കൊച്ചി: കോര്‍പ്പറേഷന്‍െറ നേതൃത്വത്തില്‍ കുടിയൊഴിപ്പിക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. എറണാകുളം നോര്‍ത്ത് ടൗണ്‍ സ്റ്റേഷനു സമീപമുള്ള ആറു മുറി കോളിനിയാണ് ഒഴിപ്പിക്കാന്‍ ശ്രമിച്ചത്. രാവിലെ 10 മണിയോടെ പൊലിസ് സംഘത്തിനൊപ്പം 20ലധികം കോര്‍പ്പറേഷന്‍ അധികാരികളാണ് കുടിയൊഴിപ്പിക്കാനെത്തിയത്. അനധികൃതമായി കൈയേറിയ കോളനി മൊത്തമായും ഒഴിപ്പിക്കാനുള്ള ഹൈക്കോടതി ഉത്തരവുമായിട്ടാണ് അധികാരികള്‍ എത്തിയത്. എന്നാല്‍ കോളനി നിവാസികള്‍ സംഘടിച്ച് പ്രതിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് ശ്രമം അവസാനിപ്പിച്ച് അധികാരികളും പൊലിസും കുടിയൊഴിപ്പിക്കലില്‍ നിന്നും പിന്മാറി. കുടിയൊഴിപ്പിക്കാന്‍ പറ്റാത്തതിന്റെ കാരണങ്ങള്‍ സഹിതം വിവരങ്ങള്‍ കോടതിയില്‍ ബോധിപ്പിക്കുമെന്ന് കോര്‍പ്പറേഷന്‍ സെക്രട്ടറി അറിയിച്ചു.
2015, ഫെബ്രുവരി 18, ബുധനാഴ്‌ച
കുടിയൊഴിപ്പി്‌ക്കാനുള്ള നഗരസഭയുടെ നീക്കം പൊളിഞ്ഞു
കൊച്ചി: കോര്‍പ്പറേഷന്‍െറ നേതൃത്വത്തില്‍ കുടിയൊഴിപ്പിക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. എറണാകുളം നോര്‍ത്ത് ടൗണ്‍ സ്റ്റേഷനു സമീപമുള്ള ആറു മുറി കോളിനിയാണ് ഒഴിപ്പിക്കാന്‍ ശ്രമിച്ചത്. രാവിലെ 10 മണിയോടെ പൊലിസ് സംഘത്തിനൊപ്പം 20ലധികം കോര്‍പ്പറേഷന്‍ അധികാരികളാണ് കുടിയൊഴിപ്പിക്കാനെത്തിയത്. അനധികൃതമായി കൈയേറിയ കോളനി മൊത്തമായും ഒഴിപ്പിക്കാനുള്ള ഹൈക്കോടതി ഉത്തരവുമായിട്ടാണ് അധികാരികള്‍ എത്തിയത്. എന്നാല്‍ കോളനി നിവാസികള്‍ സംഘടിച്ച് പ്രതിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് ശ്രമം അവസാനിപ്പിച്ച് അധികാരികളും പൊലിസും കുടിയൊഴിപ്പിക്കലില്‍ നിന്നും പിന്മാറി. കുടിയൊഴിപ്പിക്കാന്‍ പറ്റാത്തതിന്റെ കാരണങ്ങള്‍ സഹിതം വിവരങ്ങള്‍ കോടതിയില്‍ ബോധിപ്പിക്കുമെന്ന് കോര്‍പ്പറേഷന്‍ സെക്രട്ടറി അറിയിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ