2014, ഡിസംബർ 1, തിങ്കളാഴ്‌ച

ഭരത്‌ ജെയിന്റെ സംവിധാന സ്വപ്‌നം സഫലമായി, `6-5 = 2' തിയറ്ററുകളില്‍





കൊച്ചി: പ്രമുഖ നിര്‍മാതാവായ ഭരത്‌ ജെയിന്‍ സംവിധാനം ചെയ്‌ത ആദ്യ ചിത്രമായ `6-5 = 2' നവംബര്‍ 14ന്‌ തിയറ്ററുകളിലെത്തി. മുസാഞ്‌ജെ മധു, ചിരു, നിനഗോസ്‌കര, പ്രീതിസ്ലെബകു, ബഹാദ്ദുര്‍ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവും 90ലധികം ചിത്രങ്ങളുടെ വിതരണക്കാരക്കാരനുമായ ജെയിന്‍ സംഗീതം രംഗത്തും സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്‌. ജങ്കര്‍ മ്യൂസിക്കിന്റെ സൃഷ്‌ടി കര്‍ത്താവ്‌ ജെയിനാണ്‌. 1500ലധികം ചിത്രങ്ങളുടെയും 30,000ത്തിലധികം മറ്റ്‌ ഗാനങ്ങളുടെയും സംഗീതം അദേഹം നിര്‍വഹിച്ചിട്ടുണ്ട്‌. 
ബീഭത്സതയില്‍ അവസാനിക്കുന്ന ഒരു കൂട്ടം ചെറുപ്പാക്കാരുടെ സാഹസികതയാണ്‌ `6-5 = 2' ലൂടെ അനാവരണം ചെയ്യുന്നത്‌. ഭരത്‌ ജെയിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രശാന്ത്‌ ഗുപ്‌ത, അഷ്‌റുത്‌ ജെയിന്‍, ഗൗരവ്‌ പസ്‌വാല, ഗൗരവ്‌ കോഥാരി, ദിഷ കപൂര്‍, നിഹാരിക റെയ്‌സാദ എന്നിവരാണ്‌ പ്രധാന അഭിനേതാക്കള്‍. സത്യ ഹെഗ്‌ഡെ ക്യാമറ ചലിപ്പിക്കുന്നു. ചലച്ചിത്ര രംഗത്തെ എല്ലാ മേഖലകളിലും പ്രവര്‍ത്തിച്ച താന്‍ ഇതുവരെ ചെയ്യാതിരുന്നത്‌ സംവിധാനം മാത്രമായിരുന്നു, ഇപ്പോള്‍ അതിന്‌ സമയമായെന്ന്‌ തോന്നിയെന്നാണ്‌ സംവിധാന രംഗത്തേക്കുള്ള ചുവടുവയ്‌പ്പിനെ കുറിച്ച്‌ ജെയിന്‍ അഭിപ്രായപ്പെട്ടത്‌. ജങ്കര്‍ മ്യൂസിക്‌ എന്റെ സ്വന്തം ലേബലാണ്‌. മറ്റൊരു സംരംഭമായ മാഴ്‌സ്‌ ഫിലിം ഹൗസിലാണ്‌ സൗണ്ട്‌ സ്റ്റുഡിയോ, എഡിറ്റിങ്‌, ഗ്രാഫിക്‌, കളര്‍ ഗ്രേഡിങ്‌ തുടങ്ങിയ മേഖലകളുമായി പരിചയപ്പെട്ടതെന്നും ജെയിന്‍ അറിയിച്ചു.
ഇത്രയും കാലം താന്‍ അവതരിപ്പിച്ചിട്ടുള്ളതില്‍ നിന്നും തികച്ചും വ്യത്യസ്‌തമായ ഒരു ചിത്രമാണ്‌ `6-5 = 2' എന്നും ജെയിന്‍ പറഞ്ഞു. എന്നെ സംബന്ധിച്ചിടത്തോളം മറ്റൊരു ചിത്രം എന്നതിനേക്കാള്‍ കാണികളുമായി അനുഭവങ്ങള്‍ പങ്കുവയ്‌ക്കുകയാണ്‌ ഈ ചിത്രത്തിലൂടെയെന്നും അദേഹം കൂട്ടിചേര്‍ത്തു. ഇതിനുള്ള ധൈര്യം സംഭരിക്കുകയായിരുന്നു ആദ്യ ഘട്ടത്തില്‍ ചെയ്‌തത്‌. പിന്നെ ഏറ്റവും സ്വീകാര്യമായ തരത്തിലേക്ക്‌ സ്‌ക്രിപ്‌റ്റ്‌ പൊളിച്ചെഴുത്ത്‌ തുടങ്ങി. മുംബൈയിലെത്തി 300 ഓളം ചെറുപ്പക്കാരുടെ ഓഡിഷന്‍ നടത്തി. അതില്‍നിന്നും ആറു പേരെ തെരഞ്ഞെടുത്തു. പക്ഷെ അതൊരു ചെറിയ തുടക്കം മാത്രമായിരുന്നു. പിന്നെ 10 ദിവസത്തോളം മറ്റുള്ളവര്‍ക്കൊപ്പം ലൊക്കേഷനുകളില്‍ എത്തി. 30 ദിവസത്തോളം ഷൂട്ടിങ്‌ നടക്കേണ്ട 10 കീലോമീറ്ററോളം വരുന്ന സ്ഥലം കാണിച്ചു കൊടുത്തു. അധികം സൗകര്യങ്ങളൊന്നുമില്ലാത്ത പ്രദേശത്ത്‌ കൂട്ടിന്‌ കൊതുകുകള്‍ ധാരാളമുണ്ടായിരുന്നു. അങ്ങിനെ ഞങ്ങള്‍ ചിത്രം തുടങ്ങി- ജെയിന്‍ ചിത്രീകരണ വിശേഷങ്ങള്‍ പറഞ്ഞു. 
നല്ലൊരു പാട്ടുണ്ടെങ്കില്‍ ചിത്രം 50 ശതമാനം ഹിറ്റാണെന്ന്‌ അറിയാമായിരുന്നിട്ടും ഈ ചിത്രത്തിന്റെ പശ്ചാത്തലം കണക്കിലെടുത്ത്‌ വിട്ടുവീഴ്‌ചയൊന്നും ചെയ്‌തില്ലെന്നും ജെയിന്‍ പറഞ്ഞു. പശ്ചാത്തല ശബ്‌ദങ്ങള്‍ പലതും ഒറിജിനലാണ്‌. പല ചിത്രങ്ങളും പ്രേമവും ആക്ഷനും നിറഞ്ഞതാണ്‌. എന്നാല്‍ ഇത്‌ യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള കഥയാണെന്നും വ്യക്തമാക്കി. ജെയിന്റെ അടുത്ത ചിത്രം റൊമാന്റിക്കായിരിക്കുമെന്നും അദേഹം സൂചിപ്പിച്ചു.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ