2014, ഡിസംബർ 21, ഞായറാഴ്‌ച

നെഹ്‌റു സ്റ്റേഡിയത്തില്‍ ചിക്കന്‍ താറാവ്‌ ഭക്ഷ്യമേള ....സൗജന്യം



കൊച്ചി: പക്ഷിപ്പനിഭീതിയകറ്റാന്‍ കേരളാ പോള്‍ട്രി ഡവലപ്പ്‌മെന്റ്‌ കോര്‍പ്പറേഷന്റെ സൗജന്യ കോഴി, താറാവ്‌ ഭക്ഷ്യമേള. നാളെ വൈകിട്ട്‌ നാലിന്‌ കലൂര്‍ സ്‌റ്റേഡിയം ഗ്രൗണ്ടിലാണ്‌ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്‌. പക്ഷിപ്പനി വാര്‍ത്തകള്‍ പരന്നതോടെ ദുരിതത്തിലായ കര്‍ഷകരെ സഹായിക്കുന്നതിനാണ്‌ പരിപാടി സംഘടിപ്പിക്കുന്നതെന്ന്‌ പോള്‍ട്രി ഫാര്‍മേഴ്‌സ്‌ ആന്‍ഡ്‌ ട്രേഡേഴ്‌സ്‌ സമിതി ജോയിന്റ്‌ സെക്രട്ടറി ടി.എസ്‌. പ്രമോദ്‌ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 70 ഡിഗ്രി ചൂടില്‍ വേവിച്ചാല്‍ അസുഖം പകരില്ല. ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ്‌ തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം. വൈകിട്ട്‌ നാലിന്‌ മന്ത്രി കെ. ബാബു മേള ഉദ്‌ഘാടനം ചെയ്യും. മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്‌ ഉള്‍പ്പെടെയുള്ളവര്‍ മേളയില്‍ പങ്കെടുക്കും. സര്‍ക്കാരിന്റെയും, കര്‍ഷകരുടെയും സഹകരണത്തോടെയാണ്‌ പരിപാടി സംഘടിപ്പിക്കുന്നത്‌. വാര്‍ത്താസമ്മേളനത്തില്‍ ഡോ. പോള്‍ ടി. കുന്നത്ത്‌, കെപ്‌കോ മാനേജിങ്‌ ഡയറക്‌റ്റര്‍ ഡോ. നൗഷാദലി, കേരളാ ഐക്യ താറാവ്‌ കര്‍ഷക സംഘം പ്രസിഡന്റ്‌ അഡ്വ. രാജശേഖരന്‍ എന്നിവര്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ