കൊച്ചി
സിപിഎം സ്വന്തം പാളിച്ചകള്‍ മറച്ചുപിടിക്കാന്‍ വ്യക്തികളെ ആക്ഷേപിക്കുന്നുവെന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണ്‍.
ഈ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ദേശിയതലത്തില്‍ ഒരു പ്രകടനപത്രിക പോലും ഇല്ല. . തിരഞ്ഞെടുപ്പിനുശേഷം ചെയ്യാന്‍ പോകുന്ന നടപടി എന്തെല്ലാമാണെന്നു സുതാര്യമായി ജനങ്ങളുടെ മുന്നില്‍ വിശദീകരിക്കാന്‍ കഴിയാത്ത ഒരു ദയനീയ രാഷ്‌ട്രീയ സ്ഥിതി ഇന്ത്യന്‍ ഇടതുപക്ഷത്തിനും കേരളത്തിലെ എല്‍ഡിഎഫിനും ഉണ്ടായിരിക്കുന്നു. ആ ഒരു ദുര്‍ബലമായ നിലയില്‍ നിന്നും ഈ തിരഞ്ഞെടുപ്പിനെ നേരിടേണ്ട അവസ്ഥഅവരുടെ ആത്മവിശ്വാസത്തിനു ഇളക്കം തട്ടിയിരിക്കുകയാണ്. അതുകൊണ്ടാണ് ഈ തിരഞ്ഞെടുപ്പില്‍ അവര്‍ വ്യക്തികഗതമായ ആക്ഷേപങ്ങളും വ്യക്തിഹത്യനടത്തുന്ന ഭാഷാശൈലിയും പ്രയോഗിക്കാന്‍ ഇടയാക്കിയതിനു കാരണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എറണാകുളം പ്രസ്‌ക്ലബിന്റെ നിലപാട് 2014 -ല്‍ പങ്കെടുത്തുകൊണ്ടു പറഞ്ഞു.
ഈ തിരഞ്ഞെടുപ്പിന്റെ ഫലം ജനാധിപത്യത്തിനു ഗുണകരാമയ വിധത്തില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിന്റെ ഔദ്യോഗിക നിലപാടില്‍ നിന്നും വിഎസ് അച്യുതനന്ദന്‍ വ്യത്യസ്‌തനായിരുന്നു എന്നതാണ് വിഎസിനെ ജനകീയനാക്കിമാറ്റിയത്. പാര്‍ട്ടി എടുക്കുന്ന നിലപാടിനേക്കാള്‍ ജനം അംഗീകരിച്ചത്. വ്യത്യസ്‌തമായ നിലപാടുകള്‍ അദ്ദേഹം എടുത്തതുകൊണ്ടാണ്. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അദ്ദേഹം പിന്നീട് എടുത്ത നടപടികള്‍ അദ്ദേഹത്തിന്റ വിശ്വാസ്യത തന്നെ സ്വയം കൊണ്ടുപോയി കളഞ്ഞു. അദ്ദേഹം ഇപ്പോള്‍ മറ്റു സിപിഎം നേതാക്കളില്‍ നിന്നും ഒട്ടും വ്യത്യസ്‌തനല്ല. ഇതാണ് വിഎസ് അച്യുതാന്ദനു സംഭവിച്ചിരിക്കുന്ന പരിതാപകരമായ അവസ്ഥയെന്നും തിരുവഞ്ചുര്‍ പറഞ്ഞു.
വിഎസിന്റെ നിലപാട് മാറ്റം കൊണ്ട് മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടിയിലെ അസംതൃപ്‌തരായവര്‍ക്കുള്ള ഇടത്താവളം ഇല്ലാതായെന്നും ഇപ്പോള്‍ രണ്ടും തുല്യമാണെന്നു വന്നതോടുകൂടി ഒരു ആശ്വാസത്തിനുവേണ്ടി അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്ന ആളുകള്‍ക്ക് ഇനി കൂട്ടത്തോടെ മാറേണ്ടിവരും. അവര്‍ക്കു വേറെ ക്യാമ്പിലേക്കു പോകേണ്ടിവരും. പണ്ട് അങ്ങനെ അല്ല ഔദ്യോഗിക നേതൃത്വവുമായി തെറ്റിയാലും വിഎസ് എന്ന ശിഖരത്തില്‍ കയറി ഇരിക്കാമായിരുന്നു. ഇന്ന് ആ ശിഖരം ഇല്ലാതായെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു.
പാര്‍ട്ടി പറഞ്ഞതെല്ലാം ഇപ്പോള്‍ വിഎസ് അംഗീകരിച്ചുവെങ്കില്‍ എന്തുകൊണ്ട് സിബിഐ അന്വേഷണം വേണമെന്നു ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം നല്‍കിയ കത്ത് പിന്‍വലിക്കാത്തതെന്നും തിരുവഞ്ചൂര്‍ ചോദിച്ചു.
പാര്‍ട്ടി അടിസ്ഥാനത്തില്‍ നടത്തിയ കൊലപാതകത്തെക്കുറിച്ച് പിന്നീട് പാര്‍ട്ടി തന്നെ അന്വേഷണം നടത്തി കൊലപാതകികളെ കണ്ടെത്തുക എന്നത് നിയമ വ്യവസ്ഥയെ തന്നെ അവഹേളിക്കലാണെന്നും അദ്ദേഹം പറഞ്ഞു.
ചന്ദ്രശേഖരന്‍ വധക്കേസില്‍ 72പേര്‍ക്കെതിരെ ചാര്‍ജ് ഷിറ്റ് വന്നിട്ടും അവസാനം 12 പേരെ മാത്രം ശിക്ഷിച്ചതിനെ തിരുവഞ്ചൂര്‍ ന്യായീകരിച്ചു. ജയകൃഷ്‌ണന്‍ മാഷിനെ കൊലപ്പെടുത്തിയ കേസില്‍ ഒറ്റയാളിനെപ്പോലും ശിക്ഷിക്കാന്‍ കഴിയാതെ പോയതും 55 ഓളം രാഷ്‌ട്രീയ കൊലപാതകങ്ങള്‍ കണ്ണൂരിലെ പലഭാഗങ്ങളിലുമായി നടന്നിട്ടും ഒറ്റയാളിനെപ്പോലും ശിക്ഷിക്കാതിരുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ആദ്യമായി ഗൂഢാലചോന നടത്തിയതിനു വരെ ശിക്ഷ നല്‍കിയതായും തിരുവഞ്ചൂര്‍ അവകാശപ്പെട്ടു.
ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎമ്മിനെതിരായ ജനങ്ങളുടെ നിശബ്‌ദപ്രതീകരണം ഈ തിരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി. രമേശ് ചെന്നിത്തലയും ഫയാസുമായുള്ള ഫോട്ടോ പുറത്തുവിട്ടതിനു പിന്നില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കിന്റെ ആയിരുന്നുവോ എന്ന ചോദ്യത്തില്‍ നിന്നും തിരുവഞ്ചൂര്‍ ഒഴിഞ്ഞുമാറി.
കോണ്‍ഗ്രസ് ഈ തിരഞ്ഞെടുപ്പിനെരാഷ്‌ടീയമായിട്ടാണ് കാണുന്നത്.എന്നാല്‍ കോണ്‍ഗ്രസിനെ എതിര്‍ക്കുന്ന സിപിഎം അത് വേറെ രീതിയിലാണ് കാണുന്നത്. എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ രാഷ്‌ടീയമായ ഫലം തന്നെ ഉണ്ടാകുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് എന്നുപറഞ്ഞാല്‍ എതിര്‍പാര്‍ട്ടിയില്‍പ്പെട്ടയാളെ ചെളിവാരി എറിയുന്നതല്ലെന്നു തിരുവഞ്ചൂര്‍ പറഞ്ഞു.
ഇടതുപക്ഷമുന്നണി ഇപ്പോള്‍ കമ്യൂണിസ്റ്റ് മുന്നണി മാത്രമായി നില്‍ക്കുകയാണ്. അഞ്ച് സ്വതന്ത്രന്മാര്‍ക്ക് സീറ്റ് കൊടുത്തിട്ടും കൂടെ ഉണ്ടായിരുന്ന കക്ഷികള്‍ക്ക് ഒരു സീറ്റ് പോലും കൊടുത്തില്ല.കോണ്‍ഗ്രസിന്റെ കുറ്റം കൊണ്ട് ഈ ഐക്യജനാധിപത്യമുന്നണിയില്‍ നിന്നും ആര്‍ക്കും പടിയിറങ്ങേണ്ടി വന്നിട്ടില്ല. പിന്നെ നിങ്ങള്‍ ഇവിടെ ഇരുന്നേ മതിയാകൂ എന്നുപറഞ്ഞു ആരെയും ബലംപ്രയോഗിച്ചു കൂടെ നിര്‍ത്തുന്നില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
തിരഞ്ഞെടുപ്പിനു ശേഷം മന്ത്രിസഭ പുനഃസംഘടന ഉണ്ടാകുമോ എന്ന ചോദ്യം തിരുവഞ്ചൂര്‍ തള്ളിക്കളഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ