കൊച്ചി : റുമാറ്റോയ്‌ഡ് ആര്‍ത്രൈറ്റിസും മറ്റ് ഓട്ടോ ഇമ്യൂണ്‍ തകരാറുകളും മൂലം ക്ലേശിക്കുന്ന ദശലക്ഷക്കണക്കിന് രോഗികള്‍ക്ക് ആശ്വാസമായി അഡാലിമുമാബിന്റെ ലോകത്തെ ആദ്യത്തെ ബയോസിമിലര്‍ തെറാപ്പി, സൈഡസ് ഇന്ത്യയില്‍ എത്തിച്ചു. അഡാലിമുമാബിന്റെ ബയോസിമിലര്‍ തെറാപ്പി ഇന്ത്യയില്‍ എത്തിക്കുന്ന ഏക കമ്പനിയാണ് സൈഡസ് കാഡില.
എക്‌സംപ്‌റ്റിയേറ്റോ എന്ന ബ്രാന്‍ഡ് നാമത്തില്‍ അറിയപ്പെടുന്ന ബയോസിമിലറിന് ഡ്രഗ് കണ്‍ട്രോള്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്.
റുമാറ്റോയ്‌ഡ് ആര്‍ത്രൈറ്റിസ്, ജുവനൈല്‍ ഇഡിയോപതിക് ആര്‍ത്രൈറ്റിസ്, സോറിയാറ്റിക് ആര്‍ത്രൈറ്റിസ്, ആങ്കിലോസിംഗ് സ്‌പോണ്‍ഡിലൈറ്റിസ് എന്നിവയ്‌ക്ക് ബയോസിമിലര്‍ തെറാപ്പി ഫലപ്രദമാണ്. ഇന്ത്യയില്‍ 12 ദശലക്ഷത്തില്‍ അധികം പേര്‍ ഇത്തരം രോഗങ്ങള്‍ മൂലം ക്ലേശിക്കുന്നുണ്ട്.
ബയോസിമിലര്‍ തെറാപ്പിവഴി വേദനയില്‍ നിന്ന് മോചനവും ആരോഗ്യകരമായ ജീവിതവും ലഭ്യമാക്കാന്‍ കഴിയുമെന്ന് സൈഡസ് കാഡില ഡെപ്യൂട്ടി മാനേജിംഗ് ഡയറക്‌ടര്‍ ഡോ. ഷാര്‍വില്‍ വി പട്ടേല്‍ പറഞ്ഞു.
യൂറോപ്യന്‍ മെഡിസിന്‍ ഏജന്‍സി (ഇഎംഎ) ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷന്‍ യുഎസ്‌എ (എഫ്‌ഡിഎ) സിഡിഎസ്‌സിഒ എന്നിവയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന ബയോളജിക്കല്‍ ഉല്‍പന്നങ്ങളാണ് ബയോസിമിലറുകള്‍.
രോഗികള്‍ക്ക് ഒന്നിടവിട്ട ആഴ്‌ചകളില്‍ 40 മിലിഗ്രാം വീതം ചര്‍മത്തിനടിയില്‍ എക്‌സംപ്‌റ്റിയേറ്റൊ കുത്തിവയ്‌ക്കുകയാണ് ബയോസിമിലര്‍ തെറാപ്പി. ഇത് തുടര്‍ച്ചയായി ആറു മാസം ചെയ്യേണ്ടതാണ്. രോഗിക്ക് ചികിത്സയ്‌ക്ക് ശേഷം വേദനരഹിതമായ ജീവിതം നയിക്കാന്‍ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ