കൊച്ചി
യുവനടന്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെയുള്ള പ്രതികള്‍ മയക്കുമരുന്ന് ഉപയോഗിച്ച ഫ്‌ളാറ്റിലെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസ് പിടിച്ചെടുത്തു.
സംഭവ ദിവസം ഏതെങ്കിലും പ്രമുഖ വ്യക്തികള്‍ ഫ്‌ളാറ്റില്‍ എത്തിയിട്ടുണ്ടോ എന്നു കണ്ടെത്തുകയാണ് ലക്ഷ്യം.
സ്‌മോക്കേഴ്‌സ് പാര്‍ട്ടിക്കായി യുവനടന്‍ ഷൈന്‍ ടോം ചാക്കോയെ സഹസംവിധായിക ആയിരുന്ന ബ്ലസി ഫ്‌ളാറ്റിലേക്കു വിളിച്ചു വരുത്തുകയായിരുന്നുവെന്ന് പൊലീസ് കരുതുന്നു. സിനിമ മോഡലിംഗ് രംഗത്തുള്ള നിരവധി പേര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ടായിരന്നുവെന്നും പൊലീസ് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് ഫ്‌ളാറ്റ് ഉടമ നിസാമിനെ കൊച്ചി പോലീസ് നേരിട്ടു ചോദ്യം ചെയ്യും.
ഇന്നലെ രാവിലെയാണ് കടവന്ത്രയിലെ സ്‌കൈലൈന്‍ ടോപാസ് അപ്പാര്‍ട്ട്‌മെന്റിലെ സിസി ടിവിദൃശ്യങ്ങള്‍ പിടിച്ചെടുത്തത്. സമൂഹത്തിലെ പ്രമുഖരും ഇവിടെ മയക്കുമരുന്ന് ഉപയോഗിക്കാന്‍ എത്തിയിരുന്നതായി പോലീസ് വിശ്വസിക്കുന്നു. പ്രതികള്‍ അറസ്റ്റിലായ ദിവസം ആരെല്ലാം വന്നു എന്നറിയാനാണ് സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ വ്യക്തികളെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തി ചോദ്യം ചെയ്യും
മയ്‌ക്കുമരുന്നു ഇടപാടുമായി നിസാമിനുള്ള ബന്ധം കണ്ടെത്തുകയാണ് ലക്ഷ്യം. സ്‌ത്രീകളെ ഉപയോഗിച്ച് നിസാം കേരളത്തിലേക്കു മയക്കുമരുന്നു കടത്തുകയാണെന്നു പോലീസ്‌് സംശയിക്കുന്നു.
നിസാമിനെ ചോദ്യം ചെയ്യുന്നതിനുവേണ്ടി കസ്‌റ്റഡിയില്‍ കിട്ടാന്‍ പോലീസ് കോടതിയെ സമീപിക്കും.
ന്യുജനറേഷന്‍ സിനിമാ രംഗത്ത് മയക്കുമരുന്നിന്റെ ഉപയോഗം വ്യാപകമാണെന്നു പോലീസിനു അറിയമായിരുന്നു.പക്ഷേ ഇതാദ്യമായാണ് മയക്കുമരുന്നുമായി കയ്യോടെ പിടികൂടുന്നത്.
ഈ കേസിന്റെ ചുവട് പിടിച്ച് ഫ്‌ളാറ്റുകള്‍ കേന്ദ്രികരിച്ചുള്ള മയക്കുമരുന്ന് ഉപയോഗവും സ്‌മോക്ക് പാര്‍ട്ടികളെയും കുറിച്ച് അന്വേഷിക്കാനാണ് പോലീസിന്റെ തീരുമാനം.
കൊച്ചിയില്‍ മയക്കുമരുന്ന് എത്തിക്കുന്നതിന്റെ ഒരു പ്രധാന സിനിമാ നിര്‍മ്മാതാവാണെന്നു നേരത്തെ തന്നെ പോലീസിനു വിവരം ലഭിച്ചിരുന്നു. മറൈന്‍ഡ്രൈവിലെ ആഡംബര ബോട്ടില്‍ നിശാപര്‍ട്ടിക്കിടെ മയക്കുമരുന്നു പിടിച്ച കേസിലും ഇയാളെ പോലീസ് സംശയിച്ചിരുന്നു. എന്നാല്‍ ശ്‌ക്തമായ തെളിവ് ഇല്ലാത്തതിനാല്‍ പിടികൂടാന്‍ കഴിയുന്നില്ലെന്നാണ് പോലീസിന്റെ ഭാക്ഷ്യം.
എറണാകുളം മഹാരാജാസ് കോളേജിലെ പൂര്‍വ വിദ്യാര്‍ഥിയായ ഈ സിനിമാ നിര്‍മ്മാതാവ് പഠിക്കുന്ന കാലം മുതല്‍ തന്നെ മയക്കുമരുന്നിനു അടിമയാണ്. ആവശ്യത്തിനു പണവും ആഡംബര വാഹനങ്ങളും ഒപ്പം സ്‌ത്രീകളുമായുള്ള ചങ്ങാത്തവുമാണ് ഇയാള്‍ക്കു സിനിമാ രംഗത്തേക്കു വഴി തുറന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ നിര്‍മ്മാതാവിലേക്കുള്ള അന്വേഷണം ഊര്‍ജിതപ്പെടുത്തും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ