2020, സെപ്റ്റംബർ 10, വ്യാഴാഴ്‌ച

സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ അര്‍ബുദ രോഗിയുടെ താടിയെല്ല് വിജയകരമായി മാറ്റിവെച്ചു

 



കൊച്ചി: അര്‍ബുദ രോഗം ബാധിച്ചതിനെ തുടര്‍ന്ന് താടിയെല്ല് നശിക്കുകയും വായ് തുറയ്ക്കാന്‍ കഴിയാതെ പ്രയാസപ്പെടുകയും ചെയ്ത വയോധികന് കൃത്രിമ താടിയെല്ല് പുനര്‍നിര്‍മ്മിച്ച് അതു വിജയകരമായി പിടിപ്പിച്ചു. ചെന്നൈയിലെ എംജിഎം ഹെല്‍ത്ത്‌കെയര്‍ ആശുപത്രിയിലാണ് സങ്കീര്‍ണമായ ശസ്ത്രക്രിയ നടന്നത്. സ്ഥിരമായി പുകയില ഉപയോഗിച്ചിരുന്ന 75കാരന്‍ താടിയില്‍ കടുത്ത വേദന കാരണം വായ് തുറയ്ക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ താടിയെല്ലിന് മാരകമായി അര്‍ബുദം ബാധിച്ചതായി കണ്ടെത്തി. രോഗം നാലാംഘട്ടത്തിലായിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയയ്ക്കു വിധേയനാക്കുകയായിരുന്നു. രോഗം ബാധിച്ച താടിയെല്ലിന്റെ ഭാഗങ്ങള്‍ നീക്കം ചെയ്തു. ശേഷം ടൈറ്റാനിയം ഉപയോഗിച്ചു നിര്‍മിച്ച പ്രി ഫാബ്രിക്കേറ്റഡ് താടിയെല്ല് അനുയോജ്യമായി വലിപ്പത്തില്‍ രോഗിയില്‍ സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ വച്ചുപിടിപ്പിക്കുകയായിരുന്നു. പ്രൊഫ. ഡോ. സഞ്ജീവ് മൊഹന്തി, ഡോ. അഭിലാഷ് അയലുര്‍ ഭാസ്‌ക്കരന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. പത്തു ദിവസങ്ങള്‍ക്കു ശേഷം രോഗി പൂര്‍ണമായും സാധാരണ നിലയിലായെന്നും ഇപ്പോള്‍ കൃത്രിമ താടി ഉപയോഗിച്ച് വായ് തുറക്കാനും ഭക്ഷണം ചവച്ചരയ്ക്കാനും പ്രയാസങ്ങളില്ലെന്നും ഡോ. മൊഹന്തി പറഞ്ഞു.

പുതിയ ദേശീയ വിദ്യാഭ്യാസ നയം ഇന്ത്യയുടെ ഐക്യത്തിനും മതേതരത്വത്തിനും ഹാനികരം - ഹൈബി ഈഡൻ എം.പി.




 എറണാകുളം
: കേന്ദ്രസർക്കാർ അംഗീകരിച്ച പുതിയ ദേശീയ വിദ്യാഭ്യാസ നയം 2020 ഇന്ത്യയുടെ മതേതരത്വത്തെയും  ഭാഷാ സംസ്കാര വൈവിധ്യങ്ങളെയും സ്വാതന്ത്രസമര  പ്രസ്ഥാനങ്ങളെയും പോരാട്ടങ്ങളെയും തമസ്കരിക്കുന്നതാണെന്ന് ഹൈബി ഈഡൻ എം.പി  അഭിപ്രായപ്പെട്ടു. ഇത്  ഇന്ത്യയുടെ ഐക്യത്തിനും മതേതരത്വത്തിനും വലിയ ഭീഷണി ഉണ്ടാക്കും.രാജ്യത്തിന്റെ മഹത്തായ പാരമ്പര്യവും മഹിമയും ഇല്ലാതാക്കുന്ന ഈ നയത്തിൽ  കേന്ദ്രസർക്കാർ  തിരുത്തൽ വരുത്തിയേ  മതിയാകൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.പുതിയ ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് കേരളാ പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ[കെ പി എസ് ടി എ]  സംസ്ഥാന കമ്മിറ്റി  തയ്യാറാക്കിയ പഠന റിപ്പോർട്ട്  പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ കെ പി എസ് ടി എ സംസ്ഥാന പ്രസിഡൻറ് വി.കെ. അജിത്കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം. സലാഹുദ്ദീൻ സ്വാഗതമാശംസിച്ച യോഗത്തിൽ ഭാരവാഹികളായ  സി. പ്രദീപ്, എം .ഷാജു, വട്ടപ്പാറ അനിൽകുമാർ ,നിസാം ചിതറ, ഷാഹിദാ റഹ്മാൻ, പി.കെ. അരവിന്ദൻ,എ. എൻ. ജി. ജയ്കോ, എൻ. ശ്യാംകുമാർ, വി.കെ. കിങ്ങിണി, ,കെ .അബ്ദുൽ മജീദ്,ഷാജു.കെ .എൽ,ജോൺസൺ.സി.ജോസഫ്, സംസ്ഥാന നിർവാഹക സമിതിയംഗങ്ങളായ പോൾ പി.ജോസഫ്, ടി. യു.സാദത്ത് ,ഇ.ജി.ദയൻ തുടങ്ങിയവർ പ്രസംഗിച്ചു.


ചിത്രം - ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് കെ.പി.എസ്.ടി.എ സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ പഠന റിപ്പോർട്ട് ശ്രീ. ഹൈബി ഈഡൻ എം.പി. സംസ്ഥാന പ്രസിഡന്റ് ശ്രീ.വി.കെ. അജിത് കുമാറിന് നൽകി പ്രകാശനം ചെയ്യുന്നു.

തെരഞ്ഞെടുപ്പ്‌ മാറ്റിവെക്കണം

2020, സെപ്റ്റംബർ 7, തിങ്കളാഴ്‌ച

ഐ.എച്ച്.ആര്‍.ഡി പ്രവേശനം

 


എം.ജി സ4വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.എച്ച്.ആര്‍.ഡി കോട്ടയം പയ്യപ്പാടി (പുതുപ്പള്ളി) അപ്ലൈഡ് സയന്‍സ് കോളേജില്‍ ഡിഗ്രി പ്രവേശനം 


കേരളാ സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള പയ്യപ്പാടിയില്‍ (പുതുപ്പള്ളി 04812351631, 8547005040) പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളേജിലേക്ക് 202021 അദ്ധ്യയന വര്‍ഷത്തില്‍ പുതുതായി അനുവദിച്ച 'ബി.കോം ഫിനാന്‍സ് ആന്റ് ടാക്‌സേഷന്‍' കോഴ്‌സില്‍ കോളേജിന് അനുവദിച്ച 50% സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ http://ihrd.kerala.gov.in/cascapഎന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി സമ4പ്പിക്കേണ്ടതാണ് 04.09.2020 തീയതി 10 മണി മുതല്‍ അപേക്ഷകള്‍ ഓണ്‍ലൈനായി സമ4പ്പിക്കാവുന്നതാണ്. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 350/രൂപ (എസ്.സി, എസ്.റ്റി 150/രൂപ) രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം മേല്‍പറഞ്ഞ കോളേജില്‍ ലഭിക്കേണ്ടതാണ്. ഓഫ് ലൈനായി അപേക്ഷിക്കുമ്പോള്‍ അപേക്ഷാ ഫാറം പൂരിപ്പിച്ച് കോളേജ് പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന 350/ രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതിപട്ടികവ4ഗ്ഗ വിഭാഗക്കാ4ക്ക് 150/ രൂപ) രജിസ്‌ട്രേഷന്‍ ഫീസായി അപേക്ഷിക്കാവുന്നതാണ്. തുക കോളേജില്‍ നേരിട്ടും അടയ്ക്കാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് ഐ.എച്ച്.ആ4.ഡി വെബ്‌സൈറ്റായ www.ihrd.ac.in മുഖാന്തിരം ലഭ്യമാണ്. 

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള 
ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ബിരുദാനന്തര ബിരുദ പ്രവേശനം 

കേരളാ സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) കീഴില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള അഗളി (04924254699, ചേലക്കര (04884227181, 8547005064), കോഴിക്കോട് (04952765154, 8547005044), നാട്ടിക (04872395177, 8547005057), താമരശ്ശേരി(04952223243, 8547005025), വടക്കാഞ്ചേരി (04922255061, 8547005042), വാഴക്കാട് (04832727070, 8547005055), വട്ടംകുളം (04942689655, 8547005054), മുതുവള്ളൂര്‍(04832713218/2714218, 8547005070), എന്നീ അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ 202021 അദ്ധ്യയന വര്‍ഷത്തില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ കോളേജുകള്‍ക്ക് അനുവദിച്ച 50% സീറ്റുകളില്‍ ഓണ്‍ലൈന്‍/ഓഫ് ലൈന്‍ വഴി പ്രവേശനത്തിനായി അര്‍ഹരായവരില്‍നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ http://ihrd.kerala.gov.in/cascap എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. 04.09.2020 തീയതി 10 മണി മുതല്‍ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകള്‍ സമ4പ്പിക്കേണ്ടതാണ്. ഓണ്‍ലൈനായി സമ4പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 500/രൂപ (എസ്.സി, എസ്.റ്റി 200/രൂപ) രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കേണ്ടതാണ്. ഓഫ് ലൈനായി അപേക്ഷിക്കുമ്പോള്‍ അപേക്ഷാ ഫാറം പൂരിപ്പിച്ച് പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന 500/ രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതിപട്ടികവര്‍ഗ്ഗ വിഭാഗക്കാ4ക്ക് 200/ രൂപ) രജിസ്‌ട്രേഷന്‍ ഫീസായി ബന്ധപ്പെട്ട കോളേജുകളില്‍ അപേക്ഷിക്കാവുന്നതാണ്. തുക കോളേജുകളില്‍ നേരിട്ടും അടയ്ക്കാവുന്നതാണ്. വിശദവിവരങ്ങള്‍ ഐ.എച്ച്.ആ4.ഡി വെബ്‌സൈറ്റായ www.ihrd.ac.in മുഖാന്തിരം ലഭ്യമാണ്.

ജി.എസ്.ടി ഭവനില്‍ സ്വച്ഛത പക്‌വാദ സംഘടിപ്പിച്ചു

 



കൊച്ചി ;  കോവിഡ് -19 പ്രതിരോധത്തിന് പ്രധാനമന്ത്രി പ്രഖ്യാപിച്ച  പരിസര ശുചീകരണ യജ്ഞം സെന്‍ട്രല്‍ ടാക്‌സ് ആന്റ് കസ്റ്റംസ് തിരുവനന്തപുരം സോണ്‍ കൊച്ചി കമ്മീഷണറേറ്റില്‍ സംഘടിപ്പിച്ചു. രാജ്യവ്യാപകമായി സ്വച്ഛത പക്‌വാദ (swachhta pakhwada) എന്ന് നാമകരണം ചെയ്ത് നടപ്പാക്കുന്ന പരിസര ശുചീകരണ യജ്ഞം സെപ്റ്റംബര്‍ ഒന്ന് മുതല്‍ 15 വരെയാണ്. കൊച്ചിയിലെ ജി.എസ്.ടി കമ്മീഷണറേറ്റില്‍ ചീഫ് കമ്മീഷണര്‍ ശ്യം രാജ് പ്രസാദ് ഐ.ആര്‍ എസ് ഉദ്ഘാടനം ചെയ്ത ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്  പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ കെ.ആര്‍ ഉദയഭാസ്‌കര്‍, കമ്മീഷണര്‍ ഓഡിറ്റ് ഡോ.ടി. ടിജു, കമ്മീഷണര്‍ അപ്പീല്‍ വീരേന്ദ്ര കുമാര്‍, അഡീഷണല്‍ കമ്മീഷണര്‍ ടി.പി.അന്‍വര്‍ അലി, ജോയിന്റ് കമ്മീഷണര്‍മാരായ സി.ആര്‍ റാണി, രാജേശ്വരി ആര്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് മുഴുവന്‍  ഉദ്ദ്യോഗസ്ഥരുടെയും പങ്കാളിത്തത്തോടെ ജി.എസ്.ടി ഭവനും പരിസരവും ശുചീകരിച്ചെന്ന് സൂപ്രണ്ട് എസ് എ മധു പറഞ്ഞു.



സെന്‍ട്രല്‍ ടാക്‌സ് ആന്റ് കസ്റ്റംസ് തിരുവനന്തപുരം സോണ്‍ കൊച്ചി കമ്മീഷണറേറ്റില്‍ സംഘടിപ്പിച്ച സ്വച്ഛത പക്‌വാദ ചീഫ് കമ്മീഷണര്‍ ശ്യം രാജ് പ്രസാദ് ഐ.ആര്‍ എസ് ഉദ്ഘാടനം ചെയ്യുന്നു. 

അമൃത സർവ്വകലാശാലയിൽ ബി. എസ് സി. (മോളിക്കുലാർ മെഡിസിൻ)


അവസാന തീയതി സെപ്തംബർ 28

 

അമൃത വിശ്വവിദ്യാപീഠം കല്പിത സർവ്വകലാശാലയുടെ എറണാകുളം ഇടപ്പള്ളി കാമ്പസിൽ പുതിയതായി ആരംഭിക്കുന്ന ബി. എസ് സി. (മോളിക്കുലാർ മെഡിസിൻ) കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അമൃത സെന്‍റർ ഫോർ നാനോസയൻസ് ആൻഡ് മോളിക്കുലർ മെഡിസിന്‍റെ കീഴിൽ ആരംഭിക്കുന്ന ഈ കോഴ്സ് രാജ്യത്ത് ഇദംപ്രഥമമാണ്. യോഗ്യത: പ്ലസ് ടു തലത്തിൽ ഫിസിക്സ്കെമിസ്ട്രിബയോളജി സ്ട്രീമിൽ ഉന്നത വിജയം നേടിയവർക്ക് അപേക്ഷിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: സെപ്തംബർ 28. കൂടുതൽ വിവരങ്ങൾക്ക് http://www.amrita.edu/admissions/Nano

Regards,

കുസാറ്റ്: ടെക്‌നോളജി മാനേജ്‌മെന്റില്‍ നൈപുണ്യ വികസന ശില്‍പശാല ആരംഭിച്ചു



കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ബൗദ്ധിക സ്വത്തവകാശ പഠനകേന്ദ്രത്തില്‍ 'ടെക്‌നോളജി മാനേജ്‌മെന്റ്' എന്ന വിഷയത്തില്‍ നടക്കുന്ന നൈപുണ്യ വികസന ശില്‍പശാല കുസാറ്റ് വൈസ് ചാന്‍സലര്‍ ഡോ. കെ. എന്‍. മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു.  എഐസിടിഇയുടെ കീഴില്‍ പരിശീലനത്തിന്റെയും  പഠനത്തിന്റെയും ഭാഗമായ എടിഎല്‍-എഫ്ഡിപി സ്‌കീം അനുസരിച്ചാണ് സെപ്തംബര്‍ 7 മുതല്‍ 11 വരെ നടക്കുന്ന ശില്‍പശാല സംഘടിപ്പിക്കുന്നത്. ബൗദ്ധിക സ്വത്തവകാശ കേന്ദ്രം ഡയറക്ടര്‍ ഡോ. എം.ഭാസി, അസി. പ്രൊഫസര്‍മാരായ അഞ്ജന ഗിരീഷ്, ഡോ. ഐ.ജി.രതീഷ് തുടങ്ങിയവര്‍ സംസാരിച്ചു.  സാങ്കേതിക മാറ്റങ്ങള്‍ക്കനുസരിച്ചുള്ള നയരൂപീകരണം, സാമൂഹിക-സാമ്പത്തിക ആസൂത്രണം തുടങ്ങിയവയ്ക്ക് പങ്കെടുക്കുവരെ പ്രാപ്തരാക്കുക  എന്നതാണ് പരിപാടി ലക്ഷ്യം വെയ്ക്കുന്നത്.

- തൈക്കൂടം മെട്രോ ട്രെയിനിലെ ആദ്യ യാത്രയിൽ




 മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്ത പേട്ട - തൈക്കൂടം മെട്രോ ട്രെയിനിലെ  ആദ്യ യാത്രയിൽ എം സ്വരാജ് എം എൽ എ , ഹൈബി ഈഡൻ എം.പി, മേയർ സൗമിനി ജെയിൻ , പി.ടി. തോമസ് എംഎൽഎ , കളക്ടർ എസ്. സുഹാസ്