2015, ഫെബ്രുവരി 24, ചൊവ്വാഴ്ച

എമറാള്‍ഡ്‌ ഹോട്ടല്‍ പൂട്ടാതിരിക്കാന്‍ കൊച്ചി നഗരസഭ വഴിവിട്ടു സഹായിച്ചു


കൊച്ചി
കൊച്ചി മേയര്‍ ടോണി ചമ്മിണിയുടെ കോട്ടില്‍ ഒരുവിവാദം കൂടി കയറിപ്പറ്റി.
വൈറ്റില ജനതയ്‌ക്കു സമീപം എല്ലാ നിയമങ്ങളും കാറ്റില്‍പ്രറത്തി പ്രവര്‍ത്തിക്കുന്ന എമറാള്‍ഡ്‌ ഹോട്ടലിന്റെ പ്രവര്‍ത്തനം തുടരുന്നതില്‍ കൊച്ചി നഗരസഭ വഴിവിട്ടു സഹായിച്ചതായി ആരോപണം.
അനധികൃത കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ പൂട്ടാതിരിക്കാനായി കൊച്ചിന്‍ കോര്‍പ്പറേഷന്‍ ഒത്തുകളിച്ചതായിട്ടാണ്‌ പരാതി. വളരെ തന്ത്രപരമായിട്ടായിരുന്നു കാര്യങ്ങളുടെ നീക്കം.
സര്‍ക്കാരും പ്രതിപക്ഷവും ഇടപെടാതിരിക്കാന്‍ ഹോട്ടലില്‍ ദേശീയ ഗെയിംസില്‍ പങ്കെടുക്കാന്‍ എത്തിയ താരങ്ങള്‍ക്കും ഒഫീഷ്യലുകള്‍ക്കും താമസ സൗകര്യം ഒരുക്കുക .അതിനുശേഷം സാവകാശം ലഭിക്കുന്നതിനനുസരിച്ചു ഒഴിപ്പിക്കലിനെതിരെ ഹോട്ടല്‍ അധികൃതര്‍ സ്‌റ്റേ വാങ്ങുന്നതുവരെ കോര്‍പ്പറേഷന്‍ നടപടി എടുക്കാതെ കണ്ണടച്ചു. 
എന്നാല്‍ പതിവ്‌ പോലെ നഗരസഭ ആരോപണങ്ങള്‍ നിഷേധിച്ചു. 
ദേശീയ ഗെയിംസിന്റെ പേരില്‍ ലക്ഷങ്ങളുടെ വരുമാനമാനണ്‌ ഹോട്ടലുടമയ്‌ക്ക്‌ ഒരുക്കിക്കൊടുത്തത്‌. നൂറുകണക്കിനുവരുന്ന താരങ്ങള്‍ക്കും ഒഫീഷ്യലുകള്‍ക്‌ു താമസിക്കാന്‍ നഗരത്തില്‍ നിരവധി ഹോട്ടലുകള്‍ ഉണ്ടായിട്ടും ഇതുതന്നെ തിരഞ്ഞെടുത്തതാണ്‌ അത്ഭുതം. 
18.5 ലക്ഷം രൂപയാണ്‌ കൊച്ചിന്‍ കോര്‍പ്പറേഷന്‍ ഇതിനുവേണ്ടി വാടക ഇനത്തില്‍ മാത്രം എമറാള്‍ഡ്‌ ഹോട്ടലിനു നല്‍കിയത്‌. 
റെസിഡന്‍ഷ്യല്‍ കെട്ടിടത്തിനു വേണ്ടി മാത്രം അനുമതി വാങ്ങിയ ഇടത്താണ്‌ 14 നിലയുള്ള ഈ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്‌. ഹോട്ടല്‍ അധികൃതരുടെ തട്ടിപ്പ്‌ വ്യക്തമായിട്ടും അവിടെ ദേശീയ ഗെയിംസില്‍ പങ്കെടുക്കാനെത്തിവയരെ താമസിപ്പിച്ചതിനു പിന്നിലും വന്‍ തട്ടിപ്പ്‌ നടന്നതായി കരുതുന്നു. 
ഹോട്ടലില്‍ ആവശ്യമായ സീവേജ്‌ ട്രീറ്റ്‌മെന്റ്‌ പ്ലാന്റോ പാര്‍ക്കിങ്ങ്‌ സൗകര്യമോ ഇല്ലതാനും പരാതികള്‍ ശക്തമയാപ്പോള്‍ ഹോട്ടല്‍ അടച്ചു പൂട്ടാന്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ മനസില്ലാ മനസോടെ തീരുമാനമെടുത്തു. എമന്നാല്‍ അപ്പോഴേക്കും ദേശീയ ഗെയിംസ്‌ തടസവാദവുമായി കോര്‍പ്പറേഷന്‍ ഉയര്‍ത്തിക്കൊണ്ടുവന്നു. 
പി്‌ന്നീട്‌ 20 ദിവസം പിന്നിട്ടപ്പോഴേക്കും ട്രിബ്യുണലില്‍ നിന്നും തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്രെ സ്‌റ്റേ വാങ്ങാന്‍ ആവശ്യമായ സമയം ഹോട്ടല്‍ അധികൃതര്‍ക്കു കിട്ടുകയും ചെയ്‌തു. 
ദേശീയ ഗെയിംസിനെ പഴിചാരി ഒഴിപ്പിക്കാന്‍ വൈകിയതിനെ ന്യായിീകരിക്കാനുള്ള ശ്രമത്തിലാണ്‌ കൊച്ചി നഗരസഭ. 

ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റേതാണ്‌ ഈ ഹോട്ടല്‍ അതുകൊണ്ടുതന്നെ നഗരസഭയിലെ പ്രതിപക്ഷവും ഹോട്ടലിനെതിരെ ക്രായമായി ശബ്ദിച്ചില്ല. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ