2014, ജൂലൈ 26, ശനിയാഴ്‌ച

കൊച്ചി നഗരത്തിലെ സ്വകാര്യബസുകള്‍ അനശ്ചിതകാല സമരത്തിലേക്ക്‌


കൊച്ചി
കൊച്ചി നഗരത്തിലെ സ്വകാര്യ ബസ്‌ തൊഴിലാളികള്‍ ശമ്പള വര്‍ധന ആവശ്യപ്പെട്ടുകൊണ്ട്‌ ഓഗസ്‌റ്റ്‌ ഒന്നു മുതല്‍ അനിശ്ചിതകാല പണിമുടക്ക്‌ ആരംഭിക്കും.
ഇതിനകം ബസ്‌ മുതലാളിമാരുമായി നടന്ന ചര്‍ച്ചകള്‍ എല്ലാം പരാജയപ്പെട്ട സാഹചര്യത്തിലാണ്‌ സമരവുമായി മുന്നോട്ടു പോകേണ്ടി വരുന്നതെന്നു പത്തോളം തൊഴിലാളി യൂണിയനുകളുടെ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി വാര്‍ത്താ സമമേളനത്തില്‍ അറിയിച്ചു. എന്നാല്‍ സമരം പശ്ചിമ കൊച്ചി, വൈപ്പിന്‍,പിറവം, ഏരമല്ലൂര്‍,കോട്ടയം എന്നിവടങ്ങളില്‍ നിന്നും നഗരത്തില്‍ എത്തുന്ന ബസുകളെ ബാധിക്കില്ല. അതേപോലെ നഗരത്തില്‍ സര്‍വീസ്‌ നടത്തുന്ന ബസുകളില്‍ ഇതിനകം ശമ്പള പരിഷ്‌കരണത്തിനു തയ്യാറായവയേയും സമരത്തില്‍ ഉള്‍പ്പെടുത്തുന്നില്ലെന്നു തൊഴിലാളി നേതാക്കള്‍ അറിയിച്ചു.
എരമല്ലൂര്‍ -എറണാകളം റൂട്ടില്‍ 850 രൂപയും വൈപ്പിന്‍, പറവൂര്‍ റൂട്ടുകളില്‍ 800 രൂപയും ഡ്രൈവറിനു വേതനം ലഭിക്കുമ്പോള്‍ സിറ്റി ബസുകളിലെ ഡ്രൈവര്‍മാര്‍ക്ക്‌ കേവലം 577രൂപയും കണ്ടക്ടറിനു 420 രൂപയും ക്ലീനറിനു 400 രൂപയും മാത്രമാണ്‌ ലഭിക്കുന്നത്‌. കഴിഞ്ഞ മൂന്നു തവണ ബസ്‌ ചാര്‍ജ്‌ നിരക്ക്‌ കൂട്ടി നല്‍കിയിട്ടും 14 മണിക്കൂറോളം തുടര്‍ച്ചയായി ജോലി ചെയ്യുന്ന സിറ്റിബസുകളിലെ തൊഴിലാളികള്‍ക്ക്‌ ന്യായമായ ശമ്പള വര്‍ധന അനുവദിക്കാന്‍ ബസുടമകള്‍ തയ്യാറായിട്ടില്ലെന്നു തൊഴിലാളി നേതാക്കള്‍ ആരോപിച്ചു. ജില്ലാ ലേബര്‍ ഓഫീസര്‍, എഡിഎം എന്നിവരുടെ മധ്യസ്ഥതിയില്‍ പലവട്ടം അനുരജഞന യോഗങ്ങള്‍ വിളിച്ചുകൂട്ടിയി്‌ടടും ഉടമകളുടെ നിഷേധാത്മക നിലപാടുമൂലം പ്രശ്‌നം പരിഹിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
വാര്‍ത്താ സമമേളനത്തില്‍ ജോയി ജോസപ്‌, എം.എസ്‌ രാജു , കെ.കെ കലേശന്‍, ആര്‍.രഘുരാജ്‌, ജോളി പവ്വത്തില്‍, കെ.പി വിജയകുമാര്‍, മനോജ്‌ പെരുമ്പിള്ളി, ജബ്ബാര്‍ പുന്നക്കാടന്‍, പി.ആര്‍ മാണിക്യമംഗലം ,കെ.എസ്‌ വേലായുധന്‍, അബ്ദുള്‍ റഹ്‌്‌മാന്‍ എന്നിവര്‍ പങ്കെടുത്തു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ