കൊച്ചി
നാക്കിനു എല്ലില്ലാത്ത എസ്‌എന്‍ഡിപി യോഗം അധ്യക്ഷന്‍ വെള്ളാപ്പള്ളി നടേശന്‍ എറണാകുളം പ്രസ്‌ക്ലബിനെ പിടിച്ചിരുത്തി.
വാചകകസര്‍ത്ത് കാടുകയറി ഒടുവില്‍ സോളാര്‍ സരിതയില്‍ എത്തിയപ്പോള്‍ സരിതയെ വാസവദത്തയായിട്ടാണ് വെള്ളാപ്പള്ളിയ്‌ക്ക് ഉപമിക്കാന്‍ തോന്നിയത്. സ്വയം ഉപഗുപ്‌തനായും. കുറ്റങ്ങളെല്ലാം ഏറ്റുപറഞ്ഞ് സരിത തന്റെ അടുക്കല്‍ എത്തുമെന്നും വെള്ളാപ്പള്ളി പറയുന്നു.
ഇപ്പോള്‍ സമയമായില്ലെന്നാണ് വെള്ളാപ്പള്ളി പറയുന്നത്.
ഈ വരുന്ന ലോകസഭ തിരരഞ്ഞെടുപ്പ് യുഡിഎഫ് സര്‍ക്കാരിന്റെ വിലയിരുത്തല്‍ ആകുമെങ്കില്‍ ഉമ്മന്‍ ചാണ്ടി രാജി തയ്യാറാക്കി വെക്കട്ടേ എന്ന് എസ്‌എന്‍ഡിപി യോഗം അധ്യക്ഷന്‍ വെള്ളാപ്പിള്ളി നടേശന്‍. മുന്നണി നോക്കാതെ തങ്ങളെ സഹായച്ചവരെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.എറണാകുളം പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ പെടുത്തു സംസാരക്കുകയായിരുന്നു അദ്ദേഹം.
അവസാനഘട്ടത്തില്‍ യുഡിഎഫിന്റെ ഗ്രാഫ് താഴ്‌ന്നു വരികയാണ്. ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ് ജയിക്കണമെന്നാണ് തന്റെ താല്‍പ്പര്യമെന്നും ജോയിസ് ജോര്‍ജിനേക്കാള്‍ മികച്ച സ്ഥാനാര്‍ഥി എം.എം മണി ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു
ഇടുക്കിയില്‍ സിപിഎം മണിയാശാനെ നിര്‍ത്തേണ്ടതായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കഴിഞ്ഞ കാലത്ത് ഉണ്ടായിരുന്ന സീറ്റുകളെല്ലാം നിലനിര്‍ത്താന്‍ യുഡിഎഫിനു ഒരു കാരണവശാലും സാധിക്കില്ല. ഗ്രാഫ് ഇപ്പോള്‍ താഴ്‌ന്നു നില്‍ക്കുകായണ്. എല്‍ഡിഎഫ് നല്ല ഉഷാറായിട്ട് നല്ല ഊര്‍ജമായിട്ട് പ്രവര്‍ത്തിക്കുന്നു. അതുകൊണ്ട് നല്ല വ്യത്യാസം വന്നിട്ടുണ്ട്. നേരത്തെ വളരെ അനായാസമായി ജയിക്കുമെന്നു കോണ്‍ഗ്രസ് അവകാശപ്പെട്ടിരുന്ന പലയിടത്തും ഇപ്പോള്‍ കടുത്ത മത്സരമാണ് നടക്കുന്നതെന്നു പറയുന്നു.അതുകൊണ്ട് യുഡിഎഫ് സര്‍ക്കാരിന്റെ വിലയിരുത്തലാണ് ഈ തിരഞ്ഞെടുപ്പ് എന്നു പറഞ്ഞ ഉമ്മന്‍ചാണ്ടി ഇപ്പോള്‍ തന്നെ രാജി തയ്യാറാക്കിവെക്കുകയാണ് നല്ലതെന്നു വെള്ളാപ്പള്ളി പറഞ്ഞു.
ഇടുക്കിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിനായിരിക്കും തന്റെ പിന്തുണയെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഇടുക്കിയില്‍ ഭൂരിപക്ഷ സമുദായത്തിനായിരുന്നു സീറ്റ് നല്‍കേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി ജില്ല ആരു ഭരിക്കണമെന്നു 30ശതമാനുള്ള തിരുമേനിമാര്‍ പ്രഖ്യാപിച്ചാല്‍ ബാക്കിയുള്ളവര് അരയില്‍ കിക്കുന്നതു കൂടെ കഴുത്തില്‍ ഇട്ടു ഒരു കുരിശുമായി നടന്നാല്‍ പോരെ എന്നു വെള്ളാപ്പള്ളി ചോദിച്ചു. ഇരുമുന്നണികളും മതശക്തികക്കു കീഴടങ്ങിയിരിക്കുകയാണ് . പി.ടി തോമസിനെതിരെ തിരുമേനിമാര്‍ നടത്തിയ ആക്രമണം വളരെ മോശമായിരുന്നു. ഒരു മനുഷ്യനെയും ഇതേപോലെ അപമാനിക്കരുത്. പോത്തിറച്ചിയും കപ്പയും വെച്ചു പി.ടി തോമസിന്റെ പതിനാറടിയന്തിരം നടത്തിയത് അതീവ നീചമായിരുന്നു. ഇന്ത്യയിടെ രണ്ടാമത്തെ മികച്ച എംപിയായി തിരഞ്ഞെടുത്ത എംപിയാണ് പി.ടി തോമസ്. ഇങ്ങനെ മികച്ച അഭിപ്രായമുള്ള പി.ടി തോമസിനെ ഒഴിവാക്കിയതിലൂടെ കോണ്‍ഗ്രസ് പിന്നോക്കം പോയി.
തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ യുഡിഎഫിനായിരുന്നു മുന്‍തൂക്കമെങ്കിലും ഇപ്പോള്‍ യുഡിഎഫ് പിന്നോക്കം പോയി.16-4 എന്ന നിലയില്‍ നിന്നും യുഡിഎഫിന്റെ നില ഇപ്പോള്‍ 12-8 എന്ന നിലയിലേക്കു മാറിയെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
ബാറുകളുടെ ലൈസന്‍സ് റദ്ദാക്കിയ നടപടി ഒരിക്കലും നീതീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. 20,000ത്തോളം കുടുംബങ്ങളെയാണ് ഇത് ബാധിച്ചിരിക്കുന്നത്..വരുന്ന തിരഞ്ഞെടുപ്പില്‍ ഇത് യുഡിഎഫിനെ പ്രതികൂലമായി ബാധിക്കും. ഇക്കാര്യത്തില്‍
സുസപാക്യത്തിന്റെ കയ്യടി മാത്രമെ ലഭിക്കുകയുള്ളു.യാതൊരു പരിശോധനയും നടത്താതെ ബാറുകളുടെ ലൈസന്‍സ് റദ്ദാക്കിയ നടപടി ഏകപക്ഷീയമായ തീരുമാനായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഈ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയേയും യുഡിഎഫിനേയും പിന്താങ്ങുകയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇരു മുന്നണികളുടെയും മതേതര മുഖം വ്യക്തമായതിനാലാണ് ലോകസഭാ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികക്കു അനുസൃതമായി വോട്ട് ചെയ്യാന്‍ തീരുമാനച്ചിതെന്നു അദ്ദേഹം പറഞ്ഞു. കേ്രത്തില്‍ പോയി ഒന്നാകാന്‍ വേണ്ടി സംസ്ഥാത്തുള്ളവരെരണ്ടുകൂട്ടരും തമ്മില്‍ തല്ലിക്കുകയാണെന്നും വെള്ളപ്പള്ളി നടേശന്‍ പറഞ്ഞു. ജനങ്ങളെ കബളിപ്പിക്കാനാണ്..ഇവിടം വിട്ടു ഡല്‍ഹിയില്‍ ചെല്ലുമ്പോള്‍ ഇരുകൂട്ടരും ഒരുമിച്ചു നില്‍ക്കും.
നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നതില്‍ എന്താണ് തെറ്റെന്നും വെള്ളാപ്പള്ളി ചോദിച്ചു. ഒരു പിന്നോക്ക വര്‍ഗക്കാരനായ മോദി പ്രധാനമന്ത്രിയാകുന്നത് നല്ലകാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ജനങ്ങള്‍ക്ക് സ്വീകാര്യനാണെന്നു മോദി തെളിയിച്ചു. പിന്നെ എന്താണ് കുഴപ്പം. മറ്റാരെയും പോലെ മോദിക്കും പ്രധാനമന്ത്രിയാകുന്നതിനു യോഗ്യതയുണ്ട്. ഇതിനെ എതിര്‍ക്കുന്നത് ശരിയല്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ