2014, നവംബർ 20, വ്യാഴാഴ്‌ച

ഇന്‍ഷുറന്‍സ്‌ നിയമഭേദഗതി പാസാക്കിയാല്‍ പണിമുടക്ക്‌ സമരം


കൊച്ചി: പ്രതിഷേധങ്ങള്‍ അവഗണിച്ച്‌ ഇന്‍ഷ്വറന്‍സ്‌ നിയമ (ഭേദഗതി) ബില്‍ പാസാക്കിയാല്‍ പണിമുടക്കു സമരം നടത്തുമെന്ന്‌ കേരള സ്‌റ്റേറ്റ്‌ ജനറല്‍ ഇന്‍ഷ്വറന്‍സ്‌ എംപ്ലോയീസ്‌ യൂണിയന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിലവിലുള്ള മൂന്ന്‌ ഇന്‍ഷ്വറന്‍സ്‌ നിയമങ്ങളിലായി 111 ഭേദഗതികള്‍ നിര്‍ദ്ദേശിക്കുന്ന ബില്ലാണിത്‌. ഇന്ത്യന്‍ ഇന്‍ഷ്വറന്‍സ്‌ വ്യവസായത്തില്‍ വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ബില്‍ പിന്‍വലിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
വിദേശ നിക്ഷേപ പരിധി 26ല്‍ നിന്ന്‌ 49 ശതമാനമായി ഉയര്‍ത്തുക, പൊതുമേഖലാ ജനറല്‍ ഇന്‍ഷ്വറന്‍സ്‌ കമ്പിനികളുടെ ഓഹരികള്‍ വിറ്റഴിക്കുക എന്നിവ പ്രത്യാഘാതങ്ങള്‍ക്ക്‌ വഴിയൊരുക്കും. പൊതുമേഖല ഇന്‍ഷ്വറന്‍സ്‌ കമ്പിനികളെ എല്‍ഐസി പോലുള്ള ഏകശില കോര്‍പ്പറേഷനാക്കുക എന്ന ആവശ്യവും ഇവര്‍ ഉന്നയിക്കുന്നുണ്ട്‌. ബില്‍ പാസാക്കുന്നതിനെ എതിര്‍ത്ത്‌ ഒപ്പു ശേഖരണം മനുഷ്യചങ്ങല തുടങ്ങിയ പ്രതിഷേധപരിപാടികളെല്ലാം യൂണിയന്‍ ആരംഭിച്ചിടച്‌ടു ജനറല്‍ സെക്രട്ടറി പി.ബി വേണുഗോപാല്‍, മേഖലാ പ്രസിഡന്റ്‌ പി.ആര്‍ ശശി, ജോയിന്റ്‌ സെക്രട്ടറി ബിജു പോള്‍, കെ.കെ സന്തോഷ്‌ കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ