2014, സെപ്റ്റംബർ 20, ശനിയാഴ്‌ച

കൊച്ചി ന്യൂസ്‌ ഹൈലൈറ്റ്‌സ്‌- സെപ്‌തംബര്‍ 20




മദ്യനിരോധനം ടൂറിസം മേഖലയെ
തകര്‍ക്കുമെന്ന വാദം അടിസ്ഥാനരഹിതം

കൊച്ചി: മദ്യനിരോധനം മൂലം ടൂറിസം മേഖലയ്‌ക്ക്‌ തിരിച്ചടിയുണ്ടാകുമെന്ന വാദം അടിസ്ഥാനരഹിതമാണെന്ന്‌ ആള്‍ ഇന്ത്യ ട്രാവല്‍ ആന്‍ഡ്‌ ടൂറിസം അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിദേശികള്‍ മദ്യപിക്കുന്നതിനു വേണ്ടിയാണ്‌ കേരളത്തിലെത്തുന്നതെന്ന പ്രചരണം അസംബന്ധമാണ്‌. കേരളത്തിന്റെ തനതു സംസ്‌കാരെത്തെക്കുറിച്ച്‌ പഠിക്കുന്നതിനും കാഴ്‌ച്ചകള്‍ കാണുന്നതിനും മറ്റുമായാണ്‌ വിദേശ ടൂറിസ്റ്റുകള്‍ ഇവിടെയെത്തുന്നത്‌. ഹെല്‍ത്ത്‌ ടൂറിസവും ഹൗസ്‌ബോട്ടുകളും തനത്‌ പാരമ്പര്യ സംസ്‌കാരങ്ങളുമാണ്‌ വിദേശികളെ കേരളത്തിലേക്ക്‌ ആകര്‍ഷിക്കുന്നതെന്നും ഇത്‌ തിരിച്ചറിഞ്ഞ്‌ ടൂറിസത്തില്‍ ആയൂര്‍വേദത്തിന്റെ സംസ്‌കാരികത്തനിമയുടെയും സാധ്യതകള്‍ കൂടുതലായി ഉപയോഗപ്പെടുത്താന്‍ കേരളം ശ്രമിക്കണമെന്നും ഇവര്‍ പറഞ്ഞു. അറേബ്യന്‍ ട്രാവല്‍മാര്‍ട്ടില്‍ കേരളത്തിന്റെ സാധ്യതകളെക്കുരിച്ച്‌ വിശദമായ വര്‍ക്കഷോപ്പുകള്‍ നടത്തിയാല്‍ കേരള ടൂറിസത്തിന്‌ അനന്തമായസാധ്യതകള്‍ ലഭിക്കുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. ശ്രീലങ്ക,മലേഷ്യ,തായ്‌ലാന്റ്‌, ്‌ബ്രസീല്‍ എന്നീരാജ്യങ്ങള്‍ പോലും അറേബ്യന്‍ രാജ്യങ്ങളില്‍ നിന്നും സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി വന്‍ പ്രചരണങ്ങളാണ്‌ നടത്തുന്നത്‌. ദുബായില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ്‌ വക ഡെസ്‌കില്‍ ഉത്തരേന്ത്യന്‍ ടൂറിസ്റ്റ്‌ കേന്ദ്രങ്ങളെക്കുറിച്ചു മാത്രമാണ്‌ നല്‍കുന്നതെന്നും ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അഷറഫ്‌ വെള്ളാങ്കല്‍ വളാഞ്ചേരി, റൗഫ്‌, റഷീദ്‌, ഷംസുദ്ദിന്‍ എന്നിവര്‍ പങ്കെടുത്തു.


ഡ്രൈവിംഗ്‌ സ്‌കൂള്‍ രംഗത്തെ പ്രതിസന്ധി അവസാനിപ്പിക്കണം

കൊച്ചി: ഡ്രൈവിഗ്‌ സ്‌കുളുകള്‍ക്കെതിരായ നടപടികള്‍ സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന്‌ ഓള്‍ കേരള മോട്ടോര്‍ ഡ്രൈവിംഗ്‌ സ്‌കൂള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വര്‍ഷങ്ങളായി ഈ മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഡ്രൈവിംഗ്‌ സ്‌കൂളുകളുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയാകുന്ന നിയമങ്ങളാണ്‌ സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പിലാക്കുന്നത്‌. രാവിെല 10 മുതല്‍ വൈകിട്ട്‌ ആഞ്ചുവരെ മാത്രമെ ഡ്രൈവിംഗ്‌ പഠിപ്പിക്കാവു എന്ന നിയമം ഡ്രൈവിംഗ്‌ സ്‌കൂളുകള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്‌. രാവിലെ ആറുമുതല്‍ പത്തുവരെയുള്ള സമയത്താണ്‌ കൂടുതല്‍ ആളുകള്‍ ഡ്രൈവിംഗ്‌ പഠിക്കാനെത്തുന്നത്‌. വിദ്യാര്‍ഥികളും ഉദ്യോഗസ്‌തരുമാണ്‌ ഇക്കൂട്ടരില്‍ അധികവും. അതുകൊണ്ടുതന്നെ ഈ നിയമം ഡ്രൈവിംഗ്‌ സ്‌കൂളുകളെ പ്രതിസന്ധിയിലാക്കുമെന്നും ഇതിനെതിരായി വിവിധ ഡ്രൈവിംഗ്‌ സ്‌കൂള്‍ അസോസിയേഷനുകളിമായി ചേര്‍ന്ന്‌ പ്രക്ഷോഭ പരിപാടികള്‍ നടത്തുമെന്നും ഇവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ മിജുലാല്‍ പി, സെക്രട്ടറി കെ എസ്‌ ചെറിയാന്‍, കെ രവീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


നികുതി വര്‍ധനക്കെതിരെ
കേരള കോണ്‍ഗ്രസ്‌ സമരം ആരംഭിക്കും


കൊച്ചി: വെള്ളക്കരം, വസ്‌തുവിന്റെയും തോട്ടങ്ങളുടേയും നികുതി, കുടുംബാംഗങ്ങള്‍ തമ്മിലുള്ള വസ്‌തു ഇടപാടിന്റെ സ്റ്റാമ്പ്‌ ഡ്യൂട്ടി,രജിസ്‌ട്രേഷന്‍ ഫീസ്‌ തുടങ്ങിയവയില്‍ വന്‍ വര്‍ധനവ്‌ പ്രഖ്യാപിച്ച്‌ നികുതി കുത്തനെ കൂട്ടിയ സര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ സമരപരിപാടികള്‍ നടത്തുമെന്ന്‌ കേരള കോണ്‍ഗ്രസ്‌(നാഷണലിസ്‌റ്റ്‌) നേതാക്കള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
അഴിമതിയും കെടുകാര്യസ്‌്‌ഥതയും മൂലം കാലിയായ ഖജനാവ്‌ നിറയ്‌ക്കാന്‍ പാവപ്പെട്ട ജനങ്ങളെ ക്രൂശിക്കുന്ന സര്‍ക്കാര്‍ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും നേതാക്കള്‍ പറഞ്ഞു.
തൃശൂര്‍ കോഴിഫാം നടത്തുന്ന തോംസണ്‍ ഗ്രൂപ്പുമായി രഹസ്യധാരണയിലെ്‌തതി അഴിമതി നടത്തി ധനകാര്യമന്ത്രി സര്‍ക്കാരിനു 65 കോടി രൂപയുടെ നഷ്ടം വരുത്തിയതായി നേതാക്കള്‍ ആരോപിച്ചു. ജനത്തിന്റെ കണ്ണില്‍ പോടിയിടാന്‍ ട്രൈബ്യൂണലില്‍ സര്‍ക്കാര്‍ പേരിന്‌ അപ്പീല്‍ കൊടുത്ത്‌ ടാക്‌സ്‌ സ്‌പെഷ്യല്‍ ഗവണ്മന്റ്‌ പ്ലീഡറെ കേസ്‌ മനഃപൂ്‌ര്‍വം തോറ്റുകൊടുക്കാന്‍ നിയമിച്ചു.മന്ത്രിയുടെ നോമിനി ഹാജരാകാതിരുന്ന്‌ മനഃപൂര്‍വം കോഴിഫാം കാരനെ സഹായിച്ചു. ഈ സാഹചര്യത്തി്‌ല്‍ കെ.എം മാണിയെ മന്ത്രി സഭയില്‍ നിന്നും പുറത്താക്കണമെന്ന്‌ കേരളകോണ്‍ഗ്രസ്‌ (നാഷണലിസ്‌റ്റ്‌)ആവശ്യപ്പെട്ടു.
യഥാര്‍ത്ഥ മനസ്സിലിരിപ്പ്‌ിന്‌ വിപരീതമായി സമ്പൂര്‍ണമദ്യനിരോധനത്തിന്റെ പേരില്‍ കേരളീയരെ ധനകാര്യ മന്ത്രിയും മുഖ്യമന്ത്രിയും കൂടി കുരങ്ങുകളിപ്പിക്കുകയാണെന്ന്‌ കേരളകോണ്‍ഗ്രസ്‌ (നാഷണലിസ്‌റ്റ്‌) നേതാക്കള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ പാര്‍ട്ടി ലീഡര്‍ നോബിള്‍ മാത്യു, എം എന്‍ ഗിരി, എ എ വി കെന്നഡി, ടി പി അനീഷ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.


പോലീസ്‌ ക്രൂരമായി മര്‍ദ്ദിച്ച ലീബയ്‌ക്ക്‌
യൂത്ത്‌ കോണ്‍ഗ്രസ്‌ സഹായധനം നല്‍കി

കൊച്ചി
ചേരാ}െല്ലൂര്‍ പൊലീസ്‌ സ്റ്റേഷമില്‍ ക്രൂരമായി പൊലീസ്‌ മര്‍നമേറ്റ്‌ നട്ടെല്ലിന്‌്‌ പരിക്കേറ്റ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‌്‌ പരാതി നല്‍കുമെന്ന്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ എറണാകുളം പാര്‍ലമെന്റ്‌ പ്രസിഡന്റ്‌ എം.വി. രതീഷ്‌. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ലീബയെ സന്ദര്‍ശിച്ചതിനുശേഷമാണ്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ ഇക്കാര്യം അറിയിച്ചത്‌. യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്ഥാന സെക്രട്ടറിമാരായ ദീപക്‌ ജോയി, തമ്പി സുബ്രഹ്മണ്യം, ജില്ലാ ഭാരവാഹികളായ ദിലീപ്‌ കുഞ്ഞുകുട്ടി, അഡ്വ. കെ.എം. മധു, ജോസഫ്‌ മാര്‍ട്ടിന്‍, നൗഫിദ ഡാനി എന്നിവരാണ്‌ ലീബയെ സന്ദര്‍ശിച്ചത്‌. യൂത്ത്‌ കോണ്‍ഗ്രസ്‌ സമാഹരിച്ച ധനസഹായം ലീബയുടെ ഭര്‍ത്താവിന്‌്‌ കൈമാറി. സംഭവത്തില്‍ കുറ്റക്കാരായ പൊലീസ്‌ ഉദ്യോഗസ്ഥര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്ന്‌നേതാക്കള്‍ ആവശ്യപ്പെട്ടു.




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ