കൊച്ചി: രാജീവ് വര്‍മ മെമ്മോറിയല്‍ ട്രസ്റ്റ് സംഘടിപ്പിക്കുന്ന ഏകഹാര്യ പെര്‍ഫോമന്‍സ് ഫെസ്റ്റിവല്‍ 25 മുതല്‍ 28 വരെ തൃപ്പൂണിത്തുറ കളിക്കോട്ട പാലസില്‍ നടക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 25ന് വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങില്‍ പത്മഭൂഷണ്‍ ഡോ: തീജന്‍ ഭായ്, ആര്‍ട്ടിസ്റ്റ്‌് നമ്പൂതിരി, പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാര്‍, കഥകളിയാചാര്യന്‍ ഫാക്‌റ്റ് പത്മനാഭന്‍, സംഗീതജ്ഞന്‍ ഡോ. ശ്രീവത്സന്‍. ജെ. മേനോന്‍ എന്നിവര്‍ചേര്‍ന്ന് മേളക്ക് തിരിതെളിക്കും.
ഉദ്‌ഘാടന ചടങ്ങില്‍, മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരുടെ ചെണ്ടയുടെ അകമ്പടിയോടെ, ശ്രീവത്സന്‍ ജെ. മേനോന്‍ സ്വാതി തിരുനാളിന്റെ സുരുട്ടി രാഗത്തിലുള്ള അലര്‍ശര പരിതാപം എന്ന പദം ആലപിക്കും. അതേ സമയം, പദത്തെ ആസ്‌പദമാക്കി ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ചിത്രീകരണവും നടക്കും. ചടങ്ങില്‍ അഡ്വ: എസ്. മധുസൂദനന്‍ സ്വാഗതം പറയും.
നാല് ദിവസം നീണ്ടു നില്‍ക്കുന്ന പെര്‍ഫോമന്‍സ് ഫെസ്റ്റിവലില്‍ 15 ഏകാംഗ നാടകങ്ങളാണ് അവതരിപ്പിക്കുന്നത്. ഉദ്‌്‌ഘാടന ദിവസം, പത്മഭൂഷണ്‍ ഡോ. തീജന്‍ ഭായിയുടെ പാണ്ഡുവാനി, മാനവേന്ദ്രകുമാര്‍ ത്രിപാഠിയുടെ സംജോക്ത, ചോയ്‌ത്തി ഘോഷിന്റെ എ ബേര്‍ഡ്‌സ്‌ഐവ്യൂ എന്നീ ഏകാംഗ നാടകങ്ങള്‍ അവതരിപ്പിക്കും. പ്രവേശനം പാസ്‌മൂലം. വാര്‍ത്താസമ്മേളനത്തില്‍ ഫാക്‌റ്റ് പത്മനാഭന്‍, ഡോ. അഭിലാഷ്‌പിള്ള, ശങ്കര്‍ എന്നിവര്‍ പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ