2015, ഏപ്രിൽ 28, ചൊവ്വാഴ്ച

നേപ്പാള്‍ ഭൂകമ്പത്തില്‍ നിന്നും രക്ഷപ്പെട്ട മലയാളികള്‍




കൊച്ചി: മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഭാഗ്യം കൊണ്ടാണ്‌ തങ്ങള്‍ രക്ഷപ്പെട്ടത്‌. നേപ്പാളില്‍ ഭൂകമ്പത്തില്‍ നശിച്ച സ്ഥലങ്ങളില്‍ പലയിടങ്ങളിലും തങ്ങള്‍ സന്ദര്‍ശിച്ചവയാണ്‌. ഒരു ദിവസം കൂടി അവിടെ തങ്ങാമെന്ന്‌ സംഘത്തിലെ പലരും നിര്‍ബന്ധിച്ചിട്ടും ചെവിക്കൊള്ളാതിരുന്നതാണ്‌ ഇന്ന്‌ ജീവനോടെയിരിക്കുന്നതിന്‌ കാരണം- കേരളത്തില്‍ നിന്നും നേപ്പാളിലേക്ക്‌ തീര്‍ഥാടനത്തിനും വിനോദസഞ്ചാരത്തിനുമായി പോയ സംഘത്തലവന്റെ വാക്കുകളാണിവ. ഇന്നലെ ഖൊരക്‌പൂര്‍-തിരുവനന്തപുരം എക്‌സ്‌പ്രസില്‍ എറണാകുളം സൗത്ത്‌ റെയില്‍വേ സ്‌റ്റേഷനിലെത്തിയ സംഘാംഗങ്ങള്‍ക്ക്‌ എത്രയും വേഗം വീട്ടിലെത്താനുള്ള തിടുക്കമായിരുന്നു. സ്‌ത്രീകളും കുട്ടികളും അടങ്ങുന്ന 58 അംഗമാണ്‌ കേരളത്തില്‍ നിന്നും നേപ്പാളിലേക്ക്‌ തീര്‍ഥാടനത്തിനും വിനോദസഞ്ചാരത്തിനുമായി പോയത്‌്‌. 14 ദിവസത്തെ തീര്‍ഥാടനമായിരുന്നു.
നേപ്പാളില്‍ നിന്നും ഖൊരക്‌പൂരിലെത്തി അവിടെ നിന്നും 26-ന്‌ രാവിലെയാണ്‌ ഖൊരക്‌പൂര്‍-തിരുവനന്തപുരം എക്‌സ്‌പ്രസില്‍ കേരളത്തിലേക്ക്‌ സംഘം യാത്ര തിരിച്ചത്‌. ഇന്നലെ ഉച്ചയ്‌ക്ക്‌ രണ്ടരയോടെ എറണാകുളം സൗത്ത്‌ റെയില്‍വേ സ്‌റ്റേഷനിലെത്തി. ഈമാസം 15-നാണ സംഘം നേപ്പാളിലേക്ക്‌ യാത്ര തിരിച്ചത്‌. 17-ന്‌ അവിടെയെത്തി, നേപ്പാളിലെ വിവിധ തീര്‍ഥാടന കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തിയ ശേഷം 24-ന്‌ രാത്രി 12 ഓടെ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയായ സൊണോലിയിലെത്തി. അന്നുതന്നെ രാത്രി മുതല്‍ തന്നെ കാലാവസ്ഥ വളരെ മോശമായിരുന്നു. അടുത്ത ദിവസമായ 25-ന്‌ രാവിലെയാണ്‌ ഭൂകമ്പമുണ്ടായത്‌. സൊണോലിയയില്‍ ഭൂകമ്പം സാരമായി ബാധിച്ചില്ല അതുകൊണ്ടുതന്നെ 25-ന്‌ തങ്ങള്‍ ഇന്ത്യയില്‍ ഖൊരക്‌പൂരിലെത്തിയ ശേഷമാണ്‌ ഭൂകമ്പം നടന്ന വിവരം അറിയുന്നത്‌. അവിടെ വച്ച്‌ നാട്ടില്‍ നിന്നും ബന്ധുക്കള്‍ ഫോണില്‍ ബന്ധപ്പെട്ടും ഖൊരക്‌പൂരില്‍ താമസിച്ചിരുന്ന ലോഡ്‌ജില്‍ ടിവി വാര്‍ത്തകളിലൂടെയും മറ്റും നേപ്പാളിലെ അപകടവിവരം അറിയുകയായിരുന്നു.
നേപ്പാളില്‍ കാഠ്‌മണ്ഡുവില്‍ തങ്ങള്‍ സന്ദര്‍ശിച്ച തീര്‍ഥാടന കേന്ദ്രങ്ങളില്‍ നാശനഷ്ടമുണ്ടായതായി സുവര്‍ണന്‍ പറഞ്ഞു. തങ്ങള്‍ സന്ദര്‍ശിച്ച കാഠ്‌മണ്ഡുവിലെ പശുപതിനാഥിന്റെ ക്ഷേത്രം, സ്വയംഭൂനാഥ്‌, ജലനാരായണ ക്ഷേത്രം, ഭൗതനാഥ്‌ എന്നിവിടങ്ങളിലും നേപ്പാളിലെ പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ സംഘ ഭക്തപൂറിലെ പുരാതന കെട്ടിടങ്ങള്‍ക്കെല്ലാം നാശമുണ്ടായിട്ടുണ്ട്‌. കൂടാതെ തങ്ങള്‍ താമസിച്ചിരുന്ന പോഖ്രയിലെയും കാഠ്‌മണ്ഡുവിലെയും ഹോട്ടലുകള്‍ക്കും നാശനഷ്ടമുണ്ടായിട്ടുണ്ടെന്നുമാണ്‌ അറിയുന്നു. അപകടങ്ങള്‍ ഒന്നും തന്നെ തങ്ങള്‍ നേരിട്ടു കണ്ടിട്ടില്ല, കേട്ടറിവ്‌ മാത്രമേയുള്ളൂ. എന്നാല്‍ 25-ന്‌ അര്‍ധരാത്രി ഭൂകമ്പമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന്‌ മുന്നറിയിപ്പ്‌ ലഭിച്ചതിനെ തുടര്‍ന്ന്‌ ഖൊരക്‌പൂരില്‍ താമസിച്ചിരുന്ന ലോഡ്‌ജില്‍ നിന്നും പുറത്തിറക്കി നിര്‍ത്തിയത്‌ ഭയചകിതരാക്കിയെന്നും സുവര്‍ണന്‍ പറയുന്നു. പിന്നീട്‌ ഒരു മണിക്കൂറിന്‌ ശേഷം അപകടമുണ്ടാകില്ലെന്ന്‌ അറിയിപ്പ്‌ ലഭിച്ചതിനെ തുടര്‍ന്നാണ്‌ തങ്ങളെ തിരികെ ലോഡ്‌ജില്‍ പ്രവേശിപ്പിച്ചത്‌. കഴിഞ്ഞ 35 വര്‍ഷമായി തങ്ങള്‍ ഇത്തരത്തില്‍ തീര്‍ഥാടന യാത്ര പോകാറുണ്ടെന്ന്‌ സുവര്‍ണന്‍ പറയുന്നു. ഓരോ വര്‍ഷവും ഓരോ സ്ഥലങ്ങളാണ്‌ തെരഞ്ഞെടുക്കാറുള്ളത്‌. അഞ്ച്‌ കുട്ടികളും 29 സ്‌ത്രീകളും 24 പുരുഷന്മാരുമാണ്‌ സംഘത്തിലുണ്ടായിരുന്നത്‌. ചാലക്കുടി, ആലുവ ഭാഗങ്ങളിലുള്ളവര്‍ അവിടെ ഇറങ്ങി. ശേഷിച്ച ഫോര്‍ട്ടുകൊച്ചി, എളമക്കര, തൃപ്പൂണിത്തുറ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്‌ എറണാകുളം സൗത്ത്‌ റെയില്‍വേ സ്റ്റേഷനിലെത്തിയത്‌.

മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ട്‌ തള്ളിക്കളയുക- എം.എ ബേബി


കൊച്ചി
വിവിധ റിപ്പോര്‍ട്ടുകളുടെ കൂട്ടുപിടിച്ച്‌ മത്സ്യത്തൊഴിലാളികളെ ദ്രോഹിക്കാന്‍ മന്‍മോഹന്‍ സിങ്ങിന്റെ പാത പിന്‍തുടരുകയാണ്‌ മോഡി സര്‍ക്കാരും ചെയ്യുന്നതെന്ന്‌ സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി. ഡോ. മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ടും സെയ്‌ദാ റാവു റിപ്പോര്‍ട്ടും നടപ്പാക്കിയാല്‍ പത്തുകോടി മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങള്‍ പട്ടിണിയിലാകും. മൂലധന ശക്തികളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക്‌ കീഴടങ്ങുന്ന നയമാണ്‌ സര്‍ക്കാര്‍ കമ്മറ്റികളും കാണിക്കുന്നത്‌. നമ്മുടെ കടലിലെ മത്സ്യ സമ്പത്ത്‌ ഇന്ത്യയിലെ വന്‍കിട കുത്തകകള്‍ക്കും വിദേശ കുത്തകകള്‍ക്കും കൈമാറുകയാണ്‌. പാരമ്പര്യമായും ചരിത്രപരമായും ഇന്ത്യയിലെ മത്സ്യത്തൊഴിലാളികള്‍ക്ക്‌ മാത്രം അവകാശപ്പെട്ട സമ്പത്താണ്‌ ഇപ്രകാരം കൈമാറ്റം ചെയ്യപ്പെടുന്നത്‌. ഒരു അഭയ ബോധത്തോടെ അവര്‍ കടലമ്മയെന്നു വിളിക്കുന്നിടത്തേക്കാണ്‌ മത്സ്യ സംസ്‌കരണ ഫാടക്‌ടറികള്‍ എന്നു വിശേഷിപ്പിക്കുന്ന വന്‍കിട കപ്പലുകളെ പ്രവേശിപ്പിക്കുന്നത്‌. പ്രകൃതി നശീകരണം എന്ന അശാസ്‌ത്രീയമായ വികസനമാണ്‌ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തീരദേശസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സിഎംഎഫ്‌ആര്‍ഐയ്‌ക്ക്‌ മുന്നില്‍ നടത്തുന്ന 48 മണിക്കൂര്‍ സമരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു എം എ ബേബി.
വന്‍കിട മത്സ്യക്കമ്പനികള്‍ക്ക്‌ ട്യൂണ മത്സ്യം പിടിക്കാന്‍ ട്രോളിങ്‌ നിരോധനം പോലും എടുത്തു കളയാനാണ്‌ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കുന്നതിലൂടെ ശ്രമിക്കുന്നത്‌. തീരപരിപാലന നിയമത്തിന്റെ പേരില്‍ പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക്‌ സ്വന്തം കൂരപോലും നന്നാക്കാന്‍ അനുവദിക്കാത്ത സര്‍ക്കാരുകള്‍ വന്‍കിട മൂലധന ശക്‌തികള്‍ക്ക്‌ യാതൊരു മടിയും കൂടാതെ അനുവാദങ്ങള്‍ നല്‍കുകയാണ്‌. വിഴിഞ്ഞം പദ്ധതി മോഡിയുടെ ആത്മമിത്രവും ശതകോടീശ്വരനുമായ അദാനിയുടെ മടിയിലേക്ക്‌ വെച്ചു നീട്ടുകയാണ്‌ സര്‍ക്കാര്‍ ചെയ്‌തത്‌. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിയന്ത്രണത്തിലാകണം വിഴിഞ്ഞം പദ്ധതി നടപ്പാക്കേണ്ടതെന്നും എം എ ബേബി പറഞ്ഞു. ആറന്മുള പദ്ധതി നടപ്പാക്കുമെന്ന്‌ പ്രസിഡന്റ്‌ പാര്‍ലമെന്റിലെ ഇരു സഭകളിലും നടത്തിയ പ്രസംഗം ചട്ട വിരുദ്ധമാണ്‌. ഹരിത ട്രീബ്യൂണലിലും കോടതികളിലുമായി കേസില്‍ കിടക്കുന്ന പദ്ധതി നടപ്പാക്കുമെന്ന്‌ എങ്ങനെ പ്രസിഡന്റിന്‌ പറയാനാകുമെന്നും അദ്ദേഹം ചോദിച്ചു.
നമ്മുടെ രാജ്യത്തിന്റെ വിലപിടിപ്പുള്ള പലതും വിദേശ കുത്തകകള്‍ക്ക്‌ അടിയറ വെയ്‌ക്കുന്ന നയത്തിനെതിരെ ഇടത്‌പക്ഷം ഒറ്റക്കെട്ടായി അണിനിരക്കുമെന്നും എം എ ബേബി പറഞ്ഞു. 

2015, ഏപ്രിൽ 20, തിങ്കളാഴ്‌ച

നഴ്‌സിങ്ങ്‌ തട്ടിപ്പ് : ഉതുപ്പ്‌ വര്‍ീഗീസിനെ പിടികൂടാന്‍ സിബിഐ ഇന്റര്‍പോളിന്റെ സഹായം തേടി


കൊച്ചി
കുവൈറ്റിലേക്കു നഴ്‌സിങ്ങ്‌ റിക്രൂട്ട്‌്‌മെന്റ്‌ വഴി 300 കോടിയുടെ തട്ടിപ്പ്‌ നടത്തിയ പുതുപ്പള്ളി സ്വദേശി ഉതുപ്പ്‌ വര്‍ഗീസിനെ നാട്ടിലെത്തിക്കാന്‍ സിബിഐ ഇന്റര്‍പോളിന്റെ സഹായം തേടി.
ഇതിന്റെ പ്രറാംഭനടപടി എന്ന നിലയില്‍ സിബിഐ ഉതുപ്പ്‌ വര്‍ഗീസിനെതിരെ ലുക്കൗട്ട്‌്‌ നോട്ടിസ്‌ പുറത്തിറക്കി.
ഇപ്പോള്‍ കുവൈറ്റില്‍ സുഖജീവിതം നയിക്കുന്ന പ്രതിയെ കസ്റ്റഡിയില്‍ എടുത്തു നാട്ടില്‍ എത്തിക്കാന്‍ വേണ്ടി നടപടികള്‍ ആരംഭിച്ചതായി സിബിഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചോദ്യം ചെയ്യലിനു ഹാജരാകണമെന്നു ആവശ്യപ്പെട്ട്‌ സിബിഐ നോട്ടീസ്‌ നല്‍കിയിരുന്നു. ഇയാളുടെ കൊച്ചിയിലെ സ്ഥാപനമായ അല്‍ സറാഫയിലും പുതുപ്പള്ളിയിലെ വീട്ടിലും നോട്ടീസ്‌ എത്തിച്ചുവെങ്കിലും ഇതിനോട്‌ ഉതുപ്പ്‌ വര്‍ഗീസ്‌ പ്രതീകരിച്ചില്ല. ഇതോടെയാണ്‌ പ്രതിയെ വിട്ടുകിട്ടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടാന്‍ സിബിഐ തീരുമാനിച്ചത്‌.
ഉതുപ്പ്‌ വര്‍ഗീസിനെ കഴിഞ്ഞ ദിവസം കുവൈറ്റ്‌ പോലീസ്‌ കസ്‌റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ ഇന്ത്യയിലെ കേസിന്റെ വിശദാംശങ്ങള്‍ എംബസി കൈമാറാത്തതിനെ തുടര്‍ന്നു പിന്നീട്‌ വിട്ടയക്കുകയായിരുന്നു.
അതിനിടെ അല്‍ സറാഫ എജന്‍സിയുടെ പേരില്‍ ഉതുപ്പ്‌ വര്‍ഗീസ്‌ ഇന്നലെയും നഴ്‌സിങ്ങ്‌ റിക്രൂട്ട്‌മെന്റ്‌നടപടികള്‍ തുടര്‍ന്നു. സിബിഐ കുവൈറ്റ്‌ പോലീസിനെ കേസിന്റെ വിശദാംശങ്ങള്‍ ഇനിയും അറിയിക്കാത്തതിനു പിന്നില്‍ ഉതുപ്പ്‌ വര്‍ഗീസിനെ രക്ഷിക്കാന്‍ ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടല്‍ ഉ്‌ണ്ടെന്ന ആക്ഷേപം ഉയര്‍ന്നു.
കൊച്ചിയിലെ ഓഫിസില്‍ നടന്ന റെയ്‌ഡില്‍ കോടികള്‍ കണ്ടെത്തിയെങ്കിലും അതെല്ലം നിസാരമായി എടുത്ത്‌ ഉതുപ്പ്‌ വര്‍ഗീസ്‌ കുവൈറ്റില്‍ സുഖജീവിനം നയിച്ചുവരുകയായിരുന്നു
അതിനിടെ അല്‍ സറാഫ എജന്‍സിയെ സഹായിച്ച സംഭവത്തില്‍ പ്രോട്ടക്‌്‌റ്റര്‍ ഓഫ്‌ എമിഗ്രന്റ്‌സ്‌ അഡോള്‍ഫ്‌സ്‌ ലോറന്‍സിനെ ഇന്നലെ ചോദ്യം ചെയ്‌തു. കൊച്ചി കതൃക്കടവിലെ സിബിഐ ഓഫീസില്‍ വിളിച്ചുവരുത്തിയായിരുന്നു ഇദ്ദേഹത്തിനെ ചോദ്യം ചെയ്‌തത്‌. ഉതുപ്പ്‌ വര്‍ഗീസിന്റെ അല്‍ സറാഫ ഏജന്‍സിയെ സഹായിച്ച കേസില്‍ അഡോള്‍ഫസ്‌ ലോറന്‍സിനെ ഒന്നാം പ്രതിയാക്കി സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചിട്ടുണ്ട്‌. ഇദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിക്കളഞ്ഞിരുന്നു.
ഇതിനിടെ ഉതുപ്പ്‌ വര്‍ഗീസിന്റെ ചിത്രം എടുക്കാന്‍ ശ്രമിച്ച കുവൈറ്റിലെ മലയാളി മാധ്യമപ്രവര്‍ത്തകരെ ഉതുപ്പ്‌ വര്‍ഗീസിന്റെ സംഘാംഗങ്ങള്‍ കയ്യേറ്റം ചെയ്‌തു. മൂന്നോളം മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്‌തതിനു കുവൈറ്റ്‌ പോലീസ്‌ ഉതുപ്പ്‌്‌ വര്‍ഗീസിനെ കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു
കുവൈത്ത്‌ ആരോഗ്യ മന്ത്രാലയത്തിലെ സുലൈബിക്കാത്തിന്റെ ആസ്ഥാനത്താണു നാടകീയ സംഭവങ്ങ? അരങ്ങേറിയത്‌.
കേരളത്തിലെ 1200 നഴ്‌സ്‌മാരുടെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്‌ ഉള്‍പ്പെടെയുള്ള രേഖകള്‍ശരിയാക്കുന്നതിന്‌ ഉതുപ്പ്‌ വര്‍ഗീസ്‌ എത്തിയിട്ടുണ്ട്‌ എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന്‌ മാധ്യമ പ്രവര്‍ത്തകര്‍ മന്ത്രാലയത്തില്‍ എത്തി. ഉതുപ്പ്‌ വര്‍ഗീസിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച കുവൈത്തിലെ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ അനി ല്‍ പി.അലക്‌സിനെ പത്ത്‌ പേര്‍ ചേര്‍ന്ന്‌ കയ്യേറ്റം ചെയുകയും മുറിയില്‍ പൂട്ടിയിടുകയും ചെയ്‌തു. റിപ്പോര്‍ട്ടര്‍ ടി വി കുവൈത്ത്‌ പ്രതിനിധി ഇസ്‌മയില്‍ പയ്യോളിയുടെ മൊബൈല്‍ ഫോണ്‍ ഉതുപ്പ്‌ വര്‍ഗീസ്‌ പിടിച്ചു വാങ്ങി. രണ്ട്‌ മാധ്യമ പ്രവര്‍ത്തകരെയും രണ്ട്‌ മണിക്കൂര്‍ നേരം മുറിയില്‍ പൂട്ടിയിട്ടു. പിന്നീട്‌ മുതി?ന്ന മാധ്യമ പ്രവ?ത്തകനായ തോമസ്‌ മാത്യു കടവില്‍ ഇന്ത്യന്‍ സ്ഥാനപതിയെ വിവരം അറിയിച്ചു. സ്ഥാനപതിയുടെ ഇടപെടല്‍ വഴി അസിസ്റ്റന്റ്‌ അണ്ടര്‍ സെക്രട്ടറി ജമാല്‍ അല്‍ ഹല്‍ബിയുടെ നി?ദ്ദേശ പ്രകാരം മാധ്യമ പ്രവ?ത്തകരെ വിട്ടയച്ചു.
മാധ്യമ പ്രവര്‍ത്തകര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉതുപ്പ്‌ വര്‍ഗീസിനെ ഷുവൈഖ്‌ പോലീസ്‌ കസ്‌റ്റഡിയില്‍ എടുത്തു. എന്നാല്‍ ഉതുപ്പ്‌ വര്‍ഗീസ്‌ തട്ടിപ്പ്‌ നടത്തിയത്‌ ഇന്ത്യയിലാണ്‌ എന്നും കുവൈത്തില്‍ കേസുകള്‍ ഇല്ല എന്നും കണ്ടെത്തിയതിനെ തുടര്‍ന്ന്‌ പോലീസ്‌ ഇയാളെ വിട്ടയക്കുകയും ചെയ്‌തു. 1200 നഴ്‌സ്‌മാരെ കുവൈത്തില്‍ എത്തിച്ചു ഉതുപ്പ്‌ വര്‍ഗീസ്‌ പണപിരിവ്‌ നടത്തുന്നത്‌ സംബന്ധിച്ച്‌ വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്ത്‌ വന്നിരുന്നു. 

2015, ഏപ്രിൽ 11, ശനിയാഴ്‌ച

ഇന്ദിര പോയിന്റ്‌ രാജ്യത്തിനു സമര്‍പ്പിച്ചു



















കൊച്ചി
പ്രതിരോധ മന്ത്രാലയം നിര്‍മ്മിക്കുന്ന അടുത്ത അഞ്ചുവര്‍ഷത്തേക്കുള്ള മുഴുവന്‍ കപ്പലുകളുടേയും നിര്‍മ്മാണ ചുമതല കൊച്ചിന്‍ ഷിപ്പ്‌ യാര്‍ഡിനെ എല്‍പ്പിക്കും.
കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയില്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ ഉറപ്പുനല്‍കിയതായി കേന്ദ്ര ഷിപ്പിങ്ങ്‌ മന്ത്രി നിതിന്‍ ഗഡ്‌ഗരി അറിയിച്ചു. ആന്‍ഡമാന്‍ നിക്കോബാര്‍ ഭരണകൂടത്തിനായുള്ള ആറ്‌ യാത്രാകപ്പലുകളും കൊച്ചിന്‍ ഷിപ്പ്‌ യാര്‍ഡില്‍ നിര്‍മ്മിക്കും. നാവികസേനയുടെ വക കപ്പലുകളുടെ നിര്‍മ്മാണം ലഭിക്കാത്തത്‌ കൊച്ചിന്‍ ഷിപ്പ്‌ യാര്‍ഡിന്റെ വികസനത്തെ തടസപ്പെടുത്തിയിരുന്നു. ലൈറ്റ്‌ ഹൗസ്‌ ഡയറക്ടറേറ്റിനു വേണ്ടി നിര്‍മ്മിച്ച ഇന്ദിര പോയിന്റ്‌ എന്ന കപ്പല്‍ രാജ്യത്തിനു സമര്‍പ്പിച്ചുകൊണ്ട്‌ സംസാരിക്കുകയായിരുന്നു നിതിന്‍ ഗഡ്‌ഗരി.
.രാജ്യത്തെ ഏറ്റവും മികച്ച കപ്പല്‍ നിര്‍മ്മാണ ശാലയാണ്‌ കൊച്ചിയിലേതെന്നു ഗഡ്‌ഗരി പറഞ്ഞു.രാജ്യത്തെ ജലഗതാഗത രംഗം മെച്ചപ്പെടുത്തുന്നതിനു കൊച്ചിക്കു നിര്‍ണായക പങ്ക്‌ വഹിക്കാനുണ്ട്‌. അതോടൊപ്പം കപ്പല്‍ നിര്‍മ്മാണശാലയിലെ നിലവിലുള്ള സംവിധാനം കൂടുതല്‍ വികസിപ്പിക്കുകയും വേണം.കേന്ദ്ര സര്‍ക്കാരിന്റെ മുഴുവന്‍ പിന്തുണയും ഇതിനുണ്ടാകുമെന്നും ഗഡ്‌ഗരി വാഗ്‌ദാനം ചെയ്‌തു.
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തിലേക്കു വേണ്ടി എട്ടു യാത്രാക്കപ്പലുകളാണ്‌ നിര്‍മ്മിക്കുന്നത്‌. 1200,500,400,200 പേരെ വീതം വഹിക്കാവുന്ന രണ്ട്‌ വീതം കപ്പലുകള്‍ ഷിപ്പിങ്ങ്‌ കോര്‍പ്പറേഷനു വേണ്ടി നിര്‍മ്മിക്കാനാണ്‌ കൊച്ചിന്‍ ഷിപ്പ്‌ യാര്‍ഡിനു ഓര്‍ഡര്‍ ലഭിച്ചിരിക്കുന്നത്‌.
ആഗോളതലത്തില്‍ കൂടുതല്‍ കപ്പലുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിനായി കൊച്ചിന്‍ പോര്‍ട്ട്‌ ട്രസ്‌റ്റ്‌ ഷിപ്പ്‌ യാര്‍ഡിന്റെ വികസനത്തിനായി കൂടുതല്‍ സ്ഥലം വിട്ടുകൊടുക്കണമെന്നും ഗഡ്‌ഗരി നിര്‍ദ്ദേശിച്ചു. ഷിപ്പ്‌ യാര്‍ഡിന്റെ വികസനം ഈ മേഖലയില്‍ കൂടുതല്‍ ജോലി സാധ്യതയ്‌ക്കും വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു
ജലഗതാഗത രംഗത്ത്‌ കാറ്റാമരന്‍, ഹോവര്‍ക്രാഫ്‌റ്റ്‌ ,സീ പ്ലെയിന്‍ എന്നിവയുടെ നിര്‍മ്മാണത്തിലേക്കും കൊച്ചിന്‍ ഷിപ്പ്‌ യാര്‍ഡ്‌ മുന്നോട്ടുവരണമന്നും അദ്ദേഹം പറഞ്ഞു. കൊച്ചിന്‍ ഷിപ്പ്‌ യാര്‍ഡിന്റെ കീഴില്‍ കണ്ട്‌ല, നിക്കോബാര്‍ എന്നിവടങ്ങളില്‍റിപ്പയറിങ്ങ്‌ ,മെയിന്റനന്‍സ്‌ പണികള്‍ നടത്തുന്നതിനുള്ള വര്‍ക്ക്‌ ഷോപ്പുകള്‍ ആരംഭിക്കേണ്ട കാര്യവും . ഇതിനുവേണ്ടി നിക്ഷേപ സമാഹരണവും ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്‍എന്‍ജി കാരിയല്‍ കപ്പലുകളുടെ നിര്‍മ്മാണത്തിനു കൊച്ചിന്‍ ഷിപ്പ്‌ യാര്‍ഡും കൊറിയന്‍ കമ്പനിയായ സാംസങ്ങുമായി പ്രാഥമിക ധാരണായിട്ടുണ്ട്‌.
ഇതിനു വേണ്ടി ഷിപ്പ്‌ യാര്‍ഡില്‍ നിന്നുള്ള എട്ടംഗ സംഘം കൊറിയ സന്ദര്‍ശിച്ചിരുന്നു. എല്‍എന്‍ജി ടാങ്കറുകളുടെ നിര്‍മ്മാണത്തിനുവേണ്ടി കൊച്ചിന്‍ ഷിപ്പ്‌ യാര്‍ഡിലെ ഡോക്ക്‌ വലുതാക്കേണ്ടിവരും. 320 മീറ്റര്‍ നീളവും 75 മീറ്റര്‍ വീതിയും 13 അടി താഴ്‌ചയും വരുന്ന പുതിയ ഡോക്ക്‌ നിര്‍മ്മിക്കണമെന്നും ഷിപ്പ്‌ യാര്‍ഡ്‌ അധികൃതര്‍ വ്യക്തമാക്കി.
ഇന്നലെ നീറ്റില്‍ ഇറക്കിയ മള്‍ട്ടിപര്‍പ്പസ്‌ കപ്പല്‍ പ്രധാനമായും ആളക്കടലിലെയും വിദൂരദ്വീപുകളിലെയും ലൈറ്റ്‌ ഹൗസുകളിലും ബോയകളുടെയും റിപ്പയറിങ്ങിനും മെയ്‌ന്റന്‍സിനും വേണ്ടിയുള്ളതാണ്‌. അതോടൊപ്പം യന്ത്രസാമഗ്രികള്‍ കൊണ്ടുപോുകന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്‌. ഹെലിപ്പാഡ്‌ ഓടുകൂടിയ വിശാലമായ ഡെക്കാണ്‌ ഇതിന്റെ സവിശേഷത. ഇന്നലെ പുറത്തിറിക്കിയ ബോയ ടെന്‍ഡര്‍ വെസലും കൊച്ചിന്‍ ഷിപ്പ്‌ യാര്‍ഡിന്റെ പ്രവര്‍ത്തന മികവിനു ഉദാഹരണമായി മാറി. നിശ്ചിത സമയപരിധിക്കു രണ്ടു മാസം മുന്‍പ്‌ തന്നെ പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായി കൊച്ചിന്‍ ഷിപ്പ യാര്‍ഡ്‌ എംഡി കമ്മഡോര്‍ കെ.സുബ്രമണ്യം പറഞ്ഞു. ബരുണ്‍ മിത്ര (ഷിപ്പിങ്ങ്‌ ജോയിന്റ്‌്‌ സെക്രട്ടറി),എ.കെ ്‌ഗുപ്‌ത (ഷിപ്പിങ്ങ്‌ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍),പോള്‍ ആന്റണി (കൊച്ചിന്‍ പോര്‍ട്ട്‌ ട്രസ്‌റ്റ്‌ ചെയര്‍മാന്‍),ക്യാപ്‌റ്റന്‍ എ.കെ സൂരജ്‌ (ലൈറ്റ്‌ ഹൗസ്‌ ഡയറക്ടര്‍ ജനറല്‍ )എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

കേരള കോണ്‍ഗ്രസ്‌ (സെക്യുലര്‍)പുനരുജ്ജീവിപ്പിച്ചു


കൊച്ചി
കേരള കോണ്‍ഗ്രസ്‌ (സെക്യുലര്‍) പുനരുജീവിപ്പിച്ചു. മുന്‍ മന്ത്രിയും സ്‌പീക്കറുമായിരുന്ന ടി.എസ്‌.ജോണിന്റെ നേതൃത്വത്തിലാണ്‌ ഇടവേളയ്‌ക്കു ശേഷം പാര്‍ട്ടി പ്രവര്‍ത്തനം പുനരാരംഭിച്ചത്‌. യുഡിഎഫിനൊപ്പം പാര്‍ട്ടി ഉറച്ചു നില്‍ക്കുമെന്ന്‌ ടി.സ്‌ ജോണ്‍ അറിയിച്ചു.
കേരള കോണ്‍ഗ്രസ്‌ സെക്യുലര്‍ പാര്‍ട്ടിയ്‌ക്കു ലഭിച്ച ചീഫ്‌ വിപ്പ്‌ സ്ഥാനവും ഉന്നതാധികാര സമിതി അംഗത്വവും ഏകപക്ഷീയമായി എടുത്തുമാറ്റിയ കെ.എം മാണിയുടെ നടപടയില്‍ അദ്ദേഹം പ്രതിഷേധിച്ചു.
ഇതോടെ കേരള കോണ്‍ഗ്രസ്‌ രാഷ്ട്രീയത്തില്‍ കൂടുതല്‍ കലാപത്തിനു വഴിമരുന്നിടുന്നതായിരിക്കും ഈ തീരുമാനം. കുറുമാറ്റ നിരോധന നിയമം ബാധകമാകാത്ത ഘട്ടത്തില്‍ പി.സി ജോര്‍ജ്‌ പാര്‍ട്ടിയിലേക്കു വരുമെന്നും പ്രഖ്യാപനം നടത്തിക്കൊണ്ട്‌ ചെയര്‍മാന്‍ ടി.എസ്‌ ജോണ്‍ പറഞ്ഞു.
കൂറുമാറ്റ നിരോധന നിയമത്തിന്റെ കാലാവധി തീരുന്നന്നതുവരെ പി.സിജോര്‍ജ്‌ മുതല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ വരെ തല്‍ക്കാലം മാണിഗ്രൂപ്പില്‍ യുഡിഎഫിന്റെ വിപ്പ്‌ അനുസരിച്ചു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍ കോഴക്കേസില്‍ അഴിമതി നടന്നു എന്ന്‌ വിജലന്‍സ്‌ പ്രഥമദൃഷ്ട്യാ പോലീസിനു ബോധ്യപ്പെട്ടി സാഹചര്യത്തില്‍ കെ.എം മാണി രാജിവെക്കുകയോ അല്ലെങ്കില്‍ മുഖ്യമന്ത്രി അദ്ദേഹത്തെ നീക്കം ചെയ്യുകയോ വേണമെന്ന്‌ കേരള കോണ്‍ഗ്രസ്‌ (സെക്യുലര്‍) ആവശ്യപ്പെട്ടു. ഇക്കാര്യം പാര്‍ട്ടി ഉന്നതാധികാര സമിതി യോഗത്തില്‍ താന്‍ ഉന്നയിച്ചിരുന്നുവെന്നും ടി.എസ്‌ ജോണ്‍ പറഞ്ഞു.പി.സി ജോര്‍ജ്‌ ഇക്കാര്യം തുറന്നുപറഞ്ഞതാണ്‌ പ്രശ്‌നമായത്‌. അദ്ദേഹത്തിനെതിരായ നടപടി അംഗീകരിക്കാന്‍ ആവില്ലെന്നും അതുകൊണ്ടു തന്നെയാണ്‌ സെക്യുലര്‍ പുനരുജീവിപ്പിക്കുന്നതെന്നും ടി.എസ്‌ ജോണ്‍ വിശദീകരിച്ചു.
ബാര്‍ കോഴക്കേസില്‍ വിജിലന്‍സ്‌ പ്രതിചേര്‍ക്കപ്പെട്ട ധനകാര്യ മന്ത്രി കെ.എം. മാണ്‌ മന്ത്രിസഭയില്‍ നിന്നും രാജിവെക്കണമായിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട പി.സി ജോര്‍ജിനെ ചീഫ്‌ വിപ്പ്‌ സ്ഥാനത്തു നിന്നും നീക്കിയ നടപടി പ്രതിഷേധാര്‍ഹമാണ്‌ ഈ സാഹചര്യത്തിലാണ്‌ കേരള കോണ്‍ഗ്രസ്‌ (സെക്യുലര്‍ ) പുനരുജ്ജീവിപ്പിക്കാന്‍ തീരുമാനിച്ചതെന്ന്‌ ടി.എസ്‌ ജോണ്‍ വ്യക്തമാക്കി.
കേരള കോണ്‍ഗ്രസില്‍ ജനാധിപത്യവും ഇല്ല ഒരു കാര്യത്തിലും ചര്‍ച്ചകളും നടക്കുന്നില്ല അതുകൊണ്ടാണ്‌ കേരള കോണ്‍ഗ്രസ്‌ സെക്യുലറിനെ പുനരുജ്ജീവിപ്പിക്കേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു. അഴിമതി നടത്തിയട്ടില്ലെന്നു കെ.എം.മാണിക്കു പൂര്‍ണ ബോധ്യമുണ്ടെങ്കില്‍ അദ്ദേഹം എഫ്‌ഐആര്‍ റദ്ദാക്കാന്‍ ഹൈകോടതിയെ സമീപിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നും അതുകൊണ്ടു തന്നെ മാണി കുറ്റം ചെയ്‌തിട്ടുണ്ടെന്നു മാണി സ്വയം വിശ്വസിക്കുന്നതായും ടി.എസ്‌.ജോണ്‍ പറഞ്ഞു.
കേരള കോണ്‍ഗ്രസ്‌ (എം) ലെ ബഹുഭൂരിപക്ഷം ആളുകളും പതിഞ്ഞ സ്വരത്തില്‍ മാണി സാര്‍ രാജിവെക്കേണ്ടതായിരുന്നുവെന്ന്‌ പറഞ്ഞിരുന്നു. അതേപോലെ യുഡിഎഫിലെ ഭൂരിപക്ഷം നേതാക്കളും കോണ്‍ഗ്രസിലെ നേതാക്കള്‍ ഉള്‍പ്പെടെ അദ്ദേഹം രാജിവെക്കേണ്ടതായിരുന്നുവന്നും ,അതായിരുന്നു ഉചിതമെന്നും അവര്‍ അന്യോന്യം സംസാരിച്ചിരുന്നുവെന്നും ടി.എസ്‌. ജോണ്‍ പറഞ്ഞു.
കേരള കോണ്‍ഗ്രസ്‌ (സെക്യുലര്‍ ) യുഡിഎഫിന്റെ ഭാഗമായി തുടരും. പി.സി ജോര്‍ജ്‌ നിലവില്‍ കേരള കോണ്‍ഗ്രസ്‌ (എം) ന്റെ വൈസ്‌ ചെയര്‍മാന്‍ ആയിരുന്നതിനാല്‍ അദ്ദേഹത്തിനു സെക്യുലര്‍ കേരള കോണ്‍ഗ്രസുമായി സഹകരിക്കാന്‍ പ്രയാസമുണ്ടാകും. വിജിലന്‍സ്‌ എഫ്‌്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തതോടെ ഗൂഡാലോചനവാദം പൊളിഞ്ഞുവെന്നും ടി.എസ്‌ ജോണ്‍ പറഞ്ഞു.
പി.എസ്‌ ജോണിനോടൊപ്പം കേരള കോണ്‍ഗ്രസ്‌ (എം) ലേക്കു പോയ ഒട്ടുമിക്ക നേതാക്കളും സെക്യുലര്‍ കേരള കോണ്‍ഗ്രസിന്റെ ഭാഗമായിട്ടുണ്ട്‌.
മാണി ഗ്രൂപ്പില്‍ നിലവിലെ ജനറല്‍ സെക്രട്ടറിയായ എം.ടി ജോസഫ്‌ (പാലക്കാട്‌) ആണ്‌ പാര്‍ട്ടിയുടെ വര്‍ക്കിങ്ങ്‌ ചെയര്‍മാന്‍. ഇ.കെ ഹസന്‍കുട്ടി (എറണാകുളം), ജോസ്‌ കോലാടി (ഇടുക്കി) എന്നിവരാണ്‌ വൈസ്‌ ചെയര്‍മാന്മാര്‍. എസ്‌.ഭാസ്‌കര പിള്ള (ആലപ്പുഴ),മാലോത്ത്‌ പ്രതാപന്‍(കോട്ടയം), സെയ്‌ജോ ഹസന്‍ (തൃശൂര്‍), കല്ലട ദാസ്‌(കൊല്ലം) എന്നിവരെ ജനറല്‍ സെക്രട്ടറിമാരായും ജോര്‍ജ്‌ കുരുവിളയെ (പത്തനംതിട്ട) ട്രഷറര്‍ ആയും തിരഞ്ഞെടുത്തു.
ജില്ലാ കണ്‍വീനര്‍മാരായി കെ.ഒ രാജന്‍ (തിരുവനന്തപുരം), രവി മൈനാഗപ്പിള്ളി (കൊല്ലം),പ്രൊഫ.മോഹന്‍ ജോസഫ്‌ (പത്തനംതിട്ട),ബേബി പാറേക്കാടന്‍ (ആലപ്പുഴ),തോമസ്‌ കണ്ണന്തറ (കോട്ടയം),സാജു പട്ടരുമഠം (ഇടുക്കി),ജോസഫ്‌ സാര്‍ദോ (എറണാകുളം),ജോസ്‌ മുറ്റത്തുകാട്ടില്‍ (തൃശൂര്‍),ഷാജി പാലത്ത്‌ (പാലക്കാട്‌),ജെഫ്രി തങ്ങള്‍ (മലപ്പുറം),ജോയി വളവില്‍ 9കോഴിക്കോട്‌),അഡ്വ.ജോര്‍ജ്‌ വാത്തുപറമ്പില്‍( വയനാട്‌), എസ്‌.എം.കെ മുഹമ്മദാലി (കണ്ണൂര്‍) സണ്ണി തോമസ്‌ (കാസര്‍ഗോഡ്‌) എന്നിവരെയും പാര്‍ട്ടിയുടെ മറ്റു പോഷക സംഘം ഭാരവാഹികളെയും തിരഞ്ഞെടുത്തു
കോട്ടയത്താണ്‌ പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ്‌. എല്ലാ ജില്ലകളിലും ഓഫീസുകള്‍ പത്തു ദിവസത്തിനകം തുറക്കുമെന്നും പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.
ജില്ലാ കണ്‍വീനര്‍മാരുടെ യോഗം അടുത്ത ദിവസം എറണാകുളത്ത്‌ എസ്‌എഎസ്‌ ടവറില്‍ ചേരും. 

2015, ഏപ്രിൽ 7, ചൊവ്വാഴ്ച

ബസ്‌ ഇടിച്ചു കൊന്നാല്‍ കേസ്‌ നിസാരം കേസെടുക്കുന്നത്‌ മനഃപൂര്‍വമല്ലാത്ത നരഹത്യയുടെ പേരില്‍ ,



കൊച്ചി:
കൊച്ചി നഗരത്തില്‍ ഒരു ഡസനിലേറെപ്പേരെങ്കിലും അമിത വേഗതിയില്‍ ഓടുന്ന സ്വകാര്യ ബസുകള്‍ക്കടയില്‍പ്പെട്ടു മരിക്കുന്നു. കൂടിവന്നാല്‍ കുറച്ചുനാളത്തേക്ക്‌ ഡ്രൈവിങ്ങ്‌ ലൈസന്‍സ്‌ റദ്ദാക്കപ്പെടുമെന്നതൊഴിച്ചാല്‍ കാര്യമായ ശിക്ഷകള്‍ ഒന്നും ലഭിക്കാതെ പോകുന്നു.
ജാമ്യം ലഭിക്കുന്ന കുറ്റംമാത്രമെ നടുറോഡിലെ കാപാലികര്‍ക്കെതിരെ പോലീസ്‌ ചുമത്തുന്നുള്ളുവെന്നതാണ്‌ ഇതിനു പ്രധാന കാരണം. ചുറുങ്ങിയത്‌ ഒരു ആറു വര്‍ഷം എങ്കിലും പരോള്‍ കിട്ടാത്തവിധം ജയിലില്‍ കിടക്കേണ്ട വിധം നിയമം ഭേദഗതി ചെയ്‌താല്‍ ഈ മരണപ്പാച്ചില്‍ ഇല്ലാതാകും.
പഴയ നോര്‍ത്ത്‌ പാലത്തില്‍ ഇരുചക്രവാഹനങ്ങള്‍ക്കു മാത്രം കടന്നുപോകാവുന്ന പാതയിലൂടെ ബസ്‌ ഓടിച്ചുകയറ്റിയ വിദ്വാന്‍ പിന്നെ ജാമ്യം എടുത്തു മുങ്ങി. ഇരുചക്രവാഹന യാത്രക്കാരെ മദ്യപിച്ചു വാഹനം ഓടിച്ചതിനു പിടികൂടി നല്‍കുന്ന ശിക്ഷ പഭൂരിഭാഗം തവണയും ബസ്‌ ഡ്രൈവര്‍മാര്‍ക്കു നല്‍കാറില്ല. പോലീസും സ്വകാര്യ ബസ്‌ ജീവനക്കാരും തമ്മിലുള്ള അവിഹിത ബന്ധം തന്നെ ഇതിനു കാരണം.
ഇതിന്റെ ദുരന്തം അനുഭവിക്കേണ്ടിവരുന്നത്‌ സാധാരണക്കാരായ യാത്രക്കാരാണ്‌. കഴിഞ്ഞ ദിവസം
അമിത വേഗത്തില്‍ വന്ന ബസിടിച്ച്‌ ബൈക്ക്‌ യാത്രക്കാരനായ യുവാവ്‌ തത്‌ക്ഷണം മരിച്ചു. തിരുവനന്തപുരം ടെക്‌നോപാ?ക്കിലെ ജീവനക്കാരനും കോഴിക്കോട്‌ സ്വദേശിയുമായ ടിറ്റോ ജോസഫാണ്‌ മരിച്ചത്‌. ബസിന്റെ ചക്രം ടിറ്റോയുടെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു.

ബൈക്ക്‌ ഓടിച്ചിരുന്ന എയ്‌ഡ്‌സ്‌ ക?ട്രോ? സൊസൈറ്റി പ്രവ?ത്തക? കോട്ടയം വെളിയന്നൂ? സ്വദേശി അജിത്‌ മോഹ(25)ന്‍ പരിക്കുകളോടെ ആശുപത്രിയിലാണ്‌. ചൊവ്വാഴ്‌ച രാവിലെ ഒമ്പതിന്‌ തേവര അറ്റ്‌ലന്റിസ്‌ ജംഗ്‌ഷന്‌ സമീപമായിരുന്നു അപകടം.

ബൈക്കിനെ ഇടിച്ചിട്ട ബസ്‌ നി?ത്താതെ പോകുകയായിരുന്നു. ബൈക്കില്‍ ബസ്‌ ഇടിച്ചതിനെ തുട?ന്ന്‌ ബൈക്കിന്റെ പിന്നിലിരുന്ന ടിറ്റോ തെറിച്ചു റോഡിലേക്കു വീണു. ടിറ്റോയുടെ തലയിലൂടെ ബസ്‌ കയറി ഇറങ്ങുകയായിരുന്നു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. ബസിന്റെ നിയന്ത്രണം വിട്ടുള്ള പാച്ചിലിനിടെ ഒരു സൈക്കിള്‍ യാത്രക്കാരനും പരിക്കേറ്റു.

നഗരത്തില്‍അരമണിക്കൂ? റെയ്‌ഡ്‌ നടത്തിയാണ്‌ ഇടിച്ച ബസ്‌ കലൂരി? നിന്ന്‌ കണ്ടെത്താനായത്‌. പൂക്കാട്ടുപടി റൂട്ടില്‍ ഓടുന്ന 'ഫൈസല്‍ ബസ്‌ ട്രാഫിക്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. െ്രെഡവര്‍ സനൂപിനെ അറസ്റ്റ്‌ ചെയ്‌തു. പിന്നെ വിട്ടയച്ചു.