കൊച്ചി: നിര്‍മാണ വ്യവസായ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നര്‍ദ്ദേശങ്ങള്‍ ക്രോഡീകരിക്കുന്ന നിര്‍മിതി ഉച്ചകോടി 22ന് വൈറ്റില ബ്രോഡ് ബീനില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ പത്തിന് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് പരിപാടിയുടെ ഉദ്‌ഘാടനം നര്‍വഹിക്കും. വിവിധ സമ്മേള}ങ്ങളിലായി മന്ത്രിമാരായ ഡോ. എം.കെ മു}ീര്‍, കെ.ബാബു, ഡോ. തോമസ് ഐസക്ക്, മേയര്‍ ടോണി ചമ്മണി തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും.
സന്തുലിതവും ഏകീകൃതവുമായ കരാര്‍ വ്യവസ്ഥകള്‍, പൊതുമരാമത്ത് വകുപ്പുകളുടെ പുന:സംഘടന, പരിസ്ഥിതി സൗഹൃദ നിര്‍മിതികള്‍, ക്വാറിക്രഷര്‍ പ്രശനം, ചെമ്മണ്ണ് ഖനനത്തിലും വിതരണത്തിലും നേരിടുന്ന പ്രശ്‌നങ്ങള്‍, മണല്‍, സിമന്റ്, ടാര്‍, ഇറക്കുമതി സാധ്യത, കടല്‍ മണല്‍ ഖനനം, കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പ് തുടങ്ങിയ വിഷയങ്ങളില്‍ പ്രബന്ധാവതരണം നടക്കും. സമ്മേളനത്തില്‍ ഉരുത്തിരിയുന്ന നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സമര്‍പ്പിക്കും. മൂന്ന് ദിവസം നിളുന്ന സമ്മേളനം തിങ്കളാഴ്‌ച സമാപിക്കും.
കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി, സംഘാടക സമിതി ചെയര്‍മാന്‍ കെ.കെ രാധാകൃഷ്‌ണന്‍, കണ്‍വീനര്‍ കെ.ഡി ജോര്‍ജ്ജ്, എം.ആര്‍ ചന്ദ്രന്‍ പിള്ള, കെ.എ ജന്‍സണ്‍, പരീദ് കെ.എസ്, ലീഷിന്‍ ജോസഫ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ