2014, ജൂലൈ 16, ബുധനാഴ്‌ച

നെടുമ്പാശ്ശേരിയില്‍ 22 ലക്ഷത്തിന്റെ സ്വര്‍ണ്ണവും വിദേശ കറന്‍സികളും പിടികൂടി


കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തിങ്കളാഴ്‌ച പുലര്‍ച്ചെയും രാത്രിയിലുമായി കസ്റ്റംസ്‌ ഇന്റലിജന്‍സ്‌ നടത്തിയ പരിശോധനയില്‍ 21 ലക്ഷം രൂപക്കുമേല്‍ വിലമതിക്കുന്ന 742 ഗ്രാം സ്വര്‍ണ്ണവും 22 ലക്ഷം രൂപയുടെ വിദേശ കറന്‍സികളും പിടികൂടി. എയര്‍ അറേബ്യ വിമാനം ജി9-425 വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നെത്തിയ പാലക്കാട്‌ സ്വദേശിയില്‍ നിന്നും 260 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണ ചങ്ങലയാണ്‌ പിടിച്ചെടുത്തത്‌. എയര്‍ ഇന്ത്യ എക്‌സ്‌പ്രെസ്‌ കത 412 വിമാനത്തില്‍ ഷാര്‍ജയില്‍
നിന്നെത്തിയ കാസര്‍കോട്‌ സ്വദേശിയില്‍ നിന്നാണ്‌ 482 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണക്കട്ടി പിടികൂടിയത്‌.
യുഎഇയിലേക്ക്‌ പുറപ്പെടാനായി വിമാനത്താവളത്തിലെത്തിയ കാസര്‍കോട്‌ സ്വദേശികളായ മൂന്നു പേരില്‍ നിന്നാണ്‌ 22 ലക്ഷം രൂപയോളം വിലമതിക്കുന്ന വിദേശ കറന്‍സികള്‍ പിടികൂടിയത്‌. കത 411 എയര്‍ ഇന്ത്യ വിമാനത്തില്‍ ഷാര്‍ജയിലേക്ക്‌ പുറപ്പെടാന്‍ ഡിപ്പാര്‍ച്ചര്‍ ഹളിലെത്തിയ രണ്ട്‌ യാത്രക്കാരില്‍ നിന്ന്‌ 19 ലക്ഷത്തിന്റെ വിദേശ കറന്‍സി പിടികൂടി.
എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ കത 435 വിമാനത്തില്‍ യാത്രപുറപ്പെടാനെത്തിയ മറ്റൊരു യാത്രക്കാരനില്‍ നിന്നാണ്‌ 4 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടിയത്‌. പാന്‍സിന്റെ പോക്കറ്റില്‍ ഒളിപ്പിച്ച്‌ ബാഗിലെ മറ്റു തുണികള്‍ക്കിടയില്‍ സൂക്ഷിച്ച നിലയിലായിരുന്നു കറന്‍സി. കസ്റ്റംസ്‌ ഡെപ്യൂട്ടി കമ്മീഷണര്‍മാരായ എസ്‌.എ.എസ.്‌ നവാസ്‌, അഭിലാഷ്‌ കെ.ശ്രീനിവാസന്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ കള്ളക്കടത്ത്‌ പിടികൂടിയത്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ