കൊച്ചി -കേരള ഫിഷറീസ്-സമുദ്രപഠന സര്‍വ്വകാലാശാലയില്‍ (കുഫോസ് ) 2020-21 അധ്യയനവര്‍ഷത്തില്‍ വിവിധ പി.ജി.കോഴ്‌സുകളിലേക്ക് പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ് ഒക്ടോബര്‍ 19 ന് തുടങ്ങും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാല വെബ് സൈറ്റ് വഴി
ഓപ്ഷന്‍ സമര്‍പ്പിക്കേണ്ടതാണ്. ഒക്ടോബര്‍ 23 വൈകീട്ട് 4 ന് മുന്‍പ് ഓപ്ഷന്‍ സമര്‍പ്പിക്കുന്നവരെ മാത്രമേ ഒന്നാംഘട്ട അലോട്ട്‌മെന്റിന് പരിഗണിക്കുവെന്ന് രജിസ്ട്രാര്‍ ഡോ.ബി.മനോജ്കുമാര്‍ അറിയിച്ചു. അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഒക്ടോബര്‍ 24 മുതല്‍ 27 വരെയുള്ള ദിവസങ്ങളില്‍ നിശ്ചിതഫിസ് ഓണ്‍ലൈനായി അടച്ച് അഡ്മിഷന്‍ നേടണം. കോവിഡ് 19 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് ഇത്തവണ പൂര്‍ണ്ണമായും ഓണ്‍ലൈനായി കുഫോസില്‍ പി.ജി.കോഴ്‌സുകളിലേക്ക്
പ്രവേശനം നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ സര്‍വ്വകലാശ വെബ് സൈറ്റ് (www.kufos.ac.in) സന്ദര്‍ശിക്കുക. ഫോണ്‍- 2701085
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ