2014, ഏപ്രിൽ 4, വെള്ളിയാഴ്‌ച

ആന്റണി സ്ഥാനം മറന്ന്‌ പഴയ യൂത്ത്‌ കോണ്‍ഗ്രസുകാരനെപോലെ പെരുമാറുന്നു - പിണറായി വിജയന്‍


കൊച്ചി
എ.കെ ആന്റണി തന്റെ സ്ഥാനം മറന്ന്‌ പഴയ യൂത്ത്‌ കോണ്‍ഗ്രസുകാരനെപ്പോലെയാണ്‌ പെരുമാറുന്നതെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
ഇപ്പോള്‍ അദ്ദേഹം പ്രസംഗിക്കേണ്ടത്‌ കോണ്‍ഗ്രസ്‌ നേരിടുന്ന പ്രതിസന്ധികളെയും അദ്ദേഹം കൈകാര്യം ചെയ്‌തിരുന്ന പ്രതിരോധവകുപ്പിലെ പ്രശ്‌നങ്ങളെയും കുറിച്ചാണ്‌ സംസാരിക്കേണ്ടത്‌. ആന്റണിയുടെ വാചകകസര്‍ത്ത്‌ ഒരിഞ്ചുപോലും ബാധിക്കില്ല.ആന്റണിയുടെ പരാമര്‍ശങ്ങളെ ആരും കണക്കിലെടുക്കില്ല.ഈ പരാമര്‍ശങ്ങള്‍ ഏശില്ല.
എത്ര കോണ്‍ഗ്രസുകാര്‍ ആന്റണിയുടെ ഒപ്പം നില്‍ക്കുന്നു ആന്റണി നോക്കിയാല്‍ മതി.

കഴിഞ്ഞ ദിവസം പീതാംബരക്കുറുപ്പ്‌ നടത്തിയ വെളിപ്പെടുത്തലോടെ ആര്‍എസ്‌പിയുടെ വഞ്ചന കൂടുതല്‍ വ്യക്തമായതായി സിപിഎം പറഞ്ഞു. നേരത്തെ തന്നെ ആര്‍എസ്‌പി യുഡിഫിലേക്കു പോകാനുള്ള തീരുമാനത്തിലെത്തിയിരുന്നു. ഈ നീക്കം വളരെ ആസൂത്രിതമായിരുന്നു. ചന്ദ്രചൂഡനും ഇക്കാര്യം അറിയമായിരുന്നു. ആര്‍എസ്‌പി നേതാക്കളെ അടുത്ത സുഹൃത്ത്‌ ആയിരുന്നതിനാല്‍ അവിശ്വസിക്കേണ്ട കാര്യവുമില്ലായിരുന്നു. സുഹൃത്തുക്കള്‍ ആയിരുന്നവര്‍ ചതിക്കുമെന്നു തിരിച്ചറിയാനും കഴിഞ്ഞില്ല. ചന്ദ്രചൂഡനും കൂട്ടുരം ഇങ്ങനെ ചതിക്കുമെന്നു മുന്‍കൂട്ടി കാണുവാന്‍# കഴിഞ്ഞില്ല. സിപിഎം കോണ്‍ഗ്രസിനോട്‌ മൃദുസമീപനം കാണിക്കുന്നുവെന്നു പരാതിപ്പെട്ടിരുന്നവരാണ്‌ ആര്‍എസ്‌പിക്കാര്‍. . ആര്‍എസ്‌പിക്ക്‌ കൊല്ലം സീറ്റ്‌ കൊടുക്കാത്തിലുള്ള നിരാശയാണ്‌ മുന്നണി വിടുവാനുള്ള കാരണമായി പറയുന്നതെന്നത്‌ തെറ്റാണ്‌. ഏഴാം തീയതി യാണ്‌ സീറ്റ്‌ ചര്‍ച്ച ആരംഭിച്ചത്‌. അതിനു മുന്‍പു തന്നെ ആര്‍എസ്‌പി മുന്നണി വിടാനുള്ള തീരുമാനം എടുത്തിരുന്നുവെന്നു വ്യക്തം
എല്‍ഡിഎഫില്‍ സിപിഎം കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്ത സിപിഐ ആണ്‌. മൂന്നാം സ്ഥാനം ജനതാദള്‍ എസിനും. ഇപ്പോള്‍ അവര്‍ പഴയ ജനതാദള്‍ എസിന്റെ നിലയിലേക്കു വളര്‍ന്നിട്ടുണ്ട്‌.
പാര്‍ട്ടിയെ ആക്രമിക്കുന്നതിന്റെ ഭാഗമായാണ്‌ വിഎസിനെ ആക്രമിക്കുന്നതെന്നും പിണറായി പറഞ്ഞു. വളരെ മികച്ച സ്ഥാനാര്‍ഥികളെ തന്നെയാണ്‌ ഇടതുമുന്നണി നിര്‍ത്തിയിരിക്കുന്നതുന്നും സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ എല്ലാം സമൂഹത്തില്‍ പിന്തുണയുള്ളവരാണ്‌. ഇന്നസെന്റിനെ പോലുള്ളവരെ കിട്ടിയത്‌ വളരെ നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയ്‌ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാകുവാന്‍ വേണ്ടി നില്‍ക്കുന്നവരല്ല. സിപിഎം നിര്‍ത്തിയ സ്ഥാനാര്‍ഥികളെല്ലാം സിപിഎം കാരാണെന്നു ഇതുവരെ പറഞ്ഞിട്ടില്ല. നാടിനു ചേരാത്തവരെ ഇതുവരെ കൊണ്ടുവന്നിട്ടില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.ഫിലിപ്പോസ്‌ തോമസിനെതിരെ ഒരിക്കലും ആരോപണം ഉയര്‍ന്നിട്ടില്ല.അദ്ദേഹത്തിന്റെ ഏകഅയോഗ്യത അദ്ദേഹത്തിനുണ്ടായത്‌ കോണ്‍ഗ്രസുകാരനായിരുന്നപ്പോഴായിരുന്നു കോണ്‍ഗ്രസ്‌ പാര്‍ട്ടി വിട്ടുവന്നതോടെ അദ്ദേഹത്തിന്റെ ഈ അയോഗ്യത മാറി.
സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ കടം വാങ്ങേണ്ട ഗതികേട്‌ ഇതുവരെ ഉണ്ടായിട്ടില്ല. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ്‌ കടംവാങ്ങേണ്ട ഗതികേടില്‍ എത്തിച്ചത്‌..
അഭിപ്രായ സര്‍വെകളെ സിപിഎം കാര്യമായിട്ടെടുക്കുന്നില്ല.കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ്‌ സീറ്റുകള്‍ തൂത്തുവാരുമെന്നായിരുന്നുവല്ലോ പ്രവചനങ്ങള്‍. അഭിപ്രായ സര്‍വേകള്‍ കര്‍സേവകളാണ്‌. കോര്‍പ്പറേറ്റുകളുടെ താല്‍പ്പര്യമുള്ള സര്‍വേകളാണ്‌ പുറത്തുവരുന്നതെന്നും പിണറായി പറഞ്ഞു.കേരളത്തില്‍ കോണ്‍ഗ്രസിനു ഒരു സീറ്റുപോലും കിട്ടുകയില്ലെന്നു പിണറായി പറഞ്ഞു.ഇത്തവണ കോണ്‍ഗ്രസ്‌ പാര്‍ലമെന്റില്‍ രണ്ടക്കത്തില്‍ ഒതുങ്ങുമെന്നും അദ്ദേഹം പ്രവചിച്ചു. എല്ലാ മണ്ഡലങ്ങളിലും എല്‍എല്‍ഡിഎഫിനു അനുകൂലമായ പ്രതികരണാണുള്ളത്‌. യുഡിഎഫിനോടുള്ള വിപ്രതിപത്തിയാണ്‌ പ്രധാന കാരണം . യുഡിഎഫിനോടൊപ്പം നിന്നവര്‍ ഇത്തവണ അവരെ തള്ളിക്കളഞ്ഞ്‌ എല്‍ഡിഎഫിനെ സ്വീകരിക്കുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.
സൂര്യനെല്ലി കേസിലെ കോടതി വിധിയേയും പെണ്‍കുട്ടിക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കം ചെയ്‌തതും അദ്ദേഹം സ്വാഗതം ചെയ്‌ത 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ