കൊച്ചി
അഖിലേകേരള
തന്ത്രി സമാജത്തിന്റെ കേന്ദ്ര ആസ്ഥാനമായ അങ്കമാലി പടുപുഴ പ്ലാച്ചക്കോട്
ക്ഷേത്രസമുച്ചയത്തില്‍ വെച്ച് ജൂലൈ 31 മുതല്‍ ഓഗസ്‌റ്റ് മൂന്നുവരെ പൂര്‍വകാല
വിധികള്‍ക്കനുസരിച്ച് കന്മഷഹരയജ്ഞം നടത്തും. ഇതിനോടനുബന്ധിച്ച് കേരളീയ
പൂജാവിധികളുടെ തന്ത്രപ്രമാണഗ്രന്ധമായ തന്ത്രസമുച്ചയ സമീക്ഷ അഥവാ വിചാരസത്രവും
നടത്തും..യജ്ഞത്തിന്റെ ഭാഗമായി മഹാഗണപതി ഹോമം, മഹാസുകൃതഹോമം,നവഗ്രഹശാന്തി ഹോമം,
ഭഗവതി സേവ തുടങ്ങിയ കര്‍മ്മങ്ങള്‍ വൈദിക താന്ത്രിക വിധിപ്രകാരം നടത്തും
മലയാള
സമ്പ്രദായത്തിലുള്ള തന്തിമാരുടെ കൂട്ടായ്‌മയിലൂടെ മലയാള സമ്പ്രദായത്തിലുള്ള പൂജാ
തന്ത്രസമുച്ചയം പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. വാര്‍ത്താ സമ്മേളനത്തില്‍
വേഴപ്പറമ്പ് കൃഷ്‌ണന്‍ നമ്പൂതിരിപ്പാട്, കുഴിക്കാട് എ.എ ഭട്ടതിരപ്പാട്,
കാളത്തിമേക്കാട് പരമേശ്വരന്‍ നമ്പൂതിരിപ്പാട്, പുലയന്നൂര്‍ മുരളിനാരായണ്‍
,ചേന്നാസ് നാരായണ്‍ ,പാമ്പുമേക്കാവ് ജാതദേവന്‍ നമ്പൂതിരിപ്പാട് എന്നിവര്‍
പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ