2015, ഫെബ്രുവരി 24, ചൊവ്വാഴ്ച

എമറാള്‍ഡ്‌ ഹോട്ടല്‍ പൂട്ടാതിരിക്കാന്‍ കൊച്ചി നഗരസഭ വഴിവിട്ടു സഹായിച്ചു


കൊച്ചി
കൊച്ചി മേയര്‍ ടോണി ചമ്മിണിയുടെ കോട്ടില്‍ ഒരുവിവാദം കൂടി കയറിപ്പറ്റി.
വൈറ്റില ജനതയ്‌ക്കു സമീപം എല്ലാ നിയമങ്ങളും കാറ്റില്‍പ്രറത്തി പ്രവര്‍ത്തിക്കുന്ന എമറാള്‍ഡ്‌ ഹോട്ടലിന്റെ പ്രവര്‍ത്തനം തുടരുന്നതില്‍ കൊച്ചി നഗരസഭ വഴിവിട്ടു സഹായിച്ചതായി ആരോപണം.
അനധികൃത കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ പൂട്ടാതിരിക്കാനായി കൊച്ചിന്‍ കോര്‍പ്പറേഷന്‍ ഒത്തുകളിച്ചതായിട്ടാണ്‌ പരാതി. വളരെ തന്ത്രപരമായിട്ടായിരുന്നു കാര്യങ്ങളുടെ നീക്കം.
സര്‍ക്കാരും പ്രതിപക്ഷവും ഇടപെടാതിരിക്കാന്‍ ഹോട്ടലില്‍ ദേശീയ ഗെയിംസില്‍ പങ്കെടുക്കാന്‍ എത്തിയ താരങ്ങള്‍ക്കും ഒഫീഷ്യലുകള്‍ക്കും താമസ സൗകര്യം ഒരുക്കുക .അതിനുശേഷം സാവകാശം ലഭിക്കുന്നതിനനുസരിച്ചു ഒഴിപ്പിക്കലിനെതിരെ ഹോട്ടല്‍ അധികൃതര്‍ സ്‌റ്റേ വാങ്ങുന്നതുവരെ കോര്‍പ്പറേഷന്‍ നടപടി എടുക്കാതെ കണ്ണടച്ചു. 
എന്നാല്‍ പതിവ്‌ പോലെ നഗരസഭ ആരോപണങ്ങള്‍ നിഷേധിച്ചു. 
ദേശീയ ഗെയിംസിന്റെ പേരില്‍ ലക്ഷങ്ങളുടെ വരുമാനമാനണ്‌ ഹോട്ടലുടമയ്‌ക്ക്‌ ഒരുക്കിക്കൊടുത്തത്‌. നൂറുകണക്കിനുവരുന്ന താരങ്ങള്‍ക്കും ഒഫീഷ്യലുകള്‍ക്‌ു താമസിക്കാന്‍ നഗരത്തില്‍ നിരവധി ഹോട്ടലുകള്‍ ഉണ്ടായിട്ടും ഇതുതന്നെ തിരഞ്ഞെടുത്തതാണ്‌ അത്ഭുതം. 
18.5 ലക്ഷം രൂപയാണ്‌ കൊച്ചിന്‍ കോര്‍പ്പറേഷന്‍ ഇതിനുവേണ്ടി വാടക ഇനത്തില്‍ മാത്രം എമറാള്‍ഡ്‌ ഹോട്ടലിനു നല്‍കിയത്‌. 
റെസിഡന്‍ഷ്യല്‍ കെട്ടിടത്തിനു വേണ്ടി മാത്രം അനുമതി വാങ്ങിയ ഇടത്താണ്‌ 14 നിലയുള്ള ഈ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്‌. ഹോട്ടല്‍ അധികൃതരുടെ തട്ടിപ്പ്‌ വ്യക്തമായിട്ടും അവിടെ ദേശീയ ഗെയിംസില്‍ പങ്കെടുക്കാനെത്തിവയരെ താമസിപ്പിച്ചതിനു പിന്നിലും വന്‍ തട്ടിപ്പ്‌ നടന്നതായി കരുതുന്നു. 
ഹോട്ടലില്‍ ആവശ്യമായ സീവേജ്‌ ട്രീറ്റ്‌മെന്റ്‌ പ്ലാന്റോ പാര്‍ക്കിങ്ങ്‌ സൗകര്യമോ ഇല്ലതാനും പരാതികള്‍ ശക്തമയാപ്പോള്‍ ഹോട്ടല്‍ അടച്ചു പൂട്ടാന്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ മനസില്ലാ മനസോടെ തീരുമാനമെടുത്തു. എമന്നാല്‍ അപ്പോഴേക്കും ദേശീയ ഗെയിംസ്‌ തടസവാദവുമായി കോര്‍പ്പറേഷന്‍ ഉയര്‍ത്തിക്കൊണ്ടുവന്നു. 
പി്‌ന്നീട്‌ 20 ദിവസം പിന്നിട്ടപ്പോഴേക്കും ട്രിബ്യുണലില്‍ നിന്നും തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്രെ സ്‌റ്റേ വാങ്ങാന്‍ ആവശ്യമായ സമയം ഹോട്ടല്‍ അധികൃതര്‍ക്കു കിട്ടുകയും ചെയ്‌തു. 
ദേശീയ ഗെയിംസിനെ പഴിചാരി ഒഴിപ്പിക്കാന്‍ വൈകിയതിനെ ന്യായിീകരിക്കാനുള്ള ശ്രമത്തിലാണ്‌ കൊച്ചി നഗരസഭ. 

ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റേതാണ്‌ ഈ ഹോട്ടല്‍ അതുകൊണ്ടുതന്നെ നഗരസഭയിലെ പ്രതിപക്ഷവും ഹോട്ടലിനെതിരെ ക്രായമായി ശബ്ദിച്ചില്ല. 

ഹിന്ദുസ്ഥാന ലീവറില്‍ തീപിടുത്തം ,പടം എടുക്കാനെത്തിയ ഫോട്ടോ ഗ്രാഫറെ കയ്യേറ്റം ചെയ്യാന്‍ ശ്രമം



കൊച്ചി: സ്വകാര്യ വ്യക്തികളുടെ കടന്നുകയറ്റത്തിന്റെ ഫലമായി കൊച്ചിയുടെ പൈതൃക ഭൂമിയില്‍ വീണ്ടും അഗ്നി പടര്‍ന്നു. ഇന്നലെ രാവിലെ 9.15ഓടു കൂടി മംഗളവനത്തിനടുത്ത്‌ ടാറ്റാപുരത്തെ ഹിന്ദുസ്ഥാന്‍ ലിവറിന്റെ പഴയ ഗോഡൗണിലാണ്‌ തീപിടുത്തമുണ്ടായത്‌. കാലാവധി കഴിഞ്ഞ സോപ്പുകളും ഉപയോഗശൂന്യമായ വസ്‌തുക്കളും സൂക്ഷിച്ചിരുന്ന ഗോഡൗണാണ്‌ അഗ്നിക്കിരയായത്‌. ആസ്‌പറ്റോസ്‌ കൊണ്ടുള്ള മേല്‍ക്കൂരയോടുകൂടിയ 200 അടി നീളവും 150 അടി വീതിയുമുള്ളതായിരുന്നു കെട്ടിടം. തീപടരുന്നതു കണ്ട വഴിയാത്രക്കാരി മേരിയാണ്‌ വിവരം നാട്ടുകാരെയും ഫയര്‍ഫോഴ്‌സിനെയും വിളിച്ചറിയിച്ചത്‌. 
2012 മാര്‍ച്ചില്‍ മംഗളവനത്തിനോടടുത്ത്‌ ഏക്കറുകണക്കിന്‌ സ്ഥലം അഗ്നിക്കിരയായിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ്‌ ഇന്നലെ നടന്ന സംഭവം. മംഗളവനത്തിനടുത്ത്‌ ഏക്കറുകണക്കിന്‌ സ്ഥലമാണ്‌ ഹിന്ദുസ്ഥാന്‍ ലിവര്‍ കമ്പനി ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളത്‌. പൂര്‍ണമായും സുരക്ഷാവലയത്തിലുള്ള കമ്പനിയുടെ പരിസരത്ത്‌ തീ പടര്‍ന്നത്‌ എങ്ങനെയാണെന്ന്‌ വ്യക്തമല്ല. ഗോഡൗണിന്റെ പുറത്തുള്ള പുല്ലില്‍ പടര്‍ന്നു പിടിച്ച തീ കെട്ടിടത്തിലേക്ക്‌ വ്യാപിച്ചുവെന്നാണ്‌ കമ്പനി അധികൃതര്‍ക്ക്‌ ഫയര്‍ഫോഴ്‌സിന്‌ നല്‍കിയ വിവരം. സിഗരറ്റ്‌ കുറ്റി, തീപ്പെട്ടിക്കൊള്ളി എന്നിവയില്‍ നിന്നാകാം തീപടര്‍ന്നതെന്നാണ്‌ പ്രാഥമിക നിഗമനം. എന്നാല്‍ അഞ്ചിലേറെ സുരക്ഷാ ഉദ്യോഗസ്ഥരുള്ള കമ്പനി കോമ്പൗണ്ടില്‍ പുറത്തു നിന്നൊരാള്‍ക്ക്‌ കയറാന്‍ സാധിക്കില്ലെന്നത്‌ സംഭവത്തിന്‌ ദുരൂഹതയുണ്ടൈന്നതിന്റെ തെളിവാണ്‌. സെക്യൂരിട്ടി ജീവനക്കാര്‍ പരിസരത്ത്‌ ഉണ്ടായിരുന്നിട്ടും തീ പടര്‍ന്നത്‌ വിളിച്ചറിയിച്ചത്‌ വഴിയാത്രക്കാരിയാണ്‌. കമ്പനിയുടെ മറ്റു കെട്ടിടങ്ങളും പുതിയ ഗോഡൗണും സംഭവം നടന്ന സ്ഥലത്തു നിന്ന്‌ അകലെയാണെങ്കിലും കത്തിനശിച്ച കെട്ടിടത്തിനടുത്താണ്‌ ഇലക്ട്രിക്കല്‍ സബ്‌സ്റ്റേഷ}െന്നത്‌ ദുരൂഹത വര്‍ധിപ്പിക്കുന്നു.

തീപിടുത്തത്തില്‍ കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു. ക്ലബ്‌ റോഡ്‌ സ്റ്റേഷന്‍ ഓഫിസര്‍ സാബു മാത്യു, അസ്റ്റിസ്റ്റന്റ്‌ ഓഫിസര്‍ ടി.ജെ. ജിജിമോന്‍, കടവന്ത്ര ഗാന്ധിനഗറിലെ ഒരു യൂണ്‌ിറ്റ്‌, ക്ലബ്‌ റോഡിലെ രണ്ട്‌ ഫയര്‍ ഫോഴ്‌സ്‌ യൂണിറ്റ്‌ എന്നിവിടങ്ങളിലെ 20 ഫയര്‍ഫോഴ്‌സ്‌ ഉദ്യോഗസ്ഥരടങ്ങിയ സംഘമാണ്‌ തീയണയ്‌ക്കാന്‍ നേതൃത്വം നല്‍കിയത്‌. കത്തിനശിച്ചത്‌ രാസ വസ്‌തുക്കളായതിനാല്‍ ഉദ്യോഗസ്ഥരില്‍ പലര്‍ക്കും ശ്വാസതടസം നേരിട്ടു. ഗാന്ധിനഗര്‍ ഫയര്‍ഫോഴ്‌സ്‌ യൂണിറ്റിലെ ഉദ്യോഗസ്ഥന്‍ വിനില്‍ കുമാറിന്‌ ശ്വാസതടസം നേരിട്ടതിനെത്തുടര്‍ന്ന്‌ അദ്ദേഹത്തെ തിരിച്ച്‌ ഓഫിസിലെത്തിച്ചു. 
സംഭവമറിഞ്ഞ്‌ സ്ഥലത്തെത്തിയ മെട്രൊ വാര്‍ത്ത ഫോട്ടൊഗ്രാഫര്‍ പ്രകാശ്‌ എളമയ്‌ക്കരയ്‌ക്കു നേരെ കൈയേറ്റ ശ്രമവും നടന്നു. തീപിടുത്തതിന്റെ ചിത്രമെടുക്കുന്നതിന്റെ ഇടയില്‍ കമ്പനിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചിത്രമെടുക്കാന്‍ സാധിക്കില്ലെന്നു പറഞ്ഞ്‌ രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന്‌ ക്യാമറ പിടിച്ചുവാങ്ങാനുള്ള ശ്രമവും നടന്നു. 

2015, ഫെബ്രുവരി 23, തിങ്കളാഴ്‌ച

മത്സ്യോല്‍പ്പന്നങ്ങളുമായി തീരദേശവികസന കോര്‍പ്പറേഷന്‍ ഫാസ്റ്റ്‌ഫുഡ്‌ മേഖലയിലേക്ക്‌



കൊച്ചി: മല്‍സ്യ ഭക്ഷ്യോല്‍പന്നങ്ങളുമായി കേരളത്തിലെ ഫാസ്റ്റ്‌ഫുഡ്‌ മേഖലയിലേക്ക്‌ തീരദേശ വികസന കോര്‍പ്പറേഷനും പ്രവേശിക്കുന്നു. സംസ്ഥാനത്തുടനീളം തുറക്കുന്ന പാകംചെയ്‌ത മല്‍സ്യവിഭവങ്ങളുടെ വില്‍പന ശൃംഖലയിലൂടെ കേരളത്തിലെ ഫിഷറീസ്‌ മേഖലയ്‌ക്ക്‌ പുതിയ ഉണര്‍വ്വു പകരനാണ്‌ കോര്‍പ്പറേഷന്റെ ശ്രമമെന്ന്‌ ഫിഷറീസ്‌, തുറമുഖ, എക്‌സൈസ്‌ വകുപ്പു മന്ത്രി കെ. ബാബു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

'ഫിഷ്‌ മെയ്‌ഡ്‌' എന്ന്‌ പേരിട്ടിരിക്കുന്ന ശൃംഖല പൊതുസ്വകാര്യ പങ്കാളിത്തത്തോടെയായിരിക്കും സ്ഥാപിതമാകുക. ഇതില്‍ ആദ്യത്തേത്‌ കൊച്ചിയിലെ സെന്റര്‍ സ്‌ക്വയര്‍ മാളില്‍ ഫെബ്രുവരി 23ന്‌ മന്ത്രി ശ്രീ കെ. ബാബു ഉദ്‌ഘാടനം ചെയ്യും.

ട്യൂണ ബര്‍ഗര്‍, സാല്‍മണ്‍ സാന്‍ഡ്‌വിച്ച്‌, ഫിഷ്‌ സ്‌പ്രിംഗ്‌ റോള്‍, ട്യൂണ സ്റ്റഫ്‌ഡ്‌ എഗ്‌, ഫ്രഞ്ച്‌ ഓംലറ്റ്‌ വിത്ത്‌ ട്യൂണ, ട്യൂണ പാസ്‌ത സലാഡ്‌, സാല്‍മണ്‍ ഗ്രീന്‍ സലാഡ്‌, ഷ്‌റിംപ്‌ ക്രീം സൂപ്പ്‌, ക്രാബ്‌ പാസ്‌ത സൂപ്പ്‌, പ്രോണ്‍സ്‌ കബാബ്‌, ക്രിസ്‌പി ക്രസന്റ്‌, കപ്പ ഫിഷ്‌ പാറ്റിസ്‌, ഷ്‌റിംപ്‌ റോള്‍സ്‌, ഫിഷ്‌ നഗ്ഗറ്റ്‌സ്‌, ഫിഷ്‌ ഫിംഗേഴ്‌സ്‌ തുടങ്ങിയ വിഭവങ്ങളാണ്‌ ഈ ശൃംഖലയെ രുചികരമാക്കുക. 

ഗുണനിലവാര പരിശോധന കര്‍ക്കശമായി പാലിച്ചുകൊണ്ട്‌ മികച്ച ഭക്ഷ്യോല്‍പന്നങ്ങള്‍ ഉണ്ടാക്കുന്നതിന്‌ തീരമേഖലയിലെ സ്‌ത്രീകള്‍ക്ക്‌ പരിശീലനം നല്‍കാനും അവരുടെ ജീവിതപരിസരം മെച്ചപ്പെടുത്തിക്കൊണ്ട്‌ സ്‌ത്രീശാക്തീകരണം സാധ്യമാക്കാനുമാണ്‌ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന്‌ മന്ത്രി പറഞ്ഞു. 

മത്സ്യോല്‍പന്നങ്ങള്‍ സംരക്ഷിച്ചു സൂക്ഷിക്കുന്നതിനും പായ്‌ക്ക്‌ ചെയ്യുന്നതിനും സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഫിഷറീസ്‌ ടെക്‌നോളജിയുമായിട്ടാണ്‌ തീരദേശ വികസന കോര്‍പ്പറേഷന്‍ കൈകോര്‍ക്കുന്നത്‌. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍ എന്നിവിടങ്ങളിലും ഇതേരീതിയിലുള്ള കിയോസ്‌കുകള്‍ തുറക്കുമെന്ന്‌ മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേപോലെ വിപണിയില്‍ നിന്നുള്ള പ്രതികരണം പഠിച്ചശേഷം മറ്റ്‌ സംസ്ഥാനങ്ങളിലേക്കും ഇത്‌ വ്യാപിപ്പിക്കുന്ന കാര്യം ആലോചിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു. 
പാഴാക്കല്‍ കുറച്ചു പരമാവധി മത്സ്യ ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കാനുള്ള ഫലപ്രദവും മത്സരാധിഷ്‌ഠിതവുമായ രീതികള്‍ കണ്ടെത്താനുള്ള കോര്‍പ്പറേഷന്റെ വിശ്രമമില്ലാത്ത പ്രയത്‌നത്തിന്റെ ഫലമാണ്‌ 'ഫിഷ്‌ മെയ്‌ഡ്‌' എന്ന്‌ തീരദേശ വികസന കോര്‍പ്പറേഷന്‍ എംഡി ഡോ. കെ.അമ്പാടി പറഞ്ഞു. മാറിവരുന്ന വിപണിയിലെ പ്രവണതകളെ കൈപ്പിടിലൊതുക്കുകയാണ്‌ ലക്ഷ്യമെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. 

കൊല്ലം ശക്തികുളങ്ങരയിലുള്ള കോര്‍പ്പറേഷന്റെ കോമണ്‍ ഫെസിലിറ്റി സെന്ററായ 'നളപാകം' ആണ്‌ ഈ ഉല്‍പന്നങ്ങളുടെയും നിര്‍മാണസ്ഥലം. തൃശൂരിലെ അഴീക്കോടും കണ്ണൂരിലെ അഴീക്കലും ഇതേരീതിയിലുള്ള ഉല്‍പാദനകേന്ദ്രങ്ങള്‍ തുറക്കാന്‍ കോര്‍പ്പറേഷന്‌ പദ്ധതിയുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. തീരദേശ സമൂഹങ്ങളില്‍ നിന്നുള്ള 25 വനിതകള്‍ക്ക്‌ ഉല്‍പന്നങ്ങളുടെ സംസ്‌കരണത്തിനും പാചകത്തിനും നളപാകത്തില്‍ പരിശീലനം നല്‍കിവരുന്നു. 

ക്ലാസ്സിക്‌ കാലാതിവര്‍ത്തിയായിരിക്കും: ഡോ.എസ്‌.കെ.വസന്തന്‍


കൊച്ചി: വ്യക്തിബന്ധങ്ങളിലെ സൂക്ഷ്‌മഭാവങ്ങളെ അനാവരണം ചെയ്യുന്നതിലെ സവിശേഷ ചാതുര്യം ക്ലാസ്സിക്‌ കൃതികളുടെ മുഖമുദ്രയാണെന്ന്‌ സാഹിത്യകാരന്‍ ഡോ.എസ്‌.കെ.വസന്തന്‍. മനുഷ്യസ്‌നേഹത്തിന്റെ ഇതിഹാസമായി ഇത്തരം കൃതികള്‍ ചരിത്രത്തില്‍ ഇടംനേടുന്നത്‌ സ്വാഭാവിക പരിണാമമാണെന്ന്‌ അദ്ദേഹം വിശദീകരിച്ചു.
ജി.ഓഡിറ്റോറിയത്തില്‍ സമസ്‌തകേരള സാഹിത്യപരിഷത്തിന്റെ ക്ലാസിക്‌ ഭാവനയുടെ കൊടുമുടികള്‍ പ്രതിമാസ പരമ്പരയില്‍ റൊമയിന്‍ റോളണ്ടിന്റെ ജീന്‍ ക്രിസ്റ്റോഫ്‌ എന്ന ഫ്രഞ്ച്‌ കൃതിയെക്കുറിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഗീതം വിശുദ്ധിയുടെ ഭാഷയാണെന്ന്‌ ക്രിസ്റ്റോഫ്‌ എന്ന കഥാപാത്രത്തിലൂടെ ഉരുത്തിരിയുന്ന പ്രമേയത്തിലൂടെ റോളണ്ട്‌ സ്ഥാപിക്കുന്നു. വിശ്വസിക്കാവുന്ന സുഹൃത്ത്‌ സംഗീതം മാത്രമാണെന്നും ജനങ്ങളില്‍ നിന്ന്‌ അകലുന്ന കലയ്‌ക്ക്‌ നിലനില്‍പ്പില്ലെന്നുമുള്ള അദ്ദേഹത്തിന്റെ താത്വിക വിചാരം ഈ നോവലിനെ കാലാതിവര്‍ത്തിയാക്കുന്നതായി ജീന്‍ ക്രിസ്റ്റോഫിന്റെ മലയാള പരിഭാഷകന്‍ കൂടിയായ പ്രഭാഷകന്‍ പ്രസ്‌താവിച്ചു.
എല്ലാ കാലത്തും സമകാലീനമായിരിക്കാന്‍ കഴിയുന്നതാണ്‌ ക്ലാസ്സിക്‌. ആവിഷ്‌ക്കരണ കൗശലം കൊണ്ടും മനുഷ്യന്റെ വൈകാരിക ലോകത്തില്‍ പ്രസക്തമായ കൃതിയാണ്‌ ജീന്‍ ക്രിസ്റ്റോഫ്‌ എന്ന്‌ സമസ്‌ത കേരള സാഹിത്യപരിഷത്ത്‌ വൈസ്‌ പ്രസിഡന്റ്‌ പ്രൊഫ.എം.തോമസ്‌ മാത്യു അധ്യക്ഷപ്രസംഗത്തില്‍ സൂചിപ്പിച്ചു.
ചടങ്ങില്‍ ഡോ.ടി.എന്‍.വിശ്വംഭരന്‍ സ്വാഗതവും പി.യു.അമീര്‍ കൃതജ്ഞതയും പറഞ്ഞു.

2015, ഫെബ്രുവരി 19, വ്യാഴാഴ്‌ച

ജേക്കബ്‌ ഗ്രൂപ്പില്‍ നിന്നും രാജി


കൊച്ചി: കേരള കോണ്‍ഗ്രസ്‌ ജേക്കബ്‌ ഗ്രൂപ്പ്‌ ഹൈപവര്‍ കമ്മിറ്റിയംഗവും ലോയേഴ്‌സ്‌ ഫ്രണ്ട്‌ (ജേക്കബ്‌) സംസ്ഥാന പ്രസിഡന്റും ബാര്‍ കൗണ്‍സില്‍ ട്രഷററുമായ അഡ്വ. മത്തായി വര്‍ക്കി മുതിരേന്തിയും സഹപ്രവര്‍ത്തകരും കേരള കോണ്‍ഗ്രസ്‌ (ജേക്കബ്‌) ഗ്രൂപ്പില്‍ നിന്നും രാജിവച്ച്‌ കേരള കോണ്‍ഗ്രസ്‌ നാഷണലിസ്റ്റില്‍ ചേര്‍ന്നതായി അഡ്വ. മത്തായി വര്‍ക്കി മുതിരേന്തി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജേക്കബ്‌ ഗൂപ്പിന്റെ അഴിമതിയിലും കുടുംബാധിപത്യത്തിലും പ്രതിഷേധിച്ചാണ്‌ രാജി വെച്ചതെന്നും അദ്ദേഹം.
നാളെ വൈകിട്ട്‌ വൈറ്റില ജംക്‌ഷനില്‍ നടക്കുന്ന കേരള കോണ്‍ഗ്രസ്‌ നാഷണലിസ്റ്റിന്റെ സംസ്ഥാനതല മെമ്പര്‍ഷിപ്പ്‌ വിതരണോദ്‌ഘാടന സമ്മേളനത്തില്‍ അഡ്വ. മത്തായി വര്‍ക്കി മുതിരേന്തി ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ മെമ്പര്‍ഷിപ്പ്‌ നല്‍കുമെന്ന്‌ കേരളാ കോണ്‍ഗ്രസ്‌ നാഷണലിസ്റ്റ്‌ ചെയര്‍മാന്‍ അഡ്വ. നോബിള്‍ മാത്യു പറഞ്ഞു. സമ്മേളനത്തില്‍ ബിജെപി നേതാക്കളും എന്‍ഡിഎ ഘടകക്ഷി നേതാക്കളും പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ നാഷണലിസ്റ്റ്‌ വര്‍ക്കിങ്‌ ചെയര്‍മാന്‍ പി.ടി. എബ്രഹാം, സെക്രട്ടറി ജനറല്‍ കുരുവിള മാത്യു, എ.എ.വി. കെന്നഡി എന്നിവര്‍ പങ്കെടുത്തു. 



നവീകരിച്ച മന്ദിരോദ്‌ഘാടനം നാളെ

കൊച്ചി: കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ എറണാകുളം ഗാന്ധിനഗറില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട്‌ ഫോര്‍ ട്രെയിനിങ്‌ ആന്‍ഡ്‌ മാനേജ്‌മെന്റിന്റെ (ഐടിഎം) നവീകരിച്ച മന്ദിരോദ്‌ഘാടനം നാളെ നടക്കും. വൈകിട്ട്‌ 4 മണിക്ക്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്‌ഘാടനം നിര്‍വഹിക്കുമെന്ന്‌ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മന്ത്രി സി.എന്‍. ബാലകൃഷ്‌ണന്‍ അധ്യക്ഷത വഹിക്കും. 
യോഗത്തില്‍ മന്ത്രിമാരായ വി.കെ. ഇബ്രാഹിംകുഞ്ഞ്‌, കെ. ബാബു, അനൂപ്‌ ജേക്കബ്ബ്‌, എംപിമാരായ പി. രാജീവ്‌, കെ.വി. തോമസ്‌, എംഎല്‍എമാരായ ഹൈബി ഈഡന്‍, കെ. ശിവദാസന്‍ നായര്‍, ബെന്നി ബഹ്നാന്‍, എസ്‌. ശര്‍മ, ഡൊമിനിക്‌ പ്രസന്റേഷന്‍, വി.ഡി. സതീശന്‍, അന്‍വര്‍ സാദത്ത്‌, ലൂഡി ലൂയിസ്‌, ജോസഫ്‌ വാഴയ്‌ക്കന്‍, റ്റി.യു. കുരുവിള, വി.പി. സജീന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കുമെന്നും പറഞ്ഞു. സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെയും മറ്റു കാര്‍ഷിക ഗ്രാമവികസന ബാങ്കുകളുടെയും പ്രവര്‍ത്തനമികവും കാര്യക്ഷമതയും വര്‍ധിപ്പിക്കുക എന്നതാണ്‌ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രവര്‍ത്തനത്തിലൂടെ ലക്ഷ്യമാക്കുന്നതെന്നും അവര്‍. സംസ്ഥാന ബാങ്കിലെയും പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കുകളിലെയും ഉദ്ദ്യോഗസ്ഥര്‍, മറ്റുജീവനക്കാര്‍, ഭരണസമിതിയംഗനത്തില്‍ ബാങ്ക്‌ ഡയറക്‌റ്റര്‍മാരായ കെ.കെ. ജിന്നാസ്‌, എ. മുഹമ്മദ്‌ ബഷീര്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സിന്ധു ആര്‍. നായര്‍, വിജയന്‍ ബി. നായര്‍ എന്നിവരും പങ്കെടുത്തു.



അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മത്സരം
കൊച്ചി: റോട്ടറി ക്ലബ്‌ ഓഫ്‌ കൊച്ചിന്‍ മെട്രോപോളിസിന്റെ നേതൃത്വത്തില്‍ ഇന്നും നാളെയുമായി അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മത്സരം `സ്‌ക്രിപ്‌്‌റ്റ്‌ 2015' സംഘടിപ്പിക്കുമെന്ന്‌ ഭാരവാഹികള്‍ വാര്‍ത്താസമ്മേള}ത്തില്‍ അറിയിച്ചു. രാവിലെ 8.30 മുതല്‍ വൈകിട്ട്‌ 5 മണിവരെ എംജി റോഡിലെ ഇംപീരിയല്‍ ട്രേഡ്‌ സെന്ററില്‍ ഇന്‍സിഗ്നിയ ഹാളിലാണ്‌ പ്രദര്‍ശനം. 30 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രങ്ങളാണ്‌ മത്സരത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്‌. അഞ്ച്‌ ഇനങ്ങളിലായി 52 ഹൃസ്വ ചിത്രങ്ങള്‍പ്രദര്‍ശിപ്പിക്കും. 
സ്‌പെയില്‍,ഇറാഖ്‌ എന്നിവിടങ്ങളില്‍ നിന്നുള്ള ഹ്രസ്വചിത്രങ്ങള്‍ മേളയിലെ ആകര്‍ഷണങ്ങളാണ്‌. ഗൗരി വാരുദിയുടെ തോഫ, ഉണ്ണിക്കന്‍ സംവിധാനം ചെയ്‌ത പ്രധാന വാര്‍ത്തകള്‍ ഒരിക്കല്‍ കൂടി, നടന്‍ ജയസൂര്യയുടെ അഭിനയം, ആന്റണി സോണി സംവിധാനം ചെയ്‌ത മൂന്നാമിടം, ലിജിന്‍ ജോസിന്റെ അണ്‍ഫ്രണ്ട്‌ എന്നിവ പ്രദര്‍ശിപ്പിക്കും. കൂടാതെ ടിഐഎസ്‌എസ്‌ മുംബൈ, എന്‍ഐഡി, അമൃത, നിയോ മീഡിയ സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളുടെ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്‌. ഒന്നാമതെത്തുന്ന ചിത്രത്തിന്‌ ഗോള്‍ഡന്‍ ഹാലോ പുരസ്‌കാരവും 25,000 രൂപയും നല്‍കും. രണ്ടാം സമ്മാനം 15,000 രൂപയാണെന്നും പറഞ്ഞു. കൂടാതെ പ്രത്യേക ജൂറി അവാര്‍ഡുകളും നല്‍കും. നടി ഗൗതമിയുടെ നേതൃത്വത്തിലുള്ള ജൂറിയില്‍ സംവിധായകന്‍ സഞ്‌ജീവ്‌ ശിവന്‍, ഷിബു ചക്രവര്‍ത്തി, ജബ്ബാര്‍ കല്ലറയ്‌ക്കല്‍ എന്നിവരുണ്ട്‌.

പെട്രോള്‍ 35 രൂപയ്‌ക്കും ഡീസല്‍ 30 രൂപയ്‌ക്കും വില്‍ക്കാനാകും- പെട്രോളിയം ട്രേഡേഴ്‌സ്‌.



കൊച്ചി: ക്രൂഡ്‌ ഓയിലിന്റെ വിലക്കുറവിന്‌ ആനുപാതികമായി പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുറയ്‌ക്കാതെ അധിക നികുതി അടിച്ചേല്‍പ്പിച്ച്‌ ലാഭമുണ്ടാക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നടപടി ജനദ്രോഹപരമാണെന്ന്‌ ഓള്‍ കേരള ഫെഡറേഷന്‍ ഓഫ്‌ പെട്രോളിയം ട്രേഡേഴ്‌സ്‌. 

നിലവിലെ ക്രൂഡോയലിന്റെ വിലയിടിവ്‌ അനുസരിച്ച്‌ പെട്രോള്‍ ലിറ്ററിനു 35 രൂപയ്‌ക്കും ഡീസല്‍ 30രൂപയ്‌ക്കും വില്‍ക്കാനാകും. കൊച്ചിയിലെ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 60.91 രൂപയും ഡീസലിന്‌ 50.34 രൂപയുമാണ്‌. ഇതില്‍ ഒരു ലിറ്റര്‍ പെട്രോളിന്മേല്‍ 24 രൂപയും ഡീസലില്‍ 11 രൂപയും കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ്‌ കസ്റ്റംസ്‌ ഡ്യൂട്ടിയായി ഈടാക്കുകയാണ്‌. 
സംസ്ഥാന സര്‍ക്കാരിന്‌ പെട്രോളിന്മേല്‍ 11.45 രൂപയും ഡീസലിന്‌ ഒമ്പത്‌ രൂപയും വില്‍പന നികുതിയായി ലഭിക്കുന്നുണ്ട്‌. കമ്പനികള്‍ പെട്രോളിന്മേല്‍ 3.50 രൂപയും ഡിസലിന്മേല്‍ 2.50 രൂപയും ലാഭമുണ്ടാക്കുന്നുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ വീണ്ടും വില വര്‍ധിപ്പിച്ച്‌ ജനങ്ങളുടെ മേല്‍ അധികഭാരം ഏല്‍പ്പിക്കാന്‍ സര്‍ക്കാരുകളും കമ്പനികളും ശ്രമിക്കുന്നതെന്നും പറഞ്ഞു. ഇതോടൊപ്പം ഡീലര്‍മാരുടെ പെട്രോള്‍ കമ്മീഷന്‍ ലിറ്ററിന്‌ 2.04 രൂപയായിരുന്നത്‌ 1.97 ആയി കുറച്ചു. ഇതിന്റെ ഫലമായി ലക്ഷക്കണക്കിന്‌ രൂപ ഡീലര്‍മാര്‍ക്ക്‌ നഷ്ടപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടി. പെട്രോളിന്റെ വിലകൂടുമ്പോള്‍ കമ്പനികള്‍ സ്റ്റോക്ക്‌ തരാതിരിക്കുകയും വില കുറയുമ്പോള്‍ സ്റ്റോക്ക്‌ അടിച്ചേല്‍പ്പിക്കുകയും ചെയുന്നു. നനിലവിലുള്ള പമ്പുകളുടെ സെയില്‍സ്‌ വോളിയം പരിശോധിക്കാതെയും നിശ്ചിത ദൂരം പാലിക്കാതെയും പുതിയ പമ്പുകള്‍ ആരംഭിക്കാന്‍ കമ്പനികള്‍ മത്സരിക്കുകയാണ്‌. നിലവിലുള്ള കമ്പനികളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പണമില്ലാത്ത കമ്പനികള്‍ പുതിയ പമ്പുകള്‍ ആരംഭിക്കുന്നതിന്റെ പിന്നിലെ ലക്ഷ്യങ്ങള്‍ വ്യക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു 

കേന്ദ്ര സര്‍ക്കാരിന്റെ പട്ടികജാതി ഫണ്ടുപയോഗിച്ച്‌ പട്ടികജാതിക്കാര്‍ക്കായി ആരംഭിച്ച പമ്പുകള്‍ കമ്പനികളുടെ അറിവോടെ ബിനാമികള്‍ കൈയടക്കി വച്ചിരിക്കുന്നത്‌ അവസാനിപ്പിക്കണം, പുതിയ പമ്പുകള്‍ ആരംഭിക്കാന്‍ പുറപ്പെടുവിച്ച നോട്ടിഫിക്കേഷന്‍ റദ്ദാക്കണം,നിലവില്‍ നഷ്ടത്തിലോടുന്ന പമ്പുകളെ പുരോഗതിയിലെത്തിക്കാനുള്ള പദ്ധതി ആസൂത്രണം ചെയുക, നഷ്ടത്തിലോടുന്ന പമ്പുകളുടെ ഉടമകള്‍ ആവശ്യപ്പെട്ടാല്‍ ഡീലര്‍ഷിപ്പ്‌ എഗ്രിമെന്റ്‌ റദ്ദാക്കി ഭൂമി വിട്ടുകൊടുക്കുക, പമ്പുകളുടെ ലൈസന്‍സ്‌ പുതുക്കുന്നതിന്റെ ഉത്തരവാദിത്വം കമ്പനികള്‍ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ഓള്‍ കേരള ഫെഡറേഷന്‍ ഓഫ്‌ പെട്രോളിയം ട്രേഡേഴ്‌സ്‌ പ്രസിഡന്റ്‌ തോമസ്‌ വൈദ്യന്‍, സെക്രട്ടറി എം. രാധാകൃഷ്‌ണന്‍ എന്നിവര്‍ പങ്കെടുത്തു. 


മുത്തപ്പ മഹോത്സവം എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍
കൊച്ച്‌ി: എറണാകുളം മുത്തപ്പഭക്തിയുടെ ആഭിമുഖ്യത്തില്‍ 21,22 തിയതികളില്‍ മുത്തപ്പ മഹോത്സവം നടക്കും. എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നടക്കുന്ന മഹോത്സവത്തില്‍ തിരുവപ്പന കെട്ടിയാടുന്നത്‌ സുഗുണന്‍ പെരുവണ്ണാനാണെന്ന്‌ ഉത്സവാഘോഷ കമ്മിറ്റിയംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂരിലെ വിവിധ മടപ്പുരകളില്‍ മുത്തപ്പന്‍ കെട്ടിയാടുന്ന കോലധാരികളും ആചാരക്കാരും അടങ്ങുന്ന 20 അംഗസംഘം ശ്രീ ഗംഗാധരന്‍ മടയന്റെ കാര്‍മികത്വത്തില്‍ കര്‍മങ്ങള്‍ക്ക്‌ നേതൃത്വം നല്‍കും.

21നു രാവിലെ ഗണപതി ഹോമം, ഉച്ചയ്‌ക്ക്‌ ഒരു മണിക്ക്‌ മുത്തപ്പന്‍ മലയിറക്കല്‍, വൈകിട്ട്‌ അഞ്ചിന്‌ ഡോ. ആര്‍.സി. കരിപ്പത്തിന്റെ ആധ്യാത്മിക പ്രഭാഷണം, ആറിന്‌ കാസര്‍ഗോഡ്‌ ജില്ലയിലെ 30 കലാകാരന്മാര്‍ അവതരിപ്പിക്കുന്ന പൂരക്കളി എന്നിവയുണ്ടാകും. ഏഴ്‌ മണിക്ക്‌ അരങ്ങിലെത്തുന്ന വെള്ളാട്ടം കളിക്കപ്പാട്ട്‌, കലശംവരവ്‌ ചടങ്ങുകള്‍ക്ക്‌ ശേഷം രാത്രി മുടിയഴിക്കും. 22നു രാവിലെ ആറ്‌ മണിക്ക്‌ തിരുവപ്പനയും വെള്ളാട്ടവും അരങ്ങിലെത്തും. തുടര്‍ന്ന്‌ ഭക്തജനങ്ങള്‍ക്കായി മുത്തപ്പ ദര്‍ശനം, പ്രസാദ വിതരണം എന്നിവയും നടക്കുമെന്നും പറഞ്ഞു. 
കെ.ടി. ഗംഗാധരന്‍, അശോക്‌ കണ്ണന്‍, ശ്യാം നേനോന്‍ എന്നിവരുടെ നേതൃത്വത്തില്‍ 501 അംഗ സ്വാഗതസംഘവും പി.ജി. ഗിരിജാ ദേവി, കാശി ഗണേശന്‍, ശ്രീജാ ബാലകൃഷ്‌ണന്‍, സീന്‌ അശോകന്‍, ജയാ രമേഷ്‌ എന്നിവരുടെ നേതൃത്വത്തില്‍ വനിതാ കമ്മിറ്റിയും രൂപീകരിച്ചുവെന്നും കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ അഡ്വ. ഗോവിന്ദ്‌ കെ. ഭരത്‌, ബാലകൃഷ്‌ണ പെരിയ, അതികായന്‍, രമേഷ്‌ പൊതുവാള്‍ എന്നിവര്‍ പങ്കെടുത്തു. 

ജിസിഡിഎ ബജറ്റ്‌ മിനി ട്രെയിന്‍,സ്‌കൈവാക്ക്‌,കലൂര്‍ മാര്‍ക്കറ്റിന്റെ നവീകരണം 170 കോടിയുടെ വികസനപദ്ധതികള്‍



കൊച്ചി: കൊച്ചിയെ കൂടുതല്‍ ആകര്‍ഷകമാക്കാനുള്ള നിരവധി പദ്ധതികളുമായി ജിസിഡിഎ ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍ അടുത്ത സാമ്പത്തികവര്‍ഷത്തിലേക്കുള്ള ബജറ്റ്‌ പ്രഖ്യാപിച്ചു.
മെട്രോ റെയിലുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള മിനി ട്രെയിന്‍, മറൈന്‍ഡ്രൈവില്‍ മള്‍ട്ടിലെവല്‍ പാര്‍ക്കിങ്ങ്‌. സ്‌കൈവാക്ക്‌ എന്നിവയോടൊപ്പം നാശോത്മുഖമായി കിടക്കുന്ന മണപ്പാട്ടി പറമ്പിനടുത്ത കലൂര്‍ പൊതുമാര്‍ക്കറ്റിന്റെ നവീകരണം തുടങ്ങിയ ഒരുഡസനോളം വരുന്ന പദ്ധതികളാണ്‌ ജിസിഡിഎ നടപ്പാക്കുവാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്‌.

അടിസ്ഥാന സൗകര്യവികസനത്തിനും വിനോദസഞ്ചാരമേഖലക്കും പ്രാമുഖ്യം നല്‍കുന്നതാണ്‌ ജിസിഡിഎയുടെ 2015-16 ബജറ്റ്‌. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി മിനിട്രെയിന്‍, സ്‌കൈ വാക്ക്‌ , മള്‍ട്ടിലെവല്‍ പാര്‍ക്കിങ്ങ്‌ തുടങ്ങിയ പദ്ധതികളാണ്‌ പുതിയ സാമ്പത്തികവര്‍ഷത്തില്‍ ജിസിഡിഎ നടപ്പിലാക്കാനൊരുങ്ങുന്നത്‌.
സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി മിനി ട്രെയിന്‍, മള്‍ട്ടിലെവല്‍ വാക്ക്‌ വേ, മറൈന്‍ഡ്രൈവിന്റെ സൗന്ദര്യവത്‌കരണം, പുതിയ വാക്ക്‌ വേയില്‍ ഗേറ്റ്‌ വേ ആര്‍ച്ച്‌ തുടങ്ങി മറൈന്‍ ഡ്രൈവില്‍ മാത്രം നിരവധി പദ്ധതികള്‍ക്കാണ്‌ ഇത്തവണത്തെ ബഡ്‌ജറ്റില്‍ തുക വകയിരുത്തിയിരിക്കുന്നത്‌്‌. 
മറൈന്‍ഡ്രൈവില്‍ കിന്‍കോ ജെട്ടിയില്‍ നിന്ന്‌ വാക്ക്‌ വേയുടെ കിഴക്ക്‌ വശം ചേര്‍ന്ന്‌ ആരംഭിച്ച്‌ മഴവില്‍ പാലം പരിസരത്ത്‌ നിന്ന്‌ ഷണ്‍മുഖം റോഡിന്‌ സമാന്തരമായി തിരിച്ച്‌ കിന്‍കോ ജെട്ടിയില്‍ തന്നെ എത്തിച്ചേരുന്ന വിധത്തിലാണ്‌ മിനി ട്രെയിന്‍ വിഭാവന ചെയ്‌തിരിക്കുന്നത്‌. ഒരു ബോഗിയില്‍ 25 പേര്‍ എന്ന രീതിയില്‍ 100 പേര്‍ക്ക്‌ ഇരിക്കാവുന്ന 4 ബോഗികള്‍ ഉള്ള ട്രെയിന്‍ 1 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും. രണ്ടര കോടി രൂപ ചെലവ്‌ പ്രതീക്ഷിക്കുന്ന പദ്ധതിക്കായി ഒരു കോടി രൂപയാണ്‌ ഇത്തവണത്തെ ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്‌. മറൈന്‍ഡ്രൈവ്‌ മൈതാനത്തിന്റെ തെക്ക്‌ ഭാഗത്ത്‌ നിലവില്‍ ഒന്നേകാല്‍ എക്കറിലുള്ള പാര്‍ക്കിങ്ങ്‌ സ്ഥലത്ത്‌ ഇരുനില പാര്‍ക്കിങ്ങ്‌ സംവിധാനം ടോയ്‌ലെറ്റ്‌ , ക്ലോക്ക്‌ റൂം സൗകര്യങ്ങളോടെ എര്‍പ്പെടുത്തുന്നതിനായി 6 കോടി ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിക്കായി ഒരു കോടി രൂപ നീക്കിവച്ചിട്ടുണ്ട്‌
മറൈന്‍ ഡ്രൈവില്‍ നിലവിലുള്ള 5 ഏക്കര്‍ മൈതാനം ജനാകര്‍ഷകമാക്കുന്നതിനും അനാവശ്യ കച്ചവടവും തിരക്കും മാലിന്യങ്ങളും ഒഴിവാക്കുന്നതിനുമായി മൈതാനത്തിനു ചുറ്റും ഫെന്‍സിങ്ങ്‌ ആന്‍ഡ്‌ ലൈറ്റിങ്ങ്‌ മൂന്ന്‌ ഗേറ്റുകള്‍ എന്നിവയും നിര്‍മിക്കും. 4കോടി രൂപ പ്രതീക്ഷിക്കുന്ന പദ്ധതിക്കായി 25 ലക്ഷം രൂപയാണ്‌ ബജറ്റില്‍ വക കൊള്ളിച്ചിരിക്കുന്നത്‌. മറൈന്‍ ഡ്രൈവിലെ കോര്‍പ്പറേഷന്‍ പ്ലോട്ടിന്‌ സമീപവും കിന്‍കോ ജെട്ടിക്ക്‌ സമീപവും ബിഒടി വ്യവസ്ഥയില്‍ പരസ്യത്തിന്‌ അനുമതി നല്‍കിക്കൊണ്ട്‌ കമാനങ്ങള്‍ നിര്‍മിക്കുന്നതിനായി 5 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്‌. 75 ലക്ഷം രൂപയാണ്‌ പദ്ധതിക്കായി പ്രതീക്ഷിക്കുന്നത്‌.

മാധവ ഫാര്‍മസി ജംഗ്‌ഷനിലെ നിര്‍ദിഷ്ട മെട്രൊ സ്‌റ്റേഷനില്‍ നിന്നുള്ള കാല്‍നടക്കാരെ ഹൈക്കോടതി മാര്‍ക്കറ്റ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബോട്ടു ജെട്ടികള്‍ എന്നിവയിലേക്ക്‌ സുരക്ഷിതമായി എത്തിക്കുന്നതിനായുള്ള സ്‌കൈ വാക്കിനും ഇത്തവണ പണം വകയിരുത്തിയിട്ടുണ്ട്‌. റോഡില്‍ നിന്നും അഞ്ചരമീറ്റീര്‍ ഉയരത്തില്‍ 1.3 കിലോമീറ്റര്‍ നീളത്തിലും 2 മീറ്റര്‍ വീതിയിലും എന്‍ട്രി എക്‌സിറ്റ്‌ സ്ഥലങ്ങളില്‍ എസ്‌കലേറ്ററുകളും അടക്കം 65 കോടി രൂപ ചെലവ്‌ പ്രതീക്ഷിക്കുന്ന പദ്ധതിക്കായി ഇത്തവണ 2 കോടി രൂപയാണ്‌ നീക്കി വച്ചിരിക്കുന്നത്‌.
ഒന്നരകോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ജിസിഡിഎയുടെ കലൂര്‍ മണപ്പാട്ടിപറമ്പിനടുത്ത പൊതുമാര്‍ക്കറ്റിനു ശാപമോചനം നല്‍കാന്‍ ജിസിഡിഎ തീരുമാനിച്ചതാണ്‌ എടുത്തുപറയേണ്ട മറ്റൊരു പദ്ധതി. മാര്‍ക്കറ്റ്‌ നവീകരിച്ച്‌ ഇറച്ചി,മത്സ്യം ,പച്ചക്കറി ,പലവ്യഞ്‌ജനം എന്നിങ്ങനെയുള്ള വലിയ മാര്‍ക്കറ്റായി മാറ്റും. അതിനുള്ള പ്രൊജക്ട്‌ തയ്യാറായി. രണ്ടു കോടി രൂപയാണ്‌ നവീകരണത്തിനു വേണ്ടിവരുക.
നിലവില്‍ സെന്റ്‌ ആന്‍ണീസ്‌ പള്ളിക്കു സമീപം സ്വകാര്യവ്യക്തികളുടെ സ്ഥലത്ത്‌്‌ പ്രവര്‍ത്തിക്കുന്ന നിലവിലുള്ള കലൂര്‍ മാര്‍ക്കറ്റ്‌ ഇതോടെ ഇല്ലാതാകും. അവിടെ പ്രവര്‍ത്തിച്ചുവരുന്ന കച്ചവടസ്ഥാപനങ്ങള്‍ പുതിയമാര്‍ക്കറ്റിലേക്കുമാറ്റും.നിലവില്‍ ഇവിടെയുള്ള മാര്‍ക്കറ്റിന്റെ ലൈസന്‍സ്‌ കൊച്ചി നഗരസഭ റദ്ദാക്കും. ഇതോടെ ഇവിടെ ഇനി മാര്‍ക്കറ്റ്‌ പ്രവര്‍ത്തിക്കാനാവില്ല. മേയര്‍ ഇക്കാര്യം സമ്മതിച്ചതായി ജിസിഡിഎ ചെയര്‍മാന്‍ പറഞ്ഞു.
കൊച്ചിയുടെ സാംസ്‌കാരിക കേന്ദ്രമായ ചങ്ങമ്പുഴ പാര്‍ക്ക്‌ വിപുലീകരിക്കും.ബക്കര്‍ ഫൗണ്ടേഷന്റെ പുതിയ കേന്ദ്രം ആലുവയില്‍ പെറിയാറിന്റെ തീരത്ത്‌ ആരംഭിക്കും. താല്‍ക്കാലികമായി 10ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്‌്‌. 
സഹോദരന്‍ അയ്യപ്പന്‍ റോഡിനു സമാന്തരമായിട്ടുള്ള ചെലവന്നൂര്‍ ബണ്ട്‌ റോഡിന്റെ പണി ശാസ്‌ത്രി നഗര്‍ മുതല്‍ കെ.പി വള്ളോന്‍ റോഡുവരെയുള്ള ഭാഗം പണി പൂര്‍ത്തിയായി. അടുത്തമാസം 20നു മുന്‍പ്‌ അത്രയും ഭാഗം തുറന്നുകൊടുക്കും. 
ചെലവന്നൂര്‍ മുതല്‍ ചമ്പക്കരവരയുള്ള ഭാഗം 72 സെന്റ്‌ സ്ഥലം ഏറ്റൈടുക്കുന്നതിനു 15 കോടിരൂപ ബജറ്റില്‍ വകയിരുത്തി. സ്ഥലം ഏറ്റെടുക്കുന്നതിനു ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. ചെലവന്നൂര്‍ റോഡിന്റെ പുറക്‌ വശത്തെ സമാന്തരമായി കിടക്കുന്ന റോഡ്‌ പാലം നിര്‍മ്മിച്ചു ഇതിനുവേണ്ടി പുറമ്പോക്കായി കിടക്കുന്ന 250മീറ്റര്‍ വീതിവരുന്ന സ്ഥലം പ്രയോജനപ്പെടുത്തും. ഇതോടെ ചെലവന്നൂര്‍ റോഡിലേക്കു രണ്ടു പ്രവേശനമാര്‍ഗങ്ങള്‍ തുറന്നുകിട്ടും. ചമ്പക്കരയില്‍ നിന്നും ഇതോടെ സഹോദരന്‍ അയ്യപ്പന്‍ റോഡിലുടെ വരാതെ നഗരത്തിലേക്കു വാഹനങ്ങള്‍ക്കു എത്താനാകും..
കലൂര്‍-കടവന്ത്ര റോഡ്‌്‌്‌ അഞ്ച്‌്‌്‌ വര്‍ഷത്തെ ഗ്യാരണ്ടിയില്‍ പണി അടുത്തുതന്നെ ആരംഭിക്കും ഹൈക്കോടതിക്ക്‌ സമീപമുള്ള ജിസിഡിഎയുടെ 22 സെന്റ്‌ സ്ഥലത്ത്‌ നിലവിലുള്ള ബങ്കുകള്‍ മാറ്റി ചെറുകിട കച്ചവടക്കാര്‍ക്കായി പുതിയ ബങ്കുകള്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി.

മുണ്ടംവേലി പാര്‍ക്ക്‌, വാക്ക്‌ വേ ഷോപ്പിങ്ങ്‌ മാള്‍ നിര്‍മാണ പദ്ധതിക്കായി 5 കോടി രൂപയും മുണ്ടംവേലി ജീവനക്കാര്‍ക്കുള്ള ഭവനപദ്ധതിക്കായി 5 കോടി രൂപയും നീക്കി വച്ചിട്ടുണ്ട്‌്‌. മുണ്ടംവേലിയില്‍ അതോറിറ്റിയുടെ കൈവശമുള്ള 5 ഏക്കര്‍ സ്ഥലത്തു നിന്നും ഒരേക്കര്‍ സ്ഥലത്താണ്‌ അതോറിറ്റി ജീവനക്കാര്‍ക്കായി വീടുകള്‍ പണിയുന്നത്‌. എസ്‌ എ റോഡിലെ ഗതാഗതക്കുരുക്ക്‌ ഒഴിവാക്കുന്നതിനായി പനമ്പിള്ളി നഗറിനെയും ഗിരിനഗറിനെയും ബന്ധിപ്പിക്കുന്ന പാലത്തിനോട്‌ ചേര്‍ന്ന്‌ രണ്ട്‌ വരി പാതയില്‍ ഒരു പാലം കൂടി നിര്‍മിക്കാനും തുക വകയിരുത്തിയിട്ടുണ്ട്‌. കെഎസ്‌ആര്‍ടിസി സ്‌റ്റാന്‍ഡിലേക്കുള്ള ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന്‌ അംബേദ്‌കര്‍ സ്‌റ്റേഡിയത്തിന്റെ വടക്ക്‌ കിഴക്ക്‌ ഭാഗത്ത്‌ 370 മീറ്റര്‍ നീളത്തിലും 7 മീറ്റര്‍ വീതിയിലും റോഡ്‌ നിര്‍മിക്കുവാനും പദ്ധതിയുണ്ട്‌. എറണാകുളം സൗത്ത്‌ റെയില്‍വേ സ്റ്റേഷന്‍ ഈസ്റ്റേണ്‍ എന്‍ട്രി കെട്ടിടത്തോട്‌ ചേര്‍ന്നുള്ള പാര്‍ക്കിങ്ങ്‌ സ്ഥലത്ത്‌ താഴത്തെ നില വാണിജ്യ ഉപയോഗത്തിന്‌ നീക്കി വച്ചുകൊണ്ട്‌ ബഹുനല പാര്‍ക്കിങ്ങ്‌ സമുച്ചയത്തിനായി 1 കോടി രൂപ കടവന്ത്രയില്‍ ചിലവന്നൂര്‍ പുഴയുടെ രണ്ടു വശത്തുള്ള റോഡുകള്‍ തമ്മില്‍ ബന്ധിപ്പിച്ച്‌ 15 മീറ്റര്‍ നീളത്തിലുള്ള പാലവും 250 മീറ്റര്‍ റോഡും നര്‍മിക്കുന്നതിനയി 1 കോടി രൂപ എന്നിവയും വകയിരുത്തിയിട്ടുണ്ട്‌.
ഗാന്ധിനഗര്‍ എച്ച്‌ഐജി ഫ്‌ളാാറ്റുകള്‍ക്ക്‌ സമീപം അഥോറിറ്റി വകയായുള്ള 64 സെന്റ്‌ സ്ഥലത്ത്‌ ജീര്‍ണാവസ്ഥയിലുള്ള വര്‍ക്കിങ്ങ്‌ വിമന്‍സ്‌ ഹോസ്‌റ്റല്‍ കെട്ടിടം പൊളിച്ചു മാറ്റി പാര്‍പ്പിടസമുച്ചയം നിര്‍മിക്കുന്നതിനായി 10 ലക്ഷം രൂപയാണ്‌ വകയിരുത്തിയിരിക്കുന്നത്‌. സ്വകാര്യപങ്കാളിത്തത്തോടെയായിരിക്കും പാര്‍പ്പിടസമുച്ചയം നിര്‍മിക്കുക. ശുദ്ധജലക്ഷാമത്തിന്‌ പരിഹാരമായി ഭൂഗര്‍ഭജലം ശുദ്ധീകരിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായി അതോറിറ്റി ഓഫീസ്‌, ഓഫീസ്‌ ഗാര്‍ഡന്‍ എന്നിവിടങ്ങളിലും മറ്റു പദ്ധതിപ്രദേശങ്ങളിലും ജലശുദ്ധീകരണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതിയും മുന്നോട്ട്‌ വക്കുന്നുണ്ട്‌. വിവിധയിടങ്ങളിലായി ഒന്നിലധികം പ്ലാന്റുകള്‍ സ്ഥാപിക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌. 50 ലക്ഷം രൂപ ചെലവ്‌ പ്രതീക്ഷിക്കുന്നു. ആദ്യഘട്ടമായി ചെറിയ പദ്ധതി നടപ്പാക്കും. വിജയകരമെന്നു കനാല്‍ മറ്റു ഓഫീസുകളിലേക്കും വ്യാപിപ്പിക്കും. ഒരു മണിക്കൂറില്‍ 250 ലിറ്റര്‍ വരെ വെള്ളം ശുദ്ധീകരിക്കുന്ന ചെറിയ പദ്ധതിയാകും ആദ്യം നടപ്പാക്കുക.
കഴിഞ്ഞ ബജറ്റിലെ പ്രധാന പദ്ധതിയായ രാജേന്ദ്രമൈതാനത്തെ പണി പൂര്‍ത്തീകരിച്ച ലേസര്‍ ഷോ 100-ാം ദിവസത്തിലേക്ക നീങ്ങുകയാണ്‌. ഇതിനകം 11 ലക്ഷം രൂപ ലേസര്‍ ഷോയിലൂടെ വരുമാനം ലഭിച്ചു.
കഴിഞ്ഞ ബജറ്റില്‍ പറഞ്ഞിരുന്ന പേരണ്ടൂര്‍ കനാലിനു കുറുകെ പണിത പാലം പൂര്‍ത്തിയാക്കി. കലൂര്‍ മാര്‍ക്കറ്റിനോട്‌ ചേര്‍ന്നു പുതിയ ും പാലത്തിനു തറക്കല്ലിട്ടുഅഞ്ചു.മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും എന്‍.വേണുഗോപാല്‍ പറഞ്ഞു. 

കഴഞ്ഞ ബജറ്റില്‍ അവതരിപ്പിച്ച പദ്ധതികളില്‍ ഏഴുപതു ശതമാറിനനും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതായി എന്‍ . വേണുഗോപാല്‍ പറഞ്ഞു. അടിസ്ഥാനവികസനത്തിനായുള്ള പദ്ധതികളും ടൂറിസം വികസനത്തിനായുള്ള പ്രൊജക്ടുകളും ഉള്‍ണ്ട്‌ക്കൊള്ളിച്ചിട്ടുണ്ട്‌്‌. 176.40 കോടി രൂപ ചെലവും 230.15 കോടിരൂപയുടെ വരവും 53.76കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ്‌ 2015-16 സാമ്പത്തികവര്‍ഷത്തിലേക്കായി ജിസിഡിഎ അവതരിപ്പിച്ചത്‌.
ബജറ്റവതരണയോഗത്തില്‍ മേയര്‍ ടോണി ചമ്മണി, എംഎല്‍എമാരായ ഹൈബി ഈഡന്‍, ഡൊമനിക്‌ പ്രസന്റേഷന്‍, ബെന്നി ബഹനാന്‍, ജോസ്‌ തെറ്റയില്‍, ജില്ല കളക്ടര്‍ എം.ജി.രാജമാണിക്യം, ഭരണസമതിയംഗം അക്‌ബര്‍ ബാദുഷ, സെക്രട്ടറി ആര്‍.ലാലു തുടങ്ങിയവര്‍ പങ്കെടുത്തു.




2015, ഫെബ്രുവരി 18, ബുധനാഴ്‌ച

കുടിയൊഴിപ്പി്‌ക്കാനുള്ള നഗരസഭയുടെ നീക്കം പൊളിഞ്ഞു


കൊച്ചി: കോര്‍പ്പറേഷന്‍െറ നേതൃത്വത്തില്‍ കുടിയൊഴിപ്പിക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. എറണാകുളം നോര്‍ത്ത്‌ ടൗണ്‍ സ്റ്റേഷനു സമീപമുള്ള ആറു മുറി കോളിനിയാണ്‌ ഒഴിപ്പിക്കാന്‍ ശ്രമിച്ചത്‌. രാവിലെ 10 മണിയോടെ പൊലിസ്‌ സംഘത്തിനൊപ്പം 20ലധികം കോര്‍പ്പറേഷന്‍ അധികാരികളാണ്‌ കുടിയൊഴിപ്പിക്കാനെത്തിയത്‌. അനധികൃതമായി കൈയേറിയ കോളനി മൊത്തമായും ഒഴിപ്പിക്കാനുള്ള ഹൈക്കോടതി ഉത്തരവുമായിട്ടാണ്‌ അധികാരികള്‍ എത്തിയത്‌. എന്നാല്‍ കോളനി നിവാസികള്‍ സംഘടിച്ച്‌ പ്രതിഷേധിക്കുകയായിരുന്നു. തുടര്‍ന്ന്‌ ശ്രമം അവസാനിപ്പിച്ച്‌ അധികാരികളും പൊലിസും കുടിയൊഴിപ്പിക്കലില്‍ നിന്നും പിന്മാറി. കുടിയൊഴിപ്പിക്കാന്‍ പറ്റാത്തതിന്റെ കാരണങ്ങള്‍ സഹിതം വിവരങ്ങള്‍ കോടതിയില്‍ ബോധിപ്പിക്കുമെന്ന്‌ കോര്‍പ്പറേഷന്‍ സെക്രട്ടറി അറിയിച്ചു. 

തമിഴ്‌നാട്‌ സ്വദേശി യുവതിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസില്‍ ആറു പേര്‍ അറസ്റ്റില്‍




കൊച്ചി: ജോലി നല്‍കാമെന്നു വാഗ്‌ദാനം നല്‍കി തമിഴ്‌നാട്‌ സ്വദേശി യുവതിയെ ഓട്ടൊറിക്ഷയില്‍ കൂട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്‌ത കേസില്‍ ആറു പേര്‍ അറസ്റ്റില്‍. കളമശേരി തേവക്കല്‍ വികെസി കോളനിയില്‍ പറക്കാട്ട്‌ അതുല്‍ പി. ദിവാകരന്‍(22), കങ്ങരപ്പടി വടകോട്‌ മുണ്ടക്കല്‍ നിയാസ്‌ (മസ്‌താന്‍ നിയാസ്‌ 28), എടത്തല മണലിമുക്ക്‌ പാറയില്‍ മനോജ്‌ (മനു 21), എടത്തല മാളിയംപടി കൊല്ലാറ അനീഷ്‌ (28), പട്ടിമറ്റം പഴന്തോട്ടം കുറുപ്പശേരി കെ.വി. ബിനീഷ്‌ (32), ഇയാളുടെയൊപ്പം താമസിച്ചിരുന്ന ഫോര്‍ട്ടുകൊച്ചി സ്വദേശിനി ജാസ്‌മിന്‍ (35) എന്നിവരെയാണു കളമശേരി പൊലീസ്‌ പിടികൂടിയത്‌.
പ്രതികള്‍ക്ക്‌ ഒളിവില്‍ താമസിക്കാന്‍ സൗകര്യമൊരുക്കിയതിനും കവര്‍ച്ച ചെയ്‌ത മുതലുകള്‍ വില്‍പ്പന നടത്താന്‍ സഹായിച്ചതിനുമാണു ബിനീഷിനെയും ജാസ്‌മിനെയും അറസ്റ്റ്‌ ചെയ്‌തത്‌. ശനിയാഴ്‌ച്ച രാവിലെ ഒമ്പതോടെയാണു നഗരത്തെ ഞെട്ടിച്ച സംഭവം. അഞ്ചുവര്‍ഷമായി കൂനംതൈ എകെജി റോഡില്‍ താമസിക്കുന്ന തമിഴ്‌നാട്‌ തിരുപ്പൂര്‍ ധാരാപുരം സ്വദേശിനി 37കാരിയാണ്‌ ക്രൂരതയ്‌ക്കിരയായത്‌. ഇടപ്പള്ളി ടോളില്‍ നില്‍ക്കവെ ഒട്ടൊറിക്ഷയിലെത്തിയ അതുലും അനീഷും പുല്ലുവെട്ടുന്ന ജോലി നല്‍കാമെന്നു പറഞ്ഞാണു യുവതിയെ സമീപിച്ചത്‌.
ഒറ്റയ്‌ക്കു വരില്ലെന്നും കൂടെയുള്ള സ്‌ത്രീയെക്കൂടി ജോലിക്കായി വിളിക്കണമെന്നും യുവതി ആവശ്യപ്പെട്ടു. തുടര്‍ന്ന്‌ ഇരുവരെയും കയറ്റി ഉണിച്ചിറ ഭാഗത്തേക്കു നീങ്ങിയപ്പോള്‍ മനോജും നിയാസും കൂടി ഓട്ടൊറിക്ഷയില്‍ കയറി. ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയെങ്കിലും പണം കൂടുതല്‍ നല്‍കാമെന്ന വാഗ്‌ദാനത്തില്‍ സ്‌ത്രീകള്‍ കൂടെ പോവുകയായിരുന്നു. കളമശേരി മെഡിക്കല്‍ കോളെജിനടുത്തു സൈബര്‍ സിറ്റിയുടെ വിജനമായ സ്ഥലത്തെത്തിച്ചു ജോലി തുടങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു.
യുവാക്കളുടെ അസാധാരണ പെരുമാറ്റത്തില്‍ സംശയം തോന്നിയ സ്‌ത്രീകള്‍ തിരികെ പോകാന്‍ തുടങ്ങിയപ്പോള്‍ ഇവരിലൊരാളെ തള്ളി താഴെയിട്ട നാലംഗ സംഘം മാറി മാറി പീഡിപ്പിക്കുകയായിരുന്നു. സ്‌ത്രീകള്‍ ബഹളം വച്ചെങ്കിലും വിജന പ്രദേശമായതിനാല്‍ ആരും കേട്ടില്ല.
പീഡനത്തിനുശേഷം യുവതിയുടെ നഗ്‌നചിത്രം മൊബൈലില്‍ എടുക്കുകയും സംഭവം മാധ്യമപ്രവര്‍ത്തകരോടോ പൊലിസിനോടോ അറിയിച്ചാല്‍ ഇന്‍റര്‍നെറ്റ്‌ വഴി ഫോട്ടൊ പ്രദര്‍ശിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്‌തു. അവശയായ യുവതിയുടെ സ്വര്‍ണമാലയും കമ്മലും മോതിരവും ഊരിയെടുത്ത ശേഷം സംഘം ഓട്ടോയില്‍ കടന്നുകളഞ്ഞു.
രക്ഷപെട്ട സ്‌ത്രീകള്‍ റോഡിലെത്തി അതുവഴി വന്ന ഓട്ടൊയില്‍ കയറി കൂനംതൈയിലെ വീട്ടിലെത്തുകയും ഭര്‍ത്താവിനെ വിവരമറിയിക്കുകയും ചെയ്‌തു. തുടര്‍ന്നു ഭര്‍ത്താവും സുഹൃത്തും യുവതിയെ കൊച്ചി മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തിലാണു പ്രതികളെ പിടികൂടാനായത്‌. പ്രതി മനോജിനെ ഒരാഴ്‌ച മുമ്പ്‌ എന്‍എഡിയില്‍ നിന്നും കഞ്ചാവ്‌ വിറ്റതിന്‌ പിടികൂടിയിരുന്നു. ഇയാള്‍ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തിരുന്നു. സുഹൃത്ത്‌ അതുലിന്‍റേതായിരുന്നു വാഹനം. പരാതിയില്‍ പറയുന്ന അടയാളങ്ങളുമായി അതുലിന്‍റെ സാദൃശ്യം തിരിച്ചറിഞ്ഞ പൊലീസ്‌ സൈബര്‍ സെല്ലിന്‍റെ സഹായത്തോടെയാണ്‌ ഇവരെ പിടികൂടിയത്‌. സംഭവത്തിന്‌ ശേഷം ഓട്ടോയില്‍ പെരുമ്പാവൂര്‍, മൂവാറ്റുപുഴ, കോലഞ്ചേരി, പട്ടിമറ്റം ഭാഗങ്ങളില്‍ കറങ്ങിയ ഇവരെ മഴുവന്നൂരില്‍ നിന്നാണ്‌ പിടികൂടുന്നത്‌.
കലൂര്‍ കതൃക്കടവ്‌ റോഡില്‍ സ്വകാര്യസ്ഥാപനത്തിലെ ഫിസിയോതെറാപ്പിസ്റ്റാറ്റാണ്‌ അതുല്‍. നിയാസ്‌, അനീഷ്‌ എന്നിവര്‍ക്കെതെിരേ നിരവധി കേസുകളുണ്ട്‌. പൊന്‍കുന്നത്ത്‌ വൃദ്ധരെ കെട്ടിയിട്ട്‌ കവര്‍ച്ച ചെയ്‌ത കേസിലെ 11ാം പ്രതിയാണ്‌ ബിനീഷ്‌. ജാസ്‌മിന്‍ വിവാഹം കഴിക്കാതെ തന്നെ ബിനീഷിനൊപ്പം താമസിക്കുകയാണ്‌. സിറ്റി പൊലീസ്‌ കമ്മീഷണര്‍ കെ.ജി. ജെയിംസ്‌, ഡിസിപി ടി. നാരായണന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ തൃക്കാക്കര പൊലീസ്‌ അസിസ്റ്റന്‍റ്‌ കമ്മീഷണര്‍ ബിജോ അലക്‌സാണ്ടര്‍, കളമശേരി സിഐ സി ജെ മാര്‍ട്ടിന്‍, എസ്‌ഐ എസ്‌. വിജയശങ്കര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള മൂന്ന്‌ പൊലീസ്‌ സംഘത്തിന്‍റെ അന്വേഷണത്തിലാണ്‌ പ്രതികള്‍ പിടിയിലാകുന്നത്‌. സീനിയര്‍ സിപിഒമാരായ ഇബ്രാഹിം ഷുക്കൂര്‍, ആന്‍റണി സെബാസ്റ്റ്യന്‍, സിപിഒമാരായ ബിജു, ബിജു വിന്‍സെന്‍റ്‌, അബ്ദുള്‍ സമദ്‌, സവിന്‍, പ്രഷീല എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ഗസല്‍ മധുരവുമായി ഉമ്പായി ആര്‍ട്‌സ്‌ ആന്‍ഡ്‌ മെഡിസിനില്‍


കൊച്ചി: മധുരഗാനങ്ങളുടെ മഴപൊഴിച്ച്‌ മലയാളത്തിന്റെ പ്രിയഗസലുകാരനെത്തിയപ്പോള്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്ക്‌ മറക്കാനാകാത്ത മറ്റൊരു സംഗീതസാന്ത്വനം കൂടി ലഭിച്ചു. കൊച്ചി മുസിരിസ്‌ ബിനാലെയുടെ പ്രതിവാര ആര്‍ട്‌സ്‌ ആന്‍ഡ്‌ മെഡിസിന്‍ പരിപാടിയിലൂടെയാണ്‌ ഗസല്‍ സംഗീതത്തിലെ മലയാള ശബ്ദം ഉമ്പായി രോഗികള്‍ക്ക്‌ സാന്ത്വനം പകരാനെത്തിയത്‌. 

വേദനയകറ്റുന്ന സംഗീതാനുഭവമെന്നതിലുപരി ഗസല്‍ഗാനശാഖയ്‌ക്ക്‌ ഉമ്പായി നല്‍കിയ സംഭാവനയെന്തെന്ന്‌ ഓര്‍മ്മിപ്പിക്കുന്നതു കൂടിയായിരുന്നു ആശുപത്രി പരിസരത്ത്‌ ഒഴുകിനടന്ന ഗാനങ്ങള്‍. ജഗ്‌ജീത്‌ സിങ്‌, ഉസ്‌താദ്‌ ഗുലാം അലി, മെഹ്‌ദി ഹസന്‍ തുടങ്ങിയ ഇതിഹാസഗായകരുടെ പാട്ടുകള്‍ ഉമ്പായി തനതു ശൈലിയില്‍ ആലപിച്ചപ്പോള്‍ ആത്മാര്‍ത്ഥ സ്‌നേഹത്തിന്റെ ഗീതകങ്ങളെന്നു പുകഴ്‌പെറ്റ ഗസലുകള്‍ രോഗികളും കൂട്ടിരിപ്പുകാരും തിങ്ങി നിറഞ്ഞ സദസ്സില്‍ ആശ്വാസഗീതങ്ങളായി.

എംഎസ്‌ ബാബുരാജിന്റെ 'ഒരു പുഷ്‌പം മാത്രമെന്‍', 'താമസമെന്തേ വരുവാന്‍' തുടങ്ങിയ ഗാനങ്ങള്‍ സംഗീത സമ്പന്നമായ ഭൂതകാലത്തിന്റെ സ്‌മരണയുണര്‍ത്തി. മെഹ്‌ബൂബിന്റെ 'ചെറുപ്പത്തില്‍ നമ്മളന്ന്‌', 'അന്നൊരു രാവില്‍' എന്നീ മലയാളം ഗസലുകളും ശ്രോതാക്കള്‍ കരഘോഷത്തോടെയാണ്‌ വരവേറ്റത്‌. 

അറിഞ്ഞോ അറിയാതെയോ സംഗീതം എല്ലാ മനുഷ്യരുടേയും അവിഭാജ്യ ഘടകമാകുന്നുവെന്ന്‌ ഉമ്പായി പറഞ്ഞു. ആത്മാവിനും ശരീരത്തിനും ഒരുപോലെ സുഖം പകരാന്‍ സംഗീതത്തിനാകുമെന്ന ചരിത്രാതീതകാലം മുതല്‍ക്കുതന്നെ മനുഷ്യനറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മെഹബൂബ്‌ മെമ്മോറിയല്‍ ഓര്‍ക്കസ്‌ട്രയുടെ സഹായത്തോടെയാണ്‌ കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ആര്‍ട്‌സ്‌ ആന്‍ഡ്‌ മെഡിസിന്‍ പരിപാടി സംഘടിപ്പിക്കുന്നത്‌. സംഗീത സംവിധായകന്‍ ബേണി, പെര്‍കഷനിസ്റ്റ്‌ ജോര്‍ജ്ജ്‌ കുട്ടി, തബലിസ്റ്റ്‌ ജീതു ഉമ്മന്‍ തോമസ്‌ എന്നിവര്‍ക്കൊപ്പം ഉമ്പായിയുടെ മകനായ ഗിറ്റാറിസ്റ്റ്‌ സമീറും പരിപാടിയില്‍ പങ്കെടുത്തു

ചെറുകിട ക്വാറി ഉടമകള്‍ സമരം ശക്തമാക്കും



കൊച്ചി 
വന്‍കിടക്കാര്‍ക്കുമാത്രം ക്വാറി മേഖല കൈകാര്യം ചെയ്യാവുന്ന വിധം നിയമം ഭേദഗതി ചെയ്‌ത സംസ്ഥാന സര്‍ക്കാരിനെതിരെ പ്രക്ഷോഭം ശക്‌തമാക്കുമെന്ന്‌ ചെറുകിട കരിങ്കല്‍ ക്വാറി ഓണേഴ്‌സ്‌ അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മറ്റ്‌ ട്രേഡ്‌യൂണിയനുകളുമായി സഹകരിച്ച്‌ നിര്‍മ്മാണ മേഖല പൂര്‍ണ്ണമായി സ്‌തംഭിപ്പിക്കുകയും നിരാഹാര സത്യഗ്രഹം ഉള്‍പ്പടെയുള്ള സമരമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും അവര്‍ പറഞ്ഞു. 
സ്വകാര്യ ഭൂമിയിലെ പെര്‍മിറ്റ്‌ ക്വാറികള്‍ക്ക്‌ ബാധകമല്ലെന്ന്‌ എജി നിയമോപദേശം നല്‍കിയിട്ടും `പരിസ്ഥിതി അനുമതി' എന്ന കുത്തകവല്‍ക്കരണ ലൈസന്‍സ്‌ അടിച്ചേല്‍പ്പിച്ച്‌ ചെറുകിട ക്വാറി മേഖലയെ അടച്ചു പൂട്ടിക്കാനാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു. 1967 മുതല്‍ 50 മീറ്റര്‍ ആക്ഷേപങ്ങള്‍ക്കും പരാതികള്‍ക്കും ഇടനല്‍കാതെ പ്രവര്‍ത്തിച്ചു വന്ന യൂണിറ്റുകളുടെ ദൂരപരിധി 100മീറ്റര്‍ ആക്കിയും മൂന്നു വര്‍ഷം സമയ പരിധി നിശ്‌ചയിച്ചും ചെറുകിടക്കാരെ പീഡിപ്പിക്കുകയാണ്‌. 
ഇതിന്‌ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്‌ വന്‍കിട മുതലാളിമാരാണ്‌. ചെറുകിട ക്വാറികളും ക്രഷുകളും പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ്‌ കുറഞ്ഞ വിലയ്‌ക്ക്‌ ഉല്‍പ്പന്നങ്ങള്‍ സാധാരണക്കാരന്‌ ലഭിക്കുന്നത്‌. ഇവയെല്ലാം ഒറ്റയടിക്ക്‌ നിര്‍ത്തലാക്കി മേഖലയുടെ കുത്തകാവകാശം കൈക്കലാക്കുവാനും അതുവഴി വന്‍തോതില്‍ വില വര്‍ദ്ധിപ്പിക്കാനുമാണ്‌ ഇവര്‍ ലക്ഷ്യമിട്ടിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. 
നിയമത്തില്‍ വരുത്തിയ ഭേദഗതികള്‍ പിന്‍വലിച്ച്‌ ആത്‌മഹത്യയുടെ വക്കില്‍ നിന്നും 2500ഓളം വരുന്ന ചെറുകിട ക്വാറി ഉടമകളെ രക്ഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അസോസിയേഷന്‍ പ്രസിഡന്റ്‌ അഡ്വ. എന്‍ കെ അബ്‌ദുള്‍ മജീദ്‌, ജനറല്‍ സെക്രട്ടറി എം കെ ബാബു, ടി കെ അബ്‌ദുള്‍ ലത്തിഫ്‌, അബ്‌ദുള്‍ ലത്തിഫ്‌ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 

കെഎസ്‌ആര്‍ടിസിയെ നശിപ്പിക്കാന്‍ സര്‍ക്കാന്‍ ലക്ഷ്യമിടുന്നു



കൊച്ചി: അവശ്യ സൗകര്യങ്ങള്‍ ഒന്നും നല്‍കാതെ കെഎസ്‌ആര്‍ടിസിയെ ഇല്ലാതാക്കാനാണ്‌ സര്‍ക്കാരിന്റെ ശ്രമമെന്ന്‌ കേരള സ്റ്റേറ്റ്‌ റോഡ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ എംപ്ലോയീസ്‌ അസോസിയേഷന്‍ -സിഐടിയു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ആവശ്യമുള്ളത്ര ബസുകളോ സ്‌പെയര്‍ പാര്‍ട്‌സോ ലഭ്യമാക്കാതെ കെഎസ്‌ആര്‍ടിസിയെ ജനങ്ങളില്‍ നിന്നും പരമാവധി അകറ്റുന്നതിനുള്ള ശ്രമങ്ങളാണിപ്പോള്‍ നടക്കുന്നത്‌. 
ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണിപ്പോള്‍ കെഎസ്‌ആര്‍ടിസി നേരിടുന്നത്‌. ജീവനക്കാര്‍ക്കുള്ള ശമ്പളവും പെന്‍ഷനും പോലും കൃത്യസമയത്ത്‌ ലഭ്യമാകാത്ത അവസ്ഥയാണിപ്പോള്‍. ഈ സാഹചര്യത്തില്‍ ആരോഗ്യകരമായ പൊതുഗതാഗതം പൊതുജനാരോഗ്യത്തിന്‌ എന്ന സന്ദേശവുമായി വെള്ളിയാഴ്‌ച ബസ്‌ ഡേ ആയി ആചരിക്കുമെന്നും ഇവര്‍ അറിയിച്ചു.

വിമുക്തഭടന്മാരുടെ അനിശ്ചിതകാല നിരാഹാര സമരം ഏപ്രില്‍ ആറ്‌ മുതല്‍



കൊച്ചി: വണ്‍ റാങ്ക്‌ വണ്‍ പെന്‍ഷന്‍ നടപ്പിലാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ വിമുക്ത ഭടന്മാരുടെ അനിശ്ചിതകാല നിരാഹാര സമരം ഏപ്രില്‍ ആറ്‌ മുതല്‍ ആരംഭിക്കും. നാഷണല്‍ എക്‌സ്‌ സര്‍വ്വീസ്‌ മെന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡല്‍ഹി ജന്തര്‍മന്തറിലും,എല്ലാ സംസ്ഥാന കേന്ദ്രങ്ങളിലും, കൊച്ചി നാവികത്താവളത്തിന്‌ മുന്‍പിലും നിരാഹാര സമരം നടത്തുമെന്ന്‌ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.മൂന്ന്‌ പതിറ്റാണ്ടായി മുന്‍ സൈനികര്‍ക്ക്‌ വ്‌ാഗ്‌ദാനം നല്‍കി വരുന്ന വണ്‍ റാങ്ക്‌ വണ്‍ പെന്‍ഷന്‍ നടപ്പിലാക്കണമെന്ന ഇവര്‍ ആവശ്യപ്പെട്ടു.2014 ജൂണ്‍ മാസത്തില്‍ സംപൂര്‍ണ്ണ ബഡ്‌ജറ്റ്‌ അവതരിപ്പിച്ചു കൊണ്ട്‌ ധനകാര്യ മന്ത്രിയും പ്രതിരോധ മന്ത്രിയുമായിരുന്ന അരുണ്‍ ജെയ്‌റ്റ്‌ലി വണ്‍ റാങ്ക്‌ വണ്‍ പെന്‍ഷന്‍ ഉടന്‍ നടപ്പിലാക്കുമെന്ന്‌ പ്രഖ്യാപിച്ചിരുന്നു. ഇതിനായി 1000 കോടി രൂപ ബഡ്‌ജറ്റില്‍ വകയിരുത്തകയും ചെയ്‌തിരുന്നു. നിരന്തര സമരങ്ങള്‍ നടത്തിയിട്ടും, നിവേദനങ്ങള്‍ നല്‍കിയിട്ടും ഇത്‌ നടപ്പിലായിട്ടില്ല. 2015 മാര്‍ച്ച്‌ 31 ന്‌ മുന്‍പെങ്കിലും ഓര്‍ഡര്‍ ഇറക്കിയില്ലെങ്കില്‍ വിമുക്തഭടന്മാര്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന്‌ ഇവര്‍ പറഞ്ഞു.നാഷണല്‍ എക്‌സ്‌ സര്‍വ്വീസ്‌ മാന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അഖിലേന്ത്യ വൈസ്‌ ചെയര്‍മാന്‍ വി.എസ്‌.ജോണ്‍, എറണാകുളം ജില്ലാ പ്രസിഡന്റ്‌ എം.ബി.ഗോപിനാഥ്‌, അസി.ജനറല്‍ സെക്രട്ടറി എം.കെ.ദിവാകരന്‍,ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ സെബാസ്റ്റ്യന്‍ ജോര്‍ജ്‌ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു. 

ബിജെപിയുമായി ചേര്‍ന്ന്‌ ആര്‍എസ്‌പി മൂന്നാം മുന്നണിക്ക്



കൊച്ചി: 
ബിജെപിയുമായി ചേര്‍ന്ന്‌
ആര്‍എസ്‌പി മൂന്നാം മുന്നണിക്ക്‌്‌്‌ രൂപം കൊടുക്കും. സോഷ്യലിസ്റ്റ്‌ റിപ്പബ്ലിക്ക്‌ പാ?ട്ടിയുടെ സംസ്ഥാന പ്രതിനിധി സമ്മേളനം ഇക്കാര്യം ചര്‍ച്ചചെയ്യും ഈ മാസം 22 ന്‌ ഉച്ചയ്‌ക്ക്‌ രണ്ടിന്‌ പാലരിവട്ടം ശ്രീഹരിഹരസുത ക്ഷേത്രം ഹാളില്‍ നടക്കുമെന്ന്‌ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്‌ വി.മുരളീധരന്‍ ഉദ്‌ഘാടനം നി?വ്വഹിക്കും. സംസ്ഥാന ചെയര്‍മാന്‍ കെ.എം രാധാകൃഷ്‌ണന്‍ അദ്ധ്യക്ഷത വഹിക്കും. 
ആര്‍ എസ്‌.പി (ബി) ജനറ? സെക്രട്ടറി എ.വി താമരാക്ഷന്‍, സംസ്ഥാന വൈസ്‌ ചെയര്‍മാന്മാമാരായ ജി. സുദര്‍ശന്‍, എ.എ?. ഭക്തവത്സലന്‍, അഡ്വ. പി.ടി.എസ്‌ ഉണ്ണി, സുരേഷ്‌ വേലായുധന്‍, പി. മുണ്ടി, കെ.എം രാധ ടീച്ചര്‍, സുരേഷ്‌ കൂനംമ്പായികുളം എന്നിവര്‍ പങ്കെടുക്കും. 
പത്രസമ്മേളനത്തി? കെ.എം രാധാകൃഷ്‌ണ?, ഡോ.ജി സുദ?ശ?, എ.എ? ഭക്തവത്സലന്‍, പാട്ടത്തില്‍ രഘുനാദ്‌ എന്നിവര്‍ പങ്കെടുത്തു

2015, ഫെബ്രുവരി 9, തിങ്കളാഴ്‌ച

രോഗാതുരതകളെ അകറ്റിനിര്‍ത്തി പ്രവീഷ്‌ ബിനാലെക്കെത്തി



കൊച്ചി: രോഗാതുരതകളെ വെല്ലുന്ന മനസ്സുമായി നിശ്ചയദാര്‍ഡ്യത്തോടെയാണ്‌ ചിത്രകാരനായ പ്രവീഷ്‌ ചന്ദ്ര ബിനാലെക്കെത്തിയത്‌. മസിലുകള്‍ ശോഷിക്കുന്ന മസ്‌കുലര്‍ ഡിസ്‌ട്രോഫി രോഗം ബാധിച്ച പ്രവീഷിന്‌ ആദ്യ ബിനാലെയില്‍ പങ്കെടുക്കണമെന്ന്‌ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും സാധിച്ചില്ല. അസുഖം ഇനിയും കൂടുതല്‍ വഷളാകുന്നതിനു മുന്‍പേ തന്റെ ആഗ്രഹം സഫലമാക്കാനാണ്‌ കുടുംബാംഗങ്ങളോടൊപ്പം വീല്‍ ചെയറില്‍ അദ്ദേഹം ബിനാലെക്കെത്തിയത്‌. 

ഒരു കലാകാരണാണെങ്കിലും ചിത്രങ്ങളേക്കാള്‍ അപ്പുറമാണ്‌ കലയെന്ന ഉള്‍ക്കാഴ്‌ച ബിനാലെ പകര്‍ന്നു നല്‍കിയതെന്ന്‌ പ്രവീഷ്‌ പറഞ്ഞു. ബലഹീനത മറന്ന്‌ സന്തോഷം കണ്ടെത്താന്‍ ബിനാലെയിലൂടെ കഴിഞ്ഞതായും മുപ്പതു വയസ്സുകാരനായ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വീല്‍ ചെയറിലാണെങ്കില്‍ പോലും കലാസ്വാദനത്തിന്‌ ഒരു തടസ്സവുമില്ലാത്ത രീതിയിലാണ്‌ വേദി ക്രമീകരിച്ചിരിക്കുന്നതെന്ന്‌ ഭാര്യ സരിതയുടേയും ആറുവയസ്സുകാരിയായ മകള്‍ വൈഗയുടേയും സഹായത്തോടെ ഓരോ കലാവിന്യാസങ്ങളും ആസ്വദിച്ച പ്രവീഷ്‌ പറഞ്ഞു. നെതര്‍ലന്റ്‌ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളി കലാകാരന്‍ അജി വിഎന്നിന്റെ കരികൊണ്ടുള്ള രേഖാ ചിത്രങ്ങളും മനീഷ്‌ നായുടെ ചണനാരുകൊണ്ടുള്ള കലാസൃഷ്ടിയുമാണ്‌ തന്നെ ഏറെ ആകര്‍ഷിച്ചത്‌. ഇത്തരത്തിലുള്ള കലാസൃഷ്ടികള്‍ വീട്ടില്‍ പോയി പരീക്ഷിച്ചുനോക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സമകാല കലയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക മാത്രമല്ല പ്രഭാഷണങ്ങള്‍ക്കും ചലച്ചിത്രങ്ങള്‍ക്കും ബിനാലെ വേദിയാകുന്നതില്‍ സന്തോഷമുണ്ട്‌. ആസ്‌പിന്‍വാള്‍ ഹൗസില്‍ മാത്രമേ സന്ദര്‍ശിക്കാനായുള്ളൂ എങ്കിലും മറ്റു വേദികള്‍ സന്ദര്‍ശിക്കാന്‍ വൈകാതെ എത്തുമെന്നും പ്രവീഷ്‌ പറഞ്ഞു.

കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ സഹായത്തോടെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഉള്‍പ്പെടെ പ്രവീഷിന്റെ ചിത്രങ്ങളുള്‍പ്പെടുത്തി പത്തോളം പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്‌. കുട്ടിക്കാലത്തേ രോഗം പിടിപെട്ട പ്രവീഷ്‌ അതില്‍ നിന്നും രക്ഷനേടുന്നതിനാണ്‌ ചിത്രകലയെ കൂട്ടുപിടിച്ചത്‌. സൗഖ്യം ഒട്ടും ലഭിക്കാത്തതിനാലും കനത്ത സാമ്പത്തിക ഭാരവും കണക്കിലെടുത്ത്‌ പ്രവീഷ്‌ കുറച്ച്‌ വര്‍ഷങ്ങളായി ചികിത്സയും നിര്‍ത്തിവച്ചിരിക്കുകയാണ്‌. ചികിത്സയെക്കുറിച്ച്‌ ചിന്തിക്കുന്നില്ലെന്നും കഴിയുന്നിടത്തോളം കലാപരമായ കഴിവ്‌ ഉപയോഗിക്കാനാണ്‌ താന്‍ ശ്രമിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഷൈന്‍ ടോം ചാക്കോ കോടികള്‍ കൈക്കുലി വാങ്ങിയട്ടില്ല,ആരെയും വെട്ടിക്കൊന്നിട്ടില്ല- സക്കറിയ


കൊച്ചി
കൊക്കെയ്‌ന്‍ കേസില്‍ പിടിയിലായ യുവനടന്‍ ഷൈന്‍ ടോം ചാക്കോയെ പിന്തുണച്ച്‌ എഴുത്തുകാരന്‍ സക്കറിയുടെ ഫേസ്‌ ബുക്ക്‌ പോസ്‌റ്റ്‌. 
പ്രതിഭാധനനായ നടനെയും സുഹൃത്തുക്കളായ മോഡലുകളെയും മറ്റ്‌ സിനിമാ പ്രവര്‍ത്തകരെയും മാധ്യമങ്ങള്‍ അകാരണമായി വേട്ടയാടുകയാണെന്ന്‌്‌ സക്കറിയ കുറ്റപ്പെടുത്തുന്നു
പോലീസ്‌ ചമച്ച തിരക്കഥയ്‌ക്ക്‌ അനുസരിച്ചാണ്‌ മാധ്യമങ്ങളുടെ വിചാരണ . നടനും മോഡലുകളും കോടികള്‍ കൈക്കൂലി വാങ്ങിയട്ടില്ല. അതേപോലെ ആരെയും 51 വെട്ടുകള്‍ കൊണ്ട്‌ കൊലപ്പെടുത്തിയട്ടില്ലെന്നും സക്കറിയ പറയുന്നു. 
കേരളത്തിനെ പട്ടാപ്പകല്‍ വിഴുങ്ങുന്ന യഥാര്‍ത്ഥ ഭീകരര്‍ക്കുമുന്നില്‍ ഷൈന്‍ ടോം ചാക്കോയും സുഹൃത്തുക്കളും വെറും പാവങ്ങളാണ്‌. കലാകാരന്മാര്‍ക്കു നേരെയുള്ള മാധ്യമങ്ങളുടെ കടന്നുകയറ്റത്തിനെതിരെ പ്രതിരോധം തീര്‍ക്കേണ്ടതുണ്ടെന്നും സക്കറിയ ആവശ്യപ്പെടുന്നു

മോഡലുകളുമായി ഗോവ ചുറ്റിക്കറങ്ങിയ പോലീസ്‌ സംഘം വെറും കയ്യോടെ മടങ്ങുന്നു


കൊച്ചി
കൊക്കെയ്‌ന്‍ കേസില്‍ വലയിലായ നാലുമോഡലുകളുമായി ഗോവ ചുറ്റിക്കറങ്ങിയ പോലീസ്‌ സംഘം വെറും കയ്യോടെ നാട്ടിലേക്ക്‌ .ഇന്ന്‌ പുലര്‍ച്ചെ സംഘം കൊച്ചിയിലെത്തും.
ഗോവയില്‍ നിന്നും മയക്കുമരുന്നു വാങ്ങിയതായി പറയുന്ന സഹസംവിധായക ബ്ലെസി അടക്കം നാലു യുവതികളുമായി കഴിഞ്ഞ മൂന്നു ദീവസമായികൊച്ചി സിറ്റി പോലീസ്‌ പോലീസ്‌ ഗോവചുറ്റിക്കറങ്ങി അന്വേഷണം നടത്തുകയായിരുന്നു. ഇവര്‍ക്ക്‌ കൊക്കെയ്‌ന്‍ നല്‍കിയ വിതരണക്കാരനെ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. 
ഗോവയിലെ ബിച്ചില്‍ വച്ചു കണ്ട ഫ്രാങ്കോ എന്നയാളില്‍ നിന്നും കൊക്കെയ്‌ന്‍ വാങ്ങിയെന്നായിരുന്നു ഇവരുടെ മൊഴി. എന്നാല്‍ ഇങ്ങനെയൊരാളെ കണ്ടെത്താന്‍ കൊച്ചി സിറ്റിപോലീസിനു കഴിഞ്ഞില്ല. 
്‌പോലീസ്‌ ഫ്രാങ്കോ ,ഗോവ എന്നതു കേട്ട ഉടനെ വെച്ചുപിടിപ്പിക്കുകയായിരുന്നു. ഇയാളുടെ ചിത്രമോ രൂപരേഖയോ, മറ്റു തെളിവുകളോ ഒന്നും പോലീസിന്റെ കൈവശം ഉണ്ടായിരുന്നില്ല. പുതുവത്സര ആഘോഷത്തിനു ഗോവയില്‍ പോയപ്പോള്‍ അവിടെ ഒരു ബിച്ചില്‍ വച്ചു ഫ്രാങ്കോ എന്നയാളില്‍ നിന്നും കൊക്കെയ്‌ന്‍ വാങ്ങിയെന്നുമാത്രമാണ്‌ ബ്ലെസിയുടെ മൊഴി. രണ്ടു ഡസന്‍ ബിച്ചുകള്‍ എങ്കിലും ഗോവയില്‍ ഉണ്ട്‌. ഇവിടെ ഫ്രാങ്കോയെ കണ്ടുപിടിക്കാന്‍ പുറപ്പെട്ട കൊച്ചി സിറ്റി പോലീസിന്റെ അതിബുദ്ധിയാണ്‌ ഈ നാണം കെട്ട തിരിച്ചുവരവിനു കാരണമായത്‌. 
ഗോവയില്‍ ബ്ലെസി താമസിച്ചിരുന്നതിനടുത്ത വാഗ ബീച്ച്‌ കേന്ദ്രമാക്കിയായിരുന്നു പ്രധാന അന്വേഷണം . പോലീസ്‌്‌്‌ ബീച്ച്‌ അരിച്ചുപെരുക്കി അന്വേഷിച്ചിട്ടും ഫ്രാങ്കോയുടെ പൊടിപോലും കണ്ടെത്താനായില്ല.തുടര്‍ന്നു അഞ്‌ജന ബീച്ചിലേക്കായി അന്വേഷണം . അവിടെയും അന്വേഷണം വഴിമുട്ടി. 
ലഹരിമരുന്നുകാര്‍ക്ക്‌ായി പോലീസ്‌ സംഘം രാത്രിയും പകലുമായി കെണി ഒരുക്കിയെന്നാണ്‌ അവകാശവാദം. ടൂറിസ്‌റ്റ്‌ സീസണ്‍ കഴിഞ്ഞതോടെ ലഹരിമരുന്നു വില്‍പ്പനക്കാര്‍ സജീവമല്ലാത്തതും ഗോവന്‍ പത്രങ്ങളില്‍ അന്വേഷണ സംഘം എത്തിയതിനെക്കുറിച്ചു വാര്‍ത്ത വന്നതും ഫ്രാങ്കോയെ കണ്ടെത്താനുള്ള സിറ്റിപോലീസിന്റെ അന്വേഷണത്തിനു തിരിച്ചടിയായി എന്നും പോലീസ്‌ വിശദീകരിക്കുന്നു. 
എന്തായാലും കസ്‌റ്റഡി കാലം വളരെ കുറവായിരുന്നിട്ടും പോലീസിന്റെ ഈ ഗോവ യാത്ര കേസ്‌ അന്വേഷണത്തെ ബാധിക്കും. കസ്‌റ്റഡി കാലാവധി കഴിഞ്ഞതിനാല്‍ പ്രതികളായ നാലു മോഡലുകളെയും ഇന്ന്‌്‌്‌ കോടതിയില്‍ ഹാജരാക്കണം. വിലപിടിച്ച നാലു ദിവസം കളഞ്ഞതുമാത്രം മെച്ചം. 

2015, ഫെബ്രുവരി 3, ചൊവ്വാഴ്ച

അപ്പാര്‍ട്ട്‌മെന്റിന്‌ ജപ്‌തി നടപടിയെന്ന വാര്‍ത്ത അവാസ്‌തവം


കൊച്ചി: ഇന്റീരിയര്‍ ഡിസൈനിംഗ്‌ കമ്പനിയുടെ ഹര്‍ജിയില്‍ തങ്ങളുടെ അപ്പാര്‍ട്ട്‌മെന്റ്‌ ജപ്‌തി ചെയ്യാന്‍ എറണാകുളം ജില്ലാ കോടതി ഉത്തരവിട്ടു എന്ന വാര്‍ത്ത അവാസ്‌തവമാണെന്നു പ്രമുഖ നടി അസിന്‍ തോട്ടുങ്കലിന്റെ ഓഫിസ്‌ വ്യക്തമാക്കി. നിശ്ചിത സമയത്ത്‌ ഇന്റീരിയര്‍ ഡിസൈനിംഗ്‌ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന കമ്പനിയെ തങ്ങള്‍ നിയമാനുസൃതം ഒഴിവാക്കുകയായിരുന്നുവെന്നും ആര്‍ബിട്രേഷന്‍ അടക്കമുള്ള മാര്‍ഗങ്ങളിലൂടെ പ്രശ്‌നപരിഹാരം സാധ്യമാണെന്നും അസിന്റെ കൊച്ചിയിലെ ഓഫീസ്‌ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു.
ഡിസൈനിംഗ്‌ കമ്പനിക്ക്‌ ആര്‍ബിട്രേഷന്‍ നടപടിയിലേക്കു പോകാനുള്ള അവസരമൊരുക്കാന്‍ 10 ലക്ഷം രൂപ കെട്ടിവയ്‌ക്കണമെന്നാണ്‌ കോടതി ഇടക്കാല ഉത്തരവിലൂടെ തങ്ങളോടു നിര്‍ദേശിച്ചിരിക്കുന്നത്‌. അപ്പാര്‍ട്ട്‌മെന്റ്‌ ജപ്‌തി ചെയ്യുക എന്ന നടപടി ഉണ്ടായിട്ടില്ല. കേസില്‍ സെക്യൂരിറ്റി നിക്ഷേപം എന്ന നിലയിലാണു തുക ജനുവരി 14നു മുന്‍പായി കെട്ടിവയ്‌ക്കേണ്ടത്‌ എന്നാണ്‌ ഉത്തരവില്‍ വ്യക്തമാക്കുന്നത്‌.
മറൈന്‍ ഡ്രൈവിലെ അപ്പാര്‍ട്ട്‌മെന്റിന്റെ ഇന്റീരിയര്‍ ഡിസൈനിംഗിനായി 2013 സെപ്‌തംബര്‍ 14നാണ്‌ കൊച്ചിയിലെ ഒരു സ്ഥാപനവുമായി കരാര്‍ ഒപ്പിട്ടത്‌. 40 ദിവസത്തിനുള്ളില്‍ വിശദമായ ഡിസൈന്‍ തയാറാക്കി നല്‍കണമെന്ന്‌ പത്തു സുപ്രധാന നിബന്ധനകളുള്ള കരാറില്‍ പറഞ്ഞിരുന്നു. ഡിസൈന്‍ തയാറാക്കല്‍ സംബന്ധിച്ച ആദ്യത്തെ എട്ടു നിബന്ധനകള്‍ തൃപ്‌തികരമായി പൂര്‍ത്തിയാക്കിയാല്‍ മാത്രമേ കരാര്‍ പ്രകാരമുള്ള തുക നല്‍കൂ എന്നും ഇരു കക്ഷികളും ഒപ്പിട്ട കരാറില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. 
പക്ഷേ, 2014 ഏപ്രില്‍ മാസം വരെ പലവട്ടം സമയം നീട്ടിനല്‍കിയിട്ടും കമ്പനി അവരുടെ ജോലി പൂര്‍ത്തിയാക്കിയില്ല. തുടര്‍ന്നാണ്‌ കരാറില്‍ത്തന്നെ വ്യവസ്ഥ ചെയ്‌തതനുസരിച്ച്‌ കമ്പനിയെ ഒഴിവാക്കാന്‍ ജൂലൈ 10ന്‌ നിയമാനുസൃത നോട്ടീസ്‌ നല്‍കിയത്‌.
ഇരു കക്ഷികളും തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള തര്‍ക്കമു|ായാല്‍ രണ്ടു കൂട്ടര്‍ക്കും ആര്‍ബിട്രേഷനിലൂടെ പരിഹാരം തേടാമെന്നും കരാറില്‍ വ്യവസ്ഥയുണ്ട്‌. എന്നാല്‍ ഡിസൈനിംഗ്‌ കമ്പനി തങ്ങള്‍ക്കു പത്തുലക്ഷം രൂപ കിട്ടാനുണ്ട്‌ എന്ന വ്യാജ പരാതിയുമായി കോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസില്‍ ജില്ലാ കോടതി അപ്പാര്‍ട്ട്‌മെന്റ്‌ ജപ്‌തി ചെയ്‌തു എന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതമാണ്‌. ആര്‍ബിട്രേഷനിലൂടെ തര്‍ക്കം പരിഹരിക്കാന്‍ തങ്ങള്‍ ഇപ്പോഴും സന്നദ്ധരുമാണ്‌- അസിന്റെ ഓഫീസ്‌ വ്യക്തമാക്കി.

2015 ജനുവരി 01

ന്യു ജനറേഷന്‍ സിനിമക്കാര്‍ സംശയത്തിന്റെ നിഴലില്‍



കൊച്ചി: ആഷിക്‌ അബുവിന്റെ ഇടുക്കി ഗോള്‍ഡാണ്‌ കഞ്ചാവിനു പുതിയ മാനം നല്‍കിയത്‌.കഞ്ചാവ്‌ പ്രകൃതിദത്തമാണെന്നും സിഗരറ്റ്‌,ബീഡി പോലെ അപകടമല്ലായെന്ന സന്ദേശം നല്‍കിയ സിനിമയാണിത്‌. നടന്‍ ശ്രീനിവാസന്‍ ന്യൂ ജനറേഷന്‍ സിനിമയിലെ ഒരു വിഭാഗം കഞ്ചാവ്‌ വലിക്കാരാണെന്നും അവരെ അറസ്റ്റ്‌ ചെയ്യണമെന്നും പരസ്യമായി പറഞ്ഞിരുന്നു. അത്‌ അടി വരയിടുന്ന തരത്തിലാണ്‌ നടനായ ഷൈന്‍ ടോം ചാക്കോ പൊലീസ്‌ പിടിയിലായത്‌.

ആഷിക്‌ അബുവിന്റെ സൗഹൃദത്തിലാണ്‌ ഷൈന്‍ സിനിമാതാരമായത്‌. ഒടുക്കം ലഹരിയുടെ ലോകത്ത്‌ വില്ലനായി കുടുങ്ങി. കമലിന്റെ അസിസ്റ്റന്റായി പ്ലസ്‌ ടുവിനു പഠിക്കുമ്പോഴായിരുന്നു ഷൈന്‍ സിനിമയില്‍ എത്തിയത്‌. പൊന്നാനിയാണ്‌ സ്വദേശം. എന്നാല്‍ തൃശുരായിരുന്നു തട്ടകം.

കമലിനെ വിട്ട്‌ ആഷിക്‌ അബുവിന്റെ സഹ സംവിധായകനായതോടെയാണ്‌ ഷൈന്റെ ദുശ്ശീലങ്ങള്‍ ഒന്നൊന്നായി പുറത്തു വന്നത്‌. നീട്ടി വളര്‍ത്തിയ മുടിയുമായി പ്രത്യേക രീതിയിലായിരുന്നു പിന്നീടുള്ള അയാളുടെ ജീവിതം. ആഷിക്‌ അബുവിന്റെ കാലം മുതല്‍ ഷൈനു മയക്കു മരുന്നു ലോബിയുമായി ബന്ധം തുടങ്ങി. നീട്ടിയ മുടി ഷൈനു സിനിമാഭിനയത്തിനു സഹായകമായി.തുടര്‍ന്ന്‌ ഗദ്ദാമയിലെ ആട്ടിടയനാകാന്‍ കമല്‍ ഷൈനെ വിളിച്ചു.തരക്കേടിലാതെ അയാള്‍ അഭിനയിക്കുകയു ചെയ്‌തു.രാജീവ്‌ രവിയുടെ അന്നയും റസൂലിലെ ഗുണ്ട അഭിനയ ജീവിതത്തിലെ വഴിത്തിരിവായിരുന്നു.പിന്നിട്‌ ഒരുപാട്‌ ചിത്രങ്ങള്‍. ഇതിഹാസയില്‍ നായകനായതോടെ ശ്രദ്ധേയനായി. അസീസിന്റെ വര്‍ത്തമാനം എന്ന സിനിമയിലും നായകനായിരുന്നു. ഷൂട്ടിങ്ങ്‌ തുടങ്ങുന്നതിനു മുന്‍പ്‌ അയാള്‍ അകത്തായി. 

പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ നടക്കുന്ന ഡി ജെ പാര്‍ട്ടികളിലായിരുന്നു മയക്കു മരുന്നു ഉപയോഗം പൊലീസ്‌ കണ്ടെത്തിയത്‌. ഇപ്പോള്‍ ഫ്‌ളാറ്റുകളില്‍ സ്‌മോക്കര്‍ പാര്‍ട്ടിയെന്ന പേരിലാണ്‌ നടക്കുന്നത്‌. ഈ സ്‌മോക്കര്‍ പാര്‍ട്ടിയിലേക്ക്‌ താരങ്ങളും സംവിധായകരും തിരകഥാകൃത്തുക്കളും എത്തുന്നുണ്ട്‌.

ഷൈന്‍ ടോം ചാക്കോ താമസിച്ചിരുന്ന ഫ്‌ളാറ്റിലെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസ്‌ പിടിച്ചെടുത്തു


കൊച്ചി
യുവനടന്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെയുള്ള പ്രതികള്‍ മയക്കുമരുന്ന്‌ ഉപയോഗിച്ച ഫ്‌ളാറ്റിലെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസ്‌ പിടിച്ചെടുത്തു.
സംഭവ ദിവസം ഏതെങ്കിലും പ്രമുഖ വ്യക്തികള്‍ ഫ്‌ളാറ്റില്‍ എത്തിയിട്ടുണ്ടോ എന്നു കണ്ടെത്തുകയാണ്‌ ലക്ഷ്യം.
സ്‌മോക്കേഴ്‌സ്‌ പാര്‍ട്ടിക്കായി യുവനടന്‍ ഷൈന്‍ ടോം ചാക്കോയെ സഹസംവിധായിക ആയിരുന്ന ബ്ലസി ഫ്‌ളാറ്റിലേക്കു വിളിച്ചു വരുത്തുകയായിരുന്നുവെന്ന്‌ പൊലീസ്‌ കരുതുന്നു. സിനിമ മോഡലിംഗ്‌ രംഗത്തുള്ള നിരവധി പേര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ടായിരന്നുവെന്നും പൊലീസ്‌ പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട്‌ ഫ്‌ളാറ്റ്‌ ഉടമ നിസാമിനെ കൊച്ചി പോലീസ്‌ നേരിട്ടു ചോദ്യം ചെയ്യും. 
ഇന്നലെ രാവിലെയാണ്‌ കടവന്ത്രയിലെ സ്‌കൈലൈന്‍ ടോപാസ്‌ അപ്പാര്‍ട്ട്‌മെന്റിലെ സിസി ടിവിദൃശ്യങ്ങള്‍ പിടിച്ചെടുത്തത്‌. സമൂഹത്തിലെ പ്രമുഖരും ഇവിടെ മയക്കുമരുന്ന്‌ ഉപയോഗിക്കാന്‍ എത്തിയിരുന്നതായി പോലീസ്‌ വിശ്വസിക്കുന്നു. പ്രതികള്‍ അറസ്റ്റിലായ ദിവസം ആരെല്ലാം വന്നു എന്നറിയാനാണ്‌ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നത്‌. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ വ്യക്തികളെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തി ചോദ്യം ചെയ്യും
മയ്‌ക്കുമരുന്നു ഇടപാടുമായി നിസാമിനുള്ള ബന്ധം കണ്ടെത്തുകയാണ്‌ ലക്ഷ്യം. സ്‌ത്രീകളെ ഉപയോഗിച്ച്‌ നിസാം കേരളത്തിലേക്കു മയക്കുമരുന്നു കടത്തുകയാണെന്നു പോലീസ്‌്‌ സംശയിക്കുന്നു.
നിസാമിനെ ചോദ്യം ചെയ്യുന്നതിനുവേണ്ടി കസ്‌റ്റഡിയില്‍ കിട്ടാന്‍ പോലീസ്‌ കോടതിയെ സമീപിക്കും. 
ന്യുജനറേഷന്‍ സിനിമാ രംഗത്ത്‌ മയക്കുമരുന്നിന്റെ ഉപയോഗം വ്യാപകമാണെന്നു പോലീസിനു അറിയമായിരുന്നു.പക്ഷേ ഇതാദ്യമായാണ്‌ മയക്കുമരുന്നുമായി കയ്യോടെ പിടികൂടുന്നത്‌. 
ഈ കേസിന്റെ ചുവട്‌ പിടിച്ച്‌ ഫ്‌ളാറ്റുകള്‍ കേന്ദ്രികരിച്ചുള്ള മയക്കുമരുന്ന്‌ ഉപയോഗവും സ്‌മോക്ക്‌ പാര്‍ട്ടികളെയും കുറിച്ച്‌ അന്വേഷിക്കാനാണ്‌ പോലീസിന്റെ തീരുമാനം. 
കൊച്ചിയില്‍ മയക്കുമരുന്ന്‌ എത്തിക്കുന്നതിന്റെ ഒരു പ്രധാന സിനിമാ നിര്‍മ്മാതാവാണെന്നു നേരത്തെ തന്നെ പോലീസിനു വിവരം ലഭിച്ചിരുന്നു. മറൈന്‍ഡ്രൈവിലെ ആഡംബര ബോട്ടില്‍ നിശാപര്‍ട്ടിക്കിടെ മയക്കുമരുന്നു പിടിച്ച കേസിലും ഇയാളെ പോലീസ്‌ സംശയിച്ചിരുന്നു. എന്നാല്‍ ശ്‌ക്തമായ തെളിവ്‌ ഇല്ലാത്തതിനാല്‍ പിടികൂടാന്‍ കഴിയുന്നില്ലെന്നാണ്‌ പോലീസിന്റെ ഭാക്ഷ്യം.
എറണാകുളം മഹാരാജാസ്‌ കോളേജിലെ പൂര്‍വ വിദ്യാര്‍ഥിയായ ഈ സിനിമാ നിര്‍മ്മാതാവ്‌ പഠിക്കുന്ന കാലം മുതല്‍ തന്നെ മയക്കുമരുന്നിനു അടിമയാണ്‌. ആവശ്യത്തിനു പണവും ആഡംബര വാഹനങ്ങളും ഒപ്പം സ്‌ത്രീകളുമായുള്ള ചങ്ങാത്തവുമാണ്‌ ഇയാള്‍ക്കു സിനിമാ രംഗത്തേക്കു വഴി തുറന്നത്‌. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ നിര്‍മ്മാതാവിലേക്കുള്ള അന്വേഷണം ഊര്‍ജിതപ്പെടുത്തും. 

വനിതാ ജീവനക്കാരികളുടെ തുണിയുരിഞ്ഞ്‌ പരിശോധന-





കൊച്ചി
വനിതാ ജീവനക്കാരികളുടെ വസ്‌ത്രം ഉരിഞ്ഞ്‌ ദേഹപരിശോധന നടത്തിയ സംഭവത്തില്‍ കാക്കനാട്‌ സ്‌പെഷ്യല്‍ ഇക്കോണമിക്‌ സോണിലെ (സെസ്‌്‌) രണ്ടു പേര്‍ക്കെതിരെ പോലീസ്‌ കേസെടുത്തു.
വനിതാ സൂപ്രവൈസര്‍മാര്‍ക്കെതിരെയാണ്‌ തൃക്കാക്കര പോലീസ്‌ കേസെടുത്തിരിക്കുന്നത്‌. 
ഈ മാസം 10നായിരുന്നു സംഭവം. ഉപയോഗിച്ച നാപ്‌കിന്‍ ബാത്ത്‌റൂമില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നു നാപ്‌കിന്‍ ഉപേക്ഷിച്ച യുവതി ഏതാണെന്നു കണ്ടെത്താന്‍ വേണ്ടിയായിരുന്നു ദേഹപരിശോധന നടത്തിയത്‌. ഈ മാസം 10നു പ്രത്യേകസാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കയ്യുറ നിര്‍മ്മാണ യൂണിറ്റിലായിരുന്നു സംഭവം. ഓരോ യുവതിയേയും പ്രത്യേകം വിളിച്ചു മാറ്റിനിര്‍ത്തി പ്രത്യേകം വസ്‌ത്രപരിശോധന നടത്തി ഈ യുവതി ഏതാണെന്നു അറിയാനുള്ള ശ്രമമാണ്‌ കമ്പനി അധികൃതര്‍ നടത്തിയത്‌. 
സംഭവം സ്‌ത്രീത്വത്തിനെ അപമാനിക്കന്ന പ്രശ്‌നം ആണെന്നു ചൂണ്ടിക്കാട്ടി നാലു ദിവസം മുന്‍പു മാത്രമാണ്‌ സ്‌ത്രീകള്‍ പോലീസില്‍ പരാതി കൊടുക്കുവാന്‍ തയ്യാറായത്‌. അധികൃതരുടെ ഭീഷണിയെ തുടര്‍ന്നാണ്‌ ജീവനക്കാരികള്‍ ഇതുവരെ പരാതി നല്‍ക്കാന്‍ മടിച്ചു നിന്നത്‌. ശമ്പളം ഉള്‍പ്പെടെയുള്ള ആനൂകൂല്യങ്ങള്‍ തടയുമെന്നു ജീവനക്കാരികളെ കമ്പനി അധികൃതര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാര്യം കൊണ്ടാണ്‌ ഇവര്‍ പരാതി നല്‍കുന്നതില്‍ നിന്നും ആദ്യം വിട്ടുനിന്നത്‌. 
ജീവനക്കാരികളുടെ എല്ലാം വസ്‌ത്രം മാറ്റി നടത്തിയ കൂട്ട തുണിയുരിയല്‍ പരിശോധന .സ്‌ത്രീത്വത്തിനെ അപമാനിക്കുന്നതാണെന്നും ഇതേതുടര്‍ന്നു ഐപിസി 304 -ാം വകുപ്പുപ്രകാരമാണ്‌ കേസെടുത്തിരിക്കുന്നത്‌്‌. ആദ്യം ഇക്കാര്യത്തില്‍ പോലീസ്‌ അനുകൂലമായ നിലപാട്‌ ആയിരുന്നില്ലെ സ്വീകരിച്ചിരുന്നത്‌. സ്‌ത്രീകളുടെ വസ്‌്‌ത്രങ്ങള്‍ സ്‌ത്രീകള്‍ ഉരിഞ്ഞാല്‍ എന്താണ്‌ കുഴപ്പം എന്ന നിലപാടിലായിരുന്നു പോലീസ്‌. പിന്നീട്‌ വനിതാ കമ്മീഷന്‍ അംഗം ലിസി ജോസ്‌ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ്‌ പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്യാന്‍ തയ്യാറായത്‌.


എന്നാല്‍ ഇക്കാര്യത്തില്‍കൂടുതല്‍ ശക്തമായ നിയമം നടപ്പാക്കുന്നതിനു ലേബര്‍ കമ്മീഷനും വനിതാ കമ്മീഷണര്‍ക്കും കഴിയില്ല. പ്രത്യേക സാമ്പത്തിക മേഖലയിലേക്കു പുറത്തുനിന്നുള്ളവര്‍ക്കു പ്രവേശിക്കാനാവില്ല. ഇക്കോണമിക്‌ സോണിലെ ഡെവലപ്പ്‌മെന്റ്‌ ഓഫീസറുടെ അനുമതി ഉണ്ടെങ്കില്‍ മാത്രമെ ഇത്തരത്തിലുള്ള തൊഴില്‍ സംബന്ധമായ പരിശോധനകള്‍ ഇവിടെ നടത്താന്‍ കഴിയുകയുള്ളു. 
സെസിനുള്ളില്‍ ഒന്നരമാസം മുന്‍പും അനധികൃതമായി സസ്‌പെന്‍ഷന്‍ ചെയ്‌ത നടപടിയെ ചൊല്ലി വന്‍ തോതില്‍ പ്രശ്‌നം ഉണ്ടായിരുന്നു. അത്‌ സമ്മര്‍ദ്ദനത്തിന തുടര്‍ന്നു പരാതി പിന്‍വലിക്കേണ്ടിവന്നു. സെസില്‍ മനുഷ്യാവകാശ പീഡനങ്ങള്‍ വര്‍ധിക്കുന്നതായി നിരന്തരം പരാതികള്‍ ഉണ്ടായിട്ടുണ്ട്‌.ഇതില്‍ ഏറ്റവും ഒടുവിലത്തെ സംഭവം ആണിത്‌. 
ഇവിടെയുള്ള തൊഴിലാളികളെക്കൊണ്ട്‌ മാക്‌സിമം പണിയെടുപ്പിക്കുന്ന രീതിയാണുള്ളത്‌. മാനുഷികമായ പരിഗണന പോലും നല്‍കാറില്ല. ടോയിലറ്റില്‍ പോകുവാന്‍ പോലും ടോക്കണ്‍ എടുക്കണം.
ഗര്‍ഭിണികളായ സ്‌ത്രീകള്‍ക്ക്‌ ഇത്‌ വളരെയേറെ ബുദ്ധിമുട്ട്‌ ഉണ്ടാക്കുന്നു. അതേപോലെ സ്‌ത്രീ തൊഴിലാളികള്‍ക്കു എട്ടുമണിക്കൂറും നിന്നു തന്നെ പണി എടുക്കേണ്ടി വരുന്നു. പരസ്‌പരം സംസാരിക്കുന്നതിനും ഒരുമിച്ചു ഭക്ഷണം കഴിക്കുന്നതിനും വിലക്ക്‌ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌
ഇവിടെ ജോലിചെയ്യുന്നവരില്‍ ഭൂരിഭാഗവും സ്‌ത്രീകളാണെന്നതാണ്‌ ചൂഷണത്തിനു അനുകൂലമായ ഘടകം. കുറഞ്ഞ വേതനം നല്‍കിയാല്‍ മതി എന്ന കാരണത്തിലാണ്‌ ഇവിടെ സ്‌ത്രീ തൊഴിലാളികള്‍ക്കു മുന്‍തൂക്കം നല്‍കിയിരിക്കുന്നത്‌. പ്രധാനമായും ഇവിടെ എത്തുന്ന സ്‌ത്രീതൊഴിലാളികള്‍ ചേര്‍ത്തല ,അങ്കമാലി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവരാണ്‌. ബസ്‌ അയച്ചാണ്‌ ഈ സ്‌ത്രീകളെ ഇവിടേക്കു കൊണ്ടുവരുന്നത്‌. 
്‌ സ്ഥിരം തൊഴിലാളികള്‍ ഇവിടെ വിരലില്‍ എണ്ണാവുന്നവരാണ്‌. കരാര്‍ കാലാവധി ആയ 11 മാസം ആകുമ്പോള്‍ പിരിച്ചുവിടും. പിന്നീട്‌ വീണ്ടും ജോലിക്ക്‌ തിരിച്ചെടുക്കുകയും ചെയ്യുന്ന നിരന്തരമായ പ്രക്രീയ ആണ്‌ ഇവിടെ നടക്കുന്നത്‌. 

ഏറ്റവും കൂടുതല്‍ വിദേശമൂലധനം ആകര്‍ഷിക്കാന്‍ വേണ്ടിയാണ്‌ കാക്കനാട്‌ പ്രത്യേക സാമ്പത്തിക മേഖലയ്‌ക്കു രൂപം നല്‍കിയത്‌. ഇവിടെ പ്രവര്‍ത്തിക്കുന്ന എല്ലാ കമ്പനികളും കയറ്റുമതി ലക്ഷ്യമാക്കിയാണ്‌ പ്രവര്‍ത്തിക്കുന്നത്‌. അതുകൊണ്ട്‌ ഇവിടെയുള്ള എല്ലാ കമ്പനികള്‍ക്കും സര്‍ക്കാരിന്റെ എല്ലാതരത്തിലുള്ള നികുതി ഇളവുകളും ലഭിക്കുന്നു. 
അതേപോലെ ഇവിടെയുള്ള കമ്പനികള്‍ക്കു അനുവദിച്ചിരിക്കുന്ന മറ്റൊരു ആനുകൂല്യം ട്രേഡ്‌ യുണിയന്‍ സംഘടനകള്‍ക്കൊന്നും ഇവിടെയുള്ള ഒരു കമ്പനിയിലും കാല്‍കുത്താനുള്ള സ്വാതന്ത്ര്യം ഇല്ല. എല്ലാ തൊഴില്‍ നിയമങ്ങളും ഇവിടെ ലംഘിക്കപ്പെടുമ്പോഴും അതുകൊണ്ടു തന്നെ സര്‍ക്കാരിനു ഇടപെടാന്‍ കഴിയുന്നില്ല. 
ഇവിടെ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കു തൊഴിലാളികളെ സപ്ലൈ ചെയ്യുന്നത്‌ ഇടനിലക്കാരാണ്‌. കരാര്‍ അടിസ്ഥാനത്തില്‍ ഇവര്‍ തൊഴിലാളികളെ കൊണ്ടുവരുമ്പോഴും നിലവിലുള്ള കരാര്‍ തൊഴിലാളി നിയമം പോലും പരിപാലിക്കപ്പെടുന്നില്ല എന്നതാണ്‌ സത്യം.
പരാതി പുറത്തറിഞ്ഞാല്‍ ഇതേക്കുറിച്ചു അന്വേഷണത്തിനു തൊഴില്‍ വകുപ്പില്‍ നിന്നും ഉദ്യോഗസ്ഥര്‍ എത്തുന്നതിനു മുന്‍പു തന്നെ പ്രശ്‌നം കമ്പനി അധികൃതര്‍ കൈകാര്യം ചെയ്‌തിരിക്കും. അന്വേഷണ കമ്മീഷനോട്‌ എന്താണ്‌ പറയേണ്ടതെന്നു കമ്പനി അധികൃതര്‍ തൊഴിലാളികളെ ഭീഷണിപ്പെടുത്തി സമ്മതിപ്പിച്ചിരിക്കും. ഭൂരിഭാഗവും സ്‌ത്രീ തൊഴിലാളികള്‍ ആയതിനാല്‍ കാര്യമായ ഭീഷണി കൂടാതെ തന്നെ പരാതികള്‍ കുഴിച്ചുമൂടുകയാണ്‌ പതിവ്‌.
അതുകൊണ്ടു തന്നെ ഈ സംഭവത്തിലും വനിതാ കമ്മീഷന്‍ എത്തി തെളിവെടുപ്പ്‌ നടത്തിയാലും ഗുണമുണ്ടാകില്ലെന്നു വനിതാ സംഘടനകള്‍ പറയുന്നു. വലിയ തോതിലുള്ള ചൂഷണങ്ങള്‍ ഇവിടെ നടക്കുന്നുണ്ടെന്നും ചില കാര്യങ്ങള്‍ മാത്രമാണ്‌ പുറത്തുവരുന്നതെന്നും അടുത്തിടെ ഇവിടെ വനിതാ കമ്മീഷന്‍ പരിശോധന നടത്തിയെങ്കിലും ആരും പരാതിയുമായി വന്നില്ലെന്നും വനിതാ കമ്മീഷനംഗം ലിസി ജോസ ്‌പറഞ്ഞു.ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ലിസി ജോസ്‌ പറഞ്ഞു.

കൊച്ചിയിലെ പ്രത്യേക സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയില്‍ സ്‌ത്രീകളെ ഉടുതുണിയുരിഞ്ഞ്‌ ദേഹപരിശോധന നടത്തിയെന്ന പരാതിയില്‍ സൂപ്പര്‍ വൈസര്‍ ഉള്‍പെടെ മൂന്നുപേരെ സസ്‌പെന്റ്‌ ചെയ്‌തു.
കാക്കനാട്‌ കൊച്ചിന്‍ എക്‌്‌സ്‌പോര്‍ട്ട്‌ സോണില്‍ പ്രവര്‍ത്തിക്കുന്ന അസ്‌്‌്‌്‌മ റബര്‍ പ്രോഡക്ട്‌ എന്ന കമ്പനിയിലെ സൂപ്പര്‍ വൈസര്‍ എ.എം.ബീന, അസിസ്‌റ്റന്റ്‌ സൂപ്രവൈസര്‍ ബിജി എം.പോള്‍,സ്വീപ്പര്‍ പ്രമീള
എന്നിവരേയാണ്‌ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ്‌ ചെയ്‌തത്‌. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അടുത്ത നടപടി.
ഉപയോഗിച്ച നാപ്‌കിന്‍ കമ്പനിയിലെ ടോയ്‌ലറ്റില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ ഇത്‌ ആരുടേതെന്ന്‌ തിരിച്ചറിയുന്നതിനായി ജീവനക്കാരായ സ്‌ത്രീകളെ വസ്‌ത്രമഴിച്ച്‌ പരിശോധന നടത്തിയെന്നായിരുന്നു പരാതി. കാക്കനാട്‌ പ്രത്യേക സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അസ്‌മ റബര്‍ ഇന്‍ഡസ്‌ട്രീസ്‌ പ്രശ്‌നം അവസാനിക്കുന്നത്‌ വരെ അടച്ചിടുന്നതിനും മാനേജ്‌മെന്റ്‌ തീരുമാനിച്ചു.വിവാദങ്ങള്‍ അവസാനിക്കുന്നതുവരെ സ്ഥാപനം അടച്ചിടാനാണ്‌ തീരുമാനം. സംഭവത്തില്‍ പോലീസ്‌ അന്വേഷണവും സെസ്‌ ഡെവലപ്പ്‌മെന്റ്‌ കമ്മീഷണര്‍ നിയമിച്ച നാലംഗ കമ്മീഷന്റെ അന്വേഷണവും പുരോഗമിക്കുകയാണ്‌. 
സെസ്‌ ഡെവലപ്പ്‌മെന്റ്‌ കമ്മീഷണരുടെ നിര്‍ദ്ദേശപ്രകാരമാണ്‌ ആരോപണ വിധേയരെ പുറത്താക്കിയത്‌.

അതേസമയം സംഭവത്തെക്കുറിച്ച്‌ ജീവനക്കാര്‍ രണ്ടു തട്ടിലാണെന്നു വരുത്താന്‍ കമ്പനി ശ്രമം നടത്തുന്നുണ്ട്‌. പരാതിനല്‍കിയ ഉടുതുണി ഉരിയേണ്ടിവന്ന പതിനഞ്ചുപേര്‍ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു. 
ഒരുമിച്ചു ജോലി ചെയ്‌തവരില്‍ നിന്നും ഒരാളെ സൂപ്രവൈസര്‍ ആക്കിയതിലുള്ള വ്യക്തിവൈരഗ്യമാണ്‌ സംഭവത്തിനു പിന്നിലെന്നാണ്‌ ചിലര്‍ പറയുന്നത്‌. പരാതിയില്‍ നടപടി വേണമെന്നു ആവശ്യപ്പെട്ട്‌ പ്രത്യേക സാമ്പത്തിക മേഖയിലേക്ക്‌ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തി.

ഇടപ്പള്ളി-വൈറ്റില ദേശീയപാത സൗന്ദര്യവല്‍ക്കരണ പദ്ധതി


കൊച്ചി: ഇടപ്പള്ളി മുതല്‍ വൈറ്റില വരെയുള്ള ദേശീയപാത സൗന്ദര്യവല്‍ക്കരണ പദ്ധതിയുടെ സമര്‍പ്പണം ഇന്ന്‌ വൈകിട്ട്‌ 4.30ന്‌ മന്ത്രി എ പി അനില്‍ കുമാര്‍ നിര്‍വ്വഹിക്കുമെന്ന്‌ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൊച്ചി കോര്‍പ്പറേഷന്റെ മിഷന്‍ കൊച്ചി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്‌ നാഷണല്‍ ഹൈവേയുടെ മീഡിയന്‍ പുഷ്‌പ്പിക്കുന്ന ചെടികള്‍ വെച്ച്‌ പരിപാലിക്കുന്നത്‌. എറണാകുളം മെഡിക്കല്‍ സെന്ററിന്‌ സമീപം നടക്കുന്ന ചടങ്ങില്‍ മേയര്‍ ടോണി ചമ്മണി അധ്യക്ഷനാകും. 
പ്രദേശത്തെ വാണിജ്യ-വ്യവസായ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട ഒരു `സ്‌റ്റോക്ക്‌ ഹോള്‍ഡേഴ്‌സ്‌ സൊസൈറ്റി' രൂപീകരിച്ചാണ്‌ പദ്ധതി നടത്തിപ്പിനുള്ള പണം കണ്ടെത്തിയത്‌. തുടര്‍ന്നുള്ള നടത്തിപ്പും പരിപാലനവും ഇവരുടെ ചുമതലയായിരിക്കും. ഏകദേശം 25,000ത്തോളം ചെടികളാണ്‌ നട്ടു പരിപാലിക്കുന്നത്‌.ഇതിനു പുറമെ വളര്‍ന്നുവലുതായ ചെടികല്‍ വെട്ടി ഒതുക്കുകയും ചെയ്യും.
ചെങ്കല്ല്‌ പൊടി അടിച്ചു നിലം ഒരുക്കുന്നതിനും കാടു വെട്ടിത്തെളിക്കുന്നതിനുമായി കൊച്ചി നഗരസഭ 37 ലക്ഷം രൂപ നല്‍കി.

15പേരാണ്‌ ഇപ്പോള്‍ സൊസൈറ്റിയില്‍ അംഗമായിട്ടുള്ളത്‌. സൊസൈറ്റിയുടെ ചെയര്‍മാന്‍ കൊച്ചൗസേപ്പ്‌ ചിറ്റിലപ്പിള്ളി, സെക്രട്ടറി എം ഇ മുഹമ്മദ്‌, ട്രഷറര്‍ പി സി ജോണ്‍ എന്നിവരാണ്‌. കൂടുതല്‍ പേരെ ചേര്‍ക്കാനും ആലോചനയുണ്ട്‌. ഇടപ്പള്ളി മുതല്‍ വൈറ്റില വരെയുള്ള ആറു കിലോമീറ്റര്‍ മീഡിയന്‍ സൗന്ദര്യവല്‍ക്കരിക്കുന്നതിനും മൂന്നു വര്‍ഷത്തേക്ക്‌ പരിപാലിക്കുന്നതിനും ഉള്ള അനുമതിയാണ്‌ ദേശീയപാത അതോറിറ്റി ഇപ്പോള്‍ നല്‍കിയിരിക്കുന്നത്‌. ഇപ്പോള്‍ ഒരു കോടി രൂപ ചെലവായ പദ്ധതില്‍ തുടര്‍ന്നുകൊണ്ടുപോകാന്‍ ഒരു വര്‍ഷം 40ലക്ഷം രൂപ ചിലവ്‌ പ്രതീക്ഷിക്കുന്നുണ്ട്‌. 
രണ്ടാം ഘട്ടമായി സൈഡ്‌ മീഡിയനുകളുടെ സൗന്ദര്യ വല്‍ക്കരണവും ആലോചിക്കുന്നുണ്ട്‌. ഫോര്‍ട്ട്‌കൊച്ചിയിലും ബ്രോഡ്‌വേയിലും സമാനമായി സൗന്ദര്യവല്‍ക്കരണം നടത്തുമെന്ന്‌ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത മേയര്‍ ടോണി ചമ്മണി പറഞ്ഞു. കൊച്ചൗസേപ്പ്‌ ചിറ്റിലപ്പിള്ളി, ടി ജെ വിനോദ്‌ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ആദ്യ സമുദ്ര ശാസ്‌ത്ര കോണ്‍ഗ്രസിന്‌ ഫെബ്രുവരി അഞ്ചിന്‌ കൊച്ചിയില്‍ തുടക്കം


കൊച്ചി: ആഗോളതലത്തിലുള്ള പ്രമുഖ സമുദ്ര വൈജ്ഞാനികരും പരിസ്ഥിതി ശാസ്‌ത്രജ്ഞരും നാവിക സൈദ്ധാന്തികരും സാമുദ്രിക വ്യാപാരികളും പങ്കെടുക്കുന്ന ലോകത്തെ ആദ്യ ചതുര്‍ദിന ലോക സമുദ്ര ശാസ്‌ത്ര കോണ്‍ഗ്രസിന്‌ നാളെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ രാവിലെ 10 മണിക്ക്‌ തുടക്കമാകും. 

സമുദ്രത്തിനും സമുദ്രജൈവികതയ്‌ക്കും കോട്ടം തട്ടാതെ സമുദ്രവിഭവങ്ങളുടെ സുസ്ഥിര ഉപയോഗത്തെപ്പറ്റി ചര്‍ച്ച ചെയ്യുന്ന പരിപാടി സംസ്ഥാന ഗവര്‍ണര്‍ ജസ്റ്റിസ്‌ പി.സദാശിവം ഉദ്‌ഘാടനം ചെയ്യും. കേന്ദ്ര കൃഷിവകുപ്പ്‌ സഹമന്ത്രി മോഹന്‍ഭായ്‌ കല്യാണ്‍ജിഭായ്‌ കുന്ദരിയ പരിപാടിയില്‍ പങ്കെടുക്കും.

മല്‍സ്യബന്ധന, തുറമുഖ, എക്‌സൈസ്‌ വകുപ്പു മന്ത്രി കെ.ബാബു ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ദേശീയ മല്‍സ്യബന്ധന വികസന ബോര്‍ഡ്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഡോ. എം.വി. റാവു ഉദ്‌ഘാടനച്ചടങ്ങില്‍ പങ്കെടുക്കും. സ്വദേശി ശാസ്‌ത്ര പ്രസ്ഥാനവും കൊച്ചിയിലെ കേരള മല്‍സ്യബന്ധന സമുദ്ര പഠന സര്‍വ്വകലാശാലയും ചേര്‍ന്നു സംഘടിപ്പിക്കുന്ന പരിപാടിയില്‍ നാല്‌ ആമുഖ സെഷനുകളും 13 സാങ്കേതിക സെഷനുകളും ഉണ്ടാകും. അതോടൊപ്പം പ്രദര്‍ശനം, ഷിപ്പിംഗിനെയും സമുദ്ര ഗവേഷണത്തെയും പറ്റി വട്ടമേശ സമ്മേളനം എന്നിവയും ദേശീയതലത്തിലുള്ള മല്‍സ്യബന്ധന സംഗമവും നടക്കും. 
ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമായി ആയിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കുമെന്നാണ്‌ കരുതുന്നതെന്ന്‌ സമുദ്ര ശാസ്‌ത്ര കോണ്‍ഗ്രസ്‌ 2015ന്റെ സെക്രട്ടറി ജനറല്‍ ഡോ. വി.എന്‍.സജീവന്‍ പറഞ്ഞു. സമുദ്ര ജൈവികതയും പരിസ്ഥിതിയും തകരാതെ നമ്മുടെ ജിഡിപി വര്‍ധിപ്പിക്കാനുതകുംവിധത്തില്‍ സമുദ്ര വിഭവങ്ങള്‍ എപ്രകാരം ഉപയോഗിക്കാമെന്നതിനെപ്പറ്റി ചര്‍ച്ച ചെയ്യുകയാണ്‌ ലക്ഷ്യമെന്ന്‌ അദ്ദേഹം വ്യക്തമാക്കി. 
സമുദ്രശാസ്‌ത്രജ്ഞരുടെയും സാങ്കേതികവിദഗ്‌ദ്ധരുടെയും പണ്ഡിതരുടെയും വ്യവസായികളുടെയും കയറ്റുമതിക്കാരുടെയും മല്‍സ്യബന്ധന പ്രതിരോധ മേഖലകളിലെ വിദഗ്‌ദ്ധരുടെയും നയരൂപകര്‍ത്താക്കളുടെയും നിയമവിദഗ്‌ദ്ധരുടെയും ഷിപ്പിംഗ്‌ കമ്പനികളുടെയും ഒരു കൂടിച്ചേരലായിരിക്കും ഈ പരിപാടിയെന്ന്‌ കെയുഎഫ്‌ഒഎസ്‌ വൈസ്‌ ചാന്‍സലറും കോണ്‍ഗ്രസിന്റെ അധ്യക്ഷനുമായ ഡോ. ബി.മധുസൂദന കുറുപ്പ്‌ പറഞ്ഞു. 
മല്‍സ്യബന്ധനതൊഴിലാളികളുടെ സംഘങ്ങള്‍, ഐഎസ്‌ആര്‍ഒയുടെ ഗവേഷണ വികസന വിഭാഗങ്ങള്‍, കൗണ്‍സില്‍ ഓഫ്‌ സയന്റിഫിക്‌ ആന്‍ഡ്‌ ഇന്‍ഡസ്‌ട്രിയല്‍ റിസര്‍ച്ച്‌, ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഓഫ്‌ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച്‌, ഡിഫന്‍സ്‌ റിസര്‍ച്ച്‌ ആന്‍ഡ്‌ ഡെവലപ്‌മെന്റ്‌ ഓര്‍ഗനൈസേഷന്‍, ഭൗമശാസ്‌ത്ര മന്ത്രാലയം എന്നിവയും ഇന്ത്യന്‍ നാവികസേന, തീരദേശ സേന, സമുദ്രോല്‍പന്ന വികസന അതോറിറ്റി എന്നിവയും ഷിപ്പിംഗ്‌ കമ്പനികളും പരിപാടിയുടെ പങ്കാളികളാണ്‌

ഇലക്‌ട്രോണിക്‌സ്‌ മാലിന്യ സംസ്‌കരണംഃ തിദിന ഫെസ്റ്റ്‌ യുസി കോളേജില്‍


ആലുവ : യൂണിയന്‍ ക്രിസ്‌ത്യന്‍ കോളേജ്‌ എം.സി.എ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പ്ലാന്‍ അറ്റ്‌ എര്‍ത്ത്‌ എന്ന സംഘടനയുടെ സഹകരണത്തോടെ ഇലക്‌ട്രോണിക്‌സ്‌ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന ഇന്റര്‍ കൊളീജിയേറ്റ്‌ ത്രിദിന ഫെസ്റ്റ്‌ ഫെബ്രുവരി 5,6,7 തീയതികളില്‍ കോളേജില്‍ നടക്കും. 
വിദ്യാര്‍ത്ഥികളുടെ കലാ,സാങ്കേതിക കഴിവുകള്‍ തെളിയിക്കുന്നതിനുള്ള വേദികൂടിയാണിത്‌. 

`റിതിക-15' എന്ന്‌ നാമകരണം ചെയ്‌തിരിക്കുന്ന ഫെസ്റ്റില്‍ ഉപയോഗ ശൂന്യമായ ടെലിവിഷനുകള്‍,കമ്പ്യൂട്ടറുകള്‍ തുടങ്ങിയ ഇലക്‌ട്രോണിക്‌സ്‌ ഉപകരണങ്ങള്‍ ശരിയായ രീതിയില്‍ സംസ്‌കരിച്ച്‌, പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള സാമൂഹിക അവബോധം വിദ്യര്‍ത്ഥികളില്‍ വളര്‍ത്തുകയാണ്‌ ലക്ഷ്യമെന്ന്‌ ഫെസ്റ്റിന്റെ സുവനീറും സ്‌റ്റുഡന്‍സ്‌ മാസികയും പ്രകാശനം നിര്‍വ്വഹിച്ച്‌ എം.സി.എ ഡയറക്ടര്‍ ഡോ.എ.വി. അലക്‌സ്‌ പറഞ്ഞു. 

ഫെബ്രുവരി 5,6 തീയതികളില്‍ കേരളമൊട്ടാകെയുള്ള കോളേജ്‌ വിദ്യാര്‍ത്ഥികള്‍ക്കായി കലാ,സാങ്കേതിക മല്‍സരങ്ങളും, വിവിധ പരിസ്ഥിതി പ്രശ്‌നങ്ങളും, അതിനുള്ള പരിഹാരമാര്‍ഗ്ഗങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്നതിനും ഉതകുന്ന മല്‍സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്‌. 

ഫെസ്റ്റിന്റെ അവസാന ദിവസമായ 7-ന്‌, ഇന്നത്തെ ഐടി യുഗത്തില്‍ ഉപയോഗ ശൂന്യമായ ഇലക്‌ട്രോണിക്‌സ്‌ ഉപകരണങ്ങള്‍ മൂലം പരിസ്ഥിതിക്കുണ്ടായിക്കൊണ്ടിരിക്കുന്ന പ്രത്യാഘാതങ്ങളെ വിലയിരുത്തുംഇലക്‌ട്രോണിക്‌ വേസ്റ്റ്‌ മാനേജ്‌മെന്റ്‌' എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്‌്‌്‌.്‌്‌


വാര്‍ത്താസമ്മേളനത്തില്‍ എം.സി.എ ഡയറക്ടര്‍ ഡോ.എ.വി. അലക്‌സിനു പുറമെ, ഫെഡറല്‍ ബാങ്ക്‌ അസിസ്റ്റന്റ്‌ ജനറല്‍ മാനേജറും റീജണല്‍ ഹെഡുമായ ജേക്കബ്‌ പണിക്കര്‍, ചീഫ്‌ മാനേജര്‍ പോള്‍ ജോസ്‌ മാത്യൂ, എം.സി.എ എച്ച്‌.ഒ.ഡി. ഷൈന്‍ കെ ജോര്‍ജ്‌, പ്ലാന്‍ അറ്റ്‌ എര്‍ത്ത്‌ സെക്രട്ടറി സൂരജ്‌ എബ്രാഹം, മാഗസിന്‍ സ്‌റ്റാഫ്‌ ഇന്‍ചാര്‍ജ്‌ ദിവ്യ പി.ബി , സ്റ്റുഡന്റ്‌ മാഗസിന്‍ എഡിറ്റര്‍ ഐശ്വര്യ എസ്‌ എന്നിവരും പങ്കെടുത്തു.

കൊച്ചി നഗരസഭയിലെ നാല്‌ അംഗങ്ങള്‍ അധികാരത്തില്‍ തുടരുന്നത്‌ നിയമലംഘനം -ആം ആദ്‌മി പാര്‍ട്ടി


കൊച്ചി: കൊച്ചി നഗരസഭയില്‍ നിയമാനുസൃതമായി വാര്‍ഡ്‌സഭകള്‍ വിളിച്ചു കൂട്ടാത്തതിന്റെ പേരില്‍ ഇലക്ഷന്‍ കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ട കൗണ്‍സിലര്‍മാര്‍ അധികാരത്തില്‍ തുടരുന്നത്‌ അധികാരവികേന്ദ്രീയണമെന്ന ഭരണഘടനാ ലക്ഷ്യത്തിന്റെ ലംഘനമാണെന്ന്‌ ആംആദ്‌മി പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ്‌ അംഗം സി.ആര്‍ നീലകണ്‌ഠന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 
നഗരസഭാ ഒന്നാം വാര്‍ഡ്‌ അംഗം ആന്റണി കൂരീത്തറ, രണ്ടാം വാര്‍ഡ്‌ അംഗം പി.കെ. അഷ്‌റഫ്‌, മൂന്നാം വാര്‍ഡ്‌ അംഗം കെ.എം റഹീം , ഇരുപത്തിയെട്ടാം വാര്‍ഡ്‌ അംഗം പി.എസ്‌ രാജം എന്നിവരോടാണ്‌ ഇലക്ഷന്‍ കമ്മീഷന്‍ ഫെബ്രുവരി 10നു മുമ്പായി വിശദീകരണം നല്‍കണമെന്ന്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. അഡ്വ.ഡി.ബി. ബിനുവിന്‌ വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ ആംആദ്‌മി പാര്‍ട്ടി പ്രവര്‍ത്തകരായ ഷക്കീര്‍ അലി, ഷാജി.കെ.പൗലോസ്‌, എന്നിവര്‍ നല്‍കിയ പരാതിയിന്മേലാണ്‌ ഇലക്ഷന്‍ കമ്മീഷന്‍ കൗണ്‍സിലര്‍മാര്‍ക്ക്‌ അന്ത്യശാസനം നല്‍കിയിരിക്കുന്നത്‌. 
ആറുമാസത്തിലൊരിക്കല്‍ വാര്‍ഡ്‌ കമ്മറ്റികള്‍ വിളിച്ചു കൂട്ടണമെന്നാണ്‌ മുന്‍സിപ്പാലിറ്റി നിയമം അനുശാസിക്കുന്നത്‌. പക്ഷേ നഗരസഭാംഗങ്ങളില്‍ നിരവധി പേരും ഈ നിയമം പാലിക്കുന്നില്ലെന്നാണ്‌ വിവരാവകാശനിയമപ്രകാരം വ്യക്തമായിരിക്കുന്നത്‌. സംസ്ഥാനത്തെ അഞ്ചു കോര്‍പ്പറേഷനുകളിലും 60 മുന്‍സിപ്പാലിറ്റികളിലും നിയമപ്രകാരം വാര്‍ഡ്‌ സഭകള്‍ വിളിച്ചു കൂട്ടാത്തവരെ അയോഗ്യരാക്കുന്നതിനുള്ള ആദ്യ പടി എന്നനിലയില്‍ കൊച്ചി നഗരസഭയിലെ കൗണ്‍സിലര്‍മാര്‍ക്കെതിരെ പരാതി നല്‍കിയതെന്ന്‌ ആംആദ്‌മി പാര്‍ട്ടി സംസ്ഥാന കമ്മറ്റി ഭാരവാഹികള്‍ വ്യക്തമാക്കി. അടുത്ത ഘട്ടമെന്ന നിലയില്‍ കൊച്ചി കോര്‍പ്പറേഷനിലെ 10 കൗണ്‍സിലര്‍മാര്‍ക്കെതിരെ ഈ മാസം 10നകം അതാതു വാര്‍ഡിലെ മെമ്പര്‍മാര്‍ മുഖേന കമ്മീഷന്‌ പരാതി നല്‍കാനാണ്‌ തീരുമാനം. നിയമാനുസൃതമായി വാര്‍ഡ്‌ സഭകള്‍ വിളിച്ചു കൂട്ടാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ആക്‌റ്റിങ്ങ്‌ ചീഫ്‌ ജസ്റ്റിസ്‌ അശോക്‌ ഭൂഷണ്‍ അധ്യക്ഷനായ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്‌ ഉത്തരവിട്ടിട്ടും അതനുസരിക്കാന്‍ സര്‍ക്കാര്‍ ഇനിയും തയ്യാറായിട്ടില്ലെന്നും ഇവര്‍ ആരോപിച്ചു.ആം ആദ്‌മി സംസ്ഥാന ജോയിന്റ്‌ കണ്‍വീനര്‍ മനോജ്‌ പദ്‌മനാഭന്‍, ഷക്കീര്‍അലി ഫോര്‍ട്ട്‌കൊച്ചി, ഷാജി.കെ.പൗലോസ്‌ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

അറബി അധ്യാപകരുടെ സംഗമവും 
കലാസാഹിത്യ മത്സരവും

കൊച്ചി: സംസ്ഥാന അറബി അധ്യാപകരുടെ സംഗമവും അധ്യാപക കലാസാഹിത്യ മത്സരവും വെള്ളി, ശനി ദിവസങ്ങളില്‍ എറണാകുളം ദാറുല്‍ ഉലൂം വിഎച്ച്‌എസ്‌എസിലും കെഎംഇഎ ഹാളിലുമായി നടക്കുമെന്ന്‌ സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വെള്ളിയാഴ്‌ച രാവിലെ 9.30ന്‌ അറബിക്‌ സ്‌പെഷ്യല്‍ ഓഫീസര്‍ എം. ഇമാമുദ്ദീന്‍ പതാക ഉയര്‍ത്തും. കെഎംഇഎ ഹാളില്‍ രാവിലെ 10ന്‌്‌ മന്ത്രി അനൂപ്‌ ജേക്കബ്‌ ഉദ്‌ഘാടനം നിര്‍വഹിക്കും. ഹൈബി ഈഡന്‍ എംഎല്‍എ അധ്യക്ഷനാവും. സുവനീര്‍ പ്രകാശനം മേയര്‍ ടോണി ചമ്മണി നിര്‍വഹിക്കും. ആദ്യപ്രതി ദാറുല്‍ ഉലൂം വിഎച്ച്‌എസ്‌എസ്‌ പ്രിന്‍സിപ്പല്‍ മുഹമ്മദ്‌ ബാബുസേട്ട്‌ ഏറ്റ്‌ വാങ്ങും.11ന്‌ ഭാഷാ സെമിനാര്‍ നടക്കും. പുല്ലേപ്പടി ഡി.യു.എ കോളേജ്‌ പ്രിന്‍സിപ്പല്‍ ഷമീര്‍ സ്വലാഹി ഉദ്‌ഘാടന നിര്‍വഹിക്കും. 2.30ന്‌ തലമുറ സംഗമവും യാത്രയയപ്പും നടക്കും. എല്‍ദോസ്‌ കുന്നപ്പിള്ളി ഉദ്‌ഘാടനം നിര്‍വഹിക്കും. എഡിപിഐ അക്കാമിക്ക്‌ എം.ഡി മുരളി അധ്യക്ഷനാവും.
ശനിയാഴ്‌ച രാവിലെ 9ന്‌ അധ്യാപകരുടെ കലാസാഹിത്യമത്സരങ്ങള്‍ ആരംഭിക്കും. നാല്‌ വേദികളിലായാണ്‌ മത്സരം നടക്കുന്നത്‌. വൈകിട്ട്‌ മൂന്നിന്‌ നടക്കുന്ന സമാപന സമ്മേളനം മന്ത്രി കെ.ബാബു ഉദ്‌ഘാടനം ചെയ്യും. പ്രൊഫ. കെ.വി തോമസ്‌ എം.പി സമ്മാനദാനം നിര്‍വഹിക്കും. കെ.എം.ഇ.എ ജനറല്‍ സെക്രട്ടറി റിയാസ്‌ അഹമ്മദ്‌ സേഠ്‌ മുഖ്യാതിഥിയായിരിക്കും.
സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ എം.കെ അബൂബക്കര്‍, ജോയിന്റ്‌ ജനറല്‍ കണ്‍വീനര്‍ എന്‍.എ സലിം ഫാറൂഖി, പബ്ലിസിറ്റി കണ്‍വീനര്‍ പി.എം സുബൈര്‍, ചെയര്‍മാന്‍ എം. സിദ്ദിഖ്‌, പബ്ലിസിറ്റി കണ്‍വീനര്‍ പി.എം സുബൈര്‍, സ്വാഗത സംഘം കണ്‍വീനര്‍ കെ.യു അബ്ദുള്‍ റഹിം ഫാറൂഖി എന്നിവര്‍ പങ്കെടുക്കും. 



ഹാജി ടി.ഒ ബാവ സാഹിബ്‌ അവാര്‍ഡ്‌
തമ്പി സുബ്രഹ്മണ്യത്തിന്‌

കൊച്ചി: വോയ്‌സ്‌ ഓഫ്‌ ജസ്റ്റിസ്‌ ഏര്‍പ്പെടുത്തിയ ഹാജി ടി.ഒ ബാവ സാഹിബ്‌ അവാര്‍ഡിന്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്ഥാന സെക്രട്ടറി തമ്പി സുബ്രഹ്മണ്യം അര്‍ഹനായി. ഞായറാഴ്‌ച വൈകിട്ട്‌ മൂന്നിന്‌ കുട്ടികളുടെ പാര്‍ക്ക്‌ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ജസ്റ്റിസ്‌ എം.രാമചന്ദ്രന്‍ പുരസ്‌ക്കാരം സമ്മാനിക്കും. വോയ്‌സ്‌ ഓഫ്‌ ജസ്റ്റിസ്‌ സംസ്ഥാന പ്രസിഡന്റ്‌ ഹാജി മൊയ്‌തീന്‍ ഷാ അധ്യക്ഷനാവും. വോയ്‌സ്‌ ഓഫ്‌ ജസ്റ്റിസ്‌ സംസ്ഥാന പ്രസിഡന്റ്‌ ഹാജി മൊയ്‌തീന്‍ ഷാ, സെക്രട്ടറി സിയാദ്‌ ചെമ്പറക്കി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

അരുക്കുറ്റി പാദുവാപുരം തീര്‍ത്ഥാടന കേന്ദ്രത്തില്‍ തിരുനാള്‍ 11 മുതല്‍
കൊച്ചി: അരുക്കുറ്റി പാദുവാപുരം തീര്‍ത്ഥാടന കേന്ദ്രത്തില്‍ വിശുദ്ധ അന്തോനീസിന്റെ തിരുനാള്‍ ആഘോഷങ്ങള്‍ 11 മുതല്‍ 15 വരെ നടക്കുമെന്ന്‌ സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 11ന്‌ വൈകിട്ട്‌ 6ന്‌ എറണാകുളം അങ്കമാലി രൂപത സഹായമെത്രാന്‍ മാര്‍ ജോസ്‌ പുത്തന്‍ വീട്ടില്‍ കൊടിയേറ്റ്‌ കര്‍മ്മം നിര്‍വിക്കും. തിരുനാളിന്‌ മുന്നോടിയായി 8,9,10 തീയതികളില്‍ തിരുനാള്‍ ഒരുക്ക ധ്യാനം നടക്കും. വൈകിട്ട്‌ 5 മുതല്‍ 9 വരെയാണ്‌ ധ്യാനം നടക്കുന്നത്‌. ഫാ. ആന്റണി കാനപ്പിള്ളി നേതൃത്വം വഹിക്കും. 14ന്‌ രാത്രി 8 മുതല്‍ നേര്‍ച്ച പായ വിതരണം, കുഞ്ഞുങ്ങള്‍ക്ക്‌ ചോറൂട്ട്‌, പിടിയരി സമര്‍പ്പണം, കുഞ്ഞുതൊട്ടില്‍ സമര്‍പ്പണം, താലി ചരട്‌ കെട്ടല്‍ എന്നിവയുണ്ടായിരിക്കും. വികാരി ഫാ. ആന്റണി തമ്പി, പ്രസുദേന്തി സെബാസ്റ്റ്യന്‍ വെള്ളശ്ശേരി, പാസറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി മാത്യു മാളിയക്കല്‍, കൈക്കാരന്‍ തോമസ്‌ വെളുത്താറ, പബ്ലിസിറ്റി കണ്‍വീനര്‍ ജിജിക്കുട്ടന്‍ കണ്ടത്തിപ്പറമ്പ്‌ എന്നിവര്‍ പങ്കെടുത്തു.

ഹാജി ടി.ഒ ബാവ സാഹിബ്‌ അവാര്‍ഡ്‌
തമ്പി സുബ്രഹ്മണ്യത്തിന്‌

കൊച്ചി: വോയ്‌സ്‌ ഓഫ്‌ ജസ്റ്റിസ്‌ ഏര്‍പ്പെടുത്തിയ ഹാജി ടി.ഒ ബാവ സാഹിബ്‌ അവാര്‍ഡിന്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്ഥാന സെക്രട്ടറി തമ്പി സുബ്രഹ്മണ്യം അര്‍ഹനായി. ഞായറാഴ്‌ച വൈകിട്ട്‌ മൂന്നിന്‌ കുട്ടികളുടെ പാര്‍ക്ക്‌ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ജസ്റ്റിസ്‌ എം.രാമചന്ദ്രന്‍ പുരസ്‌ക്കാരം സമ്മാനിക്കും. വോയ്‌സ്‌ ഓഫ്‌ ജസ്റ്റിസ്‌ സംസ്ഥാന പ്രസിഡന്റ്‌ ഹാജി മൊയ്‌തീന്‍ ഷാ അധ്യക്ഷനാവും. വോയ്‌സ്‌ ഓഫ്‌ ജസ്റ്റിസ്‌ സംസ്ഥാന പ്രസിഡന്റ്‌ ഹാജി മൊയ്‌തീന്‍ ഷാ, സെക്രട്ടറി സിയാദ്‌ ചെമ്പറക്കി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

അരുക്കുറ്റി പാദുവാപുരം തീര്‍ത്ഥാടന കേന്ദ്രത്തില്‍ തിരുനാള്‍ 11 മുതല്‍
കൊച്ചി: അരുക്കുറ്റി പാദുവാപുരം തീര്‍ത്ഥാടന കേന്ദ്രത്തില്‍ വിശുദ്ധ അന്തോനീസിന്റെ തിരുനാള്‍ ആഘോഷങ്ങള്‍ 11 മുതല്‍ 15 വരെ നടക്കുമെന്ന്‌ സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 11ന്‌ വൈകിട്ട്‌ 6ന്‌ എറണാകുളം അങ്കമാലി രൂപത സഹായമെത്രാന്‍ മാര്‍ ജോസ്‌ പുത്തന്‍ വീട്ടില്‍ കൊടിയേറ്റ്‌ കര്‍മ്മം നിര്‍വിക്കും. തിരുനാളിന്‌ മുന്നോടിയായി 8,9,10 തീയതികളില്‍ തിരുനാള്‍ ഒരുക്ക ധ്യാനം നടക്കും. വൈകിട്ട്‌ 5 മുതല്‍ 9 വരെയാണ്‌ ധ്യാനം നടക്കുന്നത്‌. ഫാ. ആന്റണി കാനപ്പിള്ളി നേതൃത്വം വഹിക്കും. 14ന്‌ രാത്രി 8 മുതല്‍ നേര്‍ച്ച പായ വിതരണം, കുഞ്ഞുങ്ങള്‍ക്ക്‌ ചോറൂട്ട്‌, പിടിയരി സമര്‍പ്പണം, കുഞ്ഞുതൊട്ടില്‍ സമര്‍പ്പണം, താലി ചരട്‌ കെട്ടല്‍ എന്നിവയുണ്ടായിരിക്കും. വികാരി ഫാ. ആന്റണി തമ്പി, പ്രസുദേന്തി സെബാസ്റ്റ്യന്‍ വെള്ളശ്ശേരി, പാസറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി മാത്യു മാളിയക്കല്‍, കൈക്കാരന്‍ തോമസ്‌ വെളുത്താറ, പബ്ലിസിറ്റി കണ്‍വീനര്‍ ജിജിക്കുട്ടന്‍ കണ്ടത്തിപ്പറമ്പ്‌ എന്നിവര്‍ പങ്കെടുത്തു.

അഴിമതി മാഫിയ ഭരണത്തിനെതിരെ 
ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും 


കൊച്ചി: അഴിമതി മാഫിയ ഭരണത്തിനെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന്‌ സിപിഐഎംഎല്‍(റെഡ്‌ സ്റ്റാര്‍) ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ബാര്‍ കോഴ കേസില്‍ പ്രതിക്കൂട്ടിലായ മാണിക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുക, ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഭരണം അവസാനിപ്പിക്കുക, പ്രതിപക്ഷത്തിന്റെ ചുമതല നിറവേറ്റാന്‍ പ്രാപ്‌തിയില്ലാത്ത പ്രതിപക്ഷ എംഎല്‍എമാര്‍ രാജിവെയ്‌ക്കുക, മതജാതി ശക്തികളെ വര്‍ജ്ജിക്കുക എന്നീ ആവശ്യങ്ങളും അവര്‍ ഉന്നയിച്ചു. മാവോയിസത്തിന്റെ പേരില്‍ ജനകീയ സമരങ്ങളേയും ജനകീയ പ്രവര്‍ത്തകരേയും അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു.
പോളിറ്റ്‌ ബ്യൂറോ അംഗം പി.ജെ ജെയിംസ്‌, കേന്ദ്രകമ്മിറ്റിയംഗം പി.എന്‍ പ്രോവിന്റ്‌, സംസ്ഥാന സെക്രട്ടറി എം.കെ ദാസന്‍, എക്‌സിക്ക്യൂട്ടീവ്‌ കമ്മിറ്റിയംഗം രാജേഷ്‌ അപ്പാട്ട്‌, ജില്ലാ സെക്രട്ടറി സി.ജി ബിജു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു. 

വിഷ്‌ണു പി. ഉണ്ണിയുടെ കുടുംബത്തിനു നഷ്ടപരിഹാരം ലഭിക്കാന്‍ ഇടപെടണം



കൊച്ചിആത്മഹത്യയ്‌ക്കു ശ്രമിച്ച യുവതിയെ രക്ഷിക്കാന്‍ കായലില്‍ ചാടി കാണാതായ നാവികസേനാ ഉദ്യോഗസ്‌ഥന്‍ വിഷ്‌ണു പി. ഉണ്ണിയുടെ കുടുംബത്തിനു നഷ്‌ടപരിഹാരം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ എത്രയും വേഗം ഇടപെടണമെന്നു മനുഷ്യാവകാശ കമ്മിഷന്‍. 

വിഷ്‌ണുവിന്റെ കുടുംബത്തിനു 10 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടു മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍ മുഖ്യമന്ത്രിക്കു നല്‍കിയ അപേക്ഷയില്‍ നടപടി സ്വീകരിക്കാനാണു കമ്മിഷന്‍ അധ്യക്ഷന്‍ ജസ്‌റ്റിസ്‌ ജെ.ബി. കോശിയുടെ നിര്‍ദേശം. 

വെണ്ടുരുത്തി പാലത്തില്‍നിന്നു കൈക്കുഞ്ഞുമായി കായലില്‍ ചാടിയ യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിലാണു വിഷ്‌ണുവിനെ കാണാതായത്‌. അമ്മയെ രക്ഷിച്ചെങ്കിലും കുഞ്ഞ്‌ മരിച്ചു. കഴിഞ്ഞ ഒക്‌ടോബര്‍ മൂന്നിനായിരുന്നു സംഭവം. യുവതിയെ രക്ഷിക്കാന്‍ കായലില്‍ ചാടി കാണാതായ നാവികസേനാ ഉദ്യോഗസ്‌ഥന്‍ വിഷ്‌ണു പി. ഉണ്ണിയുടെ കുടുംബത്തിനു നഷ്‌ടപരിഹാരം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ എത്രയും വേഗം ഇടപെടണമെന്നു മനുഷ്യാവകാശ കമ്മിഷന്‍. 
വിഷ്‌ണുവിന്റെ കുടുംബത്തിനു 10 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടു മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍ മുഖ്യമന്ത്രിക്കു നല്‍കിയ അപേക്ഷയില്‍ നടപടി സ്വീകരിക്കാനാണു കമ്മിഷന്‍ അധ്യക്ഷന്‍ ജസ്‌റ്റിസ്‌ ജെ.ബി. കോശിയുടെ നിര്‍ദേശം. 

വെണ്ടുരുത്തി പാലത്തില്‍നിന്നു കൈക്കുഞ്ഞുമായി കായലില്‍ ചാടിയ യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിലാണു വിഷ്‌ണുവിനെ കാണാതായത്‌. അമ്മയെ രക്ഷിച്ചെങ്കിലും കുഞ്ഞ്‌ മരിച്ചു. കഴിഞ്ഞ ഒക്‌ടോബര്‍ മൂന്നിനായിരുന്നു സംഭവം.കൊച്ചി * ആത്മഹത്യയ്‌ക്കു ശ്രമിച്ച യുവതിയെ രക്ഷിക്കാന്‍ കായലില്‍ ചാടി കാണാതായ നാവികസേനാ ഉദ്യോഗസ്‌ഥന്‍ വിഷ്‌ണു പി. ഉണ്ണിയുടെ കുടുംബത്തിനു നഷ്‌ടപരിഹാരം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ എത്രയും വേഗം ഇടപെടണമെന്നു മനുഷ്യാവകാശ കമ്മിഷന്‍. 

വിഷ്‌ണുവിന്റെ കുടുംബത്തിനു 10 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടു മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍ മുഖ്യമന്ത്രിക്കു നല്‍കിയ അപേക്ഷയില്‍ നടപടി സ്വീകരിക്കാനാണു കമ്മിഷന്‍ അധ്യക്ഷന്‍ ജസ്‌റ്റിസ്‌ ജെ.ബി. കോശിയുടെ നിര്‍ദേശം. 

വെണ്ടുരുത്തി പാലത്തില്‍നിന്നു കൈക്കുഞ്ഞുമായി കായലില്‍ ചാടിയ യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിലാണു വിഷ്‌ണുവിനെ കാണാതായത്‌. അമ്മയെ രക്ഷിച്ചെങ്കിലും കുഞ്ഞ്‌ മരിച്ചു. കഴിഞ്ഞ ഒക്‌ടോബര്‍ മൂന്നിനായിരുന്നു സംഭവം.