2020, ഒക്‌ടോബർ 16, വെള്ളിയാഴ്‌ച

വോട്ടിംഗ് മെഷീനുകളുടെ വെരിഫിക്കേഷൻ നടത്തി



എറണാകുളം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന മൾട്ടി പോസ്റ്റ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ വെരിഫിക്കേഷൻ നടത്തി.   ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ നിർമ്മാതാക്കളായ ഇലക്ട്രോണിക് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഹൈദരാബാദ് യൂണിറ്റിലെ എഞ്ചിനീയർമാരാണ് വെരിഫിക്കേഷന് നേതൃത്വം നൽകുന്നത്. ജില്ലാ കളക്ടർ എസ്. സുഹാസിന്റെ മേൽ നോട്ടത്തിൽ ആയിരുന്ന വെരിഫിക്കേഷൻ നടപടികൾ..ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ പി.എ. പ്രദീപ് സന്നിഹിതനായിരുന്നു. 3000 കൺട്രോൾ യൂണിറ്റുകളും 9000 ബാലറ്റ് യൂണിറ്റുകളുമാണ് കച്ചേരിപ്പടിയിലുള്ള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഗോഡൗണിൽ സൂക്ഷിച്ചിരിക്കുന്നത് . ഈ മാസം അവസാനത്തോടെ വെരിഫിക്കേഷൻ പൂർത്തിയാകും. 

ഇടച്ചിറയിലുള്ള സെൻട്രൽ ഇലക്ഷൻ ഗോഡൗണിൽ സൂക്ഷിച്ചിരിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ കേരളത്തിലെ  മുൻസിപ്പാലിറ്റി  കോർപ്പറേഷൻ തിരഞ്ഞെടുപ്പിന്  നൽകുന്നതിൻ്റെ ഭാഗമായുള്ള  വെരിഫിക്കേഷനും പൂർത്തിയാക്കി. 7500 കൺട്രോൾ യൂണിറ്റുകളും 8000 ബാലറ്റ് യൂണിറ്റുകളുമാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്.

--

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ