2014 ഏപ്രിൽ 21, തിങ്കളാഴ്‌ച

സപ്ലൈകോ സ്‌കൂള്‍ ചന്ത ആരംഭിച്ചു


കൊച്ചി
അധ്യായന വര്‍ഷത്തോടനുബന്ധിച്ച്‌ സപ്ലൈകോ സ്‌കൂള്‍ വിപണനമേളകള്‍ സംസ്ഥാന വ്യാപകമായി ആരംഭിച്ചു. ജൂണ്‍ 15 വരെ നീണ്ടു നില്‍ക്കും.
മൂന്നു തലങ്ങളിലായിട്ടാണ്‌ വിപണനമേളകള്‍ ആരംഭിക്കുന്നത്‌. എറണാകുളത്ത്‌ കലൂര്‍ രാജ്യാന്തര സ്റ്റേഡിയം, തിരുവനന്തപുരം പുത്തരികണ്ടം മൈതാനം, കോഴിക്കോട്‌ സിറ്റി ബസ്‌ സ്‌റ്റാന്‍ഡ്‌ പരിസരം,കോട്ടയം സപ്ലൈകോ ഹൈപ്പര്‍ മാര്‍ക്കറ്റ്‌ പരിസരം എന്നീ നാല്‌ കേന്ദ്രങ്ങളില്‍ പ്രത്യേക സ്‌കൂള്‍ വിപണനമേളകള്‍ ഒരുക്കിയിട്ടുണ്ട്‌. മറ്റ്‌ 10 ജില്ലാ കേന്ദ്രങ്ങളില്‍ സപ്ലൈകോയുടെ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളോടനുബന്ധിച്ചാണ്‌ വിപണനമേള. ഇതുകൂടാതെ എല്ലാ സപ്ലൈകോ വില്‍പ്പന കേന്ദ്രങ്ങളും സ്‌കൂള്‍ ചന്തകളായി കൂടി പ്രവര്‍ത്തിക്കും.
വിദ്യാര്‍ഥികള്‍ക്കാവശ്യമുള്ള നോട്ടുബുക്കുകള്‍, സ്‌കൂള്‍ ബാഗുകള്‍,കുടകള്‍,പേന,പെന്‍സില്‍ തുടങ്ങിയ എല്ലാത്തര പഠനോപകരണങ്ങളും സ്‌കൂള്‍ ചന്തയില്‍ ലഭ്യമാണ്‌. പൊതുവിപണിയേക്കാള്‍ 20 ശതമാനം വരെ വിലക്കുറവിലാണ്‌ ഇവ ലഭ്യമാക്കുന്നത്‌. സ്‌കൂള്‍ ചന്തകളുടെ സംസ്ഥാനതല ഉദ്‌ഘാടനം എറണാകളം രാജ്യാന്തര സ്റ്റേഡിയത്തില്‍ സപ്ലൈകോ മാനേജിംഗ്‌ ഡയറക്‌ടര്‍ ജി.ലക്ഷ്‌മണ്‍ നിര്‍വഹിച്ചു

ഫെഡറല്‍ ബാങ്കിന്റെ സ്‌കൂളുകളിലെ കംപ്യട്ടര്‍ ലാബ്‌ പദ്ധതി ആരംഭിച്ചു




കൊച്ചി

ഫെഡറല്‍ ബാങ്കിന്റെ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതികളുടെ ഭാഗമായിസ്‌ക്കൂളുകളില്‍ കംപ്യൂട്ടര്‍ ലാബുകള്‍ സ്ഥാപിക്കാന്‍ സഹായം നല്‍കും
ഫെഡറല്‍ ബാങ്കിന്റെ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതികളുടെ ഭാഗമായി സ്‌ക്കൂളുകളില്‍ കംപ്യൂട്ടര്‍ ലാബുകള്‍ സ്ഥാപിക്കുന്ന പുതിയ സംരംഭത്തിന്‌ തുടക്കമിട്ടു. തുടക്കത്തില്‍ കേരളത്തില്‍ ആരംഭിക്കുന്ന ഈ പദ്ധതി രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിപ്പിച്ച്‌ വരും വര്‍ഷങ്ങളില്‍ ഒരു മെഗാ പദ്ധതിയായി മാറ്റുകയാണ്‌ ലക്ഷ്യം.

അഞ്ചു പ്രീ ഓണ്‍ഡ്‌ കംപ്യൂട്ടറുകളും അവ സ്ഥാപിക്കാനുള്ള ചെലവും ഒരു വര്‍ഷത്തേക്കുള്ള വാര്‍ഷിക സംരക്ഷണ കരാറിന്റെ ചെലവും ഇതിന്‍ കീഴില്‍ ഫെഡറല്‍ ബാങ്ക്‌ ലഭ്യമാക്കും. ഓരോ കംപ്യൂട്ടറിനും 4500 രൂപ വീതമെന്ന നിലയില്‍ ആകെ 22,500 രൂപയാവും ഓരോ സ്‌ക്കൂളിനും വേണ്ടി ബാങ്ക്‌ വകയിരുത്തുക. ഈ വര്‍ഷം ഏപ്രില്‍ ഒന്നിന്‌ ആരംഭിച്ചു കഴിഞ്ഞ ഈ പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം 200 സ്‌ക്കൂളുകളിലായി ആയിരത്തോളം കംപ്യൂട്ടറുകള്‍ സ്ഥാപിക്കാനാണു ബാങ്ക്‌ ഉദ്ദേശിക്കുന്നത്‌. നിലവില്‍ കേരളത്തിലാണ്‌ ഈ പദ്ധതി നടപ്പാക്കുന്നത്‌. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും ഇതു പിന്നീടു വ്യാപിപ്പിക്കും.
ഗ്രാമീണ മേഖലകളിലായുള്ള ആയിരക്കണക്കിനു സ്‌ക്കൂളുകളിലും ലക്ഷക്കണക്കിനു വിദ്യാര്‍ത്ഥികളിലും എത്തിച്ചേരാനാവുമെന്നാണു ബാങ്കു പ്രതീക്ഷിക്കുന്നത്‌. രാജ്യത്തിന്റെ പിന്നോക്ക മേഖലകളിലുള്ള ലക്ഷക്കണക്കിനു പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ ഭാവി മാറ്റിയെഴുതാന്‍ ബാങ്കിനാവുമെന്നാണു കരുതുന്നതെന്ന്‌ ബാങ്കിന്റെ ഹൂമന്‍ റിസോഴ്‌സസ്‌ വിഭാഗം മേധാവിയും ജനറല്‍ മാനേജറുമായ തമ്പി കുര്യന്‍ ചൂണ്ടിക്കാട്ടി.
ബാങ്കിന്റെ സാമൂഹ്യ പ്രതിബദ്ധത പദ്ധതികളുടെ ഭാഗമായി പാലിയേറ്റീവ്‌ കെയര്‍ യൂണിറ്റുകള്‍ ,ആംബുലന്‍സുകള്‍ സംഭാവന നല്‍കല്‍ ,സര്‍ക്കാര്‍ ആശുപത്രികളില്‍ മെഡിക്കല്‍ വാര്‍ഡുകള്‍ സ്ഥാപിക്കല്‍തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമായി നടത്തി വരുന്നുണ്ട്‌. ഒരു കോടി രൂപയാണ്‌ ഈ വര്‍ഷം സാമൂഹ്യ പ്രതിബദ്ധത പദ്ധതികളുടെ ഭാഗമായി മാറ്റിവെച്ചിരിക്കുന്നത്‌.
ഹോര്‍മിസ്‌ മെമ്മോറില്‍ ട്രസ്റ്റ്‌ വഴി പ്രൊഫണല്‍ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്ക്‌ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നു. കൂടാതെ വിദ്യാര്‍ത്ഥികളില്‍ ബാങ്കിംഗ്‌ അവബോധം വളര്‍ത്താന്‍ ലക്‌ചറുകളും ഡിബേറ്റുകളും നടത്തിവരുന്നു.
കൊച്ചി ഫെഡറല്‍ ടവറില്‍ ഇന്നലെ നടന്ന ചടങ്ങില്‍ വിവിധ സ്‌കൂളുകളുടെ പ്രതിനിധികള്‍, ജനസേവ ശിശുഭവന്‍ പ്രസിഡന്റ്‌ ജോസ്‌ മാവേലി എന്നിവര്‍ക്ക്‌ തമ്പികുര്യന്‍, ബാങ്കിന്റെ സീനിയര്‍ ഓഫീഷ്യല്‍ രാജു ഹോര്‍മിസ്‌ എന്നിവര്‍ കംപ്യൂട്ടര്‍ ലാബുകളുടെ നിര്‍മ്മാണത്തിനും മറ്റുമായുള്ള തുക കൈമാറി.

2014 ഏപ്രിൽ 15, ചൊവ്വാഴ്ച

മനോരമയുടെ മുതലക്കണ്ണീര്‍







മനോരമ വനിതയുടെ ഏപ്രില്‍ 15-ാം ലക്കത്തില്‍ പ്രൊഫ.ടി.ജെ ജോസഫിന്റെ ഭാര്യ സലോമി ആത്മഹത്യയെക്കുറിച്ചുള്ള കണ്ണീരില്‍ ചാലിച്ചെടുത്ത കദനകഥ കണ്ടപ്പോള്‍ ശരിക്കും ഞെട്ടി.
മനോരമ കുറച്ചു മാസം മുന്‍പ്‌ പ്രൊഫസറിനു അനുകൂലമായ കോടതി വിധി വന്ന സാഹചര്യത്തില്‍ ഏങ്കിലും അദ്ദേഹത്തിനു അനുകൂലമായി മനോരമ എഴുതിയിരുന്നുവെങ്കില്‍ സലോമിയുടെ ആത്മഹത്യ ഒഴിവാക്കാമായിരുന്നു. ഇതുവരെ പ്രൊഫ.ജോസഫിനു അനുകൂലമായി ഒരു വാര്‍ത്തപോലും മനോരമ കൊടുത്തിട്ടില്ല. വളരെ പൈശാചികമായി മുസ്ലിം തീവ്രവാദികള്‍ പ്രൊഫസറിന്റെ കൈ വെട്ടിയെടുത്ത സംഭവം പോലും മനോരമ വളരെ ലാഘവത്തോടെയാണ്‌ കൈകാര്യം ചെയ്‌തത്‌. കാര്യമായ പ്രാധാന്യം ഒരിക്കലും കൊടുക്കരുതെന്നു മനോരമ തീരുമാനിച്ചുറപ്പിച്ചിരുന്നു. അതേപോലെ കൈവെട്ടിയ മതതീവ്രവാദികളെക്കുറിച്ച്‌ ഇതുവരെ ഒരുവരി പോലും എഴുതിയിട്ടില്ല.
പോട്ടെ, മതതീവ്രവാദികളാണ്‌ ഈ പൈശാചിക കൃത്യം നിര്‍വഹിച്ചതെന്നുപോലും ഇതുവരെ മനോരമ പറഞ്ഞിട്ടില്ല ഇപ്പോഴും മനോരമ എഴുതുന്നത്‌ അക്രമികള്‍ എന്നാണ്‌ . ഇതു വേണമെങ്കില്‍ ഇനി മാവോയിസ്‌റ്റുകള്‍ എന്നാക്കി മാറ്റിയേക്കാം.
കുറ്റബോധം തരിപോലും ഇല്ലാതെയാണ്‌ സലോമയുടെ ശവം പോലും മനോരമ വിറ്റുകാശാക്കുന്നത്‌.
മറ്റൊരു രസകരമായ സത്യം .. സലോമി മരിച്ചതിനു കാരണം കടുത്ത തലവേദന ആയിരുന്നുവെന്നും വനിതാ ലേഖിക കണ്ടെത്തിയിരിക്കുന്നു.
പണ്ട്‌ ഐഎസ്‌ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ടു പ്രമുഖ ശാസ്‌ത്രജ്ഞനായ നമ്പിനാരായണന്‍ മാലി സുന്ദരികളുമായി രാസലീലകള്‍ നടത്തിയ കഥകള്‍ ആഴ്‌ചകളോളം ഏഴുതി വായനക്കാരെ ഇക്കിളി കൊള്ളിച്ചതാണീ മനോരമ.
ഇനിയും പാവം പ്രൊഫസറെ വേട്ടയാടുന്ന വെള്ളയടിച്ച ശവക്കല്ലറകളായി മാറിയിരിക്കുന്ന സഭയും മനോരമയും തമ്മില്‍ എന്താണ്‌ വ്യത്യാസം.
മറ്റൊരു ജാതിക്കാരനായിരുന്നുവെങ്കില്‍ പ്രൊഫസര്‍ക്ക്‌ ഈ ഗതി വരുമായിരുന്നുവോ... അദ്ദേഹം മുസ്ലിം ആയിരുന്നുവെങ്കില്‍ ഗള്‍ഫില്‍ നിന്നു പണം ഒഴുകിയെത്തുമായിരുന്നു. ഹിന്ദു ആയിരുന്നുവെങ്കില്‍ ആര്‍എസ്‌എസിന്റെയും വിശ്വഹിന്ദു പരിക്ഷത്തിന്റേയും സഹായം തീര്‍ച്ചയായും പ്രൊഫസറിനു ലഭിക്കുമായിരുന്നു. . പ്രൊഫസര്‍ ക്രിസ്‌ത്യാനി ആയിപ്പോയി. . മതതീവ്രവാദികള്‍ അദ്ദേഹത്തിന്റെ കൈവെട്ടി.തിരുസഭ അവന്റെ പാര്‍ശ്വത്തില്‍ കുന്തം കൊണ്ടു കുത്തി.
സര്‍പ്പങ്ങളേ അണലി സ്‌്‌ന്തതികളേ ,നരകശിക്ഷയില്‍ നി്‌ന്നും നിങ്ങള്‍ എങ്ങനെ രക്ഷപ്പെടും . .. നിഷ്‌കളങ്കനായ ആബേലിന്റെ രക്തം മുതല്‍ ,വിശുദ്ധ സ്ഥലത്തിന്നും ബലിപീഠത്തിന്നും മധ്യേ നിങ്ങള്‍ വധിച്ചവനും ബെറോഖ്യോയുടെ പുത്രനായ സെഖത്യായുടെ രക്തംവരെ ,ഭൂമിയില്‍ നിങ്ങള്‍ ചീന്തിക്കപ്പെട്ടിട്ടുള്ള എല്ലാ നീതിമാന്മാരുടേയും രക്തം നിങ്ങളുടെ മേല്‍ വന്നുചേരും.
(മത്തായി 23 30-36).

2014 ഏപ്രിൽ 14, തിങ്കളാഴ്‌ച

നീര ചെത്തിയിറക്കാന്‍ ആദ്യ സംഘം എത്തി



സൂപ്പര്‍ ലീഗ്‌ ഫുട്‌ബോളിനു കൊച്ചിയില്‍ കടമ്പകള്‍ ഏറെ








കൊച്ചി
സച്ചിന്‍ തെണ്ടൂല്‍ക്കറിന്റെ കൊച്ചി ടീമിനു ഔദ്യോഗികമായി സ്വന്തം ഗ്രൗണ്ട്‌ എന്നുപറയാന്‍ ഒന്നുമില്ല. ഈ നിലയില്‍ വരുന്ന സെപ്‌തംബര്‍ മുതല്‍ നവംബര്‍ വരെ നടക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ലീഗ്‌ ഫുട്‌ബോളിനു വേദിയൊരുക്കുന്നതിനു കൊച്ചി നന്നേ പാടുപെടും. ആകെയുള്ള കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മാത്രമെ ഇപ്പോള്‍ കേരള ഫുട്‌ബോള്‍ അസോസിയേഷനു എടുത്തു കാണിക്കാനുള്ളു. പിന്നെ പറയാനുള്ളത്‌ എറണാകുളം ട്രാന്‍സ്‌പോര്‍ട്ട്‌ സ്റ്റാന്‍ഡിനടുത്ത അംബേദകര്‍ സ്റ്റേഡിയം മാത്രം. അംബേദകര്‍ സ്റ്റേഡിയം ആകട്ടെ തീര്‍ത്തും പരിതാപകരമായ നിലയിലാണ്‌. അടുത്തെങ്ങും ഒരു പ്രധാന മത്സരത്തിനു വേദിയൊരുക്കാന്‍ അംബേദ്‌കര്‍ സ്റ്റേഡിയത്തിനു കഴിഞ്ഞിട്ടില്ല. തൊണ്ണൂറുകളില്‍ നടന്ന ചോയിസ്‌ കപ്പ്‌ ക്രിക്കറ്റ്‌ , സെന്‍ട്രല്‍ എക്‌സൈസ്‌ ആതിഥേയത്വം ഒരുക്കിയ ഒരു ഫുട്‌ബോള്‍ ടൂര്‍ണമെന്റ്‌ എന്നിവ ഒഴിച്ചാല്‍ അംബേദകര്‍ സ്റ്റേഡിയത്തില്‍ പ്രധാന മത്സരങ്ങളൊന്നും 2000നുശേഷം എത്തിനോക്കിയിട്ടില്ല.
കാരണമായത്‌ മറ്റൊന്നുമല്ല സ്റ്റേഡിയം താരനിശകള്‍ക്കും എംആര്‍എഫിന്റെ മോട്ടോ ക്രോസിനും വേദിയാക്കിയതോടെയാണ്‌. ഈ പരുക്കില്‍ നിന്നും ഇതുവരെ ഈ സ്റ്റേഡിയത്തിനു മോചനം ലഭിച്ചിട്ടില്ല. മോട്ടോക്രോസ്‌ നടത്തിയതോടെ കുന്നും കുളവും സൃഷ്‌ടിക്കാനായി സ്റ്റേഡിയം ഉഴുതുമറിച്ചു. എംആര്‍എഫില്‍ നിന്നും ഇതിനു നഷ്‌ടപരിഹാരം സ്റ്റേഡിയത്തിന്റെ ഉടമകളായ ജിസിഡിഎയ്‌ക്കു വാങ്ങുന്നതിനും കഴിഞ്ഞില്ല.
ഇന്നത്തെ നിലയില്‍ മത്സരം രാജ്യാന്തര നിലവാരത്തിലാക്കുന്നതിനായി ഗ്രൗണ്ട്‌ മൊത്തം മാറ്റേണ്ടിവരും. ടര്‍ഫ്‌ വിരിക്കുന്നതിനു മുന്‍പായി ഗ്രൗണ്ടില്‍ ലക്ഷക്കണക്കിനു രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ്‌ നടത്തേണ്ടി വരുക. ജിസിഡിഎ ചെയര്‍മാന്‍ എന്‍.വേണുഗോപാലിന്റെ സ്വപ്‌ന പദ്ധതികളിലൊന്നാണ്‌ ഈ സ്റ്റേഡിയവും അതോടൊപ്പം ഒരു ഷോപ്പിംഗ്‌ സമുച്ചയവും ഇവിടെ നിര്‍മ്മിക്കുക എന്നത്‌. എന്നാല്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കത്തിന്റെ ഫലമായി ജിസിഡിഎ തയ്യാറാക്കിയ ഈ പദ്ധതിക്കു കൊച്ചി നഗരസഭ തന്നെ പാരവെച്ചു. ഇതോടെ ഷോപ്പിംഗ്‌ കോംപ്ലക്‌സ്‌ നിലവില്‍ വെട്ടിച്ചുരുക്കി. സ്റ്റേഡിയത്തിന്റെ പകിട്ടും കുറക്കാനും ജിസിഡിഎ തീരുമാനിച്ചിരിക്കുകയാണ്‌. ആദ്യഘട്ടമായി സ്റ്റേഡിയത്തനു പുറത്തെ കടകള്‍ ഒഴിപ്പിക്കാനുള്ള നടപടികളിലാണ്‌.
രാജ്യാന്തര നിലവാരമുള്ള താരങ്ങള്‍ കളിക്കുന്നതിനായി രാജ്യാന്തര നിലവാരമുള്ള ടര്‍ഫ്‌ വിരിക്കേണ്ടിവരും.
അടുത്തിടെ കൊച്ചിയില്‍ എത്തിയ ഫിഫ സംഘം കലൂരിലെ കായിക കേരളത്തിന്റെ അഭിമാനം എന്നവകാശപ്പെടുന്ന കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം പോലും ഫുട്‌ബോള്‍ മത്സരത്തിനു വേണ്ട നിലവാരം ഇല്ലാത്തതാണെന്നു വ്യക്തമാക്കിയിരുന്നു. അതുകൊണ്ടു തന്നെ സച്ചിന്‍ തെണ്ടൂല്‍ക്കറിന്റ കൊച്ചി ടീമിനു ആതിഥേയത്വം വഹിക്കുന്നതിനു മുന്‍പ്‌ കലൂര്‍ സ്റ്റേഡിയം മുതല്‍ നന്നാക്കേണ്ടിവരും.
കലൂരിലെ സ്റ്റേഡിയം ഫുട്‌ബോളിനും ക്രിക്കറ്റിനും ഒട്ടും യോജിക്കാത്ത നിലയിലാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. കാരണം സ്റ്റേഡിയം സംബന്ധിച്ചു ആദ്യകാലഘട്ടത്തിലെ വിഭാവനയില്‍ വന്ന പിശകാണ്‌. ്‌ മള്‍ട്ടി പര്‍പ്പസ്‌ സ്റ്റേഡിയം എന്ന വിഭാവനയോടെയായിരുന്നു തുടക്കം. ക്രിക്കറ്റിനും ഫുട്‌ബോളിനും പുറമെ അത്‌ലറ്റിക്‌സിനുവേണ്ട സിന്തറ്റിക്‌ ട്രാക്ക്‌ കൂടി ആദ്യഘട്ടത്തില്‍ സ്റ്റേഡിയത്തില്‍ ഇടുവാന്‍ പദ്ധതിയുണ്ടായിരുന്നു.
എന്നാല്‍ ഈ പദ്ധതി പാതി വഴിയില്‍ ഉപേക്ഷിച്ചു. കോടികള്‍ മുടക്കി സ്റ്റേഡിയം നിര്‍മ്മിച്ചു കുളം തോണ്ടിയ ജിസിഡിഎ യെ ഒടുവില്‍ രക്ഷിച്ചത്‌ ഏകദിന ക്രിക്കറ്റ്‌ മത്സരങ്ങളായിരുന്നു. സ്റ്റേഡിയത്തിന്റെ ചുമതല ഇതോടെ കെസിഎയ്‌ക്കു കൈമാറേണ്ടിയും വന്നു. എന്നാല്‍ കേരള ഫുട്‌ബോള്‍ അസോസിയേഷനും വിട്ടില്ല. കെസിഎയോടൊപ്പം കെഎഫ്‌എയും ഇവിടെ ഓഫീസ്‌ സ്ഥാപിച്ചിരിക്കുകയാണ്‌. സ്റ്റേഡിയത്തിനു വേണ്ടി രണ്ടുകൂട്ടരും പിടിമുറുക്കിയതോടെ വീണ്ടും താളം തെറ്റിയ നിലയിലാണ്‌ കലൂര്‍ സ്റ്റേഡിയം.
ഇപ്പോള്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോളിനു വിരുന്നൊരുക്കണമെങ്കില്‍ സ്റ്റേഡിയത്തിന്റെ കെട്ടും മട്ടും മാറ്റേണ്ടിവരും. നിലവില്‍ ക്രിക്കറ്റിനു യോജിച്ച പുല്‍ത്തകിടിയാണ്‌ വിരിച്ചിരിക്കുന്നത്‌. ഫുട്‌ബോളിനു ഈ പുല്‍ത്തകിടി ഒട്ടും യോജിച്ചതല്ല. കട്ടികൂടിയ പുല്‍ത്തകിടിയാണ്‌ ഫുട്‌ബോളിനു വേണ്ടത്‌. നിലവില്‍ കെഎഫ്‌എയ്‌ക്കു പുതിയ പുല്‍ത്തകിടി വിരിക്കാനുള്ള സാമ്പത്തിക ചുറ്റുപാട്‌ ഇല്ല. അതേപോലെ ഫുട്‌ബോള്‍ മൈതാനവും ഗാലറിയും തമ്മിലുള്ള ദൂരവും പ്രശ്‌നമാണ്‌. ടെലിവിഷന്‍ സംപ്രേഷണത്തെയും ഇതു ബാധിക്കും.
പരിശീലനത്തിനുവേണ്ട ഗ്രൗണ്ടുകളുടെ അപര്യാപ്‌തതയാണ്‌ മറ്റൊന്ന്‌. ഫാക്‌ടിന്റെ ഫുട്‌ബോള്‍ സ്റ്റേഡിയം ഇപ്പോള്‍ ഉപയോഗയോഗ്യമല്ലാതായിരിക്കുന്നു. ചുരുങ്ങിയത്‌ മൂന്നു ഗ്രൗണ്ടുകളെങ്കിലും പരിശീലനത്തിനായി വേണ്ടിവരും. നിലവില്‍ ഇതും കൊച്ചിയ്‌ക്കു മറികടക്കാനാകാത്ത കടമ്പകളായി നില്‍ക്കുന്നു.

വിഎസിനു മറവിരോഗമെന്ന്‌, നിലവാരമില്ലാത്ത ബാറുകള്‍ അനുവദിച്ചത്‌ മുന്‍ സര്‍ക്കാര്‍- മന്ത്രി കെ.ബാബു





കൊച്ചി: സംസ്ഥാനത്തെ നിലവാരമില്ലാത്ത 418 ബാറുകളുടെ പട്ടിക തയാറാക്കിയത്‌ വി.എസ്‌.അച്യുതാനന്ദന്‍ സര്‍ക്കാരാണെന്ന്‌ എക്‌സൈസ്‌ മന്ത്രി കെ.ബാബു.
നിലവാരം ഇല്ലാത്ത 418 ബാറുകള്‍ക്കു അനുമതികൊടുത്തത്‌ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെ അനുമതി ഇല്ലാതെയാണെന്നു വിഎസ്‌ കഴിഞ്ഞിദിവസം ആരോപിച്ചിരുന്നു..

ഇപ്പോഴും സ്റ്റാര്‍പദവി നല്‍കുന്ന കാര്യം ടൂറിസം വകുപ്പാണ്‌ .അതില്‍ മാറ്റമില്ലെന്നും എക്‌സൈസ്‌ വകുപ്പിനു ഇതുമായി ഒരു ബന്ധവും ഇല്ലെന്നും കെ. ബാബു വിഎസിനുള്ള മറുപടിയായി പറഞ്ഞു
കഴിഞ്ഞ കുറെ നാളുകളായി വിഎസിനു പല കാര്യങ്ങളും മറന്നു പോകുന്ന പ്രശ്‌നം ഉണ്ട്‌.അതുകൊണ്ട്‌ മറവിയുടെ ഭാഗമായിട്ടാണ്‌ വിഎസിന്റെ ആരോപണത്തെ കാണുന്നതെന്നും കെ.ബാബു പറഞ്ഞു.
അതേപോലെ 418 ഹോട്ടലുകളുടെ ലിസ്റ്റ്‌ തയ്യാറാക്കിയതും ഈ ഗവണ്മന്റ്‌ അല്ല. കഴിഞ്ഞ ഗവണ്‌മന്റിന്റെ എക്‌സൈസ്‌ കമ്മീഷണര്‍ സുബ്ബയ്യ ആയിരുന്നു ലിസറ്റ്‌ കൊടുത്തത്‌. അതിനകത്ത്‌ ഈ ഗവണ്മന്റിനു യാതൊരു ബന്ധവുമില്ലെന്നു കെ. ബാബു കൂട്ടിച്ചേര്‍ത്തു.അന്ന്‌ ഈ 418 ബാറുകളുടെ ലിസ്റ്റ്‌ എക്‌സൈസ്‌ കമ്മീഷണര്‍ കൊടുത്തപ്പോള്‍ ടൂറിസം ഡിപ്പാര്‍ട്ടുമെന്റുമായി ആലോചിച്ചിരുന്നുവോ എന്ന കാര്യത്തില്‍ വിഎസിന്റെ മറുപടി ആവശ്യമാണെന്നും അതില്‍ എന്തെങ്കിലും അഴിമതി നടന്നിട്ടിട്ടുണ്ടോ എന്നകാര്യം വിഎസ്‌ വ്യക്തമാക്കണമെന്നും കെ.ബാബു ആവശ്യപ്പെട്ടു.
1953 മുതല്‍ ബാര്‍ ലൈസന്‍സുകള്‍ അതാത്‌ വര്‍ഷത്തെ അബ്‌കാരി നയങ്ങളുടെ ഭാഗമായിട്ട്‌ പുതുക്കി നല്‍കിവരുന്നുണ്ട്‌. ഓരോ സര്‍ക്കാരും തുടരുന്ന കീഴ്‌വഴക്കം മാത്രമാണ ്‌ഇതെന്നും കെബാബു കൂട്ടിച്ചേര്‍ത്തു.
പിന്നെ,തന്റെ സ്വന്തക്കാര്‍ക്കോ ബന്ധുക്കള്‍ക്കോ, തന്റെ അറിവില്‍ ബാറുകള്‍ ഒന്നും ഇല്ലെന്നും മന്ത്രി പറഞ്ഞു. തന്റെ അറിവില്‍ മുന്‍ സിപിഎം നേതാവും മന്ത്രിയുമായ ടി.കെ രാമകൃഷ്‌ണന്റെ മകനാണ്‌ ബാര്‍ ഉള്ളത്‌. മരിച്ചുപോയവരെ ഇതിലേക്കു വലിച്ചിഴക്കുന്നത്‌ ഭംഗിയല്ലെങ്കിലും ആക്ഷേപം ഉന്നയിക്കുമ്പോള്‍ ഇക്കാര്യവും ചൂണ്ടിക്കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേപോലെ ആക്ഷേപം പറയുന്ന ബാറുകളില്‍ ചിലത്‌ ഇടതുപക്ഷക്കാരുടെ ബന്ധുക്കളുടേതാണെന്നും അദ്ദേഹം ആരോപിച്ചു.
പതിനൊന്നു ഹോട്ടലുകള്‍ക്ക്‌ പുതിയ ബാര്‍ ലൈസന്‍സ്‌ കൊടുക്കാന്‍ എക്‌സൈസ്‌ വകുപ്പ്‌ പ്ലാന്‌ ചെയ്യതായി വിഎസ്‌ നടതതിയ ആരോപണവും മന്ത്രി തള്ളിക്കളഞ്ഞു.കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പുതിയതായി ഒരു ബാറിനു പോലും ലൈസന്‍സ്‌ നല്‍കിയിയിട്ടില്ലെന്നും യുഡിഎഫിന്റെ ആയിരം ദിവസത്തെ ഭരണത്തിനിടെ പുതിയതായി ഒരു ബിവറേജ്‌ ഔട്ട്‌ലെര്‌റുകള്‍ പോലും തുടങ്ങിയിട്ടില്ലെന്നും ികെ.ബാബു കൂട്ടിച്ചേര്‍ത്തു.
ജസ്റ്റിസ്‌ രാമചന്ദ്രന്റെ സമഗ്രമായ റിപ്പോര്‍ട്ട്‌ വന്നതിനു ശേഷം മാത്രം ബാറുകള്‍ക്ക്‌ ലൈസന്‍സ്‌ കൊടുക്കുന്ന കാര്യം ആലോചിച്ചാല്‍ മതിയെന്നാണ്‌ മന്ത്രിസഭയുടെ തീരുമാനമെന്നു അദ്ദേഹം പറഞ്ഞു.വിഎസ്‌ പറഞ്ഞ പതിനൊന്നു ഹോട്ടലുകള്‍ ഏതൊക്കെയാണെന്നും ഈ ലിസ്റ്റ്‌ എവിടെ നിന്നുംകിട്ടിയെന്നു വ്യക്തമാക്കണമെന്നും കെ.ബാബു ആവശ്യപ്പെട്ടു.
സുപ്രിംകോടതിയില്‍ സത്യവാങ്‌മൂലം നല്‍കിയ എട്ടു ബാറുകളെക്കുറിച്ചു പറഞ്ഞതിലും തെറ്റുപറ്റിയെന്നു കെ.ബാബു പറഞ്ഞു. ബാര്‍ ഹോട്ടലുകളാണ്‌ സത്യവാങ്‌മൂലം സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചത്‌,അല്ലാതെ സര്‍ക്കാര്‍ അല്ലെന്നും അദ്ദേഹം പറഞ്ഞു. സുപ്രിം കോടതി കേരള സര്‌ക്കാരിന്റെ മദ്യനയം അംഗീകരിച്ചുകൊണ്ട്‌ ഈ എട്ടുഹോട്ടലുകളുടേയും ലൈസന്‍സ്‌ റദ്ദാക്കി.ഈ ഹോട്ടലുകളുടെ ബാറുകളും , ലൈസന്‍സ്‌ റദ്ദാക്കിയ 418 ബാറുകളുടെ കൂട്ടത്തിലുണ്ടെന്നും കെ.ബാബു ചൂണ്ടിക്കാട്ടി.
അടച്ചുപൂട്ടിയ ബാര്‍ ഹോട്ടലുകളിലെ തൊഴിലാളികള്‍ക്ക്‌ സര്‍ക്കാര്‍ അടിയന്തര സഹായം നല്‍കണമെന്ന വിഎസിന്റെ വാദം ബാലിശമാണെന്നും കെ.ബാബു പറഞ്ഞു. ഈ തൊഴിലാളികള്‍ സര്‍ക്കാരിന്റെ നേരിട്ടുള്ള തൊഴിലാളികള്‍ അല്ല. സര്‍ക്കാരിനു നേരിട്ടു ഇതില്‍ യാതൊരു ബാധ്യതയും ഇല്ല. ബിവറേജ്‌ കോര്‍പ്പറേഷന്‍ ആണെങ്കില്‍ സക്കാരിനു നേരിട്ടു ബാധ്യത വരുമായിരുന്നു. ഹോട്ടലുടമകള്‍ക്കാണ്‌ ബാധ്യത. അതേ സമയം തൊഴിലാളികളുടെ പ്രശ്‌നം ഗൗരവമുള്ളതാണെന്നും കെ.ബാബു പറഞ്ഞു.

ബാറുകളുടെ ലൈസന്‍സ്‌ പുതുക്കി നല്‍കുന്ന വിഷയം ഉള്‍പ്പടെയുള്ള സര്‍ക്കാരിന്റെ മദ്യ നയം ചര്‍ച്ച ചെയ്യാന്‍ ചേരുന്ന 21-ാം തീയതി നിശ്ചയിച്ചിരിക്കുന്ന കെപിസിസി എക്‌സിക്യൂട്ടീവ്‌ യോഗത്തെക്കുറിച്ച്‌ തന്നെ അറിയിച്ചിട്ടില്ല. വിവരം തന്നെ അറിയിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്നും കെ.ബാബു പറഞ്ഞു..ലൈസന്‍സ്‌ പുതുക്കി നല്‍കാത്ത ഹോട്ടലുകളില്‍ നിലവാരമുള്ളത്‌ ഉണ്ടെന്നും , അതേപോലെ പുതുക്കി നല്‍കിയതില്‍ നിലവാരം ഇല്ലാത്തതും ഉണ്ടെന്ന കാര്യവും മന്ത്രി സമ്മതിച്ചു, ഇതില്‍ ഒരു നയം ആവിഷ്‌കരിക്കാന്‍ തിരഞ്ഞെടുപ്പ്‌ ചട്ടം നിലവില്‍ വന്നതോടെ സമയം കിട്ടിയില്ലെന്നു കെ.ബാബു പറഞ്ഞു.
21നു നടക്കുന്ന കെപിസിസി യോഗം ആയിരിക്കും 418 ബാറുകള്‍ക്കു ലൈസന്‍സ്‌ പുതുക്കി നല്‍കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുക. ഏകാംഗ കമ്മീഷന്‍ റിപ്പോര്‍ട്ട്‌, സുപ്രിംകോടതി വിധി,സര്‍ക്കാര്‍ കീഴ്‌വഴക്കങ്ങള്‍ ,യുഡിഎഫിന്റെയും കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടേയും മദ്യനയം തുടങ്ങിയവ ഈ യോഗത്തില്‍ ചര്‍ച്ചാവിഷയം ആയിരിക്കുമെന്നും പ്രായോഗികമായ തീരുമാനം ഈ യോഗത്തില്‍ ഉണ്ടാകുമെന്നും മന്ത്രി കെ.ബാബു ഉറപ്പ്‌ നല്‍കി. 

2014 ഏപ്രിൽ 9, ബുധനാഴ്‌ച

ലുലു മാളിനെ സംരക്ഷിക്കുന്ന രാഷ്ട്രീയക്കാര്‍ക്കെതിരെ ചില്ലറ വ്യാപാര സംരക്ഷണ സമിതി


കേരളം ഇന്ന്‌ ബൂത്തിലേക്ക്‌



ഒരു മാസം നീണ്‌ട ചൂടേറിയ തെരഞ്ഞെടുപ്പു പ്രചാരണത്തിന്‌ ആവേശകരമായ കൊട്ടിക്കലാശം. ഇന്ന്‌ ഒരു ദിവസത്തെ നിശബ്ദ പ്രചാരണത്തിനുശേഷം കേരളം നാളെ വിധിയെഴുതും. മുന്നണികളുടെ ഘടനയില്‍ തന്നെ മാറ്റംവരുത്തിയ രാഷ്‌ട്രീയ നീക്കങ്ങള്‍ക്കുവരെ സാക്ഷ്യം വഹിച്ച ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനുശേഷം വോട്ടെടുപ്പിലേക്കു നീങ്ങുമ്പോള്‍ ഇരുമുന്നണികളും തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. 

തങ്ങള്‍ പ്രതീക്ഷി ക്കുന്ന മോദി തരംഗത്തിന്റെ ബല ത്തില്‍ മെച്ചപ്പെട്ട പ്രകടനം നടത്തുമെന്നു ബിജെപിയും ഉറപ്പിക്കുന്നു. ഇന്നലെ വൈകുന്നേരം ആറിനു പരസ്യ പ്രചാരണം അവസാനിച്ചു. സംസ്ഥാനത്തെ എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലെയും പ്രമുഖ കേന്ദ്രങ്ങളില്‍ മുന്നണികളും ബിജെപിയും ആവേശകരമായ കൊട്ടിക്കലാശത്തോടെ പരസ്യപ്രചാരണത്തിന്‌ അവസാനം കുറിച്ചു. ഇതോടനുബന്ധിച്ചു ചില സ്ഥലങ്ങളില്‍ നേരിയ തോതില്‍ സംഘര്‍ഷവുമുണ്‌ടായി. പെരിന്തല്‍മണ്ണ, കായംകുളം, വൈക്കം, അങ്കമാലി, കണ്ണൂര്‍, പാലക്കാട്‌, കരുനാഗപ്പള്ളി, തിരുവനന്തപുരത്തു വിഴിഞ്ഞം, വെള്ളറട, ഉദിയന്‍കുളങ്ങര എന്നിവിടങ്ങളിലാണ്‌ കൊട്ടിക്കലാശം ചെറിയ സംഘര്‍ഷത്തിലേക്ക്‌ വളര്‍ന്നത്‌.

ബിജെപിക്കുവേണ്‌ടി ഇന്നലെ കാസര്‍ഗോട്ട്‌ നരേന്ദ്ര മോഡിയും തിരുവനന്തപുരത്ത്‌ എല്‍.കെ. അഡ്വാനിയും പ്രചാരണത്തിനെത്തി. പ്രതിരോധമന്ത്രി എ.കെ. ആന്റണി ഇന്നലെ തിരുവനന്തപുരം ജില്ലയിലായിരുന്നു പ്രചാരണം നടത്തിയത്‌. പ്രതിപക്ഷനേതാവ്‌ വി.എസ്‌. അച്യുതാനന്ദനും തിരുവനന്തപുരം ജില്ലയിലായിരുന്നു അവസാനദിനം പ്രചാരണത്തിനിറങ്ങിയത്‌.

സംസ്ഥാനത്തെ പകുതിയോളം മണ്ഡലങ്ങളില്‍ ഇഞ്ചോടിഞ്ചു പോരാട്ടമാണ്‌ അവസാനദിനം വരെ അരങ്ങേറിയത്‌. ജാതി, സമുദായ അടിസ്ഥാനത്തിലുള്ള അടിയൊഴുക്കുകള്‍ പല മണ്ഡലങ്ങളിലും നിര്‍ണായകമായി മാറുന്ന സ്ഥിതിയാണുള്ളത്‌. തെക്കന്‍ കേരളത്തില്‍ ആര്‍എസ്‌പിയുടെ മുന്നണിമാറ്റം പ്രധാന രാഷ്‌ട്രീയ വിഷയമായി ചര്‍ച്ച ചെയ്യപ്പെട്ടു. തിരുവനന്തപുരം, കൊല്ലം, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ ഇതിന്റെ പ്രതിഫലനമുണ്‌ടായേക്കാം. കൊല്ലത്ത്‌ എം.എ. ബേബിയും എന്‍.കെ. പ്രേമചന്ദ്രനും തമ്മിലുള്ള പോര്‌ ഇരുകൂട്ടര്‍ക്കും നിര്‍ണായകമായി. തിരുവനന്തപുരത്ത്‌ ജാതീയമായ വോട്ട്‌ ധ്രുവീകരണത്തിനു ള്ള സാധ്യതകളും തെളിഞ്ഞു. കസ്‌തൂരിരംഗന്‍ പ്രശ്‌നം മലയോരമേഖലകളില്‍ പ്രധാന തെരഞ്ഞെടുപ്പു വിഷയമായപ്പോള്‍, ഇടുക്കിയില്‍ ഇതിന്റെ പേരില്‍ ഇടതുമുന്നണി ഹൈറേഞ്ച്‌ സംരക്ഷണ സമിതിയുടെ നേതാവിനെ സ്വതന്ത്രസ്ഥാനാര്‍ഥിയായി രംഗത്തിറക്കുകയും ചെയ്‌തു.

പത്തനംതിട്ടയിലാകട്ടെ ആറ ന്മുള വിമാനത്താവളം ആദ്യന്തം തെരഞ്ഞെടുപ്പു വിഷയമായി നിറഞ്ഞു നിന്നു. മലബാറിലെ മണ്ഡലങ്ങളില്‍ ഇടതുമുന്നണിയം സം ബന്ധിച്ച്‌ അഭിമാനപ്പോരാട്ടമാണ്‌. വടകര, കണ്ണൂര്‍ മണ്ഡലങ്ങള്‍ ഇക്കുറി തിരിച്ചുപിടിക്കുക എന്നത്‌ അവര്‍ക്കു നിലനില്‍പ്പിന്റെ പ്രശ്‌നം കൂടിയാണ്‌. കേന്ദ്ര കമ്മിറ്റിയംഗങ്ങള്‍ മത്സരിക്കുന്ന കാസര്‍ഗോഡ്‌, കോഴിക്കോട്‌ മണ്ഡലങ്ങളും സിപിഎമ്മിനെ സംബന്ധിച്ച്‌ പ്രസ്റ്റീജ്‌ മണ്ഡ ലങ്ങള്‍ തന്നെ. ടി.പി വധം ഇവിടെയെല്ലാം സജീവചര്‍ച്ചയായിരുന്നു.

ആര്‍എസ്‌പിയുടെ മുന്നണിമാറ്റം എല്‍ഡിഎഫിനു കനത്ത തിരിച്ചടിയായെങ്കില്‍ കെ.ആര്‍. ഗൗരിയമ്മയെയും സിഎംപിയുടെ ഒരു വിഭാഗത്തെയും ഒപ്പംകൂട്ടി അവര്‍ യുഡിഎഫിനോടു കണക്കുതീര്‍ത്തു. കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടും ടി.പി കേസും വിലക്കയറ്റവും സോളാര്‍ കേസുമെല്ലാം മാറിമാറി കടന്നുവന്ന പ്രചാരണരംഗത്ത്‌ ഒടുവില്‍ ദേശീയ രാഷ്‌ട്രീയമാണു കൂടുതലായി ചര്‍ച്ച ചെയ്യപ്പെട്ടത്‌. 

ബിജെപി ഉയര്‍ത്തുന്ന ഭീഷണി എടുത്തുകാട്ടി അവര്‍ക്കു ബദലായ കോണ്‍ഗ്രസിനു വോട്ടു ചെയ്യണമെന്നായിരുന്നു കോണ്‍ഗ്രസ്‌ നേതാക്കള്‍ ആവശ്യപ്പെട്ടത്‌. എന്നാല്‍, മൂന്നാം ബദല്‍ ഉയര്‍ത്തിക്കാട്ടി ഇടതുമുന്നണിയും വോട്ടു ചോദിച്ചു. ഏതായാലും ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രതികരണം തെരഞ്ഞെടുപ്പു ഫലത്തെ നിര്‍ണായകമായി സ്വാധീനിക്കുമെന്നാണ്‌ അവസാന ദിനങ്ങള്‍ നല്‍കുന്ന സൂചന. ഇവരുടെ പിന്തുണ എത്രമാത്രം പിടിച്ചുപറ്റാന്‍ സാധിച്ചു എന്നത്‌ ഇരുമുന്നണികളെ സംബന്ധിച്ചും നിര്‍ണായകമായിരിക്കും.

തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ തന്നെ യുഡിഎഫ്‌ മേല്‍ക്കൈ നേടിയിരുന്നു. എന്നാല്‍, അവസാന ദിനങ്ങളില്‍ ഇടതുമുന്നണി കുറെയൊക്കെ മുന്നേറ്റം നടത്തി. പല മണ്ഡലങ്ങളിലും അവസാനഘട്ടത്തില്‍ കടുത്ത പോരാട്ടം വളര്‍ത്തിക്കൊണ്‌ടുവരാന്‍ അവര്‍ക്കു സാധിച്ചു. എങ്കിലും സീറ്റുകളുടെ എണ്ണത്തില്‍ വ്യക്തമായ മുന്‍തൂക്കം നേടാനാകുമെന്ന ആത്മവിശ്വാസമാണ്‌ യുഡിഎഫ്‌ നേതാക്കള്‍ ഇപ്പോഴും പ്രകടിപ്പിക്കുന്നത്‌.

ഇടുക്കിയിലെ ഇടതുമുന്നണി സ്വതന്ത്രന്‍ ജോയ്‌സ്‌ ജോര്‍ജിനെതിരേയുള്ള ഭൂമി തട്ടിപ്പ്‌ ആരോപണം, പിണറായി വിജയന്റെ പരനാറി പ്രയോഗം, കിര്‍മാണി മനോജ്‌ വടകരയിലെ എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥി എ.എന്‍. ഷംസീറിനെ ഫോണില്‍ വിളിച്ചെന്ന കെ.കെ. രമയുടെ ആരോപണം, സലിംരാജിനെതിരെയുള്ള കോടതി പരാമര്‍ശങ്ങള്‍ എന്നിവയും പ്രചാരണരംഗത്തു സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടു. 

മുന്നണിയെയും പാര്‍ട്ടിയെയും ഒറ്റക്കെട്ടായി നിര്‍ത്താന്‍ കഴിഞ്ഞതു യുഡിഎഫിനു തുടക്കത്തില്‍ തന്നെ നേട്ടമായി. വി.എസ്‌. അച്യുതാനന്ദന്‍ പാര്‍ട്ടി ലൈനിലേക്കു മാറിയതോടെ കാര്യമായ സംഘടനാ പ്രശ്‌നങ്ങളില്ലാതെ ഇടതുമുന്നണിക്കു തെരഞ്ഞെടുപ്പു രംഗത്തു നിലകൊള്ളാന്‍ സാധിച്ചു. മൊത്തം 269 സ്ഥാനാര്‍ഥികളാണു മത്സരരംഗത്തുള്ളത്‌. 2.42 കോടി വോട്ടര്‍മാര്‍ ഇവരുടെ വിധിയെഴുതും. 












2014 ഏപ്രിൽ 8, ചൊവ്വാഴ്ച

സിപിഎം പാളിച്ചകള്‍ മറച്ചുപിടിക്കാന്‍ വ്യക്തികളെ ആക്ഷേപിക്കുന്നു- തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍





കൊച്ചി
സിപിഎം സ്വന്തം പാളിച്ചകള്‍ മറച്ചുപിടിക്കാന്‍ വ്യക്തികളെ ആക്ഷേപിക്കുന്നുവെന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണ്‍.
ഈ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക്‌ ദേശിയതലത്തില്‍ ഒരു പ്രകടനപത്രിക പോലും ഇല്ല. . തിരഞ്ഞെടുപ്പിനുശേഷം ചെയ്യാന്‍ പോകുന്ന നടപടി എന്തെല്ലാമാണെന്നു സുതാര്യമായി ജനങ്ങളുടെ മുന്നില്‍ വിശദീകരിക്കാന്‍ കഴിയാത്ത ഒരു ദയനീയ രാഷ്‌ട്രീയ സ്ഥിതി ഇന്ത്യന്‍ ഇടതുപക്ഷത്തിനും കേരളത്തിലെ എല്‍ഡിഎഫിനും ഉണ്ടായിരിക്കുന്നു. ആ ഒരു ദുര്‍ബലമായ നിലയില്‍ നിന്നും ഈ തിരഞ്ഞെടുപ്പിനെ നേരിടേണ്ട അവസ്ഥഅവരുടെ ആത്മവിശ്വാസത്തിനു ഇളക്കം തട്ടിയിരിക്കുകയാണ്‌. അതുകൊണ്ടാണ്‌ ഈ തിരഞ്ഞെടുപ്പില്‍ അവര്‍ വ്യക്തികഗതമായ ആക്ഷേപങ്ങളും വ്യക്തിഹത്യനടത്തുന്ന ഭാഷാശൈലിയും പ്രയോഗിക്കാന്‍ ഇടയാക്കിയതിനു കാരണമെന്ന്‌ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എറണാകുളം പ്രസ്‌ക്ലബിന്റെ നിലപാട്‌ 2014 -ല്‍ പങ്കെടുത്തുകൊണ്ടു പറഞ്ഞു.
ഈ തിരഞ്ഞെടുപ്പിന്റെ ഫലം ജനാധിപത്യത്തിനു ഗുണകരാമയ വിധത്തില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിന്റെ ഔദ്യോഗിക നിലപാടില്‍ നിന്നും വിഎസ്‌ അച്യുതനന്ദന്‍ വ്യത്യസ്‌തനായിരുന്നു എന്നതാണ്‌ വിഎസിനെ ജനകീയനാക്കിമാറ്റിയത്‌. പാര്‍ട്ടി എടുക്കുന്ന നിലപാടിനേക്കാള്‍ ജനം അംഗീകരിച്ചത്‌. വ്യത്യസ്‌തമായ നിലപാടുകള്‍ അദ്ദേഹം എടുത്തതുകൊണ്ടാണ്‌. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അദ്ദേഹം പിന്നീട്‌ എടുത്ത നടപടികള്‍ അദ്ദേഹത്തിന്റ വിശ്വാസ്യത തന്നെ സ്വയം കൊണ്ടുപോയി കളഞ്ഞു. അദ്ദേഹം ഇപ്പോള്‍ മറ്റു സിപിഎം നേതാക്കളില്‍ നിന്നും ഒട്ടും വ്യത്യസ്‌തനല്ല. ഇതാണ്‌ വിഎസ്‌ അച്യുതാന്ദനു സംഭവിച്ചിരിക്കുന്ന പരിതാപകരമായ അവസ്ഥയെന്നും തിരുവഞ്ചുര്‍ പറഞ്ഞു.
വിഎസിന്റെ നിലപാട്‌ മാറ്റം കൊണ്ട്‌ മാര്‍ക്‌സിസ്‌റ്റ്‌ പാര്‍ട്ടിയിലെ അസംതൃപ്‌തരായവര്‍ക്കുള്ള ഇടത്താവളം ഇല്ലാതായെന്നും ഇപ്പോള്‍ രണ്ടും തുല്യമാണെന്നു വന്നതോടുകൂടി ഒരു ആശ്വാസത്തിനുവേണ്ടി അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്ന ആളുകള്‍ക്ക്‌ ഇനി കൂട്ടത്തോടെ മാറേണ്ടിവരും. അവര്‍ക്കു വേറെ ക്യാമ്പിലേക്കു പോകേണ്ടിവരും. പണ്ട്‌ അങ്ങനെ അല്ല ഔദ്യോഗിക നേതൃത്വവുമായി തെറ്റിയാലും വിഎസ്‌ എന്ന ശിഖരത്തില്‍ കയറി ഇരിക്കാമായിരുന്നു. ഇന്ന്‌ ആ ശിഖരം ഇല്ലാതായെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു.
പാര്‍ട്ടി പറഞ്ഞതെല്ലാം ഇപ്പോള്‍ വിഎസ്‌ അംഗീകരിച്ചുവെങ്കില്‍ എന്തുകൊണ്ട്‌ സിബിഐ അന്വേഷണം വേണമെന്നു ആവശ്യപ്പെട്ടുകൊണ്ട്‌ അദ്ദേഹം നല്‍കിയ കത്ത്‌ പിന്‍വലിക്കാത്തതെന്നും തിരുവഞ്ചൂര്‍ ചോദിച്ചു.
പാര്‍ട്ടി അടിസ്ഥാനത്തില്‍ നടത്തിയ കൊലപാതകത്തെക്കുറിച്ച്‌ പിന്നീട്‌ പാര്‍ട്ടി തന്നെ അന്വേഷണം നടത്തി കൊലപാതകികളെ കണ്ടെത്തുക എന്നത്‌ നിയമ വ്യവസ്ഥയെ തന്നെ അവഹേളിക്കലാണെന്നും അദ്ദേഹം പറഞ്ഞു.
ചന്ദ്രശേഖരന്‍ വധക്കേസില്‍ 72പേര്‍ക്കെതിരെ ചാര്‍ജ്‌ ഷിറ്റ്‌ വന്നിട്ടും അവസാനം 12 പേരെ മാത്രം ശിക്ഷിച്ചതിനെ തിരുവഞ്ചൂര്‍ ന്യായീകരിച്ചു. ജയകൃഷ്‌ണന്‍ മാഷിനെ കൊലപ്പെടുത്തിയ കേസില്‍ ഒറ്റയാളിനെപ്പോലും ശിക്ഷിക്കാന്‍ കഴിയാതെ പോയതും 55 ഓളം രാഷ്‌ട്രീയ കൊലപാതകങ്ങള്‍ കണ്ണൂരിലെ പലഭാഗങ്ങളിലുമായി നടന്നിട്ടും ഒറ്റയാളിനെപ്പോലും ശിക്ഷിക്കാതിരുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ആദ്യമായി ഗൂഢാലചോന നടത്തിയതിനു വരെ ശിക്ഷ നല്‍കിയതായും തിരുവഞ്ചൂര്‍ അവകാശപ്പെട്ടു.
ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎമ്മിനെതിരായ ജനങ്ങളുടെ നിശബ്‌ദപ്രതീകരണം ഈ തിരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി. രമേശ്‌ ചെന്നിത്തലയും ഫയാസുമായുള്ള ഫോട്ടോ പുറത്തുവിട്ടതിനു പിന്നില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ്‌ വഴക്കിന്റെ ആയിരുന്നുവോ എന്ന ചോദ്യത്തില്‍ നിന്നും തിരുവഞ്ചൂര്‍ ഒഴിഞ്ഞുമാറി.
കോണ്‍ഗ്രസ്‌ ഈ തിരഞ്ഞെടുപ്പിനെരാഷ്‌ടീയമായിട്ടാണ്‌ കാണുന്നത്‌.എന്നാല്‍ കോണ്‍ഗ്രസിനെ എതിര്‍ക്കുന്ന സിപിഎം അത്‌ വേറെ രീതിയിലാണ്‌ കാണുന്നത്‌. എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ രാഷ്‌ടീയമായ ഫലം തന്നെ ഉണ്ടാകുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ്‌ എന്നുപറഞ്ഞാല്‍ എതിര്‍പാര്‍ട്ടിയില്‍പ്പെട്ടയാളെ ചെളിവാരി എറിയുന്നതല്ലെന്നു തിരുവഞ്ചൂര്‍ പറഞ്ഞു.
ഇടതുപക്ഷമുന്നണി ഇപ്പോള്‍ കമ്യൂണിസ്റ്റ്‌ മുന്നണി മാത്രമായി നില്‍ക്കുകയാണ്‌. അഞ്ച്‌ സ്വതന്ത്രന്മാര്‍ക്ക്‌ സീറ്റ്‌ കൊടുത്തിട്ടും കൂടെ ഉണ്ടായിരുന്ന കക്ഷികള്‍ക്ക്‌ ഒരു സീറ്റ്‌ പോലും കൊടുത്തില്ല.കോണ്‍ഗ്രസിന്റെ കുറ്റം കൊണ്ട്‌ ഈ ഐക്യജനാധിപത്യമുന്നണിയില്‍ നിന്നും ആര്‍ക്കും പടിയിറങ്ങേണ്ടി വന്നിട്ടില്ല. പിന്നെ നിങ്ങള്‍ ഇവിടെ ഇരുന്നേ മതിയാകൂ എന്നുപറഞ്ഞു ആരെയും ബലംപ്രയോഗിച്ചു കൂടെ നിര്‍ത്തുന്നില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
തിരഞ്ഞെടുപ്പിനു ശേഷം മന്ത്രിസഭ പുനഃസംഘടന ഉണ്ടാകുമോ എന്ന ചോദ്യം തിരുവഞ്ചൂര്‍ തള്ളിക്കളഞ്ഞു. 

2014 ഏപ്രിൽ 6, ഞായറാഴ്‌ച

െേക.വി തോമസിന്റെ ചിഹ്നത്തിനു മാത്രം മികവ്‌ തെരഞ്ഞെടുപ്പ്‌ ജോലികള്‍ നിര്‍ത്തിവെച്ചു ചിഹ്നത്തിനു മാത്രം മികവ്‌ തെരഞ്ഞെടുപ്പ്‌ ജോലികള്‍ നിര്‍ത്തിവെച്ചു



കൊച്ചി
എറണാകുളം മണ്ഡലത്തിലെ വോട്ടിംഗ്‌ മെഷീനില്‍ എല്‍ഡിഎപ്‌ സ്ഥാനാര്‍ഥി ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റെ ചിഹ്നം വ്യക്തമായില്ലെന്നു പരാതിയെ തുടര്‍ന്നു വിവിധ കേന്ദ്രങ്ങളിലെ തിരഞ്ഞെടുപ്പു സംബന്ധമായ ജോലികള്‍ തടസപ്പെട്ടു. വോട്ടിംഗ്‌ യന്ത്രത്തിലെ ക്രമീകരണ ജോലികളാണ്‌ തടസപ്പെട്ടത്‌.
വോട്ടിംഗ്‌ യന്ത്രത്തില്‍ സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും ക്രമീകരിക്കുന്നതിലെ അപാകതകള്‍ എല്‍ഡിഎഫ്‌ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ്‌ ജോലികള്‍ നിര്‍ത്തിവെക്കേണ്ടി വന്നത്‌. വോട്ടിംഗ്‌ യന്ത്‌ത്തില്‍ പതിക്കുന്ന ബാലറ്റില്‍ യുഡിഎഫ്‌ സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ കെ.വി തോമസിന്റെ ചിഹ്നം വളരെ പെട്ടെന്നു തിരിച്ചറിയാന്‍ കഴിയുന്ന വിധം ആയിരുന്നു പ്രിന്റിംഗ്‌ നടത്തിയിരുന്നത്‌. മറ്റു തൊട്ടടുത്ത സ്ഥാനാര്‍ഥികളുടെ ചിഹ്നങ്ങളെല്ലാം തന്നെ മങ്ങിയ നിലയിലും. .
ഇത്‌ വളരെ ആസൂത്രിതമായ ഗൂഡാലോചനയുടെ ഭാഗമാണെന്നു എല്‍ഡിഎഫ്‌ പ്രവര്‍ത്തകര്‍ ആരോപിച്ചു. തുടര്‍ന്നു എറണാകുളം ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ ജോലികള്‍ നിര്‍ത്തിവെച്ചു. ഇലക്ഷന്‍ നിരീക്ഷകര്‍ എത്തി ചര്‍ച്ച നടത്തിയ ശേഷം ഒരുമണിയോടെയാണ്‌ ജോലികള്‍ പുനരാരംഭിക്കാനായത്‌.

കോണ്‍ഗ്രസ്‌ തകരും, ബിജെപിക്കു നേട്ടം ഉണ്ടാക്കാനും കഴിയില്ല- പ്രകാശ്‌ കാരാട്ട്‌



കൊച്ചി
കോണ്‍ഗ്രസ്‌ തകരുകയും ബിജെപിക്ക്‌ കാര്യമായ നേട്ടം ഉണ്ടാക്കാനും കഴിയില്ലെന്ന്‌ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ കോണ്‍ഗ്രസിനു ഇത്തവണ 100 സീറ്റ്‌ പോലും ലഭിക്കില്ലെന്നു സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌. കോണ്‍ഗ്രസിന്റെ പരാജയം ബിജെപിക്കു ഗുണം ചെയ്യില്ല. നരേന്ദ്ര മോദി നടപ്പിലക്കിയ സ്ഥിരത ഇല്ലാത്ത ഗുജറാത്ത്‌ മോഡല്‍ വികസനം വന്നാല്‍ രാജ്യത്ത്‌ മഹാദുരന്തം സംഭവിക്കുമെന്നും പ്രകാശ്‌ കാരാട്ട്‌ പറഞ്ഞു. എറണാകുളം പ്രസ്‌ ക്ലബ്‌ സംഘടിപ്പിച്ച നിലപാട്‌ 2014 -ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിരോധ മന്ത്രി എ.കെ ആന്റണിയെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ആന്റണി ഏത്‌ ലോകത്താണ്‌ ജീവിക്കുന്നതെന്നും അദ്ദേത്തിന്റെ വകുപ്പ്‌ അഴിമതിയുടെ കാര്യത്തില്‍ ഒട്ടും പുറകില്‍ അല്ലെന്നും കാരാട്ട്‌ വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു സര്‍വനാശമാണ്‌ വരാനിരിക്കുന്നത്‌ എന്നിട്ടും ഇടതുപാര്‍ട്ടികള്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്നു പറയാന്‍ എ.കെ ആന്റണിക്കുമാത്രമെ കഴിയൂ.കോണ്‍ഗ്രസിനെ പിന്തുണക്കുമോ എന്ന ചോദ്യത്തിനു ഇനി പ്രസക്തിയില്ല. ദുര്‍ഭരണം മൂലം ജനം തോല്‍പ്പിക്കുന്ന കോണ്‍ഗ്രസിനെ പിന്തുണക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

. കോണ്‍ഗസ്‌ ഇതര ബിജെപി ഇതര സര്‍ക്കാരായിരിക്കും കേന്ദ്രത്തില്‍ അധികാരത്തില്‍ വരുകയെന്നുംപ്രകാശ്‌ കാരാട്ട്‌ പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രാദേശികവും മതനിരപേക്ഷകരുമായ 11 പാര്‍ട്ടികളുമായി ഇടതു പാര്‍ട്ടികള്‍ ചര്‍ച്ച നടത്തി. തിരഞ്ഞെടുപ്പിനു ശേഷം ഈ പാര്‍ട്ടികള്‍ക്കിടയില്‍ മുന്‍തൂക്കം ലഭിക്കുന്ന പാര്‍ട്ടിയുടെ നേതാവ്‌ ആയിരിക്കും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന്‌ പ്രകാശ്‌ കരാട്ട്‌ സൂചിപ്പിച്ചു.
മൂന്നാം മുന്നണി എന്നു ഈ സഖ്യത്തിനെ സിപിഎം വിശേഷിപ്പിച്ചിട്ടില്ലെന്നും ഇതു മാധ്യമ സൃഷ്‌ടിയാണെന്നും കാരാട്ട്‌ പറഞ്ഞു..മതനിരപേക്ഷ കക്ഷികള്‍ തിരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന ആന്‍ണിയുടെ പ്രസ്‌താവന പ്രകാശ്‌ കാരാട്ടും തള്ളിക്കളഞ്ഞു. പാടെ തരിപ്പണമാകുന്ന കോണ്‍ഗ്രസിനു എങ്ങനെ മന്ത്രിസഭ ഉണ്ടാക്കാന്‍ കഴിയുമെന്നു അദ്ദേഹം ചോദിച്ചു.
1996ല്‍ ദേവഗൗഡ സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ 35 സീറ്റാണ്‌ സിപിഎമ്മിനുണ്ടായിരുന്നത്‌ .എന്നിട്ടും മറ്റു കക്ഷികളോടെന്ന പോലെ ഇടതുകക്ഷികളോടും സര്‍ക്കാര്‍ രൂപീകരിക്കുന്ന കാര്യം ചോദിച്ചിരുന്നു. എന്നിട്ടും അധികാരത്തിനു വേണ്ടി മുന്നില്‍ വരാതെ പിന്തുണ നല്‍കുന്ന നിലപാടാണ്‌ ഇടതു പാര്‍ട്ടികള്‍ സ്വീകരിച്ചതെന്നും കാരാട്ട്‌ സൂചിപ്പിച്ചു.

ഇത്തവണ തിരഞ്ഞെടുപ്പു പത്രിക ഇറക്കാന്‍ പോലും ബിജെപിയ്‌ക്കു ഇത്തവണ കഴിഞ്ഞിട്ടില്ല. രാജ്യം ആദ്യഘട്ട തിരിഞ്ഞെടുപ്പിനു ഇറങ്ങുന്ന ഏഴാം തീയതിയാണ്‌ മാനിഫെസ്റ്റോ പുറത്തിറക്കുമെന്നു പറയുന്നത്‌. 2009ല്‍ പുറത്തിറക്കിയ പത്രികയില്‍ അയോധ്യയില്‍ ക്ഷേത്രം പണിയുമെന്നായിരുന്നു പറഞ്ഞിരുന്നത്‌. അയോധ്യയ്‌ക്കു ശേഷം കാശി എന്നായിരുന്നു .കാശി ഉള്‍പ്പെട്ട വാരണാസിയിലാണ്‌ ഇപ്പോള്‍ മോദി മത്സരിക്കുന്നത്‌. എന്നാല്‍ ഇത്തവണ ബിജെപിയുടെ പ്രകടന പത്രികയില്‍ എന്തായിരിക്കുമെന്നു ആര്‍ക്കും അറിയില്ല.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഇന്ത്യയില്‍ തൊഴില്‍ ഇല്ലായ്‌മയുടെ കാര്യത്തിലാണ്‌ വികസനം ഉണ്ടായതെന്ന്‌പ്രകാശ്‌ കാരാട്ട്‌ പറഞ്ഞു. വിലക്കയറ്റവും തൊഴില്‍ ഇല്ലായ്‌മയും കൂടി സാധാരണക്കാരുടെ ജീവിതം ദുരിതപൂര്‍ണമാക്കി. കേരളത്തില്‍ നിന്നും എട്ടുമന്ത്രിമാര്‍ കേന്ദ്രമന്ത്രിസഭയില്‍ ഉണ്ടായിരുന്നു.അതൊരു വലിയ പ്രാതിനിധ്യം തന്നെയാണ്‌.എന്നിട്ടും ഏന്ത്‌ നേട്ടമാണ്‌ ഉണ്ടാക്കിയതെന്നും അദ്ദേഹം ചോദിച്ചു.

േേമാദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ കേരളത്തിനും കേന്ദ്രമന്ത്രി - രവിശങ്കര്‍ പ്രസാദ്‌



കൊച്ചി
മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി ഉണ്ടാകുമെന്ന്‌
ബിജെപി രാജ്യസഭാ ഉപധ്യാക്ഷനും പാട്‌ന ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ രവിശങ്കര്‍ പ്രസാദ്‌ പറഞ്ഞു.കേരളത്തിനെ പരിഗണിക്കുന്ന കാര്യത്തില്‍ വാജ്‌പെയ്‌ സര്‍ക്കാരിന്റെ മാതൃക മോദി സര്‍ക്കാര്‍ പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു. തിളക്കമാര്‍ന്ന വിജയത്തോടെ മോദി സര്‍ക്കാര്‍ അധികാരത്തില്‍ ഏറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‌ത്തു ഇന്ത്യന്‍ പ്രതിരോധ രംഗത്തെ ഏറ്റവും ദയനീയ അവസ്ഥായിലാക്കിയത്‌ എ.കെ ആന്റണിയുടെ കാലത്താണെന്നും രവിശങ്കര്‍ പ്രസാദ്‌ കൂട്ടിച്ചേര്‍ത്തു. നിര്‍ണായ ഘട്ടങ്ങളില്‍ നിന്നും തന്റെ ശക്തമായ തീരുമാനങ്ങള്‍ പെട്ടെന്നു എടുക്കാന്‍ ആന്റണി തയ്യാറായിട്ടില്ലെന്നും ഇത്‌ രാജ്യസുരക്ഷയ്‌ക്ക്‌ വീഴ്‌ച ഉണ്ടാക്കിയെന്നും രവിശങ്കര്‍ പ്രസാദ്‌ ആരോപിച്ചു.
എറണാകുളം പ്രസ്‌ ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.
എ.കെ ആന്‍ണിയുടെ കാലത്താണ്‌ ഏറ്റവും കൂടുതല്‍ പ്രതിരോധ വീഴ്‌ചകള്‍ സംഭവിച്ചതെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി 500 ഓളം തവണ ഇന്ത്യയുടെ അതിര്‍ത്തി ചൈനയും പാക്കിസ്ഥാനും ലംഘിച്ചു.
ഇന്ത്യയുടെ ആയുധശേഖരത്തിലും യുദ്ധസാമിഗ്രികളുടെ കാര്യത്തിലും 70 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്‌. സൈനികര്‍ക്കു ഉപയോഗിക്കാന്‍ കഴിയുന്നതരം ഒരു പിസ്റ്റോള്‍ പോലും ഇന്ത്യ സ്വന്തമായി ഉണ്ടാക്കുന്നില്ല.
?സ്വാതന്ത്രാനന്തര ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതി നടന്ന ഭരണമായിരുന്നു മന്‍മോഹന്‍ സിംഗ്‌ സക്കാരിന്റേതെന്ന്‌ രവിശങ്കര്‍ പ്രസാദ്‌ പറഞ്ഞു. അഴിമതി ബാധിക്കാത്ത ഒരു മേഖലയും രാജത്ത്‌ ഉണ്ടയിട്ടില്ലെന്നും വന്‍ അഴിമതികളില്‍ പോലും സത്യസന്ധമായ അന്വേഷണം യുപിഎ സര്‍ക്കാരിന്റെ ഭരണത്തില്‍ നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുല്‍ ഗാന്ധിയുടെ കാലത്ത്‌ 60 കോടി രൂപയുടെ ബോഫോഴ്‌സ്‌ കോഴയായിരുന്നു വലുത്‌.എന്നാല്‍ ഇന്ന്‌ 2000 കോടി രൂപയ്‌ക്കു മുകളിലാണ്‌ എല്ലാ അഴിമതികളും. അഴിമതി ഇന്നു ലക്ഷക്കണക്കിനു കോടിരൂപയാണ്‌.
അഭ്യന്തര വകുപ്പ്‌ തീവ്രവാദികളോട്‌ മൃദസമീപനമാണ്‌ കാണിക്കുന്നത്‌. എട്ടുമാസം മുന്‍പു തന്നെ അദ്വാനിയുടെ യോഗത്തിനു നേരെ ഇന്ത്യന്‍ മുജാഹിദ്ദീന്റെ ആക്രമണം പ്രവചിച്ചിരുന്നുവെങ്കിലും വേണ്ട നടപടി എടുക്കാനായില്ല. ഏഴുപേര്‍ക്കു കൊല്ലപ്പെടുകയും 18ഓളം പേര്‍ക്കു പരിക്കേല്‍ക്കുയുമുണ്ടായെന്നും രവിശങ്കര്‍ പ്രസാദ്‌ പറഞ്ഞു.രാജ്യരക്ഷയുടെ കാര്യത്തില്‍ ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ മാനിഫെസ്റ്റോ വളരെ വിശാലമാണ്‌ ഇത്‌ പുതിയ ഇന്ത്യയെ സമ്മാനക്കുമെന്നും ബിജെപി കുടുംബവാഴ്‌ചയെ പ്രോത്സഹിപ്പക്കുന്നില്ലെന്നും അ#്‌ദേഹം പറഞ്ഞു
കേരളത്തില്‍ ബിജെപി വോട്ട്‌ ശതമാനം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ കേരളത്തില്‍ താമര വിരയുമോ എന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരം അദ്ദേഹം നല്‍കിയില്ല. 

ആം ആദ്‌മി പാര്‍ട്ടി എറണാകുളം മണ്ഡലം തിരഞ്ഞെടുപ്പ്‌ പ്രകടന പത്രിക പുറത്തിറക്കി






കൊച്ചി
ആം ആദ്‌മി പാര്‍ട്ടി എറണാകുളം ലോകസഭാ മണ്ഡലം തിരഞ്ഞെടുപ്പ്‌ പ്രകടന പത്രിക പുറത്തിറക്കി. നിയോജക മണ്ഡലത്തില്‍ കുടിവെള്ളത്തിന്റെ വിതരണത്തിനും ലഭ്യതയും മെച്ചപ്പെടുത്തും എല്ലാവര്‍ക്കും വെള്ളം ഉറപ്പാക്കും ,നഗരത്തിനു അകത്തും പുറത്തും ഗതാഗത സൗകര്യം മെച്ചപ്പെടുത്തും , എല്ലാവര്‍ക്കും മികച്ച വിദ്യാഭ്യാസത്തിനുള്ള തുല്യ അവസരം സൃഷ്‌ടിക്കും .സാധാരണക്കാരില്‍ നിന്നും ഉരിത്തിരിഞ്ഞ ഏതാനും ആവ്‌ശ്യങ്ങളടങ്ങുന്നതാണ്‌ പ്രകടന പത്രികയെന്ന്‌ എറണാകുളം ലോകസഭാ മണ്ഡലം ഏഎപി സ്ഥാനാര്‍ഥി അനിതാ പ്രതാപ്‌ പറഞ്ഞു. അഴിമതി ഇല്ലാതാക്കാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും പ്രകടന പത്രികയില്‍ ഉണ്ട്‌. ക്കുന്ന അവസരത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നതായും അനിത പ്രതാപ്‌ പറഞ്ഞു. 

താന്‍ ഉപഗുപ്‌തനെന്നും സരിത വാസവദത്തയെന്നും വെള്ളാപ്പള്ളി നടേശന്‍




കൊച്ചി
നാക്കിനു എല്ലില്ലാത്ത എസ്‌എന്‍ഡിപി യോഗം അധ്യക്ഷന്‍ വെള്ളാപ്പള്ളി നടേശന്‍ എറണാകുളം പ്രസ്‌ക്ലബിനെ പിടിച്ചിരുത്തി.
വാചകകസര്‍ത്ത്‌ കാടുകയറി ഒടുവില്‍ സോളാര്‍ സരിതയില്‍ എത്തിയപ്പോള്‍ സരിതയെ വാസവദത്തയായിട്ടാണ്‌ വെള്ളാപ്പള്ളിയ്‌ക്ക്‌ ഉപമിക്കാന്‍ തോന്നിയത്‌. സ്വയം ഉപഗുപ്‌തനായും. കുറ്റങ്ങളെല്ലാം ഏറ്റുപറഞ്ഞ്‌ സരിത തന്റെ അടുക്കല്‍ എത്തുമെന്നും വെള്ളാപ്പള്ളി പറയുന്നു.
ഇപ്പോള്‍ സമയമായില്ലെന്നാണ്‌ വെള്ളാപ്പള്ളി പറയുന്നത്‌.

ഈ വരുന്ന ലോകസഭ തിരരഞ്ഞെടുപ്പ്‌ യുഡിഎഫ്‌ സര്‍ക്കാരിന്റെ വിലയിരുത്തല്‍ ആകുമെങ്കില്‍ ഉമ്മന്‍ ചാണ്ടി രാജി തയ്യാറാക്കി വെക്കട്ടേ എന്ന്‌ എസ്‌എന്‍ഡിപി യോഗം അധ്യക്ഷന്‍ വെള്ളാപ്പിള്ളി നടേശന്‍. മുന്നണി നോക്കാതെ തങ്ങളെ സഹായച്ചവരെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.എറണാകുളം പ്രസ്‌ ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ പെടുത്തു സംസാരക്കുകയായിരുന്നു അദ്ദേഹം.
അവസാനഘട്ടത്തില്‍ യുഡിഎഫിന്റെ ഗ്രാഫ്‌ താഴ്‌ന്നു വരികയാണ്‌. ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ്‌ ജയിക്കണമെന്നാണ്‌ തന്റെ താല്‍പ്പര്യമെന്നും ജോയിസ്‌ ജോര്‍ജിനേക്കാള്‍ മികച്ച സ്ഥാനാര്‍ഥി എം.എം മണി ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു
ഇടുക്കിയില്‍ സിപിഎം മണിയാശാനെ നിര്‍ത്തേണ്ടതായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കഴിഞ്ഞ കാലത്ത്‌ ഉണ്ടായിരുന്ന സീറ്റുകളെല്ലാം നിലനിര്‍ത്താന്‍ യുഡിഎഫിനു ഒരു കാരണവശാലും സാധിക്കില്ല. ഗ്രാഫ്‌ ഇപ്പോള്‍ താഴ്‌ന്നു നില്‍ക്കുകായണ്‌. എല്‍ഡിഎഫ്‌ നല്ല ഉഷാറായിട്ട്‌ നല്ല ഊര്‍ജമായിട്ട്‌ പ്രവര്‍ത്തിക്കുന്നു. അതുകൊണ്ട്‌ നല്ല വ്യത്യാസം വന്നിട്ടുണ്ട്‌. നേരത്തെ വളരെ അനായാസമായി ജയിക്കുമെന്നു കോണ്‍ഗ്രസ്‌ അവകാശപ്പെട്ടിരുന്ന പലയിടത്തും ഇപ്പോള്‍ കടുത്ത മത്സരമാണ്‌ നടക്കുന്നതെന്നു പറയുന്നു.അതുകൊണ്ട്‌ യുഡിഎഫ്‌ സര്‍ക്കാരിന്റെ വിലയിരുത്തലാണ്‌ ഈ തിരഞ്ഞെടുപ്പ്‌ എന്നു പറഞ്ഞ ഉമ്മന്‍ചാണ്ടി ഇപ്പോള്‍ തന്നെ രാജി തയ്യാറാക്കിവെക്കുകയാണ്‌ നല്ലതെന്നു വെള്ളാപ്പള്ളി പറഞ്ഞു.
ഇടുക്കിയില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിനായിരിക്കും തന്റെ പിന്തുണയെന്ന്‌ വെള്ളാപ്പള്ളി പറഞ്ഞു. ഇടുക്കിയില്‍ ഭൂരിപക്ഷ സമുദായത്തിനായിരുന്നു സീറ്റ്‌ നല്‍കേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി ജില്ല ആരു ഭരിക്കണമെന്നു 30ശതമാനുള്ള തിരുമേനിമാര്‍ പ്രഖ്യാപിച്ചാല്‍ ബാക്കിയുള്ളവര്‌ അരയില്‍ കിക്കുന്നതു കൂടെ കഴുത്തില്‍ ഇട്ടു ഒരു കുരിശുമായി നടന്നാല്‍ പോരെ എന്നു വെള്ളാപ്പള്ളി ചോദിച്ചു. ഇരുമുന്നണികളും മതശക്തികക്കു കീഴടങ്ങിയിരിക്കുകയാണ്‌ . പി.ടി തോമസിനെതിരെ തിരുമേനിമാര്‍ നടത്തിയ ആക്രമണം വളരെ മോശമായിരുന്നു. ഒരു മനുഷ്യനെയും ഇതേപോലെ അപമാനിക്കരുത്‌. പോത്തിറച്ചിയും കപ്പയും വെച്ചു പി.ടി തോമസിന്റെ പതിനാറടിയന്തിരം നടത്തിയത്‌ അതീവ നീചമായിരുന്നു. ഇന്ത്യയിടെ രണ്ടാമത്തെ മികച്ച എംപിയായി തിരഞ്ഞെടുത്ത എംപിയാണ്‌ പി.ടി തോമസ്‌. ഇങ്ങനെ മികച്ച അഭിപ്രായമുള്ള പി.ടി തോമസിനെ ഒഴിവാക്കിയതിലൂടെ കോണ്‍ഗ്രസ്‌ പിന്നോക്കം പോയി.
തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ യുഡിഎഫിനായിരുന്നു മുന്‍തൂക്കമെങ്കിലും ഇപ്പോള്‍ യുഡിഎഫ്‌ പിന്നോക്കം പോയി.16-4 എന്ന നിലയില്‍ നിന്നും യുഡിഎഫിന്റെ നില ഇപ്പോള്‍ 12-8 എന്ന നിലയിലേക്കു മാറിയെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
ബാറുകളുടെ ലൈസന്‍സ്‌ റദ്ദാക്കിയ നടപടി ഒരിക്കലും നീതീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. 20,000ത്തോളം കുടുംബങ്ങളെയാണ്‌ ഇത്‌ ബാധിച്ചിരിക്കുന്നത്‌..വരുന്ന തിരഞ്ഞെടുപ്പില്‍ ഇത്‌ യുഡിഎഫിനെ പ്രതികൂലമായി ബാധിക്കും. ഇക്കാര്യത്തില്‍
സുസപാക്യത്തിന്റെ കയ്യടി മാത്രമെ ലഭിക്കുകയുള്ളു.യാതൊരു പരിശോധനയും നടത്താതെ ബാറുകളുടെ ലൈസന്‍സ്‌ റദ്ദാക്കിയ നടപടി ഏകപക്ഷീയമായ തീരുമാനായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഈ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയേയും യുഡിഎഫിനേയും പിന്താങ്ങുകയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇരു മുന്നണികളുടെയും മതേതര മുഖം വ്യക്തമായതിനാലാണ്‌ ലോകസഭാ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികക്കു അനുസൃതമായി വോട്ട്‌ ചെയ്യാന്‍ തീരുമാനച്ചിതെന്നു അദ്ദേഹം പറഞ്ഞു. കേ്രത്തില്‍ പോയി ഒന്നാകാന്‍ വേണ്ടി സംസ്ഥാത്തുള്ളവരെരണ്ടുകൂട്ടരും തമ്മില്‍ തല്ലിക്കുകയാണെന്നും വെള്ളപ്പള്ളി നടേശന്‍ പറഞ്ഞു. ജനങ്ങളെ കബളിപ്പിക്കാനാണ്‌..ഇവിടം വിട്ടു ഡല്‍ഹിയില്‍ ചെല്ലുമ്പോള്‍ ഇരുകൂട്ടരും ഒരുമിച്ചു നില്‍ക്കും.
നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നതില്‍ എന്താണ്‌ തെറ്റെന്നും വെള്ളാപ്പള്ളി ചോദിച്ചു. ഒരു പിന്നോക്ക വര്‍ഗക്കാരനായ മോദി പ്രധാനമന്ത്രിയാകുന്നത്‌ നല്ലകാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ജനങ്ങള്‍ക്ക്‌ സ്വീകാര്യനാണെന്നു മോദി തെളിയിച്ചു. പിന്നെ എന്താണ്‌ കുഴപ്പം. മറ്റാരെയും പോലെ മോദിക്കും പ്രധാനമന്ത്രിയാകുന്നതിനു യോഗ്യതയുണ്ട്‌. ഇതിനെ എതിര്‍ക്കുന്നത്‌ ശരിയല്ല. 

2014 ഏപ്രിൽ 4, വെള്ളിയാഴ്‌ച

ബോബി ചെമ്മണ്ണൂരിന്റെ മാരത്തോണ്‍ എറണാകുളം ജില്ലയില്‍
കൊച്ചി
രക്തദാന സന്ദേശവുമായി ചെമ്മണ്ണൂര്‍ ഗ്രൂപ്പ്‌ ചെയ്‌ര്‍മാനും മാനേജിങ്ങ്‌ ഡയറക്‌ടറുമായ ബോബി ചെമ്മണ്ണൂരിന്റെ മാരത്തോണ്‍ എറണാകുളം ജില്ലയില്‍ എത്തി.
ലോകത്തിലെ ഏറ്റവും വലിയ ബ്ലഡ്‌ ബാങ്ക്‌ രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ മാരത്തണ്‍ സംഘടിപ്പിച്ചിട്ടുള്ളത്‌. രക്തം നല്‍കൂ ,ജീവന്‍ രക്ഷിക്കൂ എന്ന സന്ദേശവുമായി നടത്തുന്ന മാരത്തണില്‍ 10ലക്ഷത്തോളം പേര്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്‌തതായി ബോബി ചെമ്മണ്ണൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മാരത്തണ്‍ 450 കിലോമീറ്റര്‍ പിന്നിട്ടുകഴിഞ്ഞു
ഇന്നലെ രാവിലെ എട്ടരമണിയോടെ തൃശൂര്‍ ജില്ലയിലെ കൊരട്ടിയില്‍ നിന്നാരംഭിച്ച മാരത്തണിനു വിവിധ കേന്ദ്രങ്ങളില്‍ ഊഷ്‌മളമായ സ്വീകരണം ലഭിച്ചു. കാസര്‍കോട്‌ മുതല്‍ തിരുവനന്തപുരം വരെ നിശ്ചയിച്ചിട്ടുള്ള മാരത്തണ്‍ പൂര്‍ത്തിയാകുമ്പോള്‍ 900 കിലോമീറ്റര്‍ പിന്നിടുമെന്നു ബോബി ചെമ്മണ്ണൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ബ്ലഡ്‌ ബാങ്ക്‌ ബോബി ഫ്രെണ്ട്‌സ്‌ ബ്ലഡ്‌ ബാങ്ക്‌ എന്ന പേരില്‍ രൂപീകരിക്കുകയാണ്‌ മാരത്തണ്‍ ഓട്ടത്തിന്റെ ലക്ഷ്യം. ഓട്ടത്തിനോടൊപ്പം എല്ലാ കേന്ദ്രങ്ങളിലും കഴിയുന്ന സാമ്പത്തിക സഹായം ,ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ്‌ ലക്ഷ്യം. 14കോടി രൂപ ഇതിനായി മാറ്റിവെച്ചിട്ടുണ്ട്‌.
മദര്‍തേരേസയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ്‌ തന്നെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലേക്കു നയിച്ചതെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. വിവിധ കേന്ദ്രങ്ങളിലെ സഹായ അഭ്യര്‍ഥനകള്‍ സ്വീകരിച്ച്‌ അര്‍ഹരായവര്‍ക്ക്‌ അവിടെ വച്ചു തന്നെ സഹായം നല്‍കുന്നുണ്ട്‌. കേരളത്തിലെ 14ജില്ലകള്‍ക്കായി ബോബി ഫാന്‍സ്‌ അസോസിയേഷന്റെ പേരില്‍ 14 കോടി രൂപയുടെ സഹായധനമാണ്‌ പ്രഖ്യാപിച്ചിട്ടുള്ളത്‌. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും ജനപ്രതിനിധികളും സാംസ്‌കാരിക പ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരും സജീവമായി പങ്കെടുക്കുന്നു. വിദ്യാലയങ്ങളില്‍ നിന്നുള്ള പങ്കാളിത്തവും ഉണ്ട്‌.
ഇതിനു പിന്നില്‍ രാഷ്‌ട്രീയ സിനിമാ മോഹമൊന്നും ഇല്ലെന്നും താന്‍ നിര്‍മ്മിച്ച ചിത്രത്തില്‍ പോലും അഭനിയിച്ചിട്ടില്ലെന്നും ബോബി പറഞ്ഞു. മറഡോണയെ തിരുവനന്തപുരത്ത്‌ മാരത്തണ്‍ അവസാനിക്കുന്ന അവസരത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു. 
പിണറായി വിജയന്‍ ഭീഷണിപ്പെടുത്തി
അച്യുതാന്ദനെ കൂറുമാറ്റി - എം.എം ഹസന്‍

കൊച്ചി
സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ഭീഷണിപ്പെടുത്തിയാണ്‌ വി.എസ്‌ അച്യുതാനന്ദന്റെ നിലപാട്‌ മാറ്റിയതെന്ന്‌ കോണ്‍ഗ്രസ്‌ വക്താവ്‌ എംഎം ഹസന്‍.
പ്രതിപക്ഷ നേതാവ്‌ സ്ഥാനം നഷ്‌ടമാകുമെന്നതുകൊണ്ടാണ്‌ വി.എസ്‌ കൂറുമാറിയതെന്നും എം.എം ഹസന്‍ പറഞ്ഞു. ലോകസഭാ തിരഞ്ഞെടുപ്പിനു ശേഷം കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ പിന്തുണ ഇല്ലാതെ തന്നെ കോണ്‍ഗ്രസ്‌ അധികാരത്തില്‍ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എറണാകുളം പ്രസ്‌ ക്ലബ്‌ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുയായിരുന്നു അദ്ദേഹം.
പ്രതിപക്ഷനേതാവ്‌ സ്ഥാനം വിഎസില്‍ നിന്നും എടുത്തുമാറ്റുമെന്നു ഭീഷണിപ്പെടുത്തിയാണ്‌ അദ്ദേഹത്തെ കൂറുമാറ്റിയതെന്നു ഹസന്‍ പറഞ്ഞു. ടി.പി വധക്കേസില്‍ കൂറുമാറിയ അവസാന സാക്ഷി അച്യുതാന്ദനാണെന്നും അദ്ദേഹം പറഞ്ഞു
ധീരനായ കമ്യൂണിസറ്റ്‌ എന്നാണ്‌ വിഎസ്‌ ഇത്രയും നാള്‍ ടി.പി ചന്ദ്രശേഖരനെക്കുറിച്ചു പറഞ്ഞിരുന്നത്‌. ധീരനായ രക്തസാക്ഷിയെ ഒറ്റുകൊടുത്ത യൂദാസ്‌ എന്നപേരില്‍ ആയിരിക്കും ഇനി വിഎസ്‌ അറിയപ്പെടുകയെന്നും എം.എം ഹസന്‍ പറഞ്ഞു.
ഇവിടെ സിപിഎം നടത്തുന്നത്‌ കൊലപാതക രാഷ്‌ട്രീയമാണ്‌. .ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎമ്മിനു കുറ്റബോധം പോലുമില്ല.പേരിനുമാത്രമായി ഒരു അന്വേഷണവും പിന്നെ ഒരു പുറത്താക്കലും .അച്യുതാനന്ദനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ പുറത്താക്കല്‍ നടപടിയെന്നു ഹസന്‍ പറഞ്ഞു.ഇതില്‍ പങ്കാളികളായവരെ മുഴുവനും സിപിഎം പുറത്താക്കണമായിരുന്നു.
പി.സി ജോര്‍ജ്‌ ചീഫ്‌ വിപ്പ്‌ അല്ലെ ചീഫ്‌ ക്രിട്ടിക്‌ ആണെന്നു ഹസന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ പാര്‍ട്ടിനേതാവിനു പോലും പി.സി ജോര്‍ജിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. തലയില്‍ കയറിയിരുന്നുപോയില്ലെ ഇനി ചുമക്കുക തന്നെ വേണമെന്നും ഹസന്‍ പറഞ്ഞു.
സിപിഎം ഇപ്പോള്‍ സരിതയുടെ പുറകെ നടക്കുകയാണെന്നും സിപിഎം ജില്ലാ സെക്രട്ടറി സരിതയുടെ സഹായം തേടിയതായും അദ്ദേഹം ആക്ഷേപിച്ചു.ഗൗരിയമ്മയെ പുറത്താക്കിയതല്ലെന്നും പുറത്തുപോയതാണെന്നും ഓര്‍മ്മ ശക്തിനഷ്‌ടപ്പെട്ട എം.വി രാഘവന്റെ പാര്‍ട്ടിയിലെ ഒരുവിഭാഗവും പ്രായാധിക്യംമൂലം വലയുന്ന ഗൗരിയമ്മയും ആണ്‌ ഇപ്പോള്‍ സിപിഎമ്മിന്റെ കൂടെയുള്ളതെന്നും ഹസന്‍ പറഞ്ഞു.


ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്ന കാലത്ത്‌ നടപ്പാക്കിയ ഭിന്നിപ്പിരിച്ചു ഭരിക്കുകയെന്ന തന്ത്രമാണ്‌ ബിജെപിയുടേതെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ എം.എം ഹസന്‍.
കന്നുകാലി സംരക്ഷണം പോലും വര്‍ഗീയമാക്കുകയാണ്‌ അവര്‍.കന്നുകാലി സംരക്ഷണം പോലും വര്‍ഗീയമാക്കുകയാണ്‌ അവര്‍ മുഴക്കുന്നതെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു

കൊടിയേരിയുടേത്‌ ഉണ്ടയില്ലാ വെടി മന്ത്രി കെ.ബാബു


കൊച്ചി: ബാര്‍ ഹോട്ടലുകളുടെ ലൈസന്‍സ്‌ പുതുക്കുന്നതുമായി ബന്ധപ്പെട്ട്‌ കോണ്‍ഗ്രസിനെതിരെയും കേരള കോണ്‍ഗ്രസിനെതിരെയും പ്രതിപക്ഷ ഉപനേതാവ്‌ കോടിയേരി ബാലകൃഷ്‌ണന്‍ ഉന്നയിച്ച 25 കോടിയുടെ അഴിമതി ആരോപണം ഉണ്ടയില്ലാത്ത വെടി മാത്രമാണെന്ന്‌ എക്‌സൈസ്‌ വകുപ്പ്‌ മന്ത്രി കെ.ബാബു. ഇലക്ഷന്‍ സ്റ്റണ്ടിനു വേണ്ടിയുള്ളതാണ്‌ കോടിയേരിയുടെ ആരോപണങ്ങള്‍. സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ തെളിവുകള്‍ ഹാജരാക്കാമെന്നാണ്‌ കോടിയേരി പറയുന്നത്‌. ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ കൈവശമുണ്ടെങ്കില്‍ അത്‌ ലോക്‌സഭ തെരഞ്ഞെടുപ്പിന്‌ മുമ്പാണ്‌ വെളിപ്പെടുേണണ്ടതെന്നും ഇക്കാര്യത്തില്‍ കോടിയേരി യു.ഡി.എഫിനോട്‌ ഒരു ഔദാര്യവും കാണിക്കേണ്ട കാര്യമില്ലെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വര്‍ഷാവര്‍ഷം ബാര്‍ ലൈസന്‍സ്‌ പുതുക്കുന്നതിന്റെ ഭാഗമായാണ്‌ സര്‍ക്കാര്‍ ഇത്തവണയും മികച്ച നിലവാരമുള്ള ബാറുകള്‍ക്ക്‌ ലൈസന്‍സ്‌ പുതുക്കി നല്‍കിയത്‌. അഴിമതി കാണിക്കാനാണെങ്കില്‍ 418 ബാറുകളുടെ ലൈസന്‍സും കൂടി സര്‍ക്കാറിന്‌ പുതുക്കി നല്‍കാമായിരുന്നു. സംസ്ഥാനത്ത്‌ ആകെയുള്ള 743 ബാര്‍ ഹോട്ടലുകളില്‍ 306 എണ്ണത്തിന്റെ മാത്രമാണ്‌ ലൈസന്‍സ്‌ പുതുക്കിയത്‌. മറ്റു ബാര്‍ ഹോട്ടലുകളുടെ ലൈസന്‍സ്‌ പുതുക്കേണ്ട കാര്യത്തില്‍ തെരഞ്ഞെടുപ്പിന്‌ ശേഷം തീരുമാനമുണ്ടാകുമെന്നും ഇതില്‍ ഒരു നയരൂപീകരണം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
മൂന്നു വര്‍ഷത്തിനിടെ ബിവറേജ്‌ കോര്‍പ്പറേഷന്റെ പുതിയ ഔട്ട്‌ലെറ്റുകള്‍ തുറക്കാത്തതും, ബാര്‍ ലൈസന്‍സ്‌ ഫോര്‍ സ്റ്റാറിന്‌ മേലെയുള്ള ഹോട്ടലുകള്‍ക്ക്‌ മാത്രമായി പരിമിതപ്പെടുത്തിയതും, ബാറുകളുടെ പ്രവര്‍ത്തന സമയം കുറച്ചതും യു.ഡി.എഫ്‌ സര്‍ക്കാറിന്റെ ധീരമായ തീരുമാനങ്ങളാണ്‌. മദ്യ ലഭ്യത കുറക്കുക എന്നതാണ്‌ സര്‍ക്കാര്‍ നയം. ഇത്രയധികം കര്‍ക്കശമായ വ്യവസ്ഥകള്‍ മുമ്പ്‌ ഒരു സര്‍ക്കാറും കൊണ്ടു വന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു  

ആന്റണി സ്ഥാനം മറന്ന്‌ പഴയ യൂത്ത്‌ കോണ്‍ഗ്രസുകാരനെപോലെ പെരുമാറുന്നു - പിണറായി വിജയന്‍


കൊച്ചി
എ.കെ ആന്റണി തന്റെ സ്ഥാനം മറന്ന്‌ പഴയ യൂത്ത്‌ കോണ്‍ഗ്രസുകാരനെപ്പോലെയാണ്‌ പെരുമാറുന്നതെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
ഇപ്പോള്‍ അദ്ദേഹം പ്രസംഗിക്കേണ്ടത്‌ കോണ്‍ഗ്രസ്‌ നേരിടുന്ന പ്രതിസന്ധികളെയും അദ്ദേഹം കൈകാര്യം ചെയ്‌തിരുന്ന പ്രതിരോധവകുപ്പിലെ പ്രശ്‌നങ്ങളെയും കുറിച്ചാണ്‌ സംസാരിക്കേണ്ടത്‌. ആന്റണിയുടെ വാചകകസര്‍ത്ത്‌ ഒരിഞ്ചുപോലും ബാധിക്കില്ല.ആന്റണിയുടെ പരാമര്‍ശങ്ങളെ ആരും കണക്കിലെടുക്കില്ല.ഈ പരാമര്‍ശങ്ങള്‍ ഏശില്ല.
എത്ര കോണ്‍ഗ്രസുകാര്‍ ആന്റണിയുടെ ഒപ്പം നില്‍ക്കുന്നു ആന്റണി നോക്കിയാല്‍ മതി.

കഴിഞ്ഞ ദിവസം പീതാംബരക്കുറുപ്പ്‌ നടത്തിയ വെളിപ്പെടുത്തലോടെ ആര്‍എസ്‌പിയുടെ വഞ്ചന കൂടുതല്‍ വ്യക്തമായതായി സിപിഎം പറഞ്ഞു. നേരത്തെ തന്നെ ആര്‍എസ്‌പി യുഡിഫിലേക്കു പോകാനുള്ള തീരുമാനത്തിലെത്തിയിരുന്നു. ഈ നീക്കം വളരെ ആസൂത്രിതമായിരുന്നു. ചന്ദ്രചൂഡനും ഇക്കാര്യം അറിയമായിരുന്നു. ആര്‍എസ്‌പി നേതാക്കളെ അടുത്ത സുഹൃത്ത്‌ ആയിരുന്നതിനാല്‍ അവിശ്വസിക്കേണ്ട കാര്യവുമില്ലായിരുന്നു. സുഹൃത്തുക്കള്‍ ആയിരുന്നവര്‍ ചതിക്കുമെന്നു തിരിച്ചറിയാനും കഴിഞ്ഞില്ല. ചന്ദ്രചൂഡനും കൂട്ടുരം ഇങ്ങനെ ചതിക്കുമെന്നു മുന്‍കൂട്ടി കാണുവാന്‍# കഴിഞ്ഞില്ല. സിപിഎം കോണ്‍ഗ്രസിനോട്‌ മൃദുസമീപനം കാണിക്കുന്നുവെന്നു പരാതിപ്പെട്ടിരുന്നവരാണ്‌ ആര്‍എസ്‌പിക്കാര്‍. . ആര്‍എസ്‌പിക്ക്‌ കൊല്ലം സീറ്റ്‌ കൊടുക്കാത്തിലുള്ള നിരാശയാണ്‌ മുന്നണി വിടുവാനുള്ള കാരണമായി പറയുന്നതെന്നത്‌ തെറ്റാണ്‌. ഏഴാം തീയതി യാണ്‌ സീറ്റ്‌ ചര്‍ച്ച ആരംഭിച്ചത്‌. അതിനു മുന്‍പു തന്നെ ആര്‍എസ്‌പി മുന്നണി വിടാനുള്ള തീരുമാനം എടുത്തിരുന്നുവെന്നു വ്യക്തം
എല്‍ഡിഎഫില്‍ സിപിഎം കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്ത സിപിഐ ആണ്‌. മൂന്നാം സ്ഥാനം ജനതാദള്‍ എസിനും. ഇപ്പോള്‍ അവര്‍ പഴയ ജനതാദള്‍ എസിന്റെ നിലയിലേക്കു വളര്‍ന്നിട്ടുണ്ട്‌.
പാര്‍ട്ടിയെ ആക്രമിക്കുന്നതിന്റെ ഭാഗമായാണ്‌ വിഎസിനെ ആക്രമിക്കുന്നതെന്നും പിണറായി പറഞ്ഞു. വളരെ മികച്ച സ്ഥാനാര്‍ഥികളെ തന്നെയാണ്‌ ഇടതുമുന്നണി നിര്‍ത്തിയിരിക്കുന്നതുന്നും സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ എല്ലാം സമൂഹത്തില്‍ പിന്തുണയുള്ളവരാണ്‌. ഇന്നസെന്റിനെ പോലുള്ളവരെ കിട്ടിയത്‌ വളരെ നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയ്‌ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാകുവാന്‍ വേണ്ടി നില്‍ക്കുന്നവരല്ല. സിപിഎം നിര്‍ത്തിയ സ്ഥാനാര്‍ഥികളെല്ലാം സിപിഎം കാരാണെന്നു ഇതുവരെ പറഞ്ഞിട്ടില്ല. നാടിനു ചേരാത്തവരെ ഇതുവരെ കൊണ്ടുവന്നിട്ടില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.ഫിലിപ്പോസ്‌ തോമസിനെതിരെ ഒരിക്കലും ആരോപണം ഉയര്‍ന്നിട്ടില്ല.അദ്ദേഹത്തിന്റെ ഏകഅയോഗ്യത അദ്ദേഹത്തിനുണ്ടായത്‌ കോണ്‍ഗ്രസുകാരനായിരുന്നപ്പോഴായിരുന്നു കോണ്‍ഗ്രസ്‌ പാര്‍ട്ടി വിട്ടുവന്നതോടെ അദ്ദേഹത്തിന്റെ ഈ അയോഗ്യത മാറി.
സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ കടം വാങ്ങേണ്ട ഗതികേട്‌ ഇതുവരെ ഉണ്ടായിട്ടില്ല. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ്‌ കടംവാങ്ങേണ്ട ഗതികേടില്‍ എത്തിച്ചത്‌..
അഭിപ്രായ സര്‍വെകളെ സിപിഎം കാര്യമായിട്ടെടുക്കുന്നില്ല.കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ്‌ സീറ്റുകള്‍ തൂത്തുവാരുമെന്നായിരുന്നുവല്ലോ പ്രവചനങ്ങള്‍. അഭിപ്രായ സര്‍വേകള്‍ കര്‍സേവകളാണ്‌. കോര്‍പ്പറേറ്റുകളുടെ താല്‍പ്പര്യമുള്ള സര്‍വേകളാണ്‌ പുറത്തുവരുന്നതെന്നും പിണറായി പറഞ്ഞു.കേരളത്തില്‍ കോണ്‍ഗ്രസിനു ഒരു സീറ്റുപോലും കിട്ടുകയില്ലെന്നു പിണറായി പറഞ്ഞു.ഇത്തവണ കോണ്‍ഗ്രസ്‌ പാര്‍ലമെന്റില്‍ രണ്ടക്കത്തില്‍ ഒതുങ്ങുമെന്നും അദ്ദേഹം പ്രവചിച്ചു. എല്ലാ മണ്ഡലങ്ങളിലും എല്‍എല്‍ഡിഎഫിനു അനുകൂലമായ പ്രതികരണാണുള്ളത്‌. യുഡിഎഫിനോടുള്ള വിപ്രതിപത്തിയാണ്‌ പ്രധാന കാരണം . യുഡിഎഫിനോടൊപ്പം നിന്നവര്‍ ഇത്തവണ അവരെ തള്ളിക്കളഞ്ഞ്‌ എല്‍ഡിഎഫിനെ സ്വീകരിക്കുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.
സൂര്യനെല്ലി കേസിലെ കോടതി വിധിയേയും പെണ്‍കുട്ടിക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കം ചെയ്‌തതും അദ്ദേഹം സ്വാഗതം ചെയ്‌ത 

2014 ഏപ്രിൽ 1, ചൊവ്വാഴ്ച

നാലാമത്‌ സംസ്ഥാന യൂത്ത്‌ അത്‌ലറ്റിക്‌ .ചാമ്പ്യന്‍ഷിപ്പ്‌



കെ.എ ഒളിമ്പ്യന്‍ സുരേഷ്‌ ബാബു സ്‌മാരക
സംസ്ഥാന അത്‌ലറ്റിക്‌ മീറ്റ്‌ 6.7 തീയതികളില്‍
കൊച്ചി
ഒളിമ്പ്യന്‍ സുരേഷ്‌ബാബു സ്‌മാരക നാലാമത്‌ സംസ്ഥാന യൂത്ത്‌ അത്‌ലറ്റിക്‌ .ചാമ്പ്യന്‍ഷിപ്പ്‌ 6.7 തീയതികളില്‍ മഹാരാജാസ്‌ കോളേജ്‌ സിന്തറ്റിക്‌ ട്രാക്കില്‍ നടക്കും..ആറാം തീയതി വൈകിട്ട്‌ മൂന്നരയ്‌ക്കു നടക്കുന്ന ഉദ്‌ഘാടന ചടങ്ങില്‍ ബേബി മാത്യു സോമതീരം, ഇഡിഎഎ പ്രസിഡന്റ്‌ റോയ്‌ ജോസഫ്‌, ഇ.എസ്‌ ജോസ്‌ ,ഡോ. ജോസ്‌ സക്കറിയ എന്നിവര്‍ പങ്കെടുക്കും

ബേക്കേഴ്‌സ്‌ അസോസിയേഷ,നും മാസ്‌റ്റര്‍ ലൈഫും സംയുക്തമായി സംഘടിപ്പിച്ച ശില്‍പ്പശാല

 ശില്‍പ്പശാലയില്‍ ബോംഗേ കമ്പനിയുടെ ഒന്‍പത്‌ ബേക്കറി ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നു.സിഗ്‌പാല്‍സിംഗ്‌, എ.നൗഷാദ്‌, എ.എം ശങ്കരന്‍എന്നിവര്‍ സമീപം

ബേക്കേഴ്‌സ്‌ അസോസിയേഷ,നും മാസ്‌റ്റര്‍ ലൈഫും സംയുക്തമായി സംഘടിപ്പിച്ച ശില്‍പ്പശാല ബേക്കേഴ്‌സ്‌ കേരള സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എ.കെ വിശ്വനാഥന്‍ ഉദ്‌ഘാടനം ചെയ്യുന്നു. കെ.എ കുഞ്ഞച്ചന്‍, സിഗ്‌പാല്‍സിംഗ്‌, എ.നൗഷാദ്‌, എ.എം ശങ്കരന്‍എന്നിവര്‍ സമീപം.