കൊച്ചി
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിലെ കേരള ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ലോഗോ പ്രകാശനവും ടീം ലോഞ്ചും വര്‍ണശബളമായ ചടങ്ങില്‍ അരങ്ങേറി.
ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടൂല്‍ക്കറിന്റെ ഉടമസ്ഥതയിലുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പരിശീലന മത്സരങ്ങള്‍ അടുത്ത ആഴ്‌ച ആരംഭിക്കും.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കേരളത്തിന്റെ സ്വന്തം ഫുട്‌ബോള്‍ ടീമായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ലോഗോയും കേരളീയ തനിമയിലുള്ളതാണ്.തുമ്പിക്കൈയില്‍ ഫുട്‌്‌ബോള്‍ ഏന്തിയ കൊമ്പനാനയാണ് ടീമിന്റെ ഔദ്യോഗിക ലോഗോ. കേരളത്തിന്റെ പൈതൃകവും സംസ്‌കാരവും വിളിച്ചോതുന്ന ലോഗോ തയ്യാറാക്കിയത് രാജ്യാന്തര പ്രശസ്‌തരായബ്രാഷ് ബ്രാന്‍ഡ്‌സ് ആണ്.ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ ക്ല്‌ബ്ബുകളുടെ ലോഗോകള്‍ പഠിച്ചശേഷമാണ് കേരളത്തിന്റെ സവിശേഷത വിളിച്ചോതുന്ന കൊന്വനാനയെ തിരഞ്ഞെടുതത്ത്‌്.
ടീമിന്റെ ഉടമകളില്‍ ഒരാളായ പ്രസാദ് പൊത്‌ലൂരി 22 അംഗ ടീമംഗങ്ങളെ പരിചയപ്പെടുത്തി.പരമ്പരാഗത ശൈലിയില്‍ മുണ്ട് ഉടുത്ത് ടീമംഗങ്ങള്‍ ഓരോരുത്തരായിട്ടാണ് വേദിയിലെത്തിയത്‌്. ് ടീമിന്റെ മാനേജരും മാര്‍ക്വീ പ്ലെയറുമായ ഡേവിഡ് ജെയിംസ് അന്തര്‍ദേശീയ താരം മൈക്കല്‍ ചോപ്ര, ടീം കോച്ച് ട്രെവര്‍ മോര്‍ഗന്‍,മലയാളി താരം സുശാന്ത് മാത്യു, സബീത് എന്നിവര്‍ക്കു പിന്നാലെ മറ്റു താരങ്ങളും വേദിയില്‍ എത്തി.ടീമുടമ പ്രസാദ് പൊത്‌ലൂരി, കെഎഫ്‌എ പ്രസിഡന്റ് കെ.എം..ഐ മേത്തര്‍ ,കൊച്ചി മേയര്‍ ടോണി ചമ്മിണി,മുന്‍ രാജ്യാന്തര താരങ്ങളായ ഐ.എം വിജയന്‍ ,ജോ പോള്‍ അഞ്ചേരി തുടങ്ങിയവരും ചടങ്ങിനെത്തി.
കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പരിശീലന മത്സരങ്ങള്‍ അടുത്ത ആഴ്‌ച ആരംഭിക്കുമെന്നും പരിശീലന മത്സരങ്ങള്‍ നടക്കുന്നതിനിടെ ടീമിലെ മറ്റു വിദേശ താരങ്ങളും എത്തിച്ചേരുമെന്നും ടീമിന്റെ മാര്‍ക്വി പ്ലെയര്‍ ഡേവിഡ് ജയിംസ് പറഞ്ഞു
ഇന്ത്യയില്‍ ക്രിക്കറ്റിനാണ് മുന്‍തൂക്കമെങ്കിലും കേരളത്തിനു ഫുട്‌ബോളിനു പാരമ്പമര്യമുള്ള സംസ്ഥാനമാണ് കേരളമെന്നതിനാല്‍ ഇവിടെ കൂടുതല്‍ ആരാധകരെ പ്രതീക്ഷിക്കുന്നതായും ടീമിന്റെ തൃശൂരിലെ പരിശീലനം തുടരുമെന്നും അടുത്ത ആഴ്‌ചമുതല്‍ പരിശീലന മത്സരങ്ങള്‍ക്കായി ഒരുങ്ങുകയാണെന്നും ഡേവിഡ് ജയിംസ് പറഞ്ഞു.ടീമിന്റെ ഔദ്യോഗിക ജേഴ്‌സി ഒക്ടോബര്‍ ആദ്യ വാരം പുറ്‌തതിറക്കും. മഞ്ഞയും നീലയും ചേര്‍ന്നതാകും കേരള ബ്ലാസ്റ്റേഴ്‌സിന്റെ ജേഴ്‌സി.
. മറ്റു കളിക്കാര്‍ ഉടനടി ടീമില്‍ എത്തിച്ചേരുമെന്നു ഡേവിഡ് ജയിംസ് പറഞ്ഞു. ഐ ലീഗ് താരമായ മധ്യനിരക്കാരന്‍ സുശാന്ത് മാത്യുവും മുന്‍നിരക്കാരന്‍ സി.എസ് സബീതും ആണ് ടീമിലെ മലയാളി സാന്നിധ്യം.
വളരെ നല്ല അവസരമാണ് തങ്ങള്‍ക്കു കിട്ടിയിരിക്കുന്നതെന്നും കേരള ബ്ലാസ്റ്റേഴ്‌സിലുള്ള മികച്ചകളിക്കാരോടൊപ്പം കളിക്കാനാകുന്നത് തങ്ങളുടെ കളിമെച്ചപ്പെടുത്താന്‍ ഉപകരിക്കുമെന്നും ചടങ്ങില്‍ സുശാന്ത് മാത്യു പറഞ്ഞു.
ഐ ലീഗില്‍ കേരളത്തില്‍ നിന്നും ടീം ഇല്ലാതായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു ഇപ്പോള്‍ കേരളത്തില്‍ നിന്നും ഒരു ടീം കളിക്കാനെത്തുന്നതില്‍ ഐ.എം വിജയന്‍ സന്തോഷം പങ്കുവെച്ചു.അടുത്ത സീസണ്‍ മുതല്‍ കേരളത്തില്‍ നിന്നുള്ള കൂടുതല്‍ കളിക്കാര്‍ ഐഎസ്‌എലില്‍ കളിക്കാന്‍ ഉണ്ടാകുമെന്നു ടീം ഉടമ പ്രസാദ് പൊത്‌ലൂരി പറഞ്ഞു.
ടീമംഗങ്ങള്‍ വേദിയില്‍ നി്‌ന്നും ഹോട്ടലിനു പുറത്തേക്കു നീങ്ങിയതോടെ മന്ത്രി കെ.ബാബു ,മുന്‍ ജില്ലാ കലക്ടര്‍ മുഹമ്മദ് ഹനീഷ് എന്നിവരും ടീമംഗങ്ങളോടൊപ്പം പന്ത് തട്ടാനെത്തി. വിദേശകളിക്കാര്‍ക്ക് മുണ്ട് ഉടുത്ത് പന്തുതട്ടാന്‍ കഴിയാതെ വന്നതോടെ അവരെ മുണ്ട് മടക്കികുത്തി പന്ത് തട്ടാനുള്ള വിദ്യ സുശാന്ത് മാത്യു പറഞ്ഞുകൊടുത്തു.
കേരള ബ്ലാസ്‌റ്റേഴ്‌സ്
ടീം
ഗോള്‍കീപ്പര്‍മാര്‍- ഡേവിഡ് ജയിംസ് (ഇംഗ്ലണ്ട്), സന്ദീപ് നന്ദി, ലൂയീസ് ബറേറ്റോ (ഇന്ത്യ)
പ്രതിരോധനിരക്കാര്‍- സൗമിക് ഡെ, സന്ദേഷ് ജിന്‍ഗാന്‍, ഗുര്‍വീന്ദര്‍ സിംഗ്, നിര്‍മ്മല്‍ ഛെത്രി, അവിനാബോ ബാഗ്, രമന്‍ദീപ് സിംഗ് (ഇന്ത്യ),സൈഡ്രിക് ഹെന്‍ഗ്‌്‌ബാര്‍ട്,റാഫേല്‍ റൂമി (ഫ്രാന്‍സ്),്‌എര്‍വിന്‍ സ്‌പിറ്റ്‌സ്‌നര്‍(ബ്രസീല്‍)സ,ജയിംസ് മാക് അലിസ്റ്റര്‍ (സ്‌കോട്ട്‌ലാന്‍ഡ്),കോളിന്‍ ഫാല്‍വെ(അയര്‍ലണ്ട്),
മധ്യനിരക്കാര്‍- റെന്നഡി സിംഗ്,സുശാന്ത് മാത്യു, ഗോഡ്‌വിന്‍ ഫ്രാങ്കോ , മെഹ്‌്‌താബ് ഹുസൈന്‍ (ഇന്ത്യ),വിക്ടര്‍ ഹെറാറോ ഫൊക്കാഡാ (സ്‌പെയിന്‍), പെന്‍ ഒര്‍ജി (നൈജീരിയ),സൈമണ്‍ മില്‍റോയ് (ഇംഗ്ലണ്ട്)
മുന്നേറ്റ നിര- ഇഷ്‌താഖ് അഹമ്മദ്,മിലഗ്രസ് ഗൊണ്‍സാല്‍വസ്,സി.എസ് സബീത് (ഇന്ത്യ) പെഡ്രോ ഗുസ്‌മാവോ(ബ്രസീല്‍),മൈക്കല്‍ ചോപ്ര (ഇംഗ്ലണ്ട്) ഇയാന്‍ ഹ്യൂം (കാനഡ), ആന്‍ഡ്രൂ ബാര്‍സിക് (ഓസ്‌ട്രേലിയ)
മാനേജര്‍ -ഡേവിഡ് ജയിംസ് (ഇംഗ്ലണ്ട്), കോച്ച്- ട്രെവോ മോര്‍ഗന്‍(ഇംഗ്ലണ്ട്), അസി.കോച്ച്- ജെയ്‌മി മാക്‌അലിസ്‌റ്റര്‍ (സ്‌കോട്ട്‌ലാന്‍ഡ്)
കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരക്രമം
ഒക്ടോബര്‍ 15- നോര്‍ത്ത് ഈസ്‌റ്റ് യുണൈറ്റഡ് (ഇന്ദിരാഗാന്ധി സ്‌റ്റേഡിയം - )
ഒക്ടോബര്‍ 19- ചെന്നൈ ടൈറ്റന്‍സ് (നെഹ്‌്‌റു സ്‌റ്റേഡിയം,ചെന്നൈ0
ഒക്ടോബര്‍ 22-എഫ്.സി പൂനെ (ഛത്രപതി ശിവജി സ്റ്റേഡിയം,പൂനെ)
ഒക്ടോബര്‍27-അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത (നെഹ്‌്‌റു സ്‌റ്റേഡിയം, കൊച്ചി)
നവംബര്‍ 1-മുംബൈ സിറ്റി(പാട്ടീല്‍ സ്റ്റേഡിയം,മുംബൈ)
നവംബര്‍ 4-എഫ്.സി ഗോവ(നെഹ്‌്‌റു സ്‌റ്റേഡിയം ,കൊച്ചി)
നവംബര്‍ 8-ഡല്‍ഹി ഡൈനാമോസ് (നെഹ്‌്‌റു സ്‌റ്റേഡിയം ,കൊച്ചി)
നവംബര്‍ 13-മുംബൈ സിറ്റി (നെഹ്‌്‌റു സ്‌റ്റേഡിയം ,കൊച്ചി)
നവംബര്‍ 16-ഡല്‍ഹി ഡൈനാമോസ് (നെഹ്‌്‌റു സ്‌റ്റേഡിയം,ഡല്‍ഹി)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ