2014, ജൂലൈ 27, ഞായറാഴ്‌ച

യൂത്ത്‌ കോണ്‍ഗ്രസ്‌ ജന്മദിനം ആചരിക്കും


കൊച്ചി
ഗാന്ധിജിയെ സ്‌മരിക്കൂ, ഭാരതീയനാകു എന്ന സന്ദേശം ഉയര്‍ത്തിക്കൊണ്ട്‌ ഓഗസ്‌റ്റ്‌ 9നു ക്വിറ്റ്‌ ഇന്ത്യാദിനത്തില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ ജന്മദിനം ആചരിക്കും.
ജന്മദിനാചരണത്തിന്റെ ഭാഗമായി കേരളത്തിലെ 1200ഓളം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ പദയാത്ര സംഘടിപ്പിക്കും.
വര്‍ത്തമാനകാലഘട്ടത്തില്‍ ചര്‍ച്ച ചെയ്‌ത വിഷയങ്ങളായിരിക്കും ഇത്തവണ ജന്മദിനാചരണത്തിന്റെ ഭാഗമായി മുന്നോട്ടുവെക്കുകയെന്ന്‌ വാര്‍്‌ത്താ സമ്മേളനത്തില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ ഡീന്‍ കുര്യാക്കോസ്‌ അറിയിച്ചു.
ബൂക്കര്‍ പ്രൈസ്‌ ജേതാവായ പ്രമുഖ എഴുത്തുകാരി അരുന്ധതി റോയി അടുത്തിടെ നടത്തിയ പരാമര്‍ശങ്ങള്‍ ഗാന്ധിജിയെക്കുറിച്ചു തെറ്റായ സന്ദേശങ്ങളാണ്‌ നല്‍കിയിരിക്കുന്നത്‌. ഇത്‌ അങ്ങയേറ്റം അപലപനീയമാണ്‌. ഇതിനെതിരെ യുവാക്കളെ അണിനിരത്തുകയും യുവാക്കളില്‍ ഗാന്ധിയന്‍ സന്ദേശങ്ങള്‍ എത്തിക്കുന്നതിനും യൂത്ത്‌ കോണ്‍ഗ്രസ്‌ ജന്മദിനത്തില്‍ തുടക്കം കുറിക്കും.
രാഷ്ട്രപിതാവായ ഗാന്ധിജിയെക്കുറിച്ചു അരുന്ധതി റോയി നടത്തിയ പരാമര്‍ശങ്ങളില്‍ ദേശീയ ഗവണ്മന്റ്‌ ഇടപെടുന്നില്ലെന്നും ഡീന്‍ കുര്യാക്കോസ്‌ ആരോപിച്ചു. രാഷ്ട്രപിതാവിനെക്കുറിച്ചു നടത്തിയ പരാമര്‍ങ്ങള്‍ രാജ്യദ്രോഹമായി കണക്കാക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നു മാത്രമല്ല മഹാത്മഗാനധി തൊഴിലുറപ്പു പദ്ധതിയുടെ പേരുമാറ്റി ആര്‍എസ്‌എസുകാരന്റെ പേരുനല്‍കാന്‍ ശ്രമിക്കുന്നു. ആസൂത്രിതമായ ഗൂഡാലോചന നടക്കുന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര മാനവശേഷി വകുപ്പു മന്ത്രി സ്ഥാനത്ത്‌ പന്ത്രണ്ടാം ക്ലാസ്‌ മാത്രം വിദ്യാഭ്യാസമുള്ള സ്‌മൃതി ഇറാനിയെ നിയമിച്ചതിനെയും ഡീന്‍ കുര്യാക്കോസ്‌ വിമര്‍ശിച്ചു. നജ്‌മ ഹെപ്‌തുള്ള, മേനക ഗാന്ധി എന്നിവരെ പോലെ പ്രാഗത്ഭ്യമുള്ളവര്‍ ഉണ്ടായിട്ടും സര്‍വകലാശാല വൈസ്‌ ചാന്‍സലറിനേക്കാളും ഉയര്‍ന്ന പദവിയുള്ള ഒരു സ്ഥാനത്ത്‌ സ്‌മൃതി ഇറാനിയെ നിയമിച്ചത്‌ ശരിയായില്ലെന്നും ഡീന്‍ കുര്യാക്കോസ്‌ പറഞ്ഞു.
അരുന്ധതി റോയിക്കെതിരെ കേസുമായി മുന്നോട്ടുപോകാതിരുന്നത്‌ യൂത്ത്‌ കോണ്‍ഗ്രസുകാര്‍ ഗാന്ധിയന്‍ സഹിഷ്‌ണത പിന്തുടരുന്നതുകൊണ്ടാണെന്നും ്‌അദ്ദേഹം പറഞ്ഞു. എറണാകുളം കച്ചേരിപ്പടിയിലെ ഗാന്ധിഭവന്‍ പൊളിച്ചു നീക്കുകയും അവശേഷിക്കുന്ന ഗാന്ധി പ്രതിമ മെട്രോ റെയിലിനുവേണ്ടി നീക്കം ചെയ്യുന്ന വിഷയത്തില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ