2014, ജൂലൈ 31, വ്യാഴാഴ്‌ച

കൊച്ചി നഗരത്തിലെ സ്വകാര്യബസ്‌ പണിമുടക്ക്‌ പിന്‍വലിച്ചു



കൊച്ചി നഗരത്തിലെ സ്വകാര്യ ബസ്‌ തൊഴിലാളികള്‍ ശമ്പള വര്‍ധന ആവശ്യപ്പെട്ടുകൊണ്ട്‌ പഖ്യാിച്ചിരുന്ന അനിശ്ചിതകാല പണിമുടക്ക്‌ പിന്‍വലിച്ചു.
40ഓളം വരുന്ന വൈറ്റില-വൈറ്റില ടൗണ്‍ സര്‍ക്കുലര്‍ ബസിലെ ജീവനക്കാര്‍ക്ക്‌ പുതിയ നിരക്ക്‌ നല്‍കാന്‍ തീരുമാനിച്ചു.എന്നാല്‍ ഇടപ്പള്ളി വഴി ചേരാനല്ലൂരിലേക്കുള്ള റൂട്ടിലെ ബസുടമകളുമായി ചര്‍ച്ച തുടരുന്നതായും ഉടന്‍ പരിഹരിക്കാന്‍ കഴിയുമെന്നും തൊഴിലാളി നേതാക്കള്‍ പറഞ്ഞു. 50ഓളം ബസുകളാണ്‌ ചേരാനല്ലൂരിലേക്കു സര്‍വീസ്‌ നടത്തുന്നത്‌.
ഇന്നലെ നടന്ന ചര്‍ച്ചയില്‍ ഡ്രൈവര്‍ക്ക്‌ 875 രൂപയും കണ്ടക്ടര്‍ക്ക്‌ 660 രൂപയും ക്ലീനറിനു 620 രൂപയും വേതനം നല്‍കാന്‍ ധാരണയിലായി. പത്തോളം തൊഴിലാളി യൂണിയനുകളുടെ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിആയിരുന്നു പണിമുടക്കിനു ആഹ്വാനം ചെയ്‌തിരുന്നത്‌. എന്നാല്‍ സമരം പശ്ചിമ കൊച്ചി, വൈപ്പിന്‍,പിറവം, ഏരമല്ലൂര്‍,കോട്ടയം എന്നിവടങ്ങളില്‍ നിന്നും നഗരത്തില്‍ എത്തുന്ന ബസുകളെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിരുന്നു..
ജോയി ജോസപ്‌, എം.എസ്‌ രാജു , കെ.കെ കലേശന്‍, ആര്‍.രഘുരാജ്‌, ജോളി പവ്വത്തില്‍, കെ.പി വിജയകുമാര്‍, മനോജ്‌ പെരുമ്പിള്ളി, ജബ്ബാര്‍ പുന്നക്കാടന്‍, പി.ആര്‍ മാണിക്യമംഗലം ,കെ.എസ്‌ വേലായുധന്‍, അബ്ദുള്‍ റഹ്‌്‌മാന്‍ എന്നിവര്‍ ഇന്നലെ നടന്ന ചര്‍ച്ചകളില്‍ പങ്കെടുത്തു.
എന്നാല്‍ ഒത്തു തീര്‍പ്പായത്‌ ബസ്‌ ഉടമകളുടെ സംസ്ഥാന -ജില്ലാ നേതൃത്വവുമായി നേരിട്ടു ചര്‍ച്ചയില്‍ ആയിരുന്നില്ലെന്നും വൈറ്റില-വൈറ്റില റൂട്ടില്‍ ഓടുന്ന 40ഓളം ബസുകളുടെ ഉടമകളുമായി മാത്രമാണ്‌ ചര്‍ച്ച നടന്നതെന്നും കേരള ബസ്‌ ട്രാന്‍സ്‌പോര്‍ട്ടേഴ്‌സ്‌ അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
തൊഴിലാളി യൂണിയനുകള്‍ സമ്മര്‍ദ്ദ തന്ത്രം നടത്തുകയാണെന്നും ബസ്‌ ഉടമകളുടെ സംഘടന പ്രതീകരിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ