2013, നവംബർ 15, വെള്ളിയാഴ്‌ച

മെഡിക്കല്‍ സീറ്റ്‌ തട്ടിപ്പ്‌ .. സിപിഎം നേതാവിന്റ മകന്‌ പങ്ക്‌ മുഖ്യപ്രതി കവിതാ ജി.പിള്ളയെ ഇന്ന്‌ കൊല്ലത്തേക്ക്‌ കൊണ്ടുപോകും



കൊച്ചി
മെഡിക്കല്‍ സീറ്റ്‌ തട്ടിപ്പുകേസില്‍ കൊല്ലത്തെ സിപിഎം നേതാവിന്റെ മകന്‌ മുഖ്യപങ്ക്‌ ഉണ്ടെന്ന്‌ പ്രതി കവിത ജി.പിള്ളി വെളിപ്പെടുത്തി. മുന്‍ ജില്ലാ കമ്മിറ്റി അംഗവു നിലവില്‍ ഏരിയാ കമ്മിറ്റി അംഗവുമായ ഡി. രാധാകൃഷ്‌ണന്റെ മകന്‍ റാഷ്‌ ലാലിനാണ്‌ തട്ടിപ്പില്‍ പങ്ക്‌ ഉണ്ടെന്ന ആരോപണം ഉയര്‍ന്നിരിക്കുന്നത്‌. റാഷ്‌ ലാല്‍ ആണ്‌ തട്ടിപ്പിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ്‌ കവിത നല്‍കിയ മൊഴി. സംഭവത്തില്‍ കവിത ജി. പിള്ളയെ കൂടുതല്‍ ചോദ്യം ചെയ്യും. കേസിലെ മുഖ്യപ്രതി കവിതാ ജി. പിള്ളയെ ഇന്ന്‌ കൊല്ലത്ത്‌ തെളിവെടുപ്പിനായി കൊണ്ടുപോകും.
മെഡിക്കല്‍ തട്ടിപ്പ്‌ കേസില്‍ പ്രതിയാക്കപ്പെട്ട ഏജന്റ്‌ റാഷ്‌ ലാലിനായി കൊല്ലത്ത്‌ ലുക്കൗട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചിരുന്നു.

മെഡിക്കല്‍ തട്ടിപ്പ്‌ കേസില്‍ പരാതിക്കാരുടെ കൂടെ കവിതാ ജി.പിള്ളയ്‌ക്കെതിരെ പരാതി നല്‍കാനെത്തിയ ഇടനിലക്കാരന്‍ റാഷ്‌ ലാല്‍ പിന്നീട്‌ കേസില്‍ മൂന്നാം പ്രതിയാകുകയായിരുന്നു. പ്രതിചേര്‍ക്കപ്പെട്ടതോടെ ഇയാള്‍ക്കായി കേരളത്തിനകത്തും പുറത്തു വലവിരിച്ചെങ്കിലും പിടികൂടാനായില്ല. ഈ സാഹചര്യത്തിലാണ്‌ ഇയാള്‍ക്കെതിരെ നോര്‍ത്ത്‌ പോലീസ്‌ ലുക്കൗട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചത്‌. കവിതയുടെ ഏജന്റുമാരായ ഹരികൃഷ്‌ണന്‍, അലന്‍ ഫിലിപ്പ്‌,ഷിബു എന്നിവരും റാഷ്‌ ലാലിനോടൊപ്പം തട്ടിപ്പിനു കൂട്ടുനിന്നുവെന്നാണ്‌ കവിതയുടെ വെളിപ്പെടുത്തല്‍. ഒരു പ്രമുഖ സിപിഎം നേതാവിന്റെ കൊച്ചിയിലുള്ള മരുമകനാണ്‌ കവിതയെ പരിചയപ്പെടുത്തിയതെന്ന്‌ പ്രതിയാക്കപ്പെടും മുന്‍പ്‌ റാഷ്‌ലാല്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനുശേഷം നടത്തിയ അന്വേഷണത്തിലാണ്‌ ഇയാളുടെ രാഷ്‌ട്രീയ ബന്ധം പുറത്തുവന്നത്‌.
1,26,00,000 രൂപ സഹായികള്‍ക്കു നല്‍കിയെന്നാണ്‌ കവിതയുടെ വെളിപ്പെടുത്തല്‍ .
അഡ്വ.ഹരികൃഷ്‌ണന്‍ മുഖേന വാങ്ങിയ പണം മറ്റു ഏജന്റുമാര്‍ വീതിച്ചെടുത്തുവെന്നാണ്‌ കവിതയുടെ മൊഴി.
അതിനിടെ കേസിലെ മുഖ്യപ്രതി കവിത ജി. പിള്ളയെ ഇന്ന്‌ തെളിവെടുപ്പിനായി കൊല്ലത്തു കൊണ്ടുപോകും. കൊച്ചി സെന്‍ട്രല്‍ പോലീസ്‌ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്‌ത 10 കേസികള്‍ക്കു പുറമെ കൊല്ലം പാരിപ്പിള്ളിയിലും പാലക്കാടും കവിത ജി.പിള്ളയ്‌ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌. ഇതുമായി ബന്ധപ്പെട്ടാണ്‌ എറണാകുളം സബ്‌ ജയിലില്‍ കഴിയുന്ന ഇവരെ കൊല്ലത്തെത്തിക്കുന്നത്‌.

ഫെഡറല്‍ ബാങ്കിന്റെ ഫെഡ്‌ ബുക്കിന്‌ അവാര്‍ഡ്‌


കൊച്ചി
ഫെഡറല്‍ ബാങ്ക്‌ പുറത്തിറി്‌ക്കിയ ഇലക്‌്‌ട്രോണിക്‌ പാസ്‌ ബുക്ക്‌ അഥവാ ഫെഡ്‌ ബുക്കിന്‌ രാജ്യാന്തര ബഹുമതി . ഇടപാടുകാരനു ഏറ്റവും ഉപകാരപ്രദമായ കണ്ടുപിടുത്തങ്ങള്‍ക്ക്‌ ഐബിഎ നല്‍കി വരുന്ന ഈ അവാര്‍ഡിനാണ്‌ ഈ വര്‍ഷം ഫെഡറല്‍ ബാങ്ക്‌ അര്‍ഹമായത്‌.ഇന്നലെ മുംബൈയില്‍ നടന്ന ബാങ്കിങ്ങ്‌ കോണ്‍ഫ്രെന്‍സില്‍ (ബാങ്കോണ്‍- 2013) അവാര്‍ഡ്‌ കേന്ദ്ര ധനമന്ത്രി പി.ചിദംബരം ഫെഡറല്‍ ബാങ്ക്‌ എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസനു സമ്മാനിച്ചു.
പരമ്പരാഗത ബാങ്ക്‌ പാസ്‌ ബുക്കിന്റെ കാലം കഴിയുന്നുവെന്നു വിളിച്ചോതുന്നതാണീ ഫെഡ്‌ബുക്ക്‌ സംവിധാനം . ആന്‍്‌ഡ്രോയിഡ്‌ പ്ലാറ്റ്‌ ഫോമില്‍ വരുന്ന ഐ ഫോണുകളിലായിരിക്കും ഫെഡ്‌്‌ ബുക്ക്‌ ലഭിക്കുക. നവംബര്‍ അവസാനത്തോടെ വിന്‍ഡോസ്‌, ബ്ലാക്ക്‌ബറി സംവിധാനങ്ങളില്‍ ഫെഡ്‌ ബുക്ക്‌ ലഭ്യമാകും.
മൊേൈബല്‍ ഫോണ്‍,ടാബ്‌്‌ലറ്റുകള്‍ എന്നിവയില്‍ ഫെഡ്‌ ബുക്ക്‌ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ്‌ ചെയ്യാം. സമയം കി്‌ട്ടുമ്പോള്‍ ഓഫ്‌ ലൈന്‍ മോഡില്‍ ഡൗണ്‍ലോഡ്‌ ചെയ്‌ത വിവരങ്ങല്‍ പരിശോധിക്കാനും കഴിയും. . അതായത്‌ പാസ്‌ ബുക്ക്‌ കയ്യില്‍ കൊണ്ടുനടക്കാതെ മൊബൈലില്‍ തന്നെ അക്കൗണ്ട്‌ സംബന്ധമായി വിവരങ്ങള്‍ ശേഖരിച്ചിടാനാകും.
നിലവില്‍ രാജ്യത്ത്‌ ബാങ്കിങ്ങ്‌ രംഗത്ത്‌ ആദ്യമായാണ്‌ ഇത്തരം ഒരു സംവിധാനം ഒരുക്കുന്നതെന്ന നേട്ടം കൂടി ഫെഡറല്‍ ബാങ്കിനു ലഭിച്ചു. 

കൊച്ചി മെട്രോയ്‌ക്ക്‌ 1500 കോടി രൂപ നല്‍കാന്‍ എഎഫ്‌ഡി



കൊച്ചി
കൊച്ചി മെട്രോയ്‌ക്ക്‌ ഫ്രഞ്ച്‌ ഏജന്‍സിയായ എഎഫ്‌ഡിയുടെ വായ്‌പ ലഭിക്കും. കൊച്ചി മെട്രോയ്‌ക്ക്‌ 1500 കോടി രൂപ നല്‍കാന്‍ എഎഫ്‌ഡിയുടെ ഡയറക്‌ടര്‍ ബോര്‍ഡ്‌ യോഗം തീരുമാനിച്ചു.
കൊച്ചി മെട്രോയ്‌ക്ക്‌ അദ്യഘട്ടത്തില്‍ ലഭിക്കുന്ന ആദ്യ വിദേശ വായ്‌പയാണിത്‌. കഴിഞ്ഞ ദിവസം ചേര്‍ന്ന എഎഫ്‌ഡി ഡയറക്‌ടര്‍ ബോര്‍ഡ്‌ യോഗം കൊച്ചി മെട്രോയ്‌ക്ക്‌ 150 ദശലക്ഷം യൂറോ നല്‍കുന്നതു സംബന്ധിച്ചു ധാരണയായതായി കെഎംആര്‍എല്‍ വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ആറു മാസത്തിനിടെ ഫ്രഞ്ച്‌ സംഘം വായ്‌പ സംബന്ധിച്ച തീരുമാനം എടുക്കുന്നതിന്റെ ഭാഗമായി കൊച്ചി മെട്രോ കടന്നുപോകുന്ന പ്രദേശങ്ങളും മെട്രോയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങളും വന്നു കണ്ടു വിലയിരുത്തിയിരുന്നു. മുഖ്യമന്ത്രി, ഡിഎംആര്‍സി, കെഎംആര്‍എല്‍ പ്രതിനിധികളുമായും ഫ്രഞ്ച്‌ സംഘം സംസാരിച്ചിരുന്നു
ഇതിനു പുറമെ കാനറ ബാങ്ക്‌ 1200 കോടി രൂപയുടെ വായ്‌പ അനുവദിക്കാമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്‌. ആദ്യഘ്‌ട്ടത്തില്‍ 2170 കോടി രൂപയാണ്‌ വേണ്ടി വരുക. എന്നാല്‍ ഇപ്പോള്‍ കൊച്ചി മെട്രോയ്‌ക്ക്‌ 2700 കോടി രൂപയോളം സമാഹരിക്കാനായിട്ടുണ്ട്‌.
2016ല്‍ പൂര്‍ത്തിയാകുമെന്നു കരുതുന്ന പദ്ധതിയ്‌ക്കായി മൊത്തം 5180 കോടി രൂപയാണ്‌ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌.
26 കിലോമീറ്റര്‍ വരുന്ന റെയില്‍പാതയും 22 മെട്രോ സ്റ്റേഷനുകളും രണ്ടാം ഘട്ടത്തില്‍ പൂര്‍ത്തിയാക്കേണ്ടി വരും. . ബാക്കി തുക കേന്ദ്ര സര്‍ക്കാരാണ്‌ വഹിക്കേണ്ടത്‌.
കൊച്ചി മെട്രോയുടെ നിര്‍മ്മാണ ഘട്ടത്തില്‍ ജപ്പാന്‍ സഹകരണ ഏജന്‍സിയായ ജെയ്‌ക്കയില്‍ നിന്നുള്ള വായ്‌പയാണ്‌ പ്രതീക്ഷിച്ചിരുന്നത്‌. എന്നാല്‍ ഫ്രഞ്ച്‌ സഹായംലഭിച്ചതോടെ ജപ്പാന്റെ സഹായം ഇനി വേണ്ടെന്നു വെച്ചേക്കും.
രാജ്യത്തിനകത്തു നിന്നു ആവശ്യത്തിനു വായ്‌പ ലഭിച്ച സാഹചര്യത്തിലാണിത്‌. ഫ്രഞ്ച്‌ ഏജന്‍സിയുടെ വായ്‌പയ്‌ക്കുള്ള സ്വീകാര്യതയും ജപ്പാന്‍ ഏജന്‍സിയോടുള്ള താല്‍പ്പര്യക്കുറവിനു കാരണമായി.
മെട്രോയ്‌ക്ക്‌ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയതുമുതല്‍ ജപ്പാനില്‍ നിന്നുള്ള വായ്‌പയാണ്‌ പരിഗണിച്ചിരുന്നത്‌. ഒന്നിലേറെ തവണ ജപ്പാനില്‍ നിന്നുള്ള സംഘം കൊച്ചി സന്ദര്‍ശിക്കുകയും വിശദാംശങ്ങള്‍ ആരായുകയും ചെയ്‌തിരുന്നു. എന്നാല്‍ പിന്നീട്‌ ഫ്രഞ്ച്‌ ഏജന്‍സിയായ എഎഫ്‌ഡി രംഗത്തു വന്നതോടെ വായ്‌പ നല്‍കുന്നതനുള്ള മത്സരം മുറുകി. ജപ്പാന്‍ ഏജന്‍സി 1.3 ശതമാനം നിരക്കിലാണ്‌ വായ്‌പ വാഗ്‌ദാനം ചെയതത്‌. എഎഫ്‌ഡി യുടെ പലിശയാകട്ടെ 1.9 ശതമാനമാണ്‌ .എന്നാല്‍ വായ്‌പ ലഭ്യമാക്കിയാല്‍ 30ശതതമാനം ഉല്‍പ്പന്നങ്ങലും സേവനങ്ങളും ജപ്പാനില്‍ നിന്നും വാങ്ങണമെന്നാണ്‌ ജെയക്ക അന ദ്യോഗികമായി വ്യവസ്ഥ ചെയ്‌തിരുന്നത്‌. എന്നാല്‍ ഫ്രഞ്ച്‌ ഏജന്‍സി വായ്‌പയ്‌ക്ക്‌ ഇത്തരം നിബന്ധനകളൊന്നും വെച്ചിരുന്നില്ല.
എന്നാല്‍ ഫ്രഞ്ച്‌ വായ്‌പ 1.9 ശതമാനം ആണെങ്കിലും ഇത്‌ രൂപയില്‍ കണക്കാക്കിയാല്‍ 13 ശതമാനം എങ്കിലും വരും. 

ഒന്നര കോടി രൂപയുടെ ലോണ്‍ മോവറുകല്‍ അമേരിക്കയില്‍ നിന്നെത്തി






കൊച്ചി
കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തിലെ പുല്‍ത്തകിടി ഇനി അതിഗംഭീരമാകും. ഗ്രൗണ്ടിലെ പുല്‍ത്തകിടി കിറുകൃത്യമായി വെട്ടി നിര്‍ത്താന്‍ വേണ്ടി ഒന്നര കോടി രൂപയോളം വിലവരുന്ന ഉപകരണങ്ങള്‍ അമേരിക്കയില്‍ നിന്നെത്തി.
പ്രമുഖ അമേരിക്കന്‍ കമ്പനിയായ ടോറോയുടേതാണ്‌ ഈ ഉപകരണങ്ങള്‍. ഇന്നലെ നടന്ന ചടങ്ങില്‍ ടോറോയുടെ ഇന്ത്യയിലെ മെഷീനുകളുടെ അറ്റകുറ്റപ്പണികള്‍ക്കു നടത്തുന്നത്‌ ബാംഗ്‌ളൂരിലാണ്‌.ഇവിടെ നിന്നെത്തിയ എന്‍ജിനിയര്‍ ശ്രീനിവാസന്‍ വാഹനങ്ങളുടെ താക്കോല്‍ കെസിഎ ക്യൂറേറ്റര്‍ രാമചന്ദ്രനു നല്‍കി.
ഇതില്‍ വമ്പന്‍ ഔട്ട്‌ ഫീല്‍ഡിലെ പുല്ല്‌ വെട്ടുന്ന ലോണ്‍ മോവറാണ്‌. .ഒരെണ്ണത്തിനു 25 ലക്ഷം രൂപയാണ്‌ വില.ഇത്തരത്തില്‍ മൂന്നെണ്ണം ്‌ വാങ്ങി. . പിച്ചിലെ പുല്ല്‌ ലെവല്‍ ചെയ്യുന്ന ലോണ്‍ മോവറിനാണ്‌ വിലക്കുറവ്‌ . നാലു ലക്ഷം.രൂപ. ഇതും മൂന്നെണ്ണം എത്തിയിട്ടുണ്ട്‌. ഗ്രൗണ്ടില്‍ പുല്ലുകളുടെ വളര്‍ച്ചയ്‌കും ഈര്‌പ്പം നീക്കം ചെയ്യുന്നതിനും ദ്വാരം ഇടുന്ന സ്‌പൈക്കുകളോടുകൂടിയ മൂന്നു മോവറുകളും ഇതോടൊപ്പമുണ്ട്‌. ഇതിനു ഒരെണ്ണത്തിനു 17ലക്ഷം രൂപവിലവരും.
കൊച്ചിയിലെ ഏകദിനത്തിനു ശേഷം ഇവയില്‍ രണ്ടെണ്ണം വീതം കെസിഎ യുടെ മറ്റു ഗ്രൗണ്ടുകളിലേക്കു കൊണ്ടുപോകും.
ഇതേസമയം വ്യാഴാഴ്‌ച രാത്രി പെയ്‌ത മഴമൂലം ഇന്നലെ രാവിലെ ഔട്ട്‌ ഫീല്‍ഡില്‍ വെള്ളം കെട്ടിക്കിടന്നിരുന്നു. ഗ്രൗണ്ടിന്റെ മേല്‍ക്കൂര നിഴല്‍ വീഴ്‌ത്തുന്ന ഭാഗങ്ങള്‍ ഉണങ്ങാതെ കിടക്കുന്നത്‌ പ്രശ്‌നം സൃഷ്‌ടിച്ചേക്കും.

2013, നവംബർ 14, വ്യാഴാഴ്‌ച

വാഴപഴത്തില്‍ ചിത്രപ്പണി











വല്ലഭനു പുല്ലും ആയുധം. കലാകാരനും കിട്ടുന്നതെന്തും പണി ആയുധം. . വാഴപഴത്തില്‍ സൂചികൊണ്ടു ചിത്രം വരയ്‌ക്കുകയാണ്‌ 40 വയസുള്ളഒരു ജപ്പാന്‍ കാരന്‍
ബനാന ടാറ്റൂയിങ്ങ്‌ എന്നാണെത്രെ ഇതിനെ വിളിക്കുന്നത്‌.

Prick your own fruit! Artist uses needle to create brilliant portraits on banana skins… and it's so easy anyone can do it
The sight of bruised bananas is usually a slightly stomach-churning sight - but not the ones created by Japanese artist Daisuke Skagami.
The 40-year-old from Toyko, who goes by the name of End Cape, creates astonishing pictures on bananas by artfully bruising them with a single pin pushed into the peel.
It’s a past-time known as banana tattooing, but technique-wise is similar to pointillism. This is where pictures are created using tiny dots of pure colour.

Cape’s creations take around five hours to make – sometimes longer - and include Mount Rushmore National Memorial, the Mona Lisa and Virgin boss Richard Branson.

രാജകുമാരനും കാമില രാജകുമാരിയും കൊച്ചിയോട്‌ വിടപറഞ്ഞു












A red rose from a prince: Charles throws flower to British woman who serenades him with 'Happy Birthday' from a balcony during tour of India

Prince threw rose to British tourist Trish Lewis when she started singing
Was serenaded as he walked along bustling Jew Street during tour
Prince spent birthday morning at luxury Kumarakom Lake Resort
Royal party booked 30 rooms at hotel which was guarded by 400 police
Presented with cake featuring portrait of him and Duchess of Cornwall

As the longest-serving heir to the throne in British history, Prince Charles is well versed in representing his country in a ceremonial role.
And yesterday, as he reached his landmark 65th birthday, he fulfilled his official duties in India with his usual style and bonhomie.
As he walked along bustling Jew Street in the city of Cochin, Kerala, he stopped in his tracks when he heard an English voice serenading him with a tuneful version of Happy Birthday from a balcony.
Charles waited until Trish Lewis finished singing and then threw her a gift-wrapped red rose a well-wisher had given him. 
After a little scrabbling, and to the prince’s cheers, the holidaymaker managed to grab the flower.
‘We couldn’t believe we were coming half way round the world and here they are,’ said Mrs Lewis, who sings with The Panda Players back home in Wendover, Bucks.
‘I feel so thrilled and flattered he threw me a rose. How wonderful. I just can’t believe it.’
As well as flowers, the prince was the recipient of no fewer than six birthday cakes yesterday – the last following a 75-minute flight from India to Sri Lanka.
At the High Commission in Colombo he was presented with a large carrot cake decorated with the Prince of Wales feathers.
For most people reaching the age of 65, such a relaxing and carefree day would be a fitting way to start slipping into a comfortable retirement.
But for the prince it marks the beginning of something more profound. With his mother the Queen now in her 88th year, he is likely to be asked to assume more and more of her duties as head of state.
His mission now – with his chosen consort Camilla at his side – is to prove himself a worthy king-in-waiting.
His first task – opening the Commonwealth Heads of Government conference in Sri Lanka today – is at best a challenge, at worst a diplomatic minefield.
Canada, India, and Mauritius have boycotted the meeting in protest at Sri Lanka’s alleged human rights abuses against its Tamil minority and the atmosphere in Colombo is crackling with tension.
But keeping the Commonwealth together through monumentally difficult times in the post-colonial era is one of his mother’s proudest achievements. 
It is now up to Charles to show the same leadership and qualities of conciliation.
Clarence House has refused to comment on whether Charles plans to raise in private the human rights issue with Sri Lankan president Mahinda Rajapaksa but Amnesty’s Steve Crawshaw urged him to take action.
‘Prince Charles is clearly in a difficult position representing the Queen who famously avoids politics in all contexts,’ he said.
‘But I very much hope that in private Prince Charles will make absolutely clear how dismayed anybody who cares about human rights would be, seeing what is happening in Sri Lanka today.
‘As the representative of the Queen he will no doubt choose his words carefully when speaking publicly, but I hope that even there we will see a reflection and understanding of how serious the problems are that Sri Lanka is facing, and one would hope that will not be swept under the carpet.’


2013, നവംബർ 13, ബുധനാഴ്‌ച

ഇന്ത്യ-വെസ്റ്റ്‌ ഇന്‍ഡീസ്‌ ഏകദിന ക്രിക്കറ്റ്‌ മത്സരത്തിന്റെ ടിക്കറ്റ്‌ വില്‍പ്പന ആരംഭിച്ചു.




കൊച്ചി
കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-വെസ്റ്റ്‌ ഇന്‍ഡീസ്‌ ഏകദിന ക്രിക്കറ്റ്‌ മത്സരത്തിന്റെ ടിക്കറ്റ്‌ വില്‍പ്പന ആരംഭിച്ചു.
കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ കൊച്ചി മേയര്‍ ടോണി ചമ്മിണി ടിക്കറ്റ്‌ വില്‍പ്പനം ഉദ്‌ഘാടനം ചെയ്‌തു. ജിസിഡിഎ ചെയര്‍മാന്‍ എന്‌.വേണുഗോപാല്‍ ആദ്യ ടിക്കറ്റ്‌ ഭീമ ജുവല്‍സ്‌ മാനേജിങ്ങ്‌ ഡയറക്‌ടര്‍ ബിന്ദു മാധവിനു നല്‍കി. ജില്ലാ കലക്‌ടര്‍ പി.ഐ ഷെയ്‌ഖ്‌ പരീത്‌ ,കെസിഎ പ്രസിഡന്റ്‌ ടി.സി മാത്യു, സെക്രട്ടറി അനന്തനാരായണന്‍ ഫെഡറല്‍ ബാങ്ക്‌ ജനറല്‍ മാനേജര്‍ കെ.ഐ വര്‍ഗീസ്‌ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഓണ്‍ലൈന്‍ വഴി ഇതിനകം 12 ലക്ഷം രൂപയുടെ ടിക്കറ്റുകള്‍ വില്‍പന നടത്തിയതായി ടി.സി മാത്യു പറഞ്ഞു. മുഴുവനായും വില്‍ക്കാനാകുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇതിനു മുന്‍പ്‌ 1998ല്‍ മുഴുവനും ടിക്കറ്റുകളും വിറ്റഴിഞ്ഞിരുന്നു.
ഇത്തവണ ഇത്തവണയും ടിക്കറ്റുകളില്‍ നിന്നും നഗരസഭയ്‌ക്കു വിനോദ നികുതിയായി മുഴുവന്‍ തുകയും ലഭിക്കും. നേരത്തെ വിനോദ നികുതിയില്‍ ഇളവ്‌ നല്‍കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും നഗരസഭയുടെ സാമ്പത്തിക പ്രതിസന്ധി മുന്‍ നിര്‍ത്തി കെസിഎ ഇളവ്‌ വേണ്ടെന്നു വെക്കുയായിരുന്നു. വരുന്ന ഐപിഎല്‍ സീസണിനു കൊച്ചി വേദിയാകുകയാണെങ്കില്‍ ഇളവ്‌ സംബന്ധിച്ച്‌ കൗണ്‍സിലുമായി ആലോചിച്ച്‌ അനുകൂല നിലപാട്‌ സ്വീകരിക്കുമെന്നു മേയര്‍ ടോണി ചമ്മിണി പറഞ്ഞു.
എറണാകുളം ജില്ലയ്‌ക്കു പുറത്തുള്ള ഫെഡറല്‍ ബാങ്ക്‌ ശാഖകളില്‍ ശനിയാഴ്‌ച ഉച്ചവരെ ടിക്കറ്റുകള്‍ ലഭിക്കും. ഞായറാഴ്‌ച ലുലു മാളിലുള്ള ഫെഡറല്‍ ബാങ്ക്‌ ശാഖയിലും ടിക്കറ്റ്‌ വില്‍പ്പന ഉണ്ടായിരിക്കും. ഈ മാസം 18 മുതല്‍ 20 വരെ ഫെഡറല്‍ ബാങ്കിന്റെ പാലാരിവട്ടം ശാഖയിലും ടിക്കറ്റ്‌ ലഭ്യമാണ്‌. ഇതിനു പുറമെ കലൂര്‍ സ്റ്റേഡിയത്തില്‍ തുറന്നിട്ടുള്ള കൗണ്ടറുകള്‍ വഴിയും ടിക്കറ്റുകള്‍ ലഭിക്കും.
ഓണ്‍ലൈന്‍ വഴി ടിക്കറ്റുകള്‍ 19 വരെ ലഭിക്കും. ഫെഡറല്‍ ബാങ്കിന്റെ സംസ്ഥാനത്തെ വിവിധ ശാഖകള്‍ വഴിയും ടിക്കറ്റ്‌ വില്‍പ്പന ആരംഭിച്ചു.
ടിക്കറ്റ്‌ നിരക്കുകള്‍ ഃ എസി ബോക്‌സ്‌ -3000രൂപ, വാന്റേജ്‌ ചെയര്‍ -2000 രൂപ, പ്രിമിയം ചെയര്‍ -1000 രൂപ, ഓര്‍ഡിനറി ചെയര്‍ 500 രൂപ, ഗ്യാലറി -200 രൂപ. ഓണ്‍ലൈന്‍ വഴി ഈ മാസം ഒന്നു മുതലാണ്‌ വില്‍പ്പന ആരംഭിച്ചത്‌. ഓണ്‍ലൈന്‍ ടിക്കറ്റ്‌ വാങ്ങുന്നതിനു തിരിച്ചറിയല്‍ രേഖ ഹാജരാക്കേണ്ടതാണ്‌. ഒരു ഐഡിയില്‍ അഞ്ച്‌ ടിക്കറ്റുകള്‍ ലഭിക്കും. ടിക്കറ്റുകള്‍ ബുക്കുചെയ്യുമ്പോള്‍ ലഭികകുന്ന കണ്‍ഫര്‍മേഷന്‍ സ്‌ളിപ്പികള്‍ പ്രിന്റെടുത്ത്‌ സൂക്ഷിക്കണം. ഈ സ്‌ളിപ്പുകള്‍ ഫെഡറല്‍ ബാങ്കിന്റെ പാലാരിവട്ടം ശാഖയില്‍ എത്തി യാര്‍ഥടിക്കറ്റുകളായി മാറ്റി വാങ്ങാം.
ഇന്ത്യ-വെസ്റ്റ്‌ ഇന്‍ഡീസ്‌ ഏകദിന ക്രിക്കറ്റ്‌ മത്സരത്തിന്റെ
ടിക്കറ്റ്‌ വില്‍പ്പന ആരംഭിച്ചു.

രാജകുമാരിയുടെ സന്ദര്‍ശനത്തിനിടെ ഗുരുതരമായ സുരക്ഷാ വീഴ്‌ചകള്‍ ഉണ്ടായതായി ആരോപണം.




കൊച്ചി
ആലവയില്‍ ബ്രിട്ടീഷ്‌ രാജകുമാരിയുടെ സന്ദര്‍ശനത്തിനിടെ ഗുരുതരമായ സുരക്ഷാ വീഴ്‌ചകള്‍ ഉണ്ടായതായി ആരോപണം.

ബ്രീട്ടീഷ്‌ ഹൈക്കമ്മീഷന്റെ സുരക്ഷാ ചുമതല വഹിക്കുന്ന കിറ്റി കാക്ലി പോലീസില്‍ ഇതു സംബന്ധിച്ചു പരാതി നല്‍കി. വിഐപികള്‍ക്കായി പ്രത്യേക പാസുകള്‍ അനുവദിച്ചിരുന്നുവെങ്കിലും എന്നാല്‍ പാസില്ലാത്തവരും രാജകുമാരിയോടൊപ്പം അകത്തുകയറിയാതായി പരാതിയുണ്ട്‌. ചടങ്ങുകള്‍ ആളുകള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയതും ബ്രിട്ടീഷ്‌ സുരക്ഷാ ഉദ്യോഗസ്ഥനെ ചൊടിപ്പിച്ചു. രാജകുമാരിയുടെ സുരക്ഷയ്‌ക്ക്‌ ഭീഷണിയായി നിലയുറപ്പിച്ച ആള്‍ക്കൂട്ടം രാജകുമാരിക്കൊപ്പം വന്ന ഉദ്യോഗസ്ഥന്മാരെ അങ്കലാപ്പിലാക്കി.
കാമിലയുടെ സന്ദര്‍ശനത്തിനു ദിവസങ്ങള്‍ക്കു മുന്‍പ്‌ തന്നെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഡ്രസ്‌ റിഹേഴ്‌സലും നടത്തിയിരുന്‌#ു.
മാധ്യമപ്രവര്‍ത്തകര്‍ക്കു പോലും പ്രവേശനം കര്‍ശനമായിരുന്നു ഇതാണ്‌ അനധികൃത സന്ദര്‍ശകരുടെതള്ളിക്കയറ്റ്‌ത്തോടെ അലങ്കോലമായത്‌. 

സോളാര്‍ കേസ്‌ - എസിജെഎമ്മിന്റെ മൊഴിയും കോടതി ജീവനക്കാരുടെ മൊഴികളും തമ്മില്‍ വൈരുദ്ധ്യം

കൊച്ചി
മൊഴിരേഖപ്പെടുത്തിയപ്പോള്‍ സരിത തന്നോട്‌ രണ്ട്‌ പേരുകളും ഒരു സാമ്പത്തിക ഇടപാടിനെയും കുറിച്ചു പറഞ്ഞിരുന്നതായി എസിജെഎം എന്‍.വി രാജുവിന്റെ മൊഴി.എന്നാല്‍ ശ്രദ്ധിക്കാനായില്ലെന്ന്‌ എസിജെഎം രജിസ്രാര്‍ക്കു നില്‍കിയ മൊഴിയില്‍ പറഞ്ഞു.
എസിജെഎമ്മിന്റെ മൊഴിയും കോടതി ജീവനക്കാരുടെ മൊഴികളും തമ്മില്‍ വൈരുദ്ധ്യം ഉണ്ട്‌ .തന്നെ ചിലര്‍ ലൈംഗികമായി ചൂഷണം ചെയ്‌തുവെന്ന്‌ സരിത പറഞ്ഞതായാണ്‌ മജിസ്‌ട്രേറ്റിന്റെ മൊഴി. എന്നാല്‍ ഇത്തരം ഒരു മൊഴി കോടതി ജീവനക്കാര്‍ കേട്ടിട്ടേ ഇല്ല.
മജിസ്‌ടേറ്റിനു ഗുരുതമരായ വീഴ്‌ച ഉണ്ടായി എന്നും കേസ്‌ അട്ടിമിറിക്കുന്നതില്‍ പങ്കാളി ആയിരുന്നുവെന്ന ആരോപണങ്ങലെ ശരിവെക്കുന്ന വിവരങ്ങളാണ്‌ രാജുവിന്റെ മൊഴിയില്‍ ഉള്ളത്‌. കോടതി നടപടികള്‍ രേഖപ്പെടുത്തുന്ന തിരക്കിലായതിനാല്‍ താന്‍ പേരുകള്‍ ശ്രദ്ധിച്ചില്ലെന്നും ഹൈക്കോടതി വിജിലന്‍സ്‌ രജിസ്‌ട്രാര്‍ക്ക്‌ നല്‍കിയ വിശദീകരണത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു. സരിത ലൈംഗീക ചൂഷണത്തിന്‌ ഇരയായിരുന്നുവെന്ന മജിസ്‌ട്രേറ്റിന്റെ വിശദീകരണം വിവാദമായതിനു പിന്നാലെയാണ്‌ വിശദീകരണത്തിന്റെ പൂര്‍ണരൂപം പുറത്തുവന്നത്‌. അതേസമയം താന്‍ ആരുടെയും പേരുകള്‍ പറഞ്ഞിട്ടില്ലെന്നാണ്‌ സരിത നല്‍കിയ മൊഴിയില്‍ പറയുന്നത്‌.
സരിതയുടെ മൊഴി രേഖപ്പെടുത്തുന്നതില്‍ വീഴ്‌ച വരുത്തിയെന്ന ആരോപണത്തില്‍ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന അഡീഷണല്‍ സിജെഎം എന്‍.വി രാജുവിനെതിരേ ഹൈക്കോടതി രജിസ്‌ട്രാര്‍ അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ഇരുവരും നല്‍കിയ മൊഴിയിലാണ്‌ ഈ വൈരുദ്ധ്യം. ചിലര്‍ തന്നെ ലൈംഗീകമായി ഉപയോഗിച്ചുവെന്ന സരിത പറഞ്ഞതായും അക്കാര്യം താന്‍ കേട്ടതായും മജിസ്‌ട്രേറ്റ്‌ പറയുന്നുണ്ട്‌. ്‌. സാമ്പത്തിക ഇടപാടിനെക്കുറിച്ചും സരിത പറഞ്ഞു, ഇതും ശ്രദ്ധിച്ചില്ല. ആറു മിനിറ്റ്‌ മാത്രമേ സരിതയുമായി സംസാരിച്ചുള്ളു. സരിതയില്‍ നിന്നും താന്‍ കേള്‍ക്കാന്‍ ശ്രമിച്ചത്‌ കസ്റ്റഡിയിലിരിക്കെ സരിതയ്‌ക്കുണ്‌ടായ പ്രശ്‌നങ്ങള്‍ മാത്രമാണെന്നും അദ്ദേഹം വിശദീകരണത്തില്‍ പറയുന്നു.
സരിത പറഞ്ഞ കാര്യങ്ങളും കോടതി രേഖകള്‍ പൂര്‍ണമായും അന്വേഷണച്ചുമതലയുള്ള ഡിവൈഎസ്‌പിക്ക്‌ അപ്പോള്‍ തന്നെ കൈമാറിയതായും മജിസ്‌ട്രേറ്റ്‌ വിശദീകരണത്തില്‍ പറയുന്നുണ്‌ട്‌. എന്നാല്‍ ലൈംഗീക ചൂഷണത്തെക്കുറിച്ച്‌ സരിത പറഞ്ഞതായി സരിതയുടെ മൊഴി രേഖപ്പെടുത്തുന്ന സമയത്ത്‌ കോടതിമുറിയിലുണ്ടായിരുന്ന കോടതിയിലെ ജീവനക്കാരുടെ മൊഴിയിലും പറയുന്നില്ല. അടച്ചിട്ട മുറിയില്‍ കയറിയപ്പോള്‍ മുതല്‍ മജിസ്‌ട്രേറ്റ്‌ കോടതി നടപടികള്‍ എഴുതിക്കൊണ്ടിിരിക്കുകയായിരുന്നുവെന്നും താന്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍ തന്നെ പറയാനുള്ള കാര്യങ്ങള്‍ എഴുതി നല്‍കിയാല്‍ മതിയെന്നും പ്രത്യേകിച്ച്‌ കൂടുതലൊന്നും പറയേണ്ടതില്ലെന്നും മജിസ്‌ട്രേറ്റ്‌ പറഞ്ഞതായും സരിത പറയുന്നു.

ഇരുപതു മിനിറ്റോളം കോടതി നടപടികള്‍ നീണ്ടെഘ്‌കിലും താന്‍ ആരുടെയും പേരുകള്‍ പറഞ്ഞിട്ടില്ലെന്നും സരിത പറയുന്നു. അഡ്വ. എ. ജയശങ്കറും ബിജെപി നേതാവ്‌ കെ.സുരേന്ദ്രനും നല്‍കിയ പരാതിയിലാണ്‌ ഹൈക്കോടതി വിജിലന്‍സ്‌ രജിസ്‌ട്രാര്‍ മജിസ്‌ട്രേറ്റിനെതിരേ അന്വേഷണം നടത്തിയത്‌.

നീതിലഭിച്ചില്ലെങ്കില്‍ നിരാഹാരം കിടന്നു മരിക്കും വനിതാ വാര്‍ഡന്‍


കൊച്ചി
നീതി ലഭിച്ചില്ലെങ്കില്‍ നിരാഹാരം കിടന്നു മരിക്കുമെന്നു ജോലിക്കിടെ പരസ്യമായി മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്ന വനിതാ ട്രാഫിക്‌ വാര്‍ഡന്‍ ഡി.പത്മിനി പറഞ്ഞു. സംഭവം നടന്നു പതിനൊന്നു ദിവസം കഴിഞ്ഞിട്ടും പത്മനിയെ ഉപദ്രവിച്ച പ്രതിയെ പിടികൂടാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല.
നെട്ടൂര്‍ സര്‍ക്കാര്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പത്മിനി ഒരാഴ്‌ചത്തെ അവധിക്കുശേഷം ജോലിയില്‍ പ്രവേശിച്ചു. പ്രതിയെ രക്ഷപ്പെടുത്താന്‍ ആരെങ്കിലും ശ്രമിച്ചാല്‍ നിരാഹാരം കിടന്നു മരിക്കുമെന്നും പത്മിനി പറഞ്ഞു.

ഇന്നലെ ഹൈവെയില്‍ ചക്കരപറമ്പിനു സമീപമായിരുന്നു ഡ്യൂട്ടി. പൂര്‍ണ ആരോഗ്യം വീണ്ടെടുത്തില്ലെങ്കിലും ഡ്യൂട്ടിയ്‌ക്ക്‌ ഇറങ്ങിയതിനു കാരണമുണ്ട്‌. പെരുവഴിയില്‍ അപമാനിക്കപ്പെട്ടത്‌ വേദന ഉള്ളില്‍ ഉണ്ടാക്കുന്ന തീ അണയാതിരിക്കാനാണ്‌ വീണ്ടും വാഹനങ്ങളെ നിയനിയന്ത്രിക്കാന്‍ പത്മിനി എത്തിയത്‌. പത്മിനി അപമാനിതയായിട്ടും പോലീസ്‌ ഉദ്യോഗസ്ഥര്‍ ആരും ഇതുവരെ വിളിച്ചിട്ടുപോലുമില്ല. അതേസമയം പത്മിനിയെ തല്ലിയ വിനോഷ്‌ വര്‍ഗീസിനെയാണ്‌ പോലീസ്‌ സംരക്ഷിക്കുന്നത്‌.
പണത്തിന്റെയും രാഷ്‌ട്രീയത്തിന്റെയും സ്വാധീനത്താല്‍ സിവില്‍ തര്‍ക്കങ്ങളില്‍ പോലും കേസെടുക്കാന്‍ അമിതാവേശം കാണിക്കുന്ന പോലീസ്‌ രണ്ടുതരം നീതി നടപ്പിലാക്കുന്നതായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റീസ്‌ ജെ.ബി. കോശി നിരീക്ഷിച്ചു. കലൂര്‍-കതൃക്കടവ്‌ റോഡില്‍ ഡ്യൂട്ടിയിലായിരുന്ന ട്രാഫിക്‌ വാര്‍ഡനെ അപമാനിച്ച സംഭവത്തില്‍ പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്‌ത കേസിലാണു വിമര്‍ശനം.

ട്രാഫിക്‌ വാര്‍ഡന്റെ സ്ഥാനത്ത്‌ ഒരു ഐപിഎസുകാരനോ രാഷ്‌ട്രീയക്കാരനോ ആയിരുന്നെങ്കില്‍ പോലീസിന്റെ മനോഭാവം മറ്റൊന്നാകുമായിരുന്നു. ടി.പി. ചന്ദ്രശേഖരന്‍ വധത്തില്‍ ഉടന്‍ നടപടിയെടുത്തതായി പറയുന്ന പോലീസ്‌ ട്രാഫിക്‌ വാര്‍ഡനെ അപമാനിച്ച പ്രതിയെ അറിയാമായിരുന്നിട്ടും നടപടിയെടുക്കാത്തത്‌ അത്ഭുതമാണ്‌. ട്രാഫിക്‌ പോലീസുകാര്‍ക്കും ട്രാഫിക്‌ വാര്‍ഡന്മാര്‍ക്കും സര്‍ക്കാരിന്റെയോ മേലുദ്യോഗസ്ഥന്റെയോ നിര്‍ദേശപ്രകാരം ജോലി ചെയ്യുന്നവര്‍ക്കും മനുഷ്യാവകാശങ്ങളുണ്ട്‌ ട്രാഫിക്‌ വാര്‍ഡന്റെ സ്ഥിതി ഇതാണെങ്കില്‍ സാധാരണക്കാരന്റെ അവസ്ഥ എന്താകും? ജോലിസമയത്തുണ്‌ടായ സംഭവമായതിനാല്‍ വാര്‍ഡനു മുഴുവന്‍ ശമ്പളവും നല്‍കണമെന്നും ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു. 

കൊച്ചിയിലെ ബസ്‌ യാത്രയ്‌ക്കായി ഇനി റീ ചാര്‍ജബിള്‍ സ്‌മാര്‍ട്ട്‌ കാര്‍ഡ്‌



കൊച്ചി:
കൊച്ചിയിലെ ബസ്‌ യാത്രയ്‌ക്കായി ഇനി റീ ചാര്‍ജബിള്‍ സ്‌മാര്‍ട്ട്‌ കാര്‍ഡ്‌ ഉപയോ#ിഗിക്കാം ചില്ലറ ക്ഷാമം ഇനിയെങ്കിലും സ്വകാര്യ ബസുകളില്‍ പരിഹരിക്കാനാകുമെന്നാണ്‌ പ്രതീക്ഷ. ബസുകളില്‍ നിന്നും വാങ്ങാവുന്ന സ്‌മര്‍ട്ട്‌ കാര്‍ഡ്‌ കണ്ടക്‌ടര്‍മാരുടെ കൈവശമുള്ള യന്ത്രത്തില്‍ ഉരസിയാല്‍ മതി . . ടിക്കറ്റ്‌ തുക ബസ്‌ ഉടമയുടെ ബാങ്ക്‌ അക്കൗണ്ടിലെത്തും. സ്‌മര്‍ട്ട്‌ കാര്‌ഡിലെ പൈസ തീരുമ്പോള്‍ ബസില്‍ നിന്നും തന്നെ റീചാര്‍ജ്‌ ചെയ്യാം. 50 രൂപ മുതലാണ്‌ സ്‌മാര്‍ട്ട്‌ കാര്‍ഡ്‌ നിരക്ക്‌. ടെക്‌നോവിയ എന്ന സ്‌മാര്‍ട്ട്‌ കാര്‍ഡ്‌ കമ്പനിയാണ്‌ ഇതിനു പിന്നില്‍ . ഈ കാര്‌ഡ്‌ ഉപയോഗിച്ചു എല്ലാ ബസുകളിലും ഉപയോഗിക്കാം. ഏകദേശം നഗരത്തിലെ നൂറോളം ബസുകളില്‍ സ്‌മാര്‍ട്ട്‌ കാര്‍ഡ്‌ യന്ത്രം നല്‌കി കഴിഞ്ഞു. ബസുകളില്‍ ന്ന്‌നു മാത്രമല്ല പ്രധാന ബസ്‌ സ്റ്റാന്‍ഡുകളില്‍ നിന്നും കാര്‍ഡ്‌ ലഭിക്കും
എല്ലാ ജില്ലകളിലും ഈ സംവിധാനം വ്യാപിപ്പിക്കാനാണ്‌ ടെക്‌നോവിയടുടെ ശ്രമം.
കൊച്ചി വൈറ്റില ഹബ്ബില്‍ നടന്ന ചടങ്ങില്‍ കളക്‌ടര്‍ ഷെയ്‌ഖ്‌ പരീത്‌ സംവിധാനം ഉദ്‌ഘാടനം ചെയ്‌തു.

2013, നവംബർ 12, ചൊവ്വാഴ്ച

ഭൂമിക സെന്ററുകളുടെ പ്രവര്‍ത്തനം മാതൃകപരമെന്നു കാമില



കാമില രാജകമാരിയുടെ ഇന്നലെ രാവിലത്തെ സന്‌ര്‍ശനങ്ങളക്കു തുടക്കം എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്നായിരുന്നു. ആശുപത്രിയിലെ സ്‌കൂള്‍ ഓഫ്‌ നേഴ്‌സിങ്ങ്‌ സന്ദര്‍ശിത്ത കാമില സംസ്ഥാനത്ത ആരോഗ്യമേഖലയിലെ പ്രത്യേകതകളെക്കുറിച്ചും പിന്തുടരുന്ന ചികിത്സാ രീതകളെക്കുറിച്ചും ചോദിച്ചറിഞ്ഞു. ദേശീയ ഗ്രാമീണാരോഗ്യ ദൗദ്യത്തിന്റെ ഭാഗമായി കേരളത്തില്‍ നടപ്പാക്കുന്ന ഭൂമിക സെന്ററുകളുടെ പ്രവര്‍ത്തനം മാതൃകപരമെന്നു കാമില പറഞ്ഞു. ഒരു മണിക്കൂറോളം ജനറല്‍ ആശുപത്രിയില്‍ ചിലവഴിച്ചശേഷം പുറത്തിറങ്ങിയ കാമില പുറത്തു കാണുവാന്‍ തടിച്ചുകൂടിയവരോട്‌ കൈകൂപ്പി വിടവാങ്ങി. 
പിന്നീട്‌ കാമില ആലവ പാലസ്‌ സന്ദര്‍ശിച്ചു. അവിടെ ഒരുക്കിയിരുന്ന കലാപരിപാടികള്‍ ആസ്വദിച്ച കാമില ഏറെ നേരം പാലസില്‍ ചെലവഴിച്ചു.ഈ സമയം തകര്‍ത്തു പെയ്‌ത മഴ കാമിലയെ ആകര്‍ഷിച്ചു. ആലുവ പാലസിലെ കരകൗശല വസ്‌തുക്കളും കാമില ആസ്വദിച്ചു. ആലുവ കുടുംബശ്രീ പ്രവര്‍ത്തകരുടെ കൊച്ചി സമ്മാനങ്ങളും കാമിലയെ കാത്തിരിക്കുന്നു#്‌ടായിരുന്നു. ഒരു ജോടി പേള്‍ മുത്തുമാലയും ടെറാകോട്ടയില്‍ നിര്‍മ്മിച്ച ഒരു ജോടി കമ്മലും കാമില ഏറ്റുവാങ്ങി.