കൊച്ചി
അധ്യായന വര്‍ഷത്തോടനുബന്ധിച്ച് സപ്ലൈകോ സ്‌കൂള്‍ വിപണനമേളകള്‍ സംസ്ഥാന വ്യാപകമായി ആരംഭിച്ചു. ജൂണ്‍ 15 വരെ നീണ്ടു നില്‍ക്കും.
മൂന്നു തലങ്ങളിലായിട്ടാണ് വിപണനമേളകള്‍ ആരംഭിക്കുന്നത്. എറണാകുളത്ത് കലൂര്‍ രാജ്യാന്തര സ്റ്റേഡിയം, തിരുവനന്തപുരം പുത്തരികണ്ടം മൈതാനം, കോഴിക്കോട് സിറ്റി ബസ് സ്‌റ്റാന്‍ഡ് പരിസരം,കോട്ടയം സപ്ലൈകോ ഹൈപ്പര്‍ മാര്‍ക്കറ്റ് പരിസരം എന്നീ നാല് കേന്ദ്രങ്ങളില്‍ പ്രത്യേക സ്‌കൂള്‍ വിപണനമേളകള്‍ ഒരുക്കിയിട്ടുണ്ട്. മറ്റ് 10 ജില്ലാ കേന്ദ്രങ്ങളില്‍ സപ്ലൈകോയുടെ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളോടനുബന്ധിച്ചാണ് വിപണനമേള. ഇതുകൂടാതെ എല്ലാ സപ്ലൈകോ വില്‍പ്പന കേന്ദ്രങ്ങളും സ്‌കൂള്‍ ചന്തകളായി കൂടി പ്രവര്‍ത്തിക്കും.
വിദ്യാര്‍ഥികള്‍ക്കാവശ്യമുള്ള നോട്ടുബുക്കുകള്‍, സ്‌കൂള്‍ ബാഗുകള്‍,കുടകള്‍,പേന,പെന്‍സില്‍ തുടങ്ങിയ എല്ലാത്തര പഠനോപകരണങ്ങളും സ്‌കൂള്‍ ചന്തയില്‍ ലഭ്യമാണ്. പൊതുവിപണിയേക്കാള്‍ 20 ശതമാനം വരെ വിലക്കുറവിലാണ് ഇവ ലഭ്യമാക്കുന്നത്. സ്‌കൂള്‍ ചന്തകളുടെ സംസ്ഥാനതല ഉദ്‌ഘാടനം എറണാകളം രാജ്യാന്തര സ്റ്റേഡിയത്തില്‍ സപ്ലൈകോ മാനേജിംഗ് ഡയറക്‌ടര്‍ ജി.ലക്ഷ്‌മണ്‍ നിര്‍വഹിച്ചു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ