദരിക്കു കൊച്ചിയില്‍ ഫ്‌ളാറ്റുവാങ്ങുകയും മറ്റൊരാള്‍ക്ക്‌ കോഴിക്കോട്‌ ആശുപത്രി നിര്‍മ്മിച്ചു നല്‍കിയതായും പരാതിയെില്‍ പറഞ്ഞിരുന്നു. പിതാവ്‌ ജോസഫ്‌ ഫിലിപ്പിനെ.യും സഹോദരിമാരെയുമാണ്‌ മീര പ്രതിയാക്കിയത്‌ .എന്നാല്‍ മീര രണ്ടാമതൊന്ന്‌ ആലോചിക്കാതെ ലോഹിതദാസിനു രണ്ട്‌ ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ പണം എടുത്തുകൊടുക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ്‌ ഇങ്ങനെ ചെയ്യേണ്ടിവന്നതെന്നായിരുന്നു പിതാവ്‌ ജോസഫ്‌ ഫിലിപ്പ്‌ വ്യക്തമാക്കിയത്‌..മീരയുടെ പരാതിയെ തുടര്‍ന്ന്‌ സഹോദരിമാരായ ജെന്നി സൂസന്‍ ജേക്കബിനും ജിബി സാറ ജോസഫിനും ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം വരെ എടുക്കേണ്ടി വന്നു. 2006ല്‍ കേസി അവസാനിക്കുന്ന നാളുകളില്‍ മീരയുടെ സഹോദരി ജെന്നി രണ്ട്‌ മൂന്നു തമിഴ്‌ സിനിമകളിലും കലാഭവന്‍ മണി നായകനായ രാവണനിലും അഭിനയിച്ചിരുന്നു.പക്ഷേ പിന്നീട്‌ ക്ലിക്കായില്ല. 

കൊച്ചിയില്‍ സിനിമയുടെ മറവില്‍ പെണ്‍വാണിഭം




സിനിമാ നിര്‍മ്മാണം മറയാക്കി തട്ടിപ്പു നടത്തുന്ന സംഘങ്ങള്‍ കൊച്ചിയില്‍ സജീവമെന്ന്‌ റിപ്പോര്‍ട്ട്‌. 50 ലക്ഷം രൂപ മുടക്കിയാല്‍ നായകനാക്കാമെന്നും കുറഞ്ഞത്‌ 10 പെണ്‍കുട്ടികളെ ഉപയോഗിക്കാമെന്നുമാണെത്രെ തട്ടിപ്പ്‌ സംഘത്തിന്റെ വാഗ്‌ദാനം. പെണ്‍കുട്ടികളുടെ കിടപ്പറ രംഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ടെന്നും സംഘത്തിന്റെ വെളിപ്പെടുത്തുന്നു.

അവിചാരിതമായാണ്‌ ഈ സംഘത്തെക്കുറിച്ച്‌ വിവരം കിട്ടിയതെന്നു ഒരു വാര്‍ത്താ ചാനല്‍ വെളിപ്പെടുത്തി. ഒരു പത്രത്തില്‍ വന്ന പരസ്യം ആയിരുന്നു അന്വേഷണത്തിനു തുടക്കം കുറിച്ചത്‌. സിനിമ നിര്‍മ്മാതാവിനെ ആവശ്യമുണ്ടെന്നായിരുന്നു പരസ്യം. ഇതോടൊപ്പം നല്‍കിയ ഫോണ്‍ നമ്പരില്‍ വിളിച്ചു നോക്കിയപ്പോള്‍ ഉടനെ തമ്മനത്തെ ഒരു പ്രമുഖ സ്റ്റുഡിയോയില്‍ എത്താനായിരുന്നു മറുപടി.
നിര്‍മ്മാതാവ്‌ ആകാന്‍ താല്‍പ്പര്യമുണ്ടെന്ന വ്യാജേനയാണ്‌ ചാനല്‍ സംഘംസ്റ്റുഡിയോയില്‍ എത്തിയത്‌. നിരവധി ചിത്രങ്ങള്‍ പിടിച്ചിട്ടുള്ള നിര്‍മ്മാതാവാണെന്നു സ്വയം പരിചയപ്പെടുത്തിയ ഒരു ചെറുപ്പക്കാരന്‍ ഇവരെ ഒരു മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി. 50ലക്ഷം മുടക്കിയാല്‍ ചിത്രീകരിക്കാന്‍ ഉദ്ദേശിക്കുന്ന സിനിമയില്‍ നായകനാക്കാമെന്ന്‌ സംവിധായകനാണെന്നു പരിചയപ്പെടുത്തിയ സംഘത്തിലെ ഒരാള്‍ വാക്ക്‌ നല്‍കി.
10 ദിവസം മലേഷ്യയിലാണ്‌ ഷൂട്ടിങ്ങ്‌ എന്നു പറഞ്ഞാണെത്രെ പെണ്‍കുട്ടികളെ കൊണ്ടുപോകുന്നത്‌. സിനിമയിലെ നായിക അടക്കം ആറ്‌ പെണ്‍കുട്ടികളെ നിര്‍മ്മാതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഉപയോഗിക്കാമെന്നും വാഗ്‌ദാനം ചെയ്യുന്നു. കൂടുതല്‍ വിശ്വാസം വരാന്‍ രണ്ട്‌ സ്‌ത്രീകളെയും മുന്നലെത്തിച്ചു. പെണ്‍കുട്ടികളെ കിട്ടുന്ന കാര്യം ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ച ചെറുപ്പക്കാരന്‍ പെന്‍ഡ്രൈവില്‍ സൂക്ഷിച്ചിരുന്ന അവരുടെ കിടപ്പറരംഗങ്ങള്‍ കാട്ടിത്തരമെന്നും പറഞ്ഞു.
എല്ലാ വിട്ടുവീഴ്‌ചകള്‍ക്കും തയ്യാറാകുന്ന പെണ്‍കുട്ടികളെയാണ്‌ സിനിമയ്‌ക്കായി തിരഞ്ഞെടുക്കുന്നതെന്നും യുവാവ്‌ വ്യക്തമാക്കി.
വിവാദ പുരുഷനായ ഒരു ഉന്നത പോലീസ്‌ മേധാവിയുടേതാണ്‌ ഈ സിനിമാ സഘം തളമടിച്ചിരിക്കുന്ന സ്റ്റുഡിയോ . .വ്യാജ സിഡി നിരമ്മാണം ഉള്‍പ്പെടെ നിരവധി കേസുകള്‍ ഈ സ്റ്റുഡിയോയുമായി ബന്ധപ്പെട്ട്‌ ഉണ്ടെങ്കിലും അതെല്ലാം ഈ പോലീസ്‌ മേധാവി തേച്ചുമായിച്ചു കളയുകയാണ്‌ പതിവ്‌.

കൊച്ചി നഗരസഭയുടെ 67.2 കോടിയുടെ പദ്ധതിക്ക്‌ കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം



 ചേരിരഹിത ഭാരതം എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന രാജീവ്‌ ആവാസ്‌ യോജന (ആര്‍.എ.വൈ) പദ്ധതിയുടെ ഭാഗമായി മട്ടാഞ്ചേരി പ്രദേശത്തുള്ള തുരുത്തി, കല്‍വത്തി, കോഞ്ചേരി എന്നീ കോളനികള്‍ക്ക്‌ വേണ്ടി കൊച്ചി കോര്‍പ്പറേഷന്‍ തയ്യാറാക്കിയ 67.62 കോടി രൂപയുടെ പദ്ധതിക്ക്‌ കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. 



ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന സെന്‍ട്രല്‍ സാക്ഷനിംഗ്‌ ആന്റ്‌ മോണിറ്ററിംഗ്‌ കമ്മിറ്റിയാണ്‌ പദ്ധതിക്ക്‌ അംഗീകാരം നല്‍കിയത്‌. കേന്ദ്ര ഹൗസിംഗ്‌ ആന്റ്‌ പോവര്‍ട്ടി അലീവിയേഷന്‍ മന്ത്രാലയത്തിന്റെ സെക്രട്ടറി ചെയര്‍മാനായ കമ്മിറ്റിയില്‍ കോര്‍പ്പറേഷനു വേണ്ടി മേയര്‍ ടോണി ചമ്മണിയുടെ നേതൃത്വത്തിലുള്ള സംഘം പങ്കെടുത്തു.
പദ്ധതി നടപ്പിലാക്കുന്നതിനായി തിരഞ്ഞെടുത്തിട്ടുള്ള 218 ചേരികളില്‍ അംഗീകാരം ലഭിക്കുന്ന ആദ്യത്തെ ചേരിയാണ്‌ തുരുത്തി. ചേരിരഹിത കൊച്ചി?എന്ന ആശയം മുന്‍നിര്‍ത്തി ചേരിരഹിത കര്‍മ്മാസൂത്രണ പദ്ധതി തയ്യാറാക്കുന്നതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ്‌ പദ്ധതിക്ക്‌ അംഗീകാരം ലഭിച്ചിരിക്കുന്നത്‌. ചേരിരഹിത കര്‍മ്മാസൂത്രണ പദ്ധതി രേഖ തയ്യാറാക്കി തിരഞ്ഞെടുക്കപ്പെട്ട എല്ലാ ചേരികളിലും അടിസ്ഥാന സൗകര്യത്തോടൊപ്പം പാര്‍പ്പിടവും അനുബന്ധ സൗകര്യങ്ങളും ഘട്ടംഘട്ടമായി നല്‍കും.
പദ്ധതിയിലൂടെ ചേരിയിലുള്ള 755 കുടുംബങ്ങള്‍ക്ക്‌ പ്രയോജനം ലഭിക്കും. ഇതില്‍ പാര്‍പ്പിട സൗകര്യത്തിനു വേണ്ടി 83 വ്യക്തിഗത വീടുകളും, 180 റോഹൗസുകളും, 6 വ്യക്തിഗത ഭവനങ്ങള്‍ ഉള്‍പ്പെടുന്ന ഒരു രണ്ടു നില കെട്ടിടവും, 11 നിലകളുള്ളതും 398 കുടുംബങ്ങള്‍ക്ക്‌ താമസിക്കാവുന്നതുമായ രണ്ട്‌്‌ ഫ്‌ളാറ്റ്‌ സമുച്ചയങ്ങളും, 88 കുടുംബങ്ങളുടെ ഭവന നവീകരണവും ഉള്‍പ്പെടും. കൂടാതെ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി റോഡുകള്‍, പാലം, കുടിവെള്ള വിതരണ സംവിധാനം, മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനം, സ്വീവേജ്‌ നിര്‍മ്മാര്‍ജ്ജന സംവിധാനം, മഴവെള്ള സംഭരണം തുടങ്ങിയവും കോളനിയിലെ ജനങ്ങളുടെ സാമൂഹ്യവികസനത്തിനായി ഉപജീവന കേന്ദ്രങ്ങള്‍, ആയുര്‍വ്വേദ ഹോമിയോ ക്ലീനിക്ക്‌, ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടറുടെ ഓഫീസ്‌, അംഗനവാടി, ലൈബ്രറി, തെരുവു വിളക്ക്‌ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ദുരന്ത നിവാരണത്തിന്റെ ഭാഗമായി ചേരിയുടെ വിവിധ ഭാഗങ്ങളില്‍ അഗ്നിശമന സംവിധാനങ്ങള്‍ ചേരിനിവാസികളുടെ സുരക്ഷക്കായി ഉള്‍പ്പെടുത്തി പ്രദേശത്തിന്റെ സമഗ്ര വികസനമാണ്‌ ലക്ഷ്യമിടുന്നത്‌. 36 മാസം കൊണ്ട്‌ പദ്ധതി പൂര്‍ത്തിയാക്കാനാവുമെന്നാണ്‌ കോര്‍പ്പേറഷന്റെ പ്രതീക്ഷ.
നഗരവികസനം താഴെത്തട്ടില്‍ ജീവിക്കുന്ന വിവിധ ജനവിഭാഗങ്ങള്‍ക്കും ഇതോടുകൂടി ലഭ്യമാകുമെന്ന്‌ മേയര്‍ ടോണി ചമ്മണി പറഞ്ഞു. ചേരികളില്ലാത്ത നഗരമെന്ന ഖ്യാതി വൈകാതെ കൊച്ചിക്ക്‌ ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദിലീപിനെ കുടുക്കാന്‍ എക്‌സൈസ്‌ പുറത്തെടുത്തത്‌ ഓപ്പറേഷന്‍ ദ്വാരക




ഓപ്പറേഷന്‍ ദ്വാരക ഇതായിരുന്നു നടന്‍ ദിലീപിന്റെ വീട്ടില്‍ നടത്തിയ പരിശോധനയ്‌ക്ക്‌ സെന്‍ട്‌ല്‍ എക്‌സൈസ്‌ ആന്റ്‌ കസ്റ്റംസ്‌ വിഭാഗം നല്‍കിയ വിളിപ്പേര്‌. നടന്‍ ദിലീപിന്റെ യഥാര്‍ഥ പേര്‌ ഗോപാലകൃഷ്‌ണന്‍ എന്നായതിനാലാണ്‌ കസ്റ്റംസ്‌ സംഘം ദൗദ്യത്തിനു ശ്രീകൃഷ്‌ണന്റെ ദ്വാരകയെ ഓര്‍മ്മിക്കുന്ന ഓപ്പറേഷന്‍ ദ്വാരക എന്ന പേര്‌ ദൗത്യത്തിനു നല്‍കിയത്‌.
ഓപ്പറേഷന്‍ ദ്വാരക ഇനിയും തുടരുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മലയാളെ സിനിമയിലേക്ക്‌ വന്‍ തോതില്‍ കള്ളപ്പണത്തിന്റെ ഒഴുക്ക്‌ നടക്കുന്നുവെന്ന്‌ സെന്‍ട്രല്‍ എക്‌സൈസ്‌ ആന്റ്‌ കസ്റ്റംസ്‌ നടത്തിയ പരിശോധനയില്‍ വ്യക്തമായി.
കൂടുതല്‍ അന്വേഷണത്തിനായി വിവരങ്ങള്‍ സെന്‍ട്രല്‍ എക്‌സൈസ്‌ ആദായ നികുതി വകുപ്പിനു കൈമാറി. സംവിധായകരും താരങ്ങളും പ്രതിഫലതുക കുറച്ച്‌ കാണക്കുകയും കള്ളപ്പണം വന്‍തോതില്‍ സ്വത്തുവകകളില്‍ നിക്ഷേപിക്കുയും ചെയ്യുന്നു.. ചില താരങ്ങളുടെ കടലാസ്‌ കമ്പനികളിലേക്ക്‌ വിദേശ എക്കൗണ്ടുകളില്‍ നിന്നും വന്‍ തോതില്‍ പണം എത്തുന്നുണ്ട്‌
ഒരുവര്‍ഷം 200 കോടിയില്‍ അധികം കള്ളപ്പണം മലയാള സിനിമയിലേക്ക്‌ എത്തുന്നുണ്ടെന്നാണ്‌ ഇതുവരെ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്‌. ഇക്കാര്യം ആദായ നികുതി വകുപ്പിനെ സെന്‍ട്രല്‍ എക്‌സൈസ്‌ അറിയിച്ചിട്ടുണ്ട്‌.
സംവിധായകരും താരങ്ങളും പ്രതിഫല തുക തീരെ കുറച്ചാണ്‌ കാണിക്കുന്നത്‌. എന്നാല്‍ ഇവരുടെ കൈവശമുള്ള സ്വത്തുക്കള്‍ പ്രഖ്യാപിച്ച വരുമാനത്തേക്കാള്‍ പതിന്മടങ്ങാണെന്ന്‌ അന്വേഷണത്തില്‍ കണ്ടെത്തി. ഈ സ്വത്തുക്കളില്‍ അത്രയും കള്ളപ്പണത്തിന്റെ നിക്ഷേപം ഉണ്ടെന്നാണ്‌ വ്യക്തമാകുന്നത്‌. ഇവരുടെ പേരുവിവരങ്ങള്‍ ആദായ നികുതി വകുപ്പിന്‌ സെന്‍ട്രല്‍ എക്‌സൈസ്‌ കൈമാറിയിട്ടുണ്ട്‌.
പല താരങ്ങളും അവരുടെ ബന്ധുക്കളും സിനിമയുടെ വിതരണത്തിനും മറ്റുമായി കടലാസ്‌ കമ്പനികള്‍ രൂപീകരിച്ചിട്ടുണ്ട്‌. ഇത്തരം കമ്പനികളുടെ അക്കൗണ്ടുകളിലേക്ക്‌ വിദേശ അക്കൗണ്ടുകളില്‍ നിന്നും പണം ഒഴുകുന്നുണ്ട്‌. ഒരു താരത്തിന്റെ രേഖകളും മറ്റും പരിശോധിച്ചപ്പോള്‍ അദ്ദേഹം 29 അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തി. മലയാളത്തിലെ ഒരു പ്രമുഖ താരം ഒരു ഗള്‍ഫ്‌ രാജ്യത്ത്‌ ഹോട്ടല്‍ നടത്തുന്നുണ്ട്‌. ഈച്ചപോലും ഇവിടെ കടക്കാറില്ല. എങ്കിലും കോടിളുടെ ലാഭമാണ്‌ എന്‍ആര്‍ഐ അക്കൗണ്ടിലുടെ ഈ താരത്തിന്റെ പേരിലേക്ക്‌ വെള്ളപ്പണമായി എത്തുന്നത്‌. മലയാള സിനിമാ താരങ്ങളുടെ മിക്ക കള്‌ലപ്പണ ഇടപാടുകളും നടക്കുന്നത്‌ ഗള്‍ഫ്‌ രാജ്യങ്ങളിലാണ്‌.
താരങ്ങള്‍ നിര്‍മ്മിക്കുന്ന സിനിമകളില്‍ സംവിധായകര്‍ക്കും മറ്റു സാങ്കേതിക പ്രവര്‌ത്തകര്‍ക്കു നല്‍കുന്ന പ്രതഫല തുകയുടെ എണ്‍പത്‌ ശതമാനവും കള്ളപ്പണമാണെന്നും . പരിശോധനയില്‍ കണ്ടെത്തി. ചില താരങ്ങളുടെ അക്കൗണ്ടുകള്‍ പറിശോധനയുടെ ഭാഗമായി സെന്‌ട്രല്‍ എക്‌സൈസ്‌ മരവിപ്പിച്ചിരുന്നു.
കൂടുതല്‍ താരങ്ങളെയും സംവിധാകരെയും നിര്‍മ്മാതാക്കളെയും സെന്‍ട്രല്‍ എകസ്‌സൈസ്‌ വിഭാഗം ചോദ്യം ചെയ്യുകയാണ്‌

അകത്തായത്‌ നാടിനെ നടുക്കിയ ഗൂണ്ടകള്‍








കുപ്രസിദ്ധ ഗൂണ്ടാ തലവന്‍ ഭായി നസീറിനോടൊപ്പം പിടികൂടിയവര്‍ ഏറെയും കൊച്ചി നഗരത്തെ നടുക്കിയ ഗൂണ്ടകളാണ്‌. നസീര്‍ എന്നപേരില്‍ മൂന്നുപേരാണ്‌ നെട്ടൂരിലും സമീപ പ്രദേങ്ങളെയും സാധാരണ ജനങ്ങളില്‍ ഭീതി സൃഷ്ടിച്ചിരുന്നത്‌ ഇതില്‍ ഒരു നസീര്‍ ഇപ്പോള്‍ സജീവമായി ഇല്ല. ബാക്കിയുള്ളവരില്‍ ഒന്നാം നമ്പരാണ്‌ പുലി നസീര്‍, രണ്ടാമന്‍ ഭായ്‌ നസീര്‍. ഇവരുടെ മേല്‍ക്കോയ്‌മ അംഗീകരിക്കാന്‍ സമീപപ്രദേശങ്ങളിലുള്ള മറ്‌ു ഗൂണ്ടാസംഘങ്ങള്‍ തയ്യാറാകാതെ വന്നതോടെയാണ്‌ പസസ്‌പരം ഏറ്റുമമുട്ടില്‍ ആരംഭിച്ചത്‌.. രണ്ടുപേരും ക്വട്ടേഷനുകളിലും മത്സരിക്കാന്‍ തുടങ്ങിയതോടെ ശത്രുത വര്‍ധിച്ചു.

തമ്മനം എന്നു കേട്ടാല്‍ ആദ്യം മറ്റുള്ള നാട്ടുകാര്‍ ഓര്‍മ്മിക്കുക ഗൂണ്ട ഷാജിയെ ആണ്‌. ഇന്ന്‌ ക്വട്ടേഷന്‍ സബ്‌ കൊടുത്ത്‌ ഷാജി മാറി നില്‍്‌ക്കുകയാണ്‌. തന്റെ പേര്‌ ഉപയോഗിച്ചാണ്‌ ഷാജിയുടെ വിരട്ടല്‍. അതിലേറെ ഭീകരന്മാരാണ്‌ ഇന്ന്‌ ഈ രണ്ടു സംഘങ്ങളിലുമുള്ളത്‌. രണ്ട്‌ പതിറ്റാണ്ടിനു മുന്‍പ്‌ നഗരം കീഴടക്കി വാണ പതിനെട്ടര സംഘം, ഏലൂര്‍ ചൗക്കയിലെ ചൗക്ക ഗ്യാങ്ങ്‌ എന്നിവരുടെ വിരാമത്തിനു ശേഷമാണ്‌ വെട്ടില്‍ സുരേഷ്‌ ,തമ്മനം ഷാജ്‌ എന്നിവര്‍ രാഷ്ടീയക്കാരുടെ പിന്‍ബലത്തോടെ നഗരം വടിവാളുകളടമക്കമുള്ള ടൂളുകള്‍ കൊണ്ട്‌ നിയന്തിക്കാനാരംഭിച്ചത്‌. കൊച്ചി നഗരം വിറപ്പിക്കാന്‍ വന്ന ബ്രൂസ്‌്‌ലി എന്നപേരില്‍ അറിയപ്പെട്ടിരുന്നു ഒരു പ്രമുഖ പോലീസ്‌ ഉദ്യോഗസ്ഥനാണ്‌ ഇതില്‍ ചില ഗൂണ്ടാകളെ മദ്യവും പണവും എല്ലാം നല്‍കി വളര്‍ത്തികൊണ്ടുവന്നത്‌. പ്രമുഖ രാഷ്ട്രീയകക്ഷികള്‍ കൂടി ഇവരെ സംരക്ഷി്‌ക്കാന്‍ തുടങ്ങിയതോടെ കിരീടം വെക്കാത്ത്‌ രാജാക്കന്മാരായി മാറി.
ഇപ്പോള്‍ മാത്രം പിടിയിലായ ഭായ്‌ നസീറിനെതിരെ പാലാരിവട്ടം ജയ്‌മോന്‍ വധക്കേസ്‌, വിദ്യാധരന്‍ കൊലക്കേസ്‌, കൊലപാതക ശ്രമം, പിടിച്ചുപറി,ആയുധം കൈവശം വെക്കല്‍ തുടങ്ങിയ നിരവധി കേസുകളുണ്ട്‌.
ഭായ്‌ നസീറിനോടൊപ്പം പിടിയിലായ മുണ്ടംവേലി പുളിക്കല്‍ വീട്ടില്‍ പോള്‍ മകന്‍ പ്രവീണ്‍ (25),കാക്കനാട്‌ ചെമ്പുമുക്ക്‌ കൈതക്കാട്ടില്‍ വീ്‌ട്ടില്‍ ഷണ്മുഖന്റെ മകന്‍ പ്രജീഷ്‌ (29), തേവര മട്ടുമ്മല്‍ മണി മകന്‍ ശ്രീമോന്‍ (31), മരട്‌ പെരിങ്ങാ്‌ട്ടൂര്‍ പറമ്പില്‍ അബ്ദുള്‍ കരീം പുലിക്കോടന്‍ മകന്‍ പുലി നസീര്‍ (36), നെട്ടൂര്‍ ഹബീബ്‌ ബിജു എന്നിവരെ അഞ്ചുമാസം മുന്‍പ്‌ ഭീഷണിപ്പെടുത്തി പണം വാങ്ങിയ കേസിലാണ്‌ അറസ്റ്റ്‌ ചെയ്‌തിരിക്കുന്നത്‌. പനങ്ങാട്‌ പോലീസ്‌ സ്‌റ്റേഷനില്‍ ഇവര്‍ക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്‌
ഇന്നലെ പോലീസ്‌ ഹാജരാക്കിയ പളളുരുത്തി കച്ചേരിപ്പടി ചളിയന്‍ങ്കോട്ട്‌ കമറുദ്ദീന്‍ മകന്‍ റംഷാദ്‌ (32) വൈറ്റില തൈക്കുടം ഭാസി മകന്‍ സമീഷ്‌ (25) എന്നിവര്‍ മരട്‌ അനീഷിനെ കോടതി വരാന്തയില്‍വെച്ച്‌ ഭീഷണി മുഴക്കിയ സംഘത്തിലുണ്ടായിരുന്നവരാണ്‌.ഇവര്‍ക്കെതിരെ സെന്‍ട്രല്‍ സ്‌റ്റേഷനാണ്‌ കേസ്‌ എടുത്തിട്ടുള്ളത്‌.
പനങ്ങാട്‌ പോലീസ്‌ സ്‌റ്റേഷനില്‍ പ്രതികളായ പ്രവീണ്‍,്‌ പ്രജീ,്‌ ,പുലി നസീര്‍, ശ്രീമോന്‍ എന്നിവരെ ഇന്ന്‌ എറണാകുളം അഡീഷണല്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കും. 

2013, ഡിസംബർ 29, ഞായറാഴ്‌ച

ആവേശം വാനോളം കൊച്ചി ഇനി മാരത്തോണ്‍ നഗരങ്ങളുടെ നിരയിലേക്ക്‌





















പ്രഥമ കൊച്ചി രാജ്യാന്തര ഹാഫ്‌ മാരത്തണ്‍ കെനിയന്‍ താരങ്ങള്‍ അടക്കിവാണു.
ആഫ്രിക്കന്‍ ആധിപത്യത്തിനു കൊച്ചിയിലും വെല്ലുവിളി ഉണ്ടായില്ല. കെനിയന്‍ താരങ്ങളുടെ മാസ്‌മരിക പ്രകടനത്തിനാണ്‌ കൊച്ചി മാരത്തണ്‍ സാക്ഷ്യം വഹിച്ചത്‌. ഒരുമണിക്കൂര്‍ രണ്ട്‌ മിനിറ്റ്‌ 57 സെക്കന്റിന്‌ 21 കിലോമീറ്റര പിന്നിട്ട്‌ കെനിയയുടെ ബെര്‍ഡാര്‌ഡ്‌ കിപ്‌യോഗോ ഒന്നാമതെത്തി. ലോക മാരത്തണ്‍ റാങ്കിങ്ങില്‍ നാലാം സ്ഥാനക്കാരനായ കെനിയിയില്‍ നി്‌നുതന്നെയുള്ള ഇമ്മാനുവല്‍ മുത്തായ്‌ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയായിരുന്നു കിപിയോഗോയുടെ നേട്ടം. കെനിയയുടെ തന്നെ എലീഡ്‌ ടാറസ്‌ (1:03:15) മൂന്നാമനായി.
കെനിയയുടെ തന്നെ ഹേല കിപ്‌റോപ്‌ വനിതാവിഭാഗത്തില്‍ ഒന്നാമതെത്തി. വേണ്ടി വന്നത്‌ ഒരു മണിക്കൂറും 11 മിനിറ്റും 57 സെക്കന്റും എത്യോപ്യന്‍ താരങ്ങളായ യെയെനേഷ്‌ തിലാഹുന്‍ ഡിന്‍കെസെ രണ്ടാ സ്ഥാനത്തും (1:13:28) ടിതിത നിഗുസെ വുബിഷെത്‌ (1:15:32) മൂന്നാമതായും ഫിനിഷ്‌ ചെയ്‌തു. ദേശീയ വിഭാഗത്തിന്റെ പുരുഷന്‍മാരില്‍ ഖേതാ റാം (1:06:57) രണ്ടും, മലയാളിയായ സോജി മാത്യു (1:07:39) മൂന്നാം സ്ഥാനവും നേടി.രാജ്യാന്തര വിഭാഗത്തില്‍ സോജി മാത്യുവാണ്‌ ആദ്യം ഫിനീഷ്‌ ചെയ്‌ത മലയാളി. വനിതകളില്‍ യഥാക്രമം സുധാ സിംഗ്‌ (1:19:51), കവിതാ റാവുത്ത്‌ (1:20:03) രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി
.ദേശീയ വിഭാഗം പുരുഷ വിഭാഗത്തില്‍ ജി.ലക്ഷ്‌മണും (1:04:38) വനിതകളില്‍ എല്‍.സൂര്യയും(1:19:47) ഒന്നാമതെത്തി..മലയാളി താരം പ്രീജയില്‍ നിന്നും കവിതയില്‍ നിന്നും അടക്കം കനത്ത വെല്ലുവിളി നേരിട്ടതായി സൂര്യ പറഞ്ഞു.
.ഡല്‍ഹി മാരത്തണില്‍ സ്വര്‍ണം നേടിയ മലയാളി താരം പ്രീജ ശ്രീധരനു സ്വന്തം തട്ടകത്തില്‍ തിളങ്ങാനായില്ല. ഒരു മണിക്കൂറും 20 മിനുറ്റും 21 സെക്കന്റുകളുമെടുത്ത്‌ ഫിനിഷ്‌ ലൈന്‍ തൊട്ട പ്രീജ നാലാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു.
ജി.ലക്ഷമണ്‍ തന്റെ മികച്ച സമയമാണ്‌ കൊച്ചിയില്‍ കുറിച്ചത്‌.ഒളിമ്പ്യന്‍മാരെയും ഏഷ്യന്‍ മെഡല്‍ ജേതാക്കളെയും പിന്തള്ളിയായിരുന്നു 24കാരിയായ സൂര്യയുടെ വിജയകുതിപ്പ്‌. ഇന്ത്യന്‍ വിഭാഗത്തില്‍ മൂംബൈ, ഡല്‍ഹി ഹാഫ്‌ മാരത്തണുകളില്‍ ജേതാവാണ്‌ 23കാരനായ ലക്ഷമണ്‍ 20 എലിറ്റ്‌ അത്‌ലറ്റുകളാണ്‌ ഇന്ത്യന്‍ വനിതാ വിഭാഗത്തില്‍ മത്സരിച്ചത്‌.
ഹാഫ്‌ മാരത്തണില്‍ 59:10 സമയം കുറിച്ചിട്ടുള്ള കിപ്‌യെഗോ 2009 ല്‍ വേള്‍ഡ്‌ ഹാഫ്‌ മാരത്തണ്‍ ചാംപ്യന്‍ഷിപ്പില്‍ വെള്ളിയും നേടിയിരുന്നു. ടോക്കിയോ, ബെയ്‌ജിങ്‌ മാരത്തണുകളിലെ രണ്ടാംസ്‌ഥാനവും ബര്‍ണാഡ്‌ നേടിയിട്ടുണ്ട്‌. ഈ വര്‍ഷം ബര്‍ലിന്‍ ഹാഫ്‌ മാരത്തണില്‍ ഒരു മണിക്കൂറും ഏഴു മിനിറ്റും 39 സെക്കന്‍ഡുമെടുത്ത്‌്‌ ഹേല വിജയം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം ഹൈദരാബാദില്‍ 10 കിലോമീറ്റര്‍ മാരത്തണ്‍ വിജയി കൂടിയാണ്‌.
അയ്യായിരം പേര്‍ പങ്കെടുത്ത ഫണ്‍ റണും, സിനിമ താരങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത സെലിബ്രിറ്റി റണും കൊച്ചിക്ക്‌ ആവേശമായി. സെലിബ്രിറ്റി റണ്ണില്‍ രാഹുല്‍ ഈശ്വര്‍ ഒന്നാമതെത്തി. വിവിധ വിഭാഗങ്ങളിലായി 16 രാജ്യാന്തര ഓട്ടക്കാരാണ്‌ കൊച്ചിയില്‍ വേഗം പരീക്ഷിക്കാനിറങ്ങിയത്‌. 100 വയസു പിന്നിട്ട ധരംപാല്‍ സിംഗ്‌ ഗുര്‍ജ്ജാറാണ്‌ മാരത്തണില്‍ പങ്കെടുത്ത പ്രായമേറിയ താരം.

ഹാഫ്‌ മാരത്തണില്‍ ഒന്നാം സ്‌ഥാനം നേടിയ പുരുഷ, വനിതാ താരങ്ങള്‍ക്ക്‌ 5,000 ഡോളര്‍ വീതമാണു സമ്മാനമായി നല്‍കിയത്‌. ഇന്ത്യന്‍ പുരുഷ, വനിതാ വിഭാഗങ്ങളിലെ ആദ്യ സ്ഥാനത്തെത്തിയ താരങ്ങള്‍ക്കു രണ്ടു ലക്ഷം രൂപ വീതം ലഭിച്ചു. പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും മെഡലുകളും സമ്മാനിച്ചു ഏകദേശം രണ്ടരക്കോടി രൂപ ചെലവുവരുന്ന മാരത്തണിന്റെ വരുമാനം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായാണ്‌ വിനിയോഗിക്കുക. അടുത്ത വര്‍ഷം കൊച്ചിയില്‍ 42 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഫുള്‍ മാരത്തണായിരിക്കും സംഘടിപ്പിക്കുകയെന്ന്‌ മത്സരത്തിന്‌ ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മേയര്‍ ടോണി ചമ്മിണി അറിയിച്ചു. ചെറിയ പോരായ്‌മകള്‍ അടുത്ത മാരത്തണില്‍ പരിഹരിക്കുമെന്നും അതിനുള്ള ശ്രമങ്ങള്‍ ഉടന്‍ തുടങ്ങുമെന്നും മേയര്‍ വ്യക്തമാക്കി. മാരത്തണ്‍ ഡയറക്ടര്‍ എഡ്‌ഗാര്‍ ഡിവീറും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
രാവില ആറേകാലോടെ മഹാരാജാസ്‌ കോളേജ്‌ ഗ്രൗണ്ടില്‍ മന്ത്രി കെ.ബാബു ,അഞ്‌ജുബോബി ജോര്‍ജ്‌ ,മഞ്‌ജു വാര്യര്‍ എന്നിവരുട സാന്നിധ്യത്തില്‍ കേന്ദ്ര മന്ത്രി കെ.വി തോമസ്‌ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു.

രാജ്യാന്തര അത്‌ലറ്റുകള്‍ ഉള്‍പ്പെടെ 7500 പേരാണ്‌ മാരത്തണില്‍ പങ്കെടുത്തത്‌.21 കിലോമീറ്റര്‍ ഹാഫ്‌ മാരത്തണില്‍ 2500 പേരം ഏഴു കിലോമീറ്റര്‍ അമേച്വര്‍ ഫണ്‍ റണ്ണില്‍ 5000 പേരുമാണ്‌ ഇറങ്ങിയത്‌. കെനിയ , എത്യോപ്യ, എസ്‌തോണിയ തുടങ്ങിയ രാജ്യങ്ങളില്‍ നി്‌ന്നും 20 വിദേശതാരങ്ങളും മത്സരത്തല്‍ പങ്കെടുത്തു.








2013, ഡിസംബർ 21, ശനിയാഴ്‌ച

ക്രിസ്‌മസ്‌ ചന്തയിലെ പ്രതിസന്ധി തീരുന്നു



കൊച്ചി
സിവില്‍ സപ്ലൈസിന്റെയും കണ്‍സ്യമുര്‍ഫെഡിന്റെയും ക്രിസ്‌മസ്‌ ചന്തയിലെ പ്രതിസന്ധിതീരുന്നു. കുടിശ്ശിക ഇനത്തില്‍ വിതരണക്കാര്‍ക്ക്‌ നല്‍കാനുണ്ടായിരുന്ന 354 കോടി രൂപയില്‍ 50 കോടി രൂപ 31നകം നല്‍കാമെന്നു സമ്മതിച്ചതോടെയാണ്‌ പ്രതിസന്ധി തീരുന്നത്‌. ബാക്കി തുക സാധനം വിറ്റുകിട്ടുന്ന തുകയില്‍ നിന്നും ഘട്ടം ഘട്ടമായി നല്‍കും.
ഈ ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തിലാണ്‌ തിങ്കളാഴ്‌ച മുതല്‍ സാധനങ്ങള്‍ നല്‍കാന്‍ വിതരണക്കാര്‍ സമ്മതിച്ചത്‌. സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കുന്ന തുകകൊണ്ട്‌ കടം വീട്ടാന്‍ കഴിയില്ലെങ്കിലും ജനങ്ങളോടുള്ള പ്രതിബദ്ധത കണക്കിലെടുത്തുകൊണ്ട്‌ സമരം പിന്‍വലിക്കുന്നതായി വിതരണക്കാര്‍ പറഞ്ഞു.
സര്‍ക്കാര്‍ നല്‍കിയ 25 കോടി രൂപ ഉപയോഗിച്ചാണ്‌ തല്‍ക്കാലം സാധനങ്ങള്‍ വാങ്ങുക. ടെന്‍ഡര്‍ വിളിക്കാന്‍ സമയം ഇല്ലാത്തതിനാല്‍ സപ്ലൈകോ വാങ്ങുന്ന അതേ വിലയ്‌ക്കായിരിക്കും കണ്‍സ്യമര്‍ ഫെഡും സാധനങ്ങള്‍ വാങ്ങുക. എന്നാല്‍ ഒരു ദിവസംകൊണ്ട്‌ സാധനങ്ങളെല്ലാം കടകളിലെത്താനുള്ള സാധ്യത വിരളമാണ്‌.
പണമില്ലാത്തതിനാല്‍ ത്രിവേണി സ്റ്റോറുകളില്‍ സബ്‌സിഡി സാധനങ്ങള്‍ നല്‍കേണ്ടെന്നാണ്‌ തീരുമാനം. പകരം കണ്‍സ്യമര്‍ ഫെഡിനു നേരിട്ടു നിയന്ത്രണമുള്ള 1500 നന്മ,നീതി സ്റ്റോറുകളിലും സഹകരണ സംഘങ്ങളുടെ കീഴിലുള്ള 869 സ്ഥിരം നന്മ സ്റ്റോറുകളിലും മാത്രമെ സബ്‌സിഡി സാധനങ്ങള്‍ ഉണ്ടാകുകയുള്ളു.
നേരത്തെ സ്റ്റോക്ക്‌ ചെയ്‌തിരുന്ന സാധനങ്ങള്‍ മാത്രമാണ്‌ ഇപ്പോള്‍ വില്‍പ്പനയുള്ളത്‌. ഇതോടെയാണ്‌ പൊതുവിപണിയില്‍ വില കുതിച്ചുയര്‍ന്നിരുന്നു. കണ്‍സ്യുമര്‍ ഫെഡ്‌ ബാഹ്യ ഇടപെടലുകളും കേസും കാരണം രണ്ടു മാസത്തിലേറെയായി കുഴപ്പത്തിലാണ്‌. ത്രിവേണി, നന്മ എന്നിവടങ്ങളില്‍ സാധനങ്ങള്‍ ഇല്ലാതായിട്ട്‌ ദിവസങ്ങളായി. കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുവെന്നു മാത്രം.
കിട്ടാനുള്ള 350 കോടി രൂപ കിട്ടാതെ സപ്ലൈക്കോയ്‌ക്കും ഭക്ഷ്യസാധനങ്ങള്‍ നല്‍കേണ്ടെന്ന്‌ വിതരണക്കാര്‍ തീരുമാനിച്ചിരുന്നു സപ്ലൈക്കോ നടത്തിയ രണ്ട്‌ ടെന്‍ഡറുകളും വിതരണക്കാര്‍ ബഹിഷ്‌കരിച്ചിരുന്നു. 

ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രാഗഡെയ്‌ക്ക്‌ എറണാകുളം ജില്ലയില്‍ രണ്ട്‌ ഏക്കര്‍ സ്ഥലം



കൊച്ചി
അമേരിക്കയില്‍ അറസ്റ്റിലായ ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രാഗഡെ എറണാകുളം ജില്ലയിലും സ്ഥലം വാങ്ങി. ഇവരുടെ പേരില്‍ എറണാകുളം ജില്ലയില്‍ മൂന്നിടങഅങളിലായി രണ്ട്‌ ഏക്കറിലധികം സ്ഥലം ഇണ്ടെന്നാണ്‌ വിവരങ്ങള്‍ മൂന്നിടങ്ങളിലായി രണ്ട്‌ ഏക്കറിലേറെ സ്ഥലത്തിനു 16ലക്ഷത്തോളം രൂപയാണ്‌ വിലകാണിച്ചിരിക്കുന്നത്‌. ദേവയാനിയുടെ പിതാവിന്റെ പേരില്‍ വാങ്ങിയ ഈ സ്ഥലം 2011 ഡിസംബര്‍ 20നു ദേവയാനിയുടെ പേരിലേക്കു കൈമാറ്രം ചെയ്‌തതായാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌.
ദേവയാനിയുടെ പേരില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി. വ്യാജ സത്യവാങ്‌മൂലം നല്‌കിയാണ്‌ ദേവയാനി മുംബൈയിലെ ആദരശ്‌ സമുച്ചയത്തില്‍ ഫ്‌ളാറ്റ്‌ സ്വന്തമാക്കിയതെന്ന്‌ അന്വേഷണ കമ്മീഷന്‍ കണ്ടെത്തി.
എറണാകുളം ജില്ലയിലെ രണ്ട്‌ ഏക്കര്‍ സ്ഥലത്തിനു പുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങലിലായി ദേവയാനിക്ക്‌ ഭൂ സ്വത്ത്‌ ഉള്ളതായും രേഖകള്‍ വ്യക്തമാക്കുന്നു.
വീട്ട്‌ ജോലിക്കാരിക്ക്‌ കുറഞ്ഞ ശമ്പളം നല്‍കുകയും അവരുടെ തൊഴില്‍ വിസയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കുകയും ചെയ്‌തതിന്റെ പേരിലാണ്‌ അമേരിക്കന്‍ അധികൃതര്‍ അറസ്റ്റ്‌ ചെയ്‌തത്‌. ഇതിനിടെയാണ്‌ ഇവര്‍ ഇന്ത്യയില്‍ നടത്തിയ സാമ്പതിക ക്രമക്കേടുകള്‍ പുറത്തുവന്നിരിക്കുന്നത്‌. വന്‍ വിവാദമായ ആദര്‍ശ്‌ ഫ്‌ളാറ്റ്‌ അഴിമതിയില്‍ ദേവയാനിക്കും പിതാവ്‌ ഉതതം ഖോബ്രാഗഡെയ്‌ക്കും പങ്കുണ്ടെന്നാണ്‌ അന്വേഷണ കമ്മീഷന്റെ കണ്ടെത്തില്‍ . ഔദയോഗിക വസതിയുള്ളവര്‍ക്ക്‌ സര്‍ക്കാര്‍ ക്വാട്ടിയില്‍ മറ്റൊരു വീടിനു അപേക്ഷിക്കാനാവില്ല. മുംബൈയിലെ ജോഗീശ്വരിയില്‍ ഫ്‌ളാറ്റ്‌ ഉണ്ടായിരന്നപ്പോളാണ്‌ 2004 ജൂണില്‍ ദേവയാനി ആദര്‍ശ്‌ സമുച്ചയത്തിലും അപേക്ഷിച്ചതെന്ന്‌ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു. പുനെ ,ഓറംഗബാദ്‌ എന്നിവടങ്ങളിലും ഓരോ ഫ്‌ളാറ്റുകള്‍ ദേവയാനിയുടെ പേരിലുണ്ട
എറണാകുളത്തിനു പുറമെ പത്തിടങ്ങളിലും ദേവയാനിക്കു ഭൂസ്വത്ത്‌ ഉള്ളതായി കണ്ടെത്തി യിരിക്കുന്നത്‌. ചന്ദ്രപ്പൂര്‍ ജില്ലയില്‍ 25 ഏക്കര്‍, രത്‌നഗിരി ജില്ലയില്‍ എട്ട്‌ ഏക്കര്‍, റായിഗഢില്‍ രണ്ടേക്കര്‍ എന്നിവടങ്ങളിലും ദേവയാനിയുടെ പേരില്‍ ഭൂസ്വത്ത്‌ കണ്ടെത്തി.
ഉവയുടെ മൂല്യം കുറച്ചുകാണിച്ചതായും വ്യക്തമായിട്ടുണ്ട്‌..


്‌ 

2013, ഡിസംബർ 19, വ്യാഴാഴ്‌ച

സംഗീത വിരുന്ന്‌



കൊച്ചി
ഇന്‍ഫ്ര പാലാലിന്റെ ആഭിമുഖ്യത്തില്‍ പ്രശസ്‌ത സംഗീത വിദഗ്‌ദന്‍ ബെന്നി പ്രസാദിന്റെ സംഗീത വിരുന്ന 20നു കലൂര്‍ എജെ ഹാളില്‍ നടക്കും. 245ഓളം രാജ്യങ്ങളില്‍ സംഗീത വിരുന്ന്‌ ഒരുക്കിയ ബെന്നി പ്രസാദിന്റെ ഗ്ലോറിയ എന്നുപേരിട്ടിരിക്കുന്ന ,സംഗീതവിരുന്നിനു ഗോസ്‌പല്‍ റോക്ക്‌ ബാന്‍ഡ്‌ പാരയാണ്‌ അകമ്പടി ഒരുക്കുന്നത്‌

സംസ്ഥാന കൈത്തറി വസ്‌ത്ര ഡയറക്‌ടറേറ്റിന്റെ ആഭിമുഖ്യത്തില്‍ പ്രദര്‍ശന വിപണന മേള

കൊച്ചി
സംസ്ഥാന കൈത്തറി വസ്‌ത്ര ഡയറക്‌ടറേറ്റിന്റെ ആഭിമുഖ്യത്തില്‍ 20നു എറണാകുളം ഡര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ ബയേഴ്‌സ്‌ സെല്ലും അതേ ദിവസം തന്നെ ക്രിസ്‌മസ്‌ കൈത്തറി വസ്‌ത്ര പ്രദര്‍ശന വിപണന മേള കാക്കനാട്‌ പ്രിയദര്‍ശിനി ഹാളിലും നടക്കുമെന്ന്‌ ജനറല്‍ മാനേജര്‍ കെ. എം പ്രദീപ്‌ കുമാര്‍ വാര്‍ത്താ സമ്മേളനത്തല്‍ പറഞ്ഞു.
കേരളത്തിലെ കൈത്തറി നെയ്‌ത്ത്‌ ഗ്രാമങ്ങളില്‍ നിന്നും വ്യത്യസ്‌തമായി ശേഖരിച്ച യഥാര്‍ത്ഥ കൈത്തറി വസ്‌ത്രങ്ങളുമായാണ്‌ ഇത്തവണയും എത്തുന്നതെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

എളങ്കുന്നപ്പുഴ വിമതലുടെ വിലക്കിനിടെ ഏരിയാ സെക്രട്ടറി കൊടി ഉയര്‍ത്തി




കൊച്ചി
സിപിഎം വിമതരും ഔദ്യോഗി പക്ഷവുമായി കൊമ്പുകോര്‍ക്കുന്ന എളങ്കുന്നപ്പുഴയില്‍ മുന്‍ ഏരിയാ സെക്രട്ടറിയുടെ ചരമദിനാചരണത്തില്‍ സിപിഎമ്മിന്റെ ഭാഗിക പങ്കാളിത്തം.
വിമതരുടെ വിലക്കുകാരണം സിപിഎം ഏരിയാ സെക്രട്ടറിക്ക്‌ ചടങ്ങ്‌ തീര്‍ത്ത്‌ മടങ്ങേണ്ടി വന്നു. സിപിഎം മുന്‍ ഏരിയാ സെക്രട്ടറി ഒ.കെ ബാലകൃഷ്‌ണന്റെ ചരമദിന ചടങ്ങില്‍ സിപിഎം ഒദ്യോഗിക പക്ഷപ്രവര്‍ത്തകര്‍ വളപ്പില്‍ എത്തുന്നത്‌ വിമതര്‍ വിലക്കിയിരുന്നു ഇതെ തുടര്‍ന്നാണ്‌ ഇപ്പോഴത്തെ ലോക്കല്‍ സെക്രട്ടറി പി.വി പുഷ്‌കരന്‍ മാത്രം സ്‌മൃതി മണ്ഡപത്തില്‍ എത്തി കൊടി ഉയര്‍ത്തി മടങ്ങിയത്‌.

പിഎന്‍സി മേനോന്‍ ബിസിനസ്‌ മാന്‍ ഓഫ്‌ ദി ഇയര്‍




കൊച്ചി
ശോഭാ ഗ്രൂപ്പ്‌ സ്ഥാപകന്‍ പിഎന്‍സി മേനോനെ ബിസിനസ്‌മാന്‍ ഓഫ്‌ ദി ഇയര്‍ ആയി സ്‌റ്റേറ്റ്‌ ഫോറം ഓഫ്‌ ബാങ്കേഴ്‌സ്‌ ക്ലബ്‌സ്‌ തിരഞ്ഞെടുത്തു. സമ്പദ്‌ഘടനയ്‌ക്ക്‌ മേനോന്‍ നല്‍കിയ സംഭാവനകളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ മികവും കണക്കിലെടുത്താണ്‌ പുരസ്‌കാരം. സ്റ്റേ ബാങ്കേഴ്‌സ്‌ പ്രസിഡന്റ്‌ പിപി സുരേഷ്‌ , സെക്രട്ടറി കെ.ി.യു ബാലകൃഷ്‌ണ്‍ എന്നിവര്‍ കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിത്‌.
സംസ്ഥാനത്ത്‌ ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവെച്ച ബാങ്ക്‌ ആയി സൗത്ത്‌ ഇന്ത്യന്‍ ബാങ്കിനെ തിരഞ്ഞെടുത്തു. ഞായറാഴ്‌ച ഹോട്ടല്‍ താജ്‌ ഗേറ്റ്‌ വേയില്‍ വൈകിട്ട്‌ 4.30നു നടക്കുന്ന ചടങ്ങില്‍ കേന്ദ്ര മന്ത്രിമാരായ വയലാര്‍ രവിയും കെ.വി തോമസും അവാര്‍ഡുകള്‍ വിതരണം ചെയ്യും.
മികച്ച പൊതുമേഖല ബാങ്ക്‌ ,ബാങ്ക്‌ ഓഫ്‌ മഹാരാഷ്‌ട്രയാണ്‌. സിന്‍ഡിക്കേറ്റ്‌ ബാങ്കും സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുമായണ്‌ രണ്ടും മൂന്നും സ്ഥാനങ്ങളില്‍. മികച്ച പഴയതലമുറ സ്വകാര്യബാങ്ക്‌ ആയി ജമ്മു ആന്റ്‌ കാശ്‌മീര്‍ ബാങ്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച പുതുതലമുറ സ്വകാര്യ ബാങ്ക്‌ ,യെസ്‌ ബാങ്കാണ്‌.
പൊതുമേഖല വിഭാഗത്തില്‍ സംസ്ഥാനത്തെ മികച്ച ബാങ്ക്‌ ആയിമാറിയത്‌ പഞ്ചാബ്‌ നാഷണല്‍ ബാങ്കിന്റെ കൊളപ്പുള്ളി ബ്രാഞ്ചാണ്‌. പുതുതലമുറ ബാങ്കുകളില്‍ ആക്‌സിസ്‌ ബാങ്കിന്റെ കോഴിക്കോട്‌ശാഖയും ഒന്നാമതെത്തി.

കുടംബശ്രീ ഭക്ഷ്യ പ്രദര്‍ശനമേള മറൈന്‍ഡ്രൈവില്‍ ഇന്നുമുതല്‍

കൊച്ചി
കുടംബശ്രി പ്രവര്‍ത്തകരുടെ ഈ വര്‍ഷത്തെ വ്യാപാര ,ഭക്ഷ്യ, സാംസ്‌കാരിക മേള ഇന്നാരംഭിക്കും. മറൈന്‍ഡ്രൈവിലെ ഹെലിപാഡ്‌ മൈതാനത്ത്‌ ഒരുക്കുന്ന മേള 29വരെ ഉണ്ടാകും.വൈകിട്ട്‌ നാലുമണിക്ക്‌ മന്ത്രി ഡോ.എം.കെമുനീര്‍ ഉദ്‌ഘാടനം ചെയ്യും.
കേരളത്തിന്റെ 30ഓളം വരുന്ന തനതു ഭക്ഷ്യവിഭവങ്ങള്‍,കരകൗശലവസ്‌തുക്കള്‍ ,വസ്‌ത്രങ്ങള്‍, ആരോഗ്യ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും വിപണനത്തിനും പുറമെ കുടുംബശ്രീ കൂട്ടായ്‌മയിലൂടെ ഉല്‍പ്പാദിപ്പിച്ച പച്ചക്കറികളുടേയും പച്ചക്കറി തൈകളുടേയും പ്രദര്‍ശനവും വിപണനവും സംഘടിപ്പിച്ചിട്ടുണ്ട്‌.
കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള കുടുംബശ്രീ പ്രവര്‍ത്തകരും ബാലസഭാ, ബഡ്‌സ്‌ കുട്ടികളും അവതരിപ്പിക്കുന്ന തനത്‌ കലാരൂപങ്ങളും മേളയുടെ ഭാഗമായി ഉണ്ടാകും. ജില്ലാ കല്‌ടര്‍ ഷെയ്‌ഖ്‌ പരീത്‌,മേയര്‍ ടോണി ചമ്മിണി, കുടംബശ്രി എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‌ കെ.ബി വത്സല കുമാരി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നു ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ടാനി തോമസ്‌ പറഞ്ഞു.

സംസ്ഥാനത്ത്‌ 150 സൗജന്യ കുടിവെള്ള പദ്ധതി

കൊച്ചി
സംസ്ഥാനത്ത്‌ 150 സൗജന്യ കുടിവെള്ള പദ്ധതി തുടങ്ങാന്‍ സംസ്ഥാന സമ്മേളനത്തില്‍ തീരുമനമായതായി കേരള ബോര്‍വെല്‍ ഡ്രില്ലിങ്ങ്‌ കോണ്‍ട്രാക്‌റ്റേഴ്‌സ്‌ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
ഓരോ നിയോജക മണ്ഡലത്തിലും അതാത്‌ എംഎല്‍എ മാര്‍ നിര്‍ദ്ദേശിക്കുന്ന കുടിവെള്ളം ഇല്ലാത്ത്‌ സ്‌കൂളുകള്‍,ആശുപത്രികള്‍ മറ്റു പൊതുസ്ഥലങ്ങള്‍ എന്നിവടങ്ങളിലായിരിക്കും പദ്ധതി നടപ്പിലാക്കുക. വ്യക്തികളും സംഘടനകളും നിര്‍ദ്ദേശിക്കുന്ന പത്ത്‌ സ്ഥലങ്ങളിലും പദ്ധതി നടപ്പിലാക്കും. 2014 ജൂണ്‍ മാസത്തിനകം പദ്ധതി നടപ്പിലാക്കും. ഇതിനായി ഒരു കോടിയിലധികം രൂപ സമാഹരിക്കുമെന്ന്‌ അസോസിയേഷന്‍ പ്രസിഡന്റ്‌എസ്‌.ജെപ്രകാശ്‌,ജനറല്‍ സെക്രട്ടറി കെ.കെ വസന്ത്‌കുമാര്‍ എന്നിവര്‍ പറഞ്ഞു.

യൂത്ത്‌ കോണ്‍ഗ്രസുകാര്‍ സെന്‍ട്രല്‍ സ്റ്റേഷനിലേക്കു മാര്‍ച്ച നടത്തി

കൊച്ചി
വിസാ തട്ടിപ്പുകേസിലെ പ്രതിയും ഫാ.ആബേല്‍ അച്ചന്റെ പേരില്‍ എറണാകുളം നോര്‍ത്തിലെ കലാഗൃഹം എന്ന സ്ഥാപനത്തിന്റെ സ്ഥാപകനുമായ സോബി ജോര്‍ജിനെ അറസ്റ്റ്‌ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ സെന്‍ട്രല്‍ സ്റ്റേഷനിലേക്ക്‌ മാര്‍ച്ച്‌ നടത്തി. യൂത്ത്‌ കോണ്‍ഗസ്‌ നേതാവ്‌ മനു ജേക്കബ മാര്‍ച്ച്‌ ്‌ ഉദ്‌ഘാടനം ചെയ്‌തു. സ്റ്റേ,ഷനു മുന്നില്‍ പോലീസ്‌ മാര്‍ച്ച്‌ തടഞ്ഞു. വിസാ തട്ടിപ്പ്‌ കേസില്‍ സോബി ജോര്‍ജിനെതിരെ കൊടുത്ത പരാതി പോലീസ്‌ പരിഗണിച്ചിട്ടില്ലെന്നും ഒരാ ഴ്‌ചക്കുള്ളില്‍ നടപടി ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ നടത്തുമെന്നും മനുജേക്കബ്‌ അറിയിച്ചു.


കേരളത്തിലെ ആദ്യത്തെ റോബോട്ടിക്ക്‌ ശസ്‌ത്രക്രിയാ ആശുപത്രി കൊച്ചിയില്‍


കൊച്ചി: കേരളത്തിലെ ആദ്യത്തെ റോബോട്ടിക്ക്‌ ശസ്‌ത്രക്രിയാ ആശുപത്രി കൊച്ചിയില്‍ ആരംഭിക്കുന്നു. സൈഷ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മിനിമല്‍ ആക്‌സസ്‌ ആന്റ്‌ റോബോട്ടിക്ക്‌ സര്‍ജറി (സൈഷ ഇമാഴ്‌സ്‌) എന്ന ഈ ആശുപത്രിക്ക്‌ ആലുവക്കടുത്ത്‌ കടുങ്ങല്ലൂരില്‍ ഞായറാഴ്‌ച (22.12.13) രാവിലെ 9ന്‌ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ്‌ ശിലാസ്ഥാപനം നിര്‍വഹിക്കും. പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്‌ അധ്യക്ഷത വഹിക്കും. റീമ കല്ലിങ്കല്‍, ആഷിക്‌ അബു, എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്‌, സാജുപോള്‍, കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.കെ. ജിന്നാസ്‌ എന്നിവര്‍ പങ്കെടുക്കും.

ഒരേക്കറോളം സ്ഥലത്ത്‌ 55 കോടി രൂപ മുടക്കി 14 നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടുകൂടിയ റോബോട്ടിക്ക്‌ ശസ്‌ത്രക്രിയാ വിഭാഗം സൈഷ ഇമാഴ്‌സ്‌ ആശുപത്രിയുടെ പ്രത്യേകതയാണെന്ന്‌ മെഡിക്കല്‍ ഡയറക്‌ടര്‍ ഡോ. ഹബീബ്‌ മുഹമ്മദ്‌ അറിയിച്ചു. സാധാരണ കീഹോള്‍ സര്‍ജറിക്ക്‌ പുറമെ ചര്‍മ്മത്തിന്‌ ഒരു പോറല്‍പോലും ഏല്‍പിക്കാതെയുള്ള സര്‍ജറിക്കുള്ള സൗകര്യവും ഇവിടെയുണ്ടാകും. അതിസങ്കീര്‍ണമായ ക്യാന്‍സര്‍ ശസ്‌ത്രക്രിയകള്‍വരെ നടത്തുന്ന റോബോട്ടിക്ക്‌ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സര്‍ജറിയാണ്‌ സൈഷാ ഇമാഴ്‌സ്‌ ആശുപത്രിയുടെ പ്രത്യേകത. ഓപ്പണ്‍ സര്‍ജറിയില്‍പോലും കൈകള്‍ക്ക്‌ എത്തിപ്പെടാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ റോബോട്ടിക്ക്‌ ആം ഉപയോഗിച്ച്‌ വളരെ കൃത്യതയോടെ ശസ്‌ത്രക്രിയ നടത്താന്‍ കഴിയും. വയറിനുള്ളിലെ ക്യാന്‍സറുകള്‍, പ്രോസ്റ്റേറ്റ്‌ ഗ്രന്ഥിയിലെ ക്യാന്‍സര്‍ സര്‍ജറികള്‍, അമിത വണ്ണത്തിനുള്ള സര്‍ജറികള്‍ എന്നിവക്ക്‌ റോബോട്ടിക്ക്‌ ശസ്‌ത്രക്രിയയിലൂടെയുള്ള പ്രയോജനം വളരെ വലുതാണ്‌. കൂടാതെ സാധാരണയായുള്ള കീഹോള്‍ ശസ്‌ത്രക്രിയകളും ഉണ്ടാകും.

രണ്ടാംഘട്ടമായി അഞ്ചുവര്‍ഷത്തിനകം ബൈപാസ്‌ ഹൃദയ ശസ്‌ത്രക്രിയകള്‍ റോബോട്ട്‌ ഉപയോഗിച്ച്‌ കീഹോളിലൂടെ ചെയ്യാന്‍ ഇവിടെ സംവിധാനമൊരുക്കും. ഇതേ സാങ്കേതിക വിദ്യയില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്‌ത്രക്രിയയും നടത്താനാകുമെന്ന്‌ ഡോക്‌ടര്‍ ഹബീബ്‌ മുഹമ്മദ്‌ അറിയിച്ചു.

സൈഷ സലൂദ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന കമ്പനിയാണ്‌ സൈഷാ ഇമേഴ്‌സ്‌ ആശുപത്രിയുടെ പ്രൊമോട്ടര്‍മാര്‍. വിദേശ മലയാളികളില്‍നിന്നും ഷെയറുകളിലൂടെയും പലിശരഹിത നിധിയിലൂടെയും മൂലധന സമാഹാരണം നടത്തുമെന്നും ചെയര്‍പേഴ്‌സണ്‍ എ. സുബൈദാ ബീവി, ഡയറക്‌ടര്‍ ഇക്‌ബാല്‍ ആമ്പക്കുടി എന്നിവര്‍ അറിയിച്ചു.

contact : www.zaishasalud.com Mob: 9447438404