2014, ജൂൺ 20, വെള്ളിയാഴ്‌ച

ശുഭലക്ഷ്‌മി പാന്‍സെയെ ഫെഡറല്‍ ബാങ്ക്‌ ഡയറക്ടര്‍ ബോര്‍ഡ്‌ അംഗമായി



കൊച്ചി: അലഹാബാദ്‌ ബാങ്ക്‌ മുന്‍ സി എം ഡി ശുഭലക്ഷ്‌മി പാന്‍സെയെ ഫെഡറല്‍ ബാങ്ക്‌ ഡയറക്ടര്‍ ബോര്‍ഡ്‌ അംഗമായി നിയമിച്ചു. ബാങ്കിംഗ്‌ മേഖലയിലെ വൈവിധ്യമാര്‍ന്നതും വിപുലവുമായ അനുഭവ സമ്പത്തുമായാണ്‌ അവര്‍ ഫെഡറല്‍ ബാങ്കിന്റെ സ്വതന്ത്ര ഡയറക്ടര്‍മാരിലൊരാളായി എത്തുന്നത്‌.
വിജയാ ബാങ്കിന്റെ എക്‌സിക്യൂട്ടീവ്‌ ഡയറക്ടറെന്ന നിലയില്‍ രണ്ടര വര്‍ഷം പ്രവര്‍ത്തിച്ചിട്ടുള്ള 
ശുഭലക്ഷ്‌മി പാന്‍സെ കോര്‍പ്പറേറ്റ്‌ ക്രെഡിറ്റ്‌, എന്‍ പി എ മാനേജ്‌മെന്റ്‌, പ്ലാനിംഗ്‌, പ്രൊജക്‌റ്റ്‌ അപ്രൈസല്‍, ഇക്കണോമിക്‌ അനാലിസിസ്‌, ഫിനാന്‍സ്‌, ഐ ടി തുടങ്ങി എല്ലാ മേഖലകള്‍ക്കും നേതൃത്വം നല്‍കിയിട്ടുണ്ട്‌. എന്‍ ഐ ബി എം പൂനെ, ലണ്ടനിലെയും പാരിസിലെയും യൂറോപ്യന്‍ സ്‌കൂള്‍ ഓഫ്‌ മാനേജ്‌മെന്റ്‌, സ്വിറ്റ്‌സര്‍ലണ്ട്‌ ബാസിലിലെ ബാങ്ക്‌ ഓഫ്‌ ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റ്‌ തുടങ്ങി ഇന്ത്യക്കകത്തും പുറത്തുമുള്ള പ്രശസ്‌ത സ്ഥാപനങ്ങളില്‍ പരിശീലനം നേടിയിട്ടുള്ള അവര്‍ ശാസ്‌ത്രത്തില്‍ ബിരുദാനന്തര ബിരുദവും,പൂനെ സര്‍വകലാശാലയില്‍ നിന്നു ബിസിനസ്‌ മാനേജ്‌മെന്റ്‌ ഡിപ്ലോമയും, മാനേജ്‌മെന്റ്‌ സയന്‍സില്‍ മാസ്‌റ്റേഴ്‌സ്‌ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്‌. ആര്‍ ബി ഐ നിയമിച്ച കോര്‍പ്പറേറ്റ്‌ ഗവേണന്‍സ്‌ കമ്മിറ്റിയില്‍ അംഗവും നാഷണല്‍ ആര്‍ക്കൈവ്‌ ചെക്ക്‌ ട്രങ്കേഷന്‍ സിസ്റ്റത്തിനായുള്ള ഐ ബി എ കമ്മിറ്റിയുടെ അദ്ധ്യക്ഷയുമായിരുന്നു. നിലവില്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ആക്‌ച്വറീസിന്റെ ക്വാളിറ്റി റിവ്യൂ ബോര്‍ഡ്‌ അദ്ധ്യക്ഷയുമാണ്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ