കൊച്ചി : കേരളത്തിലെ മുന്‍നിര മൊബൈല്‍ ഓപ്പറേറ്ററായ ഐഡിയ സെല്ലുലാര്‍, പോസ്റ്റ്‌പെയ്‌ഡ് വരിക്കാര്‍ക്കായി `നോ ബില്‍ ഷോക്ക് കോമ്പോ പ്ലാന്‍' അവതരിപ്പിച്ചു. പ്രതിമാസ ഡാറ്റ ഉപയോഗ പരിധി നിശ്ചയിക്കുന്നതിലൂടെ ഏതു തരം ഡാറ്റ ബില്‍ ഷോക്കും ഒഴിവാക്കാന്‍ ഈ പ്ലാന്‍ ഉപയോക്താക്കളെ സഹായിക്കും.
മുന്‍കൂര്‍ നിശ്ചയിച്ച ഡാറ്റ ഉപയോഗ പരിധിയോടൊപ്പമാണ് പുതിയ ഐഡിയ `നോ ബില്‍ ഷോക്ക് പ്ലാന്‍' ലഭ്യമാകുന്നത്. ഈ പരിധിക്കുള്ളില്‍, പ്ലാന്‍ അനുസരിച്ചുള്ള പരമാവധി വേഗതയില്‍ ഐഡിയ ഡാറ്റ സേവനം ലഭ്യമാണ്. ഡാറ്റ ഉപയോഗവും ബില്ലിംഗും നിയന്ത്രിക്കുന്നതിനായി നിശ്ചയിച്ചിട്ടുള്ള പരിധി കഴിഞ്ഞാല്‍, ഡാറ്റ ബില്ലിംഗ് നിലയ്‌ക്കുകയും ഡാറ്റ വേഗത സ്വയം കുറയുകയും ചെയ്യും.
എങ്കിലും, കൂടിയ വേഗതയിലുള്ള ഡാറ്റ കണക്‌റ്റിവിറ്റി തുടരാന്‍ വരിക്കാര്‍ താല്‍പ്പര്യപ്പെടുകയാണെങ്കില്‍, ഉപഭോക്താവിന് സ്‌പീഡ് ബൂസ്റ്റര്‍ തിരഞ്ഞെടുക്കാം. തല്‍ക്ഷണം തന്നെ നിലവിലെ ബില്‍ കാലയളവില്‍ മാത്രം സാധുതയുള്ള അധിക ഡാറ്റ ഹൈ സ്‌പീഡില്‍ ലഭ്യമാകുകയും ചെയ്യും.
നോ ബില്‍ ഷോക്ക് പ്ലാനുകള്‍ 2ജി ഡാറ്റയില്‍ 199 രൂപ, 275 രൂപ നിരക്കിലും 3ജി ഡാറ്റയില്‍ 249 രൂപ, 399 രൂപ, 549 രൂപ നിരക്കിലും ലഭിക്കും. ഈ പ്ലാനുകളെല്ലാം, പ്ലാന്‍ അനുസരിച്ച് 2ജി അല്ലെങ്കില്‍ 3ജി ഡാറ്റയോടൊപ്പം ലോക്കല്‍, എസ്‌ടിഡി വോയ്‌സ് മിനിറ്റ്‌സ് ആനുകൂല്യങ്ങള്‍ക്ക് ഒപ്പമാണ് ലഭിക്കുക.
തുടക്കത്തില്‍, കേരളം, മഹാരാഷ്ട്ര, ഗോവ, ഉത്തര്‍ പ്രദേശ് (ഈസ്റ്റ്), മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലെ ഐഡിയ പോസ്റ്റ്‌പെയ്‌ഡ് വരിക്കാര്‍ക്കാണ് ഈ പ്ലാനുകള്‍ ലഭിക്കുക. താമസിയാതെ മറ്റ് വിപണികളിലും ഈ പ്ലാനുകള്‍ വ്യാപിപ്പിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ