കൊറോണയെ വൈറസിനെ പ്രതിരോോധിക്കാൻ കുട്ടിക്കൈകൾ തുന്നിയെടുത്തത് ഒരു ലക്ഷം മാസ്കുകൾ. 2000 ത്തിലധികം വിദ്യാർത്ഥികൾ തയാറാക്കിയ മാസ്കുകൾ ജില്ലാ കളക്ടർ എസ്.സു ഹാസ് ഏറ്റുവാങ്ങി. കൊവിഡ് പ്രതിരോധ മേഖലയിൽ സേവനം ചെയ്യുന്നവർക്ക് മാസ്കുകൾ വിതരണം ചെയ്യും.
ആലുവ വിദ്യാഭ്യാസ ജില്ലയിലെ സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് അംഗങ്ങളാണ് മാസ്ക് തുന്നിയത്.
ജില്ലയിലെ 120 സ്കൗട്ട് ഗൈഡ് യൂണിറ്റുകളിലാണ് ഈ പ്രവർത്തനം നടന്നത്. ഹയർ സെക്കണ്ടറി, ഹൈസ്കൂൾ വിഭാഗങ്ങളിലെ കുട്ടികളാണ് തയാറാക്കിയത്. തൊഴിലുറപ്പ് പ്രവർത്തകൾ, പ്രൈമറി ഹെൽത് സെൻ്റർ, പോലീസ്, വൃദ്ധസദനം, ഓർഫനേജ് , പാലിയേറ്റീവ് സെൻ്റർ, ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻ്റർ എന്നിവിടങ്ങളിലാണ് മാസ്കുകൾ വിതരണം ചെയ്യുന്നത്.
ജില്ലാ വിദ്യാഭ്യാസ ഓഫീസർ എൻ. ഡി. സുരേഷ്, സ്റ്റേറ്റ് ഓർഗനൈസർ സി. എസ്. സുധീഷ് കുമാർ, ജില്ലാ സെക്രട്ടറി ജോസഫ് പുതുശ്ശേരി, ജില്ലാ ട്രൈനേഴ്‌സ് എൻ. കെ. ശ്രീകുമാർ, ടി. എസ്. റോസക്കുട്ടി, ജിനീഷ് ശശി, സിസ്റ്റർ പ്രിൻസി മരിയ എന്നിവർ ഇതിന് നേതൃത്വം നൽകി.
ഇടപ്പള്ളി - മൂത്തകുന്നം ദേശീയ പാത വികസനം, സർവ്വേ നടപടികൾ പുരോഗമിക്കുന്നു
എറണാകുളം : ഇടപ്പള്ളി -മൂത്തകുന്നം ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട സർവ്വേ നടപടികൾ പുരോഗമിക്കുന്നു. വടക്കെക്കര, നോർത്ത് ഇടപ്പള്ളി വില്ലേജുകളിലെ സർവ്വേ നിലവിൽ പൂർത്തിയായി. ആലങ്ങാട് വില്ലേജിൽ 80 ശതമാനവും ചേരാനെല്ലൂരിൽ 60 ശതമാനവും മൂത്തകുന്നം വില്ലേജിൽ 90 ശതമാനവും സർവ്വേ പൂർത്തിയായിട്ടുണ്ട്. ഈ വില്ലേജുകളിലെ സർവ്വേ പൂർത്തിയാവുന്ന മുറക്ക് പറവൂർ, വരാപ്പുഴ, കൊട്ടുവള്ളി വില്ലേജുകളിലെ സർവ്വേ ആരംഭിക്കും. ജില്ലാ കളക്ടർ എസ്. സുഹാസിന്റെ അധ്യക്ഷതയിൽ ചേർന്ന ദേശിയ പാത വികസന അവലോകന യോഗത്തിലാണ് നിലവിലെ സ്ഥിതി വിലയിരുത്തിയത്. ഓഗസ്റ്റ് 18 ന് ആരംഭിച്ച കല്ലിടൽ സെപ്റ്റംബർ 29 ഓടെ പൂർത്തിയായിരുന്നു.
നവംബർ പകുതിയോടെ സർവ്വേ നടപടികൾ പൂർത്തിയാക്കി നവംബർ അവസാന വാരത്തോടെ 3 ഡി പ്രസിദ്ധികരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജില്ലാ വികസന കാര്യ കമ്മിഷണർ അഫ്‌സാന പർവിൻ, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ