2015, ഫെബ്രുവരി 9, തിങ്കളാഴ്‌ച

മോഡലുകളുമായി ഗോവ ചുറ്റിക്കറങ്ങിയ പോലീസ്‌ സംഘം വെറും കയ്യോടെ മടങ്ങുന്നു


കൊച്ചി
കൊക്കെയ്‌ന്‍ കേസില്‍ വലയിലായ നാലുമോഡലുകളുമായി ഗോവ ചുറ്റിക്കറങ്ങിയ പോലീസ്‌ സംഘം വെറും കയ്യോടെ നാട്ടിലേക്ക്‌ .ഇന്ന്‌ പുലര്‍ച്ചെ സംഘം കൊച്ചിയിലെത്തും.
ഗോവയില്‍ നിന്നും മയക്കുമരുന്നു വാങ്ങിയതായി പറയുന്ന സഹസംവിധായക ബ്ലെസി അടക്കം നാലു യുവതികളുമായി കഴിഞ്ഞ മൂന്നു ദീവസമായികൊച്ചി സിറ്റി പോലീസ്‌ പോലീസ്‌ ഗോവചുറ്റിക്കറങ്ങി അന്വേഷണം നടത്തുകയായിരുന്നു. ഇവര്‍ക്ക്‌ കൊക്കെയ്‌ന്‍ നല്‍കിയ വിതരണക്കാരനെ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. 
ഗോവയിലെ ബിച്ചില്‍ വച്ചു കണ്ട ഫ്രാങ്കോ എന്നയാളില്‍ നിന്നും കൊക്കെയ്‌ന്‍ വാങ്ങിയെന്നായിരുന്നു ഇവരുടെ മൊഴി. എന്നാല്‍ ഇങ്ങനെയൊരാളെ കണ്ടെത്താന്‍ കൊച്ചി സിറ്റിപോലീസിനു കഴിഞ്ഞില്ല. 
്‌പോലീസ്‌ ഫ്രാങ്കോ ,ഗോവ എന്നതു കേട്ട ഉടനെ വെച്ചുപിടിപ്പിക്കുകയായിരുന്നു. ഇയാളുടെ ചിത്രമോ രൂപരേഖയോ, മറ്റു തെളിവുകളോ ഒന്നും പോലീസിന്റെ കൈവശം ഉണ്ടായിരുന്നില്ല. പുതുവത്സര ആഘോഷത്തിനു ഗോവയില്‍ പോയപ്പോള്‍ അവിടെ ഒരു ബിച്ചില്‍ വച്ചു ഫ്രാങ്കോ എന്നയാളില്‍ നിന്നും കൊക്കെയ്‌ന്‍ വാങ്ങിയെന്നുമാത്രമാണ്‌ ബ്ലെസിയുടെ മൊഴി. രണ്ടു ഡസന്‍ ബിച്ചുകള്‍ എങ്കിലും ഗോവയില്‍ ഉണ്ട്‌. ഇവിടെ ഫ്രാങ്കോയെ കണ്ടുപിടിക്കാന്‍ പുറപ്പെട്ട കൊച്ചി സിറ്റി പോലീസിന്റെ അതിബുദ്ധിയാണ്‌ ഈ നാണം കെട്ട തിരിച്ചുവരവിനു കാരണമായത്‌. 
ഗോവയില്‍ ബ്ലെസി താമസിച്ചിരുന്നതിനടുത്ത വാഗ ബീച്ച്‌ കേന്ദ്രമാക്കിയായിരുന്നു പ്രധാന അന്വേഷണം . പോലീസ്‌്‌്‌ ബീച്ച്‌ അരിച്ചുപെരുക്കി അന്വേഷിച്ചിട്ടും ഫ്രാങ്കോയുടെ പൊടിപോലും കണ്ടെത്താനായില്ല.തുടര്‍ന്നു അഞ്‌ജന ബീച്ചിലേക്കായി അന്വേഷണം . അവിടെയും അന്വേഷണം വഴിമുട്ടി. 
ലഹരിമരുന്നുകാര്‍ക്ക്‌ായി പോലീസ്‌ സംഘം രാത്രിയും പകലുമായി കെണി ഒരുക്കിയെന്നാണ്‌ അവകാശവാദം. ടൂറിസ്‌റ്റ്‌ സീസണ്‍ കഴിഞ്ഞതോടെ ലഹരിമരുന്നു വില്‍പ്പനക്കാര്‍ സജീവമല്ലാത്തതും ഗോവന്‍ പത്രങ്ങളില്‍ അന്വേഷണ സംഘം എത്തിയതിനെക്കുറിച്ചു വാര്‍ത്ത വന്നതും ഫ്രാങ്കോയെ കണ്ടെത്താനുള്ള സിറ്റിപോലീസിന്റെ അന്വേഷണത്തിനു തിരിച്ചടിയായി എന്നും പോലീസ്‌ വിശദീകരിക്കുന്നു. 
എന്തായാലും കസ്‌റ്റഡി കാലം വളരെ കുറവായിരുന്നിട്ടും പോലീസിന്റെ ഈ ഗോവ യാത്ര കേസ്‌ അന്വേഷണത്തെ ബാധിക്കും. കസ്‌റ്റഡി കാലാവധി കഴിഞ്ഞതിനാല്‍ പ്രതികളായ നാലു മോഡലുകളെയും ഇന്ന്‌്‌്‌ കോടതിയില്‍ ഹാജരാക്കണം. വിലപിടിച്ച നാലു ദിവസം കളഞ്ഞതുമാത്രം മെച്ചം. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ