2014, ഡിസംബർ 21, ഞായറാഴ്‌ച

കൊച്ചി തുറമുഖം ഉപരോധിക്കാന്‍ 
മത്സ്യതൊഴിലാളികള്‍ ഒരുങ്ങുന്നു

കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ആഴക്കടലല്‍ മത്സ്യബന്ധന നയം മത്സ്യമേഖലയെ അരാജകത്വത്തിലേക്ക്‌ തള്ളിവിടുമെന്ന്‌ സ്വതന്ത്ര മത്സ്യതൊഴിലാളി സെന്റര്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന ടെറിട്ടോറിയല്‍ അതിര്‍ത്തി (12 നോട്ടിക്കല്‍ മൈല്‍) വരെ വിദേശ കപ്പലുകള്‍ക്ക്‌ മത്സ്യബന്ധനം നടത്തുന്നതിനാണ്‌ മീനാകുമാരി കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്‌. ഇന്ത്യയുടെ കടലില്‍ 3000 കോടി രൂപയുടെ ചൂര സമ്പത്ത്‌ പിടിക്കപ്പെടാതെ പോകുന്നു എന്നതാണ്‌ റിപ്പോര്‍ട്ടിലെ ന്യായം. എന്നാല്‍ ഇതിനായി ആധികാരികമായ ഒരു പഠനവും കമ്മിറ്റി നടത്തിയിട്ടില്ല. ഒരു കിലോ ചൂരക്ക്‌ 300 കണക്കാക്കിയാല്‍ തന്നെ 3000 കോടി രൂപയുടെ ചൂര സമ്പത്ത്‌ എന്നു പറയുന്നത്‌ കേവലം ഒരു ലക്ഷം ടണ്‍ ചൂര മാത്രമാണ്‌. ഇതിനായിട്ടാണ്‌ 270 ആഴക്കടല്‍ മത്സ്യബന്ധന കപ്പലിനു കൂടി ലൈസന്‍സ്‌ നല്‍കണമെന്ന്‌ മീനാകുമാരി കമ്മിഷന്‍ പറയുന്നത്‌. വിദേശ കപ്പലുകള്‍ക്ക്‌ ലൈസന്‍സ്‌ കൊടുക്കുന്നു എന്ന മറവില്‍ തീരക്കടലില്‍ ഇന്നു ലഭിക്കുന്ന മത്സ്യ സമ്പത്തു വരെ നമുക്ക്‌ നഷ്ടപ്പെടും. ഈ സാഹചര്യത്തില്‍ മീനാകുമാരി കമ്മിറ്റി റിപ്പോര്‍ട്ട്‌ പൂര്‍ണമായും തള്ളിക്കളയുകയും ഇന്ത്യന്‍ മത്സ്യതൊഴിലാളി സമൂഹത്തിനും രാജ്യത്തിനും നേട്ടമുണ്ടാക്കാവുന്നതുമായ ടേംസ്‌ ഒഫ്‌ റഫറന്‍സ്‌ വച്ച്‌ പുതിയൊരു കമ്മിറ്റിയെ നിയമിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടുമായി മുന്നോട്ട്‌ പോകാനാണ്‌ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനമെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക്‌ തുടക്കമിടുമെന്നും അവര്‍. വാര്‍ത്താസമ്മേളനത്തില്‍ മത്സ്യതൊഴിലാളി സെന്റര്‍ പ്രസിഡന്റ്‌ ലാല്‍ കോയില്‍പ്പറമ്പില്‍, ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ കണിയാപറമ്പില്‍, പി.ഡി. ആനന്ദ്‌, കെ.എം. റോബര്‍ട്ട്‌ എന്നിവര്‍ പങ്കെടുത്തു. 

ഏകഹാര്യ പെര്‍ഫോമന്‍സ്‌ ഫെസ്റ്റിവല്‍ 25 മുതല്‍


കൊച്ചി: രാജീവ്‌ വര്‍മ മെമ്മോറിയല്‍ ട്രസ്റ്റ്‌ സംഘടിപ്പിക്കുന്ന ഏകഹാര്യ പെര്‍ഫോമന്‍സ്‌ ഫെസ്റ്റിവല്‍ 25 മുതല്‍ 28 വരെ തൃപ്പൂണിത്തുറ കളിക്കോട്ട പാലസില്‍ നടക്കുമെന്ന്‌ അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 25ന്‌ വൈകിട്ട്‌ അഞ്ചിന്‌ നടക്കുന്ന ചടങ്ങില്‍ പത്മഭൂഷണ്‍ ഡോ: തീജന്‍ ഭായ്‌, ആര്‍ട്ടിസ്റ്റ്‌്‌ നമ്പൂതിരി, പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാര്‍, കഥകളിയാചാര്യന്‍ ഫാക്‌റ്റ്‌ പത്മനാഭന്‍, സംഗീതജ്ഞന്‍ ഡോ. ശ്രീവത്സന്‍. ജെ. മേനോന്‍ എന്നിവര്‍ചേര്‍ന്ന്‌ മേളക്ക്‌ തിരിതെളിക്കും. 
ഉദ്‌ഘാടന ചടങ്ങില്‍, മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരുടെ ചെണ്ടയുടെ അകമ്പടിയോടെ, ശ്രീവത്സന്‍ ജെ. മേനോന്‍ സ്വാതി തിരുനാളിന്റെ സുരുട്ടി രാഗത്തിലുള്ള അലര്‍ശര പരിതാപം എന്ന പദം ആലപിക്കും. അതേ സമയം, പദത്തെ ആസ്‌പദമാക്കി ആര്‍ട്ടിസ്റ്റ്‌ നമ്പൂതിരിയുടെ ചിത്രീകരണവും നടക്കും. ചടങ്ങില്‍ അഡ്വ: എസ്‌. മധുസൂദനന്‍ സ്വാഗതം പറയും. 
നാല്‌ ദിവസം നീണ്ടു നില്‍ക്കുന്ന പെര്‍ഫോമന്‍സ്‌ ഫെസ്റ്റിവലില്‍ 15 ഏകാംഗ നാടകങ്ങളാണ്‌ അവതരിപ്പിക്കുന്നത്‌. ഉദ്‌്‌ഘാടന ദിവസം, പത്മഭൂഷണ്‍ ഡോ. തീജന്‍ ഭായിയുടെ പാണ്ഡുവാനി, മാനവേന്ദ്രകുമാര്‍ ത്രിപാഠിയുടെ സംജോക്ത, ചോയ്‌ത്തി ഘോഷിന്റെ എ ബേര്‍ഡ്‌സ്‌ഐവ്യൂ എന്നീ ഏകാംഗ നാടകങ്ങള്‍ അവതരിപ്പിക്കും. പ്രവേശനം പാസ്‌മൂലം. വാര്‍ത്താസമ്മേളനത്തില്‍ ഫാക്‌റ്റ്‌ പത്മനാഭന്‍, ഡോ. അഭിലാഷ്‌പിള്ള, ശങ്കര്‍ എന്നിവര്‍ പങ്കെടുത്തു.

നെഹ്‌റു സ്റ്റേഡിയത്തില്‍ ചിക്കന്‍ താറാവ്‌ ഭക്ഷ്യമേള ....സൗജന്യം



കൊച്ചി: പക്ഷിപ്പനിഭീതിയകറ്റാന്‍ കേരളാ പോള്‍ട്രി ഡവലപ്പ്‌മെന്റ്‌ കോര്‍പ്പറേഷന്റെ സൗജന്യ കോഴി, താറാവ്‌ ഭക്ഷ്യമേള. നാളെ വൈകിട്ട്‌ നാലിന്‌ കലൂര്‍ സ്‌റ്റേഡിയം ഗ്രൗണ്ടിലാണ്‌ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്‌. പക്ഷിപ്പനി വാര്‍ത്തകള്‍ പരന്നതോടെ ദുരിതത്തിലായ കര്‍ഷകരെ സഹായിക്കുന്നതിനാണ്‌ പരിപാടി സംഘടിപ്പിക്കുന്നതെന്ന്‌ പോള്‍ട്രി ഫാര്‍മേഴ്‌സ്‌ ആന്‍ഡ്‌ ട്രേഡേഴ്‌സ്‌ സമിതി ജോയിന്റ്‌ സെക്രട്ടറി ടി.എസ്‌. പ്രമോദ്‌ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 70 ഡിഗ്രി ചൂടില്‍ വേവിച്ചാല്‍ അസുഖം പകരില്ല. ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ്‌ തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം. വൈകിട്ട്‌ നാലിന്‌ മന്ത്രി കെ. ബാബു മേള ഉദ്‌ഘാടനം ചെയ്യും. മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്‌ ഉള്‍പ്പെടെയുള്ളവര്‍ മേളയില്‍ പങ്കെടുക്കും. സര്‍ക്കാരിന്റെയും, കര്‍ഷകരുടെയും സഹകരണത്തോടെയാണ്‌ പരിപാടി സംഘടിപ്പിക്കുന്നത്‌. വാര്‍ത്താസമ്മേളനത്തില്‍ ഡോ. പോള്‍ ടി. കുന്നത്ത്‌, കെപ്‌കോ മാനേജിങ്‌ ഡയറക്‌റ്റര്‍ ഡോ. നൗഷാദലി, കേരളാ ഐക്യ താറാവ്‌ കര്‍ഷക സംഘം പ്രസിഡന്റ്‌ അഡ്വ. രാജശേഖരന്‍ എന്നിവര്‍ പങ്കെടുത്തു.

ലുലു മാളിലെ സോച്ചില്‍ റെഡ്‌ ഡോട്‌ വില്‍പന ആരംഭിച്ചു



കൊച്ചി : ഇന്ത്യയുടെ തനത്‌ വസ്‌ത്ര ബ്രാന്‍ഡായ സോച്ചിന്റെ റെഡ്‌ ഡോട്‌ സെയില്‍ ആരംഭിച്ചു. കൊച്ചി ലുലുമാള്‍ ഉള്‍പ്പെടെ 49 സോച്ച്‌ സ്റ്റോറുകളില്‍ റെഡ്‌ ഡോട്‌ വില്‍പനയില്‍ 50 ശതമാനം വരെ വിലക്കിഴിവാണ്‌ നല്‍കുന്നത്‌. ചാരുതയാര്‍ന്ന സാരികള്‍, സാല്‍വാര്‍ കമീസ്‌, കുര്‍ത്തീസ്‌, ബോട്ടം തുടങ്ങിയവ അവിശ്വസനീയമായ വിലക്കുറവില്‍ റെഡ്‌ ഡോട്‌ വില്‍പന കാലയളവില്‍ ലഭിക്കും.
പൈതൃക ഡിസൈനര്‍ വസ്‌ത്രങ്ങളുടെ വിപുലമായ ശേഖരമാണ്‌ സോച്ചില്‍ ഒരുക്കിയിട്ടുള്ളത്‌. സീസണിലെ ബെസ്റ്റ്‌ സെല്ലേഴ്‌സ്‌ എന്ന്‌ വിശേഷിപ്പിക്കാവുന്ന ടുലിപ്‌, ജാസ്‌മിന്‍, ഓറ, പേള്‍, ബെല്ലാ, അഹന, അഡാ ശേഖരങ്ങള്‍ക്ക്‌ റെഡ്‌ ഡോട്‌ വില്‍പന കാലത്ത്‌ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌. സമാനതകളില്ലാത്ത ഡിസൈനും ത്രസിപ്പിക്കുന്ന നിറങ്ങളുമാണ്‌ ഇവയുടെ പ്രത്യേകത.
മായ, ഗിയാ ബ്രാന്‍ഡിലെ കുര്‍ത്തീസും സാരികളും എംആര്‍പി നിരക്കില്‍ ലഭ്യമാണ്‌. ംംം.ീെരവേൌറശീ.രീാ എന്ന ഇ-കൊമേഴ്‌സ്‌ പ്ലാറ്റ്‌ഫോമിലും റെഡ്‌ ഡോട്‌ സെയില്‍ ഉണ്ട്‌.

ഐഎസ്‌എല്‍ ഫൈനല്‍







കുറ്റവിചാരണ നടത്തി


പ്രിന്റ്‌ പാക്ക്‌ എക്‌സ്‌പോയിലൂടെ മേക്ക്‌ ഇന്‍ ഇന്ത്യയില്‍ പങ്കുചേരാന്‍ കേരളത്തിന്‌ ഐപിഎഎംഎയുടെ ക്ഷണം

 

കൊച്ചി: കൊച്ചി: പ്രിന്റ്‌ പാക്ക്‌ ഇന്ത്യ 2015 എക്‌സ്‌പോയില്‍ പങ്കു ചേര്‍ന്ന്‌ മേക്ക്‌ ഇന്‍ ഇന്ത്യയുടെ ആവേശം ആഗോള തലത്തിലെത്തിക്കാന്‍ പാന്‍ ഇന്ത്യ പ്രിന്റിങ്‌, പാക്കേജിങ്‌ ആന്‍ഡ്‌ ഗ്രാഫിക്‌സ്‌ വ്യവസായങ്ങളുടെ ഉന്നതാധികാര സമിതിയായ ഐപിഎഎംഎ (ഇന്ത്യന്‍ പ്രിന്റിങ്‌ - പാക്കിങ്‌ ആന്‍ഡ്‌ അലൈഡ്‌ മെഷിനറി മാനുഫാക്‌ചറേഴ്‌സ്‌ അസോസിയേഷന്‍) കേരളത്തിലെ പ്രിന്റിങ്‌ -ഗ്രാഫിക്‌സ്‌ വ്യവസായങ്ങളോട്‌ ആഹ്വാനം ചെയ്‌തു. 
അച്ചടി രംഗത്ത്‌ ലോകത്തെ ഏറ്റവും വലിയ വ്യവസായങ്ങളിലൊന്നായ ഇന്ത്യന്‍ പ്രിന്റിങ്‌ ആന്‍ഡ്‌ പാക്കിങ്‌ ഇന്‍ഡസ്‌ട്രി പ്രധാനമന്ത്രിയുടെ `മേക്ക്‌ ഇന്‍ ഇന്ത്യ' യാഥാര്‍ത്ഥ്യമാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കാനൊരുങ്ങുന്നു. 16000 മില്ല്യന്‍ യുഎസ്‌ ഡോളര്‍ വരുന്ന ഇന്ത്യന്‍ പ്രിന്റിങ്‌ ആന്‍ഡ്‌ പാക്കിങ്‌ വ്യവസായ രംഗത്ത്‌ ആധിപത്യം പുലര്‍ത്തുന്ന ഇടത്തരം-ചെറുകിട സംരംഭകരാണ്‌ നിര്‍ണായക ചുവടുവെപ്പിന്‌ ഒരുങ്ങുന്നത്‌. ഈ രംഗത്തെ പ്രശസ്‌തമായ പ്രിന്റ്‌ പാക്ക്‌ 2015 പ്രദര്‍ശനത്തോടെയാണ്‌ ആദ്യ ചുവടുവയ്‌ക്കുന്നതെന്ന്‌ ഐപിഎഎംഎ ജനറല്‍ സെക്രട്ടറി സി.പി. പോള്‍ കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യന്‍ അച്ചടി വ്യവസായം മേക്ക്‌ ഇന്‍ ഇന്ത്യ എന്ന വിപ്ലവകരമായ കുതിപ്പിന്‌ ഒരുങ്ങുമ്പോള്‍ എല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരികയാണ്‌ പ്രാഥമിക ആവശ്യം. പ്രിന്റ്‌ പാക്ക്‌ 2015ലൂടെ ഇത്‌ സാധ്യമാകുമെന്ന്‌ പോള്‍ പറഞ്ഞു. പ്രിന്റിങ്‌, പാക്കേജിങ്‌, ഗ്രാഫിക്‌സ്‌ തുടങ്ങിയവയും അനുബന്ധ വ്യവസായങ്ങളും ഒത്തുചേരുമ്പോള്‍ പ്രിന്റ്‌ പാക്ക്‌ 2015 ആഗോള തലത്തിലെ ഏറ്റവും വലിയ പ്ലാറ്റ്‌ഫോമാകുമെന്നും അദേഹം കൂട്ടിചേര്‍ത്തു.
കേരളം, തമിഴ്‌നാട്‌, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രിന്റിങ്‌ ഹബുകളായികൊണ്ടിരിക്കുകയാണ്‌. ഏറ്റവും മികച്ച സാങ്കേതിക വിദ്യയുടെ ലഭ്യതയാണ്‌ ഈ നേട്ടങ്ങള്‍ സാധ്യമാകുന്നതിന്‌ സഹായിച്ചതെന്നും ദക്ഷിണേന്ത്യയിലെ ഈ വ്യവസായത്തിന്റെ വളര്‍ച്ച വിലയിരുത്തിയ ഈസ്റ്റ്‌ ഐപിഎഎംഎ ജോയിന്റ്‌ സെക്രട്ടറി ഷെഫീഖ്‌ അഹമദ്‌ പറഞ്ഞു. പ്രിന്റ്‌ പാക്ക്‌ 2015 ലൂടെ, ഈ വളര്‍ച്ച തുടരുന്നതിനായി ഉല്‍പ്പാദകരെയും ഉപയോക്താക്കളെയും ഒരു പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവരികയാണ്‌ ലക്ഷ്യമിടുന്നത്‌. അനുകൂലമായ നയങ്ങളും മേക്ക്‌ ഇന്‍ ഇന്ത്യ പോലുള്ള പ്രചാരണങ്ങളും വഴി ദക്ഷിണേന്ത്യയില്‍ ആധുനിക പ്രിന്റിങ്‌-പാക്കിങ്‌ യൂണിറ്റുകള്‍ കൊണ്ടുവരാന്‍ സാധിക്കും. 10-15 ശതമാനം വളര്‍ച്ചാ നിരക്ക്‌ രേഖപ്പെടുത്തുന്ന ഇന്ത്യന്‍ പ്രിന്റിങ്‌ ആന്‍ഡ്‌ പാക്കേജിങ്‌ വ്യവസായത്തിന്‌ ലോകത്ത്‌ രണ്ടാം സ്ഥാനമുണ്ട്‌. പ്രിന്റിങ്‌ വ്യവസായവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളെയും പ്രിന്റ്‌ പാക്കിലൂടെ ഒരുമിപ്പിക്കുമ്പോള്‍ ഉയര്‍ന്ന വളര്‍ച്ച മാത്രമല്ല,ആഭ്യന്തര ഉല്‍പ്പാദകര്‍ക്ക്‌ പുതിയ വിപണികളും സാധ്യതകളും കണ്ടെത്തി `മേക്ക്‌ ഇന്‍ ഇന്ത്യ' എന്ന ലക്ഷ്യത്തിനായി സഹായിക്കാനുമാകുമെന്നും അഹമ്മദ്‌ അറിയിച്ചു. പ്രീ-പ്രെസ്‌, പോസ്റ്റ്‌ പ്രെസ്‌ രംഗത്ത്‌ സാങ്കേതിക മുന്നേറ്റമുണ്ടായതോടെ വന്‍ വിപണിയും വിഭവങ്ങളുമായി ഇന്ത്യയ്‌ക്കു മുന്‍ നിരയിലെത്താനാകും. അതുകൊണ്ടു തന്നെ, ചെറുകിട-ഇടത്തരം മേഖലയിലുള്ളവര്‍ ഇതിന്‌ കൂടുതല്‍ പ്രധാന്യം നല്‍കി ഈ വിപ്ലവത്തില്‍ പങ്കാളികളാവണം. ഇതിന്‌ ഏറ്റവും നല്ല അവസരമാണ്‌ പ്രിന്റ്‌ പാക്ക്‌ എക്‌സ്‌പോ. അതുകൊണ്ടു തന്നെയാണ്‌ ഈ വര്‍ഷത്തെ എക്‌സ്‌പോയുടെ തീം `മേക്ക്‌ഇന്‍ ഇന്ത്യ' എന്നിട്ടിരിക്കുന്നത്‌. ഇന്ത്യന്‍ ഉല്‍പ്പാദകരുടെ നൂതനാശയങ്ങള്‍ക്കും ഡിസൈനുകള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കുമായിരിക്കും എക്‌സ്‌പോയില്‍ പ്രഥമ പരിഗണന. ആഭ്യന്തര താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചു കൊണ്ട്‌ ഇവയെ ആഗളോ വിപണിക്ക്‌ പരിചപ്പെടുത്താന്‍ എക്‌സ്‌പോയ്‌ക്കു സാധിക്കും. പാക്കേജിങ്‌ രംഗത്തുള്ള 700 ഓളം കമ്പനികളില്‍ 95 ശതമാനവും ചെറുകിട-ഇടത്തരം മേഖലയില്‍ നിന്നാണ്‌. ഇവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരവും നല്‍കേണ്ടതുണ്ടെന്ന്‌ സി.പി.പോള്‍ പറഞ്ഞു. കൊച്ചിക്ക്‌ ഈ രംഗത്തെ നിര്‍ണായക ഹബ്‌ എന്ന നിലയില്‍ പ്രിന്റ്‌ സൊല്യുഷനിലെയും സാങ്കേതിക രംഗത്തെ മുന്നേറ്റവും പ്രിന്റ്‌ പാക്ക്‌ 2015 എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കുമെന്നും പോള്‍ കൂട്ടിച്ചേര്‍ത്തു. 
2013ല്‍ നടന്ന മുന്‍ എക്‌സ്‌പോയില്‍ 75,000 പേരാണ്‌ സന്ദര്‍ശിച്ചത്‌. 2015 ഫെബ്രുവരി 11 മുതല്‍ 15 വരെ ഗ്രെയിറ്റര്‍ നോയിഡ എക്‌സ്‌പോ മാര്‍ട്ടില്‍ നടക്കുന്ന പ്രിന്റ്‌ പാക്ക്‌ എക്‌സ്‌പോയുടെ 12-ാം പതിപ്പിലേക്ക്‌ ഒന്നര ലക്ഷം പേരെയാണ്‌ പ്രതീക്ഷിക്കുന്നത്‌. പത്തിലധികം രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു കഴിഞ്ഞു. കൂടാതെ വിവിധ രാജ്യങ്ങളിലെ പ്രിന്റിങ്‌ അസോസിയേഷന്‍, പ്രസ്ഥാനങ്ങള്‍ എന്നിവ പ്രതിനിധികളെ അയക്കും. 
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : Vivek Sood@9818276782. Visit http://www.printpackipama.com/ 

ബയോസിമിലര്‍ തെറാപ്പി ഇന്ത്യയിലുമെത്തി


കൊച്ചി : റുമാറ്റോയ്‌ഡ്‌ ആര്‍ത്രൈറ്റിസും മറ്റ്‌ ഓട്ടോ ഇമ്യൂണ്‍ തകരാറുകളും മൂലം ക്ലേശിക്കുന്ന ദശലക്ഷക്കണക്കിന്‌ രോഗികള്‍ക്ക്‌ ആശ്വാസമായി അഡാലിമുമാബിന്റെ ലോകത്തെ ആദ്യത്തെ ബയോസിമിലര്‍ തെറാപ്പി, സൈഡസ്‌ ഇന്ത്യയില്‍ എത്തിച്ചു. അഡാലിമുമാബിന്റെ ബയോസിമിലര്‍ തെറാപ്പി ഇന്ത്യയില്‍ എത്തിക്കുന്ന ഏക കമ്പനിയാണ്‌ സൈഡസ്‌ കാഡില. 
എക്‌സംപ്‌റ്റിയേറ്റോ എന്ന ബ്രാന്‍ഡ്‌ നാമത്തില്‍ അറിയപ്പെടുന്ന ബയോസിമിലറിന്‌ ഡ്രഗ്‌ കണ്‍ട്രോള്‍ ഓഫ്‌ ഇന്ത്യയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്‌. 
റുമാറ്റോയ്‌ഡ്‌ ആര്‍ത്രൈറ്റിസ്‌, ജുവനൈല്‍ ഇഡിയോപതിക്‌ ആര്‍ത്രൈറ്റിസ്‌, സോറിയാറ്റിക്‌ ആര്‍ത്രൈറ്റിസ്‌, ആങ്കിലോസിംഗ്‌ സ്‌പോണ്‍ഡിലൈറ്റിസ്‌ എന്നിവയ്‌ക്ക്‌ ബയോസിമിലര്‍ തെറാപ്പി ഫലപ്രദമാണ്‌. ഇന്ത്യയില്‍ 12 ദശലക്ഷത്തില്‍ അധികം പേര്‍ ഇത്തരം രോഗങ്ങള്‍ മൂലം ക്ലേശിക്കുന്നുണ്ട്‌.
ബയോസിമിലര്‍ തെറാപ്പിവഴി വേദനയില്‍ നിന്ന്‌ മോചനവും ആരോഗ്യകരമായ ജീവിതവും ലഭ്യമാക്കാന്‍ കഴിയുമെന്ന്‌ സൈഡസ്‌ കാഡില ഡെപ്യൂട്ടി മാനേജിംഗ്‌ ഡയറക്‌ടര്‍ ഡോ. ഷാര്‍വില്‍ വി പട്ടേല്‍ പറഞ്ഞു.
യൂറോപ്യന്‍ മെഡിസിന്‍ ഏജന്‍സി (ഇഎംഎ) ഫുഡ്‌ ആന്‍ഡ്‌ ഡ്രഗ്‌ അഡ്‌മിനിസ്‌ട്രേഷന്‍ യുഎസ്‌എ (എഫ്‌ഡിഎ) സിഡിഎസ്‌സിഒ എന്നിവയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന ബയോളജിക്കല്‍ ഉല്‍പന്നങ്ങളാണ്‌ ബയോസിമിലറുകള്‍.
രോഗികള്‍ക്ക്‌ ഒന്നിടവിട്ട ആഴ്‌ചകളില്‍ 40 മിലിഗ്രാം വീതം ചര്‍മത്തിനടിയില്‍ എക്‌സംപ്‌റ്റിയേറ്റൊ കുത്തിവയ്‌ക്കുകയാണ്‌ ബയോസിമിലര്‍ തെറാപ്പി. ഇത്‌ തുടര്‍ച്ചയായി ആറു മാസം ചെയ്യേണ്ടതാണ്‌. രോഗിക്ക്‌ ചികിത്സയ്‌ക്ക്‌ ശേഷം വേദനരഹിതമായ ജീവിതം നയിക്കാന്‍ കഴിയുമെന്നാണ്‌ കമ്പനി അവകാശപ്പെടുന്നത്‌.

2014, ഡിസംബർ 18, വ്യാഴാഴ്‌ച

സലിംകുമാറിന്റെ നിലയില്‍ ആശങ്കവേണ്ടെന്ന്‌ നാദിര്‍ഷാ


കൊച്ചി: ചലച്ചിത്ര നടന്‍ സലീം കുമാര്‍ ഗുരുതരാവസ്ഥയിലെന്ന്‌ റിപ്പോര്‍ട്ടുകള്‍. എറണാകുളം പി വി എസ്‌ ആശുപത്രിയില്‍ സലീം കുമാര്‍ ചികിത്സയിലാണെന്നാണ്‌ വാര്‍ത്തകള്‍. ലിവര്‍ സിറോസിന്‌ ചികിത്സയില്‍ കഴിയുകയായിരുന്നു നടന്‍. എന്നാല്‍ സലീം കുമാറിന്‌ കാര്യമായ കുഴപ്പമൊന്നുമില്ലെന്ന്‌ നാദിര്‍ഷ ഫേസ്‌ബുക്കില്‍ പോസ്റ്റ്‌ ചെയ്‌തു. അല്‌പം ഷുഗര്‍ കൂടിയിരുന്നു. അത്‌ ചെക്ക്‌ ചെയ്യാന്‍ വേണ്ടിയാണ്‌ അഡ്‌മിറ്റ്‌ ചെയ്‌തത്‌. ഇന്ന്‌്‌ ഡിസ്‌ചാര്‍ജ്‌ ചെയ്യുമെന്ന്‌ നാദിര്‍ഷയുടെ പോസ്റ്റില്‍ പറയുന്നു
സലീം കുമാര്‍, സലീം അഹമ്മദ്‌ സംവിധാനം ചെയ്‌ത 'ആദാമിന്റെ മകന്‍ അബു' എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്‌. ഓസ്‌കാര്‍ പുരസ്‌കാരത്തിനും ആദാമിന്റെ മകന്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു. ക്യാറക്ടര്‍ റോളുകള്‍ തനിക്ക്‌ വഴങ്ങുമെന്ന്‌ തെളിയിച്ച നടന്‍ അടുത്തിടെ സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ വളരെ ശ്രദ്ധപുലര്‍ത്തിയിരുന്നു. പുരസ്‌കാരലബ്ധിയ്‌ക്ക്‌ ശേഷം നടത്തിയ പലപ്രസ്‌താവനകളും വിമര്‍ശിക്കപ്പെട്ടു. 1989 മുതല്‍ സിനിമാഭിനയം തുടങ്ങിയ സലീം കുമാറിന്റേതായി ഒടുവില്‍ റിലീസ്‌ ചെയ്‌ത ചിത്രം അനീഷ്‌ ഉപാസന സംവിധാനം ചെയ്‌ത 'സെക്കന്റ്‌സ്‌' ആണ്‌. അതിനിടയില്‍ 'മരിയാന്‍' എന്ന ധനുഷ്‌ ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. മമ്മൂട്ടി നായകനാകുന്ന 'ഫയര്‍മാന്‍' എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കെയാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത

പ്ലസ്‌ വണ്‍ വിദ്യാര്‍ഥിനിയെ യുവാവ്‌ വെട്ടിക്കൊന്നു


പ്രേമനൈരാശ്യമായിരുന്നു കാരണം

തൃപ്പൂണിത്തുറ: പ്‌ളസ്‌ വണ്‍ വിദ്യാര്‍ഥിനിയെ അയല്‍വാസിയായ യുവാവ്‌ വെട്ടിക്കൊന്നു. ഉദയംപേരൂര്‍ മാങ്കായി കടവ്‌ ഭാഗത്ത്‌ മീന്‍കടവില്‍ ധര്‍മ ദൈവക്ഷേത്രത്തിന്‌ സമീപം പള്ളിപ്പറമ്പില്‍ ബാബുവിന്‍െറയും പുഷ്‌പയുടെയും മകള്‍ നീതുവാണ്‌ (17) വ്യാഴാഴ്‌ച രാവിലെ വീട്ടിലെ ടെറസില്‍ വെട്ടേറ്റ്‌ മരിച്ചത്‌. തലക്കും കഴുത്തിനും വാക്കത്തിക്ക്‌ വെട്ടേറ്റ നീതു സംഭവസ്ഥലത്തുതന്നെ മരിച്ചു.
മീന്‍കടവില്‍ പരേതനായ രാജുവിന്‍െറ മകന്‍ കുഞ്ഞുകുട്ടന്‍ എന്ന ബിനുരാജിനെ (30) പൊലീസ്‌ കസ്റ്റഡിയിലെടുത്തു. വെട്ടിക്കൊലപ്പെടുത്താന്‍ ഉപയോഗിച്ച വാക്കത്തി ഇയാളുടെ വീടിന്‌ സമീപം റോഡരികില്‍നിന്ന്‌ കണ്ടെടുത്തിട്ടുണ്ട്‌. പ്രണയ നൈരാശ്യമാണ്‌ കാരണമെന്നാണ്‌ പ്രാഥമിക നിഗമനം.
ബിനുരാജ്‌ നിരന്തരം വിവാഹാഭ്യര്‍ഥന നടത്തിയിരുന്നു. എന്നാല്‍, പ്രായപൂര്‍ത്തിയാകാത്ത മകളെ വിവാഹം ചെയ്‌ത്‌ നല്‍കില്‌ളെന്ന്‌ ബാബുവും പുഷ്‌പയും നിലപാടെടുത്തു. പിന്നീട്‌ വീട്ടിലത്തെി ഇതേച്ചൊല്ലി വഴക്കുണ്ടാക്കിയതിനത്തെുടര്‍ന്ന്‌ ബാബു പൊലീസില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന്‌ എട്ടുമാസം കഴിഞ്ഞ്‌ വിവാഹം നടത്താമെന്ന്‌ മാതാപിതാക്കള്‍ വാക്ക്‌ നല്‍കി. അതിനിടെ നീതു പഠനം നിര്‍ത്തിയത്‌ തന്നില്‍ നിന്നകലാനാണെന്ന്‌ ബിനുരാജ്‌ സംശയിച്ചു.
വ്യാഴാഴ്‌ച രാവിലെ എട്ടോടെ പെണ്‍കുട്ടിയുടെ വീട്ടിലത്തെിയ ബിനുരാജ്‌ എന്തോ സംസാരിക്കാനുണ്ടെന്ന്‌ പറഞ്ഞ്‌ നീതുവിനെയും കൂട്ടി ടെറസിലേക്ക്‌ പോയി. ഒളിപ്പിച്ചുവെച്ച ആയുധവുമായാണ്‌ ഇയാള്‍ എത്തിയത്‌. ഇരുവരും ടെറസില്‍ നില്‍ക്കുന്നത്‌ സമീപവാസികളായ ചിലര്‍ കണ്ടിരുന്നു. പെണ്‍കുട്ടിയുടെ നിലവിളികേട്ട്‌ അയല്‍ക്കാര്‍ ഓടിയത്തെുമ്പോള്‍ തലക്കും കഴുത്തിനുമൊക്കെ വെട്ടേറ്റ്‌ മരിച്ച നിലയിലായിരുന്നു പെണ്‍കുട്ടി.
പെയ്‌ന്‍റിങ്‌ ജോലിയും മത്സ്യബന്ധനവുമാണ്‌ ബിനുരാജിന്‍െറ തൊഴില്‍. ചമ്പക്കര സെന്‍റ്‌ ജോര്‍ജ്‌ ഹൈസ്‌കൂളില്‍ ബസ്‌ െ്രെഡവറാണ്‌ ബാബു. ഭാര്യ: പുഷ്‌പ ഇതേസ്‌കൂളില്‍ പ്യൂണ്‍ ആണ്‌. ബാബുവിന്‍െറ മൂത്തമകന്‍ ഓട്ടോെ്രെഡവര്‍ നിബിന്‍ മുളന്തുരുത്തിയിലാണ്‌ താമസം. രണ്ടാമത്തെ മകന്‍ ടൂറിസ്റ്റ്‌ വാഹന െ്രെഡവറായ നോബിനും തൃപ്പൂണിത്തുറ എന്‍.എസ്‌.എസ്‌ കോളജ്‌ പ്‌ളസ്‌ വണ്‍ വിദ്യാര്‍ഥിനിയായ നീതുവുമാണ്‌ ഇവര്‍ക്കൊപ്പം വീട്ടില്‍ താമസിച്ചിരുന്നത്‌.

2014, ഡിസംബർ 1, തിങ്കളാഴ്‌ച

ലത്തീഫിന്റെ പുതിയ സിനിമ വാഗമണില്‍ ഷൂട്ട്‌ ആരംഭിച്ചു



ഭരത്‌ ജെയിന്റെ സംവിധാന സ്വപ്‌നം സഫലമായി, `6-5 = 2' തിയറ്ററുകളില്‍





കൊച്ചി: പ്രമുഖ നിര്‍മാതാവായ ഭരത്‌ ജെയിന്‍ സംവിധാനം ചെയ്‌ത ആദ്യ ചിത്രമായ `6-5 = 2' നവംബര്‍ 14ന്‌ തിയറ്ററുകളിലെത്തി. മുസാഞ്‌ജെ മധു, ചിരു, നിനഗോസ്‌കര, പ്രീതിസ്ലെബകു, ബഹാദ്ദുര്‍ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവും 90ലധികം ചിത്രങ്ങളുടെ വിതരണക്കാരക്കാരനുമായ ജെയിന്‍ സംഗീതം രംഗത്തും സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്‌. ജങ്കര്‍ മ്യൂസിക്കിന്റെ സൃഷ്‌ടി കര്‍ത്താവ്‌ ജെയിനാണ്‌. 1500ലധികം ചിത്രങ്ങളുടെയും 30,000ത്തിലധികം മറ്റ്‌ ഗാനങ്ങളുടെയും സംഗീതം അദേഹം നിര്‍വഹിച്ചിട്ടുണ്ട്‌. 
ബീഭത്സതയില്‍ അവസാനിക്കുന്ന ഒരു കൂട്ടം ചെറുപ്പാക്കാരുടെ സാഹസികതയാണ്‌ `6-5 = 2' ലൂടെ അനാവരണം ചെയ്യുന്നത്‌. ഭരത്‌ ജെയിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രശാന്ത്‌ ഗുപ്‌ത, അഷ്‌റുത്‌ ജെയിന്‍, ഗൗരവ്‌ പസ്‌വാല, ഗൗരവ്‌ കോഥാരി, ദിഷ കപൂര്‍, നിഹാരിക റെയ്‌സാദ എന്നിവരാണ്‌ പ്രധാന അഭിനേതാക്കള്‍. സത്യ ഹെഗ്‌ഡെ ക്യാമറ ചലിപ്പിക്കുന്നു. ചലച്ചിത്ര രംഗത്തെ എല്ലാ മേഖലകളിലും പ്രവര്‍ത്തിച്ച താന്‍ ഇതുവരെ ചെയ്യാതിരുന്നത്‌ സംവിധാനം മാത്രമായിരുന്നു, ഇപ്പോള്‍ അതിന്‌ സമയമായെന്ന്‌ തോന്നിയെന്നാണ്‌ സംവിധാന രംഗത്തേക്കുള്ള ചുവടുവയ്‌പ്പിനെ കുറിച്ച്‌ ജെയിന്‍ അഭിപ്രായപ്പെട്ടത്‌. ജങ്കര്‍ മ്യൂസിക്‌ എന്റെ സ്വന്തം ലേബലാണ്‌. മറ്റൊരു സംരംഭമായ മാഴ്‌സ്‌ ഫിലിം ഹൗസിലാണ്‌ സൗണ്ട്‌ സ്റ്റുഡിയോ, എഡിറ്റിങ്‌, ഗ്രാഫിക്‌, കളര്‍ ഗ്രേഡിങ്‌ തുടങ്ങിയ മേഖലകളുമായി പരിചയപ്പെട്ടതെന്നും ജെയിന്‍ അറിയിച്ചു.
ഇത്രയും കാലം താന്‍ അവതരിപ്പിച്ചിട്ടുള്ളതില്‍ നിന്നും തികച്ചും വ്യത്യസ്‌തമായ ഒരു ചിത്രമാണ്‌ `6-5 = 2' എന്നും ജെയിന്‍ പറഞ്ഞു. എന്നെ സംബന്ധിച്ചിടത്തോളം മറ്റൊരു ചിത്രം എന്നതിനേക്കാള്‍ കാണികളുമായി അനുഭവങ്ങള്‍ പങ്കുവയ്‌ക്കുകയാണ്‌ ഈ ചിത്രത്തിലൂടെയെന്നും അദേഹം കൂട്ടിചേര്‍ത്തു. ഇതിനുള്ള ധൈര്യം സംഭരിക്കുകയായിരുന്നു ആദ്യ ഘട്ടത്തില്‍ ചെയ്‌തത്‌. പിന്നെ ഏറ്റവും സ്വീകാര്യമായ തരത്തിലേക്ക്‌ സ്‌ക്രിപ്‌റ്റ്‌ പൊളിച്ചെഴുത്ത്‌ തുടങ്ങി. മുംബൈയിലെത്തി 300 ഓളം ചെറുപ്പക്കാരുടെ ഓഡിഷന്‍ നടത്തി. അതില്‍നിന്നും ആറു പേരെ തെരഞ്ഞെടുത്തു. പക്ഷെ അതൊരു ചെറിയ തുടക്കം മാത്രമായിരുന്നു. പിന്നെ 10 ദിവസത്തോളം മറ്റുള്ളവര്‍ക്കൊപ്പം ലൊക്കേഷനുകളില്‍ എത്തി. 30 ദിവസത്തോളം ഷൂട്ടിങ്‌ നടക്കേണ്ട 10 കീലോമീറ്ററോളം വരുന്ന സ്ഥലം കാണിച്ചു കൊടുത്തു. അധികം സൗകര്യങ്ങളൊന്നുമില്ലാത്ത പ്രദേശത്ത്‌ കൂട്ടിന്‌ കൊതുകുകള്‍ ധാരാളമുണ്ടായിരുന്നു. അങ്ങിനെ ഞങ്ങള്‍ ചിത്രം തുടങ്ങി- ജെയിന്‍ ചിത്രീകരണ വിശേഷങ്ങള്‍ പറഞ്ഞു. 
നല്ലൊരു പാട്ടുണ്ടെങ്കില്‍ ചിത്രം 50 ശതമാനം ഹിറ്റാണെന്ന്‌ അറിയാമായിരുന്നിട്ടും ഈ ചിത്രത്തിന്റെ പശ്ചാത്തലം കണക്കിലെടുത്ത്‌ വിട്ടുവീഴ്‌ചയൊന്നും ചെയ്‌തില്ലെന്നും ജെയിന്‍ പറഞ്ഞു. പശ്ചാത്തല ശബ്‌ദങ്ങള്‍ പലതും ഒറിജിനലാണ്‌. പല ചിത്രങ്ങളും പ്രേമവും ആക്ഷനും നിറഞ്ഞതാണ്‌. എന്നാല്‍ ഇത്‌ യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള കഥയാണെന്നും വ്യക്തമാക്കി. ജെയിന്റെ അടുത്ത ചിത്രം റൊമാന്റിക്കായിരിക്കുമെന്നും അദേഹം സൂചിപ്പിച്ചു.