കൊച്ചി: ബാര്‍ ഹോട്ടലുകളുടെ ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരെയും കേരള കോണ്‍ഗ്രസിനെതിരെയും പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്‌ണന്‍ ഉന്നയിച്ച 25 കോടിയുടെ അഴിമതി ആരോപണം ഉണ്ടയില്ലാത്ത വെടി മാത്രമാണെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി കെ.ബാബു. ഇലക്ഷന്‍ സ്റ്റണ്ടിനു വേണ്ടിയുള്ളതാണ് കോടിയേരിയുടെ ആരോപണങ്ങള്‍. സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ തെളിവുകള്‍ ഹാജരാക്കാമെന്നാണ് കോടിയേരി പറയുന്നത്. ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ കൈവശമുണ്ടെങ്കില്‍ അത് ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പാണ് വെളിപ്പെടുേണണ്ടതെന്നും ഇക്കാര്യത്തില്‍ കോടിയേരി യു.ഡി.എഫിനോട് ഒരു ഔദാര്യവും കാണിക്കേണ്ട കാര്യമില്ലെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വര്‍ഷാവര്‍ഷം ബാര്‍ ലൈസന്‍സ് പുതുക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഇത്തവണയും മികച്ച നിലവാരമുള്ള ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കിയത്. അഴിമതി കാണിക്കാനാണെങ്കില്‍ 418 ബാറുകളുടെ ലൈസന്‍സും കൂടി സര്‍ക്കാറിന് പുതുക്കി നല്‍കാമായിരുന്നു. സംസ്ഥാനത്ത് ആകെയുള്ള 743 ബാര്‍ ഹോട്ടലുകളില്‍ 306 എണ്ണത്തിന്റെ മാത്രമാണ് ലൈസന്‍സ് പുതുക്കിയത്. മറ്റു ബാര്‍ ഹോട്ടലുകളുടെ ലൈസന്‍സ് പുതുക്കേണ്ട കാര്യത്തില്‍ തെരഞ്ഞെടുപ്പിന് ശേഷം തീരുമാനമുണ്ടാകുമെന്നും ഇതില്‍ ഒരു നയരൂപീകരണം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
മൂന്നു വര്‍ഷത്തിനിടെ ബിവറേജ് കോര്‍പ്പറേഷന്റെ പുതിയ ഔട്ട്‌ലെറ്റുകള്‍ തുറക്കാത്തതും, ബാര്‍ ലൈസന്‍സ് ഫോര്‍ സ്റ്റാറിന് മേലെയുള്ള ഹോട്ടലുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയതും, ബാറുകളുടെ പ്രവര്‍ത്തന സമയം കുറച്ചതും യു.ഡി.എഫ് സര്‍ക്കാറിന്റെ ധീരമായ തീരുമാനങ്ങളാണ്. മദ്യ ലഭ്യത കുറക്കുക എന്നതാണ് സര്‍ക്കാര്‍ നയം. ഇത്രയധികം കര്‍ക്കശമായ വ്യവസ്ഥകള്‍ മുമ്പ് ഒരു സര്‍ക്കാറും കൊണ്ടു വന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ