കൊച്ചി: കൊച്ചി: പ്രിന്റ് പാക്ക് ഇന്ത്യ 2015 എക്‌സ്‌പോയില്‍ പങ്കു ചേര്‍ന്ന് മേക്ക് ഇന്‍ ഇന്ത്യയുടെ ആവേശം ആഗോള തലത്തിലെത്തിക്കാന്‍ പാന്‍ ഇന്ത്യ പ്രിന്റിങ്, പാക്കേജിങ് ആന്‍ഡ് ഗ്രാഫിക്‌സ് വ്യവസായങ്ങളുടെ ഉന്നതാധികാര സമിതിയായ ഐപിഎഎംഎ (ഇന്ത്യന്‍ പ്രിന്റിങ് - പാക്കിങ് ആന്‍ഡ് അലൈഡ് മെഷിനറി മാനുഫാക്‌ചറേഴ്‌സ് അസോസിയേഷന്‍) കേരളത്തിലെ പ്രിന്റിങ് -ഗ്രാഫിക്‌സ് വ്യവസായങ്ങളോട് ആഹ്വാനം ചെയ്‌തു.
അച്ചടി രംഗത്ത് ലോകത്തെ ഏറ്റവും വലിയ വ്യവസായങ്ങളിലൊന്നായ ഇന്ത്യന്‍ പ്രിന്റിങ് ആന്‍ഡ് പാക്കിങ് ഇന്‍ഡസ്‌ട്രി പ്രധാനമന്ത്രിയുടെ `മേക്ക് ഇന്‍ ഇന്ത്യ' യാഥാര്‍ത്ഥ്യമാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കാനൊരുങ്ങുന്നു. 16000 മില്ല്യന്‍ യുഎസ് ഡോളര്‍ വരുന്ന ഇന്ത്യന്‍ പ്രിന്റിങ് ആന്‍ഡ് പാക്കിങ് വ്യവസായ രംഗത്ത് ആധിപത്യം പുലര്‍ത്തുന്ന ഇടത്തരം-ചെറുകിട സംരംഭകരാണ് നിര്‍ണായക ചുവടുവെപ്പിന് ഒരുങ്ങുന്നത്. ഈ രംഗത്തെ പ്രശസ്‌തമായ പ്രിന്റ് പാക്ക് 2015 പ്രദര്‍ശനത്തോടെയാണ് ആദ്യ ചുവടുവയ്‌ക്കുന്നതെന്ന് ഐപിഎഎംഎ ജനറല്‍ സെക്രട്ടറി സി.പി. പോള്‍ കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യന്‍ അച്ചടി വ്യവസായം മേക്ക് ഇന്‍ ഇന്ത്യ എന്ന വിപ്ലവകരമായ കുതിപ്പിന് ഒരുങ്ങുമ്പോള്‍ എല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരികയാണ് പ്രാഥമിക ആവശ്യം. പ്രിന്റ് പാക്ക് 2015ലൂടെ ഇത് സാധ്യമാകുമെന്ന് പോള്‍ പറഞ്ഞു. പ്രിന്റിങ്, പാക്കേജിങ്, ഗ്രാഫിക്‌സ് തുടങ്ങിയവയും അനുബന്ധ വ്യവസായങ്ങളും ഒത്തുചേരുമ്പോള്‍ പ്രിന്റ് പാക്ക് 2015 ആഗോള തലത്തിലെ ഏറ്റവും വലിയ പ്ലാറ്റ്‌ഫോമാകുമെന്നും അദേഹം കൂട്ടിചേര്‍ത്തു.
കേരളം, തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രിന്റിങ് ഹബുകളായികൊണ്ടിരിക്കുകയാണ്. ഏറ്റവും മികച്ച സാങ്കേതിക വിദ്യയുടെ ലഭ്യതയാണ് ഈ നേട്ടങ്ങള്‍ സാധ്യമാകുന്നതിന് സഹായിച്ചതെന്നും ദക്ഷിണേന്ത്യയിലെ ഈ വ്യവസായത്തിന്റെ വളര്‍ച്ച വിലയിരുത്തിയ ഈസ്റ്റ് ഐപിഎഎംഎ ജോയിന്റ് സെക്രട്ടറി ഷെഫീഖ് അഹമദ് പറഞ്ഞു. പ്രിന്റ് പാക്ക് 2015 ലൂടെ, ഈ വളര്‍ച്ച തുടരുന്നതിനായി ഉല്‍പ്പാദകരെയും ഉപയോക്താക്കളെയും ഒരു പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവരികയാണ് ലക്ഷ്യമിടുന്നത്. അനുകൂലമായ നയങ്ങളും മേക്ക് ഇന്‍ ഇന്ത്യ പോലുള്ള പ്രചാരണങ്ങളും വഴി ദക്ഷിണേന്ത്യയില്‍ ആധുനിക പ്രിന്റിങ്-പാക്കിങ് യൂണിറ്റുകള്‍ കൊണ്ടുവരാന്‍ സാധിക്കും. 10-15 ശതമാനം വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തുന്ന ഇന്ത്യന്‍ പ്രിന്റിങ് ആന്‍ഡ് പാക്കേജിങ് വ്യവസായത്തിന് ലോകത്ത് രണ്ടാം സ്ഥാനമുണ്ട്. പ്രിന്റിങ് വ്യവസായവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളെയും പ്രിന്റ് പാക്കിലൂടെ ഒരുമിപ്പിക്കുമ്പോള്‍ ഉയര്‍ന്ന വളര്‍ച്ച മാത്രമല്ല,ആഭ്യന്തര ഉല്‍പ്പാദകര്‍ക്ക് പുതിയ വിപണികളും സാധ്യതകളും കണ്ടെത്തി `മേക്ക് ഇന്‍ ഇന്ത്യ' എന്ന ലക്ഷ്യത്തിനായി സഹായിക്കാനുമാകുമെന്നും അഹമ്മദ് അറിയിച്ചു. പ്രീ-പ്രെസ്, പോസ്റ്റ് പ്രെസ് രംഗത്ത് സാങ്കേതിക മുന്നേറ്റമുണ്ടായതോടെ വന്‍ വിപണിയും വിഭവങ്ങളുമായി ഇന്ത്യയ്‌ക്കു മുന്‍ നിരയിലെത്താനാകും. അതുകൊണ്ടു തന്നെ, ചെറുകിട-ഇടത്തരം മേഖലയിലുള്ളവര്‍ ഇതിന് കൂടുതല്‍ പ്രധാന്യം നല്‍കി ഈ വിപ്ലവത്തില്‍ പങ്കാളികളാവണം. ഇതിന് ഏറ്റവും നല്ല അവസരമാണ് പ്രിന്റ് പാക്ക് എക്‌സ്‌പോ. അതുകൊണ്ടു തന്നെയാണ് ഈ വര്‍ഷത്തെ എക്‌സ്‌പോയുടെ തീം `മേക്ക്‌ഇന്‍ ഇന്ത്യ' എന്നിട്ടിരിക്കുന്നത്. ഇന്ത്യന്‍ ഉല്‍പ്പാദകരുടെ നൂതനാശയങ്ങള്‍ക്കും ഡിസൈനുകള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കുമായിരിക്കും എക്‌സ്‌പോയില്‍ പ്രഥമ പരിഗണന. ആഭ്യന്തര താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചു കൊണ്ട് ഇവയെ ആഗളോ വിപണിക്ക് പരിചപ്പെടുത്താന്‍ എക്‌സ്‌പോയ്‌ക്കു സാധിക്കും. പാക്കേജിങ് രംഗത്തുള്ള 700 ഓളം കമ്പനികളില്‍ 95 ശതമാനവും ചെറുകിട-ഇടത്തരം മേഖലയില്‍ നിന്നാണ്. ഇവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരവും നല്‍കേണ്ടതുണ്ടെന്ന് സി.പി.പോള്‍ പറഞ്ഞു. കൊച്ചിക്ക് ഈ രംഗത്തെ നിര്‍ണായക ഹബ് എന്ന നിലയില്‍ പ്രിന്റ് സൊല്യുഷനിലെയും സാങ്കേതിക രംഗത്തെ മുന്നേറ്റവും പ്രിന്റ് പാക്ക് 2015 എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കുമെന്നും പോള്‍ കൂട്ടിച്ചേര്‍ത്തു.
2013ല്‍ നടന്ന മുന്‍ എക്‌സ്‌പോയില്‍ 75,000 പേരാണ് സന്ദര്‍ശിച്ചത്. 2015 ഫെബ്രുവരി 11 മുതല്‍ 15 വരെ ഗ്രെയിറ്റര്‍ നോയിഡ എക്‌സ്‌പോ മാര്‍ട്ടില്‍ നടക്കുന്ന പ്രിന്റ് പാക്ക് എക്‌സ്‌പോയുടെ 12-ാം പതിപ്പിലേക്ക് ഒന്നര ലക്ഷം പേരെയാണ് പ്രതീക്ഷിക്കുന്നത്. പത്തിലധികം രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു കഴിഞ്ഞു. കൂടാതെ വിവിധ രാജ്യങ്ങളിലെ പ്രിന്റിങ് അസോസിയേഷന്‍, പ്രസ്ഥാനങ്ങള്‍ എന്നിവ പ്രതിനിധികളെ അയക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് : Vivek Sood@9818276782. Visit http://www.printpackipama.com/
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ