കൊച്ചി: അവശ്യ സൗകര്യങ്ങള്‍ ഒന്നും നല്‍കാതെ കെഎസ്‌ആര്‍ടിസിയെ ഇല്ലാതാക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് അസോസിയേഷന്‍ -സിഐടിയു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ആവശ്യമുള്ളത്ര ബസുകളോ സ്‌പെയര്‍ പാര്‍ട്‌സോ ലഭ്യമാക്കാതെ കെഎസ്‌ആര്‍ടിസിയെ ജനങ്ങളില്‍ നിന്നും പരമാവധി അകറ്റുന്നതിനുള്ള ശ്രമങ്ങളാണിപ്പോള്‍ നടക്കുന്നത്.
ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണിപ്പോള്‍ കെഎസ്‌ആര്‍ടിസി നേരിടുന്നത്. ജീവനക്കാര്‍ക്കുള്ള ശമ്പളവും പെന്‍ഷനും പോലും കൃത്യസമയത്ത് ലഭ്യമാകാത്ത അവസ്ഥയാണിപ്പോള്‍. ഈ സാഹചര്യത്തില്‍ ആരോഗ്യകരമായ പൊതുഗതാഗതം പൊതുജനാരോഗ്യത്തിന് എന്ന സന്ദേശവുമായി വെള്ളിയാഴ്‌ച ബസ് ഡേ ആയി ആചരിക്കുമെന്നും ഇവര്‍ അറിയിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ