2020, ഒക്‌ടോബർ 15, വ്യാഴാഴ്‌ച

ആയുര്‍വേദ മരുന്നുകള്‍ അപകടകാരിയായ വ്യാജ കറുവപ്പട്ടയുടെ പിടിയില്‍




ജോസഫ്‌ റോയ്‌

ഭാരതത്തിന്റെ തനത്‌ ചികിത്സാരീതിയായിട്ടാണ്‌ ആയുര്‍വേദത്തിനെ വിശേഷിപ്പിക്കുന്നത്‌.എന്നല്‍ ആയുര്‍വേദ മരുന്നുകള്‍ അപകടം കൊയ്യുന്നു. ഇവയുടെ ഗുണനിലവാരം പരിശോധിക്കാനുള്ള സംവിധാനങ്ങള്‍ നിലവില്‍ അപര്യാപ്‌തമായതാണ്‌ ഗുണനിലവാരം കുറഞ്ഞ ആയുര്‍വേദ മരുന്നുകള്‍ സുലഭമാകന്‍ ഇടയാക്കുന്നത്‌ . 
രോഗം ശമിപ്പിക്കാന്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ നല്‍കുന്ന ഔഷധങ്ങളില്‍ ഏറെയും ആയുര്‍വേദ വിധിപ്രകാരം ചേര്‍ക്കേണ്ട ചേരുവകള്‍ ചേര്‍ക്കാതെയാണ്‌ നിര്‍മ്മിക്കുന്നത്‌. ആയുര്‍വേദ ഔഷധങ്ങളിലെ പ്രധാന ചേരുവയാണ്‌ കറുവാപ്പട്ട അഥവ സിനമണ്‍. എന്നാല്‍ കേരളത്തിലെ വിപണിയില്‍ എത്തുന്ന കറുവപ്പട്ടയില്‍ ഏറെയും അപകടകാരിയായ കാസിയ എന്ന വ്യാജനാണ്‌ എത്തുന്നത്‌. രണ്ടും തമ്മില്‍ തിരിച്ചറിയാന്‍ സാധാരണക്കാര്‍ക്ക്‌ കഴിയാറില്ല. ഒര്‍ജിനല്‍ കറുവപ്പട്ട നേര്‍ത്ത ചുരുളുകളായിട്ടാണെങ്കില്‍ കാസിയ എന്ന വ്യാജന്‍ കട്ടിയേറിയ കടുത്ത ബ്രൗണ്‍നിറത്തിലുള്ളവായണ്‌. അതേപോലെ വ്യാജനു മണവും രുചിയില്‍ എരിവും മുന്നിലാണ്‌. കേരളത്തിലെ സുഗന്ധ വ്യഞ്‌ജന വിപണിയില്‍ ഏറെയും വിറ്റഴിക്കുന്നത്‌. വ്യാജ കറുവപ്പട്ടയാണ്‌. കൊമറിന്‍ എന്ന രാസപദാര്‍ത്ഥം അടങ്ങിയ കാസിയ
ഉദര രോഗങ്ങള്‍,കിഡ്‌നി-കരള്‍ തകരാറുകള്‍,ക്യാന്‍സര്‍ എന്നിവ ഉണ്ടാക്കുന്നു. സിനമണ്‍ എന്ന ഒര്‍ജിനല്‍ കറുവപ്പട്ട നിലവില്‍ ശ്രീലങ്കയില്‍ നിന്നാണ്‌ എത്തുന്നത്‌. എന്നാല്‍ വ്യാജ കറുവപ്പട്ട ചൈന,വിയറ്റ്‌നാം, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നും എത്തുന്നു.
ഇന്ത്യയില്‍ തന്നെ തമിഴ്‌നാട്‌ പോലുള്ള ചില സംസ്ഥാനങ്ങള്‍ ഇതിനകം കാസിയ നിരോധിച്ചിട്ടുണ്ടെങ്കിലും കേരളത്തിലെ വിപണിയില്‍ ഇവ സുലഭം. കേരളത്തില്‍ നിന്നും ഉറങ്ങുന്ന മിക്ക മസാല ബ്രാന്‍ഡുകളിലും കാസിയ ആണ്‌ സുലഭമായി ചേര്‍ക്കുന്നത്‌. 
അതിലേറെ വിപത്താണ്‌ രോഗം ശമിക്കന്‍ നല്‍കുന്ന ആയൂര്‍വേദ ഔഷധങ്ങളില്‍ വന്‍ തോതില്‍ വ്യാജ കറുവപ്പട്ട ചേര്‍ക്കുന്നത്‌. ഇത്‌ പിടികൂടാന്‍ #ഡ്രഗസ്‌ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ ഡ്രഗ്‌സ്‌ ഇന്‍സ്‌പെക്ടര്‍മാരായി ആകെ രണ്ടുപേരാണുള്ളത്‌. ഏഴ്‌ തസ്‌തികകള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും ഈ തസ്‌തികകള്‍ ഒഴിഞ്ഞു കിടക്കുന്നു. എറണാകുളത്തെ ഡ്രഗ്‌സ്‌ ഇന്‍സ്‌പെക്ടറുടെ കാര്യാലത്തിലെ ഡ്രഗ്‌സ്‌ ഇന്‍സ്‌പെക്ടര്‍ അടുത്തിടെ മരണമടഞ്ഞതിനെ തുടര്‍ന്ന്‌ ഇപ്പോള്‍ തിരുവനന്തപുരത്തു നിന്നുള്ള ഉദ്യോഗസ്ഥനാണ്‌ ചുമതല.
കേരളത്തില്‍ 20 ഓളം ആയുര്‍വേദ മരുന്ന്‌ ഉല്‍പ്പാദന ശാലകളാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഇതില്‍ നിന്നും വിപണത്തിന്‌ എത്തുന്നത്‌ 786 ഓളം വരുന്ന ആയുര്‍വേധ ഔഷധശാലകളിലാണ്‌. നിലവില്‍ സ്‌റ്റാറ്റിയുട്ടറി സാമ്പിള്‍ ശേഖരിച്ചു പരിശോധിക്കുക അസാധ്യമാണെന്ന്‌ സീനിയര്‍ ഡ്രഗ്‌സ്‌ ഇന്‍സ്‌പെക്ടര്‍ കാര്യലയത്തില്‍ നിന്നുള്ള കുറിപ്പില്‍ വ്യക്തമാക്കുന്നു. 

കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ആയുര്‍വേദമരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കാന്‍ മറ്റു സംസ്ഥാനങ്ങളിലെ ഡ്രഗ്‌സ്‌ ഇന്‍സ്‌പെക്ടര്‍മാര്‍ ഇതുവരെ ശ്രമിക്കാത്തതിനാലാണ്‌ കാസിയ അടങ്ങിയ ആയുര്‍വേദ ഔഷധങ്ങള്‍ നിര്‍ബാധം വില്‍പ്പന നടത്തുന്നത്‌. ഈ നിലയില്‍ ഇനി ഉടനെ ഈ പരിശോധന നടത്താന്‍ കേരളത്തിലെ ആയുര്‍വേദ രംഗത്തിനു തന്നെ ഇതൊരു കളങ്കമായി മാറും.
ഇന്ത്യയില്‍ സുഗന്ധവ്യഞ്‌ജനങ്ങളുടെ പ്രധാന വ്യാപാരികള്‍ ഗുജറാത്തില്‍ നിന്നുള്ളവരാണ്‌. വന്‍ ലോബിയാണ്‌ ഇവര്‍ക്കു പിന്നിലുള്ളത്‌. നിരവധി രോഗങ്ങള്‍ക്കു കാരണമായ കൊമറിന്‍ അടങ്ങിയ കാസിയ എന്ന വ്യാജ കറുവപ്പട്ട നിരോധിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കണ്ണൂര്‍ പയ്യമ്പലം സ്വദേശി ലിയോണാര്‍ഡ്‌ ജോണ്‍ നല്‍കിയ പരാതിയില്‍ ഹൈക്കോടതിയില്‍ നിന്ന്‌ അനുകൂല വിധി ഉണ്ടായെങ്കിലും പിന്നീട്‌ കോടതിയെ കബളിപ്പിക്കുന്ന രീതിയിലാണ്‌ ഫുഡ്‌ ആന്റ്‌ സേഫറ്റി ഉദ്യോഗസ്ഥര്‍ പരിശോധനയെ അട്ടിമറിച്ചത്‌. 
സംസ്ഥാനത്തെ കോടികളുടെ വില്‍പ്പന നടത്തുന്ന ഒരു സ്ഥാപനം വിറ്റഴിക്കുന്ന മസാലക്കൂട്ടില്‍ വ്യാപകമായി കൊമറിന്‍ അടങ്ങിയ കാസിയ ചേര്‍ക്കുന്നതായി പരാതി ഉയര്‍ന്നുവെങ്കിലും സാമ്പിള്‍ പരിശോധനയ്‌ക്ക്‌ എടുത്ത എറണാകുളം കാക്കനാട്ടെ ലാബില്‍ അട്ടിമറി നടത്തി. കൊമറിനു പകരം അന്നജത്തിന്റെ തോതാണ്‌ ലാബില്‍ നിന്നും നല്‍കിയത്‌. കോടതി ഇതോടെ കേസ്‌ ഈ സ്ഥാപനത്തിനു അനൂകൂലമായി വിധിച്ചു. ഇതോടെ ഈ സ്ഥാപനം തങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ വ്യാജന്‍ ഇല്ലെന്ന പരസ്യവുമായി രംഗത്തെത്തി. 
ഞെട്ടിപ്പിക്കുന്ന തോതിലാണ്‌ ഇന്ത്യയിലേക്ക്‌ കാസിയ ഇറക്കുമതി ചെയ്യുന്നത്‌. കൊച്ചി തുറമുഖത്ത്‌ മാത്രം കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ 21 ലക്ഷം കിലോഗ്രാം കാസിയ ആണ്‌ ഇറക്കുമതി ചെയ്‌തത്‌. ഇന്ത്യയിലെ അഞ്ച്‌ തുറമുഖങ്ങളിലൂടെ 83.77 ലക്ഷം കിലോഗ്രാമും ഇറക്കുമതി ചെയ്‌തതായി ഔദ്യോിക കണക്കുകള്‍ പറയുന്നു. കേരളത്തിലേക്കാണ്‌ ഇത്‌ പ്രധാനമായും എത്തുന്നത്‌. ഗുജറാത്ത്‌ കേന്ദ്രമായ വന്‍ മാഫിയ ആണ്‌ കാസിയ ഇറക്കുമതിക്കു പിന്നില്‍. ഒരു കിലോഗ്രാം സിനമണിനു400-600 രൂപവരെ വിലവരുമ്പോള്‍ കാസിയയ്‌ക്ക്‌ 100-150 രൂപ വരെ മാത്രമെ വരുകയുള്ളു.
്‌മറ്റൊരു വന്‍ തട്ടിപ്പ്‌ സിനമണ്‍ ഓയില്‍ എന്ന പേരില്‍ കാസിയയുടെ ഓയില്‍ കയറ്റുമതി ചെയ്യുന്നതാണ്‌. ഒരു കിലോഗ്രാം സിനമണ്‍ ഓയിലിനു 30,000 -40,000 രൂപവരെ വിലവരുമ്പോള്‍ കാസിയയുടെ ഓയിലിനു കേവലം 5000 രൂപമാത്രമെ വരുകയുള്ളു.നിഷാന്ത്‌ എക്‌സ്‌പോര്‍ട്ട്‌്‌,കാന്‍കോര്‍, സിന്തൈറ്റ്‌ ഇന്‍ഡസ്‌ട്രീസ്‌ എന്നീ കമ്പനികളാണ്‌ ഓയില്‍ കയറ്റുമതി ചെയ്യുന്നത്‌. യൂറോപ്യന്‍ രാജ്യങ്ങളില്‍ പിടിക്കപ്പെടുമെന്നതിനാല്‍ പരിശോധന കാര്യമായ തോതില്‍ ഇല്ലാത്ത ഗള്‍ഫ്‌ രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കുമാണ്‌ പ്രധാന കയറ്റുമതി. 
കേരളത്തിലെ സുഗന്ധവ്യഞ്‌ജന കര്‍ഷകരെ മറയാക്കി സംസ്ഥാനം കേന്ദ്രമാക്കി ഈ മേഖലയില്‍ വന്‍ മാഫിയ നിര്‍ബാധം പ്രവര്‍ത്തിക്കുയാണ്‌,. ജനങ്ങളുടെ ആരോഗ്യത്തിനു ഭീഷണിയാകുന്ന ഈ വ്യാജ കറുവപ്പട്ട ലോബിക്കെതിര ഇതുവരെ ഒരു നടപടിയും എടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. 

ക്യാപ്‌ഷന്‍---
വ്യാജ കറുവപ്പട്ടയ്‌ക്ക്‌ എതിരെ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന കണ്ണൂര്‍ സ്വദേശി ലിയോണാര്‍ഡ്‌ ജോണ്‌

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ