ബോബി ചെമ്മണ്ണൂരിന്റെ മാരത്തോണ്‍ എറണാകുളം ജില്ലയില്‍
കൊച്ചി
രക്തദാന സന്ദേശവുമായി ചെമ്മണ്ണൂര്‍ ഗ്രൂപ്പ് ചെയ്‌ര്‍മാനും മാനേജിങ്ങ് ഡയറക്‌ടറുമായ ബോബി ചെമ്മണ്ണൂരിന്റെ മാരത്തോണ്‍ എറണാകുളം ജില്ലയില്‍ എത്തി.
ലോകത്തിലെ ഏറ്റവും വലിയ ബ്ലഡ് ബാങ്ക് രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാരത്തണ്‍ സംഘടിപ്പിച്ചിട്ടുള്ളത്. രക്തം നല്‍കൂ ,ജീവന്‍ രക്ഷിക്കൂ എന്ന സന്ദേശവുമായി നടത്തുന്ന മാരത്തണില്‍ 10ലക്ഷത്തോളം പേര്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്‌തതായി ബോബി ചെമ്മണ്ണൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മാരത്തണ്‍ 450 കിലോമീറ്റര്‍ പിന്നിട്ടുകഴിഞ്ഞു
ഇന്നലെ രാവിലെ എട്ടരമണിയോടെ തൃശൂര്‍ ജില്ലയിലെ കൊരട്ടിയില്‍ നിന്നാരംഭിച്ച മാരത്തണിനു വിവിധ കേന്ദ്രങ്ങളില്‍ ഊഷ്‌മളമായ സ്വീകരണം ലഭിച്ചു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നിശ്ചയിച്ചിട്ടുള്ള മാരത്തണ്‍ പൂര്‍ത്തിയാകുമ്പോള്‍ 900 കിലോമീറ്റര്‍ പിന്നിടുമെന്നു ബോബി ചെമ്മണ്ണൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ബ്ലഡ് ബാങ്ക് ബോബി ഫ്രെണ്ട്‌സ് ബ്ലഡ് ബാങ്ക് എന്ന പേരില്‍ രൂപീകരിക്കുകയാണ് മാരത്തണ്‍ ഓട്ടത്തിന്റെ ലക്ഷ്യം. ഓട്ടത്തിനോടൊപ്പം എല്ലാ കേന്ദ്രങ്ങളിലും കഴിയുന്ന സാമ്പത്തിക സഹായം ,ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് ലക്ഷ്യം. 14കോടി രൂപ ഇതിനായി മാറ്റിവെച്ചിട്ടുണ്ട്.
മദര്‍തേരേസയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് തന്നെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലേക്കു നയിച്ചതെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. വിവിധ കേന്ദ്രങ്ങളിലെ സഹായ അഭ്യര്‍ഥനകള്‍ സ്വീകരിച്ച് അര്‍ഹരായവര്‍ക്ക് അവിടെ വച്ചു തന്നെ സഹായം നല്‍കുന്നുണ്ട്. കേരളത്തിലെ 14ജില്ലകള്‍ക്കായി ബോബി ഫാന്‍സ് അസോസിയേഷന്റെ പേരില്‍ 14 കോടി രൂപയുടെ സഹായധനമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും ജനപ്രതിനിധികളും സാംസ്‌കാരിക പ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരും സജീവമായി പങ്കെടുക്കുന്നു. വിദ്യാലയങ്ങളില്‍ നിന്നുള്ള പങ്കാളിത്തവും ഉണ്ട്.
ഇതിനു പിന്നില്‍ രാഷ്‌ട്രീയ സിനിമാ മോഹമൊന്നും ഇല്ലെന്നും താന്‍ നിര്‍മ്മിച്ച ചിത്രത്തില്‍ പോലും അഭനിയിച്ചിട്ടില്ലെന്നും ബോബി പറഞ്ഞു. മറഡോണയെ തിരുവനന്തപുരത്ത് മാരത്തണ്‍ അവസാനിക്കുന്ന അവസരത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ