2015, ഡിസംബർ 16, ബുധനാഴ്‌ച

കവിത പ്രതീക്ഷയുടെ പ്രതീകം: സുറീറ്റ



കൊച്ചി : കവിതയുടെ ചരിത്രമെന്നത് നവോത്ഥാനത്തിന്റെ ചരിത്രമാണെന്നും പ്രതീക്ഷയുടെ പ്രതീകമായി കവിത എന്നെന്നും നിലനില്‍ക്കുമെന്നും  ചിലിയില്‍ ജനറല്‍ ആഗസ്‌തോ പിനോഷെയുടെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരെ നടന്ന കലാ-രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്കു വഹിച്ച പ്രശസ്ത കവി റഉള്‍ സുറീറ്റ പറഞ്ഞു. 


മൂന്നാമത് കൊച്ചി-മുസിരിസ് ബിനാലെയ്ക്കു മുന്നോടിയായി നഗരത്തിലെത്തുന്ന ആദ്യ കലാകാരനായ സുറീറ്റ  എഴുത്തുകാരി ശര്‍മിഷ്ഠ മൊഹന്തിയുമായുള്ള സാഹിത്യ സംവാദത്തില്‍ പങ്കെടുക്കുകയായിരുന്നു. 

രചനയ്ക്ക് ചിട്ടകളില്ലെന്നും കവിതയെ പ്രചാരണത്തിന് ഉപയോഗിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.  ബിനാലെ മൂന്നാംപതിപ്പിന്റെ തുടക്കത്തിന് ഒരുവര്‍ഷം ശേഷിക്കെ വേദി പരിചയപ്പെടാനായിരുന്നു അദ്ദേഹത്തിന്റെ  സന്ദര്‍ശനം. പിനോഷെയുടെ ഭരണകാലത്തെ കദനകഥകള്‍ കവിതകളിലൂടെ സുറീറ്റ അവതരിപ്പിച്ചു. സുറീറ്റയോടൊപ്പമുണ്ടായിരുന്ന അന്ന ഡീനി കവിതകള്‍ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തി. 


പ്രമുഖ കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് സുറീറ്റയെ പൊന്നാടയണിയിച്ചു. ചിലിയുടെ ചരിത്രത്തെയാണ് സുറീറ്റ ഓര്‍മിപ്പിക്കുന്നതെന്ന് ചുള്ളിക്കാട് ചൂണ്ടിക്കാട്ടി. അടിച്ചമര്‍ത്തലിനെയും സ്വേച്ഛാധിപത്യത്തെയും പീഡനത്തെയും ചെറുക്കാന്‍ കവിതയെ ഉപയോഗിച്ച സ്പാനിഷ് കവികളുടെ പരമ്പരയിലെ കണ്ണിയാണ് സുറീറ്റയെന്ന് അദ്ദേഹം പറഞ്ഞു. 

സ്‌കൈ-ബിലോ എന്ന ഈ പരിപാടി എറണാകുളം ടൗണ്‍ഹാളിലായിരുന്നു സംഘടിപ്പിച്ചത്. ബിനാലെ 2016-ന്റെ ക്യുറേറ്ററും ആര്‍ട്ടിസ്റ്റിക് ഡയറക്ടറുമായ സുദര്‍ശന്‍ഷെട്ടിയുടെ കേരളത്തിലെ ആദ്യ പൊതുപരിപാടി കൂടിയായിരുന്നു ഇത്. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ പി.എം.സിറാജൂദ്ദീന്‍, ബിനാലെ ട്രസ്റ്റി ജോസ് ഡൊമിനിക ്തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. 

   ചിലിയില്‍ ജനറല്‍ ഒഗസ്‌തോ പിനോഷെയുടെസ്വേച്ഛാധിപത്യ ഭരണത്തിനെതിരെ നടന്ന കലാ-രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍സുറീറ്റ പ്രധാന പങ്കുവഹിച്ചിരുന്നു. 1979ല്‍ ഇതിനായികലാ-സാംസ്‌കാരിക പ്രവര്‍ത്തക സംഘംരൂപീകരിക്കുകയുംചെയ്തു. ന്യൂയോര്‍ക്ക് നഗരത്തില്‍ 1982ല്‍സ്‌കൈറൈറ്റിങ് ഉപയോഗിച്ച് ആകാശത്തു കവിതയെഴുതിയും 1992ല്‍അറ്റക്കാമ മരുഭൂമിയില്‍ കവിതയെഴുതിയുംസുറീറ്റ പ്രശസ്തനാണ്. 1989ല്‍ പാബ്ലോ നെരൂദയുടെ പേരിലുള്ളസമഗ്രസംഭാവനക്കുള്ളകവിതാ പുരസ്‌ക്കാരംലഭിച്ച സുറീററ മുന്‍ ചിലി പ്രസിഡന്റ്‌സാല്‍വദോര്‍ അലെന്‍ഡെയുടെ അടുത്ത അനുയായിയുമാണ്. പര്‍ഗേറ്റൊറിയ, ഐഎന്‍ആര്‍ഐ, ലാവിദ ന്യുവെയ്വ, സുറീറ്റ എന്നിവയാണ് പ്രധാന കൃതികള്‍.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൊച്ചി നാവികസേനാ ആസ്ഥാന സന്ദര്‍ശനം





















PHOTO CAPTIONS – Combined Commanders’Conference 2015 on board INS Vikramaditya

Pic 1: Hon’ble Prime Minister Shri Narendra Modi arrives onboard INS Vikramaditya with Hon’ble RM

Shri Manohar Parrikar

Pic 2 & 3: Hon’ble Prime Minister Shri Narendra Modi being introduced to top Army Commanders

Pic 4: Hon’ble Prime Minister Shri Narendra Modi meeting top Naval Commanders

Pic 5: Hon’ble Prime Minister Shri Narendra Modi meeting top Air Force Commanders

Pic 6 & 7 : Hon’ble Prime Minister Shri Narendra Modi along with Hon’ble RM Shri Manohar Parrikar,

Chairman COSC & CAS Air Chief Marshal Arup Raha, CNS Admiral RK Dhowan, COAS Gen Dalbir Suhag,

Defence Secretary Shri G Mohan Kumar and FOC-in-C West Vice Admiral SPS Cheema

Pic 8 : Hon’ble Prime Minister Shri Narendra Modi on board INS Vikramaditya being briefed by Chief of

the Naval Staff Adm RK Dhowan

Pic 9 : Hon’ble Prime Minister Shri Narendra Modi having discussions with Hon’ble RM Shri Manohar

Parrikar during the Combined Commanders’ Conference (CCC 2015)

Pic 10: Hon’ble Prime Minister Shri Narendra Modi seen with Hon’ble RM Shri Manohar Parrikar, NSA

Shri Ajit Doval & CNS Adm RK Dhowan

Pic 11: A Surface to Surface Missile (SSM) fired by INS Nirghat (a missile boat) during the Operational

Demonstration

Pic 12 to 17 : Hon’ble Prime Minister Shri Narendra Modi witnessing various exercises during the

Operational Demonstration by Naval ships, submarines and aircraft

Pic 18 : Hon’ble Prime Minister Shri Narendra Modi onboard the Aircraft Carrier INS Vikramaditya

Pic 19: Hon’ble Prime Minister Shri Narendra Modi being explained about the weapon load of MiG 29 K

Aircraft in the Hangar of INS Vikramaditya

Pic 20,24 & 25 : Hon’ble Prime Minister Shri Narendra Modi interacting with the crew of

INS Vikramaditya

Pic 21: Hon’ble Prime Minister Shri Narendra Modi interacting with Madras Regiment soldiers embarked

on board  INS Vikramaditya

Pic 22 & 23: Hon’ble Prime Minister Shri Narendra Modi interacting with air warriors of IAF embarked on

board INS Vikramaditya

Pic 26: Group photograph of Hon’ble Prime Minister Shri Narendra Modi with all the attendees of the

Combined Commanders’ Conference 2015

2015, ഡിസംബർ 2, ബുധനാഴ്‌ച

വൈറ്റില മൊബിലിറ്റി ഹബിന്റെ രണ്ടാംഘട്ടവികസനം കടലാസില്‍ ഒതുങ്ങി




സംസ്ഥാനത്തിനു തന്നെ മാതൃകയായ വൈറ്റില മൊബിലിറ്റി ഹബിന്റെ രണ്ടാം ഘട്ടവികസനം കടലാസില്‍ ഒതുങ്ങുന്നു. 
ആദ്യഘട്ടം പൂര്‍ത്തിയായി അഞ്ച്‌ വര്‍ഷം പിന്നിടുമ്പോഴും പദ്ധതി രൂപരേഖ തയ്യാറാക്കാന്‍ കിറ്റ്‌കോയെ ഏല്‍പ്പിച്ചതല്ലാതെ മറ്റൊരു നടപടിയും സര്‍ക്കാര്‍ ഇതുവരെ എടുത്തിട്ടില്ല. 
നഗരത്തിനു സമാന്തരമായ ഒരു പൊതുഗതാഗതകേന്ദ്രമായി വൈറ്റിലയെ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2011ല്‍ വൈറ്റില മൊബിലിറ്റി ഹബ്‌ പ്രതീക്ഷകള്‍ നിരവധിയായിരുന്നു. എന്നാല്‍ ഇന്ന്‌ ദീര്‍ഘദൂര ബസുകള്‍ക്കും സ്വകാര്യബസുകള്‍ക്കുമുള്ള ഇടത്താവളമായി മൊബിലിറ്റി ഹബ്‌ ഒതുങ്ങി.നാട്ടുകാരെ കുടിയൊഴിപ്പിച്ചു സര്‍ക്കാര്‍ ഏറ്റെടുത്ത പ്രദേശമാകെ കാടുകയറികിടക്കുന്നു. 
പാമ്പുകളുടെ സുരക്ഷിതതാവളമായിരിക്കുകയാണ്‌ മൊബിലിറ്റി ഹബിന്റെ സമീപപ്രദേശം. ആധൂനിക ബോട്ട്‌ ജട്ടിയും വ്യാപാര സമുച്ചയവും വിശാലമായ പാര്‍ക്കിങ്ങ്‌ സൗകര്യവും ഉള്‍പ്പെടുന്നതാണ്‌ രണ്ടാംഗട്ട വികസനം. രണ്ടവര്‍ഷം മുന്‍പ്‌ ഇതിനായി 431 കോടി രൂപയുടെ പദ്ധതി തയ്യാറായിരുന്നു. വായ്‌പ നല്‍കാന്‍ ബാങ്കുകളും രംഗത്തുവന്നിരുന്നു.എന്നാല്‍ ബജറ്റ്‌ വിഹിതം സര്‍ക്കാര്‍ നല്‍കാതിരുന്നതോടെ പദ്ധതി താളം തെറ്റി. 
എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയില്‍ ഇക്കാര്യം അവതരിപ്പിച്ചപ്പോള്‍ തുകതരാന്‍ സര്‍ക്കാരിനു ബുദ്ധിമുട്ടാണെന്നാണ്‌ അരിയിച്ചത്‌. 

കേരളതീരം സുരക്ഷിതമാക്കാന്‍ കൂടുതല്‍ നടപടികള്‍







കൊച്ചി
കേരളത്തിന്റെ തീരമേഖല സുരക്ഷിതമെന്ന്‌ ദക്ഷിണമേഖല നാവികസേനാ മേധാവി വൈസ്‌ അഡ്‌മിറല്‍ സുനില്‍ ലാംബ സംസ്ഥാനത്തെ തീരദേശമേഖലയുടെ സുരക്ഷ ഇനിയും ശക്തമാക്കാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനായി പദേശവാസികളുടെയും സഹായം തേടും. മത്സ്യബന്ധന ബോട്ടുകളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും അദ്ദേഹം അറിയിച്ചു
നാവിക ദിനത്തിനോടനുബന്ധിച്ചു നേവിയുടെ പ്രവര്‌ത്തനങ്ങളെക്കുറിച്ച്‌ ഐ.എന്‍.എസ്‌ സുനയനയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം വിശദീകരിക്കുകയായിരുന്നു വൈസ്‌ അഡ്‌മിറല്‍. 
തീരദേശമേഖലയുടെ സുരക്ഷ എപ്പോഴും നേവിക്ക്‌ വെല്ലുവിളിയാണ്‌. സുരക്ഷാ പ്രശ്‌നങ്ങല്‍ എന്തൊക്കെയാണെന്നു കൃത്യമായി വിലയിരുത്തിയതിന്റെ ഭാഗമായാണ്‌ ബോധവല്‍ക്കരണം ഉള്‍പ്പെടെ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ചിരിക്കന്നത്‌. 35ഓളെ തീരദേശ സുരക്ഷാ ബോധവല്‍ക്കരണ ക്യാമ്പുകള്‍ ഇതിനകം നടത്തി. അറബിക്കടലിന്റെ തീരമേഖലയില്‍ തീവ്രവാദികളുടെയും കടല്‍ക്കൊള്ളക്കാരുടെയും നുഴഞ്ഞുകയറ്റം തടയുവാന്‍ ഇന്ത്യന്‍ നാവികസേനയ്‌ക്ക്‌ ഫലപ്രദമായി കഴിഞ്ഞു. അടുത്തിടെ കേരളതീരത്ത്‌ അനധികൃതമായി കണ്ടെത്തിയ ഇറാന്‍ മത്സ്യബന്ധന ബോട്ട്‌ നാവിക സേനയുടെ കീഴിലുള്ള കോസ്‌റ്റ്‌ ഗാര്‍ഡ്‌ പടികൂടി ഹാര്‍ബറില്‍ എത്തിച്ചതിനുശേഷം കൂടുതല്‍ അന്വേഷണത്തിനു കേന്ദ്ര ഏജന്‍സിയായ എന്‍.ഐ.എയ്‌ക്കു കൈമാറിയതായും വൈസ്‌ അഡ്‌മിറല്‍ സുനില്‍ ലാംബ പറഞ്ഞു.
തീരമേഖലയിലെ സുരക്ഷിതത്വത്തിനായി 76ഓളം റഡാറുകളാണ്‌ പ്രവര്‍ത്തനക്ഷമമാകും. പുതിയതായി 36 റഡാറുകള്‍ കൂടിയാണ്‌ സ്ഥാപിക്കുക. ഗൂര്‍ഗാവ്‌ കേന്ദ്രമായിട്ടായിരിക്കും റഡാറുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുക.
കടലില്‍ പോകുന്ന മത്സ്യബന്ധന തൊഴിലാളികള്‍ തിരിച്ചറിയല്‍ രേഖകള്‍ സൂക്ഷിക്കണമെന്നും എന്നാല്‍ മത്സ്യബന്ധന ബോട്ടുകളുടെ രജിസ്‌ട്രേഷന്‍ ഇനിയും പൂര്‍ത്തിയാക്കുവാന്‍ കഴിയാത്തതിനാല്‍ സുരക്ഷാപ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്‌. മതിയായ രജിസ്‌ട്രേഷന്‍ ബോട്ടുകളില്‍ ഉണ്ടായിരിക്കണമെന്നും അത്‌ പരിഹരിക്കാനുള്ള നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ മഹാസമുദ്രത്തിലും അറബിക്കടലിലും ഇന്ത്യന്‍ നാവികസേനയ്‌ക്ക്‌ പ്രധാന പങ്കാളിത്തമുണ്ട്‌.യെമനില്‍ കുടുങ്ങിയ വിവിധരാജ്യങ്ങളില്‍ നിന്നുള്ള 1783 പേരെ രക്ഷപ്പെടുത്താന്‍ നാവികസേന നടത്തിയ ഓപ്പറേഷനിലൂടെ കഴിഞ്ഞു. 
സൊമാലിയയില്‍ നിന്നുള്ള കടല്‍ക്കൊള്ളക്കാരെ ഗള്‍ഫ്‌ ഈഡനില്‍ നിന്നും അകറ്റി നിര്‍ത്തുവാന്‍ ഇന്ത്യന്‍ നാവികസേനയ്‌ക്കു കഴിഞ്ഞു. കഴിഞ്ഞ രണ്ടവര്‍ഷത്തിനിടെ ഇന്ത്യന്‍ കപ്പുലുകള്‍ക്കു നേരെ കടല്‍ക്കൊള്ളക്കാരുടെ ആക്രമണം ഒന്നും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല. 53 കപ്പലുകളും 3000 ത്തോളം നാവികരും ആക്രമണം ചെറുക്കാന്‍ രംഗത്തുണ്ട്‌.
നാവിക സേന സ്‌ത്രീകളെ അവഗണിക്കുകയാണെന്ന പരാതി വൈസ്‌ അഡ്‌മിറല്‍ സുനില്‍ ലാംബ തള്ളിക്കളഞ്ഞു. 2008 സെപ്‌തംബര്‍ മുതല്‍ 590ഓളം വനിതകളെ ഷോര്‍ട്ടസര്‍വീസ്‌ കമ്മീഷനില്‍ നിയമിച്ചിട്ടുണ്ട്‌. എന്‍ജിനിയറിംഗ്‌,മെഡിക്കല്‍ ,ലോ ആന്റ്‌ എഡ്യുക്കേഷന്‍ എന്നീ മൂന്നു ബ്രാഞ്ചുകളിലായിട്ടാണ്‌ സ്‌ത്രീകള്‍ക്ക്‌ ഷോര്‍ട്ട്‌ സര്‍വീസ്‌ കമ്മീഷന്‍. 
ഇന്ത്യന്‍ നാവികസേനയുടെ ഡീ കമ്മീഷന്‍ ചെയ്‌ത ഐഎന്‍എസ്‌ വിക്രാന്തിനു പകരം എത്തുന്ന വിമാനവാഹിനി കപ്പലിന്റെ നിര്‍മ്മാണങ്ങള്‍ കൊച്ചിന്‍ ഷിപ്പ്‌ യാര്‍ഡില്‍ അവസാന ഘട്ടത്തിലേക്കു കടന്നതായും 2018ല്‍ കമ്മീഷന്‍ ചെയ്യുമെന്നും ദക്ഷിണമേഖല നാവികസേനാ മേധാവി വൈസ്‌ അഡ്‌മിറല്‍ സുനില്‍ ലാംബ അറിയിച്ചു. 
ലോകം ചുറ്റി തിരിച്ചു കൊച്ചിയില്‍ എത്തുന്ന ഐഎന്‍സ്‌ തരംഗിണിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പുകളും നാവിക ആസ്ഥാനത്ത്‌ ആരംഭിച്ചു.

ജനറല്‍ ആശുപത്രിയില്‍ മാധ്യമപ്രവര്‍ത്തകരുടെ സംഗീത സ്വാന്തനവും


ജനറല്‍ ആശുപത്രിയില്‍ മാധ്യമപ്രവര്‍ത്തകരുടെ സംഗീത സ്വാന്തനവും ജയസൂര്യയുടെ രണ്ടുവരിപാട്ടും




കൊച്ചി
എറണാകുളം ജനരല്‍ ആശുപത്രിയിലെ രോഗികള്‍ക്ക്‌ സ്വാന്തന സംഗീതവുമായി കൊച്ചിയിലെ മാധ്യമപ്രവര്‍ത്തകര്‍. 
എറണാകുളം പ്രസ്‌ ക്ലബും കൊച്ചിന്‍ ബിനാലെ ഫൗണ്ടേഷനും സംയുക്തമായാണ്‌ സ്വാന്തന സംഗീതപരിപാടി സംഘടിപ്പിച്ചത്‌. ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക്‌ സാന്ത്വനം പകരുന്ന പ്രതിവാര പരിപാടിയുടെ 95-ാം പതിപ്പായിരുന്നു ഇത്‌. ഗായകരും അല്ലാത്തവരുമായ ഒരുപറ്റം ഗായകരാണ്‌ ജനറല്‍ ആശുപത്രിയിലെ കാഷ്വാലിറ്റിയുടെ മുന്നിലെ ചെറിയവേദിയില്‍ ഗാനങ്ങള്‍ ആലപിച്ചിരുന്നത്‌. 
എന്നാല്‍ ഇക്കുറി ഗാനങ്ങളുമായി എത്തിയത്‌ കൊച്ചിയിലെ മാധ്യമപ്രവര്‍ത്തകരാണ്‌. . മാധ്യമപ്രവര്‍ത്തകരിലെ ഗായകരും ഗായികളും പഴയയതും പുതിയതുമായ പാട്ടുകള്‍ പാടി തകര്‍ത്തതോടെ മുഖ്യ അതിഥി സിനിമാ താരം ജയസൂര്യയും നല്ലപാട്ടുകാരനായി രണ്ടുവരി ആലപിച്ചു. പാ്‌ട്ടിനിടയിലെ കൊച്ചുവര്‍ത്തമാനത്തിനിടയില്‍ കൊച്ചിയിലെ റോഡുകളെക്കുറിച്ചും ജയസൂര്യയ്‌ക്ക്‌ ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌ത കൊച്ചി മേയര്‍ സൗമിനി ജെയിനോട്‌ പറയാനുണ്ടായിരുന്നു. 
മെഹബൂബ്‌ മെമ്മോറിയലാണ്‌ സ്ഥിരമായി ഇവിടെ ഓര്‍ക്കസ്‌ട്ര ഒരുക്കുന്നത്‌. ഗുരുതര രോഗങ്ങളുമായി ആശുപത്രി മുറികളില്‍ കഴിയുന്നവര്‍ക്കും സംഘര്‍ഷഭരിതമായ മനസുമായി വരുന്ന കൂട്ടിരിപ്പുകാര്‍ക്കും തികച്ചും സ്വാന്തനമായി മാധ്യമപ്രവര്‍ത്തകരുടെ സ്വാന്തന സംഗീതം. ആശുപത്രി മടുപ്പിന്റെ ഇടയില്‍ സ്വാന്ത്വനമായി സംഗീതം പെയ്‌തിറങ്ങി. 25ഓളം പേര്‍ നല്‍കിയതില്‍ നിന്നും 12 പേരെ തിരഞ്ഞെടുത്താണ്‌ പരിപാടിയില്‍ പങ്കെടുപ്പിച്ചത്‌