2022, ഏപ്രിൽ 28, വ്യാഴാഴ്‌ച

Odissi dance workshop at Kochi by Madhulita Mohapatra; May 5th to 9t

 classical dance institution, Natyarupaka Kala Kendra is organising an Odissi dance workshop for beginners by noted Odissi dancer, Madhulita Mohapatra at Pallikkunnu, Aluva, Kochi from May 5th to May 9th 2022. Classes with convenient timings will be in two sessions in the morning & evening.

 


Counted among the leading Odissi dancers, choreographers & teachers of the present younger generation, Madhulita Mohapatra is a recipient of the prestigious Ustad Bismillah Khan Yuva Puraskar for Odissi dance by the Central Sangeet Natak Akademi (New Delhi) and the Kempegowda Award. She is an ‘A’ grade artiste of National Doordarshan (DD National) & an empanelled artiste of Indian Council for Cultural Relations (ICCR). She has extensively performed in India & overseas. Madhulita Mohapatra is a wonderful dance teacher, passionate, professional & motivating. She brings out the best in her students.

 

This workshop is carefully designed for absolute beginners of Odissi dance and no prior dance experience is needed. This is a wonderful opportunity for those who are new to dancing, those who want to learn the basics of Indian classical dance, for those who want to experience Indian culture, dancers of other styles who want to incorporate technique & movement of Odissi dance, those who want to enhance their communication skills with effective expressions of eyes & hand gestures and those want to try enjoyable dance for fitness & wellbeing.

 

Please find the Odissi dance workshop brochure with a couple of pictures of the artistes, attached with the mail for your kind consideration.

 

Please help the workshop details reach out to more classical dance lovers through all possible press & media coverage.

 

Thanking you for your most valued support to our classical arts & culture.

ഇരിഞ്ഞാലക്കുട സര്‍ക്കാര്‍ ആശുപത്രിയ്ക്ക് കേരള ഫീഡ്സ് ആംബുലന്‍സ് നല്‍കും



ഇരിഞ്ഞാലക്കുട: ഇരിഞ്ഞാലക്കുട സര്‍ക്കാര്‍ ആശുപത്രിയ്ക്ക് സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാകാലിത്തീറ്റ ഉത്പാദകരായ കേരള ഫീഡ്സ് ഇലക്ട്രിക് ആംബുലന്‍സ് വാങ്ങി നല്‍കും. കമ്പനിയുടെ 2021-22 പദ്ധതിക്കാലയളവിലെ സാമൂഹ്യ ബാധ്യതാ പദ്ധതിയില്‍പെടുത്തിയാണ് 5.30 ലക്ഷം രൂപ ചെലവില്‍ ആംബുലന്‍സ് വാങ്ങുന്നത്. കഴിഞ്ഞ വര്‍ഷം മികച്ച പ്രവര്‍ത്തനലാഭം നേടിയ പൊതുമേഖലാ സ്ഥാപനമാണ് കേരള ഫീഡ്സ്.

മൃഗസംരക്ഷണ വകുപ്പ് മന്ത്രി ശ്രീമതി ജെ ചിഞ്ചുറാണി 2022 മേയ് മൂന്ന് ചൊവ്വാഴ്ച വൈകീട്ട് ഇരിഞ്ഞാലക്കുട ആശുപത്രി വളപ്പില്‍ നടക്കുന്ന ചടങ്ങില്‍ ആംബുലന്‍സ് കൈമാറും. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഇരിഞ്ഞാലക്കുട നഗരസഭാധ്യക്ഷ ശ്രീമതി സോണിയാ ഗിരി മുഖ്യപ്രഭാഷണം നടത്തും.

കേരള ഫീഡ്സ് ചെയര്‍മാന്‍ കെ ശ്രീകുമാര്‍ മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ എംഡി ഡോ. ബി ശ്രീകുമാര്‍ പദ്ധതി വിശദീകരിക്കും. നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷډാരായ അംബിക പള്ളിപ്പുറത്ത്, ജെയ്സന്‍ പാറേക്കാടന്‍, വാര്‍ഡംഗം പി ടി ജോര്‍ജ്ജ് എന്നിവര്‍ ആശംസയര്‍പ്പിക്കും.

നഗരസഭാ ഉപാദ്ധ്യക്ഷന്‍ ടി വി ചാര്‍ളി സ്വാഗതവും ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോള്‍ നന്ദിയും രേഖപ്പെടുത്തും.

ആശുപത്രി വളപ്പിനുള്ളിലെ രോഗികളുടെ സുഗമ സഞ്ചാരത്തിന് ഇലക്ട്രിക് ആംബുലന്‍സ് വഴിയൊരുക്കുമെന്ന് ചെയര്‍മാന്‍ കെ ശ്രീകുമാറും എം ഡി ഡോ. ബി ശ്രീകുമാറും അറിയിച്ചു.

കൊച്ചിയെ കൂടുതൽ ഭിന്നശേഷി സൗഹൃദപരമാക്കണം : ഹൈബി ഈഡൻ എം.പി

 

:

കൊച്ചിയെ കൂടുതൽ ഭിന്നശേഷിസൗഹൃദപരമാക്കികൊണ്ട് ഭിന്നശേഷിക്കാരായ സഹോദരങ്ങളെ സമൂഹത്തോട് ചേർത്തു നിർത്തണമെന്ന് ഹൈബി ഈഡൻ എം. പി. റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ  എറണാകുളം - അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ  നടത്തിയ കൃത്രിമ അവയവദാന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചിയെ ഭിന്നശേഷിസൗഹൃദപരമാക്കുക എന്ന തന്റെ സ്വപ്ന പദ്ധതിക്ക് ഈ ക്യാമ്പ് ഒരു പൊൻതൂവലായിത്തീരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചി മിഡ്‌ ടൗൺ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് സി. എ ജനാർദ്ദന പൈ അധ്യക്ഷത വഹിച്ച ചടങ്ങിൽ എറണാകുളം - അങ്കമാലി അതിരൂപതാ വികാരി ജനറൽ ഫാ. ഡോ. ഹോർമിസ് മൈനാട്ടി വിശിഷ്ടാതിഥിയായിരുന്നു. സഹൃദയ ഹെഡ് ഓഫീസിൽ വച്ച് നടത്തിയ സൗജന്യ കൃത്രിമ അവയവദാന ക്യാമ്പിന്റെ ആദ്യഘട്ടമായി 50 ഗുണഭോക്താക്കൾക്കാണ് അവസരം നൽകിയത്. സമൂഹത്തിന്റെ മുൻനിരയിലേക്ക് ഭിന്നശേഷിക്കാരെ ഉയർത്തിക്കൊണ്ട് വരുന്നതിന് സഹൃദയ നിരവധി പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. വരുംദിനങ്ങളിൽ അർഹരായ കൂടുതൽ ആളുകളിലേക്ക് സഹായമെത്തിക്കുമെന്ന് സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ അറിയിച്ചു. റോട്ടറി ക്ലബ്‌ വാക് എഗൈൻ പ്രോജക്ട് ചെയർമാൻ ജോർജ്ജുകുട്ടി കരിയാനപള്ളി, പ്രോജക്ട് ഡിസ്ട്രിക്ട് ചെയർമാൻ ബാബു കണ്ണൻ, മുൻ ഡിസ്ട്രിക്ട് ഗവർണർ ബാബു ജോസഫ്, കൊച്ചി റോട്ടറി ക്ലബ്ബ് സെക്രട്ടറി അഡ്വ. മരിയൻ പോൾ, സഹൃദയ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ആൻസിൽ മൈപ്പാൻ, പ്രോജക്ട് കോർഡിനേറ്റർ സെലിൻ പോൾ എന്നിവർ പ്രസംഗിച്ചു.

കടയ്ക്കല്‍ താലൂക്ക് ആശുപത്രിയുടെ പുരോഗതിക്കായി




കൊല്ലം: കടയ്ക്കല്‍ താലൂക്ക് ആശുപത്രിയുടെ സമഗ്ര പുരോഗതിക്കായി കൈകോര്‍ത്ത് കേരള ഫീഡ്സ്. കേരള ഫീഡ്സിന്‍റെ സാമൂഹിക പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആശുപത്രിയിലേക്ക് ആവശ്യമായ ചികിത്സാ ഉപകരണങ്ങളാണ് കൈമാറിയത്.

കടയ്ക്കല്‍ താലൂക്ക് ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ആശുപത്രി ഉപകരണങ്ങള്‍ നല്‍കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു.

സാമൂഹിക പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരള ഫീഡ്സിന്‍റെ ലാഭവിഹിതം ആരോഗ്യമേഖലയ്ക്കു വേണ്ടി മാറ്റിവച്ചത് അഭിനന്ദനാര്‍ഹമാണെന്ന് മന്ത്രി പറഞ്ഞു. സാധാരണക്കാരായ ഒട്ടേറപ്പേര്‍ ആശ്രയിക്കുന്ന ആശുപത്രിയുടെ വികസനത്തിന് ഇത്തരം പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരള ഫീഡ്സിന്‍റെ ലാഭവിഹിതം ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും ഉത്പന്നങ്ങള്‍ക്ക് വില കൂട്ടാതെയാണ് കേരള ഫീഡ്സ് ലാഭമുണ്ടാക്കിയതെന്നും സിഎസ്ആര്‍ പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിച്ച കേരള ഫീഡ്സ് മാനേജിംഗ് ഡയറക്ടര്‍ ഡോ.ബി.ശ്രീകുമാര്‍ പറഞ്ഞു.

5,20,000 രൂപയുടെ ഉപകരണങ്ങളാണ് കേരള ഫീഡ്സ് ആശുപത്രിക്ക് കൈമാറിയത്. പാരലല്‍ ബാര്‍ വിത്ത് മിറര്‍, ഷോള്‍ഡര്‍ വീല്‍, ഓവര്‍ഹെഡ് ബുള്ളി, ട്രാക്ഷന്‍ ടേബിള്‍ വിത്ത് ട്രാക്ഷന്‍ യൂണിറ്റ്, അള്‍ട്രാസൗണ്ട് യൂണിറ്റ്, ലേസര്‍, ആംഗിള്‍ എക്സര്‍സൈസ്, സെക്ഷന്‍ അപ്പാരറ്റസ് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും.

ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ലതികാ വിദ്യാധരന്‍ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ കെ.ഉഷ, സുധിന്‍ കടയ്ക്കല്‍, കെ.എം. മാധുരി, പ്രീജാ മുരളി തുടങ്ങിയവര്‍ സംസാരിച്ചു. കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.മനോജ്കുമാര്‍ സ്വാഗതവും കടയ്ക്കല്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ.ആശ ജെ.ബാബു നന്ദിയും പറഞ്ഞു.

കേൾവി പരിശോധനാ ക്യാമ്പ് നടത്തി



സൗജന്യ കേൾവി പരിശോധനാ ക്യാമ്പ് നടത്തി 


 സിറിയക് ഏലിയാസ് വളണ്ടറി അസോസിയേഷനും  ഹിയർസാപ് കൊച്ചിയും സംയുക്തമായി സൗജന്യ കേൾവി പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.  സിസ്റ്റർ ട്രീസന്റോ മദർ സുപ്പീരിയർ എഫ്സിസി കോൺവെൻറ്  ക്യാമ്പ് ഉദ്ഘാടനം ചെയ്തു.  ഫാദർ മാത്യു കിരാതൻ, സെക്രട്ടറി, സേവ് ഫാദർ തോമസ് പുതുശ്ശേരി, ഡയറക്ടർ, ഫാദർ അനിൽ ഫിലിപ്പ് ഫാദർ മാത്യു വെമ്പേനി  എന്നിവർ ആശംസ അറിയിച്ചു.  ക്ലിനിക്കൽ ഓഡിയോളജിസ്റ് രമ്യ രാധാകൃഷ്ണൻ  ബോധവൽക്കരണ ക്ലാസ്സ് നൽകി. നൂറിലധികം പേർ സൗജന്യ പരിശോധന നടത്തി

2022, ഏപ്രിൽ 19, ചൊവ്വാഴ്ച

കുവൈറ്റ്‌ ഉൾപ്പെടുത്തുവാൻ നടപടി വേഗത്തിൽ സ്വീകരിക്കണമെന്ന്

 


ആർ.ടി.പി.സി.ആർ ഒഴിവാക്കിയ രാജ്യങ്ങളുടെ പട്ടികയിൽ കുവൈറ്റ്‌  ഉൾപ്പെടുത്തുവാൻ നടപടി വേഗത്തിൽ സ്വീകരിക്കണമെന്ന്കേന്ദ്ര സർക്കാരിനോടാവശ്യപ്പെട്ട്   ശ്രീമതി സുപ്രിയ സുലെ എം.പി.



രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ച വിദേശയാത്രക്കാർക്ക് ആർ.ടി.പി.സി.ആർ പരിശോധനയും, നാട്ടിൽ ഏഴു ദിവസ ക്വാറൻറീനും ആവശ്യമില്ലെന്ന കേന്ദ്ര സർക്കാറിൻെറ പുതുക്കിയ യാത്രാ നയത്തിൽ ഉൾപ്പെട്ട രാജ്യങ്ങളുടെ പട്ടികയിൽകുവൈറ്റ്‌  ഉൾപ്പെടുത്താൻ ആവശ്യമായ നടപടികൾവിദേശ കാര്യ വകുപ്പു മന്ത്രി ഡോ: ശ്രീ  ജയശങ്കരിനോടാവശ്യപ്പെട്ട്   എൻ സി പി ലോക സഭ കക്ഷി നേതാവ്  സുപ്രിയ സുലെ എം.പി. ഈ വിഷയമുന്നയിച്ച് എൻ സി പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷൻ ബാബു ഫ്രാൻസീസ് കേന്ദ്ര സർക്കാരിന് നേരത്തെ നിവേദനം നൽകിയിരുന്നു. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡമനുസരിച്ച് കോ വിഡ് വാക്സിനേഷനും, ബൂസ്റ്റർ ഡോസു  ഉൾപ്പടെ സ്വീകരിച്ച് എല്ലാ ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചുകൊണ്ട് കുവൈറ്റിൽ നിന്ന് നാട്ടിലേക്ക് വരുന്ന പ്രവാസികൾക്ക്  സമയ നഷ്ടവും, സാമ്പത്തിക ചിലവും ഒഴിവാക്കി സ്വന്തം നാട്ടിലേക്ക് മടങ്ങുവാൻ അടിയന്തിരമായി സാഹചര്യമൊരുക്കണമെന്ന് ഓവർസീസ് എൻ സി പി കേന്ദ്ര സർക്കാരിന് അഭ്യർത്ഥിച്ചിരുന്നു. ഈ വിഷയത്തിൽ ബന്ധപ്പെട്ട അധികാരികളുമായിനടപടികൾ സ്വീകരിച്ചു വരുന്നതായി കുവൈറ്റിലെ ഇന്ത്യൻ എംബസി സുപ്രിയ സുലെ എം പി യെ അറിയിച്ചു. ഈ വിഷയത്തിലെ പ്രത്യേക ഇടപെടലിന് സുപ്രിയ സുലെ എം പി ക്ക് ഓവർസീസ് എൻ സി പി  നന്ദി അറിയിച്ചു. 

അനന്തപുരിയിലേക്ക് ഒരു ഫ്രീ ട്രിപ്പ്‌ പോയാലോ!


    


    എക്സ്പോ തുടങ്ങുമ്പോൾ സന്ദർശകർക്ക്   സൗജന്യയാത്രയ്ക്ക് ഉള്ള ഒരു അവസരം കൂടി ഒരുങ്ങുകയാണ്. ടൂർഫെഡാണ് ഈ സൗജന്യ യാത്ര ഒരുക്കുന്നത്.കോപ്പറേറ്റീവ് എക്സ്പോയിലെ ടൂർ ഫെഡിന്റെ സ്റ്റാളിന് മുന്നിലെ പെട്ടിയിലാണ് കൂപ്പൺ നിക്ഷേപിക്കേണ്ടത്. 19 മുതൽ 25 വരെ നടക്കുന്ന മേളയിലെ എല്ലാ ദിവസങ്ങളിലും നറുക്കെടുപ്പ് നടക്കും. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് ഒരു ദിവസത്തെ യാത്രക്കാണ് അവസരം ലഭിക്കുക. ദിവസേന ഒരു ഭാഗ്യശാലിയെ വിജയിയായി പ്രഖ്യാപിക്കും. വടക്കൻ മേഖലയിലുള്ളവർക്ക് തിരുവനന്തപുരത്തേക്കും കേരളത്തിന്റെ തെക്കൻ ജില്ലകളിലുള്ളവർക്ക് മലബാർ മേഖലയിലേക്കുമായിരിക്കും യാത്ര.   മേളയുടെ അവസാന ദിവസം നടക്കുന്ന ബമ്പർ നറുക്കെടുപ്പിലെ വിജയിക്ക് 3 പേരടങ്ങുന്ന കുടുംബവുമായി യാത്ര പോകാം.മൂന്നിലധികം കുടുംബാങ്ങൾ ഉണ്ടെങ്കിൽ അവർക്ക് പ്രത്യേക ഓഫർ നൽകുമെന്ന് ടൂർ ഫെഡ് സീനിയർ മാർക്കറ്റിങ് അസിസ്റ്റന്റ് ജി ശ്യാം പറഞ്ഞു.



 സംസ്ഥാന സർക്കാരിന്റെ സഹകരണ വകുപ്പിനു കീഴിലുള്ള ടൂർ ഫെഡ് 2011ലാണ് പ്രവർത്തനമാരംഭിച്ചത്. ഇന്ത്യയിലും വിദേശത്തുമായി നിരവധി യാത്രകളാണ്  ഇതിനോടകം ടൂർഫെഡ് സംഘടിപ്പിച്ചിട്ടുള്ളത്.  സഞ്ചാരികളുടെ സുരക്ഷയ്ക്ക്‌ പ്രാധാന്യം നൽകിയാണ് ടൂർ ഫെഡ് മുന്നോട്ടുപോകുന്നതെന്ന് ടൂർ ഫെഡിന്റെ സീനിയർ ഓപ്പറേഷൻ ആൻഡ് മാനേജിങ് കൺസൾട്ടന്റ് അരുൺ ശശി പറഞ്ഞു. 1350 രൂപ മുതൽ തുടങ്ങുന്ന ടൂർ പാക്കേജുകളാണ് ടൂർ ഫെഡ് അവതരിപ്പിക്കുന്നത്. വ്യത്യസ്ത പാക്കേജുകളെ കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുന്ന ബ്രോഷറുകളും സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.


ണമെടുക്കാന്‍ പുറത്ത് പോകണ്ട, എടിഎം മിസ്‌കോ 


സഹകരണ എക്‌സ്‌പോ കാണാനെത്തുന്നവര്‍ക്ക് അത്യാവശ്യം പണമെടുക്കേണ്ട സാഹചര്യം വന്നാല്‍ എടിഎം കൗണ്ടര്‍ അന്വേഷിച്ച് പുറത്ത് പോകണ്ട. നേരെ മണ്ണാര്‍ക്കാട് റൂറല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സ്‌റ്റോളിലേയ്ക്ക് എത്തിയാല്‍ മതി. ഇവിടെ അവര്‍ മൊബൈല്‍ എടിഎം ഒരുക്കിയിട്ടുണ്ട്. എല്ലാ ബാങ്കുകളുടെ എടിഎം ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചും ഇതില്‍ നിന്നും പണം പിന്‍വലിക്കാം. ഇന്നലെ സഹകരണ സെക്രട്ടറി മിനി ആന്റണി എടിഎം പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു. ആദ്യ ദിവസം തന്നെ നിരവധി ഇടപാടുകള്‍ ഈ എടിഎം വഴി നടന്നു.

ജനം ഒഴുകിയെത്തി, ചടുലതാളങ്ങളുമായി സഹകരണ എക്‌സ്‌പോ



 പാട്ടും നൃത്തവും ചിരിയും ചിന്തയുമായി സദസിന്റെ മനം കവര്‍ന്ന് മിനി സ്്ക്രീന്‍ താരങ്ങളുടെ സ്റ്റേജ് ഷോയോടെ സഹകരണ എക്‌സ്‌പോയുടെ രണ്ടാം ദിനം സമാപിച്ചു. എക്‌സ്‌പോയുടെ സ്റ്റാളുകളും ഫുഡ് കോര്‍ട്ടും  പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായി. രാവിലെ മുതല്‍ സന്ദര്‍ശകരുടെ തിരക്ക് അനുഭവപ്പെട്ടു. രാത്രി വൈകിയും സന്ദര്‍ശകരുടെ തിരക്ക് അനുഭവപ്പെട്ടിരുന്നു. ആശുപത്രികളുടെ സ്റ്റാളുകളില്‍ നടന്ന സൗജന്യ പരിശോധനകള്‍ക്കും സന്ദര്‍ശകരുടെ തിരക്കുണ്ടായി. കോവിഡ് മാനദണ്ഡപ്രകാരമുള്ള പരിശോധനകളും കുറഞ്ഞ നിരക്കില്‍ ആശുപത്രികളുടെ സ്റ്റാളുകളില്‍ ലഭ്യമായിരുന്നു.  ടൂര്‍ ഫെഡിന്റെ സ്റ്റാള്‍ സന്ദര്‍ശിക്കുന്നവരില്‍ നിന്നും നറുക്കിട്ടെടുക്കുന്നവര്‍ക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചിരുന്നു. ആദ്യ നറുക്കെടുപ്പില്‍ കൊല്ലം സ്വദേശി ജി. സന്തോഷ് കുമാര്‍ വിജയിയായി. കുടുംബ സമേതം ഒരു ദിവസം എല്ലാ ചെലവുകളും അടങ്ങിയ യാത്രയാണ് ടൂര്‍ഫെഡ് ഒരുക്കുന്നത്. ആദ്യ നറുക്കെടുത്തത് എസ് സി, എസ്ടി ഫെഡറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ടി.ആര്‍. ശ്രീകാന്തായിരുന്നു. എല്ലാ ദിവസവും സ്റ്റാള്‍ സന്ദര്‍ശിക്കുന്നവരില്‍ നിന്നും നറുക്കിട്ടെടുക്കുന്നവര്‍ക്ക് സൗജന്യ യാത്ര നല്‍കുന്നു. ഇന്ന് വൈകുന്നേരത്തെ കലാപരിപാടിയില്‍ ഗായികയും കംപോസറുമായ ഗൗരിലക്ഷ്മിയുടെ സംഗീത വിരുന്നാണ് അരങ്ങേറുന്നത്.

ഗുരുവായൂരപ്പന് വേണ്ടി കൃഷി തുടങ്ങി,

 വ്യത്യസ്ത രുചിയുമായി കദളിപ്പഴക്കേക്ക് 



ഇപ്പോള്‍ കദളിക്കേക്കുമായി വിപണിയില്‍ 


ഗുരുവായൂരമ്പലത്തില്‍ കദളിപ്പഴത്തിന് ദൗര്‍ലഭ്യം നേരിട്ടപ്പോഴാണ് മറ്റത്തൂര്‍ ലേബര്‍ സഹകരണ സംഘം കദളിവാഴ കൃഷി തുടങ്ങിയത്. അമ്പത്തില്‍ തിരക്കേറിയപ്പോള്‍ കദളിപ്പഴത്തിന്റെ ആവശ്യവും കൂടി. ഇപ്പോള്‍  പ്രതിദിനം നാലായിരത്തോളം കദളിപ്പഴം ക്ഷേത്രത്തിലെത്തിക്കുന്നു. 500 കര്‍ഷകരാണ് കദളി കൃഷി ഉപജീവന മാര്‍ഗമായി സ്വീകരിച്ചത്. സഹകരണ സംഘം പ്രവര്‍ത്തന ക്ഷമമായതോടെ സ്ഥിര വരുമാനവുമായി. സ്ഥിര വരുമാനത്തിന്റെ ആത്മവിശ്വാസത്തില്‍ കൃഷിയും കൃഷിയും വ്യാപിച്ചു. ഇതോടെ ഗുവരുവായൂര്‍ അമ്പലത്തില്‍ നല്‍കിയാലും അധികം വരുന്ന സ്ഥിതിയായി. 


്അധികം വരുന്ന പഴം കുറഞ്ഞ വിലയ്ക്ക് നല്‍കിയാലും കേടായി പോയാലും നഷ്ടം വരും. ഇതു മറികടക്കാന്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് കേക്കില്‍ കദളിപ്പഴം പരീക്ഷിക്കാന്‍ തീരുമാനിച്ചത്. അങ്ങനെ പരീക്ഷണങ്ങള്‍ക്കൊടുവില്‍ കദളിപ്പഴ കേക്ക് തയ്യാറായി. ഇന്നലെ എക്‌സ്‌പോയുടെ വേദിയില്‍ കദളിപ്പഴ കേക്ക് വിപണിയിലിറക്കി. കദളിപ്പഴം പോലെ കദളിപ്പഴ കേക്കും ഹിറ്റാകുമെന്നാണ് മറ്റത്തൂര്‍ ലേബര്‍ സഹകരണ സംഘം പ്രവര്‍ത്തകരുടെ വിശ്വാസം. കേരളത്തിലെ കേക്ക് വിപണിയില്‍ വ്യത്യസ്തമായ രുചിയാണ് അവതരിപ്പിക്കപ്പെട്ടത്. കദളിപ്പഴം മാത്രമുള്ള കേക്കിന് പുറമെ കദളിപ്പഴവും ഈന്തപ്പഴവും കലര്‍ത്തിയുള്ള കേക്കും വിപണിയിലിറക്കിയിട്ടുണ്ട് ഇവര്‍. കദളിപ്പഴ കേക്കിന് കിലോയ്ക്ക് 280 രൂപയാണ് വിപണി  വില. എക്‌സ്‌പോയില്‍ 250 രൂപയ്ക്ക് നല്‍കും. 


കദളിവാഴ കൃഷി ചെയ്യുന്ന കദളീവനം പരിപാടിയില്‍ ഒതുങ്ങുന്നില്ല സംഘത്തിന്റെ പ്രവര്‍ത്തനം. പൂഗ്രാമം പദ്ധതി, മഞ്ഞള്‍വനം പദ്ധതി, പാവല്‍നാട് പദ്ധതി, ഔഷധവനം പദ്ധതി തുടങ്ങിയ മറ്റു പരിപാടികളുംം മറ്റത്തൂര്‍ ലേബര്‍ സഹകരണ സംഘത്തിന്റെ കീഴില്‍ നടന്നുവരുന്നു. ഇതിന്റെ വിശദാംശങ്ങളും എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

2022, ഏപ്രിൽ 17, ഞായറാഴ്‌ച

ട്രെയിന്‍ ബുക്കിംഗിന് റെഡ്‌റയില്‍

 ഓണ്‍ലൈന്‍ ട്രെയിന്‍ ബുക്കിംഗിന്  റെഡ്‌റയില്‍ അവതരിപ്പിച്ച് റെഡ്ബസ്




തിരുവനന്തപുരം: മേക്ക്‌മൈട്രിപ്പ് ഗ്രൂപ്പ് കമ്പനിയും ഇന്റര്‍സിറ്റി ബസ് ടിക്കറ്റിംഗ് ആപ്ലിക്കേഷനുമായ റെഡ്ബസ്, സ്റ്റാന്‍ഡ്-എലോണ്‍ ലൈറ്റ്-ആപ്പ് റെഡ്‌റയില്‍'(redRail)' ലോഞ്ച് ചെയ്തു. കഴിഞ്ഞ വര്‍ഷം അവസാനം റെഡ്ബസില്‍( redbus) ഒരു ഇന്‍-ആപ്പ് ഫീച്ചറായി തുടക്കം കുറിച്ച റെഡ്‌റയിലാണ് (redRail) ഒരു സ്വതന്ത്ര ആപ്പായി മാറിയത്.
ഐആർസിടിസി ടിക്കറ്റുകള്‍ എളുപ്പത്തിൽ ബുക്ക് ചെയ്യാനാകുമെന്നതാണ് പ്രത്യേകത.

എന്‍ട്രി ലെവല്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍ ഉള്‍പ്പെടെ എല്ലാ മൊബൈലുകളിലും റെഡ്‌റയില്‍ പ്രവര്‍ത്തിപ്പിക്കാനാവും. കുറഞ്ഞ ഇന്റര്‍നെറ്റ് ബാന്‍ഡ്വിഡ്ത്ത് മാത്രമുള്ള പ്രദേശങ്ങളിലും കുറഞ്ഞ മെമ്മറി കോണ്‍ഫിഗറേഷനുള്ളതും പഴയ ആന്‍ഡ്രോയിഡ് പതിപ്പുകളിലും ആപ്പ് പ്രവര്‍ത്തിക്കും.
യുപിഐ പെയ്മെന്റ്, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, നെറ്റ്ബാങ്കിംഗ് തുടങ്ങിയ  പേയ്‌മെന്റ് രീതികൾ ഇതിലൂടെ സാധ്യമാകും.

ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് പുറമെ, ഉപഭോക്താക്കള്‍ക്ക് റെഡ്‌റെയില്‍ ആപ്പില്‍ പിഎൻആർ സ്റ്റാറ്റസും ലൈവ് ട്രെയിന്‍ ട്രാക്കിംഗും പരിശോധിക്കുവാന്‍ സാധിക്കും. ടിക്കറ്റ് കണ്‍ഫര്‍മേഷനില്‍ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ ആപ്പ് ഉപയോക്താവിനെ അത് യഥാസമയം അറിയിച്ചുകൊണ്ടിരിക്കും. കൂടാതെ, യാത്രക്കാര്‍ക്ക് റെഡ് റെയിലില്‍ ഐആർസിടിസി ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ 'ലവ് റെയിൽ' ('LOVERAIL')എന്ന കൂപ്പണ്‍ കോഡ് ഉപയോഗിച്ച് 10% കിഴിവ് , പരമാവധി 50 രൂപവരെ നേടാനാകുന്നതോടൊപ്പം സേവന ഫീസും പേയ്മെന്റ് ഗേറ്റ്വേ നിരക്കുകളും നല്‍കേണ്ടതില്ല. ഈ ലോഞ്ച് ഓഫറുകള്‍ ഏപ്രില്‍ 20വരെ ലഭ്യമാകും.

പരിസ്ഥിതി യുവ പാർലമെന്റ് ഡൽഹിയിൽ

 ആഗോള പരിസ്ഥിതി സംരക്ഷണത്തിൽ മുൻകൈയ്യെടുത്ത് ഇന്ത്യ;പരിസ്ഥിതി പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പരിസ്ഥിതി യുവ പാർലമെന്റ് ഡൽഹിയിൽ


കൊച്ചി: പരിസ്ഥിതി രംഗത്തെ പ്രശ്‌നങ്ങളും സാദ്ധ്യതകളും യുവാക്കളുടെ പ്രാതിനിധ്യത്തോടെ ചർച്ച ചെയ്യുന്ന പാർലമെന്റ് ഡൽഹിയിൽ നടക്കുന്നു. ഈ മാസം 16-ാം തിയതിയാണ് പാർലമെന്റ് മന്ദിരത്തിനകത്തു തന്നെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും വിദ്യാഭ്യാസ വകുപ്പും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാജ്യത്തുട നീളമുള്ള വിവിധ സംസ്ഥാനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട യുവാക്കൾ ദേശീയ പരിസ്ഥിതി യൂത്ത് പാർലമെന്റിൽ (എൻഇവൈപി) അവരവരുടേതായ ആശയങ്ങൾ അവതരിപ്പിക്കും. ലോക്സഭാ സ്പീക്കർ ഓം ബിർള പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദ്ര യാദവ് എന്നിവർ യുവാക്കളുമായി സംവദിക്കും.

രാജ്യത്തെ 12 സർവ്വകലാശാലകളിൽ നിന്നുള്ള 140 വിദ്യാർത്ഥി പ്രതിനിധികളാണ് പാർലമെന്റിൽ പങ്കെടുക്കുന്നത്. പരിപാടിയിൽ എംപിയുടെയും സ്പീക്കറുടെയും റോളിൽ യുവ വിദ്യാർത്ഥികളാണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്.  വിദ്യാർത്ഥികൾക്കു പുറമേ വിവിധ സർവ്വകലാശാലകളിൽ നിന്നുള്ള പരിസ്ഥിതി വിഭാഗം തലവന്മാരും പര്യാവരൺ സംരക്ഷൺ വിഭാഗിന്റെ സംയോജകന്മാരും പങ്കെടുക്കും.  

ആഗോള പരിസ്ഥിതി സംരക്ഷണ വിഷയത്തിൽ ഇന്ത്യക്ക് ലഭിച്ചിരിക്കുന്ന മേൽകൈയ്യും എല്ലാ മേഖലകളിലും യുവാക്കളുടേയും വിദ്യാർത്ഥികളുടേയും പങ്കാളിത്തത്തോടെ പരിസ്ഥിതി ബോധവൽക്കരണം ശക്തമാക്കേണ്ടതിന്റെ പ്രാധാന്യവും സെമിനാറിൽ വിശദമാക്കും. പരിസ്ഥിതി സംരക്ഷണം ജീവൽ പ്രശ്‌നമാണ്, അതിനെക്കുറിച്ചുള്ള ചർച്ചകളും ഭാവി രൂപരേഖകളും ജനാധിപത്യത്തിന്റെ പരമോന്നത സ്തംഭമായ പാർലമെന്റിനെക്കാളും ഫലപ്രദമായ വിലയിരുത്തൽ ഉറപ്പാക്കാനും ഈ സന്ദർഭത്തിൽ സമൂഹത്തിന് വിപുലമായ സന്ദേശം നൽകാനും ഇതിലും നല്ല സ്ഥലം വേറെയില്ല.

രാജ്യത്തെ പാരിസ്ഥിതിക പ്രശ്നങ്ങളിൽ പൊതുജനങ്ങളിൽ, പ്രത്യേകിച്ച് യുവതലമുറയിൽ അവബോധം സൃഷ്ടിക്കുന്നതിനും പാരിസ്ഥിതിക വെല്ലുവിളികളെ ചെറുക്കുന്നതിനുള്ള മാർഗരേഖ തയ്യാറാക്കുന്നതിനുമുള്ള സമഗ്രമായ സംരംഭത്തിന്റെ ഭാഗമാണിത്. നാല് മണിക്കൂര് ദൈർഘ്യമുള്ള ദേശീയ പരിസ്ഥിതി യൂത്ത് പാര്‌ലമെന്റ് രണ്ട് സെഷനുകളിലായാണ് നടക്കുക. പരിസ്ഥിതി പ്രശ്നങ്ങളും കാലാവസ്ഥാ വ്യതിയാനത്തിന്റെ വിവിധ വശങ്ങളും ചർച്ച ചെയ്യാനുള്ള അവസരവും വിദ്യാർത്ഥികൾക്ക് ലഭിക്കും. പരിസ്ഥിതിയെ കേന്ദ്രത്തിൽ നിലനിർത്തിക്കൊണ്ട്, പുതിയ തലമുറയ്ക്ക് അത്തരമൊരു പ്ലാറ്റ്‌ഫോം നൽകുക എന്നതാണ് സംഘടനയുടെ ഉദ്ദേശ്യം, അതുവഴി ഭാവിയിൽ പാരിസ്ഥിതിക വെല്ലുവിളികളെ ചെറുക്കുന്നതിനുള്ള ശക്തമായ മനോഭാവവും നേതൃത്വപരമായ കഴിവും വികസിപ്പിക്കാൻ അവർക്ക് കഴിയും. ഈ ഉദ്യമത്തിൽ, വിദ്യാർത്ഥികൾക്കിടയിൽ പഞ്ചമഹാഭൂതങ്ങളെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് ആശയം, അതിലൂടെ അവർക്ക് അവരുടെ സർഗ്ഗാത്മക ആശയങ്ങൾ ഉപയോഗിച്ച് പരിസ്ഥിതി പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നും സംഘാടകർ അറിയിച്ചു.

പര്യാവരൺ സംരക്ഷണ വിഭാഗ്- കേരളം
രാജേഷ് ചന്ദ്രൻ- 8281219403


എസ്.ആര്‍.വി ഹൈസ്‌കൂള്‍

 ആര്‍ക്കിടെക്ട് ബി.ആര്‍ അജിത്ത് പ്രസിഡന്റ് എം.പി. ശശിധരന്‍ ജനറല്‍ സെക്രട്ടറി


കൊച്ചി : എസ്.ആര്‍.വി ഹൈസ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റായി ആര്‍ക്കിടെക്ട് ബി.ആര്‍.അജിത്തിനെയും ജനറല്‍ സെക്രട്ടറിയായി എം.പി.ശശിധരനെയും, ഖജാന്‍ജിയായി ചെറിയാന്‍ മാത്യുവിനെയും തിരഞ്ഞെടുത്തു. സി.സി.ജേക്കബ്, സി.പി.മോഹനന്‍ (വൈസ് പ്രസിഡന്റ്) ലിനോ ജേക്കബ്, എം.ടി.വര്‍ഗീസ് (ജോയിന്റ് സെക്രട്ടറി) ഡോ. എ.കെ. സഭാവതിയാണ് മുഖ്യ രക്ഷാധികാരി.

വിഷു ആഘോഷിച്ചു

 വിശ്വ ഹിന്ദു പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ വിഷു ആഘോഷിച്ചു



കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍ വിശ്വ ഹിന്ദു പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ വിഷുദിനം ആഘോഷിച്ചു. ക്ഷേത്രത്തിലെത്തിയ ഭക്തജനങ്ങള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി എഴിക്കോട് കൃഷ്ണദാസ് നമ്പൂതിരിപ്പാട് വിഷു കൈനീട്ടം നല്‍കി. കുടുംബസമേതം എത്തിയ ഭക്തര്‍ക്ക് വിശ്വ ഹിന്ദു സംസ്ഥാന അദ്ധ്യക്ഷന്‍ വിജി തമ്പി, സെക്രട്ടറി വി.ആര്‍.രാജശേഖരന്‍, ക്ഷേത്രം പ്രസിഡന്റ് കെ.എ.എസ് പണിക്കര്‍ എന്നിവര്‍ ചേര്‍ന്ന് വഷു സദ്യ വിളമ്പി.

ചാരിറ്റബിൾ ട്രസ്റ്റിന് വാഹനം വാങ്ങി നൽകി വിപിഎസ് ലേക്‌ഷോർ




കോഴിക്കോട്: തെരുവിലെ മക്കൾ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾക്ക്  വിപിഎസ് ലേക്‌ഷോറിന്റെ പിന്തുണ. ട്രസ്റ്റിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്കായി വിപിഎസ് ലേക്‌ഷോർ വാഹനം (ഈക്കോ) വാങ്ങി നൽകി. വാഹനത്തിന്റെ ആദ്യ യാത്ര കോഴിക്കോട് എംപി, എം.കെ രാഘവൻ ഫ്ലാഗ് ഓഫ് ചെയ്തു. വിപിഎസ് ലേക്‌ഷോറിന്റെ കോർപ്പറേറ്റ് സാമൂഹിക പ്രതിബദ്ധത പ്രവർത്തനങ്ങളുടെ ഭാഗമായാണ് വാഹനം വാങ്ങി നൽകിയത്.

കോഴിക്കോട് കേന്ദ്രീകരിച്ച് തെരുവിൽ കഴിയുന്നവർക്കായി പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് തെരുവിലെ മക്കൾ ചാരിറ്റബിൾ ട്രസ്റ്റ്. ഭക്ഷണം ഉൾപ്പടെയുള്ള കാര്യങ്ങൾ ഇത്തരത്തിൽ തെരുവിൽ താമസിക്കുന്നവർക്ക് കൃത്യമായി ഈ കൂട്ടായ്മ എത്തിച്ചു നൽകുന്നു. വിപിഎസ് ലേക്‌ഷോർ മെഡിക്കൽ സെന്ററിൽ നടന്ന ചടങ്ങിൽ മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. മെഹ്‌റൂഫ് രാജ്, മാർക്കറ്റിംഗ് ആൻഡ് ഓപ്പറേഷൻസ് ജനറൽ മാനേജർ രമേശ് പുല്ലാട്ട് എന്നിവരും പങ്കെടുത്തു.

ട്രസ്റ്റിന്റെ ചെയർമാൻ ശ്രീ സലിം വാഹനത്തിനെ സംബന്ധിച്ച രേഖകൾ Dr. മെഹ്‌റൂഫിൽ നിന്നും തദവസരത്തിൽ ഏറ്റു വാങ്ങി... ചാരിറ്റബിൾ ട്രസ്റ്റിന്റെ കമ്മിറ്റി അംഗങ്ങൾ ചടങ്ങിൽ സന്നിഹിതരായിരുന്നു