പിണറായി വിജയന്‍ ഭീഷണിപ്പെടുത്തി
അച്യുതാന്ദനെ കൂറുമാറ്റി - എം.എം ഹസന്‍
കൊച്ചി
സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ഭീഷണിപ്പെടുത്തിയാണ് വി.എസ് അച്യുതാനന്ദന്റെ നിലപാട് മാറ്റിയതെന്ന് കോണ്‍ഗ്രസ് വക്താവ് എംഎം ഹസന്‍.
പ്രതിപക്ഷ നേതാവ് സ്ഥാനം നഷ്‌ടമാകുമെന്നതുകൊണ്ടാണ് വി.എസ് കൂറുമാറിയതെന്നും എം.എം ഹസന്‍ പറഞ്ഞു. ലോകസഭാ തിരഞ്ഞെടുപ്പിനു ശേഷം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണ ഇല്ലാതെ തന്നെ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുയായിരുന്നു അദ്ദേഹം.
പ്രതിപക്ഷനേതാവ് സ്ഥാനം വിഎസില്‍ നിന്നും എടുത്തുമാറ്റുമെന്നു ഭീഷണിപ്പെടുത്തിയാണ് അദ്ദേഹത്തെ കൂറുമാറ്റിയതെന്നു ഹസന്‍ പറഞ്ഞു. ടി.പി വധക്കേസില്‍ കൂറുമാറിയ അവസാന സാക്ഷി അച്യുതാന്ദനാണെന്നും അദ്ദേഹം പറഞ്ഞു
ധീരനായ കമ്യൂണിസറ്റ് എന്നാണ് വിഎസ് ഇത്രയും നാള്‍ ടി.പി ചന്ദ്രശേഖരനെക്കുറിച്ചു പറഞ്ഞിരുന്നത്. ധീരനായ രക്തസാക്ഷിയെ ഒറ്റുകൊടുത്ത യൂദാസ് എന്നപേരില്‍ ആയിരിക്കും ഇനി വിഎസ് അറിയപ്പെടുകയെന്നും എം.എം ഹസന്‍ പറഞ്ഞു.
ഇവിടെ സിപിഎം നടത്തുന്നത് കൊലപാതക രാഷ്‌ട്രീയമാണ്. .ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎമ്മിനു കുറ്റബോധം പോലുമില്ല.പേരിനുമാത്രമായി ഒരു അന്വേഷണവും പിന്നെ ഒരു പുറത്താക്കലും .അച്യുതാനന്ദനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ പുറത്താക്കല്‍ നടപടിയെന്നു ഹസന്‍ പറഞ്ഞു.ഇതില്‍ പങ്കാളികളായവരെ മുഴുവനും സിപിഎം പുറത്താക്കണമായിരുന്നു.
പി.സി ജോര്‍ജ് ചീഫ് വിപ്പ് അല്ലെ ചീഫ് ക്രിട്ടിക് ആണെന്നു ഹസന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ പാര്‍ട്ടിനേതാവിനു പോലും പി.സി ജോര്‍ജിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. തലയില്‍ കയറിയിരുന്നുപോയില്ലെ ഇനി ചുമക്കുക തന്നെ വേണമെന്നും ഹസന്‍ പറഞ്ഞു.
സിപിഎം ഇപ്പോള്‍ സരിതയുടെ പുറകെ നടക്കുകയാണെന്നും സിപിഎം ജില്ലാ സെക്രട്ടറി സരിതയുടെ സഹായം തേടിയതായും അദ്ദേഹം ആക്ഷേപിച്ചു.ഗൗരിയമ്മയെ പുറത്താക്കിയതല്ലെന്നും പുറത്തുപോയതാണെന്നും ഓര്‍മ്മ ശക്തിനഷ്‌ടപ്പെട്ട എം.വി രാഘവന്റെ പാര്‍ട്ടിയിലെ ഒരുവിഭാഗവും പ്രായാധിക്യംമൂലം വലയുന്ന ഗൗരിയമ്മയും ആണ് ഇപ്പോള്‍ സിപിഎമ്മിന്റെ കൂടെയുള്ളതെന്നും ഹസന്‍ പറഞ്ഞു.
ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് നടപ്പാക്കിയ ഭിന്നിപ്പിരിച്ചു ഭരിക്കുകയെന്ന തന്ത്രമാണ് ബിജെപിയുടേതെന്ന് കോണ്‍ഗ്രസ് നേതാവ് എം.എം ഹസന്‍.
കന്നുകാലി സംരക്ഷണം പോലും വര്‍ഗീയമാക്കുകയാണ് അവര്‍.കന്നുകാലി സംരക്ഷണം പോലും വര്‍ഗീയമാക്കുകയാണ് അവര്‍ മുഴക്കുന്നതെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ