2014, ജൂലൈ 8, ചൊവ്വാഴ്ച

ഹോട്ടല്‍ ഡ്രീംസില്‍ അരങ്ങേറിയ നാടകം







പോലീസ്‌ നാണം കെട്ടു
കൊച്ചി

മലയാളം സിനിമ സിഐഡി മുസയില്‍ ബോംബ്‌ കണ്ടെത്തുന്ന ആവേശത്തിലായിരന്നു ഡിസിപി ആര്‍. നിഷാന്തിനിയുടെ നേതൃത്വത്തില്‍ സിറ്റിപോലീസ്‌ സാറ്റര്‍ഡേ നൈറ്റ്‌ ഫീവര്‍ ആഘോഷിക്കാനെത്തിയവരെ പിടികൂടിയത്‌. 
പോലീസ്‌ നേരത്തെ തന്നെ കഥയും തിരക്കഥയും എല്ലാം എഴുതി തയ്യാറാക്കി. സംഗതി ലൈവായി പകര്‍ത്താന്‍ കൂട്ടിനു മൂന്നു ടെലിവിഷന്‍ ചാനലുകള്‍ .മഫ്‌ത്തിയിലും അല്ലാതെയുമായി 50ഓളം പോലീസുകാര്‍ ,മയക്കു മരുന്നു കണ്ടുപിടിക്കാന്‍ അത്ഭുതസിദ്ധിയുള്ള ശ്വാനന്മാര്‍ എന്നിങ്ങനെ കടവന്ത്രയിലെ ഹോട്ടല്‍ ഡ്രീംസ്‌ വളഞ്ഞുപിടിച്ചായിരുന്നു ഓപ്പറേഷന്‍. 
ശനിയാഴ്‌ച പനി ആഘോഷിക്കാനെത്തിയ നൂറോളം പേരെ പോലീസ്‌ ഉടുതുണി തപ്പി പരിശോധിച്ചു.പക്ഷേ പ്രതീക്ഷിച്ച മയക്കുമരുന്നു ശേഖരം കിട്ടിയില്ല. കിട്ടയത്‌ ആരോ ഉപേക്ഷിച്ച നിലയില്‍ ലഭിച്ച ഏഴു ഗ്രാം മാത്രം വരുന്ന ചരസ്‌. ഇനി ഈ ചരസിനെക്കുറിച്ചാണ്‌ അന്വേഷണം. വിദേശികളാണ്‌ ചരസ്‌ ഹോട്ടലില്‍ എത്തിച്ചതെന്നാണ്‌ കണ്ടുപിടുത്തം. അതിലേറേ രസകരം വളരെ രഹസ്യമായി നടത്തിയ ഓപ്പറേ,ന്‍ ഡ്രീംസിന്റെ ചിത്രം ഒരു ഷാഡോ പോലീസ്‌ ഉദ്യോഗസ്ഥന്‍ തന്റെ ഫേസ്‌ബുക്ക്‌ പേജില്‍ പോസ്‌റ്റ്‌ ചെയ്‌തു കൂട്ടുകാരെക്കൊണ്ടു ലൈക്ക്‌ അടിപ്പിച്ചതായും പറയപ്പെടുന്നു.
അതേസമയം കടവന്ത്ര പോലീസ്‌ കഴിഞ്ഞ തിങ്കളാഴ്‌ച യാതോരു പ്രത്യേക ഓപ്പറേഷനും കൂടാതെ 27കാരനില്‍ നി്‌ന്നും പിടികൂടിയാതാകട്ടെ ഒന്നര കിലോഗ്രാം കഞ്ചാവ്‌, അതിനു തൊട്ടുമുന്‍പ്‌ ശനിയാഴ്‌ചയ രണ്ടു യുവാക്കളില്‍ നിന്നും പിടികൂടിയത്‌ ഒരു കിലോ ഗ്രാം കഞ്ചാവ്‌. വന്‍ തോതില്‍ കഞ്ചാവ്‌ നഗരത്തിലേക്കു എത്തുന്നതായും ഇതിനു പിന്നില്‍ വന്‍ മാഫിയ പ്രവര്‍ത്തിക്കുന്നതായും വ്യക്തമാണ്‌.
അടുത്തെങ്ങും ഇല്ലാത്ത വിധം കഞ്ചാവിനോട്‌ യുവാക്കളില്‍ പ്രിയം വര്‍ധിച്ചിരിക്കുകയാണ്‌. കാരണം തിരഞ്ഞു അധികം പോകേണ്ട. കഞ്ചാവ്‌ ഉപയോഗിച്ചു വാഹനം ഓടിച്ചാല്‍ പോലീസിനു തൊടാന്‍ കഴിയില്ല. മദ്യം ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ഊതിച്ചു പിടിക്കാം. കഞ്ചാവ്‌ ഉപയോഗിക്കന്നവരെ പിടികൂടാന്‍ യന്ത്രം ഒന്നും ഇതുവരെ കണ്ടുപടിച്ചിട്ടില്ല. 
പോലീസ്‌ മദ്യപിച്ചു വാഹനം ഓടിക്കുന്നവരെ പിടികൂടുന്നതു കര്‍ശനമാക്കിയതോടെയാണ്‌ കഞ്ചാവ്‌ പ്രിയംകരമായിരിക്കുന്നത്‌.
മുംബൈ ,ബാംഗ്ലൂര്‍ പോലുള്ള നഗരങ്ങളിലെ നൈറ്റ്‌ ലൈഫ്‌ ആസ്വദിച്ചു ശീലമുള്ള ഹൈടെക്‌ തലമുറയാണ്‌ ഡ്രീംസ്‌ പോലുള്ള സാധാരണക്കാര്‍ക്കു കയറാന്‍ കഴിയാത്ത ഹോട്ടലുകളിലെ നൈറ്റ്‌ ക്ലബുകളിലെ അന്തേവാസികള്‍. 
ഇതിനുപിന്നില്‍ ഗൂഡാലോചന ഉണ്ടെന്നു ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നു. ഹോട്ടലുകള്‍ തമ്മിലുള്ള ശീതസമരമാണ്‌ കാരണമായി ചൂണ്ടിക്കാണിക്കുന്നത്‌. ഏതാനും ടെലിവിഷന്‍ ചാനലുകള്‍ക്കു മാത്രമായി വെറും മുന്നു നാലു മിനുറ്റ്‌ നീണ്ട്‌ നാടകം എങ്ങനെ നടത്താനാകുമെന്നു ഹോട്ടല്‍ ജീവനക്കാര്‍ ചോദിക്കുന്നു. സംഗതി ഈ ചാനലുകളും പോലീസിനെ ഉന്നതരും ചേര്‍ന്നുള്ള കളിയായിരുന്നുവെന്നും ആരോപണമുണ്ട്‌. റെയ്‌ഡിന്റെ വാര്‍ത്തയും ചിത്രങ്ങളും അടുത്ത ദിവസം പോലീസ്‌ തന്നെ എല്ലാ പത്രങ്ങള്‍ക്കും കൈമാറി. 
എന്തായാലും റെയ്‌ഡ്‌ ഇനിയും തുടരുമെന്നാണ്‌ ജില്ലാ പോലീസ്‌ കമ്മീഷണര്‍ ആര്‍.നിഷാന്തിനി പറുന്നത്‌. എന്നാല്‍ , അടുത്ത തവണ ഏതു ചാനലുകള്‍ക്കായിരിക്കും ഭാഗ്യം ലഭിക്കുക എന്ന കാര്യത്തില്‍ മാത്രമാണ്‌ തര്‍ക്കം.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ