2020, സെപ്റ്റംബർ 10, വ്യാഴാഴ്‌ച

പുതിയ ദേശീയ വിദ്യാഭ്യാസ നയം ഇന്ത്യയുടെ ഐക്യത്തിനും മതേതരത്വത്തിനും ഹാനികരം - ഹൈബി ഈഡൻ എം.പി.




 എറണാകുളം
: കേന്ദ്രസർക്കാർ അംഗീകരിച്ച പുതിയ ദേശീയ വിദ്യാഭ്യാസ നയം 2020 ഇന്ത്യയുടെ മതേതരത്വത്തെയും  ഭാഷാ സംസ്കാര വൈവിധ്യങ്ങളെയും സ്വാതന്ത്രസമര  പ്രസ്ഥാനങ്ങളെയും പോരാട്ടങ്ങളെയും തമസ്കരിക്കുന്നതാണെന്ന് ഹൈബി ഈഡൻ എം.പി  അഭിപ്രായപ്പെട്ടു. ഇത്  ഇന്ത്യയുടെ ഐക്യത്തിനും മതേതരത്വത്തിനും വലിയ ഭീഷണി ഉണ്ടാക്കും.രാജ്യത്തിന്റെ മഹത്തായ പാരമ്പര്യവും മഹിമയും ഇല്ലാതാക്കുന്ന ഈ നയത്തിൽ  കേന്ദ്രസർക്കാർ  തിരുത്തൽ വരുത്തിയേ  മതിയാകൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.പുതിയ ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് കേരളാ പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ[കെ പി എസ് ടി എ]  സംസ്ഥാന കമ്മിറ്റി  തയ്യാറാക്കിയ പഠന റിപ്പോർട്ട്  പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ കെ പി എസ് ടി എ സംസ്ഥാന പ്രസിഡൻറ് വി.കെ. അജിത്കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം. സലാഹുദ്ദീൻ സ്വാഗതമാശംസിച്ച യോഗത്തിൽ ഭാരവാഹികളായ  സി. പ്രദീപ്, എം .ഷാജു, വട്ടപ്പാറ അനിൽകുമാർ ,നിസാം ചിതറ, ഷാഹിദാ റഹ്മാൻ, പി.കെ. അരവിന്ദൻ,എ. എൻ. ജി. ജയ്കോ, എൻ. ശ്യാംകുമാർ, വി.കെ. കിങ്ങിണി, ,കെ .അബ്ദുൽ മജീദ്,ഷാജു.കെ .എൽ,ജോൺസൺ.സി.ജോസഫ്, സംസ്ഥാന നിർവാഹക സമിതിയംഗങ്ങളായ പോൾ പി.ജോസഫ്, ടി. യു.സാദത്ത് ,ഇ.ജി.ദയൻ തുടങ്ങിയവർ പ്രസംഗിച്ചു.


ചിത്രം - ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് കെ.പി.എസ്.ടി.എ സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ പഠന റിപ്പോർട്ട് ശ്രീ. ഹൈബി ഈഡൻ എം.പി. സംസ്ഥാന പ്രസിഡന്റ് ശ്രീ.വി.കെ. അജിത് കുമാറിന് നൽകി പ്രകാശനം ചെയ്യുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ