2020, സെപ്റ്റംബർ 7, തിങ്കളാഴ്‌ച

കുസാറ്റ്: ടെക്‌നോളജി മാനേജ്‌മെന്റില്‍ നൈപുണ്യ വികസന ശില്‍പശാല ആരംഭിച്ചു



കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ബൗദ്ധിക സ്വത്തവകാശ പഠനകേന്ദ്രത്തില്‍ 'ടെക്‌നോളജി മാനേജ്‌മെന്റ്' എന്ന വിഷയത്തില്‍ നടക്കുന്ന നൈപുണ്യ വികസന ശില്‍പശാല കുസാറ്റ് വൈസ് ചാന്‍സലര്‍ ഡോ. കെ. എന്‍. മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു.  എഐസിടിഇയുടെ കീഴില്‍ പരിശീലനത്തിന്റെയും  പഠനത്തിന്റെയും ഭാഗമായ എടിഎല്‍-എഫ്ഡിപി സ്‌കീം അനുസരിച്ചാണ് സെപ്തംബര്‍ 7 മുതല്‍ 11 വരെ നടക്കുന്ന ശില്‍പശാല സംഘടിപ്പിക്കുന്നത്. ബൗദ്ധിക സ്വത്തവകാശ കേന്ദ്രം ഡയറക്ടര്‍ ഡോ. എം.ഭാസി, അസി. പ്രൊഫസര്‍മാരായ അഞ്ജന ഗിരീഷ്, ഡോ. ഐ.ജി.രതീഷ് തുടങ്ങിയവര്‍ സംസാരിച്ചു.  സാങ്കേതിക മാറ്റങ്ങള്‍ക്കനുസരിച്ചുള്ള നയരൂപീകരണം, സാമൂഹിക-സാമ്പത്തിക ആസൂത്രണം തുടങ്ങിയവയ്ക്ക് പങ്കെടുക്കുവരെ പ്രാപ്തരാക്കുക  എന്നതാണ് പരിപാടി ലക്ഷ്യം വെയ്ക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ