2021, നവംബർ 26, വെള്ളിയാഴ്‌ച

3,500 ലിറ്റർ ജലസംഭരണിയിൽ നൂതന മത്സ്യകൃഷി

; എട്ട് മാസം കൊണ്ട് ചുരുങ്ങിയത് 1.35 ലക്ഷം വരുമാനം ലക്ഷ്യം  





പട്ടികജാതി കുടുംബങ്ങളെ സ്വയംസംരംഭകരാകാൻ സഹായിച്ച് സിഎംഎഫ്ആർഐ

കൊച്ചി: നൂതന മത്സ്യകൃഷിയിലൂടെ സ്വയംസംരംഭകരാകാൻ പട്ടികജാതി കുടുംബങ്ങൾക്ക് പിന്തുണയുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). സിഎംഎഫ്ആർഐയുടെ ഷെഡ്യൂൾഡ് കാസ്റ്റ് സബ് പ്ലാൻ പദ്ധതിയുടെ ഗുണഭോക്താക്കളായി ചേരാനെല്ലൂരിലെ പട്ടികജാതി വിഭാഗത്തിൽപെട്ട അഞ്ച് കുടുംബങ്ങളാണ്  നൂതന മത്സ്യകൃഷിരീതിയായ ബയോഫ്ളോക് കൃഷിക്ക് തുടക്കമിട്ടത്. മറ്റ് മത്സ്യകൃഷി രീതികളെ അപേക്ഷിച്ച് ജലത്തിന്റെ ഉപയോഗം വളരെ കുറച്ച് മാത്രം ആവശ്യമായി വരുന്ന ഈ രീതിയിൽ 1800 ഗിഫ്റ്റ് തിലാപിയയാണ് കൃഷി ചെയ്യുന്നത്. എട്ട് മാസം നീണ്ട് നിൽക്കുന്ന കൃഷിയിൽ നിന്നും ചുരുങ്ങിയത് 1.35 ലക്ഷം രൂപ വരുമാനമാണ് ലക്ഷ്യമിടുന്നത്. ഒരു മീനിന് 300 ഗ്രാം തൂക്കം ലഭിച്ചാൽ തന്നെ മികച്ച വരുമാനം നേടാനാകും. സാധാരണഗതിയിൽ ഇക്കാലയളവിൽ ബയോഫ്ളോക്ക് കൃഷിയിലൂടെ ഗിഫ്റ്റ് തിലാപ്പിയക്ക് 500 ഗ്രാം വരെ തൂക്കം ലഭിക്കും.

ഉയർന്ന അളവിൽ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് മീനുകൾക്ക് ഗുണകരമായരീതിയിൽ മികച്ചയിനം ബാക്റ്റീരിയകളെ ഉപയോഗപ്പെടുത്തി നിയന്ത്രിത സാഹചര്യത്തിലുള്ള കൃഷിരീതിയാണിത്. തീറ്റയുടെ അളവും താരതമ്യേന കുറവാണ്. ജലാശയങ്ങളും കുളങ്ങളും ലഭ്യമല്ലാത്തവർക്ക് വീട്ടുവളപ്പിൽ തന്നെ ബയോഫ്ളോക് ജലസംഭരണി നിർമിച്ച് ചെയ്യാവുന്ന മത്സ്യകൃഷിയാണിത്.

മീനുകളുടെ വളർച്ച ത്വരിതപ്പെടുത്തുന്ന രീതിയിൽ വിവിധ സൗകര്യങ്ങളോടെ നിർമ്മിച്ച ടാങ്ക്, അനുബന്ധ സൗകര്യങ്ങൾ, മത്സ്യക്കുഞ്ഞുങ്ങൾ, മത്സ്യത്തീറ്റ തുടങ്ങിയവ സിഎംഎഫ്ആർഐയുടെ പദ്ധതിയിൽ കുടുംബങ്ങൾക്ക് നൽകി. അഞ്ച് മീറ്റർ വ്യാസവും 1.20 മീറ്റർ ഉയരവുമുള്ള ടാങ്കിൽ 23,500 ലിറ്റർ വെള്ളം ഉൾക്കൊള്ളും.  

കൃഷിയുടെ ഓരോ ഘട്ടവും സിഎംഎഫ്ആർഐയിലെ ഗവേഷണ സംഘം കൃത്യമായി നിരീക്ഷിക്കും. വെള്ളത്തിന്റെ ഗുണനിലവാരം നിലനിർത്തുന്നതിനായി ജലഗുണനിലവാര കിറ്റും സിഎംഎഫ്ആർഐ കർഷകർക്ക് നൽകിയിട്ടുണ്ട്.

ഷെഡ്യൂൾഡ് കാസ്റ്റ് സബ് പ്ലാൻ പദ്ധതിക്ക് കീഴിലായി പട്ടികജാതി കുടുംബങ്ങൾക്ക് കൂടുമത്സ്യ കൃഷി നടത്താൻ സിഎംഎഫ്ആർഐ നേരത്തെ തന്നെ സഹായം നൽകി വരുന്നുണ്ട്. എന്നാൽ, അതിനാവശ്യമായ ജലാശയ സൗകര്യങ്ങൾ ലഭ്യമല്ലാത്തവരിലേക്കും ഈ പദ്ധതിയുടെ ഗുണഫലമെത്തിക്കാൻ വേണ്ടിയാണ് വീട്ടുവളപ്പിൽ തന്നെ നടത്താവുന്ന ബയോഫ്ളോക് മത്സ്യകൃഷി ഉപയോഗപ്പെടുത്തുന്നത്. എറണാകുളം ജില്ലക്ക് പുറമെ, പാലക്കാട്, തൃശൂർ, ഇടുക്കി, കോട്ടയം, കൊല്ലം ജില്ലകളിലും സിഎംഎഫ്ആർഐയുടെ നേതൃത്വത്തിൽ ബയോഫ്ളോക് മത്സ്യകൃഷികൾ നടന്നുവരുന്നുണ്ട്.

ഡോ കെ മധുവിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കി വരുന്നത്. മീൻകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന ചടങ്ങിൽ ചേരാനെല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട് ആരിഫ മുഹമ്മദ്, എ എൻ രാധാകൃഷ്ണൻ, അൻസാർ വി ബി, ഡോ കെ മധു എന്നിവർ സംബന്ധിച്ചു.

സമര പ്രഖ്യാപനവുമായി വനിതാ സംരംഭകര്‍



കൊച്ചി :

 വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ കമ്മറ്റി ഡിസംബര്‍ 8-ന് നടത്താന്‍ നിശ്ചയിച്ചിട്ടുള്ള കളക്ടറേറ്റ് മാര്‍ച്ചിനും ധര്‍ണ്ണയ്ക്കും വനിതാ സംരംഭകര്‍ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. ജില്ലയിലെ മുഴുവന്‍ യൂണിറ്റുകളില്‍ നിന്നുമുള്ള വനിതാ വിംഗ് അംഗങ്ങള്‍ സമരത്തില്‍ പങ്കെടുക്കും. എറണാകുളം വ്യാപാര ഭവന്‍ ഹാളില്‍ വനിതാ വിംഗ് പ്രസിഡന്റ് സുബൈദ നാസറിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പ്രവര്‍ത്തക സമിതി യോഗമാണ് സമരത്തിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചത്.  യോഗം ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബ് ഉദ്ഘാടനം ചെയ്തു. വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കുടിയിറക്കപ്പെടുന്ന വ്യാപാരികള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാര പാക്കേജും, പുനരധിവാസവുമാണ് സംഘടന ആവശ്യപ്പെടുന്നത്. യോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.എ.ജെ. റിയാസ് മുഖ്യ പ്രഭാഷണം നടത്തി. വനിത വിംഗ് സംസ്ഥാന വൈസ് പ്രസിഡന്റ് മായ ജേക്കബ്ബ്, സെക്രട്ടറി ജയ പീറ്റര്‍, ജില്ലാ ജനറല്‍ സെക്രട്ടറി സിനിജ റോയി, ട്രഷറര്‍ സുനിത വിനോദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഐ.എം.എ കൊച്ചി ഡോ. എസ് സുധീന്ദ്രനെ ആദരിച്ചു



കൊച്ചി :ആയിരം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തീകരിച്ച ഡോ. എസ്.സുധീന്ദ്രനെ ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ കൊച്ചി ശാഖ ആദരിച്ചു. ഇടപ്പള്ളി അമൃത ആശുപത്രിയിലെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിദഗ്ദനാണ് ഡോ. എസ്.സുധീന്ദ്രന്‍. കൊച്ചി ഐ.എം.എ ഹൗസില്‍ നടന്ന ജനറല്‍ ബോഡി യോഗമാണ് ഡോ.സുധീന്ദ്രനെ ആദരിച്ചത്.  ഐ.എം.എ കൊച്ചി ശാഖയിലെ അംഗമായ ഡോ. സുധീന്ദ്രന്റെ ഈ നേട്ടം മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പ്രചോദനവും, രോഗികള്‍ക്ക് ആത്മവിശ്വാസം പകരുന്നതുമാണെന്ന് ഐ.എം.എ പ്രസിഡന്റ് ഡോ. മരിയ വര്‍ഗീസ് പറഞ്ഞു. സെക്രട്ടറി ഡോ. അനിത തിലകന്‍, ട്രഷറര്‍ ഡോ. ജോര്‍ജ് തുകലന്‍, പ്രസിഡന്റ് ഇലക്ട് ഡോ. എസ്.ശ്രീനിവാസ കമ്മത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. കൊച്ചി ഐ.എം.എ യുടെ വൈസ് പ്രസിഡന്റ് ഡോ.ശാലിനി സുധീന്ദ്രന്‍ ഭാര്യയും അമേരിക്കയില്‍ മയോ ക്ലിനിക്കില്‍ ഉപരിപഠനം നടത്തുന്ന ഡോ.വിനീത് സുധീന്ദ്രന്‍ മകനും, ഹൈക്കോടതി അഭിഭാഷക അഡ്വ.മിതാ സുധീന്ദ്രന്‍ മകളുമാണ്.

ശ്രദ്ധേയമായി ചൈൽഡ്‌ലൈനിന്റെ 'സേയ് നോ' യുണൈറ്റ്

 ശ്രദ്ധേയമായി  ചൈൽഡ്‌ലൈനിന്റെ 'സേയ് നോ' യുണൈറ്റ്.



എറണാകുളം : സ്ത്രീകൾക്കെതിരായിട്ടുള്ള അതിക്രമങ്ങൾ നിർത്തലാക്കുന്നതിനോടനുബന്ധിച്ചുള്ള അന്താരാഷ്ട്ര ദിനാചാരണത്തിന്റെ ഭാഗമായി  എറണാകുളം റെയിൽവേ ചൈൽഡ്‌ലൈൻ പെരുമ്പാവൂർ ജയ്ഭാരത് കോളേജിലെ സോഷ്യൽ വർക്ക് വിഭാഗത്തിന്റെ സഹകരണത്തോടെ   സംഘടിപ്പിച്ച ബോധവൽക്കരണ പ്രമേയ നൃത്തം എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ   അവതരിപ്പിച്ചു. കോവിഡ് സാഹചര്യത്തിൽ യു.എൻ. ഗവേഷണ പഠന റിപ്പോർട്ട് അനുസരിച്ച് മൂന്നിൽ രണ്ട് സ്ത്രീകളും ഏതെങ്കിലും വിധേനയുള്ള അതിക്രമങ്ങൾക്ക് ഇരയാകുന്നതായി കണ്ടെത്തിയിട്ടുണ്ട് സ്ത്രീകൾക്ക് എതിരായിട്ടുള്ള അതിക്രമങ്ങൾക്കെതിരെ 'സേയ് നോ', 'യുണൈറ്റ്' എന്ന മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തിലാണ് ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചത്. എറണാകുളം റെയിൽവേ ചൈൽഡ് ലൈൻ ഡയറക്ടർ ഫാ.ജോസ് കൊളുത്തുവെള്ളിൽ, ഡെപ്യൂട്ടി സ്റ്റേഷൻ മാനേജർ ഗണേഷ് വെങ്കിടാചലം, റെയിൽവേ ചൈൽഡ് ലൈൻ കോർഡിനേറ്റർ ഷാനോ ജോസ്, കൗൺസിലർ അമൃത ശിവൻ,സബ്ബ് ഇൻസ്പെക്ടർമാർ, കോളേജ് ചെയർമാൻ, പ്രിൻസിപ്പാൾ, സോഷ്യൽ വർക്ക് വിഭാഗം അദ്ധ്യാപകർ, റെയിൽവേ ചൈൽഡ് ലൈൻ പ്രവർത്തകർ എന്നിവർ പ്രചാരണ പരിപാടിക്ക് നേതൃത്വം നൽകി


Shano Jose
Coordinator
Railway CHILDLINE Ernakulam
Mob: 9895145622
Off No :- 09188211098
Ekm RCHD No: 0484 2981098

ഡോ. വി. കുര്യന്‍റെ പ്രതിമ

 

  • ദേശീയ ക്ഷീരദിനത്തില്‍ ജന്‍മശതാബ്ദി ആഘോഷങ്ങള്‍ക്ക് സമാപനം

തിരുവനന്തപുരം: ഇന്ത്യന്‍ ധവളവിപ്ലവത്തിന്‍റെ പിതാവായ ഡോ. വര്‍ഗീസ് കുര്യന്‍റെ  പൂര്‍ണകായ പ്രതിമ  പട്ടം മില്‍മ ഭവനില്‍ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ നവംബര്‍ 26 വെള്ളിയാഴ്ച  അനാച്ഛാദനം ചെയ്യും. ഡോ. കുര്യന്‍റെ ജന്‍മശതാബ്ദി ആഘോഷങ്ങളുടെ സമാപനത്തിന്‍റെ ഭാഗമായാണിത്.

ഇടപ്പഴിഞ്ഞിയിലെ ആര്‍ഡിആര്‍ ഓഡിറ്റോറിയത്തില്‍ വൈകിട്ട് 3.30 ന് നടക്കുന്ന ദേശീയ ക്ഷീര ദിനാഘോഷത്തിന്‍റെ സംസ്ഥാന തല ഉദ്ഘാടനത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് മുഖ്യമന്ത്രി പ്രതിമ അനാച്ഛാദനം ചെയ്യുക. ക്ഷീരവികസന-മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍  കേരള വെറ്റിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിയിലെ മികച്ച ബിടെക് ഡയറി സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് ഗതാഗത മന്ത്രി ആന്‍റണി രാജു സമ്മാനിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ മില്‍മ ചെയര്‍മാന്‍ കെ.എസ്.മണി അറിയിച്ചു.

ഡോ. കുര്യന്‍റെ  ജന്‍മശതാബ്ദി അനുസ്മരണ പ്രഭാഷണം ദേശീയ ക്ഷീരവികസന ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ടി നന്ദകുമാര്‍ നടത്തും. 2.30 ന് നടക്കുന്ന അനുസ്മരണ പ്രഭാഷണ ചടങ്ങില്‍ ഡോ. കുര്യന്‍റെ മകള്‍ നിര്‍മ്മലാ കുര്യന്‍ പ്രത്യേക ക്ഷണിതാവായി ഓണ്‍ലൈനില്‍ പങ്കെടുക്കും.

ക്ഷീരദിനാഘോഷ ചടങ്ങില്‍ പ്രതിപക്ഷ നേതാവ്  വിഡി സതീശന്‍ മുഖ്യപ്രഭാഷണം നടത്തും. ഡോ. കുര്യന്‍റെ പ്രതിമ നിര്‍മ്മിച്ച ശില്‍പി ഉണ്ണി കാനായിയെ മേയര്‍ ആര്യ രാജേന്ദ്രന്‍ ആദരിക്കും.
 
മൃഗസംരക്ഷണ - ക്ഷീരവികസന വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍, എറണാകുളം മേഖല യൂണിയന്‍ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത്, തിരുവനന്തപുരം മേഖല യൂണിയന്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എന്‍ ഭാസുരാംഗന്‍, ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനും മുന്‍ എംഎല്‍എയുമായ എന്‍ രാജന്‍, മൃഗസംരക്ഷണ വകുപ്പ്  ഡയറക്ടര്‍ ഡോ. എ കൗശികന്‍, ക്ഷീരവികസന വകുപ്പ്  ഡയറക്ടര്‍ വിപി സുരേഷ് കുമാര്‍, കേരള ലൈവ്സ്റ്റോക്ക്  ഡവലപ്മെന്‍റ് ബോര്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ജോസ് ജയിംസ്, കൗണ്‍സിലര്‍ ഷീജ മധു എന്നിവര്‍ ആശംസ അര്‍പ്പിക്കും.  കെ.എസ്.മണി  സ്വാഗതം ആശംസിക്കും. മില്‍മ മാനേജിംഗ് ഡയറക്ടര്‍ ഡോ.പാട്ടീല്‍ സുയോഗ് സുഭാഷ്റാവു നന്ദി പറയും.

ഡോ. കുര്യന്‍റെ (1921-2012) ജന്‍മനാടായ കോഴിക്കോട് വച്ചാണ് കഴിഞ്ഞവര്‍ഷം നവംബര്‍ 26 ന് ജന്‍മശതാബ്ദി ആഘോഷങ്ങള്‍ ആരംഭിച്ചത്. ഇന്ത്യയുടെ പാല്‍ക്കാരനായ അദ്ദേഹം നേതൃത്വം നല്‍കിയ 1970 ലെ ധവളവിപ്ലവമാണ് ലോകത്തിലെ ഏറ്റവും വലിയ ക്ഷീരോല്‍പ്പാദക രാജ്യമാക്കി ഇന്ത്യയെ മാറ്റിയത്.

ക്ഷീരമേഖലയുടെ വളര്‍ച്ചയില്‍ നിസ്തുല പങ്കുവഹിച്ച അന്തരിച്ച മില്‍മ മുന്‍ ചെയര്‍മാന്‍ പി ബാലന്‍ മാസ്റ്ററുടെ നേതൃത്വത്തിലായിരുന്നു ഒരു വര്‍ഷം നീണ്ട  ജന്‍മശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്.

ഡോ. കുര്യന്‍ ആരംഭിച്ച ദേശീയ ക്ഷീര വികസന ബോര്‍ഡിന്‍റെ ഓപ്പറേഷന്‍ ഫ്ളെഡിന്‍റെ രണ്ടാംഘട്ടത്തിന്‍റെ ഭാഗമായി 1980 കളുടെ തുടക്കത്തിലാണ് മില്‍മ രൂപീകൃതമായത്. ഇന്ന് രാജ്യത്തെ പ്രമുഖ ക്ഷീര സഹകരണ ശൃംഖലയായി മില്‍മ വളര്‍ന്നു കഴിഞ്ഞു. മൂന്ന് മേഖലകളിലെ സഹകരണ ക്ഷീരോല്‍പ്പാദക യൂണിയനുകളുടെ കീഴിലായി  മില്‍മയ്ക്ക് ആനന്ദ് മാതൃകയില്‍ 3,300 ക്ഷീര സഹകരണ സംഘങ്ങള്‍ ഉണ്ട്. പതിനഞ്ചര ലക്ഷം ലിറ്ററിലധികം പാല്‍ ആണ് മില്‍മ  പ്രതിദിനം സംഭരിക്കുന്നത്.

ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ ഇഷ്ട ബ്രാന്‍ഡുകളിലൊന്നായ മില്‍മ ക്ഷീര കര്‍ഷകര്‍ക്ക് സുസ്ഥിര വിലയും വിപണിയും ഉറപ്പാക്കി. വില്‍പ്പന വിലയുടെ എണ്‍പതുശതമാനവും പാല്‍വിലയായി മില്‍മ ക്ഷീരകര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നുണ്ട്.

കൊവിഡ് മഹാമാരിക്കാലയളവില്‍ വിവിധ ക്ഷേമ പദ്ധതികളിലൂടേയും  സമയോചിത ഇടപെടലുകളിലൂടേയും മില്‍മയ്ക്ക് ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങാകാനായതായി കെ.എസ്.മണി പറഞ്ഞു. കാലിത്തീറ്റയ്ക്ക് 7.56 കോടിരൂപയുടെ കിഴിവ് നല്‍കി. പ്രകൃതിക്ഷോഭത്താല്‍ ക്ഷീരകര്‍ഷകര്‍ ദുരിതത്തിലായപ്പോഴും പ്രളയ അടിയന്തര ദുരിതാശ്വാസ നടപടികളുമായി മേഖല യൂണിയനുകള്‍ രംഗത്തെത്തിയിരുന്നു. മഹാമാരി ഉച്ചസ്ഥായിയിലെത്തി വിതരണ ശൃംഖലയില്‍ തടസ്സങ്ങള്‍ നേരിട്ട് വില്‍പ്പനയില്‍ ഇടിവുണ്ടായിട്ടും ക്ഷീരമേഖലയെ പിടിച്ചുനിര്‍ത്താനുള്ള സര്‍ക്കാര്‍ ഇടപെടലും ഈ നടപടികളെ വളരെയധികം സഹായിച്ചു. പ്രതിസന്ധിക്കിടയിലും മുടക്കമില്ലാതെ പാലും പാലുല്‍പ്പന്നങ്ങളും സംസ്ഥാനത്തുടനീളം വിതരണം ചെയ്യാനായതില്‍ മില്‍മയുടെ നേതൃത്വത്തിനും വിതരണക്കാര്‍ക്കും സഹകരണ സംഘങ്ങള്‍ക്കും ചാരിതാര്‍ത്ഥ്യമുള്ളതായും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊവിഡ് പ്രതിസന്ധി മറികടക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ ദുരിതാശ്വാസ പദ്ധതി പ്രകാരം  ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് നാന്നൂറ് രൂപ കിഴിവ് നല്‍കി. അപ്രകാരം 1,16878 ചാക്ക് കാലിത്തീറ്റ മില്‍മ വഴി വിതരണം ചെയ്തത് കര്‍ഷകര്‍ക്ക് വളരെ ആശ്വസമായി. മില്‍മയുടെ പ്രചാരണ പദ്ധതികളുടെ  ഭാഗമായി ഓരോ ചാക്ക് മില്‍മ ഗോമതി ഗോള്‍ഡ് കാലിത്തീറ്റ വാങ്ങുമ്പോഴും 250 രൂപ വില വരുന്ന മില്‍മ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനുള്ള സമ്മാനക്കൂപ്പണ്‍ നല്‍കുന്ന പരിപാടി ഒക്ടോബറില്‍ ആരംഭിച്ചു. ഈ രീതിയില്‍ കൂപ്പണുകള്‍ നല്‍കുന്നതിന് മൂന്ന് കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.

ഗ്രാമങ്ങളിലെ കര്‍ഷകര്‍ക്ക് രാഷ്ട്ര നിര്‍മ്മാണത്തില്‍ സുപ്രധാന സ്ഥാനമുണ്ടെന്ന  ഡോ. കുര്യന്‍റെ അചഞ്ചലമായ വിശ്വസത്തേയും അദ്ദേഹത്തിന്‍റെ മികച്ച സംഭാവനകളേയും കുറിച്ച് യുവതലമുറയിലുള്‍പ്പെടെയുള്ള ക്ഷീര കര്‍ഷകര്‍ക്കായി സംസ്ഥാനത്തുടനീളം നിരവധി ബോധവല്‍ക്കരണ പരിപാടികള്‍ കഴിഞ്ഞവര്‍ഷം സംഘടിപ്പിച്ചു. ജന്‍മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഡോ. കുര്യന് ഭാരതരത്ന നല്‍കണമെന്നഭ്യര്‍ത്ഥിച്ച് കേരളത്തിലെ 3,300 ഓളം ക്ഷീര സംഘങ്ങളിലെ കര്‍ഷകര്‍ പ്രധാനമന്ത്രിക്ക് കത്തയക്കുന്ന ക്യാംപയിനും ആരംഭിച്ചിരുന്നു. ആദര സൂചകമായി ഡോ. കുര്യന്‍റെ ജന്‍മശതാബ്ദി ലോഗോയുള്ള സ്റ്റാമ്പ് തപാല്‍ വകുപ്പ് പുറത്തിറക്കി. അദ്ദേഹത്തിന്‍റെ ജന്‍മശതാബ്ദിയുടെ ലോഗോ പതിച്ച പാല്‍കവറുകളും കഴിഞ്ഞ വര്‍ഷം മില്‍മ പുറത്തിറക്കിയിരുന്നു.

1950 കളില്‍ ഗുജറാത്തിലെ ആനന്ദിലാണ് ഡോ. കുര്യന്‍ ക്ഷീര പ്രസ്ഥാനത്തിന് തുടക്കമിട്ടത്. സഹകരണ സംഘങ്ങളിലൂടെയുള്ള പാല്‍ വില്‍പ്പനയിലൂടെ ഇടനിലക്കാരെ ഒഴിവാക്കി ക്ഷീര കര്‍ഷകര്‍ക്ക് പാല്‍വിലയില്‍ നിന്നുള്ള വരുമാനം അദ്ദേഹം ഉറപ്പാക്കി.

ഡോ. പാട്ടീല്‍ സുയോഗ് സുഭാഷ്റാവു, ജോണ്‍ തെരുവത്ത്, എന്‍ ഭാസുരാംഗന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

കൊച്ചിൻ ഷിപ്പിയാർഡ് വർക്കേഴ്സ് രക്തദാന ക്യാമ്പ്

 കൊച്ചിൻ ഷിപ്പിയാർഡ് വർക്കേഴ്സ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കൊച്ചി:സി പി ഐ എം കൊച്ചിൻ ഷിപ്പിയാർഡ് വർക്കേഴ്സ് ലോക്കൽ സമ്മേളത്തീന്റെ ഭാഗമായി നവംബർ 25 കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.ഐ എം എ ബ്ലഡ് ബാങ്ക് ഹാളിൽ കൊച്ചി മേയർ 
എം അനിൽകുമാർ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. രക്തദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും,സാമൂഹിക പ്രതിബദ്ധതയുള്ള യുവാക്കൾ രക്തദാനത്തിന് മുന്നോട്ടു വരണമെന്നും പറഞ്ഞു തുടർന്ന് ബ്ലഡ് അമ്പതിലധികം പേർ രക്തം ദാനം ചെയ്തു.
സി പി ഐ എം കൊച്ചിൻ ഷിപ്പിയാർഡ് വർക്കേഴ്സ് ലോക്കൽ സമ്മേളനം നവംബർ 28 സഖാവ് MC വേലായുധൻ(CSES ഹാൾ )രവിപുരം ഹാളിൽ നടക്കും.

സി പി ഐ എം കപ്പൽശാല വർക്കേഴ്സ് എൽ സി അംഗം സ:ടി ബി പ്രമോദ് അധ്യക്ഷത വഹിച്ച യോഗത്തിൽ ലോക്കൽ സെക്രട്ടറി സ: പി എ വിനീഷ് സ്വാഗതം ആശംസിച്ചു. ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി സഖാവ് അൻഷാദ്. കൊച്ചിൻ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സഖാവ് ശ്രീജിത്ത്.കൊച്ചിൻ ഷിപ്യാർഡ് വെൽഫെയർ ഓഫീസർ സി ആർ തങ്കരാജ്. ഐ എം എ ബ്ലഡ് ബാങ്ക് മെഡിക്കൽ ഒഫീസർ ഡോക്ടർ എബ്രഹാം വർഗീസ്.ലോക്കൽ കമ്മിറ്റി അംഗം എ സി പ്രസാദ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഡിവൈഎഫ്ഐ കൊച്ചിൻ ഷിപ്യാർഡ് മേഖലാ സെക്രട്ടറി സഖാവ് ജിതിൻ നന്ദി രേഖപ്പെടുത്തി

* *ഓട്ടോഡ്രൈവർ* *എം*.*എ*. *അഷ്‌കറിനെ* *ആദരിച്ചു*.

 അമ്മ* *ഉപേക്ഷിച്ച* *കുഞ്ഞിനെ* *രക്ഷിച്ച* *ഓട്ടോഡ്രൈവർ*

 *എം*.*എ*. *അഷ്‌കറിനെ* *ആദരിച്ചു*.


ഫോർട്ട്‌കൊച്ചി. കഴിഞ്ഞ ആഴ്ച ഫോർട്ട്‌കൊച്ചിയിലെ
കുട്ടികളുടെ പാർക്കിൽ അമ്മ ഉപേക്ഷിച്ച കുഞ്ഞിനെ രക്ഷിച്
സുരക്ഷിത കര ങ്ങളിൽ എത്തിച്ച ഓട്ടോ ഡ്രൈവർ എം.എ. അഷ്‌കറിനെ
 കെസിബിസി പ്രൊ ലൈഫ് സമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു.
 ഫോർട്ട്‌കൊച്ചി ഓട്ടോസ്റ്റാൻഡിൽ നടന്ന ലളിതമായ ചടങ്ങിൽ
 പ്രസിഡന്റ്‌ ജോൺസൻ സി എബ്രഹാം മേമന്റോയും
ആനിമേറ്റർ സാബു ജോസ് ബോക്കെയും നൽകി അനുമോദിച്ചു.
 ഓട്ടോ സ്റ്റാൻഡിനടുത്തുള്ള തിരക്കൊഴിഞ്ഞ പാർക്കിൽ
തെരുവ്നായയുടെ കൂടെ കളിച്ചുകൊണ്ടിരുന്ന മൂന്നര വയസ്സുള്ള
കുട്ടിയെ പലരും ശ്രദ്ധിച്ചുവെങ്കിലും ആരും കുട്ടിയുമായി
സംസാരിക്കാനോ ഇടപെടാനോ ശ്രമിച്ചില്ല. എന്നാൽ അഷ്‌കർ
കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്തുവാൻ ആത്മാർഥമായി പരിശ്രമിച്ചു.
 കൂട്ടി കൂട്ടംവിട്ടുപോയതാണെന്നു കരുതിയ അഷ്‌കർ നാലുമണിക്കൂറോളം
 ഫോർട്ട്‌കൊച്ചിയിലും പരിസരപ്രദേശത്തും ഓട്ടോ യിൽ കുട്ടിയുമായി
അന്വേഷിച്ചു അലഞ്ഞു.
 ഒടുവിൽ കുട്ടിയെ പോലിസ് സ്റ്റേഷനിൽ കുട്ടിയെ എത്തിച്ചു.
പിന്നീട് കോവിഡ് പരിശോധനയ്ക്ക് എറണാകുളം ജനറൽ ആശുപത്രിയിലും,
പനമ്പള്ളി നാഗറിലെ  സ്വകാര്യ ലാബിലും, കളമശ്ശേരിയിലെ കുട്ടികളെ സംരക്ഷിക്കുന്ന വാത്സല്യഭവനിലേയ്ക്കും അഷ്‌കറിന്റെ ഓട്ടോയിൽ തന്നെയാണ് കൊണ്ടുപോയത്.
ഒരു ദിവസം മറ്റൊരു ഓട്ടത്തിനും പോകാതെ അദ്ദേഹം കുഞ്ഞിന്റെ
സുരക്ഷിതത്വം ഉറപ്പുവരുത്തുവാൻ ശ്രദ്ധിച്ചു.
 നഷ്ടപ്പെടുകയോ ഉപേക്ഷിക്കപ്പെടുകയോ ചെയ്യുന്ന തെരുവോരങ്ങ ളിൽ കണ്ടെത്തുന്ന
കുഞ്ഞുങ്ങളെ സംരക്ഷണ കേന്ദ്രത്തിൽ എത്തിക്കാനുള്ള സാമൂഹ്യപ്രതിബദ്ധതയുടെ
മാതൃകയാണ് അഷ്‌കർ മാതൃകാ പ്രവർത്തനത്തിലൂടെ കാഴ്ചവെച്ചതെന്നു
 പ്രൊ ലൈഫ് പ്രവർത്തകർ പറഞ്ഞു.

പി എം എ വൈ ഭവനങ്ങള്‍ക്ക് ദുരന്തങ്ങളെ പ്രതിരോധിക്കുന്ന രൂപകല്‍പന വേണം: വി ഡി സതീശന്‍



കൊച്ചി- കാവാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന ഗുരുതരമായ ഭീഷണികളുടെ പശ്ചാത്തലത്തില്‍ സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് വേണ്ടി നടപ്പിലാക്കുന്ന  ലൈഫ് മിഷന്‍ കേരള, പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) ഭവന പദ്ധതികള്‍ ദുരന്തങ്ങളെ പ്രതിരോധിക്കുന്ന വിധത്തില്‍ പുതുക്കി രൂപകല്‍പന ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എട്ടാമത് ഇന്ത്യ ഹൗസിംഗ് ഫോറത്തില്‍ നിര്‍ദേശിച്ചു. ചെലവു കുറഞ്ഞ ദുരന്ത പ്രതിരോധ വീടുകള്‍ക്കായി പുതിയ ഡിസൈനുകള്‍ രൂപകല്‍പന ചെയ്യാന്‍ ഇന്ത്യ ഹൗസിംഗ് ഫോറം മുന്‍കൈയെടുക്കണമന്നും ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ പ്രതിപക്ഷ നേതാവ് പറഞ്ഞു.
കഴി്ഞ്ഞ ഏതാനം വര്‍ഷങ്ങളായി കേരളം കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തഫലങ്ങള്‍ അനുഭവിക്കുകയാണ്. ആഗോള ഏജന്‍സികള്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ കണക്കിലെടുത്തു വേണം ഇനിയങ്ങോട്ട് കേരളത്തില്‍ ഭവനപദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കേണ്ടത്. സര്‍ക്കാര്‍ പദ്ധതികളില്‍ ഭവന നിര്‍മാണത്തിനായി നലവില്‍ അനുവദിക്കുന്ന തുക തന്നെ അപര്യാപ്തമാണ്. തീരദേശ മത്സ്യത്തൊഴിലാളി വിഭാഗങ്ങള്‍ക്കും ഉള്‍പ്രദേശങ്ങളില്‍ ജീവിക്കുന്ന പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ അനുവദിക്കുന്ന തുക ഉപയോഗിച്ച് വീടുകള്‍ പൂര്‍ത്തിയാക്കുക സാധ്യമല്ല. ദുരന്തപ്രതിരോധ സാങ്കേതിക വിദ്യകൂടി ഉപയോഗപ്പെടുത്തുമ്പോള്‍ ചെലവ് പിന്നെയും വര്‍ധിക്കും.  ഒരു വീട് പൂര്‍ത്തിയാക്കാന്‍ 6-7 ലക്ഷം രൂപയെങ്കിലും ആവശ്യമായി വരും. സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ വിശദമായ പുനപരിശോധന നടത്തി നിര്‍മാണ ചെലവിന് ആനുപാതികമായി തുക അനുവദിക്കാന്‍ തയ്യാറാകണം. വീട് നിര്‍മിക്കുന്നതിന് ആവശ്യമായ തുകയുടെ 50 ശതമാനമാണ് സര്‍ക്കാര്‍ അനുവദിക്കുന്നത്. ഈ സാഹചര്യത്തില്‍ അന്താരാഷ്ട്ര സന്നദ്ധ സേവന സംഘടനകളുടെ ഫണ്ടുകളും സ്വകാര്യ കമ്പനികളുടെ സി എസ് ആര്‍ ഫണ്ടുകളും ഭവനപദ്ധതിയിലേക്കായി വനിയോഗിക്കണമെന്ന് സതീശന്‍ നിര്‍ദേശിച്ചു.
ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റിയുടെ നേതൃത്വത്തില്‍ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്, മൈക്രോബില്‍ഡ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ ഓണ്‍ലൈനായി നടന്ന ഇന്ത്യ ഹൗസിംഗ് ഫോറം കേന്ദ്ര ഭവന നിര്‍മാണ വകുപ്പ് സെക്രട്ടറി ദുര്‍ഗാ ശങ്കര്‍ മിശ്ര ഉദ്ഘാടനം ചെയ്തു. നിതി ആയോഗ് സ്പെഷ്യല്‍ സെക്രട്ടറി ഡോ. കെ രാജേശ്വര റാവു, ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റി എം ഡി: ഡോ. രാജന്‍ സാമുവല്‍, ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റി ഇന്റര്‍നാഷണല്‍ ഏഷ്യാ പസഫിക് വൈസ് പ്രസിഡണ്ട് ലൂയിസ് നോഡ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ചു. വിവിധ സെഷനുകളിലായി 1200 ലേറെ പ്രതിനിധികള്‍ പങ്കെടുത്തു.

ദീപശിഖ പ്രയാണത്തിന് സ്വീകരണം നല്‍കി

 മുംബൈ ഭീകരാക്രമണ വാര്‍ഷികം ;



കൊച്ചി : (23.11.21) മുംബൈ ഭീകരാക്രമണത്തിന്റെ പതിമൂന്നാം വാര്‍ഷികത്തില്‍ സമാധാന സന്ദേശം ഉയര്‍ത്തി ഓള്‍ കേരള സോള്‍ജിയേഴ്‌സ് അസ്സോസിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ടീം സംഘടിപ്പിച്ച ദീപശിഖ ബൈക്ക് പ്രയാണത്തിന് പാലാരിവട്ടം പാലത്തിന് സമീപം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് എറണാകുളം മേഖല കമ്മിറ്റി സ്വീകരണം നല്‍കി.
രാജ്യത്തെ രക്ഷിക്കുന്നതിനായി  വീരമൃത്യു വരിച്ച ധീര യോദ്ധക്കളുടെ സ്മരണ ഏക്കാലവും ഓരോ ഭാരതിയന്റെയും സിരകളില്‍ ആത്മാഭിമാനത്തിന്റെയും ദേശസ്‌നേഹത്തിന്റെയും അഗ്നി ജ്വലിപ്പിക്കുമെന്ന് സ്വീകരണ യോഗം ഉദ്ഘാടനം ചെയ്ത് യൂത്ത് വിംഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.എ.ജെ.റിയാസ് പറഞ്ഞു.യൂത്ത് വിംഗ് മേഖല പ്രസിഡന്റ് പ്രദീപ് ജോസഫിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍  ഏകോപന സമിതി മേഖല പ്രസിഡന്റ് എം.സി.പോള്‍സണ്‍, സെക്രട്ടറി എസ്.സുരേഷ് ഗോപി, യൂത്ത് വിംഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.എസ് നിഷാദ്, മേഖലാ ജനറല്‍ സെക്രട്ടറി കെ.സി.മുരളീധരന്‍, ട്രഷറര്‍ മുഹമ്മദ് റാഫി, ഷമീര്‍ കിത്തക്കേരി, കെ.എസ്.സുനീഷ് , റഷീദ് തേവര, ബഷീര്‍ കാക്കനാട്, അക്ബര്‍ തൃക്കാക്കര, അന്‍സാര്‍ ചിറ്റൂര്‍, എന്‍.എച്ച്.ഫൈസല്‍,മാര്‍ട്ടിന്‍ ദേവന്‍കുളങ്ങര, അനില്‍കുമാര്‍ തേവര,മുഹമ്മദ് തന്‍സീര്‍,ശ്രീജു വെണ്ണല തുടങ്ങിയവര്‍ പ്രസംഗിച്ചു. നവംബര്‍ 19-ന് കാസര്‍ഗോഡ് നിന്ന് ആരംഭിച്ച ദീപശിഖ പ്രയാണം 26-ന് തിരുവനന്തപുരത്ത് സമാപിക്കും. എറണാകുളം സൈനിക കൂട്ടായ്മയാണ് എറണാകുളം ജില്ലയിലെ പ്രയാണത്തിന് നേതൃത്വം നല്‍കിയത്.

ഭിന്നശേഷിക്കാർക്ക് തൊഴിലവസരങ്ങൾ തുറന്നുകൊടുത്ത് സഹൃദയ

 നാല്‌പതിലധികം ഭിന്നശേഷിക്കാർക്ക് തൊഴിലവസരങ്ങൾ തുറന്നുകൊടുത്ത് സഹൃദയ സാഫല്യം തൊഴിൽമേള .


നാല്പതിലധികം ഭിന്നശേഷിക്കാർക്ക് തൊഴിലവസരങ്ങൾ തുറന്നുകൊടുത്ത് സഹൃദയ സാഫല്യം തൊഴിൽമേള . എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തനവിഭാഗമായ സഹൃദയയും കാത്തലിക് ഹെൽ ത്ത് അസോസിയേഷൻ ഓഫ് ഇന്ത്യയും ചേർന്ന്  കൊച്ചി നഗരസഭ , എറണാകുളം ജില്ലാ സാമൂഹ്യ നീതി വകുപ്പ്, എറണാകുളം പ്രസ് ക്ലബ്, സെന്റ് ആൽബർട്സ് കോളേജ് ബോട്ടണി വിഭാഗം, ഭാരത് മാതാ കോളേജ് എന്നിവരുടെ സഹകരണത്തോടെ  എറണാകുളം സെന്റ് മേരീസ് ബസിലിക്ക ഹാളിൽ പ്ലസ് ടു എങ്കിലും വിദ്യാഭ്യാസ യോഗ്യതയുള്ള ഭിന്നശേഷിക്കാർക്കായി സംഘടിപ്പിച്ച തൊഴിൽമേളയിൽ  നൂറ്റി അമ്പതിലധികം ഉദ്യോഗാർത്ഥികളാണ് പങ്കെടുത്തത്.  ഉദ്യോഗാർത്ഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി പ്രത്യേക പരിശീലനവും കൗൺസിലിംഗും നൽകിയിരുന്നു. പന്ത്രണ്ടോളം കമ്പനികൾ അഭിമുഖത്തിൽ പങ്കെടുത്തു.

അതിരൂപതാ വികാരി ജനറൽ ഫാ. ഹോർമിസ് മൈനാട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ഹൈബി ഈഡൻ എം.പി. ഉദ്‌ഘാടനം ചെയ്തു. സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെടുന്നവരെയും ചേർത്ത് നിർത്തുമ്പോഴാണ് വികസനപ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തിയിലെത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവര്ക്കും സൗജന്യവിദ്യാഭ്യാസം ഉറപ്പാക്കിയിട്ടുള്ള നമ്മുടെ നാട്ടിൽ ഭിന്നശേഷിക്കാർക്കായുള്ള സ്‌പെഷ്യൽ സ്‌കൂളുകളിൽ വിദ്യാഭ്യാസത്തിന് പണച്ചെലവ് വേണ്ടിവരുന്നത് ഖേദകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യാതിഥിയായിരുന്ന  ചലച്ചിത്രതാരം സാജു നവോദയ ഉദ്യോർത്ഥികൾക്കുള്ള ഹൈജീൻ കിറ്റിന്റെ വിതരണം നിർവഹിച്ചു. പ്രശസ്ത മോട്ടിവേഷണൽ സ്പീക്കർ അനീഷ് മോഹൻ മുഖ്യപ്രഭാഷണം നടത്തി. സഹൃദയ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ആൻസിൽ മൈപ്പാൻ, ജനറൽ മാനേജർ പാപ്പച്ചൻ തെക്കേക്കര, പ്രോഗ്രാം ഓഫീസർ കെ. ഓ. മാത്യുസ്, സെലിൻ പോൾ, സിസ്റ്റർ ജെയ്‌സി ജോൺ  എന്നിവർ സംസാരിച്ചു. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ തൊഴിൽമേളയ്ക്ക് നേതൃത്വം നൽകി. സിസ്റ്റർ  അഭയ യോഗനടപടികൾ ആംഗ്യഭാഷയിലേക്ക് പരിഭാഷപ്പെടുത്തി.

ഫോട്ടോ: സഹൃദയ സാഫല്യം ഭിന്നശേഷിക്കാർക്കായുള്ള തൊഴിൽമേള ഹൈബി ഈഡൻ എം.പി. ഉദ്‌ഘാടനം ചെയ്യുന്നു. ഫാ. ആൻസിൽ മൈപ്പാൻ, അനീഷ് മോഹൻ, ഫാ. ഹോർമിസ് മൈനാട്ടി, സാജു നവോദയ, പാപ്പച്ചൻ തെക്കേക്കര, സെലിൻ പോൾ, സിസ്റ്റർ അഭയ എന്നിവർ സമീപം.

2021, നവംബർ 5, വെള്ളിയാഴ്‌ച

പ്രവേശനമില്ലാത്തവര്‍ സൃഷ്ടിക്കുന്ന ശൂന്യതകൂടി ഉള്‍പ്പെട്ടതാണ് നമ്മുടെ സംസ്‌ക്കാരം : പി. എഫ്. മാത്യൂസ്


പ്രവേശനമില്ലാത്തവര്‍ സൃഷ്ടിക്കുന്ന ശൂന്യതകൂടി  ഉള്‍പ്പെട്ടതാണ് നമ്മുടെ സംസ്‌ക്കാരമെന്ന് പി. എഫ്. മാത്യൂസ് അഭിപ്രായപ്പെട്ടു. ചാവറ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച  മലയാളഭാഷാവാരാചരണത്തിന്റെ മൂന്നാം ദിവസം കഥയില്‍ പ്രവേശനമില്ലാത്തവര്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നമ്മുടെ സാഹിത്യം സവര്‍ണ്ണമേധാവിത്വത്തിന്റേതുതന്നെയായി
 നിലനില്‍ക്കുന്നുവെന്നു അദ്ദേഹം പറഞ്ഞു. കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം നേടിയ  പി. എഫ്. മാത്യൂസിനെ ചാവറ കള്‍ച്ചറല്‍സെന്റര്‍ ഡയറക്ടര്‍ ഫാ. തോമസ് പുതുശ്ശേരി പൊന്നാട അണിയിച്ച് ആദരിച്ചു. മഹാരാജാസ് മലയാളം മേധാവി ഡോ. സുമി ജോയി ഓലിയപ്പുറം അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എം. ആര്‍. രാജേന്ദ്രന്‍ നായര്‍, സജി മൂത്തേരി, ജോളി പവേലില്‍ എന്നിവര്‍ പ്രസംഗിച്ചു.


 

: ജില്ലാ ഡെപ്യൂട്ടി ലേബർ ഓഫീസറുടെ പെരുമാറ്റം ധിക്കാരപരം








കൊച്ചി : കെ കെ എൻ ടി സി എന്ന തൊഴിലാളി പ്രസ്ഥാനത്തിന്റെ വാർഷിക റിട്ടേൺസ് കൊടുത്തിരുന്നത് മറുപടി കിട്ടാൻ വൈകിയത് കൊണ്ട്, അന്വേഷിക്കാൻ ചെന്ന കെ കെ എൻ ടി സി യുടെ സംസ്ഥാന ജനറൽ സെക്രട്ടറിയും ബിൽഡിംഗ്‌ ആൻഡ് വുഡ് വർക്കേഴ്സ് ഇന്റർനാഷണലിന്റെ കേരളത്തിലെ കോർഡിനേറ്ററുമായ സലോമി ജോസഫിനെ യാതൊരുവിധ പ്രകോപനവും കൂടാതെ പോലീസ് മുറയിൽ അസഭ്യം പറയുകയും ആട്ടിപ്പുറത്താക്കുകയും ചെയ്യുകയുണ്ടായി.
 സാധാരണക്കാരായ തൊഴിലാളികൾ നിരന്തരമായി ഇടപെടുന്ന ജില്ലാ ലേബർ ഓഫീസുകളിൽ ഇതുപോലെ പോലീസ് മുറയിൽ സംസാരിക്കുന്ന ലേബർ ഓഫീസർമാർ ഈ നാടിനും തൊഴിലാളികൾക്കും ഭീഷണിയാണ്. ഇദ്ദേഹത്തിന്റെ പേരിൽ മാതൃകപരമായ ശിക്ഷാനടപടി സ്വീകരിച്ചില്ലെങ്കിൽ ജില്ലാ ലേബർ ഓഫീസ് ഉപരോധിക്കുമെന്ന് ഐ എൻ ടി യു സി അഖിലേന്ത്യാ സെക്രട്ടറിയും കെ കെ എൻ ടി സി സംസ്ഥാന പ്രസിഡന്ററുമായ കെ പി തമ്പി കണ്ണാടൻ  പറഞ്ഞു. 
അടിയന്തിരമായി ജില്ലാ കമ്മിറ്റി വിളിച്ചുകൂട്ടുന്ന തിനും തീരുമാനമെടുത്തു. ഒരു സ്ത്രീക്കു നേരെ ഇത്ര മോശമായി ഇടപെടാൻ ഇദ്ദേഹത്തിന് എവിടുന്നാണ് ഇത്രയും ധൈര്യം കിട്ടിയത് എന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു. വരും ദിവസങ്ങളിൽ ഇതിന്റെ ഭവിഷ്യത് അനുഭവിക്കുവാൻ അദ്ദേഹം തയ്യാറായി കൊള്ളാനും മുന്നറിയിപ്പ് കൊടുക്കാനും അദ്ദേഹം മടിച്ചില്ല. ജില്ലാ പ്രസിഡന്റ്‌ എം എം രാജുവിന്റെ അധ്യക്ഷത    യിൽ ഡി എൽ ഒ മാർക്കോസിന്റെ ഹീനമായ പ്രവൃത്തിയിൽ പ്രതിഷേധിക്കാൻ കൂടിയ യോഗത്തിൽ ജോസ് കപ്പിത്താൻ പറമ്പിൽ, എൻ എൽ മൈക്കിൾ, സലോമി ജോസഫ്, ജെസ്സി ഡേവിസ്, സാംസൺ അറക്കൽ കെ എം ജോർജ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.