2017, സെപ്റ്റംബർ 26, ചൊവ്വാഴ്ച

വേണമെങ്കില്‍ പഴങ്ങള്‍ ടെറസിലുംകായ്‌ക്കും







കൊച്ചി: മനസ്സുവെച്ചാല്‍ ഫലവൃക്ഷങ്ങള്‍ വീടിന്റെടെറസ്സിലും വളര്‍ത്താം. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്‌ (സിഎംഎഫ്‌ആര്‍ഐ) കീഴിലുള്ള കൃഷിവിജ്ഞാന കേന്ദ്രം ഒരുക്കിയ പ്രദര്‍ശനം കണ്ടാല്‍ആര്‍ക്കും ഇത്‌ പെട്ടെന്ന്‌ ബോധ്യമാകും. വീടിന്റെ മട്ടുപ്പാവില്‍മാവും പ്ലാവും ഞാവലും നെല്ലിയുംതുടങ്ങി വേഗത്തില്‍കായ്‌ക്കുന്ന ഫലവൃക്ഷങ്ങള്‍ എങ്ങനെ വളര്‍ത്താമെന്ന്‌ പൊതുജനങ്ങളെ പരിചയപ്പെടുത്തുകയാണ്‌സിഎംഎഫ്‌ആര്‍ഐയില്‍ഒരുക്കിയ പ്രദര്‍ശനവും ഫലവൃകഷത്തൈ വിപണന മേളയും.

കൃഷിവിജ്ഞാന കേന്ദ്രത്തിലെ ഹോട്ടിക്കള്‍ച്ചര്‍ വിദഗ്‌ധര്‍ക്ക്‌ പുറമെ, മട്ടുപ്പാവ്‌കൃഷിയില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ച ജൈവകര്‍ഷകനായജോസഫ്‌ ഫ്രാന്‍സിസും സന്ദര്‍ശകരുടെ സംശയങ്ങള്‍ക്ക്‌ മറുപടി നല്‍കുന്നുണ്ട്‌. ജോസഫ്‌ തന്റെവീടിന്റെടെറസില്‍ വളര്‍ത്തുന്ന ഫലവൃക്ഷങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്‌. മാവ്‌, പ്ലാവ്‌ എന്നിവയ്‌ക്ക്‌ പുറമെതായ്‌ലന്റ്‌സീതപ്പഴം, എളന്തപ്പഴം, ചാമ്പ തുടങ്ങിയവയുടെ വളര്‍ന്നു വലുതായ വൃക്ഷങ്ങളും മേളയിലുണ്ട്‌. 

വേഗത്തില്‍കായ്‌ക്കുന്ന 14 തരം ഫലവൃക്ഷങ്ങളുടെതൈകളാണ്‌ മേളയില്‍വില്‍പന നടത്തുന്നത്‌. തൈകള്‍ വാങ്ങാന്‍ നല്ല തിരക്കാണ്‌ അനുഭവപ്പെട്ടത്‌. 2000ത്തോളം തൈകളാണ്‌ ഇന്നലെ വിറ്റുപോയത്‌. രണ്ടര അടി പൊക്കമുള്ളതൈകളാണ്‌വില്‍പന നടത്തുന്നത്‌. മാവ്‌, കറിനാരകം, മാതളം എന്നിവയുടെതൈകള്‍ക്ക്‌ 140 രൂപയുംഞാവല്‍, സപ്പോട്ട എന്നിവയ്‌ക്ക്‌ 160 രൂപയുംചെറുനാരകം, പേര, നെല്ലി എന്നിവയ്‌ക്ക്‌ 110 രൂപയുമാണ്‌വില. സീതപ്പഴം 120രൂപ, ചാമ്പ 120രൂപ, പ്ലാവ്‌ (മുട്ടന്‍ വരിക്ക) 60രൂപ, ചെറി 50രൂപ പാഷന്‍ ഫ്രൂട്ട്‌ 35രൂപ എന്നിങ്ങനെയാണ്‌ മറ്റ്‌തൈകളുടെവിലനിലവാരം. 

മട്ടുപ്പാവില്‍ പഴത്തോട്ടം ഒരുക്കുമ്പോള്‍ വേരുകള്‍ അമിതമായി വളരുന്നത്‌ തടയണമെന്ന്‌ കെവികെയിലെവിദഗ്‌ധര്‍ പറയുന്നു. കൃത്യമായ ഇടവേളകളില്‍വേരുകളുടെ ഇടയിളക്കി അമിതവളര്‍ച്ച തടയാം. ശിഖരങ്ങളും അമിതമായി വളരുന്നത്‌ നിയന്ത്രണ വിധേയമാക്കേണ്ടതുണ്ട്‌. 200 ലിറ്ററിന്റെ പ്ലാസ്റ്റിക്‌ ഡ്രംമുറിച്ച്‌ അതില്‍ 25 കിലോ മണ്ണും പന്ത്രണ്ടര കിലോവീതംചാണകപ്പൊടിയുംചകിരിച്ചോറുംചേര്‍ത്താണ്‌തൈകള്‍ നട്ടുപിടിപ്പിക്കേണ്ടത്‌. ഇലകളില്‍ തളിക്കുന്ന വളങ്ങളാണ്‌ ഉപയോഗിക്കേണ്ടത്‌. രണ്ട്‌ വര്‍ഷം കഴിയുമ്പോഴേക്കും വൃക്ഷങ്ങള്‍ കായ്‌ക്കും. ഫലവൃക്ഷങ്ങള്‍ മട്ടുപ്പാവിലുംഅല്ലാതെയും വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കെവികെയിലെ വിദഗ്‌ധര്‍ മേളയില്‍വിശദീകരിക്കുന്നുണ്ട്‌.

അമൃത ഫെര്‍ട്ടിലിറ്റി സെന്‍റര്‍ പ്രവര്‍ത്തനമാരംഭിച്ചു





കൊച്ചി: ്‌ ലോകോത്തര നിലവാരമുള്ള ചികിത്സ ഉറപ്പാക്കി അമൃത ഫെര്‍ട്ടിലിറ്റി സെന്‍റര്‍ തേവരയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ചലച്ചിത്രതാരം ശാന്തി കൃഷ്‌ണ ഉദ്‌ഘാടനം ചെയ്‌തു. കെ ജെ മാക്‌സി എം എല്‍ എ യുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദ പുരി അനുഗ്രഹപ്രഭാഷണം നടത്തി. അമൃത ഫെര്‍ട്ടിലിറ്റി സെന്‍റര്‍ കണ്‍സല്‍ട്ടന്‍റ്‌ ഡോ. ഫെസി ലൂയിസ്‌ ആമുഖ പ്രഭാഷണം നടത്തി. അമൃത മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേം നായര്‍, പ്രൊഫ. വിശാല്‍ മര്‍വ, ഡോ. എം നാരായണന്‍, ഡോ. എസ്‌ വിനയചന്ദ്രന്‍, ഡോ. കെ. രാധാമണി, ഡോ. ഗ്രേസി തോമസ്‌ എന്നിവര്‍ സംസാരിച്ചു. ഡോ. ജയശ്രീ നായര്‍ സ്വാഗതവും ഡോ. ജ്യോതി പിള്ള നന്ദിയും പറഞ്ഞു.


രാജ്യത്തെ ഏറ്റവും വൃത്തിയുള്ള റൂം ലാബുകള്‍ ഉള്ള സെന്‍ററില്‍ ഐ വി എഫ്‌, ഐ സി എസ്‌ ഐ, ഐ യു എല്‍, ചികിത്സാ രീതികളും സെക്ഷ്വല്‍ ഡിസ്‌ഫങ്‌ഷന്‍, ടെസ്റ്റിക്കുലര്‍ ബയോപ്‌സി, ടെസ, മൈക്രോ ടെസി, തുടങ്ങിയ പരിശോധനകളും നടത്താന്‍ സൗകര്യമുണ്ട്‌. മെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ചിട്ടുള്ള റീപ്രൊഡക്ടീവ്‌ മെഡിസിന്‍ എം സി എച്ച്‌ പി ജി പ്രോഗ്രാമിനായുള്ള രാജ്യത്തെ മൂന്ന്‌ സെന്‍ററുകളില്‍ ഒന്നാണ്‌ അമൃത ഫെര്‍ട്ടിലിറ്റി സെന്‍റര്‍. എം ജി റോഡില്‍ തേവര അറ്റ്‌ലാന്‍റ്റിസ്‌ ജംഗ്‌ഷനിലാണ്‌ സെന്‍റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്‌.

ക്യാപ്‌ഷന്‍--
അമൃത ഫെര്‍ട്ടിലിറ്റി സെന്‍റര്‍ ചലച്ചിത്രതാരം ശാന്തി കൃഷ്‌ണ ഉദ്‌ഘാടനം ചെയ്യുന്നു.ഡോ പ്രേ നായര്‍, ഡോ.വിശാല്‍ മാര്‍വാ, കെ.ജെ മാക്‌സി എംഎല്‍എ, സ്വാമി പൂര്‍ണമൃതാന്ദപുരി എന്നിവര്‍ സമീപം. 

ടൂറിസം പ്രോല്‍സാഹിപ്പിക്കുന്നതിനായി ഒല - കേരള ടൂറിസം സഹകരണം





ഒലയുടെ #GhoomoResponsibly കാമ്പയിന്‍ കേരളത്തിലെത്തുന്ന സഞ്ചാരികളോട്‌ ഉത്തരവാദിത്തപരമായ വിനോദസഞ്ചാരം, ഓഫ്‌ ബീറ്റ്‌ യാത്രകള്‍, ഇന്ത്യയിലുടനീളം അന്തര്‍ നഗര കാബ്‌ സര്‍വീസുകള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നു.

� പ്രമുഖ നടിയും വിഡിയോ ബ്ലോഗറുമായ ഷെനാസ്‌ ട്രഷറിയുടെ 14 ദിവസത്തെ കേരള യാത്രയും, മറ്റ്‌ സംസ്ഥാനങ്ങളിലെ യാത്രകള്‍ക്കും ഇതോടൊപ്പം തുടക്കമായി 

� കേരളത്തിലെ സമുദ്രതീരങ്ങള്‍, കായലുകള്‍, ചരിത്രം, പാരമ്പര്യം എന്നിവയിലൂടെയുള്ള യാത്രകളാണ്‌ ഷെനാസിന്റെ കേരളയാത്രയുടെ സവിശേഷത 


തിരുവനന്തപുരം: ഐക്യ രാഷ്ട്ര സഭയുടെ ഈ വര്‍ഷത്തെ ലോക ടൂറിസം ദിന പ്രമേയത്തിന്‌ അനുബന്ധമായി പ്രമുഖ മൊബൈല്‍ ടാക്‌സി ആപ്പായ ഒലയും കേരള ടൂറിസം വകുപ്പും ഉത്തരവാദിത്ത ടൂറിസവും ഓഫ്‌ ബീറ്റ്‌ യാത്രയും പ്രോല്‍സാഹിപ്പിക്കുന്നതിനായി സഹകരിക്കുന്നു. കേരള ടൂറിസമിനെ കൂടാതെ ആന്ധ്ര പ്രദേശ്‌, കര്‍ണാടക, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഗുജറാത്ത്‌, ആസാം തുടങ്ങിയ സംസ്ഥാനങ്ങളിലെ ടൂറിസം വകുപ്പുകളുമായും ഒല സഹകരിച്ച്‌ പ്രവര്‍ത്തിക്കുന്നുണ്ട്‌.
ഒല ഔട്ട്‌ സ്റ്റേഷന്റെ അന്തര്‍ നഗര യാത്രയുടെ 14 ദിവസം നീണ്ടു നില്‍ക്കുന്ന ഒരു പ്രചാരണത്തിനും തുടക്കം കുറിച്ചിട്ടുണ്ട്‌. ഏഴു സംസ്ഥാനങ്ങളിലെ 21 അറിയപ്പെടാത്ത ലൊക്കേഷനുകളിലൂടെ പ്രമുഖ നടി ഷെനാസ്‌ ട്രഷറി നടത്തുന്ന യാത്രയാണ്‌ പ്രചാരണത്തിന്‌ ഉപയോഗിക്കുന്നത്‌. കര്‍ണാടകയിലെ ബംഗളൂരുവില്‍ സെപ്‌റ്റംബര്‍ 16ന്‌ തുടക്കം കുറിച്ച പ്രചാരണം സെപ്‌റ്റംബര്‍ 23ന്‌ കേരളത്തില്‍ പ്രവേശിച്ചതോടെ അഞ്ചാം പാദത്തിലേക്ക്‌ കടന്നിരിക്കുകയാണ്‌. കേരളത്തില്‍ ഫോര്‍ട്ടുകൊച്ചി, കൊടുങ്ങല്ലൂര്‍ (മുസിരിസ്‌), കുമരകം തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം ഷെനാസ്‌ മഹാരാഷ്ട്രയിലേക്ക്‌ തിരിക്കും.
വൈവിധ്യമാര്‍ന്ന സുന്ദരമായ കടല്‍ തീരങ്ങളും മലകളും കാപ്പി തോട്ടങ്ങളും നിറഞ്ഞ കേരളം റോഡ്‌ യാത്രയ്‌ക്ക്‌ ഏറ്റവും അനുയോജ്യമായ സ്ഥലമാണ്‌. ഒല ഔട്ട്‌ സ്റ്റേഷനിലൂടെ ഇപ്പോള്‍ അനായാസം എത്തിപ്പെടാവുന്ന അത്രയൊന്നും അറിയപ്പെടാത്ത കേരളത്തിലെ സ്ഥലങ്ങള്‍ റോഡ്‌ മാര്‍ഗം സന്ദര്‍ശിക്കുന്നതിന്‌ പ്രോല്‍സാഹിപ്പിക്കാനാണ്‌ ഒലയും കേരള ടൂറിസം വകുപ്പും ലോക ടൂറിസം ദിനത്തോടനുബന്ധിച്ച്‌ (സെപ്‌റ്റംബര്‍ 27) സഹകരിക്കുന്നത്‌. 
ബീച്ചുകളും ഉള്‍നാടന്‍ ജലാശയങ്ങളും പച്ചപ്പും നിറഞ്ഞ കേരളം ഇന്ത്യയിലെ പ്രമുഖ ടൂറിസം കേന്ദ്രങ്ങളിലൊന്നാണെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ ഇവിടെ എത്തുന്നതിനാല്‍ സൗകര്യപ്രദമായ യാത്രാ മാര്‍ഗങ്ങള്‍ ഒരുക്കേണ്ടത്‌ പ്രധാനകാര്യമാണെന്നും ഒലയെ പോലുള്ള കോര്‍പറേറ്റുകള്‍ ഇതിന്‌ സഹായിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഇതിന്റെ ഭാഗമായി ഒല നടത്തുന്ന പ്രചാരണങ്ങളെ അഭിനന്ദിക്കുകയാണെന്നും ഇതിന്റെ വിജയം സംസ്ഥാനത്തിന്‌ ഗുണം ചെയ്യുമെന്ന്‌ ഉറപ്പുണ്ടെന്നും ടൂറിസം വകുപ്പ്‌ അഡീഷണല്‍ ഡയറക്ടര്‍ ജാഫര്‍ മാലിക്‌ പറഞ്ഞു. 
ഏറ്റവും പ്രചാരമുള്ള മലനിരകളും കാപ്പി തോട്ടങ്ങളും നിറഞ്ഞ കേരളത്തിലേക്ക്‌ വര്‍ഷം മുഴുവന്‍ സന്ദര്‍ശകരെത്തുന്നതിനാല്‍ അവര്‍ക്ക്‌ ആവശ്യമായ യാത്രാ സൗകര്യം ഒരുക്കേണ്ടത്‌ അത്യാവശ്യമാണെന്നും ഒല ഔട്ട്‌ സ്റ്റേഷന്‍ പോലുള്ള സൗകര്യങ്ങള്‍ യാത്ര അനായാസമാക്കുന്നുവെന്നും ഇതിലൂടെ ടാക്‌സി അനുഭവം പുതിയൊരു തലത്തിലേക്ക്‌ ഉയരുന്നുവെന്നും ടൂറിസം വകുപ്പിന്റെ അംഗീകാരം വലിയ ബഹുമതിയായാണ്‌ കാണുന്നതെന്നും ഒല ഓപറേഷന്‍സ്‌ വിപി വിജയ്‌ ഘാഡ്‌ഗെ പറഞ്ഞു.
പല രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയ്‌ക്ക്‌ എന്റെ മനസില്‍ പ്രത്യേക ഇടമുണ്ടെന്നും രാജ്യത്തിന്റെ സ്വാഭാവിക സൗന്ദര്യവും സംസ്‌കാരവും കാത്തു സൂക്ഷിക്കുവാന്‍ ആഹ്വാനം ചെയ്യുന്ന പ്രചാരണത്തിന്റെ ഭാഗമായതില്‍ അഭിമാനമുണ്ടെന്നും തീരങ്ങളും ഉള്‍നാടന്‍ ജലാശയങ്ങളും നിറഞ്ഞ കേരളത്തിലൂടെ ഒല ഔട്ട്‌ സ്റ്റേഷനില്‍ യാത്ര ചെയ്യുന്നതിന്റെ ആവേശത്തിലാണെന്നും റോഡ്‌ മാര്‍ഗമുള്ള യാത്രകളിലൂടെ യഥാര്‍ത്ഥ സൗന്ദര്യം ആസ്വദിക്കാന്‍ ആളുകളെ ക്ഷണിക്കുകയാണെന്നും ഷെനാസ്‌ ട്രഷറി പറഞ്ഞു. 
മൂന്നാര്‍, ആലപ്പുഴ, തേക്കടി, തിരുവനന്തപുരം തുടങ്ങിയ കേരളത്തിലെ പ്രമുഖ ടൂറിസ്റ്റ്‌ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ ഒരുപാടു ടൂറിസ്റ്റുകളാണ്‌ എത്തുന്നത്‌. എത്തിപ്പെടാനുള്ള ബുദ്ധിമുട്ടും അജ്ഞതയും പലരെയും പല സ്ഥലങ്ങളില്‍ നിന്നും അകറ്റുന്നു. സഹകരണത്തോടെ ഈ സ്ഥലങ്ങള്‍ വെളിച്ചത്തു കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ്‌ ഒലയും കേരള ടൂറിസവും. 







2017, സെപ്റ്റംബർ 17, ഞായറാഴ്‌ച

സ്വച്ഛ്‌താ റാങ്കിങില്‍ അമൃത യൂണിവേഴ്‌സിറ്റിക്ക്‌ ഒന്നാം സ്ഥാനം





കൊച്ചി: എന്‍ഐആര്‍എഫ്‌ റാങ്കിങില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനമുള്ള അമൃത യൂണിവേഴ്‌സിറ്റി സാങ്കേതിക സ്ഥാപന വിഭാഗത്തിനുള്ള സ്വച്ഛ്‌താ റാങ്കിങില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയതായി മനുഷ്യ വിഭവ ശേഷി വികസന മന്ത്രാലയം അറിയിച്ചു. 
ഇന്ത്യയിലെ 3500 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ റാങ്കിങില്‍ പങ്കെടുത്തെന്നും ശുചിത്വം, മാലിന്യ സംസ്‌കരണ മാര്‍ഗങ്ങള്‍, കാമ്പസിന്റെ പച്ചപ്പ്‌, കാമ്പസിലെ ഹോസ്റ്റലുകളിലെയും അക്കാദമിക കെട്ടിടങ്ങളിലെയും മാലിന്യം തള്ളല്‍, ടോയ്‌ലറ്റുകള്‍, അടുക്കള ഉപകരണങ്ങള്‍, ശുദ്ധജല വിതരണ സംവിധാനം, ജലത്തിന്റെ ലഭ്യത തുടങ്ങിയ കാര്യങ്ങളെല്ലാം പരിഗണിച്ചാണ്‌ റാങ്കിങ്‌ നിശ്ചയിച്ചതെന്നും സച്ഛ്‌താ പ്രവര്‍ത്തനങ്ങളുടെ പ്രചാരണത്തിനും പ്രവര്‍ത്തനങ്ങള്‍ക്കുമായി സ്ഥാപനം ഏതെങ്കിലും പ്രദേശമോ ഗ്രാമമോ തെരഞ്ഞെടുത്തിട്ടുണ്ടോയെന്ന കാര്യവും പരിഗണിച്ചെന്നും അമൃത യൂണിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലര്‍ വെങ്കട്ട്‌ രംഗന്‍ പറഞ്ഞു. 
അഖിലേന്ത്യ തലത്തില്‍ സാങ്കേതിക വിഭാഗം സ്ഥാപനങ്ങളില്‍ സ്വച്ഛ്‌താ റാങ്കിങില്‍ ഉന്നത സ്ഥാനം ലഭിച്ചത്‌ വലിയ അംഗീകാരം തന്നെയാണെന്നും ശുചിത്വത്തിലും പരിസ്ഥിതിയിലും പാലിച്ച ഉന്നത നിലവാരമാണ്‌ ഇത്‌ നേടിതന്നതെന്നും കാമ്പസില്‍ 1.6 ലക്ഷം മരങ്ങള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ടെന്നും ഡ്രിപ്പ്‌ ഇരിഗേഷനും മഴവെള്ള സംഭരണവുമാണ്‌ ഇതിന്‌ ഉപയോഗിക്കുന്നതെന്നും ദിവസവും രണ്ടു നേരം ശേഖരിക്കുന്ന മാലിന്യം കാമ്പസിനകത്തുതന്നെയുള്ള റീസൈക്ലിങ്‌ സെന്ററിലേക്ക്‌ എത്തിക്കുകയും ദ്രാവക രൂപത്തിലുള്ള മാലിന്യം പൂര്‍ണമായും റീസൈക്കിള്‍ ചെയ്‌ത്‌ പൂന്തോട്ടത്തിന്‌ ഉപയോഗിക്കുകയാണെന്നും ഇവിടുത്തെ സ്വീവേജ്‌ സംവിധാനം 100 ശതമാനമാണെന്നും അദേഹം പറഞ്ഞു.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഓരോ ഫ്‌ളോറിലും പ്രത്യേകം ടോയ്‌ലറ്റ്‌ സംവിധാനങ്ങളുണ്ട്‌. വാട്ടര്‍ പ്യൂരിഫയറുകളിലൂടെയാണ്‌ ശുദ്ധജല വിതരണം. അടുക്കളയിലും മെസ്‌ ഹാളിലും കര്‍ശന ശുചിത്വം പാലിക്കുന്നു. പച്ചക്കറികള്‍ അരിയാനും ചപ്പാത്തി ഉണ്ടാക്കാനും യന്ത്രങ്ങളുടെ സഹായമുണ്ട്‌. ഇവിടെയുണ്ടാകുന്ന വേസ്റ്റ്‌ വെര്‍മി കമ്പോസ്റ്റ്‌ ആക്കി മാറ്റുന്നു.
മാതൃ സ്ഥാപനമായ മാതാ അമൃതാനന്ദമയീ മഠം യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന്‌ വിവിധ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നുണ്ട്‌. സ്ഥിരതയാര്‍ന്ന വികസനത്തിനായി മടം 101 ഗ്രാമങ്ങള്‍ ദത്തെടുത്തിട്ടുണ്ട്‌. അടുത്തുള്ള എല്ലാ ഗ്രാമങ്ങള്‍ക്കും സൗജന്യ ചികില്‍സാ സൗകര്യങ്ങളും ലഭ്യമാക്കുന്നു. ഹരിത പ്രവര്‍ത്തനങ്ങള്‍ക്കായി അമൃത യൂണിവേഴ്‌സിറ്റിക്ക്‌ നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്‌. 2017 ജൂണില്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അവാര്‍ഡ്‌ ലഭിച്ചു

2017, സെപ്റ്റംബർ 15, വെള്ളിയാഴ്‌ച

എന്‍ജിനീയം 2017- കോട്ടയം സെന്റ്‌ ഗിറ്റ്‌സ്‌ കോളേജിന്‌ അഖിലേന്ത്യാ അവാര്‍ഡ്‌



തിരുവനന്തപുരം : ടെക്‌നോപാര്‍ക്കിലെ ക്വസ്റ്റ്‌ ഗ്ലോബല്‍ കമ്പനി അഖിലേന്ത്യാ തലത്തില്‍ കോളേജ്‌ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച എന്‍ജിനീയറിംഗ്‌ സാങ്കേതികവിദ്യാ ആശയങ്ങളുടെ മത്സരമായ എന്‍ജിനീയം 2017 ല്‍ കോട്ടയം സെന്റ്‌ ഗിറ്റ്‌സ്‌ കോളേജിന്‌ പുരസ്‌കാരം. തിരുവനന്തപുരത്ത്‌ താജ്‌ വിവാന്തയില്‍ സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍ അവസാന ഘട്ടത്തിലെത്തിയിട്ടുള്ള പത്ത്‌ പ്രോജക്‌ടുകളില്‍ നിന്നാണ്‌ സെന്റ്‌ ഗിറ്റ്‌സ്‌ ഒന്നാമതെത്തിയത്‌. വിജയികളായ സെന്റ്‌ ഗിറ്റ്‌സ്‌ കോളേജ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഒരു ലക്ഷം രൂപയുടെ ക്യാഷ്‌ അവാര്‍ഡും ട്രോഫിയും എയര്‍ബസ്‌ പ്രോജക്‌ട്‌ ലീഡര്‍ ബര്‍ക്‌ ഹാര്‍ഡ്‌ ഹെയ്‌ന്‍കെയില്‍ നിന്ന്‌ ഏറ്റുവാങ്ങി. ഇവര്‍ക്ക്‌ ജര്‍മ്മനിയിലെ എയര്‍ബസ്‌ നിര്‍മ്മാണശാല സന്ദര്‍ശിക്കാനുള്ള അവസരവും ഒരുങ്ങും.
റോഡിലെ സ്‌പീഡ്‌ ബ്രേക്കറുകളില്‍ കൂടി വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ഉണ്ടാകുന്ന മര്‍ദ്ദത്താല്‍ സൃഷ്‌ടിക്കപ്പെടുന്ന ഊര്‍ജ്ജം വൈദ്യുതോര്‍ജ്ജമാക്കി മാറ്റാനുള്ള പദ്ധതിയാണ്‌ സെന്റ്‌ ഗിറ്റ്‌സ്‌ കോളേജിലെ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്‌ വിദ്യാര്‍ത്ഥികളായ ബോബി ജോര്‍ജ്ജും ജോസ്‌ ടോമും അവതരിപ്പിച്ചത്‌. യുദ്ധവിമാനങ്ങളുടെ ഗതിമാറ്റം അനായാസമാക്കാനായി ചിറകുകള്‍ ക്രമീകരിക്കുന്ന പദ്ധതി അവതരിപ്പിച്ച പാര്‍ക്ക്‌ കോളേജ്‌ ഓഫ്‌ എന്‍ജിനീയറിംഗ്‌ തമിഴ്‌നാടിനാണ്‌ രണ്ടാം സ്ഥാനം. ജൈവസാങ്കേതിക വിദ്യാധിഷ്‌ഠിതമായ കൃത്രിമകാലുകളുടെ സാദ്ധ്യതയെ പറ്റിയുള്ള പദ്ധതി അവതരിപ്പിച്ച വെല്ലൂര്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി തമിഴ്‌നാടിന്‌ മൂന്നാം സമ്മാനം ലഭിച്ചു

2017, സെപ്റ്റംബർ 1, വെള്ളിയാഴ്‌ച

20000 ട്രക്ക്‌ ഡ്രൈവര്‍മാര്‍ക്ക്‌ വിദഗ്‌ധ പരിശീലനം നല്‍കും


എന്‍എസ്‌ഡിസിയും എഎസ്‌ആര്‍ടിയും ചേര്‍ന്ന്‌ 


കൊച്ചി: വൈദഗ്‌ധ്യ വികസന, സംരംഭകത്വ മന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ്‌ കോര്‍പറേഷന്‍ (എന്‍എസ്‌ഡിസി) സ്റ്റേറ്റ്‌ റോഡ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ അണ്ടര്‍ടേക്കിങ്‌സ്‌ അസോസിയേഷനുമായി (എഎസ്‌ആര്‍ടിയു) ചേര്‍ന്ന്‌ വലിയ വാണിജ്യ വാഹനങ്ങള്‍ ഓടിക്കുന്നതിന്‌ വര്‍ഷന്തോറും 20,000 ഡ്രൈവര്‍മാര്‍ക്ക്‌ പരിശീലനം നല്‍കും. 
ഇതിനായി അസോസിയേഷനു കീഴിലുള്ള സമിതികള്‍ വഴി ഇന്ത്യയിലുടനീളം ആധുനിക സൗകര്യങ്ങളോടെ ഡ്രൈവര്‍ ട്രെയിനിങ്‌ ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ (ഡിടിഐ) സ്ഥാപിക്കും. എഎസ്‌ആര്‍ടിയു അംഗങ്ങളിലൂടെ 70 ഇന്‍സ്റ്റിറ്റിയൂട്ടുകളാണ്‌ സ്ഥാപിക്കുന്നത്‌. 
എന്‍എസ്‌ഡിസി-എഎസ്‌ആര്‍ടിയു കരാര്‍ അനുസരിച്ച്‌ പ്രധാനമന്ത്രി കൗശല്‍ വികാസ്‌ യോജനയുടെ കീഴിലായിരിക്കും പ്രത്യേക പദ്ധതിയായി പരിശീലനം നല്‍കുക. തൊഴില്‍ രഹിതരായ യുവജനങ്ങള്‍ക്കും എഎസ്‌ആര്‍ടിയുകള്‍ക്കു കീഴിലുള്ള തൊഴിലാളികള്‍ക്കുമായിരിക്കും പരിശീലനം നല്‍കുക.
ആധുനിക സാങ്കേതിക വിദ്യകളായ ജിപിഎസ്‌ പോലുള്ളവ ഉപയോഗിക്കാന്‍ അറിയാവുന്ന പ്രൊഫഷണല്‍ ഡ്രൈവര്‍മാര്‍ക്ക്‌ വലിയ ഡിമാന്‍ഡുള്ള കാലമാണിതെന്നും ഡ്രൈവര്‍മാര്‍ക്ക്‌ ആവശ്യമായ അടിസ്ഥാന വൈദഗ്‌ധ്യം ലഭ്യമാക്കേണ്ടതുണ്ടെന്നും ഈ കരാറിലുടെ ഡ്രൈവര്‍മാര്‍ക്ക്‌ വലിയ വാഹനങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള പരിശീലനം നല്‍കി ഈ രംഗത്തെ വിടവു നികത്തുകയാണ്‌ ലക്ഷ്യമിടുന്നതെന്നും എഎസ്‌ആര്‍ടിയുമായുള്ള ധാരണാ പത്രം കൈമാറികൊണ്ട്‌ എന്‍എസ്‌ഡിസി എംഡിയും സിഇഒയുമായ മനീഷ്‌ കുമാര്‍ പറഞ്ഞു.
വാണീജ്യ വാഹനങ്ങളുടെ ഉപയോഗം ഗണ്യമായി വര്‍ധിച്ചതോടെ വിദഗ്‌ധ ട്രക്ക്‌ ഡ്രൈവര്‍മാരെയും മെക്കാനിക്കല്‍ സ്റ്റാഫിനെയും ഇന്ന്‌ ഏറെ ആവശ്യമുണ്ടെന്നും എന്‍എസ്‌ഡിസിയുമായി ചേര്‍ന്ന്‌ ഈ കുറവ്‌ പരിഹരിക്കുന്നതിലും കൂടുതല്‍ പേര്‍ക്ക്‌ തൊഴില്‍ അവസരം ഒരുക്കുന്നതിലും സന്തോഷമേയുള്ളുവെന്നും എഎസ്‌ആര്‍ടിയു, ഇഡി, പി. ആനന്ദ്‌ റാവു പറഞ്ഞു.
കണക്കനുസരിച്ച്‌ രാജ്യത്ത്‌ ഡ്രൈവര്‍മാരുടെ 22 ശതമാനം കുറവുണ്ടെന്നും അത്‌ മാസം തോറും വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും വ്യക്തമാണ്‌. ഒരു വര്‍ഷം ഒരു ലക്ഷം ട്രക്ക്‌ ഡ്രൈവര്‍മാരെയെങ്കിലും ആവശ്യമായി വരുമെന്നാണ്‌ ലോജിസ്റ്റിക്‌സ്‌ കമ്പനികള്‍ പറയുന്നത്‌. 2020ല്‍ 50 ശതമാനം ഡ്രൈവര്‍മാരുടെ കുറവുണ്ടാകുമെന്നും കണക്കാക്കുന്നു.