2020 നവംബർ 16, തിങ്കളാഴ്‌ച
2020 ഒക്ടോബർ 20, ചൊവ്വാഴ്ച
കലാവിദ്യാര്‍ത്ഥികള്‍ക്കുള്ള കെ. കരുണാകരന്‍ സ്മാരക സ്‌കോളര്‍ഷിപ്പ്
തദ്ദേശ തിരഞ്ഞെടുപ്പ്: ഒരുക്കങ്ങൾ പുരോഗമിക്കുന്നു
കൊറോണയെ അകറ്റാൻ കുട്ടിക്കെകൾ ഒരുക്കിയത് ഒരു ലക്ഷം മാസ്കുകൾ
അനുസ്യൂത യാത്ര' കൊച്ചിയിൽ യാഥാർത്ഥ്യമാക്കും: മുഖ്യമന്ത്രി
2020 ഒക്ടോബർ 16, വെള്ളിയാഴ്‌ച
സിറ്റി ഗ്യാസ് പദ്ധതി; അലംഭാവം അനുവദിക്കില്ലെന്ന് സർക്കാർ
ഫാ: സ്റ്റാൻ സ്വാമിയെ മോചിപ്പിക്കണം
വോട്ടിംഗ് മെഷീനുകളുടെ വെരിഫിക്കേഷൻ നടത്തി
ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്താന്‍ പഠിപ്പിക്കുന്ന വീഡിയോ ഫിലിമുമായി കുഫോസ് വിദ്യാര്‍ത്ഥികള്‍
കുഫോസില്‍ പി.ജി ഒന്നാംഘട്ട അലോട്ട്‌മെന്റ് 19 മുതല്‍
കൊച്ചി -കേരള ഫിഷറീസ്-സമുദ്രപഠന സര്‍വ്വകാലാശാലയില്‍ (കുഫോസ് ) 2020-21 അധ്യയനവര്‍ഷത്തില്‍ വിവിധ പി.ജി.കോഴ്‌സുകളിലേക്ക് പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ് ഒക്ടോബര്‍ 19 ന് തുടങ്ങും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാല വെബ് സൈറ്റ് വഴി
ഓപ്ഷന്‍ സമര്‍പ്പിക്കേണ്ടതാണ്. ഒക്ടോബര്‍ 23 വൈകീട്ട് 4 ന് മുന്‍പ് ഓപ്ഷന്‍ സമര്‍പ്പിക്കുന്നവരെ മാത്രമേ ഒന്നാംഘട്ട അലോട്ട്‌മെന്റിന് പരിഗണിക്കുവെന്ന് രജിസ്ട്രാര്‍ ഡോ.ബി.മനോജ്കുമാര്‍ അറിയിച്ചു. അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഒക്ടോബര്‍ 24 മുതല്‍ 27 വരെയുള്ള ദിവസങ്ങളില്‍ നിശ്ചിതഫിസ് ഓണ്‍ലൈനായി അടച്ച് അഡ്മിഷന്‍ നേടണം. കോവിഡ് 19 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് ഇത്തവണ പൂര്‍ണ്ണമായും ഓണ്‍ലൈനായി കുഫോസില്‍ പി.ജി.കോഴ്‌സുകളിലേക്ക്
ബി.പി.സി.എല്‍ സംരക്ഷണ സമര സഹായ സമിതി വെബ് റാലി ഇന്ന്
ബി.പി.സി.എല്‍ പെതുമേഖലയില്‍ നിലനിര്‍ത്തുക;
ഏഴാറ്റുമുഖം പ്രകൃതി ഗ്രാമം ഇന്ന് (17.10.2020,ശനി) തുറക്കും
കൊച്ചി :(16.10.2020) വിനോദ സഞ്ചാരികളുടെ എക്കാലത്തെയും ഇഷ്ട ഇടമായ ഏഴാറ്റുമുഖം പ്രകൃതി ഗ്രാമം ഇന്ന് (17.10.2020,ശനി) തുറക്കുന്നു. 2018 -ലെ പ്രളയത്തില്‍ കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ച ഏഴാറ്റുമുഖം പ്രകൃതി ഗ്രാമത്തെ സില്‍വര്‍ സ്റ്റോം അമ്യൂസ്‌മെന്റ് പാര്‍ക്കിന്റെ സഹകരണത്തോടെയാണ് എറണാകുളം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ പുനരുദ്ധരിച്ചത്. മാര്‍ച്ചില്‍ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായെങ്കിലും , കോവിഡ് 19 ലോക്ഡൗണ്‍ വില്ലനായി. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും പ്രകൃതി ഗ്രാമം സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുകയെന്ന് എറണാകുളം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി എസ് വിജയകുമാര്‍ പറഞ്ഞു. ഇതോടൊപ്പം സില്‍വര്‍ സ്റ്റോം റിസോര്‍ട്ടും റെസ്‌റ്റോറന്റും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തനം തുടങ്ങുമെന്ന് എം.ഡി. എ.ഐ.ഷാലിമാര്‍ അറിയിച്ചു. രാവിലെ 9.00 മുതല്‍ വൈകീട്ട് 6.00 വരെയായിരിക്കും സന്ദര്‍ശന സമയം. www.dtpcezhattumugham.com എന്ന വെബ്‌സൈറ്റില്‍ ബുക്ക്‌ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 944 600 5429 എന്ന നമ്പറിലും ബന്ധപ്പെടാം.
2020 ഒക്‌ടോബർ 15, വ്യാഴാഴ്‌ച
ആയുര്‍വേദ മരുന്നുകള്‍ അപകടകാരിയായ വ്യാജ കറുവപ്പട്ടയുടെ പിടിയില്‍
#അവൾക്കൊപ്പം #Avalkoppam
കുഫോസില്‍ ഫീല്‍ഡ് അസിസ്റ്റന്റ് ഒഴിവ്
സ്മാര്‍ട്ട്‌സിറ്റി കൊച്ചിയുടെ പ്രസ്താവന
2020 ഒക്ടോബർ 8, വ്യാഴാഴ്‌ച
അമ്പിളിക്ക് ഡോക്ടറേറ്റ് ലഭിച്ചു
കേരള സർവ്വകലാശാലയിൽ നിന്നും മലയാള സാഹിത്യത്തിൽ അമ്പിളിക്ക് ഡോക്ടറേറ്റ് ലഭിച്ചു.
ലൈബ്രറി ജീവനക്കാരനുമായ ജിതിൻ കണ്ണാടൻ്റെ ഭാര്യയുമാണ് അമ്പിളി .
2020 സെപ്റ്റംബർ 10, വ്യാഴാഴ്‌ച
സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ അര്‍ബുദ രോഗിയുടെ താടിയെല്ല് വിജയകരമായി മാറ്റിവെച്ചു
പുതിയ ദേശീയ വിദ്യാഭ്യാസ നയം ഇന്ത്യയുടെ ഐക്യത്തിനും മതേതരത്വത്തിനും ഹാനികരം - ഹൈബി ഈഡൻ എം.പി.
2020 സെപ്റ്റംബർ 7, തിങ്കളാഴ്‌ച
ഐ.എച്ച്.ആര്‍.ഡി പ്രവേശനം
| |||
ജി.എസ്.ടി ഭവനില്‍ സ്വച്ഛത പക്‌വാദ സംഘടിപ്പിച്ചു
| |||
കൊച്ചി ; കോവിഡ് -19 പ്രതിരോധത്തിന് പ്രധാനമന്ത്രി പ്രഖ്യാപിച്ച പരിസര ശുചീകരണ യജ്ഞം സെന്‍ട്രല്‍ ടാക്‌സ് ആന്റ് കസ്റ്റംസ് തിരുവനന്തപുരം സോണ്‍ കൊച്ചി കമ്മീഷണറേറ്റില്‍ സംഘടിപ്പിച്ചു. രാജ്യവ്യാപകമായി സ്വച്ഛത പക്‌വാദ (swachhta pakhwada) എന്ന് നാമകരണം ചെയ്ത് നടപ്പാക്കുന്ന പരിസര ശുചീകരണ യജ്ഞം സെപ്റ്റംബര്‍ ഒന്ന് മുതല്‍ 15 വരെയാണ്. കൊച്ചിയിലെ ജി.എസ്.ടി കമ്മീഷണറേറ്റില്‍ ചീഫ് കമ്മീഷണര്‍ ശ്യം രാജ് പ്രസാദ് ഐ.ആര്‍ എസ് ഉദ്ഘാടനം ചെയ്ത ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ കെ.ആര്‍ ഉദയഭാസ്‌കര്‍, കമ്മീഷണര്‍ ഓഡിറ്റ് ഡോ.ടി. ടിജു, കമ്മീഷണര്‍ അപ്പീല്‍ വീരേന്ദ്ര കുമാര്‍, അഡീഷണല്‍ കമ്മീഷണര്‍ ടി.പി.അന്‍വര്‍ അലി, ജോയിന്റ് കമ്മീഷണര്‍മാരായ സി.ആര്‍ റാണി, രാജേശ്വരി ആര്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് മുഴുവന്‍ ഉദ്ദ്യോഗസ്ഥരുടെയും പങ്കാളിത്തത്തോടെ ജി.എസ്.ടി ഭവനും പരിസരവും ശുചീകരിച്ചെന്ന് സൂപ്രണ്ട് എസ് എ മധു പറഞ്ഞു.
സെന്‍ട്രല്‍ ടാക്‌സ് ആന്റ് കസ്റ്റംസ് തിരുവനന്തപുരം സോണ്‍ കൊച്ചി കമ്മീഷണറേറ്റില്‍ സംഘടിപ്പിച്ച സ്വച്ഛത പക്‌വാദ ചീഫ് കമ്മീഷണര്‍ ശ്യം രാജ് പ്രസാദ് ഐ.ആര്‍ എസ് ഉദ്ഘാടനം ചെയ്യുന്നു.
അമൃത സർവ്വകലാശാലയിൽ ബി. എസ് സി. (മോളിക്കുലാർ മെഡിസിൻ)
; അവസാന തീയതി സെപ്തംബർ 28
അമൃത വിശ്വവിദ്യാപീഠം കല്പിത സർവ്വകലാശാലയുടെ എറണാകുളം ഇടപ്പള്ളി കാമ്പസിൽ പുതിയതായി ആരംഭിക്കുന്ന ബി. എസ് സി. (മോളിക്കുലാർ മെഡിസിൻ) കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അമൃത സെന്‍റർ ഫോർ നാനോസയൻസ് ആൻഡ് മോളിക്കുലർ മെഡിസിന്‍റെ കീഴിൽ ആരംഭിക്കുന്ന ഈ കോഴ്സ് രാജ്യത്ത് ഇദംപ്രഥമമാണ്. യോഗ്യത: പ്ലസ് ടു തലത്തിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി സ്ട്രീമിൽ ഉന്നത വിജയം നേടിയവർക്ക് അപേക്ഷിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: സെപ്തംബർ 28. കൂടുതൽ വിവരങ്ങൾക്ക് http://www.
കുസാറ്റ്: ടെക്‌നോളജി മാനേജ്‌മെന്റില്‍ നൈപുണ്യ വികസന ശില്‍പശാല ആരംഭിച്ചു
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ബൗദ്ധിക സ്വത്തവകാശ പഠനകേന്ദ്രത്തില്‍ 'ടെക്‌നോളജി മാനേജ്‌മെന്റ്' എന്ന വിഷയത്തില്‍ നടക്കുന്ന നൈപുണ്യ വികസന ശില്‍പശാല കുസാറ്റ് വൈസ് ചാന്‍സലര്‍ ഡോ. കെ. എന്‍. മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. എഐസിടിഇയുടെ കീഴില്‍ പരിശീലനത്തിന്റെയും പഠനത്തിന്റെയും ഭാഗമായ എടിഎല്‍-എഫ്ഡിപി സ്‌കീം അനുസരിച്ചാണ് സെപ്തംബര്‍ 7 മുതല്‍ 11 വരെ നടക്കുന്ന ശില്‍പശാല സംഘടിപ്പിക്കുന്നത്. ബൗദ്ധിക സ്വത്തവകാശ കേന്ദ്രം ഡയറക്ടര്‍ ഡോ. എം.ഭാസി, അസി. പ്രൊഫസര്‍മാരായ അഞ്ജന ഗിരീഷ്, ഡോ. ഐ.ജി.രതീഷ് തുടങ്ങിയവര്‍ സംസാരിച്ചു. സാങ്കേതിക മാറ്റങ്ങള്‍ക്കനുസരിച്ചുള്ള നയരൂപീകരണം, സാമൂഹിക-സാമ്പത്തിക ആസൂത്രണം തുടങ്ങിയവയ്ക്ക് പങ്കെടുക്കുവരെ പ്രാപ്തരാക്കുക എന്നതാണ് പരിപാടി ലക്ഷ്യം വെയ്ക്കുന്നത്.












