2014 ജൂലൈ 6, ഞായറാഴ്‌ച
സാമുഹ്യ വിരുദ്ധരെ നേരിടുന്നത് കാര്യക്ഷമമാക്കും
പ്രത്യേക സോഫ്‌റ്റ്‌് വെയറും സ്‌പെഷ്യല്‍ സെല്ലും രൂപീകരിച്ചു
കൊച്ചി
സാമൂഹ്യ വിരുദ്ധരെ നേരിടുന്നതിനായി
രൂപീകരിച്ചിട്ടുള്ള കേരള ആന്റി സോഷ്യല്‍ ്‌അക്‌റ്റിവിറ്റീസ് പ്രിവെന്‍ഷന്‍ ആക്ട്
(കാപ്പ) കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ജില്ലാ ഭരണകൂടം നടപടി തുടങ്ങി. നടപടി
ക്രമങ്ങളില്‍ ഇതുവരെ ഉണ്ടായിരുന്ന പ്രധാന തടസം വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍
തമ്മിലുള്ള സഹകരണത്തിലുള്ള കാലതാമസമായിരുന്നു. ഇതുമൂലം നിരവധി കേസുകളില്‍ വേണ്ട
പോലെ നടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തില്‍ കാപ്പ സെല്‍
രൂപീകരിച്ചു പ്രവര്‍ത്തനങ്ങല്‍ വിലയിരുത്താന്‍ തീരുമാനിച്ചു. ആഴ്‌ചതോറും സെല്‍
പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.
കാപ്പ അനുസരിച്ചു കസ്‌റ്റിഡിയില്‍ എടുക്കേണ്ട
പ്രതികളുടെ കാര്യത്തില്‍ പോലീസ് അലംഭാവം കാണിക്കുന്നതും, , പ്രതികള്‍ സാങ്കേതിക
കാരണങ്ങളാല്‍ നിയമത്തിന്റെ പരിധിയില്‍ നിന്നും രക്ഷപ്പെടുന്നതും കടുത്ത
വിമര്‍ശനങ്ങള്‍ക്കു ഇടവരുത്തിയിരുന്നു. സാങ്കേതിക തടസങ്ങളുടെ കാര്യത്തില്‍ ഉചിതമായ
തീരുമാനങ്ങള്‍ സമയബന്ധിതമായി എടുക്കുന്നതിനു പുതിയ സെല്‍ രൂപീകരണം വഴിയൊരുക്കും.
ജില്ലാ കലക്ടര്‍ എം.ജി രാജമാണിക്യം , എറണാകുളം റൂറല്‍ എസ്‌പി സതീഷ് ബിനോ
എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ
യോഗത്തിലാണ് ഈ തീരുമാനം. കാപ്പയുടെ പരിധിയില്‍ വരുന്ന 22 ഓളം കേസുകളാണ് ഈ വര്‍ഷം
മാത്രം ഇതിനകം ജില്ലാ കലക്ടറുടെ പരിഗണനയ്‌ക്കു വെച്ചിരിക്കുന്നത്. ഇതി്‌ല്‍ ഏഴു
കേസുകള്‍ ജില്ലാ ഭരണകൂടം പോലീസിനു തിരിച്ചയച്ചു. ഏഴെണ്ണത്തിന്റെ കാര്യത്തില്‍
ആറുമാസം കഴിഞ്ഞിട്ടും ഉചിതമായ തീരുമാനം എടുക്കാന്‍ ജില്ലാ ഭരണകൂടത്തിനു ഇതുവരെ
കഴിഞ്ഞിട്ടില്ല. എട്ടോളം കേസുകളില്‍ പ്രതികളെ ജയിലില്‍ അടച്ചു.
കാപ്പയുടെ
പരിധിയില്‍ വരുന്ന ഗൂണ്ടാ പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ ഇതുവരെ
കാലതാമസങ്ങള്‍ക്കു സാങ്കേതിക തടസം ഉന്നയിക്കുകയായിരുന്നു.എന്നാല്‍ ഈ സാങ്കേതിക തടസം
ഒഴിവാക്കുന്നതിനായി കാപ്പസെല്‍ പ്രത്യേക സോഫ്‌റ്റ് വെയര്‍ തന്നെ
ത്യായറാക്കിയിട്ടുണ്ട്. നടപടി ക്രമങ്ങള്‍ നിയമപരമായി മുന്നോട്ടു കൊണ്ടുപോകാന്‍ ഈ
സോഫ്‌റ്റ് വെയര്‍ സഹായമാകും. പോലീസ് കാപ്പ പ്രകാരം രജിസ്‌റ്റര്‍ ചെയ്‌ത
കേസുകളില്‍ പലതിലും ജില്ലാ ഭരണകൂടം നടപടികള്‍ സ്വീകരിക്കുന്നതിനു ചുരുങ്ങിയത്
ആറുമാസം എങ്കിലും ഇതുവരെ വേണ്ടിവന്നിരുന്നു. ഇവയില്‍ പോലീസിന്റെ ഭാഗത്തു നിന്നും
കാപ്പ നിയമപരിധിയില്‍പ്പെടുത്തുന്നതില്‍ വരുത്തിയ സാങ്കേതിക പിഴവുകള്‍ മുലം നിരവധി
ഗൂണ്ടകള്‍ രക്ഷപ്പെടുന്നതിനും ഇടയാക്കിയിട്ടുണ്ട്. ഈ കേസുകള്‍ വീണ്ടും
പരിഗണിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ തീരുമാനം
എടുക്കാനായിട്ടില്ല. നഗരത്തിലെ കുപ്രസിദ്ധ ഗൂണ്ട ഭായ് നസീര്‍,തമ്മനം ഷാജി
എന്നിവരൊക്കെ പോലീസിന്റെ ഈ സാങ്കേതിക പിഴവുകള്‍ മുതലാക്കി രക്ഷപ്പെട്ടിരുന്നു.
കാപ്പ നിയമത്തിന്റെ കാര്യത്തില്‍ നടപടികള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിനായുള്ള
സോഫ്‌റ്റ് വെയര്‍ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്ററാണ്
വികസിപ്പിച്ചിരിക്കുന്നതെന്നു ജില്ലാ കലക്ടര്‍ എം.ജി രാജമാണിക്യം പറഞ്ഞു. കാപ്പ
സംബന്ധിച്ചു രൂപീകരിച്ച സ്‌പെഷ്യല്‍ സെല്ലിന്റെ ഉന്നത അധികാര സമിതിയില്‍ ജില്ലാ
കലക്ടര്‍ , റൂറല്‍ എസ്‌പി എന്നിവര്‍ക്കു പുറമെ ജില്ലയിലെ നിയമവിദ്‌ഗ്‌ധരും
ഉള്‍പ്പെടും.
കുന്നുംപുറം സ്‌കൂളിലെ അക്രമണം, മുഖ്യപ്രതി ഒളിവില്‍
കൊച്ചി
കഴിഞ്ഞ വെള്ളിയാഴ്‌ച ഇടപ്പള്ളി കുന്നുംപുറം ഗവണ്മന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കയറി ഹെഡ്‌മിസ്‌ട്രിസിനെയും വിദ്യാര്‍ഥികളെയും ആക്രമിച്ച കേസിലെ മുഖ്യ പ്രതി ജോസിനെ പിടികൂടാനായില്ല.
രാഹുല്‍ (19),നിതീഷ് വാസുദേവ് (20) എന്നിവരെയും ഇവരോടൊപ്പം അക്രമണം നടത്തിയ രണ്ടു സ്‌കൂള്‍ വിദ്യാര്‍ഥികളെയും പോലീസ് പിടികൂടി. മുഖ്യപ്രതി അടക്കം ബാക്കി അഞ്ചുപേര്‍ ഒളിവിലാണ്. ചേരാനല്ലൂര്‍ എസ്‌ഐ സാംസണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആണ് പ്രതികളെ പിടികൂടിയത്.
വെള്ളിയാഴ്‌ച വൈകുന്നേരം വിദ്യാര്‍ഥികള്‍ ക്ലാസ് കഴിഞ്ഞു മടങ്ങുമ്പോഴാണ് സംഭവം. പ്രദേശത്തെ അറിയപ്പെടുന്ന ഗൂണ്ടയായ ജോസിന്റെ നേതൃത്വത്തിലുള്ള ആയുധധാരികളായ ഒന്‍പതംഗ അക്രമിസംഘം സ്‌കൂളില്‍ കയറി ഹെഡ്‌മിസ്‌ട്രിസിനെ അക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ പരുക്കേല്‍ക്കാതെ കഷ്ടിച്ചാണ് ഹെഡ്‌മിസ്‌ട്രസ് രക്ഷപ്പെട്ടത്. എന്നാല്‍ ആക്രമണത്തില്‍ ഏതാനും വിദ്യാര്‍ഥികള്‍ക്കു പരിക്കേറ്റു. ഒരു വിദ്യാര്‍ഥിയെ അക്രമികളിലൊരാള്‍ ഹെല്‍മെറ്റ് കൊണ്ടു തലയ്‌ക്കടിക്കുകയും ചെയ്‌തു നാലോളം ബൈക്കുകള്‍ ആക്രമികള്‍ തകര്‍ത്തു.
സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന കഞ്ചാവ് ലോബിയാണ് ആക്രമണങ്ങള്‍ക്കു പിന്നില്‍ . ഒരേ കോംപൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഹയര്‍ സെക്കന്ററി സ്‌കൂളിലെയും വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെയും വിദ്യാര്‍ഥികള്‍ തമ്മില്‍ ദീര്‍ഘനാളായി ഏറ്റുമുട്ടല്‍ പതിവായിരുന്നു. ഇത് അവസാനിപ്പിക്കുന്നതിനായി പിടിഎ യോഗത്തില്‍ രണ്ടു വിദ്യാലയങ്ങളിലെയും വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന ഒരു സൗഹൃദ ഫുട്‌ബോള്‍ നടത്തുകയും ചെയ്‌തു.എന്നാല്‍ ഈ മത്സരം ഇരുകൂട്ടരും തമ്മിലുള്ള ശത്രുത വര്‍ധിപ്പിക്കുവാനാണ് ഇടയാക്കിയത്. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥി പകപോക്കാന്‍ സഹോദരന്‍ രാഹുലിനെയും ജോസിന്റെ നേതൃത്വത്തിലുള്ള ഗൂണ്ടകളെയും ഇറക്കി. ഇതാണ് ആക്രമണ പരമ്പരയ്‌ക്കു കാരണമായത്.
ഇതിനിടെ മദ്യത്തിനും മയക്കു മരുന്നിനും എതിരെ സ്‌കൂളില്‍ നടക്കുന്ന ക്യംപെയിന്റെ ഭാഗമായി ജില്ലാ ഭരണകൂടം കഴിഞ്ഞ മാസം 26നു പോലീസിന്റെയും എക്‌സൈസിന്റെയും ലഹരിമരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്‌തു. ഇതും ഇരുകൂട്ടരും തമ്മിലുള്ള ശത്രുത വര്‍ധിക്കാന്‍ മറ്റൊരു കാരണമായി.
അധ്യാപകരാണ് സ്‌കൂളിലെ മയക്കുമരുന്നു മാഫിയക്കു കാരണമെന്നു പിടിഎ അധികൃതര്‍ കുറ്റപ്പെടുത്തി. സ്‌കൂളിനു പുറത്തു നിന്നും വരുന്നവരെ നിയന്ത്രിക്കാനോ വിദ്യാര്‍ഥികള്‍ക്കിടയിലുള്ള കഞ്ചാവ് ഉപയോഗത്തിനു തടയിടാനോ അധ്യാപകര്‍ക്കു കഴിഞ്ഞിട്ടില്ലെന്നും പിടിഎ അധികൃതര്‍ ആരോപിച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍ പ്ലസ് ടു വിദ്യാര്‍ഥികളായ അഞ്ചു പേരുടെ പക്കല്‍ നിന്നും കഞ്ചാവ് കയ്യോടെ പിടികൂടിയിരുന്നു.
2014 ജൂലൈ 4, വെള്ളിയാഴ്‌ച
2014 ജൂലൈ 2, ബുധനാഴ്‌ച
ഐസ് സ്‌കേറ്റിങ് ഫുട്‌ബോള്‍
കൊച്ചി: പ്രസൂക്ക- 2014 ഫുട്‌ബോള്‍ മത്സരങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഐസ് സ്‌കേറ്റിങ് ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസിലിന് ജയം. ലുലുമാളിലെ ഐസ് സ്‌കേറ്റിങ് റിങ്ങില്‍ നടന്ന മത്സരത്തില്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തിയത്. ആവേശം നിറഞ്ഞ 40 മിനിറ്റില്‍ 7-3നാണ് ബ്രസീല്‍ വിജയികളായത്. ലോകത്ത് ആദ്യമായാണ് ഐസ് സ്‌കേറ്റിങ് ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കുന്നത്. സിനിമാതാരങ്ങളായ ഹരിശ്രീ അശോകന്‍, അനീഷ് ജി മേനോന്‍, സംവിധായകന്‍ സുരേഷ് നായര്‍ എന്നിവര്‍ ചേര്‍ന്ന് മത്സരം ഉദ്‌ഘാടനം ചെയ്‌തു.
എറണാകുളം പ്രസ്‌ക്ലബിന്റെയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും സഹകരണത്തോടെ ലുലുമാള്‍ സംഘടിപ്പിച്ച മത്സരത്തില്‍ ബ്രസീലിന്റെയും അര്‍ജന്റീനയുടെയും ജഴ്‌സിയണിഞ്ഞ 12 കുട്ടികള്‍ അണിനിരന്നു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് വി എ സക്കീര്‍ ഹുസൈന്‍ ചടങ്ങില്‍ അധ്യക്ഷനായി. ലുലു ഗ്രൂപ്പ് ഡയറക്‌ടര്‍ എം എ നിഷാദ് മുഖ്യാഥിതിയായി. ലുലുമാള്‍ ഹെഡ് ഷിബു ഫിലിപ്, മീഡിയ കോ-ഓര്‍ഡിനേറ്റര്‍ എന്‍ ബി സ്വരാജ്, ലുലു റീട്ടെയില്‍ ഹെഡ് സുധീഷ് നായര്‍, ലുലു ഫാര്‍ക്കീസ് മാനേജര്‍ അംബികാപതി, മാര്‍ക്കറ്റിങ് മാനേജര്‍ മണികണ്‌ഠന്‍, ലുലു കൊമേഴ്‌സ്യല്‍ മാനേജര്‍ സാദിഖ് കാസിം എന്നിവരും പ്രസ് ക്ലബ് ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു. നൂറുകണക്കിന് കാണികളും മത്സരത്തിന് ആവേശംപകര്‍ന്നു. വിജയികള്‍ക്ക് സുരേഷ് നായര്‍, അനീഷ് ജി മേനോന്‍ എന്നിവര്‍ സമ്മാനങ്ങള്‍ നല്‍കി.
ഐഡിയയുടെ കോമ്പോ പ്ലാനുകള്‍
കൊച്ചി : കേരളത്തിലെ മുന്‍നിര മൊബൈല്‍ ഓപ്പറേറ്ററായ ഐഡിയ സെല്ലുലാര്‍, പോസ്റ്റ്‌പെയ്‌ഡ് വരിക്കാര്‍ക്കായി `നോ ബില്‍ ഷോക്ക് കോമ്പോ പ്ലാന്‍' അവതരിപ്പിച്ചു. പ്രതിമാസ ഡാറ്റ ഉപയോഗ പരിധി നിശ്ചയിക്കുന്നതിലൂടെ ഏതു തരം ഡാറ്റ ബില്‍ ഷോക്കും ഒഴിവാക്കാന്‍ ഈ പ്ലാന്‍ ഉപയോക്താക്കളെ സഹായിക്കും.
മുന്‍കൂര്‍ നിശ്ചയിച്ച ഡാറ്റ ഉപയോഗ പരിധിയോടൊപ്പമാണ് പുതിയ ഐഡിയ `നോ ബില്‍ ഷോക്ക് പ്ലാന്‍' ലഭ്യമാകുന്നത്. ഈ പരിധിക്കുള്ളില്‍, പ്ലാന്‍ അനുസരിച്ചുള്ള പരമാവധി വേഗതയില്‍ ഐഡിയ ഡാറ്റ സേവനം ലഭ്യമാണ്. ഡാറ്റ ഉപയോഗവും ബില്ലിംഗും നിയന്ത്രിക്കുന്നതിനായി നിശ്ചയിച്ചിട്ടുള്ള പരിധി കഴിഞ്ഞാല്‍, ഡാറ്റ ബില്ലിംഗ് നിലയ്‌ക്കുകയും ഡാറ്റ വേഗത സ്വയം കുറയുകയും ചെയ്യും.
എങ്കിലും, കൂടിയ വേഗതയിലുള്ള ഡാറ്റ കണക്‌റ്റിവിറ്റി തുടരാന്‍ വരിക്കാര്‍ താല്‍പ്പര്യപ്പെടുകയാണെങ്കില്‍, ഉപഭോക്താവിന് സ്‌പീഡ് ബൂസ്റ്റര്‍ തിരഞ്ഞെടുക്കാം. തല്‍ക്ഷണം തന്നെ നിലവിലെ ബില്‍ കാലയളവില്‍ മാത്രം സാധുതയുള്ള അധിക ഡാറ്റ ഹൈ സ്‌പീഡില്‍ ലഭ്യമാകുകയും ചെയ്യും.
നോ ബില്‍ ഷോക്ക് പ്ലാനുകള്‍ 2ജി ഡാറ്റയില്‍ 199 രൂപ, 275 രൂപ നിരക്കിലും 3ജി ഡാറ്റയില്‍ 249 രൂപ, 399 രൂപ, 549 രൂപ നിരക്കിലും ലഭിക്കും. ഈ പ്ലാനുകളെല്ലാം, പ്ലാന്‍ അനുസരിച്ച് 2ജി അല്ലെങ്കില്‍ 3ജി ഡാറ്റയോടൊപ്പം ലോക്കല്‍, എസ്‌ടിഡി വോയ്‌സ് മിനിറ്റ്‌സ് ആനുകൂല്യങ്ങള്‍ക്ക് ഒപ്പമാണ് ലഭിക്കുക.
തുടക്കത്തില്‍, കേരളം, മഹാരാഷ്ട്ര, ഗോവ, ഉത്തര്‍ പ്രദേശ് (ഈസ്റ്റ്), മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലെ ഐഡിയ പോസ്റ്റ്‌പെയ്‌ഡ് വരിക്കാര്‍ക്കാണ് ഈ പ്ലാനുകള്‍ ലഭിക്കുക. താമസിയാതെ മറ്റ് വിപണികളിലും ഈ പ്ലാനുകള്‍ വ്യാപിപ്പിക്കും.
ചായ 10 രൂപയിലേക്ക്, ഊണിന്റെ വിലകേട്ടാല്‍ വിശക്കില്ല
കൊച്ചി
സാധാരണക്കാര്‍ ആശ്രയിക്കുന്ന ഹോട്ടലുകളിലും
ഇടത്തരത്തില്‍പ്പെട്ട റസ്റ്റോറന്റുകളിലും ഇനി കയ്യില്‍ കാശുണ്ടെങ്കില്‍ മാത്രം
പോര.. ആദ്യം തന്നെ വില ചോദിച്ചാല്‍ നാണം കെടാതെ ഇറങ്ങിപ്പോരാം.
പച്ചക്കറി
,മത്സ്യത്തിന്റെ വിലക്കയറ്റത്തിന്റെ മറപിടിച്ച് ഹോട്ടലുകളില്‍ വില തോന്നിയപോലെ
ഉയര്‍ത്തുന്നു. ഹോട്ടലുകളില്‍ റസ്‌റ്റോറന്റുകളിലും ആരോഗ്യവകുപ്പ്
ഉദ്യോഗസ്ഥന്മാര്‍ പരിശോധന നടത്തുമ്പോള്‍ രംഗത്തുവരാറുള്ള ഇക്കൂട്ടരുടെ
അസോസിയേഷനുകള്‍ക്ക് തോന്നിയ വില വാങ്ങുന്നവരെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല.
നഗരത്തിലെ ഹോട്ടലുകളില്‍ തോന്നിയ വിലയ്‌ക്കാണ് വില്‍പ്പന.
പാചകവാതകം,
പെട്രോള്‍, ഡീസല്‍, പലവ്യഞ്‌ജനം, പച്ചക്കറി, മത്സ്യമാംസാദികളുടെ
വിലക്കയറ്റത്തിന്റെ പേരില്‍ ജില്ലയിലെ ഹോട്ടലുകള്‍ ഭക്ഷണത്തിനു ദിവസം തോറും
വിലകൂട്ടുന്നു. ചായമുതല്‍ ഊണുവരെയുള്ള മുഴുവന്‍ വിഭവങ്ങള്‍ക്കും 30 മുതല്‍ 50
ശതമാനംവരെ വില ഉയര്‍ത്തുമെന്നാണ് ഹോട്ടല്‍മേഖലയില്‍നിന്നു ലഭിക്കുന്ന വിവരം. ചില
കടകളില്‍ ഇതിനകംതന്നെ വില ഉയര്‍ത്തി. നഗരത്തിലെ ഏറ്റവും ചെറിയ കടകളില്‍ ചായക്ക്
ഇപ്പോള്‍ എട്ടുുരൂപയാണെങ്കില്‍ അത് അടുത്തദിവസംതന്നെപത്തുരൂപയാക്കാനാണ്
ഒരുങ്ങുന്നത്. വലിയ കടകളില്‍ 10 മുതല്‍ 15 രൂപ വരെ വില ഉയര്‍ന്നേക്കും.
ചെറുകടികള്‍ക്ക് 8 രൂപയില്‍ നിന്നും പത്തു രൂപയാക്കാനാണ് നീക്കം. അപ്പം, പുട്ട്,
ഇഡലി, ദോശ, ചപ്പാത്തി, പൊറോട്ട എന്നിവയുടെ വില പത്തു രൂപയില്‍ നിന്നും 12
രൂപയാക്കാനാണ് നീക്കം. കടല, പയര്‍, ഗ്രീന്‍പീസ്, മുട്ട തുടങ്ങിയ കറികള്‍ക്ക് 20
രൂപയില്‍ നിന്നും 25 രൂപയാക്കും.
ഏറ്റവും ചെറിയ കടകളില്‍ സ്‌പെഷ്യല്‍ ഒഴിച്ചുള്ള
ഊണിന് നിലവില്‍ 45 രൂപയാണെങ്കില്‍ അത് 55 ഉം 65 ഉം രൂപയാക്കി വര്‍ധിപ്പിക്കാനാണ്
നീക്കം. അതിലും ഉയര്‍ന്ന കടകളില്‍ 80 മുതല്‍ 100 രൂപവരെയായി ഊണിന്റെ വില ഉയരും.
ഏറ്റവും സാധാരണക്കാര്‍ ആശ്രയിക്കുന്ന മത്തിക്കറിക്കും വറുത്തതിനും 20
രൂപയില്‍നിന്ന് 35 രൂപയായി വില ഉയരും. അതിലും ഉയര്‍ന്ന മത്സ്യത്തിന് 100 രൂപവരെ
വില ഉയരാനിടയുണ്ട്. ട്രോളിംഗ് നിരോധനം നിലവിലിരിക്കെ മത്സ്യത്തിന്റെ വില
കൂടിയിരിക്കുകയാണ്. കോഴിക്കറി, വറുത്തത് എന്നിവയ്‌ക്ക് 100-120 രൂപ
നിരക്കില്‍നിന്ന് 150-200 രൂപ നിരക്കിലേക്ക് വില ഉയര്‍ന്നേക്കും. ബീഫ്‌കറി, െ്രെഫ
എന്നിവയുടെ വില 60-120 നിരക്കില്‍നിന്ന് 100-150 രൂപവരെ വില ഉയര്‍ന്നാലും
അത്ഭുതമില്ല. മട്ടനാകട്ടെ പല ഹോട്ടലുകളിലും ഇപ്പോള്‍ ലഭ്യമല്ല. മട്ടന്‍ ബിരിയാണി
സാധാരണ കടയില്‍പ്പോലും 170 രൂപയാണ് വില. അത് ഇനിയും കൂടും.
മട്ടണ്‍ചാപ്‌സ്‌പോലുള്ള സിംഗിള്‍ പീസ് കറിക്കുപോലും ഇപ്പോള്‍ വില ഗണ്യമായി
ഉയര്‍ന്നിട്ടുണ്ട്. സാധാരണക്കാര്‍ ആശ്രയിക്കുന്ന കടകളിലെ വിലനിലവാരമാണിത്.
ഇടത്തരക്കാരും അതിനു മുകളിലുള്ളവരും ആശ്രയിക്കുന്ന കടകളിലും സ്റ്റാര്‍ ഹോട്ടലുകള്‍
എന്നിവിടങ്ങളില്‍ ഇതിനെക്കാള്‍ രണ്ടും മൂന്നും മടങ്ങ് ഇരട്ടിയാണ് വില.
ഇഞ്ചി,
ഉള്ളി, സവാള, പച്ചമുളക്, അരി തുടങ്ങി എല്ലാത്തിനും വില ഗണ്യമായി ഉയര്‍ന്ന
സാഹചര്യത്തില്‍ വിഭവങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചില്ലെങ്കില്‍ കടകള്‍ പൂട്ടേണ്ട
സാഹചര്യമാണുള്ളതെന്ന് ഹോട്ടലുടമകള്‍ പറയുന്നു. നിത്യോപയോഗ സാധനങ്ങള്‍ക്കു പുറമെ
പാചകവാതകത്തിനും മാസംതോറും വില ഉയരുന്നതും ഹോട്ടല്‍വ്യവസായത്തെ രൂക്ഷമായ
പ്രതിസന്ധിയിലാക്കിയതായും ഇവര്‍ പറയുന്നു. നഗരത്തില്‍ ജോലിചെയ്യുന്ന യുവാക്കളും
മറ്റും ഏറ്റവും ആശ്രയിക്കുന്നത് ഹോട്ടലുകളെയാണ്. ഹോട്ടലിലെ വിലവര്‍ധന അനുസരിച്ച്
വേതനം വര്‍ധിക്കാത്തത് ഇവരെയും പ്രതിസന്ധിയിലാക്കും. ബാച്ചിലര്‍മാര്‍ പേയിങ്
ഗസ്റ്റുകളായി കഴിയുന്ന ഇടങ്ങളിലും ഹോസ്റ്റലുകളിലും ഭക്ഷണത്തിന്റെ വില കൂടും. ഇതിനു
പുറമെ കാറ്ററിങ് സര്‍വീസുകാരും വില ഉയര്‍ത്താന്‍ നീക്കം ആരംഭിച്ചിട്ടുണ്ട്.
സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ് തുടങ്ങിയ സര്‍ക്കാര്‍സംവിധാനങ്ങളിലൂടെ ഹോട്ടലുകള്‍ക്കു
വേണ്ട സാധനങ്ങള്‍ ന്യായവിലയ്‌ക്ക് ലഭ്യമാക്കണമെന്ന ആവശ്യവും ശക്തമാവുന്നുണ്ട്.
പാചകവാതക വില വര്‍ധിച്ചതിനാല്‍ ഭക്ഷണവില കൂട്ടാതെ മുന്നോട്ടുപോകാനാവില്ലെന്ന
നിലപാടിലാണ് കേരള ഹോട്ടല്‍ ഉടമകള്‍. ഇടത്തരം ഹോട്ടലുകളില്‍പോലും മാസം 20 ലധികം
ഗ്യാസ് സിലിണ്ടറുകള്‍ ആവശ്യമാണ്. വിലവര്‍ധനയോടെ ഈ ഇനത്തില്‍ വന്‍ ബാധ്യതയാണ്
ഹോട്ടലുകള്‍ക്കുണ്ടായതെന്ന് ഇവര്‍ പറയുന്നു. ഇതിനു പുറമെയാണ് ഡീസല്‍ വിലവര്‍ധനയും
വിപണിയിലെ വിലക്കയറ്റവും. ഈ സാഹചര്യത്തില്‍ വിലവര്‍ധനയല്ലാതെ മറ്റു
മാര്‍ഗങ്ങളൊന്നുമില്ലെന്നാണ് ഹോട്ടലുടമകള്‍ പറയുന്നത്.
എറണാകുളം മാര്‍ക്കറ്റ് മാലിന്യം കൊണ്ടുനാറുന്നു, മേയര്‍ ഇതൊന്നും കണ്ടില്ല
എറണാകുളം മാര്‍ക്കറ്റിനു ഇങ്ങനെ ഒരു കാലം ഉണ്ടായിരുന്നു. കോട്ടയം ,ആലപ്പുഴ ,തൃശൂര്‍ എന്നിവടങ്ങളില്‍ നിന്നും ചരക്കുകള്‍ വഞ്ചിമാര്‍ഗം എത്തിയിരുന്ന ഈ കനാല്‍ ഇന്നു മാലിന്യങ്ങള്‍ ഒഴുക്കിവിടാനുള്ള മാര്‍ഗമായി
കൊച്ചി
നഗരപരിഷ്‌കരണത്തിനു മേയര്‍ ടോണി ചമ്മിണി ലോകനഗരങ്ങള്‍ തോറും ചുറ്റിയടിക്കുമ്പോള്‍ മൂക്കിനുതാഴെ കിടക്കുന്ന എറണാകുളം മാര്‍ക്കറ്റ് കക്കൂസ് മാലിന്യം കൊണ്ടു നാറുന്നു.
നാടെങ്ങും പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുമ്പോള്‍ എറണാകുളം മാര്‍ക്കറ്റിലെ മാലിന്യം കുന്നുകൂടുന്നു. മാര്‍ക്കറ്റി്‌നോടു ചേര്‍ന്നു കിടക്കുന്ന കനാല്‍ മോടിപിടിപ്പിക്കുന്ന പണികള്‍ നടക്കുന്നതിനിടെയാണ് മാലിന്യങ്ങള്‍ കനാലിലേക്ക് പ്രവഹിക്കുന്നത്.
മാര്‍ക്കറ്റിലെ കംഫര്‍ട്ട് സ്റ്റേഷന്റെ ശോചനീയാവസ്ഥമൂലം കംഫര്‍ട്ട് സ്റ്റേഷനിലെ മാലിന്യങ്ങളും മറ്റും ാര്‍ക്കറ്റിലെ കാനകളിലേക്കാണ് ഒഴുകുന്നത്. ആയിരത്തോളം തൊഴിലാളികളും കച്ചവടക്കാരുമാണ് മാര്‍ക്കറ്റിലെ ഏക കംഫര്‌ട്ട് സ്റ്റേഷനെ ആശ്രയിക്കുന്നത്.
എറണാകുളം ബ്രോഡ് വെയില്‍ കച്ചവടത്തിനെത്തുന്നവരും തൊഴിലാളികളുമായി ആയിരക്കണക്കിനുപേരാണ് കംഫര്‍ട്ട് സ്റ്റേഷനെ ആശ്രയിക്കുന്നത്‌്. കംഫര്‍ട്ട് സ്റ്റേഷനിലെ ഒരു ബാത്ത് റൂം പോലും ശുചിയായി സൂക്ഷിക്കാന്‍ കഴിയുന്നില്ല. പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ നഗരസഭ മാര്‍ക്കറ്റിനോട് കടുത്ത അലംഭാവമാണ് കാണിക്കുന്നതെന്നു ഇവിടെ പണിക്കുവരുന്ന തൊഴിലാളികളും കച്ചവടക്കാരും പറയുന്നു.
മാര്‍ക്കറ്റില്‍ ഇപ്പോള്‍ ഏക ആശ്രയം കംഫര്‍ട്ട് സ്റ്റേഷനോടു ചേര്‍ന്നുള്ള ഇ-ടോയിലറ്റുകളാണ്. ഇതിന്റെയും അവസ്ഥ പരിതാപകരമാണ്. മാര്‍ക്കറ്റിലെ തൊഴിലാളികളെ കൂടാതെ അന്യ സംസ്ഥാനങ്ങളില്‍ നിന്നും ചരക്കുമായി ലോറികളില്‍ എത്തുന്ന ഡ്രൈവര്‍മാരും മാര്‍ക്കറ്റിലെ ഇ-കംഫര്‍ട്ട് സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്.
മാര്‍ക്കറ്റിലെ ശോചനീയ അവസ്ഥപരിഹരിക്കാത്തതില്‍ പലതവണ യുവജന സംഘടനകള്‍ ശക്തമായ സമരപരിപാടികല്‍ നടത്തിയെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായില്ല. കംഫര്‍ട്ട് സ്റ്റേഷന്റെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നഗരസഭ കരാറുകാര്‍ക്കാണ് നല്‍കാറുള്ളത്. കരാറുകാരുടെ കെടുകാര്യസ്ഥത മൂലം ശുചീകരണ പ്രവര്‍ത്തനം വേണ്ടവിധം നടക്കാറില്ല. ഉത്തരവാദിത്വമില്ലായ്‌മാണ് കാണിക്കുന്നതെന്നു പലതവണ ഇക്കാര്യത്തെക്കുറിച്ചു നഗരസഭയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
വെള്ളവും വെളിച്ചവും ഇല്ലാത്ത കംഫര്‍ട്ട് സ്റ്റേഷന്റെ കര്യത്തില്‍ വേണ്ടനടപടികള്‍ സ്വീകരിക്കണമെന്നു ആവശ്യപ്പെട്ട് യുവജനസംഘടനകള്‍ സമരപരിപാടികളുമായി വന്നിട്ടുപോലും ഇന്നുവരെ നഗരസഭ ഇക്കാര്യം അറിഞ്ഞമട്ടേ ഇല്ല. സ്ഥലത്തെ കൗണ്‍സിലര്‍ പോലും ഇതുവരെ തിരിഞ്ഞു നോക്കിയട്ടില്ലെന്നു കച്ചവടക്കാര്‍ പറയുന്നു.
മഴക്കാലം തുടങ്ങിയതോടെ മാര്‍ക്കറ്റിലും പരിസരത്തും വെള്ളക്കെട്ടുകൂടി വന്നതോട സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായിരിക്കുന്നു.
2014 ജൂലൈ 1, ചൊവ്വാഴ്ച
മുഹമ്മദ് ഹനീഷ് നോഡല്‍ ഓഫീസര്‍
അണ്ടര്‍ 17 വേള്‍ഡ് കപ്പ് 2017 :
കൊച്ചി : കൊച്ചിയില്‍ അരങ്ങേറുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ 2017-ന്റെ നോഡല്‍ ഓഫീസറായി എ.പി.എം മുഹമ്മദ് ഹനീഷ് ഐഎഎസിനെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചു.
അണ്ടര്‍ 17 ലോകകപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ ഫുട്‌ബോള്‍ വികസന പ്രവര്‍ത്തനങ്ങളുടെ ചുമതലയും മുഹമ്മദ് ഹനീഷിനാണ്. ഫിഫയുടെ നിര്‍ദ്ദേശപ്രകാരമാണ് ഹനീഷിന്റെ നിയമനം.
പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ എന്ന നിലയില്‍ സംസ്ഥാനത്തെ സ്‌കൂള്‍ അത്‌ലറ്റിക്‌സ്, ഗെയിംസ് മേഖലകളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്‌ടിച്ച ഹനീഷിന്റെ ശാസ്‌ത്രീയ പരിശീലന കളരികള്‍ സ്‌പോര്‍ട്‌സ് രംഗത്ത് ഒട്ടേറെ നേട്ടങ്ങള്‍ കൈവരിക്കാന്‍ കേരളത്തിന് സഹായകമായി. സുബ്രതോകപ്പിലെ വിജയം ഇതിനുദാഹരണമാണ്.
സ്‌കൂള്‍ തലത്തിലെ ഗെയിംസ് ഇനങ്ങളിലെ മത്സരങ്ങള്‍ മേഖല തിരിച്ച് നടത്തുന്നതിന് ഹനീഷ് കൈകൊണ്ട തീരുമാനം ശ്രദ്ധേയമാണ്. ഫുട്‌ബോള്‍, വോളിബോള്‍, ഷട്ടില്‍, ബാസ്‌കറ്റ്‌ബോള്‍ തുടങ്ങി 13 ഇനങ്ങള്‍ക്ക് സ്വന്തമായി ഒരു വ്യക്തിത്വം ഉണ്ടാക്കാന്‍ പ്രസ്‌തുത തീരുമാനത്തിന് കഴിഞ്ഞു.
മുന്‍ എറണാകുളം ജില്ലാ കളക്‌ടര്‍ ആയിരുന്ന മുഹമ്മദ് ഹനീഷ് ഇപ്പോള്‍ നഗരകാര്യ വകുപ്പ് സെക്രട്ടറിയും റോഡ്‌സ് ആന്‍ഡ് ബ്രിഡ്‌ജസ് കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്‌ടറുമാണ്.
കൊച്ചി : കൊച്ചിയില്‍ അരങ്ങേറുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ 2017-ന്റെ നോഡല്‍ ഓഫീസറായി എ.പി.എം മുഹമ്മദ് ഹനീഷ് ഐഎഎസിനെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചു.
അണ്ടര്‍ 17 ലോകകപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ ഫുട്‌ബോള്‍ വികസന പ്രവര്‍ത്തനങ്ങളുടെ ചുമതലയും മുഹമ്മദ് ഹനീഷിനാണ്. ഫിഫയുടെ നിര്‍ദ്ദേശപ്രകാരമാണ് ഹനീഷിന്റെ നിയമനം.
പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ എന്ന നിലയില്‍ സംസ്ഥാനത്തെ സ്‌കൂള്‍ അത്‌ലറ്റിക്‌സ്, ഗെയിംസ് മേഖലകളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്‌ടിച്ച ഹനീഷിന്റെ ശാസ്‌ത്രീയ പരിശീലന കളരികള്‍ സ്‌പോര്‍ട്‌സ് രംഗത്ത് ഒട്ടേറെ നേട്ടങ്ങള്‍ കൈവരിക്കാന്‍ കേരളത്തിന് സഹായകമായി. സുബ്രതോകപ്പിലെ വിജയം ഇതിനുദാഹരണമാണ്.
സ്‌കൂള്‍ തലത്തിലെ ഗെയിംസ് ഇനങ്ങളിലെ മത്സരങ്ങള്‍ മേഖല തിരിച്ച് നടത്തുന്നതിന് ഹനീഷ് കൈകൊണ്ട തീരുമാനം ശ്രദ്ധേയമാണ്. ഫുട്‌ബോള്‍, വോളിബോള്‍, ഷട്ടില്‍, ബാസ്‌കറ്റ്‌ബോള്‍ തുടങ്ങി 13 ഇനങ്ങള്‍ക്ക് സ്വന്തമായി ഒരു വ്യക്തിത്വം ഉണ്ടാക്കാന്‍ പ്രസ്‌തുത തീരുമാനത്തിന് കഴിഞ്ഞു.
മുന്‍ എറണാകുളം ജില്ലാ കളക്‌ടര്‍ ആയിരുന്ന മുഹമ്മദ് ഹനീഷ് ഇപ്പോള്‍ നഗരകാര്യ വകുപ്പ് സെക്രട്ടറിയും റോഡ്‌സ് ആന്‍ഡ് ബ്രിഡ്‌ജസ് കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്‌ടറുമാണ്.
ഗീന്‍ടെക് മാനവശേഷി വികസന അവാര്‍ഡ് ഫെഡറല്‍ ബാങ്കിന്
ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഗ്രീന്‍ടെക് ഫൗണ്ടേഷന്റെ പെര്‍ഫോമന്‍സ്
എക്‌സലന്‍സ് അവാര്‍ഡ് ഫെഡറല്‍ ബാങ്കിനുവേണ്ടി മാനവശേഷി വിഭാഗം ജനറല്‍ മാനേജര്‍
തമ്പി കുര്യന്‍ ബാംഗ്‌ളൂര്‍ മെട്രോ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ സി എം ഡി
അന്‍ജും പര്‍വേസ്, ഗ്രീന്‍ടെക് ഫൗണ്ടേഷന്‍ പ്രസിഡന്റ് കമലേശ്വര്‍ ഷരണ്‍
എന്നിവരില്‍ നിന്ന് ഏറ്റുവാങ്ങുന്നു.
കൊച്ചി: ന്യൂഡല്‍ഹി ഗ്രീന്‍ടെക് ഫൗണ്ടേഷന്റെ പെര്‍ഫോമന്‍സ് എക്‌സലന്‍സ് അവാര്‍ഡ് ഫെഡറല്‍ ബാങ്കിന്. റിക്രൂട്ട്‌മെന്റ് രംഗത്ത് ബാങ്കിന്റെ മാനവശേഷി മാനേജ്‌മെന്റ് നടപ്പാക്കിയ നവീന രീതികള്‍ക്കുള്ള അംഗീകാരമായ അവാര്‍ഡ് എച്ച് ആര്‍ വിഭാഗം ജനറല്‍ മാനേജര്‍ തമ്പി കുര്യന്‍ ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ബാംഗ്‌ളൂര്‍ മെട്രോ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ സി എം ഡി അന്‍ജും പര്‍വേസ്, ഗ്രീന്‍ടെക് ഫൗണ്ടേഷന്‍ പ്രസിഡന്റ് കമലേശ്വര്‍ ഷരണ്‍ എന്നിവരില്‍ നിന്ന് ഏറ്റുവാങ്ങി.
കൊച്ചി: ന്യൂഡല്‍ഹി ഗ്രീന്‍ടെക് ഫൗണ്ടേഷന്റെ പെര്‍ഫോമന്‍സ് എക്‌സലന്‍സ് അവാര്‍ഡ് ഫെഡറല്‍ ബാങ്കിന്. റിക്രൂട്ട്‌മെന്റ് രംഗത്ത് ബാങ്കിന്റെ മാനവശേഷി മാനേജ്‌മെന്റ് നടപ്പാക്കിയ നവീന രീതികള്‍ക്കുള്ള അംഗീകാരമായ അവാര്‍ഡ് എച്ച് ആര്‍ വിഭാഗം ജനറല്‍ മാനേജര്‍ തമ്പി കുര്യന്‍ ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ബാംഗ്‌ളൂര്‍ മെട്രോ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ സി എം ഡി അന്‍ജും പര്‍വേസ്, ഗ്രീന്‍ടെക് ഫൗണ്ടേഷന്‍ പ്രസിഡന്റ് കമലേശ്വര്‍ ഷരണ്‍ എന്നിവരില്‍ നിന്ന് ഏറ്റുവാങ്ങി.
കളമശേരി ഗവ:മെഡിക്കല്‍ കോളജില്‍ ജീവന്‍ ജ്യോതി പാലിയേറ്റീവ് കെയര്‍ യൂണിറ്റ്
കൊച്ചി : റോട്ടറി കൊച്ചി സിറ്റിയുടെ സഹകണത്തോടെ കളമശേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റിനു തുടക്കമായി. ഉദ്‌ഘാടനം ജില്ലാകളക്ടര്‍ എം.ജി രാജമാണിക്കം നിര്‍വ്വഹിച്ചു.മെഡിക്കല്‍ കോളജിന്റെ 30 കിലോമീറ്റര്‍ ചുറ്റളവില്‍ കഴിയുന്ന പക്ഷാഘാതം,തലച്ചോറ്,നട്ടെല്ല് എന്നീ അവയവങ്ങളിലെ ക്ഷതം,ഹ്യദ്രോഹം,ശ്വാസകോശ സംബന്ധമായ അസുഖം, കാന്‍സര്‍ എന്നിവ മുലം ദുരിത മനുഭവിക്കുന്ന രോഗികല്‍ക്ക് വീടുകളില്‍ പരിചരണം ലഭ്യമാക്കും. ഇതിനായി തയ്യാറാക്കിയ വാഹനത്തിന്റെ ഫളാഗ് ഓഫ് കളക്ടര്‍ നിര്‍വ്വഹിക്കും.മെഡിക്കല്‍ കോളജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ.ജുനൈദ് റഹ്മാന്‍,പ്രിന്‍സിപ്പല്‍ ഡോ.മാത്യു നുമപേലി,റോട്ടറി കൊച്ചി സിറ്റി പ്രസിഡന്റ് ജയേഷ് പുത്തുപറമ്പില്‍, കളമശേരി മുനിസിപ്പല്‍ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്‍, വാര്‍ഡ് കൗണ്‍സിലര്‍ ബാബുരാജ് തുടങ്ങയവര്‍ പങ്കെടുത്തു.
ഡി.ഡി.ഇ ഓഫീസ് മാര്‍ച്ചും ധര്‍ണയും ജൂലൈ അഞ്ചിന്
കൊച്ചി
കേരളത്തിലെ വിദ്യാഭ്യ3സ മേഖലയിലെ പൊതു പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് എല്ലാ ജില്ലകളിലും കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ഡി.ഡി.ഇ ഓഫീസ് മാര്‍ച്ചും ധര്‍ണയുടെ ഭാഗമായി എറണാകുളം ജില്ലയില്‍ ഈ മാസം അഞ്ചിനു കാക്കനാട് കലക്ടറേറ്റ് കെട്ടിടത്തിലെ ഡി.ഡി.ഇ ഓഫീസിലേക്കു പ്രകടനവും മാര്‍ച്ചും നടത്തും. എം.സി ജോസഫൈന്‍ ഉദ്‌ഘാടനം നിര്‍വഹിക്കും.
ജില്ലയിലെ ആയിരത്തി അഞ്ചൂറോളംെ അധ്യാപകര്‍ മാര്‍ച്ചിലും ധര്‍ണയിലും പങ്കെടുക്കും. കെഎസ്‌ടിഎ സംസ്ഥാന സെക്രട്ടറി കെ.സി ഹരികൃഷ്‌ണന്‍ പ്രകടനത്തിനു അഭിവാദ്യം അര്‍പ്പിക്കും. രാവിലെ 10മണിക്കു മുന്‍സിപ്പല്‍ ബസ് സ്റ്റാന്റില്‍ നിന്നും ആരംഭിക്കുന്ന പ്രകടനം തെക്കേ ഗെയിറ്റ് ചുറ്റി മുന്‍സിപ്പല്‍ ഓപ്പണ്‍ എയര്‍ സ്റ്റേഡിയത്തില്‍ അവസാനിക്കും.
വിദ്യാഭ്യാസ വര്‍ഷം ആരംഭിച്ചു ഒരുമാസം കഴിഞ്ഞിട്ടും ഇതുവരെ പാഠപുസ്‌തകങ്ങള്‍ ലഭിക്കാത്ത സ്ഥിതിയാണ് .കഴിഞ്ഞവര്‍ഷം സ്വകാര്യമേഖലയ്‌ക്കു പാഠപുസ്‌തകം അച്ചടിക്കാനുള്ള അവകാശം നല്‍കിയുതുവഴി ലഭിച്ച പാഠപുസ്‌തകങ്ങള്‍ എല്ലാം മോശം ഗുണനിലവാരത്തിലുള്ളതായിരുന്നു. പലതിലും പ്രിന്റിങ്ങ് പോലും തെളിഞ്ഞിട്ടില്ലായിരുന്നു. അതുകൊണ്ടു തന്നെ ഇത്തവണ പുതിയ പാഠ പുസ്‌തകങ്ങള്‍ അച്ചടിക്കേണ്ടി വരും .എന്നാല്‍ ഇതുവരെ അതിനുള്ള നടപടികള്‍ എടുത്തിട്ടില്ല. . ഉച്ചകഞ്ഞി വിതരണത്തിനു കഴിഞ്ഞവര്‍ഷം സ്‌കൂളുകള്‍ക്കു 80,000 രൂപവരെ നല്‍കാനുണ്ട്. എന്നാല്‍ ഇത്തവണ ഇതുവരെ കുടിശ്ശിക പോലും നല്‍കാത്തതിനാല്‍ ഈ മാസം പകുതിയോടെ സ്‌കൂളുകളിലെ ഉച്ചക്കഞ്ഞി വിതരണം നിര്‍ത്തിവെക്കേണ്ടി വരുമെന്ന നിലയാണ്. അതേപോലെ വേനലവധിക്കാലത്തു നല്‍കുന്ന മെയ്‌ന്റന്‍സ് ഗ്രാന്റും ടീച്ചിങ്ങ് ഗ്രാന്റും ഇതുവരെ നല്‍കുവാന്‍ കഴിഞ്ഞിട്ടില്ല. ഇതു രണ്ടും നിര്‍ത്തിവെക്കുമെന്നാണ് സൂചന. പൊതുവിദ്യാഭ്യാസ മേഖല ആകെ കുത്തഴിഞ്ഞ നിലയിലായിരിക്കുകയാണെന്നു കെഎസ്‌ടിഎ നേതാക്കള്‍ കുറ്റപ്പെടുത്തി.
അധ്യാപക-വിദ്യാര്‍ഥി അനുപാതം 1 ഃ 30 ആക്കി കുറക്കുക, മൂന്നുവര്‍ഷം കഴിഞ്ഞവര്‍ സ്ഥലം മാറ്റത്തിനു വിധേയരാകണെന്ന വ്യവസ്ഥ പിന്‍വലിക്കുക, അധ്യാപകരുടെ ജോലി സംരക്ഷണം ഉറപ്പുവരുത്തുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക,ഹയര്‍ സെക്കന്ററി-വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി മേഖലകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നീ നീരവധി ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ചും ധര്‍ണയും .സര്‍ക്കാര്‍ എല്ലാ വര്‍ഷവും റെക്കോര്‍ഡ് വേഗത്തില്‍ എസ്‌എസ്‌എല്‍സി പരീക്ഷാഫലം പ്രഖ്യാപിക്കുമെങ്കിലും ഇതുവരെയും പ്ലസ് വണ്‍ തലത്തിലേക്കുള്ള അലോട്ട്‌മെന്റ് പൂര്‍ത്തിയാക്കിയട്ടില്ല. അതിന്റെ ഗുണം അനുഭവിക്കുന്നത് സ്വകാര്യമേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. ഇതിനകം പ്ലസ് വണ്‍ ക്ലാസുകള്‍ ഭൂരിഭാഗം സ്വകാര്യ മേഖലയിലെ വിദ്യാലയങ്ങളിലും ആരംഭിച്ചു കഴിഞ്ഞതായും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത കെഎസ്‌ടിഎ ജില്ലാ സെക്രട്ടറി ടി.വി പീറ്റര്‍ ,പി.എന്‍ സജീവന്‍ എന്നിവര്‍ വ്യക്തമാക്കി.
ഐസ് സ്‌കേറ്റിങ്ങ് ഫുട്‌ബോള്‍ ലുലു മാളില്‍
കൊച്ചി
ലോകകപ്പ് ഫുട്‌ബോളിനു ആവേശം പകര്‍ന്നു എറണാകുളം പ്രസ്‌ക്ലബും ലുലു സ്‌പാര്‍ക്ക്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന ഐസ് സ്‌കേറ്റിങ്ങ് ഫുട്‌ബോള്‍ ഇന്ന് ലുലു മാളില്‍ നടക്കും.
ഐസ് സ്‌കേറ്റിങ്ങില്‍ പരിശീലനം നേടിയ എട്ടുപേരടങ്ങിയ അര്‍ജന്റീന-ബ്രസീല്‍ ടീമുകളുടെ ജേഴിയണിഞ്ഞ ടീമുകളായിരിക്കും ഏറ്റുമുട്ടുക.
എറണാകുളം പ്രസ്‌ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രസൂക്ക ഫുട്‌ബോളിന്റെ അവതരണ ഗാനവും ചടങ്ങില്‍ അവതരിപ്പിക്കും. അയ്യായിരം ചതുകരശ്ര അടി വരുന്ന ഐസ് സ്‌കേറ്റിങ്ങ് അരീനയാണ് മത്സരത്തിനു ഒരുക്കിയിരിക്കുന്നത്
2014 ജൂൺ 28, ശനിയാഴ്ച
2014 ജൂൺ 27, വെള്ളിയാഴ്‌ച
സ്‌ത്രീ ശാക്തീകരണത്തിനു മാതൃകയായി ഓമന മുരളീധരന്‍
വാര്‍ത്താ സമ്മേളനത്തില്‍ ഓമനമുരളീധരന്‍ ,സിഫ്‌റ്റ് ഡയറക്ടര് നിതിന്‍ സിംഗ് എന്നിവര്‍
കൊച്ചി
തികഞ്ഞ ആത്മധൈര്യവും പണിയെടുക്കാനുള്ള ആര്‍ജവവും കൈമുതലായി ഉണ്ടെങ്കില്‍ കേരളത്തില്‍ തന്നെ കോടികള്‍ വാരിക്കൂട്ടാനാകുമെന്നു തെളിയിക്കുകയാണ് ഓമന മുരളീധരന്‍.
അത്യാധൂനിക സാങ്കേതിക രീതകുളുടെ സഹായത്തോടെ ഓമന മുരളീധരന്‍ പുറത്തിറക്കുന്ന പ്രോണോസ് എത് ബഹുരാഷ്ട്ര കമ്പനികളോടും കിടപിടിക്കുന്ന ഉല്‍പ്പന്നമാണ്. കുട്ടികളുടെ ഇഷ്ടഇനമായ ചീറ്റോസി്‌നോടു രൂപത്തിലും രുചിയിലും കിടപിടക്കുന്ന പ്രോണോസ് സുരക്ഷിതവും ഗുണമേന്മയുള്ള സ്‌നാക്ക് വിഭവമാണ്. ഷ്രിംപ് ആന്റ് ഒനിയന്‍, സപൈസി ഷ്രിംപ്, പ്രോണ്‍ സീസണിംഗ് എന്നീ വ്യത്യസ്ഥമായ മൂന്നു രുചികളില്‍ ലഭ്യമണ് .
കൊച്ചിയിലെ മത്സ്യ സാങ്കേതിക സ്ഥാപനമായ സിഫ്‌റ്റ് ആണ് ഈ വീട്ടമ്മയ്‌ക്കു കരുത്തേകിയത്. മൊത്തം 75 ലക്ഷം രൂപയാണ് ഈ സംരഭത്തിനുവേണ്ടി ഈ വീട്ടമ്മ മുടക്കിയത്
കാര്യക്ഷമമായ പ്രവര്‍ത്തനത്തിനു 2012ല്‍ മികച്ച സ്‌ത്രീ സംരംഭക സംസ്ഥാന അവാര്‍ഡും 2013ല്‍ മികച്ച സ്‌ത്രീ സംരംഭകര്‍ക്കുള്ള കാനറ ബാങ്കിന്റെ ്‌വാര്‍ഡും ഓമന മുരളീധരനെ തേടിയെത്തിയിട്ടുണ്ട്.
അരുര്‍ കളപ്പുരക്കല്‍ ഓഡിറ്റേറിയത്തില്‍ 28നു വൈകിട്ടു ആറരയ്‌ക്കു നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ.ബാബു വിതരണോദ്‌ഘാടനം നിര്‍വഹിക്കും. സിഫ്‌റ്റ് ഡയറക്ടര്‍ ഡോ.ശ്രീനിവാസ ഗോപാല്‍ അധ്യക്ഷത വിഹക്കുന്ന ചടങ്ങില്‍ കെ.പി രാമചന്ദ്രന്‍, ,കാനറ ബാങ്ക് ഡപ്യുട്ടി മാനേജര്‍ സി.ജി നായര്‍,ഡോ.രവിശങ്കര്‍,സി.കെ പുഷപന്‍, മുഹമ്മദ് കുഞ്ഞ് എന്നിവര്‍ സംസാരിക്കും.
2014 ജൂൺ 20, വെള്ളിയാഴ്‌ച
ബജാജ് അലയാന്‍സ് ജൂനിയര്‍ ഫുട്‌ബോള്‍ ക്യാമ്പ് സീസണ്‍ 5
കൊച്ചി
ബജാജ് അലയാന്‍സ് ് ഇന്‍ഷുറന്‍സ് തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും ജൂനിയര്‍ ഫുട്‌ബോള്‍ ക്യാമ്പിലേക്കു (ജെഎഫ്‌സി) സെലക്ഷന്‍ ആരംഭിക്കുന്നു. .ഈ വര്‍ഷം കേരളം ,കര്‍ണാടക എന്നീ സംസഥാനങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന കൗമാര പ്രതിഭകളില്‍ ഒരാള്‍ക്ക് ഓഗസ്‌റ്റില്‍ ജര്‍മനിയിലെ മ്യൂണിക്കില്‍ നടക്കുന്ന പരിശീലന ക്യാമ്പില്‍ പങ്കെടുക്കാനുള്ള അവസരം ഇതോടൊപ്പം ലഭിക്കും. ഇതിനു പുറമെ ദക്ഷിണമേഖല തലത്തില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവെക്കുന്ന രണ്ടു ടീമുകള്‍ക്ക് മൊത്തം ഒന്നേകാല്‍ ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും സമ്മാനിക്കും.
ഇത്തവണ സംസ്ഥാനതലത്തില്‍ ഏറ്റവും മികച്ച 700 ഓളം സ്‌കൂളുകളില്‍ നിന്നും 8000ത്തോളം കുട്ടികളെയാണ് ലക്ഷ്യമിടുന്നത്. കേരളത്തിനു പുറമെ മുംബൈ, പൂന, ചണ്ഡിഗഡ്,ഡറാഡൂണ്‍,ജലന്തര്‍,ഡല്‍ഹി,ഗോവ,ലക്‌നൗ,കൊല്‍ക്കത്ത എന്നീ കേന്ദ്രങ്ങളിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും സെലക്ഷന്‍ ട്രയല്‍ നടത്തും. രാജ്യമൊട്ടാകെ 40,000ത്തോളം കുട്ടികളെയാണ് ജൂണ്‍,ജൂലൈ മാസങ്ങളിലായി നടക്കുന്ന സെലക്ഷന്‍ ക്യാമ്പുകളിലായി പ്രതീക്ഷിക്കുന്നത്.
കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് ബജാജാ അലയാന്‍സ്‌് പരിശീലന പദ്ധതി സംഘടിപ്പിക്കുന്നത്. സെലക്ഷനു ആവശ്യമായ കളിക്കാരെയും പരിശീലകരെയും കെഎഫ്‌എയാണ് ലഭ്യമാക്കുന്നത്.
ഇന്ത്യയിലെ വളര്‍ന്നുവരുന്ന ഫുട്‌ബോള്‍ പ്രതിഭകള്‍ക്കു തങ്ങളുടെ കഴിവു തെളിയിക്കുവാനും കൂടുതല്‍ ഉയരങ്ങളിലേക്കു കുതിക്കുവാനുള്ള അവസരവും ലക്ഷ്യമാക്കിയാണ് ബജാജ് അലയാന്‍സ് ് ജൂനിയര്‍ ഫുട്‌ബോള്‍ ക്യാമ്പ് സംഘടിപ്പിക്കുന്നതെന്നു ബജാജ് അലയാന്‍സ്‌് ലൈഫ് ഇന്‍ഷുറന്‍സ് കേരള സംസ്ഥാന മേധാവി സാജു ഫിലിപ്പ് ചൂണ്ടിക്കാട്ടി. പരിശീലനപദ്ധതിക്കു ലഭിക്കുന്ന വന്‍ ജനപ്രീതിയാണ് തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും മുന്നോട്ടുവരാന്‍ പ്രേരണ ആയതെന്നും സാജു ഫിലിപ്പ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നിന്നുള്ള ആനന്ദ് മുരളിയ്‌ക്കാണ് മ്യണിക്കില്‍ പരിശീലനം നേടുവാന്‍ അവസരം ലഭിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ ക്ലബ്ബുകളില്‍ ഒന്നായ ബയേണ്‍ മ്യൂണിക്കിന്റെ പരിശീലകര്‍ക്കു കീഴിലായിരുന്നു ആനന്ദ് മുരളിയുടെ പരിശീലനം. ബയേണ്‍ മ്യണിക്കിന്റെ ലോകപ്രശസ്‌ത കളിക്കാരൊടൊപ്പം ചെലവിടാനും അവരുടെ ഉപദേശങ്ങള്‍ ലഭിക്കാനും ആനന്ദിനു അവസരം ലഭിച്ചു.
മൂന്നുഘട്ടങ്ങളിലായിട്ടാണ് സെല്‌ക്ഷന്‍ ട്രയല്‍ നടത്തുന്നത്. സംസ്ഥാനത്തെ 700 ഓളം വിദ്യാലയങ്ങളില്‍ നിന്നുള്ള 5500 ഓളം കുട്ടികളെയാണ് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുക്കുക.
ഓരോ ജില്ലകളിലും ആദ്യദിവസം സ്‌കുള്‍ തലത്തിലുള്ള മത്സരം. ഇതില്‍ നിന്നും 25-30 കുട്ടികളെ ഓപ്പണ്‍ ട്രയലിനായി തിരഞ്ഞെടുക്കും. 14 ജില്ലകളിലുമായി തുടര്‍ന്നു നടക്കുന്ന ത്രിദിന പരിശീലന ക്യാമ്പിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്തു നടക്കുന്ന ദക്ഷിണമേഖല ഫൈനലിനുള്ള ടീമിനെ തിരഞ്ഞെടുക്കും. പരിശീലന ക്യാമ്പിന്റെ അവസാന ദിവസം ഓരോ ജില്ലയില്‍ നിന്നും ഏറ്റവും മികച്ച 16കളിക്കാരെ ആയിരിക്കും അതാത് ജില്ലകളെ ഫൈനലില്‍ പ്രതിനിധികരിക്കാന്‍ തിരഞ്ഞെടുക്കുക.
ദക്ഷിണമേഖല ഫൈനലില്‍ സംസ്ഥാന ചാമ്പ്യന്‍ ടീം കര്‍ണാടകക്കെതതിരെ കളിക്കും. ഇതില്‍ മാന്‍ ഓഫ് ദി മാച്ചാകുന്ന കളിക്കാരനു ജര്‍മനിയിലെ മ്യുണിക്കില്‍ നടക്കുന്ന പരിശീലന ക്യാമ്പിലേക്കു പ്രവേശനം ലഭിക്കും. ദക്ഷിണമേഖല വിജയികളാകുന്ന ടീമിനു 75,000 രൂപയും റണ്ണര്‍അപ്പിനു 50,000 രൂപയും ലഭിക്കും. രാജ്യത്തിന്റെ നാലു മേഖലകളില്‍ നിന്നുള്ള യുവപ്രതിഭകള്‍ മ്യുണിക്കിലെ ഇന്റര്‍നാഷണല്‍ ജുനിയര്‍ ഫുട്‌ബോള്‍ ക്യാമ്പിലേക്കു യോഗ്യത നേടും.
സെലക്ഷന്‍ ട്രയലിന്റെ ഓരോ ഘട്ടത്തിലും അതാത് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനുകള്‍ക്കായിരിക്കും കുട്ടികളുടെ ഫുട്‌ബോള്‍ വൈഭവവും ശാരീരിക മികവും വിലയിരുത്താനുള്ള ചുമതല.അവസാന ഘട്ടത്തില്‍ പ്രമുഖ ഇന്ത്യന്‍ താരങ്ങളടങ്ങിയ പാനലായിരിക്കും വിധിനിര്‍ണയിക്കുക.
പരിശീലന പരിപാടിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നു മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്‌റ്റനും ജൂനിയര്‍ ഫുട്‌ബോള്‍ ക്യാമ്പിന്റെ ജൂറി അംഗവും കൂടിയായ ജോ പോള്‍ അഞ്ചേരി പറഞ്ഞു. വളര്‍ന്നുവരുന്ന ഫുട്‌ബോള്‍ താരങ്ങള്‍ക്കു ജീവിത്തില്‍ ലഭിക്കുന്ന കനകാവസരം ആണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബജാജ് അലിയാന്‍സ് ജൂനിയര്‍ ഫുട്‌ബോള്‍ ക്യാമ്പുമായി തുടര്‍ച്ചയായി മൂന്നാം വര്‍ഷവും സഹകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പ്രതിഭാശാലികളായ യുവനിരയ്‌ക്ക് ഫുട്‌ബോളില്‍ കരിയര്‍ കണ്ടെത്താന്‍ സഹായിക്കുന്ന അടിത്തറയാണ് ഈ പരിശീലന പദ്ധതിയെന്നു കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.എം.ഐ മേത്തര്‍ പറഞ്ഞു
മാസ്റ്റര്‍ സേവ് തിരഞ്ഞെടുക്കൂ സമ്മാനം നേടൂ
കൊച്ചി
ലോക കപ്പിനോടൊപ്പം കളി വിലയിരുത്തി മികച്ച സേവ് ഏതെന്നു പ്രവചിക്കുന്നവര്‍ക്കു വന്‍ സമ്മാനവുമായി ഐഎന്‍ജി വൈശ്യ ബാങ്ക്. ഈ ഓണ്‍ലൈന്‍ മാസ്റ്റര്‍ സേവ് മത്സരപദ്ധതിയിലൂടെ ലോകകപ്പിന്റെ ആവേശം ഫുട്‌ബോള്‍ പ്രേമികളുമായി ഐഎന്‍ജി വൈശ്യ ബാങ്ക് പങ്കുചേരുകയാണ്
ജൂണ്‍ 13നു കിക്കോഫ് ചെയ്‌ത ലോകകപ്പ് സോ്‌ഷ്യല്‍ മീഡിയ ക്യാംപെയന്‍ സമ്മാന പദ്ധതി ജൂലൈ 14വരെ നീണ്ടുനില്‍ക്കും. പങ്കെടുക്കുക വളരെ എളുപ്പം. ഓരോ ദിവസത്തേയും മികച്ച നാലു സേവുകള്‍ ബാങ്കിന്റെ ഫേസ്‌ബുക്ക് ,ട്വിറ്റര്‍ പേജുകളില്‍ ഇടും .ഇതില്‍ നിന്നും ഏറ്റവും മികച്ച സേവ് ഏതെന്നു മത്സരാര്‍ത്ഥികള്‍ തിരഞെടുക്കണം.ഒപ്പം എന്തുകൊണ്ട് മാസ്റ്റര്‍ സേവ് ആകുന്നുവെന്നും ഇതോടൊപ്പം വ്യക്തമാക്കണം. . ഇതില്‍ നിന്നും അഞ്ചുപേര്‍ക്കു സമ്മാനം നല്‍കും. ലോകകപ്പിന്റെ അവസാന ഘട്ടത്തില്‍ ഗ്രാന്റ് പ്രൈസും മത്സരാര്‍ഥികളെ കാത്തരിക്കുന്നു.
ഫുട്‌ബോളിനു പ്രാധാന്യം നല്‍കുന്നു ഫുഐഎന്‍ജി വൈശ്യ ബാങ്ക് ഈ വര്‍ഷം ആദ്യം യുവേഫ ചാമ്പ്യന്‍സ് ലീഗ് ഡെബിറ്റ് കാര്‍ഡ് പുറത്തിറക്കിയിരുന്നു. ആദ്യമായാണ് ഒരു ഇന്ത്യന്‍ ബാങ്ക് ഫുട്‌ബോളുമായി ബന്ധപ്പെട്ട് ഡെബിറ്റ് കാര്‍ഡ് പുറത്തിറക്കിയത് എന്ന സവിശേഷതയും ഇതിനുണ്ടായിരുന്നു.
ശുഭലക്ഷ്‌മി പാന്‍സെയെ ഫെഡറല്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗമായി
കൊച്ചി: അലഹാബാദ് ബാങ്ക് മുന്‍ സി എം ഡി ശുഭലക്ഷ്‌മി പാന്‍സെയെ ഫെഡറല്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗമായി നിയമിച്ചു. ബാങ്കിംഗ് മേഖലയിലെ വൈവിധ്യമാര്‍ന്നതും വിപുലവുമായ അനുഭവ സമ്പത്തുമായാണ് അവര്‍ ഫെഡറല്‍ ബാങ്കിന്റെ സ്വതന്ത്ര ഡയറക്ടര്‍മാരിലൊരാളായി എത്തുന്നത്.
വിജയാ ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറെന്ന നിലയില്‍ രണ്ടര വര്‍ഷം പ്രവര്‍ത്തിച്ചിട്ടുള്ള ശുഭലക്ഷ്‌മി പാന്‍സെ കോര്‍പ്പറേറ്റ് ക്രെഡിറ്റ്, എന്‍ പി എ മാനേജ്‌മെന്റ്, പ്ലാനിംഗ്, പ്രൊജക്‌റ്റ് അപ്രൈസല്‍, ഇക്കണോമിക് അനാലിസിസ്, ഫിനാന്‍സ്, ഐ ടി തുടങ്ങി എല്ലാ മേഖലകള്‍ക്കും നേതൃത്വം നല്‍കിയിട്ടുണ്ട്. എന്‍ ഐ ബി എം പൂനെ, ലണ്ടനിലെയും പാരിസിലെയും യൂറോപ്യന്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ്, സ്വിറ്റ്‌സര്‍ലണ്ട് ബാസിലിലെ ബാങ്ക് ഓഫ് ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റ് തുടങ്ങി ഇന്ത്യക്കകത്തും പുറത്തുമുള്ള പ്രശസ്‌ത സ്ഥാപനങ്ങളില്‍ പരിശീലനം നേടിയിട്ടുള്ള അവര്‍ ശാസ്‌ത്രത്തില്‍ ബിരുദാനന്തര ബിരുദവും,പൂനെ സര്‍വകലാശാലയില്‍ നിന്നു ബിസിനസ് മാനേജ്‌മെന്റ് ഡിപ്ലോമയും, മാനേജ്‌മെന്റ് സയന്‍സില്‍ മാസ്‌റ്റേഴ്‌സ് ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. ആര്‍ ബി ഐ നിയമിച്ച കോര്‍പ്പറേറ്റ് ഗവേണന്‍സ് കമ്മിറ്റിയില്‍ അംഗവും നാഷണല്‍ ആര്‍ക്കൈവ് ചെക്ക് ട്രങ്കേഷന്‍ സിസ്റ്റത്തിനായുള്ള ഐ ബി എ കമ്മിറ്റിയുടെ അദ്ധ്യക്ഷയുമായിരുന്നു. നിലവില്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആക്‌ച്വറീസിന്റെ ക്വാളിറ്റി റിവ്യൂ ബോര്‍ഡ് അദ്ധ്യക്ഷയുമാണ്.
കൊച്ചി ഇനി ഫുട്‌ബോള്‍ ആവേശത്തില്‍ ആറാടും
കൊച്ചി
ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കത്തിന്റെ ലഹരി അടങ്ങിയാലും കൊച്ചിയില്‍ ഫുട്‌ബോള്‍ ലഹരി നീണ്ടുനില്‍ക്കും.
ലോകകപ്പിനു പിന്നാലെ കൊച്ചിയില്‍ പ്രഥമ ഇന്ത്യന്‍ സുപ്പര്‍ ലീഗ് എത്തും. അതിനു പിന്നാലെ നെഹ്‌റു ട്രോഫി ഇന്‍വിറ്റേഷന്‍ ടൂര്‍ണമെന്റ്. അടുത്ത സെപ്‌തംബര്‍ മുതല്‍ ഡിസംബര്‍ വരെ നീളുന്ന ഫുട്‌ബോള്‍ മത്സരങ്ങളാണ് കൊച്ചിയില്‍ എത്തുന്നതെന്നു കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിസന്റ് കെ.എം.ഐ മേത്തര്‍ അറിയിച്ചു.
കൊച്ചിയുടെ ഫുട്‌ബോളിനു സച്ചിന്‍ തെണ്ടൂല്‍ക്കറിന്റെ വരവും ആവേശം പകരം . സച്ചിന്‍ സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി സച്ചിന്‍ അടുത്ത മാസം രണ്ടു മൂന്നു ദിവസം കൊച്ചിയില്‍ ഉണ്ടാകും. കേരള ബ്ലാസ്റ്റേഴസിന്റെ ഹോം ഗ്രൗണ്ടായ കൊച്ചിയില്‍ സൂപ്പര്‍ ലീഗിലെ ഒന്‍പതോളം മത്സരങ്ങള്‍ ഉണ്ടാകും. അതിനു പുറമെ ഏതാനും വിദേശ ടീമുകളുമായി സന്നാഹ മത്സരങ്ങളും കേരള ബ്ലാസ്റ്റേഴ്‌സ് ടീം കൊച്ചിയില്‍ കളിക്കും.
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുന്ന ടീമുകളില്‍ എല്ലാം അറിയപ്പെടുന്ന വിദേശ താരങ്ങള്‍ ഉണ്ടാകുമെന്നു കെ.എം.ഐ മേത്തര്‍ അറിയിച്ചു. മെസിയോളം അറിയപ്പെടുന്നവരല്ലെങ്കിലും എട്ടോളം പ്രശസ്‌തരായ താരങ്ങള്‍ ഈ ടീമുകളില്‍ ഉണ്ടാകും.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിനോടൊപ്പം തന്നെ അണ്ടര്‍ 17 ലോകകപ്പിനു കൂടി കൊച്ചി വേദി ഒരുക്കുന്നുണ്ട്. ഇതിന്റെ തയ്യാറെടുപ്പുകള്‍ ഉടന്‍ ആരംഭിക്കും. പരിശീലന വേദികളില്‍ ഒന്നായ അംബേദ്‌കര്‍ സ്റ്റേഡിയത്തില്‍ ആസ്ര്‌ടോ ടര്‍ഫ് വിരിക്കും. നിലവിലുള്ള സ്റ്റേഡിയം പുതുക്കി പണിത ശേഷമായിരിക്കും ഗ്രൗണ്ടിന്റെ പണി തുടങ്ങുക. സ്റ്റേഡിയത്തിന്റെ ഉടമകളായ ജിസിഡിഎ പ്ലാന്‍ തയ്യാറാക്കി പണി ആരംഭിക്കാനുള്ള ശ്രമത്തിലാണ്.
ഇത്തവണത്തെ നെഹ്‌റു ട്രോഫി രാജ്യാന്തര ഇന്‍വിറ്റേഷന്‍ മത്സരം കൊച്ചിയില്‍ നടത്തുന്ന കാര്യം ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ മുന്നില്‍ അവതരിപ്പിച്ചതായും കെഎംഐ മേത്തര്‍ പറഞ്ഞു.
ഐഎസ്‌എലിനുള്ള ഒരുക്കങ്ങളാണ് ആദ്യം ആരംഭിക്കുക. അടുത്ത രണ്ടു മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ ഗ്രൗണ്ടിന്റെ പണികള്‍ ആരംഭിക്കും. നിലവിലുള്ള ക്രിക്കറ്റ് പിച്ച് കേടുകൂടാതെ സംരക്ഷിച്ചുകൊണ്ടായിരിക്കും പുല്ല് പിടിപ്പിക്കുക.
എന്നാല്‍ നിലവിലുള്ള പുല്‍ത്തകിടി ഫുട്‌ബോളിനു യോജിച്ചതല്ലെന്നു സ്റ്റേഡിയം സന്ദര്‍ശിച്ച ഫിഫ പ്രതിനിധികള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഐഎസ്‌എല്‍ നടത്തുവാന്‍ ഇതു തടസമാകില്ലെങ്കിലും അണ്ടര്‍ 17 ലോകകപ്പിനു വേദി അനുവദിക്കുകയാണെങ്കില്‍ ഫുട്‌ബോള്‍ കളിക്കാന്‍ സാധിക്കുന്ന വിധം ഗ്രൗണ്ട് ഒരുക്കേണ്ടിവരും.മണ്ണിലേക്കു ആഴത്തില്‍ ഇറങ്ങുന്ന വേരുകളുള്ള പുല്‍ത്തകിടി വിരിക്കേണ്ടി വരും. നിലവിലുള്ള പുല്‍ത്തകിടി ഫുട്‌ബോള്‍ താരങ്ങളുടെ സ്‌പൈക്കില്‍ മോശമാകുന്നവയാണ്
2014 ജൂൺ 17, ചൊവ്വാഴ്ച
കോച്ചിംഗ് ക്യാമ്പുകളില്‍ പോയി വഞ്ചിതരാകരുതെന്ന്
കൊച്ചി: പണം പറ്റി നടത്തുന്ന ക്രിക്കറ്റ്‌് കോച്ചിംഗ് ക്യാമ്പുകളില്‍ പോയി കളിക്കാര്‍ വഞ്ചിതരാകരുതെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരം ക്യാമ്പുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് ബി സി സി ഐ അംഗീകൃത മത്സരങ്ങളില്‍ കളിക്കാന്‍ അര്‍ഹതയു念3390;കില്ലെന്നും കെ. സി. എ അറിയിച്ചു. രാജ്യാന്തര ക്രിക്കറ്റ്‌് ക്ലബില്‍ കളിക്കാന്‍ അവസരമൊരുക്കാമെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥികളില്‍ നിന്നും പണം തട്ടുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ മുന്നറിയിപ്പ്. ബംഗ്ലാദേശ്, നേപ്പാള്‍, കാഠ്‌മണ്ഡു എന്നിവിടങ്ങളില്‍ കളിക്കാന്‍ കൊ念3393;പോകുമെന്ന് പറഞ്ഞും വിദ്യാര്‍ത്ഥികളില്‍ നിന്നും പണം പറ്റുന്നതും കെ. സി. എയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുﶮ ഇതിനെതിരെയും ജാഗരൂകരായിരിക്കണമെന്നും കെ. സി. എ മുന്നറിയിപ്പ് നല്‍കി.
എല്ലാ പ്രായപരിധിയിലും പെട്ട കളിക്കാര്‍ക്കായി സംസ്ഥാനത്തിന്റെ എല്ലായിടത്തും കേരള ക്രിക്കറ്റ് അസോസിയേഷന്‍ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നുﶮ ഇത് തികച്ചും സൗജന്യമാണ്. കെ.സി.എ നടത്തുന്ന കോച്ചിംഗ് ക്യാമ്പുകളില്‍ പങ്കെടുക്കുന്ന കളിക്കാരില്‍ നിന്നും ഒരു പൈസ പോലും ക്യാമ്പിന്റെ നടത്തിപ്പിനായി വാങ്ങുന്നില്ല.മറിച്ച് കളിക്കാര്‍ക്ക് യൂണിഫോം, കളിക്കാനുള്ള ഉപകരണങ്ങള്‍ എന്നിവ നല്‍കുന്നുﶮ ഈ സാഹചര്യത്തില്‍ പണം പറ്റി നടത്തുന്ന കോച്ചിംഗ് ക്യാമ്പുകളില്‍ പോയി പൊതുജനങ്ങള്‍ കബളിപ്പിക്കപ്പെടരുതെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ടി. എന്‍. അനന്തനാരായണന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ിവി എസ് സ്റ്റാര്‍ സിററി പ്ലസ് കേരള വിപണിയിലിറക്കി
കൊച്ചി: ഒട്ടേറെ പുതുമകള്‍ നിറഞ്ഞ കമ്യൂട്ടര്‍ മോട്ടോര്‍ സൈക്കിള്‍ ആയ ടിവിഎസ് സ്റ്റാര്‍ സിററി പ്ലസ്, ടിവിഎസ് മോട്ടേര്‍ കമ്പനി കേരളത്തില്‍ വിപണിയില്‍ അവതരിപ്പിച്ചു. ആധുനിക രൂപഭംഗി, അപാരമായ എഞ്ചിന്‍ പ്രകടനം, അതീവ സുഖ പ്രദമായ യാത്ര എന്നിവയുടെ മിശ്രണമാണ് ടിവിഎസ് സ്റ്റാര്‍ സിററി പ്ലസ്.
4.5 ദശലക്ഷം ഉപഭോക്താക്കള്‍ ഉളള ടിവിഎസ് സ്റ്റാര്‍ ബ്രാന്‍ഡ് പാരമ്പര്യത്തിന്റെ മറെറാരു കരുത്തുററ പ്രതീകമാണ് സ്റ്റാര്‍ സിററി പ്ലസ്. ടി വി എസ് ഫീനിക്‌സില്‍ നിന്നുരുത്തിരിഞ്ഞ ഇക്കോത്രസ്റ്റ് എഞ്ചിന്‍, 109.7 സി സി പവര്‍ മില്ലും ചേര്‍ന്നൊരുക്കുന്ന, അനായാസപ്രവര്‍ത്തന മികവ്, കരുത്ത്, ഇന്ധനലാഭ ശേഷി, മികച്ച പിക്ക്‌അപ്പും ആക്‌സിലറേഷനും സ്റ്റാര്‍സിററിപ്ലസിന്റെ സമാനതകള്‍ ഇല്ലാത്ത പ്രത്യേകതകളാണ്.
മനോഹരമായ സൈഡ് പാനല്‍ ഗ്രില്ലുകള്‍, സ്റ്റൈലിഷ് ക്രൗണ്‍ വൈസര്‍, അലങ്കാര ഭംഗി നല്‌ക്കുന്ന റിയര്‍വ്യൂ മിററുകള്‍, പ്രീമിയം സ്റ്റെയിന്‍ലസ് സ്റ്റീലില്‍ നിര്‍മിച്ച ഷോക്‌അബ്‌സോര്‍ബറുകള്‍, ബ്ലാക്ക് അലോയ് വീലുകള്‍, ഭംഗിയാര്‍ന്ന ടെയില്‍ ലാംപുകള്‍ , ത്രിമാന എംബ്ലം, എന്നിവ സ്റ്റാര്‍ സിററി പ്ലസിന് ചാരുതയേകുന്ന മററ് ഘടകങ്ങള്‍ ആണ്.
പൂജ്യത്തില്‍ നിന്ന് 60 കിലോമീറുകള്‍ റേസിങ്ങിലെത്താന്‍ 7.6 സെക്കന്‍ഡ് മതിയാകും. ഒരു ലിറ്ററിന് 86 കി.മി. ഇന്ധന സാമ്പത്തികത ലഭ്യമാക്കുന്ന സ്റ്റാര്‍ സിററി പ്ലസിന് ഫോര്‍ സ്‌പീഡ് ഗിയര്‍ ബോക്‌സാണുളളത്. ഏതു ഗിയറിലും ഇലകട്രിക് സ്റ്റാര്‍ട്ടും സാധ്യം.
മുന്‍ ഭാഗത്തെ ടെലിസ്‌കോപിക് ഷോക്‌അബ്‌സോര്‍ബറുകളും പിന്‍ഭാഗത്തെ ഫൈവ് സ്റ്റെപ് ഷോക്‌അബ്‌സോര്‍ബറുകളും ഏതു റോഡ് പ്രതലത്തിലും സുഖപ്രദമായ യാത്ര ഉറപ്പു നല്‌കുന്നു. ഹൈഗ്രിപ്പ് ബട്ടണ്‍ ടയറുകള്‍ ബൈക്ക് മറിയാനുളള സാധ്യത കുറക്കുന്നു. സെലിബ്രിറ്റി സ്‌കാര്‍ലറ്റ്, ഓസ്‌കാര്‍ ബ്ലാക്ക്, ഷോസ്റ്റോപ്പര്‍ ബ്ലൂ, ടൈറൊനിയം ഗ്രേ എന്നീ നിറങ്ങളില്‍ ലഭ്യമാണ്. സ്റ്റാര്‍ സിററി പ്ലസ് കിക്ക്‌സ്റ്റാര്‍ട്ടിന് കേരളത്തിലെ എക്‌സ് ഷോറൂം വില : 428844 രൂപ. ഇലക്‌ട്രിക്ക് സ്റ്റാര്‍ട്ടറിന് 45344 രൂപയും.
സിബിഐ ആസ്ഥാനത്തേക്ക് ആര്‍എംപി മാര്‍ച്ച് 19ന്
കൊച്ചി
ടി.പി ചന്ദ്രശേഖരന്‍ വധ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണത്തില്‍ നിന്നും ഒഴിഞ്ഞു മാറുന്ന സിബിഐ ചെന്നൈ യൂണിറ്റിന്റെ നിലപാടില്‍ പ്രതിഷേധിച്ചു അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്നു ആവശ്യപ്പെട്ടും നാളെ സിബിഐ കൊച്ചി ആസ്ഥാനത്തേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിക്കും. മാര്‍ച്ച് കലൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നാരംഭിക്കും. കൊല്ലപ്പെട്ട ടി.പിയുടെ വിധവ കെ.കെ രമ,അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്,എന്‍.വേണു,ടി.എല്‍ സന്തോഷ്, ഇടതുപക്ഷ ഐക്യമുന്നണി ചെയര്‍മാന്‍ കെ.എസ് ഹരിഹരന്‍, ഡോ.വി.വേണുഗോപാല്‍, ഡോ.ആസാദ് എന്നിവര്‍ സംബന്ധിക്കും.
കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരിട്ട് ഇടപെടണമെന്നു ആര്‍എംബി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അന്വേഷണം അട്ടിമറിക്കാന്‍ ഭരണ-പ്രതിപക്ഷ നേതൃത്വത്തിന്റെ കൂട്ടായശ്രമം നടക്കുന്നുണ്ട്. കേസിലെ പ്രതികളെ സിപിഎം പരസ്യമായി സഹായിക്കുന്നു. കേസിലെ പ്രതികളെ സിപിഎം നേതാക്കള്‍ തന്നെ ജയിലില്‍ പോയി കാണുന്നു. ലോകത്ത് ഒരിടത്തും പ്രതികളെ രക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഒരു പാര്‍ട്ടി രംഗത്തു വരുന്നത് ആദ്യമായാണ്. ഇതുകണ്ടിട്ടും പ്രതികള്‍ക്കു സര്‍ക്കാരും പോലീസും ജയിലിലും പുറത്തും സഹായം ചെയ്യുന്നു. രമ കോടതിയില്‍ പോയാല്‍ സഹായിക്കാമെന്ന അഭ്യന്തരമന്ത്രിയുടെ സഹായവാഗ്‌ദാനം തന്നെ ഇതിനു പ്രത്യക്ഷ തെളിവാണെന്നും ആര്‍എംപി നേതാക്കള്‍ പറഞ്ഞു.
മൂന്നു വര്‍ഷത്തിലധികം പല ഘട്ടങ്ങളില നടന്ന ഗൂഡാലോചനക്കും ശ്രമങ്ങള്‍ക്കുമൊടുവിലാണ് ചന്ദ്രശേഖരന്‍ അതിദാരുണമായി വധിക്കപ്പെട്ടത്. കണ്ണൂരില്‍ നിന്നുള്ള സിപിഎം ഗൂണ്ടാ സംഘങ്ങളും ക്വട്ടേഷന്‍ സംഘവും ചന്ദ്രശേഖരനെ വധിക്കുവാന്‍ ശ്രമിക്കുന്ന വിവരം ഇന്റലിജന്‍സ് വിഭാഗം അന്നത്തെ സിപിഎം അഭ്യന്തര മന്ത്രി കൂടിയായ പോളിറ്റ് ബ്യൂറോ അംഗത്തിനു നല്‍കിയിരുന്നു..പ്രതികളുമായുള്ള സിപിഎം നേതാക്കളുടെ ബന്ധം വെളിച്ചത്തുവരുകയും സിപിഎം നേതൃത്വത്തിന്റെ പങ്ക് മറനീക്കിയതോടെ സംസ്ഥാന പോലീസിന്റെ അന്വേഷണം നിലച്ചു.ചന്ദ്രശേഖരന്റ വിധവ കെ.കെ രമ നടത്തിയ സമരത്തിലൂടെയാണ് സിബിഐ അന്വേഷണം അംഗീകരിക്കപ്പെട്ടത്.
എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ രണ്ടുതവണ ആവശ്യപ്പെട്ടിട്ടും സിബിഐ അന്വഷണം ഏറ്റെടുക്കാതിരിക്കുന്നത് സംശയാസ്‌പദമാണ്.സിപിഎം നേതൃത്വവുമായി ബന്ധപ്പെട്ട സാമ്പത്തിക-അധോലക സ്വാധീനത്തിന് സിബിഐ ചെന്നൈ യൂണിറ്റ് വഴിപ്പെടുന്നുണ്ടോ എന്നു സിബിഐ ഡയറക്‌ടര്‍ പരിശോധിക്കണെന്നും ആര്‍എംപി നേതാക്കളായ ടി.എന്‍ സന്തോഷ്, പി.ജെ മോണ്‍സി, കെ.ജി സുരേന്ദ്രന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഇതിനായി സബ്സ്ക്രൈബ് ചെയ്‌ത:
പോസ്റ്റുകള്‍ (Atom)







































